Contents

Displaying 7071-7080 of 25128 results.
Content: 7380
Category: 1
Sub Category:
Heading: വൈദികന്‍ എളിമയുള്ളവനാകണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഓരോ വൈദികനും മറ്റുള്ളവരെ ശ്രവിക്കുന്നവനും എളിമയുള്ളവനുമായിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. വെള്ളിയാഴ്ച (16/03/18) റോമിലെ പൊന്തിഫിക്കല്‍ കോളേജുകളിലെ വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനില്‍ സ്വീകരിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ഒരു സാധാരണ മനുഷ്യനായി മറ്റുള്ളവരെ സന്തോഷിപ്പിക്കാനും, ചിരിപ്പിക്കാനും, രോഗിയെ നിശബ്ദമായി ശ്രവിക്കാനും, തലോടി ആശ്വസിപ്പിക്കാനും വൈദികന് കഴിയണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇടവാകാംഗങ്ങളെ മക്കളായി കാണുന്ന മനോഭാവവും മെത്രാനുമായുള്ള ബന്ധവും കരുതലോടെ സൂക്ഷിക്കാന്‍ രൂപതാവൈദികന്‍ ശ്രദ്ധിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പ തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. മാനുഷികവും അജപാലനപരവും ആദ്ധ്യാത്മികവും സാമൂഹ്യവുമായ പരീശീലനം വൈദികനു ലഭിക്കണമെന്നും സ്വന്തം പോരായ്മകളെക്കുറിച്ച് വൈദികന് അവബോധമുണ്ടായിരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. സമഗ്രമായ വൈദിക പരിശീലനം, രൂപതാവൈദികന്‍റെ ആദ്ധ്യാത്മികത, പ്രേഷിത ക്രിസ്തുശിഷ്യത്വം, സ്ഥായിയായ പരിശിലനം തുടങ്ങീ നിരവധി വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ മറുപടി നല്‍കി.
Image: /content_image/News/News-2018-03-18-05:33:17.jpg
Keywords: പാപ്പ
Content: 7381
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധം: യു‌എസ് വൈസ് പ്രസിഡന്റ്
Content: വാഷിംഗ്ടണ്‍: പീഡനത്തിനിരയാകുന്ന ഇറാഖി ക്രിസ്ത്യാനികളെ സംരക്ഷിക്കുവാന്‍ ട്രംപ്‌ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്‌. വൈറ്റ്‌ഹൗസ്‌ വൃത്തങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വരുന്ന മെയ്‌ മാസത്തില്‍ ഇറാഖില്‍ നടക്കുവാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും, സര്‍ക്കാര്‍ രൂപീകരണത്തിലും ഇറാന്‍ സ്വാധീനം ചെലുത്തുവാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പുറത്തുവന്നതിനെ തുടര്‍ന്ന് മൈക്ക് പെന്‍സ്‌ ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദിയുമായി സംസാരിച്ചുവെന്നും ഇസ്ലാമിക്‌ സ്റ്റേറ്റുമായുണ്ടായ പോരാട്ടത്തെ തുടര്‍ന്ന് ഭവനരഹിതരായ ഇറാഖി ക്രിസ്ത്യാനികളെ കുറിച്ച് ചര്‍ച്ച ചെയ്തെന്നും പ്രസ്താവനയില്‍ പറയുന്നു. ട്വിറ്റര്‍ സന്ദേശത്തിലൂടെ പെന്‍സ്‌ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. “ഇറാഖിലേയും, മധ്യപൂര്‍വ്വേഷ്യയിലേയും മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളേയും, മറ്റ് മതന്യൂനപക്ഷങ്ങളേയും സംരക്ഷിക്കുവാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന കാര്യം ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദിയുമായി സംസാരിച്ചു. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ മേല്‍ നേടിയ വിജയത്തിന് ഇറാഖി പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ ഇറാഖും, അമേരിക്കന്‍ സൈന്യമുള്‍പ്പെടുന്ന സഖ്യക്ഷികളുമായുള്ള പങ്കാളിത്തവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി”. മൈക്ക് പെന്‍സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം ഇസ്ലാമിക്‌ സ്റ്റേറ്റിനെതിരെ വിജയം നേടിയതായി ഇറാഖി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ ക്രിസ്ത്യാനികളുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ജീവരക്ഷാര്‍ത്ഥം പലായനം ചെയ്ത ക്രൈസ്തവര്‍ കഴിഞ്ഞ ഏതാനും നാളുകളായി സ്വന്തം നാട്ടിലേക്കു കൂട്ടമായി മടങ്ങിയെത്തുന്നുണ്ട്. ജീവിതമാര്‍ഗ്ഗവും സ്വഭവനങ്ങളും നഷ്ട്ടപ്പെട്ട ഇവര്‍ക്ക് താങ്ങാകുന്നത് എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്, നൈറ്റ്സ് ഓഫ് കൊളംബസ് തുടങ്ങിയ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ട്രംപ് ഭരണകൂടം നല്‍കുന്ന പിന്തുണ രാജ്യത്തെ ക്രൈസ്തവര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.
Image: /content_image/News/News-2018-03-18-07:35:10.jpg
Keywords: പെന്‍, യു‌എസ് വൈസ്
Content: 7382
Category: 18
Sub Category:
Heading: ക്രിസ്ത്യാനിയെന്നു പറഞ്ഞാല്‍ ഉത്തരവാദിത്വമാണ്: ആര്‍ച്ച് ബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസ
Content: പാലയൂര്‍: ക്രിസ്ത്യാനിയാണെന്നു പറഞ്ഞാല്‍ ബഹുമതിമാത്രമല്ല ഉത്തരവാദിത്വമാണെന്നും അതൊരു ദൗത്യമാണെന്നും ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ. 21ാം പാലയൂര്‍ മഹാതീര്‍ഥാടനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശു വന്നതു ലോകത്തെ രക്ഷിക്കാനാണ്. ആ യേശു ശിഷ്യന്മാരെ അയച്ചതു രാജ്യങ്ങളെ രക്ഷിക്കാനാണ്. അതിനുവേണ്ടിയാണ് മാര്‍ തോമാശ്ലീഹാ ഭാരതത്തിലേക്കു വന്നത്. അദ്ദേഹം പറഞ്ഞു. വടക്കേ ഇന്ത്യയിലെ വിവിധ മതനേതാക്കളുമായി പലവേദികളും പങ്കുവയ്ക്കുന്‌പോള്‍ പലരും പറയാറുണ്ട്: നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്കു കിട്ടിയ നിധിയാണ് യേശു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ യേശുവിനെപ്പോലെ ജീവിച്ചാല്‍ ഇന്ത്യമുഴുവന്‍ ക്രിസ്ത്യാനികളായിരിക്കുമെന്ന് ഗാന്ധിജി പറഞ്ഞതും അവര്‍ ഓര്‍മപ്പെടുത്തും. വേദോപദേശ ക്ലാസിലെ പഠനത്തിനിടയില്‍ തോമാശ്ലീഹായെക്കുറിച്ചു പഠിക്കാന്‍ കഴിഞ്ഞതാണ് താന്‍ വൈദികനാകാന്‍ കാരണം. കൊടുങ്ങല്ലൂരില്വയന്ന തോമാശ്ലീഹാ പാലയൂരിലെ തളിയക്കുളത്തില്‍വച്ച് രൂപപ്പെടുത്തിയ സമൂഹത്തിന് വിശ്വാസചൈതന്യം നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്നതാണ് ഇവിടേക്കു നടന്നുവന്ന യുവജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ തിരുശേഷിപ്പ് ആശീര്‍വാദം നടത്തി. സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ജോഷി ആളൂര്‍, സെക്രട്ടറി സി.ജി. ജെയ്‌സണ്‍, കണ്‍വീനര്‍ സി.കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്ററര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി ജെറീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപ്പറന്പില്‍ ഉപഹാരസമര്‍പ്പണം നടത്തി. എ.എ. ആന്റണി, ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍, പി.ഐ. ലാസര്‍ മാസ്റ്റര്‍, വര്‍ഗീസ് നീലങ്കാവില്‍, പിയൂസ് ചിറ്റിലപ്പിള്ളി, ഷാജു ആന്റോ, ബോബ് എലുവത്തിങ്കല്‍, ലിജോ തോമസ്, അഡ്വ. ബിജു കുണ്ടുകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2018-03-19-04:49:08.jpg
Keywords: ക്രിസ്ത്യാനി
Content: 7383
Category: 18
Sub Category:
Heading: പുതുപ്പള്ളിയില്‍ മലങ്കര നസ്രാണി സംഗമം നടന്നു
Content: പുതുപ്പള്ളി: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ മലങ്കര നസ്രാണി സംഗമം നടന്നു. വിവിധ ഇടവകളില്‍ നിന്നുമെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ സംഗമത്തില്‍ പങ്കെടുത്തു. ഏറ്റവും മുന്നിലായി വിശുദ്ധ തോമാശ്ലീഹായുടെ ചിത്രം വഹിച്ച രഥവും പിന്നാലെ കാതോലിക്ക പതാകയും വഹിച്ച് വിശ്വാസികള്‍ അണിനിരന്നു. ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളും മുന്‍കാലത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നിന് പുതുപ്പള്ളി നിലയ്ക്കല്‍ പള്ളിയില്‍നിന്നും ആരംഭിച്ച റാലി പുതുപ്പള്ളി കവല ചുറ്റി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ സമാപിച്ചു. പുതുപ്പള്ളി പള്ളി മൈതാനിയില്‍ ചേര്‍ന്ന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദിതീയന്‍ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. സാക്ഷ്യമുള്ള സഭയായി സമാധാനത്തോടെ മുൻപോട്ടു പോകാൻ സാധിക്കണമെന്ന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സഭ സത്യവും നീതിയുമാണെന്നും അതിനുവേണ്ടി കഷ്ടങ്ങൾ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോട്ടയം ഭദ്രാസന സഹായമെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് അധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ്, വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോണ്‍, സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-19-05:33:00.jpg
Keywords: നസ്രാണി
Content: 7384
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയില്‍ ആദ്യമായി ഫ്രാന്‍സിസ്‌ പാപ്പയുടെ പ്രതിമ
Content: ഹാദത്ത്: മധ്യപൂര്‍വ്വേഷ്യയില്‍ ആദ്യമായി ഫ്രാന്‍സിസ്‌ പാപ്പയുടെ പ്രതിമ ഉയര്‍ന്നു. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ബാബ്ഡാ ജില്ലയിലെ ഹാദത്തിലാണ് ഫ്രാന്‍സിസ്‌ പാപ്പായുടെ പ്രതിമ നിര്‍മ്മിച്ചത്. ഫ്രാന്‍സിസ് പാപ്പ ആഗോള സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 14 ബുധനാഴ്‌ചയായിരുന്നു ഉദ്ഘാടനം. മാരോണൈറ്റ്‌ മെത്രാപ്പോലീത്തയായ ബൗലോസ് മാട്ടര്‍, ബെയ്റൂട്ടിലെ അപ്പസ്തോലിക ഓഫീസ് സെക്രട്ടറിയായ മോണ്‍. ഇവാന്‍ സാന്റുസ്‌, ഷിട്ടെ ഹെസ്ബൊള്ള പാര്‍ട്ടിയുടെ വിദേശകാര്യ തലവനായ ഷെയിഖ് ഖലീല്‍ റിസ്ക്‌ തുടങ്ങി രാഷ്ട്രീയ, മത സാമൂഹിക മേഖലകളിലുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. പീഡനമനുഭവിക്കുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്കുമുള്ള അംഗീകാരമായാണ് രൂപത്തെ പലരും വിശേഷിപ്പിച്ചത്. പ്രാദേശിക ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പൊതുപൗരത്വമെന്ന ചക്രവാളത്തിനു കീഴില്‍ വിവിധ മതസമുദായങ്ങളുടെ സഹവര്‍ത്തിത്വത്തിന്റെ ഒരടയാളമെന്ന നിലയിലുമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്ന് ഇതിന് വേണ്ടി പ്രവര്‍ത്തിച്ച മേയര്‍ ജോര്‍ജ്ജ് അവോണ്‍ പറഞ്ഞു. ഫ്രാന്‍സിസ്‌ പാപ്പയുടെ ഏതാനും വാക്കുകള്‍ പ്രതിമക്ക് സമീപം ആലേഖനം ചെയ്തിട്ടുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ ജന്മദേശത്ത് തന്നെ തുടരണമെന്നും, തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും, മേഖലയിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനു തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നുമുള്ള വാക്കാണ് ആലേഖനം ചെയ്തിരിക്കുന്നത്. സമീപകാലത്ത്‌ ഹാദത്ത് മേഖലയിലെ മതസാമൂഹ്യ സഹകരണത്തിനു വിഘാതമായി ഉടലെടുത്ത പ്രശ്നങ്ങളെ ലഘൂകരിക്കുവാനുള്ള നടപടികൂടിയായാണ് പ്രതിമ നിര്‍മ്മാണത്തെ പലരും വിലയിരുത്തുന്നത്. അടുത്തകാലത്ത്‌ ഷിയാ സമുദായത്തില്‍പ്പെട്ട ചിലര്‍ മാരോണൈറ്റ്‌ ക്രൈസ്തവരുടെ ഭൂസ്വത്ത്‌ പിടിച്ചടക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയിരിന്നു.
Image: /content_image/News/News-2018-03-19-06:44:08.jpg
Keywords: മധ്യപൂര്‍വ്വേ
Content: 7385
Category: 1
Sub Category:
Heading: ബൈബിള്‍ ചരിത്ര സത്യമാണെന്ന് അംഗീകരിച്ച് വീണ്ടും പുരാവസ്തു ഗവേഷകരുടെ ഫലം
Content: ടെല്‍ അവീവ്: വിശുദ്ധ ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ചരിത്ര സത്യമാണെന്ന് പ്രഖ്യാപിക്കുന്ന ഒട്ടനവധി കണ്ടെത്തലുകളിലേക്ക് മറ്റൊരു ഗവേഷണഫലം കൂടി. ബൈബിളില്‍ വിവരിച്ചിരിക്കുന്ന കാനാന്‍ ദേശത്തിലെ മെഗിദോ എന്ന നഗരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുവാന്‍ കഴിയുന്ന, ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത 3600-ഓളം വര്‍ഷങ്ങളുടെ പഴക്കമുള്ള രാജകീയ ശവകുടീരമാണ് ഇസ്രായേലില്‍ നിന്നും പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ‘നാഷണല്‍ ജിയോഗ്രഫി’ യാണ് പുരാവസ്തുലോകത്ത് വളരെയേറെ പ്രാധാന്യമുള്ള ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ്ണവും, വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചിരുന്ന പുരുഷന്റേയും, സ്ത്രീയുടേയും, കുട്ടിയുടേയും ഭൗതീതികാവഷിഷ്ടങ്ങള്‍ ഈ ശവക്കല്ലറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പുരുഷന്റെ തലയില്‍ അണിഞ്ഞിരുന്ന സുവര്‍ണ്ണ കിരീടം അക്കാലത്തെ കലാപരമായ വൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്. മൂന്നുപേര്‍ക്ക് മുന്‍പ് അടക്കം ചെയ്ത മറ്റു ചിലരുടേയും അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ ഈ കല്ലറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബൈബിളില്‍ പുതിയ നിയമത്തിന്റെ വെളിപാടിന്റെ പുസ്തകത്തില്‍ പതിനാറാം അധ്യായം പതിനാറാം വാക്യത്തില്‍ ‘ഹര്‍മാഗെദോന്‍’ എന്നാണ് മെഗിദോയെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ‘ഹര്‍-മെഗ്ഗിദോ’ അല്ലെങ്കില്‍ ‘ഹില്‍ ഓഫ് മേഗ്ഗിദോ’ എന്ന വാക്കില്‍ നിന്നായിരിക്കും ഈ പേര് ഉണ്ടായതെന്ന്‍ കരുതുന്നു. ക്രിസ്തുവിന് മുന്‍പ് 15-ാം നൂറ്റാണ്ടില്‍ ഈജിപ്തിലെ ഫറവോ ആയിരുന്ന ടുട്ടുമോസ് III ഏഴുമാസങ്ങളോളം മെഗിദോ ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന്‍ മെഗിദോ കീഴടങ്ങുകയാണ് ചെയ്തത്. ടുട്ടുമോസ് മൂന്നാമന്‍ കാനാന്‍ ദേശം തന്റെ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയാക്കി മാറ്റുകയാണ് ചെയ്തതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. 1994-മുതല്‍ തന്നെ ഇസ്രായേല്‍ ഫിന്‍കെല്‍സ്റ്റീന്‍, ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ മരിയോ മാര്‍ട്ടിന്‍, ഡബ്ല്യു‌എഫ് അല്‍ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ മാത്യു ആഡംസ് എന്നിവരുടെ നേതൃത്വത്തില്‍ മെഗിദോയില്‍ ഉദ്ഘനനങ്ങള്‍ നടത്തിവരികയായിരുന്നു. ഇവര്‍ നടത്തിയ ഉദ്ഖനനത്തിലെ പുതിയ കണ്ടെത്തല്‍ ഇക്കഴിഞ്ഞ പതിനാലാം തീയതി നാഷ്ണല്‍ ജിയോഗ്രാഫി പുറത്തറിയിക്കുകയായിരിന്നു. ഈജിപ്തിന്റെ ആക്രമണത്തിനു മുന്‍പ് ഇന്നത്തെ ഇസ്രായേലിന്റെ ഭാഗമായിരുന്ന ഹായിഫാ പ്രദേശം ഭരിച്ചിരുന്ന രാജവംശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഭൗതീകാവശിഷ്ടങ്ങളില്‍ നടത്തുന്ന ഡി.എന്‍.എ ടെസ്റ്റ്‌ വഴി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുലോകം.
Image: /content_image/News/News-2018-03-19-08:04:16.jpg
Keywords: പുരാവസ്തു, ഗവേഷക
Content: 7386
Category: 1
Sub Category:
Heading: പ്രീ യുവജന സിനഡ് വത്തിക്കാനില്‍ ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായുള്ള പ്രീ യുവജന സിനഡിന് വത്തിക്കാനില്‍ ആരംഭം. പൊന്തിഫിക്കല്‍ മരിയ മറ്റെര്‍ എക്ലേസിയ ഇന്‍റര്‍നാഷ്ണല്‍ കോളേജില്‍ നടക്കുന്ന സമ്മേളനം, ഫ്രാൻസിസ് പാപ്പയുടെ പ്രഭാഷണത്തോടെയാണ് ആരംഭിച്ചത്. യുവജനങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഭയം കൂടാതെ പങ്കുവെക്കണമെന്നും പരസ്പരം എല്ലാവരെയും കേള്‍ക്കുവാന്‍ എല്ലാ യുവജനങ്ങളും തയാറാകണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. 24 വരെ യുവജന സിനഡ് തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം യുവജനങ്ങളാണ് സിനഡില്‍ പങ്കെടുത്തു തങ്ങളുടെ ആശയങ്ങളും പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിസംഘത്തില്‍ ഹൈന്ദവ- സിക്ക് മതവിഭാഗത്തില്‍ നിന്നുള്ളവരുമുണ്ട്. നാല് മലയാളികളും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. യുവജനസമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 24നു പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ഓശാന ഞായര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് അവസരമുണ്ട്. ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍മാരുടെ ആഗോള സിനഡിന്റെ മുഖ്യവിഷയങ്ങളില്‍ ഒന്നാണ് യുവജനങ്ങള്‍. ഈ സാഹചര്യത്തില്‍ പ്രീ സിനഡ് കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് സഭാനേതൃത്വം പ്രതീക്ഷിക്കുന്നത്.
Image: /content_image/News/News-2018-03-19-09:34:32.jpg
Keywords: യുവജന
Content: 7387
Category: 1
Sub Category:
Heading: ഓസ്ട്രേലിയൻ കത്തോലിക്ക വിശ്വാസികളുടെ കേന്ദ്രമായി സിഡ്നി
Content: കാൻബറ: ഓസ്ട്രേലിയായില്‍ കത്തോലിക്ക വിശ്വാസികളുടെ കേന്ദ്രമായി സിഡ്നി മാറിയതായി പുതിയ കണക്കുകള്‍. രാജ്യത്തു ഏറ്റവും കൂടുതല്‍ കത്തോലിക്ക വിശ്വാസികളുള്ള നഗരമായാണ് സിഡ്നി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തലസ്ഥാന നഗരിയായ കാൻബറായും ഹോ ബാർട്ടും തൊട്ട് പിന്നിലുണ്ട്. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് സെൻസസ് പുറത്തുവിട്ട കണക്കുകൾ അടിസ്ഥാനപ്പെടുത്തി, മാര്‍ക്കറ്റ് ഡെമോഗ്രാഫേര്‍സ് ക്രീന്‍ഡിൽ നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് സിഡ്നി കത്തോലിക്ക കേന്ദ്രമായി തുടരുന്നു. സിഡ്നി പ്രവിശ്യയിലെ ബോസ്ലി പാർക്കാണ് ജനസംഖ്യയിൽ പകുതിയിലധികം, കത്തോലിക്കരുമായി മുന്നിൽ നിൽക്കുന്നത്. സിഡ്നിയുടെ പ്രാന്ത പ്രദേശങ്ങളായ ബ്ലാക്ക് ടൗണിൽ പന്ത്രണ്ടായിരവും കാസ്റ്റൽ ഹിലില്‍ പതിനായിരവും ഗ്രേ സ്റ്റേയിൻസിലും ബോൾക്ക്ഹാം ഹിൽസിലും പതിനായിരത്തോളവും മെറി ലാൻറിൽ ഒൻപതിനായിരത്തോളവുമാണ് കത്തോലിക്ക ജനസംഖ്യ. ഓസ്ട്രേലിയായില്‍ കത്തോലിക്ക സഭയ്ക്കും ആംഗിക്കന്‍ സഭയ്ക്കുമാണ് കൂടുതല്‍ പ്രാതിനിധ്യമുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിമൂന്ന് ശതമാനവും കത്തോലിക്ക വിശ്വാസികളും പതിനാല് ശതമാനം ആംഗ്ലിക്കൻ വിശ്വാസികളുമാണ്. നിരാലംബർക്ക് ആശ്രയവും, പാവപ്പെട്ടവർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും നല്കുന്ന ക്രൈസ്തവ സംഘടനകളുടെ പ്രവർത്തനങ്ങൾ ഓസ്ട്രേലിയൻ ജനത വിലമതിക്കുന്നതായും സർവേയിൽ ചൂണ്ടി കാണിക്കുന്നു. ഓസ്ട്രേലിയയില്‍ വിശ്വാസം പൂര്‍ണ്ണമായും ക്ഷയിച്ചിട്ടില്ലായെന്നും ജനസംഖ്യയിൽ മൂന്നിൽ രണ്ടു പേരും ഏതെങ്കിലും വിശ്വാസ ചട്ടകൂടുകളെ പിന്തുടരുന്നവരാണെന്നും സർവ്വേയ്ക്ക് നേതൃത്വം നൽകിയ മാർക്ക് മക്ക് ക്രിഡിൽ പറഞ്ഞു. രാജ്യത്തെ ഇതര നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിശ്വാസികളുടെ പിന്തുണയോടെ സിഡ്നിയിലെ സഭാനേതൃത്വം മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. സഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക വഴി കൂടുതൽ പേരെ വിശ്വാസത്തിലേക്ക് നയിക്കാനാകുമെന്ന്‍ പ്രതീക്ഷ. അതേസമയം ദേവാലയങ്ങളിലുള്ള വിശ്വാസികളുടെ കുറവ് സഭയെ അലട്ടുന്നുണ്ട്. ഇതിന് പരിഹാരം കാണുവാന്‍, രാജ്യത്തെ കത്തോലിക്ക സമൂഹങ്ങളെ ശക്തിപ്പെടുത്താനായി 'പാരിഷ് 2020' എന്ന പേരിൽ പ്രത്യേക കൂട്ടായ്മയ്ക്കു ആരംഭം കുറിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-03-19-10:55:41.jpg
Keywords: ഓസ്ട്രേലി
Content: 7388
Category: 1
Sub Category:
Heading: ഇസ്രായേലിനെ പിന്തുണക്കുന്ന ക്രിസ്ത്യന്‍ സംഘടനയുടെ അംഗസംഖ്യ 40 ലക്ഷം കവിഞ്ഞു
Content: വാഷിംഗ്ടണ്‍: ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കന്‍ ക്രിസ്ത്യന്‍ സംഘടനയായ ‘ക്രിസ്റ്റ്യന്‍ യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍’ (CUFI)ന്‍റെ അംഗസംഖ്യ 40 ലക്ഷം കവിഞ്ഞു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഇസ്രായേല്‍ അനുകൂല സംഘടനയായി സി‌യു‌എഫ്ഐ മാറിയിരിക്കുകയാണെന്ന്‍ സംഘടനയുടെ സ്ഥാപകനും ചെയര്‍മാനുമായ പാസ്റ്റര്‍ ജോണ്‍ ഹാഗീ അറിയിച്ചു. 2006-ല്‍ 400 ക്രിസ്ത്യന്‍ നേതാക്കള്‍ CUFI സ്ഥാപിക്കുന്നതിനായി ഒന്നിച്ചു കൂടിയപ്പോള്‍ വെറും 12 വര്‍ഷങ്ങള്‍കൊണ്ട് സംഘടനയുടെ അംഗസംഖ്യ 40 ലക്ഷം കവിയുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരിന്നില്ലായെന്ന് ജോണ്‍ ഹാഗീ പറഞ്ഞു. സി‌യു‌എഫ്‌ഐ വെറുമൊരു സംഘടന മാത്രമല്ലെന്നും, ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേല്‍ മക്കള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ലക്ഷകണക്കിന് ക്രിസ്ത്യാനികളുടെ ഒരു പ്രസ്ഥാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006 ഫെബ്രുവരി 7-നാണ് CUFI ഔദ്യോഗിക അംഗീകാരത്തോടെ സ്ഥാപിതമാകുന്നത്. ബൈബിളിനെ അടിസ്ഥാനമാക്കി ഇസ്രായേലിന് വേണ്ടി വാദിക്കുകയും, പിന്തുണക്കുകയുമാണ്‌ സംഘടനയുടെ മുഖ്യ ലക്ഷ്യം. അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ഓരോ ജില്ലകളിലും സംഘടനക്ക് അംഗങ്ങളുണ്ട്. 2012-ല്‍ തന്നെ സംഘടനയുടെ അംഗസംഖ്യ പത്തുലക്ഷം കവിഞ്ഞിരുന്നു. ഇതിനോടകം തന്നെ 3000-ത്തോളം ഇസ്രായേല്‍ അനുകൂല പരിപാടികള്‍ അമേരിക്കയിലുടനീളമുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കുവാന്‍ കൂട്ടായ്മക്ക് കഴിഞ്ഞു. ഏതാണ്ട് 350 യൂണിവേഴ്സിറ്റികളിലായി 3000-ത്തോളം ഇസ്രായേല്‍ അനുകൂല പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കുവാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്. ‘CUFI ഓണ്‍ കാമ്പസ്സ്’ ചാപ്റ്ററിന് അമേരിക്കയിലെ 225 കാമ്പസ്സുകളില്‍ സാന്നിധ്യമുണ്ട്. സംഘടനയുടെ കഴിഞ്ഞ വാര്‍ഷിക ഉച്ചകോടിയില്‍ 5000-ത്തോളം പ്രവര്‍ത്തകരായിരുന്നു പങ്കെടുത്തത്. ഇസ്രായേലിലെ അമേരിക്കന്‍ എംബസ്സി ജറുസലേമിലേക്ക് മാറ്റുക, ഡേവിഡ് ഫ്രിഡ്മാനേ ഇസ്രായേലിലെ അമേരിക്കന്‍ അംബാസിഡറാക്കുക, ‘ടെയ്‌ലര്‍ ഫോഴ്സ് ആക്റ്റ്’ നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരുപാട് വാദിച്ചിട്ടുള്ള സംഘടനയാണ് സി‌യു‌എഫ്‌ഐ. ഇസ്രായേല്‍ എന്നും ഞങ്ങളുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായി തുടരുമെന്ന് സംഘടനയുടെ യുടെ സ്ഥാപക എക്സിക്യുട്ടീവ്‌ ഡയറക്ടറായ ഡേവിഡ് ബ്രോഗ് വ്യക്തമാക്കി. ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെ കാരണം ദൈവവചനമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സി‌യു‌എഫ്‌ഐയുടെ കഴിഞ്ഞ ഉച്ചകോടിയില്‍ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-03-19-16:18:50.jpg
Keywords: ഇസ്രായേ, ചരിത്ര
Content: 7389
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ കെയ്ത് ഒ'ബ്രയന്‍ അന്തരിച്ചു
Content: ലണ്ടന്‍: സ്കോട്ട്ലന്റിലെ സെന്റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബറോ രൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ കെയ്ത് ഒ'ബ്രയന്‍ അന്തരിച്ചു. 80 വയസ്സായിരിന്നു. 2013ല്‍ വിരമിച്ച അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരിന്നു. കഴിഞ്ഞ മാസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരിന്നു. ന്യൂകാസ്റ്റിലിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് പൂവര്‍ സന്യസ്ഥരാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചു കൊണ്ടിരിന്നത്. 1938 വടക്കന്‍ അയര്‍ലന്‍ഡിലെ ബോളി കാസ്റ്റിളില്‍ ജനിച്ച ജനിച്ച ഒ' ബ്രയന്റെ കുടുംബം പിന്നീട് സ്‌കോട്ട്ലന്‍ഡിലേക്കു കുടിയേറുകയായിരുന്നു. 1965ന്‍ തിരുപട്ടം സ്വീകരിച്ചു. 1985ല്‍ ബിഷപ്പായും 2003ല്‍ കര്‍ദ്ദിനാളായും ഉയര്‍ത്തപ്പെട്ടു. അടുത്തിടെ സെന്‍റ് ആന്‍ഡ്രൂസ് ആന്‍ഡ് എഡിന്‍ബറോ രൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് കുഷ്ലി കര്‍ദ്ദിനാള്‍ കെയ്തിനെ സന്ദര്‍ശിച്ച് അന്ത്യകൂദാശ നല്‍കിയിരിന്നു.
Image: /content_image/News/News-2018-03-20-00:13:23.jpg
Keywords: കര്‍ദ്ദി