Contents

Displaying 7091-7100 of 25128 results.
Content: 7400
Category: 18
Sub Category:
Heading: ഫരീദാബാദ് രൂപതയില്‍ വികാരി ജനറാളുമാരെ നിയമിച്ചു
Content: ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ പ്രൊട്ടോസിന്‍ചെല്ലുസായി ഫാ. ജോസ് വെട്ടിക്കലിനെയും സിന്‍ചെല്ലുസായി ഫാ. സ്റ്റാന്‍ലി പുല്‍പ്രയിലിനെയും ഫാ. സിറിയക് കൊച്ചാലുങ്കല്‍ സിഎസ്ടിയെയും ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിയമിച്ചു. തലശേരി അതിരൂപതയിലെ ചെമ്പേരി ഇടവകാംഗമാണ് ഫാ. ജോസ് വെട്ടിക്കല്‍ 1981ല്‍ ആണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഭദ്രാവതി രൂപതയില്‍ വികാരി ജനറാളായും കുന്നോത്തു മേജര്‍ സെമിനാരിയിലും ധര്‍മാരാം കോളജിലും അധ്യാപകനുമായിരുന്നു. സിഎസ്ടി ഹനുമാന്‍ഘട്ട് ക്രിസ്തുജ്യോതി പ്രോവിന്‍സ് അംഗമായ ഫാ.ഡോ. സിറിയക് കൊച്ചാലുങ്കല്‍ ഫരീദാബാദ് രൂപതയുടെ കത്തീഡ്രല്‍ വികാരിയും മിഷന്‍ കോഡിനേറ്ററുമാണ്. ഇടുക്കി രൂപതയ്ക്കു കീഴിലുള്ള ചെല്ലിയാംപാറ ഇടവകാംഗമാണ് ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു സിസ്റ്റമാറ്റിക് തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം കോതമംഗലം മൈനര്‍ സെമിനാരിയില്‍ റെക്ടറായിരുന്നു.
Image: /content_image/India/India-2018-03-21-03:11:21.jpg
Keywords: ഫരീദാ
Content: 7401
Category: 18
Sub Category:
Heading: പുതിയ മദ്യനയം ജനങ്ങളോടുള്ള വഞ്ചന: കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
Content: കോട്ടയം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനയാണ് അടുത്തകാലത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും അതിനു കൂടുതല്‍ ആക്കം കൂട്ടുന്ന നടപടിയാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലൂടെ സംഭവിക്കാന്‍ പോകുന്നതെന്നും കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം. ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം കണ്ടുകൊണ്ടാണ് ജനങ്ങള്‍ ഇടതുമുന്നണിയെ അധികാരത്തില്‍ കയറ്റിയതെന്നും അതില്‍നിന്നുള്ള പിന്മാറ്റം ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്നും യോഗം വിലയിരുത്തി. ദേശീയ പ്രസിഡന്റ് പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫാ. ആന്റണി മുത്തോലി, ജോസ് മാത്യു ആനിത്തോട്ടം, സതീഷ് മറ്റം, ജോര്‍ജ് വര്‍ഗീസ് കോടിക്കല്‍, ഷാലു തോമസ്, റിജോ കണ്ണൂര്‍, സജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-21-03:26:38.jpg
Keywords: കാത്തലി
Content: 7402
Category: 18
Sub Category:
Heading: ഓശാന ഞായറാഴ്ച അധ്യാപകര്‍ക്ക് പരിശീലനം; മാറ്റിവെക്കണമെന്ന് കെ‌സി‌ബി‌സി
Content: കൊച്ചി: ഓശാന ഞായറാഴ്ച ഐടി പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് സ്‌കൂള്‍ അധ്യാപകരോടു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. 23, 24, 25 തീയതികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിശീലന പരിപാടികളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സബ്ജക്ട് റിസോഴ്‌സ് ഗ്രൂപ്പുകളിലുള്‍പ്പെട്ട (എസ്ആര്‍ജി) അധ്യാപകരാണ് പങ്കെടുക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തു പത്തു കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന പരിപാടികളില്‍ അധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. ഐടി അറ്റ് സ്‌കൂളിന്റെ വിവിധ പരിശീലന പരിപാടികള്‍ ഞായറാഴ്ചകളില്‍ നടത്തുന്നതിനെതിരേ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ജൂലൈയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കേണ്ട 'കുട്ടിക്കൂട്ടം' പരിപാടി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചത് ഞായറാഴ്ചകളിലാണ്. വിഷയത്തില്‍ കെ‌സി‌ബി‌സി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ചകള്‍ പ്രവൃത്തിദിനമാക്കുന്ന വിദ്യാഭ്യാസവകുപ്പിന്റെ നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണോയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ആവശ്യപ്പെട്ടു. ആഗോള ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്ന മാര്‍ച്ച് 25നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന അധ്യാപക പരിശീലന പരിപാടികള്‍ മാറ്റിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-03-21-03:47:00.jpg
Keywords: വിദ്യാ
Content: 7403
Category: 1
Sub Category:
Heading: പെസഹ വ്യാഴാഴ്ച മാര്‍പാപ്പ തടവുപുള്ളികളുടെ കാല്‍കഴുകും
Content: വത്തിക്കാൻ: പെസഹാ വ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയില്‍ മാർപാപ്പ, റോമിലെ റെജീന കൊയിലി ജയിലിലെ തടവുപുള്ളികളുടെ കാല്‍കഴുകും. മാര്‍ച്ച് 29നു ജയില്‍ പുള്ളികളുടെ കാല്‍കഴുകുന്ന വിവരം ഇന്നലെയാണ് വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചത്. വത്തിക്കാനില്‍ സ്ഥിതി ചെയ്യുന്ന റെജീന കൊയിലി ജയില്‍ സന്ദര്‍ശിക്കുന്ന നാലാമത്തെ പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. 1958-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമനും 1964-ല്‍ പോള്‍ ആറാമനും 2000-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ഈ ജയില്‍ സന്ദര്‍ശിച്ചിരിന്നു. ഇതിന്റെ തുടര്‍ച്ചെയെന്നോണമാണ് ക്രിസ്തു കാണിച്ച എളിമയുടെ മാതൃകയുമായി തടവ് പുള്ളികളുടെ കാല്‍ കഴുകുവാന്‍ പാപ്പ ജയിലില്‍ എത്തുന്നത്. 2013 ലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച ശുശ്രൂഷയിൽ റോമാ കാസൽ ഡെൽ മാർമോ ജയിലില്‍ സ്ത്രീകളും മുസ്ളിമുകളും അടങ്ങുന്ന തടവുകാരുടെ പാദങ്ങളാണ് മാർപാപ്പ കഴുകിയത്. 2014 ൽ മാർപാപ്പ റോമിലെ അംഗ പരിമിതർക്കായുള്ള ഡോൻ ഗണോച്ചി സെന്റർ നിവാസികളുടേയും, 2015-ൽ റെബിബ ജയിലിലെ തടവുകാരുടേയും 2016-ല്‍ ഹൈന്ദവ, മുസ്ളിം, ഓർത്തഡോക്സ് വിഭാഗത്തിലുള്ള അഭയാർത്ഥികളുടെയും കഴിഞ്ഞ വര്‍ഷം പാലിയാനോ ജയിലിലെ അന്തേവാസികളുടെയുമാണ് കാല്‍കഴുകിയത്. അ​​ന്ത്യ അ​​ത്താ​​ഴ​​വേ​​ള​​യി​​ൽ യേ​​ശു 12 ശിഷ്യന്മാരുടെ കാ​​ലു​​ക​​ൾ ക​​ഴു​​കി​​യ​​തി​​നെ അ​​നു​​സ്മ​​രി​​ച്ചു​​കൊണ്ടാണ് പെ​​സ​​ഹാ​​വ്യാ​​ഴാ​​ഴ്ച ഈ ​​ശു​​ശ്രൂ​​ഷ ന​​ട​​ത്തു​​ന്ന​​ത്.
Image: /content_image/News/News-2018-03-21-05:08:15.jpg
Keywords: പെസഹ
Content: 7404
Category: 1
Sub Category:
Heading: ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും കുഞ്ഞുങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാന്‍ യു‌എന്‍ നീക്കം
Content: ന്യൂയോര്‍ക്ക്: ലൈംഗീക വിദ്യാഭ്യാസത്തെ കുറിച്ചുള്ള അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗരതി, തുടങ്ങിയവയെ കുറിച്ച് കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനുള്ള നീക്കവുമായി ഐക്യരാഷ്ട്ര സഭ. നിരവധി അംഗരാജ്യങ്ങളുടെ എതിര്‍പ്പിനെ പോലും മാനിക്കാതെയാണ് കുട്ടികള്‍ക്ക് തെറ്റായ ലൈംഗീക വിദ്യാഭ്യാസം നല്‍കുന്നതിന് യു‌എന്‍ ശ്രമിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷന്റെ യുഎസ് വിഭാഗമായ ‘പ്ലാന്‍ഡ് പാരന്റ്ഹുഡ്’ ന്റെ രഹസ്യ അജണ്ടകളെ സഹായിക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന്റ പിന്നിലെന്നു വിലയിരുത്തപ്പെടുന്നു. ഈ ലക്ഷ്യത്തെ മുന്‍നിറുത്തി ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനെസ്കോ, 2009 മുതല്‍ നിലനിന്നിരുന്ന ലൈംഗീകവിദ്യാഭ്യാസ മാര്‍ഗ്ഗരേഖയായ ‘സമഗ്ര ലൈംഗീക വിദ്യാഭ്യാസം’ (CSE) മെന്ന മാര്‍ഗ്ഗരേഖയില്‍ മാറ്റം വരുത്തുകയും പുനര്‍നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. യുവതലമുറയെ ആകെ വഴിതെറ്റിക്കുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ ലൈംഗീക വിദ്യാഭ്യാസ പദ്ധതിയെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ലോകത്തെ ഏറ്റവും ശക്തമായ സംഘടനകളിലൊന്നില്‍ നിന്നും നിഷ്കളങ്കരായ കുട്ടികള്‍ക്കു നേരെയുള്ള അനീതിയാണിതെന്നാണ് ഫാമിലി വാച്ച് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റായ ഷാരോണ്‍ സ്റ്റോണിന്റെ പ്രതികരണം. നാലോ അഞ്ചോ വയസ്സുമാത്രം പ്രായമുള്ള കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ ഇനിമുതല്‍ എ‌ബി‌സി പാട്ടിനൊപ്പം, സ്വവര്‍ഗ്ഗാനുരാഗി കുട്ടികളെ എങ്ങനെ വളര്‍ത്തും?, സ്വവര്‍ഗ്ഗരതിക്കാരായ പുരുഷന്‍മാര്‍ക്ക് എങ്ങനെ മാതാപിതാക്കളാകുവാന്‍ കഴിയും? എന്നിവയൊക്കെ പഠിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. ഇത്തരം നടപടികള്‍ അഞ്ചുവയസ്സുള്ള കുട്ടിക്ക് സ്വവര്‍ഗ്ഗലൈംഗീകത ശരിയാണെന്ന് ചിന്തിക്കേണ്ട അവസ്ഥ സംജാതമാക്കിയേക്കും. ‘ഇന്റര്‍നാഷണല്‍ ടെക്നിക്കല്‍ ഗൈഡന്‍സ് ഓണ്‍ സെക്ഷ്വാലിറ്റി എഡ്യൂക്കേഷന്‍’ മാര്‍ഗ്ഗരേഖയെ പരിഗണിക്കാതെ പോകുന്ന ഈ പദ്ധതി കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളെ പോലും സ്വയംഭോഗം, ഭ്രൂണഹത്യ, സ്വവര്‍ഗ്ഗരതി, ഗര്‍ഭനിരോധനം, വിവാഹേതര ലൈംഗീകബന്ധം തുടങ്ങിയവയുമായി പരിചയപ്പെടുത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 'എന്റെ ശരീരം.. എന്റെ ഇഷ്ടം’ എന്ന ചിന്ത ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ കുത്തിവെക്കുവാനുള്ള ശ്രമം കൂടിയായാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയെ എല്ലാവരും നോക്കുന്നത്. തങ്ങള്‍ക്കിഷ്ടമുള്ള ആരെ വേണമെങ്കിലും സ്നേഹിക്കാം, ആരുമായും ലൈംഗീക ബന്ധത്തിലേര്‍പ്പെടാം എന്ന ചിന്ത കുട്ടികളില്‍ വളര്‍ത്താന്‍ പുതിയ ലൈംഗീക വിദ്യാഭ്യാസ മാര്‍ഗ്ഗരേഖ കാരണമായേക്കുമെന്നും വിവിധ സംഘടനകള്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭഛിദ്രത്തെ മിക്കപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഐക്യരാഷ്ട്ര സഭ പുതിയ നടപടിയിലൂടെ മറ്റൊരു തിന്മയെ കൂടി പ്രോത്സാഹിപ്പിക്കുവാന്‍ ഒരുങ്ങുകയാണ്.
Image: /content_image/News/News-2018-03-21-10:18:00.jpg
Keywords: യു‌എന്‍, ഐക്യരാഷ്ട്ര
Content: 7405
Category: 1
Sub Category:
Heading: സ്വീഡനില്‍ മതസ്കൂളുകള്‍ നിരോധിക്കുമെന്ന വാഗ്ദാനത്തെ അപലപിച്ച് ക്രൈസ്തവര്‍
Content: സ്റ്റോക്ക്ഹോം: സ്വീഡനില്‍ ‘കണ്‍ഫെഷണല്‍ സ്കൂള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്തീയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മതസ്കൂളുകള്‍ നിരോധിക്കുമെന്ന സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വാഗ്ദാനത്തെ അപലപിച്ച് സ്വീഡിഷ് കത്തോലിക്കര്‍. ജനങ്ങളുടെ വോട്ട് നേടുവാനുള്ള ഒരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണിതെന്ന് കത്തോലിക്കാ സ്കൂള്‍ നേതൃത്വം പറഞ്ഞു. ഭരണത്തിലിരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി സഖ്യം സെപ്റ്റംബറില്‍ അടുത്ത തിരഞ്ഞെടുപ്പ് നേരിടാനിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ മതസ്കൂളുകളുടെ നിരോധനത്തിനായിരിക്കും തങ്ങളുടെ പ്രഥമ പരിഗണനയെന്ന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി പറയുന്നു. എന്നാല്‍ ഗ്രീന്‍പാര്‍ട്ടിയും, സെന്റര്‍ പാര്‍ട്ടിയും ഇക്കാര്യത്തില്‍ നിഷ്പക്ഷതയാണ് പുലര്‍ത്തുന്നത്. മതങ്ങള്‍ക്ക് കീഴിലുള്ള സ്കൂളുകള്‍ വിശ്വാസത്തിന്റേയും, ലിംഗത്തിന്റേയും അടിസ്ഥാനത്തില്‍ കുട്ടികളെ വിഭജിക്കുന്നുവെന്നാണ് ഇതിനു കാരണമായി ഡെമോക്രാറ്റിക്‌ പാര്‍ട്ടി പറയുന്നത്. നിരോധനം സാധ്യമായില്ലെങ്കില്‍ മതസ്കൂളുകളെ മതനിരപേക്ഷ സ്കൂളുകളാക്കി മാറ്റുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മതസ്വാതന്ത്ര്യത്തിനു മേലുള്ള മറ്റൊരു കടന്നു കയറ്റമായിട്ടാണ് സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഈ നിലപാടിനെ കത്തോലിക്ക സഭ കാണുന്നത്. നിലവില്‍ മതസ്കൂളുകള്‍ക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ സ്വീഡനിലുണ്ട്. മതങ്ങളുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് ഫീസ്‌ വാങ്ങിക്കുവാനോ, സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുവാനോ രാജ്യത്തു അനുവാദമില്ല. സമാനമായി സ്കൂള്‍ സമയത്തു മതബോധനവും, പ്രാര്‍ത്ഥനയും സ്വീഡനിലെ സ്കൂളുകളില്‍ അനുവദനീയമല്ല. കത്തോലിക്കാ സഭയ്ക്കും വിശ്വാസങ്ങള്‍ക്കും എതിരെ മുന്‍വിധികളോട് കൂടിയ പൊതുചര്‍ച്ചകളാണ് സ്വീഡനില്‍ നടന്നുവരുന്നതെന്ന്‍ നോട്രെഡെയിം കത്തോലിക്കാ സ്കൂള്‍ പ്രിന്‍സിപ്പാളായ പാഡി മാഗ്വിര്‍ പറഞ്ഞു. സ്വീഡനിലെ ഇസ്ളാമിക ജനസംഖ്യ വര്‍ദ്ധിക്കുകയും, മുസ്ലീം സ്കൂളുകളില്‍ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ വിഭജിക്കുന്ന പ്രവണത കണ്ടുകൊണ്ടാണ് സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഈ നിരോധനത്തിനൊരുങ്ങതെന്നും, എന്നാല്‍ അവര്‍ക്കത് തുറന്നുപറയുന്നതിനുള്ള ധൈര്യമില്ലെന്നും മാഗ്വിര്‍ വിവരിച്ചു. 71 സ്കൂളുകളാണ് വിവിധ മതവിശ്വാസ നേതൃത്വത്തിന് കീഴില്‍ സ്വീഡനില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 59 എണ്ണം ക്രിസ്ത്യന്‍ സഭകളുടേതും, 11 എണ്ണം മുസ്ലീം മതത്തിന്റെ കീഴിലും ഒരെണ്ണം യഹൂദ മതത്തിന്റെ കീഴിലുമാണ്. നിരോധനം നടപ്പിലാകുകയാണെങ്കില്‍ 10,000 ത്തോളം സ്കൂള്‍ കുട്ടികളെ അത് ബാധിക്കും. സ്റ്റോക്ക്ഹോം കര്‍ദ്ദിനാള്‍ ആന്‍ഡേഴ്സ് അര്‍ബോറേലിയൂസും, വിവിധ ക്രിസ്ത്യന്‍ സംഘടനകളും സംയുക്തമായി സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ നിലപാടിനെതിരെ പ്രതിഷേധിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
Image: /content_image/News/News-2018-03-21-11:36:44.jpg
Keywords: സ്വീഡ
Content: 7406
Category: 1
Sub Category:
Heading: വ്ളാഡിമിർ പുടിനെ അഭിനന്ദിച്ച് ഓർത്തഡോക്സ് സഭാനേതൃത്വം
Content: മോസ്കോ: റഷ്യൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്ളാഡിമിർ പുടിനെ അഭിനന്ദിച്ച് റഷ്യന്‍ ഓർത്തഡോക്സ് സഭാനേതൃത്വം. ഒരു സമൂഹമായി റഷ്യൻ ജനതയെ കൂട്ടിയോജിപ്പിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് പ്രസിഡന്‍റായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതെന്ന് പാത്രിയർക്കീസ് കിറില്‍ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. വിവിധ മതസ്ഥരുടെയും സാമുദായിക രാഷ്ട്രീയ സംഘടനകളേയും ഏകോപിപ്പിച്ച പുടിന്റെ നേതൃത്വപാടവം അഭിനന്ദാർഹമാണെന്നും അദ്ദേഹം കുറിച്ചു. മനുഷ്യ സ്വാതന്ത്ര്യവും അവകാശ സംരക്ഷണവും ഉറപ്പുവരുത്തി ആത്മീയ സംസ്കാരിക മൂല്യങ്ങളുടെ വിളനിലമായ റഷ്യയെന്ന പ്രസിഡന്റിന്റെ വീക്ഷണത്തെ ജനങ്ങൾ പിന്തുണയ്ക്കുന്നതിന്റെ തെളിവാണ് വോട്ടെടുപ്പ് ഫലം. ജനങ്ങളുടെ സഹകരണത്തോടെ വിഭാവനം ചെയ്ത പദ്ധതികൾ പൂർത്തിയാക്കാൻ ആധ്യാത്മികവും ശാരീരികവുമായ ആരോഗ്യം നല്കി ദൈവം അദ്ദേഹത്തെ വഴി നടത്തട്ടയെന്നും പാത്രിയർക്കീസ് കിറിൽ ആശംസിച്ചു. ഏഴുപത്തിയഞ്ച് ശതമാനത്തിലധികം ഭൂരിപക്ഷത്തോടെയാണ് പുടിൻ നാലാമതും റഷ്യൻ പ്രസിഡൻറായി നിയമിതനാകുന്നത്. തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തിന് മുന്നില്‍ പല തവണ പരസ്യമായി പ്രഘോഷിച്ച വ്യക്തികൂടിയാണ് വ്ളാഡിമിർ പുടിൻ.
Image: /content_image/News/News-2018-03-21-13:14:12.jpg
Keywords: റഷ്യ, പുടിന്‍
Content: 7407
Category: 1
Sub Category:
Heading: വത്തിക്കാന്‍ കമ്മ്യൂണിക്കേഷൻ പ്രീഫെക്ട് രാജിവച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയേറ്റ് പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ രാജിവച്ചു. 'ഫ്രാന്‍സിസ് പാപ്പായുടെ ദൈവശാസ്ത്രം' എന്ന പുസ്തകസമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച്, എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പ വത്തിക്കാന്‍ മാധ്യമകാര്യാലയത്തിനു എഴുതിയ കത്തിന്റെ ഫോട്ടോ ചില ഭാഗങ്ങള്‍ അവ്യക്തമാക്കി മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയതു വിവാദമായതിനെത്തുടര്‍ന്നായിരിന്നു രാജി. 2015 ജൂണില്‍ വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയേറ്റ് മാര്‍പാപ്പ സ്ഥാപിച്ചത് മുതല്‍ അതിന്റെ തലവനായി മോണ്‍. ഡാരിയോ വിഗാനോ സേവനം ചെയ്യുകയായിരിന്നു. വത്തിക്കാന്‍ ടെലിവിഷന്‍ സെന്‍ററിന്റെ ഡയറക്ടറായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. രാജിയുടെ പശ്ചാത്തലത്തില്‍ ലൂസിയോ അഡ്രിയാന്‍ റൂയിസിന്‌ കമ്മ്യൂണിക്കേഷന്‍ തലവന്റെ താല്‍ക്കാലിക ചുമതല മാര്‍പാപ്പ നല്‍കി.
Image: /content_image/News/News-2018-03-22-03:03:09.jpg
Keywords: വത്തി
Content: 7408
Category: 18
Sub Category:
Heading: ക്രിസ്റ്റ്യന്‍ മൈനോരിറ്റി സ്കൂള്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍ 24ന്
Content: കോഴിക്കോട്: ക്രൈസ്തവ ന്യൂനപക്ഷ സമുദായം നടത്തുന്ന സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കാതെ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ മാനേജ്മെന്റ് അസോസിയേഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ മൈനോരിറ്റി സ്കൂളുകള്‍ (എംഎസിഎംഎസ്) 24ന് വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്‍വെന്‍ഷന്‍ നടത്തും. അന്നേ ദിവസം രാവിലെ 10ന് എറണാകുളം പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ഏബ്രഹാം ജൂലിയോസ്, എംഎല്എ്മാരായ ഹൈബി ഈഡന്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്ജ്, റോജി എം. ജോണ്‍ എന്നിവരും മുന്‍ എംപിമാരായ സെബാസ്റ്റ്യന്‍ പോള്‍, ഫ്രാന്സിസ് ജോര്‍ജ്, പി.സി. തോമസ് എന്നിവരും മറ്റ് സമുദായ, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. 1988ലെ ​​​​​​സ​​​​​​ര്‍ക്കാ​​​​​​ര്‍ ഉ​​​​​​ത്ത​​​​​​ര​​​​​​വ് അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് 2006 വ​​​​​​രെ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ക്കു നി​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ക​​​​​​ള്‍ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി എ​​​​​​ന്‍ഒ​​​​​​സി ന​​​​​​ല്‍കി​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​തി​​​​​​നും​​ശേ​​​​​​ഷ​​​​ം കോ​​​​​​ട​​​​​​തി​​​​​​വി​​​​​​ധി​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ല്‍ സ​​​​​​ര്‍ക്കാ​​​​​​ര്‍ ന​​​​​​യം തി​​​​​​രു​​​​​​ത്തി എ​​​​​​ന്‍ഒ​​​​​​സി ന​​​​​​ല്‍കി​. 2011ൽ ​​​​​എ​​​​​​ന്‍ഒ​​​​​​സി​​​​​​ക്കും അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ത്തി​​​​​​നു​​​​​​മു​​​​​​ള്ള അ​​​​​​പേ​​​​​​ക്ഷ സ്‌​​​​​​കൂ​​​​​​ള്‍ ആ​​​​​​രം​​​​​​ഭി​​​​​​ച്ച് അ​​​​​​ഞ്ച് വ​​​​​​ര്‍ഷ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം ഒ​​​​​​രു​​​​​​മി​​​​​​ച്ച് ന​​​​​​ല്‍ക​​​​​​ണ​​​​​​മെ​​​​​​ന്നു സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. എ​​​​​​ന്നാ​​​​​​ല്‍, ഇ​​​​​​തി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു സ്‌​​​​​​കൂ​​​​​​ള്‍ ന​​​​​​ല്‍കു​​​​​​ന്ന അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ളൊ​​​​​ന്നും ത​​​​​​ന്നെ സ​​​​​​ര്‍ക്കാ​​​​​​ര്‍ പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. 2014ലെ ​​​​​​സ​​​​​​ര്‍ക്കാ​​​​​​ര്‍ ഉ​​​​​​ത്ത​​​​​​ര​​​​​​വ് അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് അ​​​​​​ണ്‍എ​​​​​​യ്ഡ​​​​​​ഡ് സ്വ​​​​​​കാ​​​​​​ര്യ സ്‌​​​​​​കൂ​​​​​​ളു​​​​​​ക​​​​​​ള്‍ സ്റ്റേ​​​​​​റ്റ് സി​​​​​​ല​​​​​​ബ​​​​​​സി​​​​​​ല്‍ ആ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​ന്‍ സ​​​​​​ര്‍ക്കാ​​​​​​ര്‍ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഇ​​​​​​ത​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ല്‍ കു​​​​​​റ​​​​​​ച്ചു​​​​​​പേ​​​​​​ര്‍ക്ക് ഇ​​​​​​നി​​​​​യും അം​​​​​​ഗീ​​​​​​കാ​​​​​​രം ന​​​​​​ല്‍കി​​​​​​യി​​​​​​ട്ടി​​​​​​ല്ല. പ​​​​​​ക​​​​​​രം വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​നി​​​​​​യ​​​​​​മം അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു സ്‌​​​​​​കൂ​​​​​​ള്‍ അ​​​​​​ട​​​​​​ച്ചു​​​​​​പൂ​​​​​​ട്ടാ​​​​​​നു​​​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ള്‍ ന​​​​​​ല്‍കു​​​​​​ന്ന​​​​​​ത്. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ങ്ങ​​​​​​ള്‍ക്കു വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നും ന​​​​​​ട​​​​​ത്താ​​​​​നു​​​​​​മു​​​​​​ള്ള ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​വ​​​​​​കാ​​​​​​ശം നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​ലാ​​​​​​ണി​​​​​ത്. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വ​​​​​​കു​​​​​​പ്പി​​​​​ൽ സ​​​​​​മ​​​​​​ര്‍പ്പി​​​​​​ച്ചി​​​​​​ട്ടു​​​​​​ള്ള എ​​​​​​ന്‍ഒ​​​​​​സി അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. ചി​​​​​​ല അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ള്‍ കാ​​​​​​ര​​​​​​ണം കൂ​​​​​​ടാ​​​​​​തെ നി​​​​​​ര​​​​​​സി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ആ​​​​​​യി​​​​​​ര​​​​​​ത്തി എ​​​​​​ണ്ണൂ​​​​​​റോ​​​​​​ളം സ്‌​​​​​​കൂ​​​​​​ളു​​​​​​ക​​​​​​ള്‍ക്കാ​​​​​​ണ് അം​​​​​​ഗീ​​​​​​കാ​​​​​​രം ന​​​​​​ല്‍കാ​​​​​​ത്ത​​​​​​ത്. ഇ​​​​​​തി​​​​​​ല്‍ മു​​​​​​ന്നൂ​​​​​​റോ​​​​​​ളം സ്‌​​​​​​കൂ​​​​​​ളു​​​​​​ക​​​​​​ള്‍ ക്രൈ​​സ്ത​​വ ‍ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ മാ​​​​​​നേ​​​​​​ജ്‌​​​​​​മെ​​​​​​ന്‍റി​​​​​​ന്‍റേ​​​​​താ​​​​​​ണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസവാകാശ സംരക്ഷണ കണ്‍വെന്‍ഷന്‍.
Image: /content_image/India/India-2018-03-22-03:31:08.jpg
Keywords: വിദ്യാ
Content: 7409
Category: 18
Sub Category:
Heading: രക്ഷയുടെ അടയാളമായ കുരിശിന്റെ ശക്തിയിലാണ് നാം വിശ്വസിക്കേണ്ടത്: കര്‍ദ്ദിനാള്‍ ക്ലീമിസ്
Content: പത്തനംതിട്ട: ദൈവത്തിനു പരിഹരിക്കാന്‍ കഴിയാത്ത ഒന്നുമില്ലെന്നാണ് ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നതെന്നും മനുഷ്യന്റെ ശക്തിയേക്കാള്‍ രക്ഷയുടെ അടയാളമായ കുരിശിന്റെ ശക്തിയിലാണ് നാം വിശ്വസിക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ നേതൃത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു വന്ന കാത്തലിക് കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഉപാധികളില്ലാതെ ദൈവസ്‌നേഹം അനുഭവിക്കാന്‍ നമുക്കു കഴിയുന്‌പോള്‍ ദൈവത്തെ തിരികെ സ്‌നേഹിക്കാന്‍ നമുക്ക് കടമയുണ്ടെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ദൈവത്തെ നാം സ്‌നേഹിക്കുന്നതു കൊണ്ടല്ല, ദൈവം നമ്മെ സ്‌നേഹിക്കുന്നത്. ദൈവത്തിന്റെ സ്‌നേഹം എത്രമാത്രം നമുക്ക് ലഭിച്ചുവെന്നത് വിശ്വാസത്തിന്റെ തീഷ്ണതയിലൂടെ വ്യക്തമാകും. ദൈവപക്ഷത്തുനിന്ന് സ്‌നേഹം ആവോളം സന്പാദിക്കാന്‍ കഴിയണം. തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് തന്റെ ജീവന്‍പോലും നല്‍കാന്‍ ദൈവം നല്‍കുന്നു. ദൈവത്തെ പൂര്‍ണ ആത്മാവോടും വിശ്വാസത്തോടും സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്‌പോഴാണ് മനുഷ്യജീവിതത്തിനു അര്‍ഥം കൈവരുന്നത്. മനുഷ്യന്റെ ശക്തിയേക്കാള്‍ രക്ഷയുടെ അടയാളമായ കുരിശിന്റെ ശക്തിയിലാണ് നാം വിശ്വസിക്കേണ്ടത്. അത്ഭുതങ്ങളും അടയാളങ്ങളും നേരിട്ടു കണ്ട ശിഷ്യന്മാര്‍ ഉറങ്ങുന്ന കാഴ്ച ഇന്നത്തെ വിശ്വാസികളുടെ പ്രതീകമാണ്. ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിര് നില്‍ക്കുമെന്ന് പൗലോസ് ശ്ലീഹായെ പോലെ ചോദിക്കാന്‍ നമുക്ക് കഴിയണം. കര്‍ദ്ദിനാള്‍ പറഞ്ഞു. രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോണ്‍ തുണ്ടിയത്ത്, മോണ്‍. ജോസഫ് കുരുമ്പിലേത്ത്, കത്തീഡ്രല്‍ വികാരി റവ. ഡോ.ആന്റോ കണ്ണംകുളം, മദര്‍ ഹൃദ്യ, പി.കെ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.സിബി ജോണ്‍ ചന്ദ്രോത്ത്, ഫാ.സെബാസ്റ്റ്യന്‍ പള്ളിപറമ്പില്‍ എന്നിവര്‍ ധ്യാനം നയിച്ചു.
Image: /content_image/India/India-2018-03-22-04:06:50.jpg
Keywords: ക്ലീമി