Contents
Displaying 7131-7140 of 25128 results.
Content:
7440
Category: 1
Sub Category:
Heading: ചാക്കുടുത്ത് മുള്‍കിരീടം ചാര്‍ത്തി നഗ്നപാദനായി ഈ എഴുപത്തിരണ്ടുകാരനും തീര്‍ത്ഥാടനത്തില്‍
Content: കോഴിക്കോട്: പീഡാനുഭവ വാരത്തിലൂടെ ലോകം കടന്നുപോകുമ്പോള്‍ ടി. ജെ ജോസഫ് എന്ന എഴുപത്തിരണ്ടുകാരനും യാത്രയിലാണ്. തന്നെ തന്നെ താഴ്ത്തി ദാസന്റെ രൂപം സ്വീകരിച്ച യേശുവിന്റെ സഹന മാതൃക സ്വജീവിതത്തില്‍ പകര്‍ത്തി മലയാറ്റൂരിലേക്ക് നടന്നുനീങ്ങുകയാണ് ഈ മനുഷ്യന്‍. ശിരസ്സില്‍ കാര കൊണ്ടുള്ള മുള്‍കിരീടം ചാര്‍ത്തി, ചണം കൊണ്ട് പൂര്‍ണ്ണമായും നിർമ്മിച്ച ചാക്കുവസ്ത്രവും ധരിച്ചാണ് ജോസഫ് ചേട്ടന്റെ ത്യാഗയാത്ര. പൊള്ളുന്ന വെയിലത്ത് ചെരുപ്പു ധരിക്കാതെ ഒരാള്‍ പൊക്കമുള്ള കുരിശും വഹിച്ചു അദ്ദേഹം നടത്തുന്ന ഈ മലയാറ്റൂര്‍ തീര്‍ത്ഥാടനം ഇന്ന്‍ അനേകരെ വിചിന്തനം ചെയ്യിപ്പിക്കുകയാണ്. വിശ്വാസം കൈവിടുന്ന പുതുതലമുറക്ക് മുന്നില്‍ വിശ്വാസ ദീപ്തിയാല്‍ ജ്വലിക്കുന്ന ജോസഫ് ചേട്ടന്റെ ത്യാഗവും തീക്ഷ്ണതയും. നോമ്പിന്റെ പൂര്‍ണ്ണതയില്‍ ത്യാഗത്തോടെ രക്ഷകനായ യേശുവിന്റെ പീഡസഹനം അനുകരിക്കുവാനുള്ള ഈ വയോധികന്‍റെ ശ്രമം വാക്കുകള്‍ക്ക് അതീതമാണ്. ഏപ്രിൽ 8നു മലയാറ്റൂരില്‍ എത്തിചേരുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. യാത്രയ്‌ക്കിടെ വിശ്രമം ബസ് സ്റ്റോപ്പുകളിൽ. പ്രായത്തിന്റെ അവശതയും ക്ഷീണവും ജോസഫ് ചേട്ടന്റെ അര്‍പ്പണ മനോഭാവത്തെ തളര്‍ത്തുന്നില്ല. പഞ്ചസാര ചാക്കു കൊണ്ട് തുന്നിയെടുത്ത വസ്ത്രവും അരയിൽ ചകിരിക്കയറും ധരിച്ചു ജീവിക്കുവാന്‍ ഇദ്ദേഹം ആരംഭിച്ചിട്ട് 14 വർഷമായി. ഇതിനിടെ പൂര്‍ണ്ണമായും നടന്നുകൊണ്ട് മലയാറ്റൂര്‍ യാത്രയും. കോഴിക്കോട് കല്ലാനോട്ടെ താമരച്ചാലില്‍ ആദ്യം താമസിച്ചിരുന്ന അദ്ദേഹം പിന്നീട് വയനാട്ടിലെ പുൽപ്പള്ളിയിലെ വാടക വീട്ടിലേക്ക് മാറുകയായിരിന്നു. മുപ്പത് വർഷത്തോളമായി ഇവിടെയാണ് താമസം. ഇതിനിടെ രണ്ട് വർഷം ഡൽഹിയിലെ സ്വർഗ ധ്യാൻ ആശ്രമത്തിൽ ശുശ്രൂഷകനായി പ്രവര്‍ത്തിച്ചു. തെരുവിൽ അലയുന്നവരെ ആശ്രമത്തിൽ എത്തിച്ച് വേണ്ട പരിചരണം നല്കുകയായിരുന്നു അദ്ദേഹത്തിന്റെ കടമ. പിന്നീട് കാഞ്ഞങ്ങാട് സ്നേഹാലയത്തിലും ഇടക്കാലത്ത് ചെന്നൈയിലെ ആശ്രമത്തിലും സേവനമനുഷ്ഠിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം യേശുവിന്റെ സഹനത്തെ ജീവിതത്തോട് ചേര്‍ത്ത് വച്ച് ജീവിക്കുകയാണ് ഈ വയോധികന്‍. ഇത് നമ്മള്‍ വായിച്ചുകൊണ്ടിരിക്കുമ്പോഴും അധരത്തില്‍ പ്രാര്‍ത്ഥനയോടെ ജോസഫ് ചേട്ടന്‍ നടന്നുനീങ്ങുകയായിരിക്കും.
Image: /content_image/News/News-2018-03-26-08:45:19.jpg
Keywords: സഹന

7441
Category: 1
Sub Category:
Heading: ബന്ദിക്കു പകരം ജീവത്യാഗം ചെയ്ത ഫ്രഞ്ച് കേണലിനു സഭയുടെ ആദരം
Content: പാരിസ്: സ്നേഹിതന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലെന്ന ദൈവവചനം സ്വജീവിതത്തില്‍ പകര്‍ത്തി ജീവത്യാഗം ചെയ്ത ലഫ്. കേണൽ അർനൗഡ് ബെൽട്രാമൈനു ആദരവുമായി കത്തോലിക്ക സഭാനേതൃത്വം. ഇസ്ലാമിക തീവ്രവാദ ആക്രമണത്തിൽ മരണം വരിച്ച ലഫ്.കേണൽ അർനോഡ് ബൽഗ്രാമിനെയും മറ്റ് മൂന്നു പേരെയും വിശുദ്ധ എറ്റിയനേ ദ ട്ര ബസ് ദേവാലയത്തിൽ നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ സഭ പ്രത്യേകം അനുസ്മരിച്ചു. കാര്‍കാസോണ്‍- നര്‍ബോണ്‍ രൂപതയുടെ അധ്യക്ഷനായ അലൈന്‍ പ്ലാനെട്ടാണ് അനുസ്മരണ വിശുദ്ധ ബലിക്കും ഇതര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്. അസാധാരണമായ തീഷ്ണതയുള്ള ത്യാഗമാണ് ബെൽട്രാമൈന്‍ ചെയ്തതെന്നും ഫ്രാന്‍സിനെ ഇത് പൂര്‍ണ്ണമായും സ്പര്‍ശിച്ചെന്നും ബിഷപ്പ് അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളൊടൊപ്പം ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ദക്ഷിണ ഫ്രാൻസിലെ ട്രെബിസിലുള്ള സൂപ്പർമാർക്കറ്റിൽ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണം അറിഞ്ഞ് ആദ്യമെത്തിയ പോലീസുകാരിൽ ഒരാളായിരിന്നു ബെൽട്രാം. ബന്ദിയാക്കപ്പെട്ട വനിതയ്ക്കു പകരം സ്ഥാനംപിടിക്കുകയും അകത്തു നടക്കുന്ന കാര്യം പുറത്തുള്ള പൊലീസുകാർ അറിയുംവിധം രഹസ്യമായി സെൽഫോൺ വയ്ക്കുകയും ചെയ്താണ് ബെൽട്രാമൈന്‍ തന്റെ ദൌത്യം നിര്‍വ്വഹിച്ചത്. അക്രമത്തിന് ശേഷം ഇന്നലെ ഓശാന ഞായർ ശുശ്രൂഷകളിലും അനുസ്മരണ ചടങ്ങിലും പങ്കെടുക്കാന്‍ ഇസ്ലാം മതസ്ഥര്‍ എത്തിയെന്നത് ശ്രദ്ധേയമായി. പിന്നീട് ഭീകരന്‍ മൂന്നു തവണ ബെൽട്രാമിനു നേരെ വെടി ഉതിര്‍ക്കുകയായിരിന്നു. ധീരനായ പോലീസ് ഓഫിസറെയാണു രാജ്യത്തിനു നഷ്ടമായതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പ്രസ്താവിച്ചിരിന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
Image: /content_image/News/News-2018-03-26-10:40:25.jpg
Keywords: ഫ്രാന്‍സ, ഫ്രഞ്ച

7442
Category: 18
Sub Category:
Heading: അജാത ശിശുക്കളുടെ സ്മാരകവുമായി ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: ഗര്‍ഭഛിദ്രത്തിലൂടെ ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ഓര്‍മ്മയില്‍ ചങ്ങനാശേരി കത്തീഡ്രലിലെ ഹോളി ഇന്നസെന്റ്‌സ് ഗാര്‍ഡനില്‍ നിര്‍മ്മിച്ച സ്മാരകം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംന്തോട്ടം നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ കത്തീഡ്രല്‍ വികാരി ഫാ കുര്യന്‍ പുത്തന്‍പുര, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ ജോസ് മുകളേല്‍ ഫാ .വര്‍ഗീസ് പനച്ചിങ്കല്‍, ഫാ.ആന്റണി കാവാലം, പ്രോലൈഫ് അതിരൂപത കോഓര്‍ഡിനേറ്റര്‍ എബ്രഹാം പുത്തെന്‍കളം, സെക്രട്ടറി റെജി ആഴംച്ചിറ എന്നിവര്‍ പങ്കെടുത്തു. നേരത്തെ ഇതിന്റെ ശിലാസ്ഥാപനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലാണ് നിര്‍വഹിച്ചത്. ഗര്‍ഭഛിദ്രത്തിലൂടെയും അല്ലാതെയും ഗര്‍ഭപാത്രത്തില്‍ വച്ചു നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങളുടെ സ്മരണയ്ക്കായുള്ള ഇത്തരം സ്മാരകങ്ങള്‍ ബോംബെ, ബാംഗ്ലൂര്‍, ഗോവ, മദ്രാസ് തുടങ്ങിയ പല സ്ഥലങ്ങളിലും ഉണ്ടെങ്കിലും കേരളത്തില്‍ ഇങ്ങനെയുള്ള സ്മാരകം അപൂര്‍വ്വമാണ്.
Image: /content_image/India/India-2018-03-26-11:31:57.jpg
Keywords: ചങ്ങനാ

7443
Category: 1
Sub Category:
Heading: ഓരോ അഞ്ചു മിനുറ്റിലും ഒരു ക്രൈസ്തവ വിശ്വാസി വീതം കൊല്ലപ്പെടുന്നു
Content: ജറുസലേം: മധ്യപൂര്‍വ്വേഷ്യയില്‍ ഓരോ അഞ്ചു മിനുറ്റിലും ഒരു ക്രൈസ്തവ വിശ്വാസി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. ജെറുസലേമിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റിന്റെ വക്താവായ ഫാ. ഗബ്രിയേല്‍ നാദാഫ് സ്പെയിന്‍ സന്ദര്‍ശനത്തിനിടക്കാണ്,ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൈസ്തവ നരഹത്യ ഇസ്ളാമിക നേതാക്കള്‍ക്ക് അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിശുദ്ധനാട്ടില്‍ ക്രൈസ്തവര്‍ വംശഹത്യക്ക് വിധേയരാകുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഫാ. ഗബ്രിയേല്‍ അഭിപ്രായപ്പെട്ടു. മധ്യപൂര്‍വ്വേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് വംശഹത്യ തന്നെയാണ്. ഇന്നും, ഇപ്പോഴും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവ പീഡനത്തില്‍ താന്‍ നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ലോകം ഇക്കാര്യത്തില്‍ നിശബ്ദതയാണ് അവലംബിക്കുന്നത്. ക്രൈസ്തവ വംശഹത്യയ്ക്കെതിരെ ക്രിസ്ത്യന്‍ സഭകള്‍ സംയുക്ത പ്രഖ്യാപനം തന്നെ പുറത്തിറക്കേണ്ടതുണ്ടെന്ന് ഫാ. ഗബ്രിയേല്‍ പറയുന്നു. മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും സമാധാനപരമായി ജീവിക്കുവാന്‍ കഴിയുന്ന രാജ്യമാണ് ഇസ്രായേലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷ്ണല്‍ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്സിന്റെ പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡോ. ജെറി ജോണ്‍സണും മധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ മാസം തുറന്നു പറഞ്ഞിരുന്നു. മധ്യപൂര്‍വ്വേഷ്യയിലെ 13 ശതമാനത്തോളമുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ വരുന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ വെറും 3 ശതമാനമായി കുറയുമെന്നാണ് മേരിലാന്‍ഡില്‍ നടന്ന കോണ്‍ഫറന്‍സില്‍ അദ്ദേഹം വെളിപ്പെടുത്തിയത്. ക്രൈസ്തവ മതപീഡനത്തെ പാശ്ചാത്യര്‍ അവഗണിക്കുകയാണെന്നും യൂറോപ്പ് അതിന്റെ ക്രൈസ്തവ പാരമ്പര്യത്തിലേക്ക് തിരികെപോകണമെന്നും ഹംഗേറിയന്‍ പ്രസിഡന്‍റ് വിക്ടര്‍ ഓര്‍ബാന്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2018-03-26-12:33:12.jpg
Keywords: പൂര്‍വ്വേഷ്യ

7444
Category: 1
Sub Category:
Heading: വിശുദ്ധവാരത്തില്‍ ദേവാലയങ്ങളിലെ കുരിശുകളും മറ്റ് രൂപങ്ങളും മറയ്ക്കുന്നത് എന്തിന്?
Content: പീഡാനുഭവ രഹസ്യങ്ങളെ ഏറെ പ്രത്യേകമായി ധ്യാനിക്കുന്ന വിശുദ്ധ ആഴ്ചയില്‍, ദേവാലയങ്ങളിലെ കുരിശുകളും, മറ്റ് തിരുസ്വരൂപങ്ങളും തുണികൊണ്ട് മറച്ചു വെക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? കാല്‍വരിയിലെ വേദനാജനകമായ നിമിഷങ്ങളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന രൂപങ്ങളും, ചിത്രങ്ങളും ഏറെ നല്ലതല്ലേ? കാഴ്ചക്ക് ഏറ്റവും മനോഹരങ്ങളായ രൂപങ്ങളും കുരിശുകളും ഇങ്ങനെ മൂടിവെക്കുന്നതിന്റെ കാരണമെന്ത് ? ഇതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ വിഷയത്തെ കുറിച്ചാണ് നാം ഇനി വിചിന്തനം നടത്തുവാന്‍ പോകുന്നത്. തിരുസ്വരൂപങ്ങള്‍ തുണികൊണ്ട് മറക്കുന്ന നടപടി പല രാജ്യങ്ങളിലും പല രൂപതകളിലും വ്യത്യസ്ഥമാണ്. അമേരിക്കന്‍ രൂപതകളിലെ ദേവാലയങ്ങളില്‍ നോമ്പിന്റെ അഞ്ചാമത്തെ ഞായര്‍ മുതല്‍ ഇപ്രകാരം കുരിശുകളും, വിശുദ്ധ രൂപങ്ങളും മറച്ചു വെക്കുന്നുണ്ടെന്ന് റോമന്‍ മിസ്സാലില്‍ പറഞ്ഞിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ചയിലെ കര്‍മ്മങ്ങള്‍ തീരുന്നത് വരെയാണ് കുരിശുരൂപങ്ങള്‍ മറക്കുന്നത്. എന്നാല്‍ മറ്റ് രൂപങ്ങള്‍ പുനരുത്ഥാനത്തിന്റെ സ്മരണാബലി അവസാനിക്കുന്നത് വരെ മൂടിവെക്കുന്നു. ജര്‍മ്മനിയിലെ ദേവാലയങ്ങളില്‍ നോമ്പ് കാലം മുഴുവനും അള്‍ത്താര തന്നെ പൂര്‍ണ്ണമായും മറക്കുകയാണ് ചെയ്യുന്നത്. കുരിശുകളും മറ്റ് രൂപങ്ങളും ഇങ്ങനെ മൂടിവെക്കുന്നതിന്റെ കാരണമെന്ത് എന്നു ചോദിച്ചാല്‍ ഇതിന് ലഭിക്കുന്ന ലളിതമായ ഒരു ഉത്തരമുണ്ട്. നോമ്പിന്റെ അവസാനത്തോടടുക്കുമ്പോള്‍ ഇത്തരത്തില്‍ കുരിശുകളും രൂപങ്ങളും മറച്ചു വെക്കുന്നത് വഴി പുനരുത്ഥാനത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇതിന്റെ പിന്നിലുള്ളത്. കുരിശും, രൂപങ്ങളും മൂടിയിട്ടുള്ള തുണി, പുനരുത്ഥാന ഞായറിനു വേണ്ടിയുള്ള നമ്മുടെ ആഗ്രഹവും, ആകാംക്ഷയും വര്‍ദ്ധിപ്പിക്കുന്നു. ഈ മൂടുപടം ഈസ്റ്ററിനെക്കുറിച്ചുള്ള പുതിയൊരു വാഗ്ദാനം നമുക്ക് തരികയാണ് ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ പലപ്പോഴും ദേവാലയത്തിനകത്തുള്ള കുരിശു രൂപങ്ങളിലേക്കും, വിശുദ്ധരുടെ രൂപങ്ങളിലേക്കും തിരിയുവാന്‍ സാധ്യതയുണ്ട്. ഈ ശ്രദ്ധമാറ്റം തടഞ്ഞു കര്‍ത്താവിന്റെ പീഡാസഹനങ്ങളെക്കുറിച്ചും, ഉത്ഥാനത്തെ കുറിച്ചും ഉള്ളിന്റെ ഉള്ളില്‍ കൂടുതല്‍ ധ്യാനിക്കുന്നതിന് ഈ പതിവ് ഏറെ സഹായിക്കുന്നു. ഒരുപക്ഷേ ഈ കുറിപ്പ് വായിക്കുമ്പോള്‍ തന്നെ, മനസ്സും ഹൃദയവും സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുന്നതിന് നമുക്ക് ഇതുപോലൊരു മൂടുപടത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം നമ്മില്‍ പലര്‍ക്കും ഉണ്ടാകാം. എന്നാല്‍ അതിനു വ്യത്യസ്ഥമായ അര്‍ത്ഥതലങ്ങള്‍ ഉണ്ട്. ആദ്യമായി, നമ്മള്‍ ഇത്തരത്തില്‍ രൂപങ്ങള്‍ മറച്ചിരിക്കുന്നത് കാണുമ്പോള്‍ തന്നെ, ഏറെ പ്രധാനപ്പെട്ട നോമ്പ് കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോയികൊണ്ടിരിക്കുന്നതെന്ന ചിന്ത നമ്മളില്‍ ഉണ്ടാകും. കാരണം മറ്റ് അവസരങ്ങളില്‍ ഒന്നും ഇത്തരത്തില്‍ തിരുസ്വരൂപങ്ങള്‍ മറക്കുന്നില്ലല്ലോ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പെസഹ വ്യാഴം, ദുഃഖവെള്ളി, ഉയിര്‍പ്പു ഞായര്‍ തുടങ്ങിയ സവിശേഷ ദിവസങ്ങള്‍ക്കായി ഒരുപാട് ആധ്യാത്മിക തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമാണ് നോമ്പ് കാലത്തിന്റെ അവസാന ആഴ്ച. രൂപങ്ങള്‍ മറച്ചുവെച്ചിരിക്കുന്നതു കാണുമ്പോള്‍ നമ്മള്‍ക്ക് അനുഭവപ്പെടുന്ന ആ അസ്വാഭാവികത നമ്മളില്‍ നോമ്പിന്റെ ഓര്‍മ്മ ഉണര്‍ത്തുന്നു. രണ്ടാമതായി, വിശുദ്ധ കുര്‍ബാനയില്‍ വൈദീകന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ ഈ മൂടുപടങ്ങള്‍ നമ്മെ സഹായിക്കും. അതുപോലെ തന്നെ കുരിശിന്റെ വഴി ചൊല്ലുമ്പോഴും, യേശുവിന്റെ പീഡാനുഭവ ചരിത്രം ശ്രവിക്കുമ്പോഴും മറ്റ് കാഴ്ചകളിലേക്ക് പോകാതെ നമ്മള്‍ ആ സംഭവങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കുകയാണെന്ന പ്രതീതി നമ്മളില്‍ ഉണര്‍ത്തുവാനും ഇതിനു കഴിയും. മൂന്നാമതായി, പുനരുത്ഥാന ഞായറിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ അനുഭവവും ഈ മൂടുപടങ്ങള്‍ നമുക്ക് നല്‍കുന്നു. നിത്യവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണെങ്കില്‍ നമ്മളില്‍ തീര്‍ച്ചയായും ഈ ഒരു അനുഭവം ഉണ്ടാകും. കാരണം എന്നും നമ്മള്‍ കാണുന്ന തിരുസ്വരൂപങ്ങള്‍ മറക്കപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്ന്‍ ആ മൂടുപടങ്ങള്‍ മാറ്റിയാല്‍ മതി എന്ന ചിന്ത ഒരുപക്ഷേ നമ്മളില്‍ ഉയര്‍ന്നേക്കാം. ഇത്തരം ഒരു തോന്നല്‍ കഴിഞ്ഞ നോമ്പുകാലങ്ങളില്‍ അനുഭവപ്പെട്ടവര്‍ ഉണ്ടാകും. ചുരുക്കത്തില്‍ ലളിതമെന്ന് ചിന്തിച്ചാലും ഏറെ ശ്രദ്ധ നല്‍കേണ്ട, പ്രാധാന്യം നല്‍കേണ്ട ചിന്തയാണിത്. അതേസമയം തന്നെ നമ്മുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ മൂടുപടം. മറച്ചുവെക്കപ്പെട്ട ഒരു ലോകത്താണ് നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നതെന്നും അതിനും അപ്പുറം ഒരു പുനരുത്ഥാനമുണ്ടെന്നും ഈ മൂടുപടം നമ്മേ ഓര്‍മ്മപ്പെടുത്തുന്നു. <Originally Published On 7th April 2018>
Image: /content_image/Mirror/Mirror-2018-03-27-14:24:52.jpg
Keywords: കുരിശ

7445
Category: 18
Sub Category:
Heading: ജീവനോടുള്ള അനാദരം സമൂഹനിലനില്പിന് വെല്ലുവിളി: ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
Content: കൊച്ചി: ജീവന്റെ സമഗ്ര സംരക്ഷണം ഇക്കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെ് തൃശൂര്‍ അതിരൂപത ആര്‍ച്ചു ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ മുണ്ടത്തിക്കോട് സ്‌നേഹാലയത്തില്‍വച്ച് നടന്ന പ്രോലൈഫ് ദിനാചരണവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനോടുള്ള അനാദരവ് അത് ഏതു മേഖലയില്‍ ആണെങ്കിലും സമൂഹത്തിന്റെ നിലനില്പിനു തന്നെ വെല്ലുവിളി ഉയര്‍ത്തുതാണ്. മരണത്തിനുപോലും സമയവും കാലവും നിശ്ചയിക്കാമെന്ന സുപ്രീംകോടതി വിധി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി ഏറെ വര്‍ദ്ധിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍വച്ച് മികച്ച പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രഥമ കെസിബിസി പ്രോലൈഫ് അവാര്‍ഡുകള്‍ താമരശേരി (സഭാത്മക കൂട്ടായ്മ), തൃശൂര്‍ (രൂപതാതല പ്രവര്‍ത്തന മികവ്), കൊല്ലം (സാമൂഹ്യ മുന്നേറ്റങ്ങള്‍) എന്നീ രൂപതകള്‍ക്ക് വിതരണം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, താമരശേരി ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ ജോസ് പൊപറമ്പില്‍, തൃശൂര്‍ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ ഡെി താന്നിക്കല്‍, ക്രിസ്തുരാജ് ദേവാലയം വികാരി റവ. ഫാ. റാഫി തട്ടില്‍, സ്‌നേഹാലയം ആന്റണി, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സെലസ്റ്റിന്‍ ജോ, അഡ്വ. ജോസി സേവ്യര്‍, റോണ റിബെയ്‌റോ, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മേരി ഫ്രാന്‍സിസ്‌ക, ഉഷാ റാണി എിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-27-05:26:11.jpg
Keywords: താഴ

7446
Category: 1
Sub Category:
Heading: വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. പെസഹ ബുധന്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെയുള്ള ദിവസങ്ങളിലുള്ള പാപ്പയുടെ പരിപാടികളാണ് പ്രസിദ്ധപ്പെടുത്തിയത്. നാളെ മാര്‍ച്ച് 28 ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടി സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കും. മാര്‍ച്ച് 29 പെസഹാവ്യാഴാഴ്ച വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും തൈലാഭിഷേകര്‍മ്മവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഉണ്ടാകും. തിരുക്കര്‍മ്മ മദ്ധ്യേ പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. അന്ന് പ്രാദേശിക സമയം വൈകുന്നേരം 4.30-ന് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി റോമിലെ ത്രസ്തേവരെയിലുള്ള റെജീന കൊയിലി ജയിലില്‍ എത്തും. അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ അവര്‍ക്ക് വചനസന്ദേശം നല്‍കും. മാര്‍ച്ച് 30- ദുഃഖവെള്ളിയാഴ്ച വൈകുന്നേരം ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, ആരാധനയും ദിവ്യകാരുണ്യസ്വീകരണവും നടക്കും. രാത്രി 9.15-ന് കൊളോസിയത്തിലെ കുരിശിന്‍റെവഴിയിലും പാപ്പ പങ്കെടുക്കും. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പാപ്പാ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും. മാര്‍ച്ച് 31 ദുഃഖശനി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ജ്ഞാനസ്നാനജലാശീര്‍വ്വാദം, ജ്ഞാനസ്നാനവ്രത വാദ്ഗാനം, വചനപ്രഘോഷണം എന്നിവയും തുടര്‍ന്നു വിശുദ്ധ ബലിയര്‍പ്പണവും നടക്കും. ദിവ്യബലിമദ്ധ്യേ പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. ഏപ്രില്‍ 1 ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 10 മണിക്ക് ഉത്ഥാന തിരുനാളിന്‍റെ ഓര്‍മ്മയില്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന സെന്‍റ് പീറ്റേഴ്സ് ബസിലിക്കാ ദേവാലയത്തില്‍ നടക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനസന്ദേശം നല്കും. ഉച്ചയ്ക്ക് 12 മണിക്ക് നഗരത്തിനും ലോകത്തിനും എന്ന 'ഉര്‍ബി എറ്റ് ഓര്‍ബി' സന്ദേശം നല്‍കും. തുടര്‍ന്നുള്ള ത്രികാലപ്രാര്‍ത്ഥന നടക്കും. പാപ്പ അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കുന്നതോടെ ഇത്തവണത്തെ അന്‍പത് നോമ്പിന് ഔദ്യോഗിക അവസാനമാകും.
Image: /content_image/News/News-2018-03-27-06:01:05.jpg
Keywords: വത്തിക്കാ

7447
Category: 18
Sub Category:
Heading: ഇളയരാജയുടെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
Content: ചെന്നൈ: യേശു ക്രിസ്തുവിനെ കുറിച്ചുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്ന ഇളയരാജയുടെ പ്രസ്താവനയാണ് വലിയ കോളിളക്കം സൃഷ്ട്ടിച്ചിരിക്കുന്നത്. പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ശക്തമായ പ്രതിഷേധവുമായി 35 സിരുപന്മയ് മക്കള്‍ നാലാ കച്ചി പ്രവര്‍ത്തകര്‍ എത്തിചേര്‍ന്നെങ്കിലും ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുട്യൂബ് ഡോക്യുമെന്ററിയെ ഉദ്ധരിച്ചു അദ്ദേഹം നടത്തിയ പ്രസ്താവനയില്‍ രമണ മഹര്‍ഷിയേയും യേശു ക്രിസ്തുവിനേയും താരതമ്യം ചെയ്യുന്നതായും വീഡിയോയില്‍ കാണാം. "രണ്ടായിരം വര്‍ഷത്തോളമായുള്ള ക്രിസ്തുമതത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ്. എന്നാല്‍ അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അത് ശരിയോ തെറ്റോ ആകട്ടെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുള്ള ലോകത്തിലെ ഒരേയൊരാള്‍ ഭഗവാന്‍ രമണ മഹര്‍ഷിയാണ്. രമണമഹര്‍ഷിയുടെ പതിനാറാമത്തെ വയസ്സിലാണ് അത് സംഭവിച്ചത്. അന്ന് അദ്ദേഹത്തിന് മരണഭയമുണ്ടായിരുന്നു. അതിനെ മറികടക്കുന്നതിന് വേണ്ടി ശരീരത്തോട് മരണത്തിന് എന്ത് ചെയ്യാനാകും എന്ന് കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. തറയില്‍ ശ്വാസം അടക്കിപ്പിടിച്ച് കിടന്നു. രക്തയോട്ടവും ഹൃദയത്തിന്റെ മിടിപ്പും നിലച്ചു. ശരീരം തണുത്തുറഞ്ഞു. അങ്ങനെ അദ്ദേഹം മരിച്ച അവസ്ഥയിലായി". ഇത് രമണ മഹര്‍ഷി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണെന്നും ഇളയരാജ പറയുന്നു. 'നാം ഹിന്ദു' എന്ന ആര്‍എസ്‌എസ് അനുകൂല ഫേസ്ബുക്ക് പേജാണ് ഇളയരാജയുടെ പ്രസ്താവന ഉള്‍പ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്തത്. ഇത് ആര്‍എസ്‌എസ് അനുകൂല പേജുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. സിരുപന്മയ് മക്കള്‍ കച്ചിയുടെ നേതൃത്വത്തില്‍ ടി നഗറിലെ വീടിന് മുന്നില്‍ ശക്തമായ പ്രതിഷേധം പ്രകടനമാണ് നടന്നത്. ഇദ്ദേഹം വര്‍ഗ്ഗീയത പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും പോലീസ് അറസ്റ്റ് ചെയ്യണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-03-27-07:11:20.jpg
Keywords: യേശു

7448
Category: 1
Sub Category:
Heading: ഐസ്‌ലാന്‍റിനെ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ചത് അഗ്നിപര്‍വ്വത സ്ഫോടനം
Content: റെയ്ക്ജാവിക്: ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനമാണ് ഐസ്‌ലാന്‍റിലെ സ്കാൻഡിനേവിയൻ ജനതയിലെ വിഭാഗമായ വൈക്കിംഗുകളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നതെന്ന്‍ പുതിയ പഠനം. യൂറോപ്യന്‍ രാജ്യമായ ഐസ്‌ലാൻഡില്‍ നിന്നും വിജാതീയ ആചാരങ്ങളെ പുറത്താക്കിയത് ഈ അഗ്നിപര്‍വ്വത സ്ഫോടനമാണെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗവേഷകര്‍ പറയുന്നത്. പര്യവേഷകർ, പോരാളികൾ, വ്യാപാരികൾ, കടൽക്കൊള്ളക്കാർ എന്നീ നിലകളിൽ പ്രസിദ്ധിയാര്‍ജിച്ചവരായിരിന്നു വൈക്കിങ്ങുകൾ. അഗ്നിപര്‍വ്വതസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഏകദൈവവിശ്വാസത്തിനനുകൂലമായ സാഹചര്യമാണ് വൈക്കിങ്ങുകളെ കൂട്ടമായി ക്രൈസ്തവ വിശ്വാസത്തിലേക്ക് എത്തിച്ചതെന്നാണ് ഇതുവരെയുള്ള ഗവേഷണം സൂചിപ്പിക്കുന്നത്. അതേസമയം സ്ഫോടനം എന്ന് നടന്നുവെന്നത് വ്യക്തമല്ല. കൃത്യമായ തീയതി കണ്ടെത്തുന്നതിനായി കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിലെ ഉന്നത നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ശാസ്ത്രജ്ഞരും ചരിത്രകാരുമടങ്ങുന്ന ഒരു സംഘം മഞ്ഞുമടക്കുകളിലും വിവിധ പ്രദേശങ്ങളിലും പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഐസ്‌ലാന്‍റിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ലാവാപ്രവാഹത്തിനാണ് ഈ അഗ്നിപര്‍വ്വത സ്ഫോടനം വഴിവെച്ചതെന്ന്‍ കരുതപ്പെടുന്നു. 20 ക്യൂബിക്ക് കിലോമീറ്ററോളം ചുറ്റളവില്‍ ലാവാ പരന്നു. സ്ഫോടനം വഴി വലിയ തോതില്‍ സള്‍ഫറും, വാതകങ്ങളും, ചാരവും പരക്കുകയുണ്ടായി എന്ന ഗവേഷക വിലയിരുത്തലിനെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. മധ്യകാലഘട്ടത്തില്‍ രചിക്കപ്പെട്ട 'ലെ വൊലൂസ്പ' എന്ന കവിതയില്‍ ഈ സംഭവത്തിന്റെ വിവരണമുണ്ട്. ഐസ്‌ലാൻഡില്‍ വളരെയേറെ പ്രസിദ്ധമാണ് ഈ കവിത.‘എല്‍ഡ്ഗ്ജാ’ എന്ന അഗ്നിപര്‍വ്വതത്തിന്റെ സ്ഫോടനം ഐസ്‌ലാന്‍റില്‍ വിജാതീയ ദൈവവിശ്വാസത്തിന്റെ അന്ത്യവും ഏകദൈവ വിശ്വാസത്തിന്റെ ആരംഭവും കുറിച്ചുവെന്ന് കവിതയില്‍ പറയുന്നു. ഒരു ദൃക്സാക്ഷി വിവരണം പോലെയാണ് അഗ്നിപര്‍വ്വത സ്ഫോടനത്തെക്കുറിച്ച് കവിതയില്‍ വിവരിച്ചിരിക്കുന്നതെന്ന് കേംബ്രിഡ്‌ജ് സര്‍വ്വകലാശാല ജിയോളജി വിഭാഗത്തിലെ ഡോ. ക്ലൈവ് ഓപ്പണ്‍ ഹെയിമര്‍ പറയുന്നു. എ.ഡി. 961-ല്‍ രചിക്കപ്പെട്ട ‘പ്രവാചകയുടെ പ്രവചനം’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കവിത ഐസ്‌ലാൻഡിന്റെ ക്രൈസ്തവവല്‍ക്കരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രധാനരേഖയാണ്.
Image: /content_image/News/News-2018-03-27-08:14:02.jpg
Keywords: ക്രൈസ്തവ

7449
Category: 1
Sub Category:
Heading: സഹനത്തിന്റെ താഴ്‌വരയില്‍ ഓശാന പാടി ഇറാഖി ജനത
Content: നിനവേ: സഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിയപ്പോഴും യേശുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച ഇറാഖി ജനത വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓശാന ഒരുമിച്ച് പാടി. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖിലെ നിനവേയിലെ ക്വാരഖോഷിലെ ക്രിസ്ത്യാനികള്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഓശാന ഞായര്‍ ആഘോഷിച്ചത്. കുരുത്തോലകളും, ഒലിവ് ശിഖരങ്ങളും കൈകളില്‍ പിടിച്ചുകൊണ്ട് ആയിരകണക്കിന് ക്രിസ്ത്യാനികളാണ് ക്വാരകോഷിന്റെ തെരുവീഥികളിലൂടെ രാജാധി രാജനായ യേശുവിന് ഓശാന പാടി തങ്ങളുടെ ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചത്. കുരുത്തോല വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണം ക്വാരകോഷിലെ സെന്റ് ജോണ്‍സ് ദേവാലയാങ്കണത്തിലായിരുന്നു അവസാനിച്ചത്. പ്രദിക്ഷിണത്തിനു ശേഷം ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തോടെയാണ് നിനവേ മേഖലയില്‍ നിന്നും ക്രിസ്ത്യാനികള്‍ പലായനം ചെയ്തത്. തീവ്രവാദികളില്‍ നിന്നും നഗരം മോചിപ്പിക്കപ്പെട്ടതിനു ശേഷം തിരിച്ചു വന്ന ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഒന്നുചേര്‍ന്നു ഓശാന ആഘോഷിച്ചപ്പോള്‍ അത് അവര്‍ക്കു തങ്ങളുടെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിന്റെ അനുഭവമായിരിന്നു. സ്വന്തം നഗരത്തില്‍ വീണ്ടും ഒരു ഓശാന ഞായര്‍ ആഘോഷിക്കുവാന്‍ അവസരം ലഭിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നതായി ക്വാരകോഷിലെ ക്രിസ്ത്യാനികള്‍ ഒന്നടങ്കം പറഞ്ഞു. ഭവനരഹിതരായി, ഇവിടേക്ക് തിരിച്ചുവരുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലായെന്നും തങ്ങള്‍ ഇവിടെ നില്‍ക്കുന്നത് യേശു ക്രിസ്തു കാരണമാണെന്നും ആന്‍ഡ്രാസ് എന്ന യുവ അദ്ധ്യാപകന്‍ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിനോട് പറഞ്ഞു. ഐഎസ് ആക്രമണത്തിന് മുന്‍പ് കുരുത്തോല തിരുനാള്‍ ക്വാരകോഷിലെ വലിയൊരു ആഘോഷമായിരുന്നുവെന്നും ദൂരസ്ഥലങ്ങളില്‍ നിന്നും പോലും ക്രിസ്ത്യാനികള്‍ ഓശാന ഞായറിലെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഇവിടെയെത്തുമായിരിന്നുവെന്നും ക്രൈസ്തവര്‍ വെളിപ്പെടുത്തി. ഭൌതീകമായതെല്ലാം എല്ലാം നഷ്ട്ടപ്പെട്ട എന്നാല്‍ ആധ്യാത്മികമായി ഏറ്റവും ഉയര്‍ന്ന നിലയിലുള്ള വിശ്വാസഗണമാണ് ഇന്നു ഇറാഖി ജനത. പ്രാര്‍ത്ഥനയോടെ ഉയിര്‍പ്പ് തിരുനാളിനായുള്ള ഒരുക്കത്തിലാണ് ഈ സമൂഹം.
Image: /content_image/News/News-2018-03-27-10:15:02.jpg
Keywords: ഓശാന