Contents

Displaying 7151-7160 of 25128 results.
Content: 7460
Category: 18
Sub Category:
Heading: രാജി മാര്‍പാപ്പ സ്വീകരിക്കുമ്പോള്‍ മാത്രമാണ് മെത്രാന്‍മാരുടെ അധികാരം ഇല്ലാതാകുന്നത്: കൊല്ലം രൂപത
Content: കൊല്ലം: രാജി സമര്‍പ്പിക്കുമ്പോഴല്ല രാജി മാര്‍പാപ്പ സ്വീകരിക്കുമ്പോള്‍ മാത്രമാണ് രൂപതാ മെത്രാന്‍മാരുടെ അധികാരം ഇല്ലാതാകുന്നതെന്ന്‍ കൊല്ലം രൂപത ചാന്‍സലര്‍ റവ.ഡോ. ഷാജി ജെര്‍മന്‍. രാജി സമര്‍പ്പിച്ചതുകൊണ്ടു മാത്രം മെത്രാന്മാരുടെ അധികാരം ഇല്ലാതാകുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി 12 നു പുറത്തിറക്കിയ അപ്പസ്‌തോലിക ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രൂപതാ മെത്രാന്മാര്‍ 75 വയസ് തികയുമ്പോള്‍ മാര്‍പാപ്പയ്ക്ക് രാജി സമര്‍പ്പിക്കുമെങ്കിലും രാജി സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കുന്നതുവരെ ശുശ്രൂഷയില്‍ തുടരുന്നതായി കണക്കാക്കും. മൂന്നു മാസത്തിനകം സ്വീകരിച്ചില്ലെങ്കില്‍ രാജിക്കു പ്രാബല്യം ഉണ്ടായിരിക്കുന്നതുമല്ല. കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍ പദവിയില്‍ നിന്നു വിരമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 75 വയസു പൂര്‍ത്തിയാകുന്നതിനു മുമ്പ്, 2016 ഫെബ്രുവരി 16ന്, മാര്‍പാപ്പയ്ക്കു കത്ത് നല്‍കിയിട്ടുണ്ട്. നിയമ പ്രകാരം മൂന്നു മാസത്തിലേറെയായിട്ടും അതു സ്വീകരിച്ചതായുള്ള അറിയിപ്പ് ലഭിക്കാത്തതിനാല്‍ രാജിക്കു പ്രാബല്യമില്ലാത്തതും അജപാലന ശുശ്രൂഷ തുടരുന്നതുമായി കണക്കാക്കപ്പെടുന്നതുമാണ്. കാനോന്‍ നിയമപ്രകാരം രാജി സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പു ലഭിക്കുമ്പോള്‍ മാത്രമേ രാജി പ്രാബല്യത്തില്‍ വരികയും മെത്രാന്‍ സ്ഥാനത്തു നിന്നു വിരമിക്കുകയും ചെയ്യുന്നുള്ളു. കൊല്ലം ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ രൂപതയുടെ പണം ചെലവാക്കുകയോ നയപരമായ മറ്റു തീരുമാനങ്ങള്‍ എടുക്കുകേേയാ ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടു കൊല്ലം മുന്‍സിഫ് കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. എന്നാല്‍, വിശ്വസപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നു കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
Image: /content_image/India/India-2018-03-29-01:28:51.jpg
Keywords: കൊല്ലം
Content: 7461
Category: 18
Sub Category:
Heading: സിസ്റ്റര്‍ വിജയ ഈസ്‌റ്റേണ്‍ പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: ഇരിട്ടി: കാര്‍മലൈറ്റ് സിസ്‌റ്റേഴ്സ് ഓഫ് സെന്റ് തെരേസ സന്യാസിനി സമൂഹം ഈസ്‌റ്റേണ്‍ പ്രോവിന്‍സ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ വിജയ പാലക്കുന്നേലിനെ തെരഞ്ഞെടുത്തു. ഉളിക്കല്‍ ഉണ്ണിമിശിഹാ ഇടവകയിലെ പാലക്കുന്നേല്‍ ജോസഫ്അന്നമ്മ ദമ്പതികളുടെ മകളാണ്. കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ വിമല വള്ളോപ്പിള്ളി, സിസ്റ്റര്‍ ദിവ്യ, സിസ്റ്റര്‍ ഷേര്‍ളി, സിസ്റ്റര്‍ അനുപമ എന്നിവരെയും സെക്രട്ടറിയായി സിസ്റ്റര്‍ ഷെറിന്‍, ട്രഷററായി സിസ്റ്റര്‍ ക്രിസ്റ്റി എന്നിവരെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2018-03-29-01:34:07.jpg
Keywords: പ്രോവി
Content: 7462
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന്റെ രണ്ടാം ഘട്ടം നാളെ
Content: വിതുര: ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടം നാളെ നടക്കും. കുരിശാരാധനക്കും പീയാത്ത വന്ദനത്തിനും ആയിരങ്ങള്‍ കുരിശുമലയിലെത്തും. നാളെ രാവിലെ ഒന്പതിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രാവിലെ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ഥനയ്ക്ക് വിതുര തേവിയോട് ദൈവപരിപാലന ദേവാലയ സഹവികാരി ഫാ.അനൂപ് നേതൃത്വം നല്‍കും. ആരാധനക്ക് ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത് നേതൃത്വം നല്‍കും. കുരിശാരാധനക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. റൂഫസ് പയസ്ലിന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. അതേസമയം ദുഃഖവെള്ളി ദിനത്തില്‍ ബോണക്കാട് കുരിശുമലയിലേക്കെത്തുന്ന തീര്‍ഥാടകരെ അമലോത്ഭവമാതാ പള്ളിവരെയെ കടത്തിവിടൂ എന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ നേതൃത്വം വ്യക്തമാക്കി. കോടതിയില്‍ നിന്നുള്ള താല്‍ക്കാലിക വിധി മാനിച്ച് തീര്‍ഥാടകര്‍ പിയാത്താ വന്ദനത്തിനും ധ്യനസെന്ററിലെ പ്രാര്‍ത്ഥനയിലും പങ്കെടുത്ത് മടങ്ങണമെന്നും രൂപത അഭ്യര്‍ഥിച്ചു. ദുഃഖവെള്ളി ദിനത്തില്‍ ധാരാളം തീര്‍ഥാടകര്‍ എത്തുമെന്നതിനാല്‍ അമലോത്ഭവമാതാ ദേവാലയത്തിന് സമീപത്തെ റോഡിലുള്ള വോളന്റിയര്‍മാരുടെ നിര്‍ദേശങ്ങള്‍ തീര്‍ഥാടകര്‍ കര്‍ശനമായി പാലിക്കണമെന്നും രൂപതാനേതൃത്വം അഭ്യര്‍ഥിച്ചു.
Image: /content_image/India/India-2018-03-29-01:50:29.jpg
Keywords: ബോണക്കാ
Content: 7463
Category: 7
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പെസഹ സന്ദേശം
Content: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കുന്ന പെസഹ സന്ദേശം
Image:
Keywords: പെസഹ
Content: 7464
Category: 1
Sub Category:
Heading: *
Content: ERROR 401
Image: /content_image/News/News-2018-03-29-10:50:45.png
Keywords: ഫ്രഞ്ച
Content: 7465
Category: 1
Sub Category:
Heading: വിശുദ്ധവാരത്തോടുള്ള ആദരവ്‌: ദേശീയ പതാക താഴ്ത്തികെട്ടി സ്പാനിഷ് സൈനികര്‍
Content: മാഡ്രിഡ്: യേശുവിന്റെ പീഡാസഹനത്തിന്റെ സ്മരണയില്‍ ആദരവ് പ്രകടിപ്പിച്ച് സ്പാനിഷ് സൈനീക നേതൃത്വം. വിശുദ്ധവാരം മുഴുവനും മാഡ്രിഡിലെ പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെ, സ്പെയിനിലെ മുഴുവന്‍ സൈനീക കെട്ടിടങ്ങളിലേയും, അതോട് ബന്ധപ്പെട്ട സ്ഥാപനങ്ങളിലേയും ദേശീയ പതാകകള്‍ പകുതി താഴ്ത്തികെട്ടുവാന്‍ പ്രതിരോധമന്ത്രാലയമാണ് നിര്‍ദ്ദേശിച്ചത്. മുന്‍കാലങ്ങളിലേപോലെ എല്ലാ മിലിട്ടറി യൂണിറ്റുകളിലേയും, സൈനീക കേന്ദ്രങ്ങളിലേയും, സൈനീക ബറാക്കുകളിലേയും ദേശീയ പതാകകള്‍ പെസഹ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ ഉയിര്‍പ്പു ഞായര്‍ പുലര്‍ച്ചെ 12.01 വരെ പകുതി താഴ്ത്തി കെട്ടുമെന്ന് ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തൊട്ട് സ്പെയിനിലെ പ്രതിരോധ മന്ത്രാലയം ആചരിച്ചുവരുന്ന ഒരു ചടങ്ങാണിതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതിനുപുറമേ വിശുദ്ധവാരാചരണത്തിന്റെ ഭാഗമായി സേവില്ലെ, ഗ്രാനഡാ, മാഡ്രിഡ്‌, കാനറി ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള 80-ഓളം നഗരങ്ങളില്‍ നടക്കുന്ന 152-ഓളം പരേഡുകളിലും സൈന്യം പങ്കെടുക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൈനികരുടെ മതസ്വാതന്ത്ര്യത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും, വിശുദ്ധവാര പരിപാടികളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ മാത്രം പങ്കെടുത്താല്‍ മതിയെന്നും പ്രതിരോധമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.
Image: /content_image/News/News-2018-03-29-10:48:23.jpg
Keywords: സ്പാ
Content: 7466
Category: 1
Sub Category:
Heading: ലോകരക്ഷകന്റെ ജീവത്യാഗത്തിന്റെ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി
Content: കൊച്ചി: മാനവവംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. വാഗമണ്‍ കുരിശുമല, കനകമല, വയനാട് ചുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ ഇന്ന് പരിഹാര പ്രദക്ഷിണം നടത്തും. ഇന്ന് വൈകുന്നേരം ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, ആരാധനയും ദിവ്യകാരുണ്യസ്വീകരണവും വത്തിക്കാനില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 9.15-ന് കൊളോസിയത്തിലെ കുരിശിന്‍റെവഴിയിലും പാപ്പ പങ്കെടുക്കും. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പാപ്പാ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും.
Image: /content_image/News/News-2018-03-29-19:17:18.jpg
Keywords: ദുഃഖവെള്ളി
Content: 7467
Category: 7
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ദുഃഖവെള്ളി സന്ദേശം
Content: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കുന്ന ദുഃഖ വെള്ളി സന്ദേശം
Image:
Keywords: ദുഃഖവെള്ളി
Content: 7468
Category: 6
Sub Category:
Heading: ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്
Content: "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23:43) #{red->n->n->യേശു ഏക രക്ഷകൻ: ഏപ്രില്‍ 07}# <br> ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിവസത്തിന്റെ ഓർമ്മയാണ്. ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ദൈവത്തിന്റെ മുൻപിൽ ശിരസ്സുനമിക്കുന്നു. ലോകം മുഴുവനും, ഈ ദിവസത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു. കാരണം ക്രിസ്തുവിന്‍റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ജറുസലേമിലെ ഒരു ചെറിയ ശിഷ്യഗണത്തില്‍ നിന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിലേക്ക് വളര്‍ന്നത്. ദൈവത്തിന്‍റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല. കാണാതെ പോയ ആടിന്‍റെ ഉപമയുടെ അവസാനഭാഗത്ത് യേശു അനുസ്മരിപ്പിച്ചു: "അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല". "അനേകരുടെ വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുന്നു. 'അനേകരുടെ' എന്ന ഈ പ്രയോഗം മതത്തിന്റെ വേലിക്കെട്ടുകൾക്കും അപ്പുറത്തേക്കു വ്യാപിക്കുന്ന രക്ഷാകര പദ്ധതിയിലേക്കു വിരൽ ചൂണ്ടുന്നു. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പ്സ്തോലന്മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു. ലോകാരംഭം മുതൽ അവസാനം വരെ "ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല" (Council of Quiercy). #{red->n->n->വിചിന്തനം}# <br> ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ക്രിസ്തു മരിച്ചതെന്ന സത്യം തിരിച്ചറിഞ്ഞവരാണോ നാം? ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. അവരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാൻ നാം എന്തെങ്കിലും ചെയ്യാറുണ്ടോ? അതോ ഈ ലോകത്തിലെ നേട്ടങ്ങൾക്കു വേണ്ടി മാത്രം ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ നാം? "സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്രയോ സുന്ദരമാണെന്ന്' വിശുദ്ധ ലിഖിതം തന്നെ പ്രസ്താവിക്കുമ്പോൾ, ആ മഹത്തായ പ്രവർത്തിക്കുവേണ്ടി നാം ജീവിതത്തിൽ സമയം മാറ്റിവയ്ക്കാറുണ്ടോ? ലോക സുവിശേഷവൽക്കരണത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗം സന്തോഷിക്കുകയും തലമുറകൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന മഹത്തായ സുവിശേഷവേലയിൽ നമുക്കും പങ്കാളികളാകാം. #{red->n->n->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന}# <br> "കര്‍ത്താവിന്‍റെ കല്‍പ്പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്‍റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്ക് ജന്മം നല്‍കി. എന്നോട് ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്ക് ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും" (സങ്കീര്‍ത്തനങ്ങള്‍ 2:7-8) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2018-03-30-08:01:31.jpg
Keywords: ദുഃഖവെള്ളി, ഏകരക്ഷകന്‍
Content: 7469
Category: 10
Sub Category:
Heading: മാർപാപ്പയുടെ പേരിൽ വീണ്ടും വ്യാജവാർത്ത; നരകം ഇല്ല എന്നപേരിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ചുകൊണ്ട് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത. ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ സ്ഥാപകനായ യൂജീനോ സ്കാൽഫാരി മാര്‍പാപ്പയുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ നരകം ഇല്ല എന്നു മാര്‍പാപ്പ പ്രസ്താവിച്ചതായാണ് ഇന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. നരകം ഇല്ല എന്നു പാപ്പ പറഞ്ഞതായി ചൂണ്ടിക്കാണിച്ചുള്ള സ്കാൽഫാരിയുടെ റിപ്പോർട്ടിന് വ്യാപകമായ ശ്രദ്ധ ലഭിച്ചതിനെ തുടര്‍ന്നു വത്തിക്കാൻ പ്രസ്താവന ഇറക്കുകയായിരിന്നു. "പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ അടുത്തിടെ ലാ റിപ്പബ്ലിക്കാ എന്ന പത്രത്തിന്റെ സ്ഥാപകനെ ഈസ്റ്റർ പ്രമാണിച്ച് ഒരു സ്വകാര്യ കൂടികാഴ്ച്ചക്കായി സ്വീകരിച്ചിരുന്നു. പക്ഷേ അഭിമുഖം ഒന്നും നൽകിയിരുന്നില്ല. ഇന്ന് പ്രസ്തുത പത്രത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ലേഖനം, അദ്ദേഹത്തിന്റെ തന്നെ പുനർസൃഷ്ട്ടിയാണ്. അതിൽ മാർപാപ്പ പറഞ്ഞ കാര്യങ്ങൾ അതേ പടി നൽകിയിട്ടില്ല. അതിനാൽ അതിൽ പറഞ്ഞിരിക്കുന്ന ഉദ്ധരണികൾ ഒന്നും പരിശുദ്ധ പിതാവ് പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ യോഗ്യമായ രേഖയായി കരുതരുത്". വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. മാര്‍പാപ്പ നരകമില്ലെന്ന് തന്നോടു പറഞ്ഞതായി അവകാശപ്പെടുന്ന യൂജീനോ സ്കാൽഫാരി നേരെത്തെയും വ്യാജ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി യുജിനോ സ്കാൽഫാരി റിപ്പോർട്ട് ചെയ്യുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാകാറുണ്ടെന്ന് വത്തിക്കാന്‍ ഔദ്യോഗിക വക്താവായിരിന്ന ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ലാ റിപ്പബ്ലിക്ക സ്ഥാപകരിൽ ഒരാളും, 1976 - 1996 കാലഘട്ടത്തിൽ എഡിറ്ററും ആയിരുന്ന യുജിനോ സ്കാൽഫാരിക്ക് 93 വയസ്സാണുള്ളത്.
Image: /content_image/News/News-2018-03-30-18:38:08.jpg
Keywords: പാപ്പ, വ്യാജ