Contents
Displaying 7141-7150 of 25128 results.
Content:
7450
Category: 1
Sub Category:
Heading: ആഫ്രിക്കൻ ജനതയുടെ കന്യാസ്ത്രീക്ക് അന്താരാഷ്ട്ര ധീരത അവാർഡ്
Content: വാഷിംഗ്ടൺ: സ്വജീവന്‍ പണയം വച്ച് ആഫ്രിക്കയിലെ പ്രശ്നബാധിത പ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന ഇറ്റാലിയൻ കന്യാസ്ത്രീ സിസ്റ്റര്‍ മരിയ എലേന ബെര്‍നിക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉന്നത അവാര്‍ഡ്. സ്വന്തം ജീവനേക്കാൾ സമാധാനം, നീതി, മനുഷ്യവകാശം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ധൈര്യപൂർവം പ്രവർത്തിക്കുന്ന വനിതകള്‍ക്ക് നല്‍കുന്ന അന്താരാഷ്ട്ര ധീര വനിത അവാർഡാണ് സിസ്റ്റര്‍ മരിയ എലേനയ്ക്കു ലഭിച്ചിരിക്കുന്നത്. വാഷിംഗ്ടൺ ഡീൻ അക്കിസൺ ഓഡിറ്റോറിയത്തിൽ മാർച്ച് 23ന് നടന്ന ചടങ്ങിൽ സിസ്റ്റര്‍ മരിയക്കു അവാർഡ് സമ്മാനിച്ചു. ആഭ്യന്തര കലഹം രൂക്ഷമായ ആഫ്രിക്കയില്‍ സിസ്റ്റര്‍ മരിയ ചെയ്ത ശുശ്രൂഷകള്‍ സ്തുത്യുർഹമായിരിന്നെന്ന് സര്‍ക്കാര്‍ വക്താവ് ഹീതർ നുയർട് പറഞ്ഞു. 1944-ല്‍ ഇറ്റലിയിലാണ് മരിയ എലേന ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം കുടുംബം പുലർത്താൻ അവര്‍ ഫാക്റ്ററിയിൽ ജോലി ചെയ്തിരിന്നു. പത്തൊൻപതാം വയസ്സിൽ സിസ്റ്റഴ്സ് ഓഫ് ചാരിറ്റി സഭയില്‍ അംഗമായി. പിന്നീട് ആഫ്രിക്കയിൽ സേവനമനുഷ്ഠിക്കാൻ സിസ്റ്റര്‍ മരിയ സന്നദ്ധത അറിയച്ചതിനെ തുടര്‍ന്നു 1972ൽ മദ്ധ്യാഫ്രിക്കയിലെ ചാടിലേക്ക് അധികാരികള്‍ അയയ്ക്കുകയായിരിന്നു. പ്രാദേശിക സാമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയായിരിന്നു ഇവരുടെ നിയോഗം. ഭീഷണികള്‍ക്ക് നടുവിലും ആഫ്രിക്കൻ ജനതയെയും അവരുടെ സംസ്കാരത്തെയും സിസ്റ്റര്‍ മരിയ നെഞ്ചോട് ചേര്‍ത്തുവച്ചു. 2007ൽ അഭയാർത്ഥി പ്രശ്നം രൂക്ഷമായ ബൊകാരാഗയിലെ കത്തോലിക്ക മിഷ്ണറിയായി അവര്‍ പുതിയ ദൗത്യത്തിലേക്ക് പ്രവേശിച്ചു. ഇപ്പോഴും ആഭ്യന്തര യുദ്ധവും കലഹവും രൂക്ഷമായ ഈ പ്രദേശത്ത് തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് എഴുപ്പത്തിനാലുകാരിയായ ഈ കന്യാസ്ത്രീ. സമാധാനവും നീതിയും സ്ഥാപിതമാകാൻ സിസ്റ്റര്‍ മരിയയുടെ ത്യാഗം പ്രചോദനാത്മകമാണെന്നും ലോകം മികവുറ്റതാക്കാൻ അവാർഡ് ജേതാക്കൾ നടത്തിയ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും വത്തിക്കാനിലെ അമേരിക്കന്‍ സ്ഥാനപതി കാലിസ്റ്റ ജിൻഗ്രിച്ച് പറഞ്ഞു. സിസ്റ്റര്‍ ബെര്‍നിയെ കൂടതെ ഹോണ്ടുറാസിലെ ഫോറൻസിക് വിദഗ്ദ്ധ ഡോ. ജുലിസ വിലനുവ, റുവാണ്ടയിലെ സമാധാന സ്ഥാപകയായി അറിയപ്പെടുന്ന ഗോഡ്ലീവ് മുഖസാരസി, ഇസ്ലാമിക തീവ്രവാദികളിൽ നിന്നും ഇറാഖ് സൈന്യത്തെ സംരക്ഷിച്ച അലിയ ഖലേഫ് സലേഹ്, ഖസാഖിസ്ഥാനിലെ കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന വനിതാ- ശിശു സംരക്ഷണ പ്രവർത്തക ഐമാൻ ഉമറോവ എന്നിവരേയും ചടങ്ങിൽ ആദരിച്ചു. ധീരതയുടെ മാതൃകയായ ഓരോ അവാർഡ് ജേതാക്കളും ശക്തമായ ധൈര്യവും നേതൃത്വവും വഴി സമാധാനം, നീതി, മനുഷ്യവകാശം, സ്ത്രീ ശാക്തീകരണം എന്നിവയുടെ വക്താക്കളായിരുന്നുവെന്ന് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് പറഞ്ഞു. പന്ത്രണ്ടാം തവണയാണ് അന്താരാഷ്ട്ര വനിത ധീരതാ അവാർഡ് അമേരിക്ക നല്‍കുന്നത്.
Image: /content_image/News/News-2018-03-27-12:36:40.jpg
Keywords: അമേരിക്ക, കന്യാസ്ത്രീ

7451
Category: 18
Sub Category:
Heading: ദുഃഖ വെള്ളിയാഴ്ച പ്രവൃത്തിദിനമാക്കിയ ഉത്തരവ് പിന്‍വലിച്ചു
Content: ന്യൂഡല്‍ഹി: ദുഃഖ വെള്ളിയാഴ്ച ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കു പ്രവൃത്തിദിനമാക്കിയ വിവാദ ഉത്തരവ് അധികൃതര്‍ പിന്‍വലിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കു ദുഖവെള്ളി പ്രവൃത്തിദിനമാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയില്‍ ദുഖവെള്ളി പ്രവൃത്തിദിനമാക്കിയതിനെതിരേ യുവജന രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി. ഉത്തരവ് ക്രിസ്ത്യാനികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതായും ഇതില്‍ വിശദീകരണം വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഉത്തരവ് പിന്‍വലിക്കുവാന്‍ ബിഎസ്‌എന്‍എല്‍ നിര്‍ബന്ധിതരായി തീരുകയായിരിന്നു.
Image: /content_image/India/India-2018-03-28-04:27:16.jpg
Keywords: ദുഃഖ

7452
Category: 1
Sub Category:
Heading: ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി
Content: ദുബായ്: വിശുദ്ധവാരത്തോടനുബന്ധിച്ച് ദുബായിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കി. ദേവാലയങ്ങളില്‍ എത്തുന്ന വിശ്വാസികള്‍ക്ക് കര്‍ശനമായ നിര്‍ദേശം പോലീസ് ഇതിനോടകം നല്കിയിട്ടുണ്ട്. പെസഹ വ്യാഴം മുതല്‍ ഏപ്രില്‍ ഒന്ന് ഈസ്റ്റര്‍ ദിനം വരെ ദേവാലയങ്ങളില്‍ വലിയ ബാഗുകളുമായി എത്തരുതെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. ബാഗുകളുമായി ആരെങ്കിലുമെത്തിയാല്‍ വ്യക്തമായ പരിശോധനകള്‍ക്ക് ശേഷമേ പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കകയുള്ളുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ച ദുബായിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ വിശ്വാസികള്‍ കുര്‍ബാനയ്‌ക്കെത്തിയപ്പോഴാണ് പോലീസ് നിര്‍ദ്ദേശം അധികൃതര്‍ അറിയിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവകയായ ദുബായ് സെന്‍റ് മേരീസ് കത്തോലിക്ക ദേവാലയത്തില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ ആളുകള്‍ വിശുദ്ധവാരത്തില്‍ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പതിമൂന്നില്‍ പരം ഭാഷകളിലായി ഇവിടെ വിശുദ്ധ ബലിയര്‍പ്പണം നടക്കുന്നുണ്ട്. 5 വൈദികരാണ് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് നേതൃത്വം നല്‍കുന്നത്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഫിലിപ്പീന്‍സ്, ഇറാനിയന്‍, പാലസ്തീനിയന്‍, സ്പാനിഷ്, ജര്‍മ്മന്‍, എതോപ്യന്‍, തുടങ്ങിയ കമ്മ്യൂണിറ്റികളും ആഫ്രിക്കന്‍ കമ്മ്യൂണിറ്റികളും ഈ ഇടവകയ്ക്ക് കീഴിലാണ് തങ്ങളുടെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നത്.
Image: /content_image/News/News-2018-03-28-04:50:14.jpg
Keywords: ദുബാ, ഗള്‍ഫ

7453
Category: 18
Sub Category:
Heading: മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Content: ചെറുതോണി: ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകത്തിനും മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പു സമ്മേളനത്തിനുമുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. മെത്രാഭിഷേകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 20 കമ്മിറ്റികള്‍ കഴിഞ്ഞ രണ്ടുമാസമായി പ്രവര്‍ത്തിക്കുന്നുണ്ട്. വൈദികരും വിശ്വാസസമൂഹവും ഒന്നടങ്കമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് മെത്രാന്‍മാരും ഇടുക്കി രൂപതയിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന പ്രദക്ഷിണത്തോടുകൂടിയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്. തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ മെത്രാഭിഷേകകര്‍മത്തിന് സഹകാര്‍മികരായിരിക്കും. ഇടുക്കി രൂപതയിലെയും സമീപ രൂപതകളിലെയും വൈദികരും മെത്രാന്‍മാരും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും. തിരുക്കര്‍മങ്ങള്‍ക്കുശേഷം ഇടുക്കി രൂപത മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പു സമ്മേളനവും പുതുതായി അഭിഷിക്തനാകുന്ന മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ അനുമോദിച്ചുകൊണ്ടുള്ള സമ്മേളനവും 5.30ന് നടക്കും. ബിഷപ്പ് എമിരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ സ്വാഗതം ആശംസിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് ് മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവല്ല രൂപത ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ ഉള്‍പ്പെടുത്തിയുള്ള സ്മരണികയുടെ പ്രകാശനം നടത്തും. മന്ത്രി എം.എം. മണി, ജോയ്‌സ് ജോര്‍ജ് എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, പി.ജെ. ജോസഫ്, വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചെമ്മരപ്പിള്ളില്‍, മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പാറേക്കാട്ടേല്‍ സിഎംഐ, ഇടുക്കി കാര്‍മല്‍ഗിരി പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആലീസ് മരിയ സിഎംസി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തും.
Image: /content_image/India/India-2018-03-28-06:21:10.jpg
Keywords: ഇടുക്കി

7454
Category: 13
Sub Category:
Heading: 66-ാം വയസ്സില്‍ കോര്‍പ്പറേറ്റ് ലോകത്ത് നിന്നും പൗരോഹിത്യത്തിലേക്ക്
Content: മനില: അരനൂറ്റാണ്ടിന് ശേഷം ഫിലിപ്പീന്‍സ് സ്വദേശിയായ ലാംബെര്‍ട്ടോ റാമോസിന്റെ ദൈവനിയോഗം പൂര്‍ത്തിയാകുന്നു. നെക്സ്റ്റെല്‍, ജെയിംസ് ഹാര്‍ഡി, അലാസ്കാ, ക്ലീന്‍വേ ടെക്നോളജീസ് കോര്‍പ്, ലേണിക്സ് ഗ്ലോബല്‍ ഫിലിപ്പീന്‍സ് തുടങ്ങിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ സേവനം ചെയ്തിട്ടുള്ള റാമോസ് ഈ വരുന്ന ജൂണില്‍ പൗരോഹിത്യ പട്ടം സ്വീകരിക്കും. പത്തു വയസ്സുള്ളപ്പോള്‍ അള്‍ത്താര ശുശ്രൂഷിയായിരിക്കുമ്പോള്‍ മുതല്‍ക്കേ ഉണ്ടായിരുന്ന ആഗ്രഹമാണ് റാമോസിന്റെ 66-ാം വയസ്സില്‍ നിറവേറുവാന്‍ പോകുന്നത്. ലോക പ്രശസ്ത കോര്‍പ്പറേറ്റ് കമ്പനികളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ സേവനം ചെയ്തിട്ടുള്ള റാമോസ് ദൈവസേവനത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് പോലും വിശ്വസിക്കുവാനേ കഴിയുന്നില്ല. എന്നാല്‍ ഒരു പുരോഹിതനാവണമെന്നത് ചെറുപ്പം മുതലേ തന്റെയുള്ളിലുണ്ടായിരുന്ന ആഗ്രഹമായിരുന്നുവെന്നു അദ്ദേഹം പറയുന്നു. 1951 സെപ്റ്റംബര്‍ 19-നു ഫിലിപ്പീന്‍സിലെ മാലോലോസിലെ ബുലാക്കാന്‍ പ്രവിശ്യയിലായിരിന്നു ലാംബെര്‍ട്ടോ റാമോസിന്റെ ജനനം. തത്വശാസ്ത്രത്തില്‍ ബിരുദധാരിയായ റാമോസ് തന്റെ അദ്ധ്യാത്മിക നിയന്താവിന്റെ ഉപദേശപ്രകാരം ഹോളി സ്പിരിറ്റ് കോളേജില്‍ തത്വശാസ്ത്രം പഠിച്ചു. ഇതിനിടയിലാണ് അദ്ദേഹം തന്റെ ജീവിത പങ്കാളിയായ മരിയ വില്‍മാ ഡി ഗുസ്മാനെ കണ്ടുമുട്ടുന്നത്. 1975-ല്‍ അവര്‍ വിവാഹിതരാവുകയും ചെയ്തു. റാമോസ് ദമ്പതികള്‍ക്ക് മൂന്ന്‍ മക്കളാണുള്ളത്. വിവാഹത്തിനു ശേഷമാണ് റാമോസ് കോര്‍പ്പറേറ്റ് ലോകത്തെത്തുന്നത്. ജോലിക്കൊപ്പം തന്നെ, മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ബിസിനസ്സ് ഇക്കണോമിക്സ്, തത്വശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടുവാനും റാമോസിന് കഴിഞ്ഞു. തിരക്കുകള്‍ക്ക് ഇടയിലും തന്റെ കത്തോലിക്കാ വിശ്വാസത്തെ മുറുകെ പിടിക്കുവാന്‍ റാമോസ് സമയം കണ്ടെത്തി. എല്ലാദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് റാമോസ് പറയുന്നു. 2009-ല്‍ റാമോസിന്റെ ജീവിതത്തില്‍ വലിയ ഒരു ആഘാതമുണ്ടായി. അദ്ദേഹത്തിന്റെ പ്രിയ പത്നി കൊളോണ്‍ കാന്‍സര്‍ മൂലം മരണപ്പെട്ടു. 2007 മുതല്‍ 2009 വരെയുള്ള കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ കാലമെന്നാണ് റാമോസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ താന്‍ ഒരു പുരോഹിതനാകണമെന്നാണ് ആഗ്രഹമെന്ന് മരണത്തിനു മുന്‍പ് വില്‍മാ തന്നോട് പറഞ്ഞതായി റാമോസ് പറയുന്നു. മക്കളുടെ പിന്തുണയും തീക്ഷ്ണമായ കത്തോലിക്ക വിശ്വാസവും അദ്ദേഹത്തെ പൗരോഹിത്യത്തിലേക്ക് അടുപ്പിക്കുകയായിരിന്നു. ലയോള സ്കൂള്‍ ഓഫ് തിയോളജിയില്‍ ചേരുമ്പോള്‍ റാമോസിന് 50 വയസ്സായിരുന്നു പ്രായം. ക്ലാസ്സിലെ ഏറ്റവും മുതിര്‍ന്ന ആള്‍ റാമോസായിരുന്നു. തിയോളജി പഠനം പൂര്‍ത്തിയാക്കിയ റാമോസ് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഡീക്കനായി. ഈ വരുന്ന ജൂണ്‍ 1-നാണ് റാമോസിന്റെ പൗരോഹിത്യ പട്ടസ്വീകരണം. ആന്റിപോളോ രൂപതയിലെ ഫ്രാന്‍സിസ്കോ ഡി ലിയോണ്‍ കീഴിലാണ് റാമോസ് ഇനിയുള്ള ജീവിതം ശുശ്രൂഷ ചെയ്യുക. ദൈവത്തിന്റെ വഴികള്‍ വ്യത്യസ്തമാണെന്നാണ് ഇന്നു റാമോസ് പറയുന്നത്. അതെ, ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം.
Image: /content_image/News/News-2018-03-28-07:58:41.jpg
Keywords: പൗരോഹിത്യ

7455
Category: 1
Sub Category:
Heading: ചൈനയിലെ കത്തോലിക്ക മെത്രാനെ പോലീസ് തടവിലാക്കി
Content: ബെയ്ജിംഗ്: വത്തിക്കാൻ- ചൈന ഉടമ്പടി ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കെ യാതൊരു കാരണവും കൂടാതെ കത്തോലിക്ക മെത്രാനെ ചൈനീസ് പോലീസ് തടവിലാക്കി. മിന്‍ഡോങ്ങ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് വിന്‍സെന്റ് ഗുവോ സിജിനാണ് വിശുദ്ധവാരത്തില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. മാർച്ച് 26ന് ചൈനീസ് മതകാര്യ അധികൃതരുമായി ചർച്ചയിൽ പങ്കെടുത്ത ബിഷപ്പ്, തിരികെ വസതിയിൽ എത്തിയെങ്കിലും പത്തു മണിയോടെ വസതിയിൽ നിന്നും പോലീസ് കൊണ്ടു പോകുകയായിരുന്നുവെന്ന് ഏഷ്യ ന്യൂസ് റിപ്പോർട്ട് ചെയ്തു. അമ്പത്തിയൊൻപതുകാരനായ ബിഷപ്പിനോടൊപ്പം രൂപത ചാൻസലറിനെയും പോലീസ് തടവിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷവും വിശുദ്ധവാരത്തിനും ക്രിസ്തുമസിനും തൊട്ട് മുൻപ് ബിഷപ്പിനെ തടവിലാക്കിയിരുന്നു. അതേസമയം ചൈനീസ് ഗവൺമെന്റ് അംഗീകരിച്ച ഏഴു ബിഷപ്പുകളിലൊരാളായ വിൻസന്റ് സാൻ സിലുവിനൊപ്പം ഈസ്റ്റർ ദിവ്യബലി അർപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തടവിലാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കത്തോലിക്കാ സഭക്ക് നേരെ കാര്‍ക്കശ്യ നിലപാട് പുലര്‍ത്തിവരുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും വത്തിക്കാനും തമ്മില്‍ മെത്രാന്‍മാരുടെ നിയമനത്തില്‍ പരസ്പര ധാരണയിലെത്താൻ മിന്‍ഡോങ്ങിലെ വത്തിക്കാന്‍ അംഗീകൃത മെത്രാനായ വിന്‍സെന്റ് ഗുവോ സിജിന്‍ (59) രൂപതയിലെ ഗവണ്‍മെന്റ് അംഗീകൃത മെത്രാനായ സാന്‍ സിലു (57)-ന്റെ കീഴിലെ സഹായ മെത്രാനായി പ്രവർത്തിക്കാൻ നിർദ്ദേശം നല്കിയെന്നു റിപ്പോര്‍ട്ടുണ്ടായിരിന്നു. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ തടവിലാക്കിയതെന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ മുൻഗാമിയായ ബിഷപ്പ് വിൻസൻറ് ഹു യാങ്ങ് ഷോചെങ്ങ് മുപ്പത്തിയഞ്ച് വർഷത്തോളം ലേബർ ക്യാമ്പിലും ജയിലിലുമാണ് പാർപ്പിച്ചിരുന്നത്. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭസഭയും രാജ്യത്തുണ്ട്. അതേസമയം മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ പാട്രിയോടിക്ക് സഭയെ വത്തിക്കാന്‍ അംഗീകരിക്കുന്നില്ല. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്. ഗവൺമെന്റ് അംഗീകാരമില്ലാത്ത ബിഷപ്പുമാരും വൈദികരും സന്യസ്തരും കടുത്ത പീഡനമാണ് രാജ്യത്തു നേരിടുന്നത്. വത്തിക്കാൻ-ചൈന ഉടമ്പടിയ്ക്ക് അംഗീകാരം ലഭിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
Image: /content_image/News/News-2018-03-28-09:48:48.jpg
Keywords: ചൈന

7456
Category: 1
Sub Category:
Heading: അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ 20 ലക്ഷത്തോളം ആളുകള്‍ തെരുവില്‍
Content: ബ്യൂണസ് അയേഴ്സ്: ഗര്‍ഭഛിദ്രം എന്ന മാരകപാപത്തിനെതിരെ അര്‍ജന്‍റീനയിലെ ജനത തെരുവിലറങ്ങിയപ്പോള്‍ അത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലികളില്‍ ഒന്നായി മാറി. മാര്‍ച്ച് 25 ഓശാന ഞായറാഴ്ചയാണ് ഗര്‍ഭഛിദ്രത്തിന് സ്വാതന്ത്ര്യം നല്‍കുവാനുള്ള ശുപാര്‍ശക്കെതിരെ “ജീവന് മൂല്യമുണ്ട്” എന്ന മുദ്രാവാക്യവുമായി ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ തെരുവില്‍ ഇറങ്ങിയത്. ‘ഗ്രേറ്റ് റാലി ഫോര്‍ ഫോര്‍ ലൈഫ്’ എന്ന പേരില്‍ സംഘടിപ്പിച്ച റാലി ബ്യൂണസ് അയേഴ്സിസ് ഉള്‍പ്പെടെയുള്ള നഗരങ്ങളുടെ തെരുവുകള്‍ ഇളക്കിമറിച്ചു. സംഘാടകര്‍ പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം ആളുകളാണ് റാലിയില്‍ അണിചേര്‍ന്നത്. ‘സേവ് ദം ബോത്ത്’ എന്നതായിരുന്നു റാലിയുടെ മുഖ്യ പ്രമേയം. ‘പിറക്കാത്ത കുട്ടികളുടെ ദേശീയ ദിനം’ എന്ന പ്രത്യേകതയും മാര്‍ച്ച് 25-നുണ്ടായിരുന്നു. 14 ആഴ്ചയോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭഛിദ്രം ചെയ്യുവാന്‍ അനുവദിക്കണമെന്ന ആവശ്യത്തെക്കുറിച്ച് അധോസഭയുടെ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ഈസ്റ്ററിന് ശേഷം നാഷണല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുവാനിരിക്കെയാണ് ശക്തമായ പ്രോലൈഫ് റാലി നടന്നത്. റാലിയെ പറ്റി മാധ്യമങ്ങള്‍ കാര്യമായ പ്രചാരണം നല്‍കിയില്ലെങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമായിരുന്നു റാലിക്ക് ലഭിച്ചത്. പ്രായമായവരും, കുട്ടികളും ഉള്‍പ്പെടെ കുടുംബമായിട്ടാണ് ആളുകള്‍ റാലിയില്‍ പങ്കെടുക്കുവാനെത്തിയത്. വിവിധ മുദ്രാവാക്യങ്ങളും ബാനറുകളുമായിട്ടായിരുന്നു റാലി. കൊര്‍ഡോബാ, മെന്‍ഡോസാ, റൊസാരിയോ, ബാഹിയാ ബ്ലാങ്കാ, റെസിസ്റ്റെന്‍സ്യാ, കോണ്‍കോര്‍ഡിയ, പരാന, മാര്‍ ഡെല്‍ പ്ലാറ്റാ, റിയോ ഡിയോ ഗ്രന്റെ, ഉഷുവ്യാ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധ റാലികള്‍ അരങ്ങേറി. റാലിക്ക് പിന്തുണ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ സന്ദേശം നല്‍കിയിരിന്നു. അതേസമയം ചേംബര്‍ ഓഫ് ഡെപ്യൂട്ടിമാര്‍ ഈ ശുപാര്‍ശ അംഗീകരിച്ചാലും, സെനറ്റിലെ ഭൂരിഭാഗവും അബോര്‍ഷനെ പിന്തുണക്കാത്തവരായതിനാല്‍ ഈ ശുപാര്‍ശ തള്ളപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2018-03-28-11:00:37.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര

7457
Category: 15
Sub Category:
Heading: വിശുദ്ധവാര ത്രിസന്ധ്യാജപം
Content: ഇന്ന് വലിയ ബുധനാഴ്ച സായാഹ്നം മുതല്‍ ഉയിര്‍പ്പു ഞായറാഴ്ച വരെ ചൊല്ലേണ്ട പ്രാര്‍ത്ഥനയാണ് വിശുദ്ധവാര ത്രിസന്ധ്യാജപം. ഭക്തിയോടും തീക്ഷ്ണതയോടും കൂടി ഈ പ്രാര്‍ത്ഥനയില്‍ നമ്മുക്കും പങ്കുചേരാം. -മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി. അതേ അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി. -അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തെയുംകാള്‍ ഉന്നതമായ നാമം അവിടുത്തേക്കു നല്‍കി. 1. സ്വര്‍ഗ്ഗ. #{red->n->n->പ്രാര്‍ത്ഥിക്കാം }# സര്‍വ്വേശ്വരാ, ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ടു കുരിശിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടു കൂടി എന്നേയ്‌ക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങളപേക്ഷിക്കുന്നു. ആമ്മേന്‍.
Image: /content_image/ChristianPrayer/ChristianPrayer-2018-03-28-12:26:56.jpg
Keywords: പ്രാര്‍ത്ഥന

7458
Category: 11
Sub Category:
Heading: യൂറോപ്പിലെ വിശ്വാസത്തിന്റെ മാതൃകയായി പോളിഷ്- ഐറിഷ് യുവത്വം
Content: ഡബ്ലിന്‍: ക്രിസ്തീയ വിശ്വാസത്തില്‍ നിന്ന്‍ യൂറോപ്പ് വഴുതി മാറുമ്പോഴും യുവജനങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ പോളണ്ട്, അയര്‍ലണ്ട്, ലിത്വാനിയ എന്നീ രാജ്യങ്ങള്‍ മുന്‍പന്തിയിലെന്ന് പുതിയ പഠനഫലം. 16നും 29നും ഇടക്കുള്ള യൂറോപ്യന്‍ യുവത്വത്തിനു ദൈവ വിശ്വാസവുമായുള്ള ബന്ധത്തെക്കുറിച്ച് ലണ്ടനിലെ സെന്റ് മേരീസ് കത്തോലിക്കാ യൂണിവേഴ്സിറ്റിയും, ഇന്‍സ്റ്റിറ്റ്യൂട്ട് കത്തോലിക്ക്യു ഡെ പാരിസും നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2014-16ലെ 'യൂറോപ്യന്‍ സോഷ്യല്‍ സര്‍വ്വേ'യില്‍ നിന്നും ലഭിച്ച 22 രാജ്യങ്ങളിലെ വിവരങ്ങള്‍ താരതമ്യ പഠനം നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളില്‍നിന്നും യുവജനങ്ങളുടെ ഭക്തിയുടെ കാര്യത്തില്‍ പോളണ്ടും ലിത്വാനിയയും അയര്‍ലണ്ടിനൊപ്പം തന്നെയുണ്ടെന്നു വ്യക്തമായി. 16നും 29നും ഇടക്കുള്ള ഐറിഷ് യുവജനതയില്‍ 54 ശതമാനത്തോളം പേര്‍ കത്തോലിക്കരാണ്. രാജ്യത്തെ ഇരുപത്തിനാലു ശതമാനവും വിശേഷ ദിവസങ്ങള്‍ക്ക് പുറമേ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണ്. 31 ശതമാനവും ആഴ്ചയിലൊരിക്കലെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണ്. അയര്‍ലണ്ടിലെആകെ യുവജനങ്ങളുടെ 5 ശതമാനത്തോളം പേര്‍ മാത്രമാണ് കത്തോലിക്കരല്ലാത്ത മറ്റ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളത്. കണക്കുകള്‍ പ്രകാരം, പോളണ്ടിലെ 80 ശതമാനത്തോളം യുവജനങ്ങളും കത്തോലിക്കരാണ്. ലിത്വാനിയയില്‍ 71 ശതമാനവും, സ്ലോവേനിയായിലെ 55 ശതമാനവും, ഫ്രാന്‍സിലെ 23 ശതമാനവും, യുകെ യിലെ 10 ശതമാനത്തോളം യുവജനങ്ങളും കത്തോലിക്കരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണമെടുത്താല്‍, പോളണ്ടിലെ കത്തോലിക്കാ യുവജനങ്ങളില്‍ 47 ശതമാനവും, പോര്‍ച്ചുഗലിലെ 27 ശതമാനവും, ചെക്ക് റിപ്പബ്ലിക്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 24 ശതമാനത്തോളം യുവജനങ്ങളും ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണ്. പത്ത് പേരെ എടുത്താല്‍ അതില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ ആഴ്ചതോറും ദേവാലയത്തില്‍ പോകുന്നത് പോളണ്ട്, ഇസ്രായേല്‍, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ് എന്നീ നാല് രാജ്യങ്ങളിലെ യുവജനങ്ങളാണെന്ന്‍ റിപ്പോര്‍ട്ടിന്റെ രചയിതാവും സര്‍വ്വകലാശാലയിലെ ബെനഡിക്ട് XVI സെന്റര്‍ ഫോര്‍ റിലീജിയന്‍ ആന്‍ഡ് സൊസൈറ്റിയുടെ ഡയറക്ടറുമായ പ്രൊഫ. സ്റ്റീഫന്‍ ബുള്ളിവന്റ് പറയുന്നു.
Image: /content_image/News/News-2018-03-28-18:51:10.jpg
Keywords: പോളണ്ട

7459
Category: 1
Sub Category:
Heading: അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹ
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും ഇന്നു നടക്കും. ചില ദേവാലയങ്ങളില്‍ പെസഹ ശുശ്രൂഷകള്‍ വൈകീട്ടാണ് നടക്കുക. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക് ക്രൈസ്‌തവ ഭവനങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളും ഒത്തുകൂടി അപ്പം മുറിച്ച് ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. വത്തിക്കാനില്‍ പെസഹാ ശുശ്രൂഷകള്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. രാവിലെ 10 മണിക്ക് പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും തൈലാഭിഷേകര്‍മ്മവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഉണ്ടാകും. തിരുക്കര്‍മ്മ മദ്ധ്യേ പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. പ്രാദേശിക സമയം വൈകുന്നേരം 4.30-ന് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി റോമിലെ ത്രസ്തേവരെയിലുള്ള റെജീന കൊയിലി ജയിലില്‍ എത്തും. അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ അവര്‍ക്ക് വചനസന്ദേശം നല്‍കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പെസഹാ തിരുക്കര്‍മങ്ങള്‍ രാവിലെ ഏഴിന് ആരംഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു ശുശ്രൂഷകള്‍. ദിവ്യബലി, കാലുകഴുകല്‍ ശുശ്രൂഷ, പൂര്‍ണദിന ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാകും. വൈകിട്ട് ഏഴു മുതല്‍ എട്ടു വരെ പൊതു ആരാധന. തുടര്‍ന്ന് അപ്പം മുറിക്കല്‍ ശുശ്രൂഷ. പട്ടം സെന്റ്‌മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് കാല്‍കഴുകല്‍ ശുശ്രൂഷ. മുഖ്യകാര്‍മികന്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ. തുടര്‍ന്ന് പെസഹാ കുര്‍ബാന എന്നിവ നടക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിന് തിരുവത്താഴപൂജ, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയ്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്മ്മിതകത്വം വഹിക്കും.
Image: /content_image/News/News-2018-03-28-19:31:39.jpg
Keywords: പെസഹ