Contents

Displaying 7161-7170 of 25128 results.
Content: 7470
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ എമിരിറ്റസ് ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഉയിര്‍പ്പ് തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പ എമിരിറ്റസ് ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചു. മാര്‍ച്ച് 27 ചൊവ്വാഴ്ച വൈകുന്നേരമാണ് ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് പ​​​​​​​തി​​​​​​​നാ​​​​​​​റാ​​​​​​​മ​​​​​​​ൻ വി​​​​​​​ശ്ര​​​​​​​മ​​​​​​​കാ​​​​​​​ലം ചെ​​​​​​​ല​​​​​​​വ​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നി​​​​​​​ലെ മ​​​​​​​തേ​​​​​​​ർ എ​​​​​​​ക്ലേ​​​​​​​സി​​​​​​​യ സ​​​​​​​ന്യാ​​​​​​​സി​​​​​​​മ​​​​​​​ഠ​​​​​​​ത്തി​​​​​​​ൽ മുന്‍പാപ്പയെ സന്ദര്‍ശിച്ചത്. ആശംസകള്‍ അര്‍പ്പിക്കുകയും ഏതാനും നിമിഷങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തതെന്ന് വത്തിക്കാന്‍റെ പ്രസ്താവനയിലൂടെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് പാപ്പാ സന്ദര്‍ശിച്ചതായും വത്തിക്കാന്‍ പ്രസ്താവനയില്‍ കുറിച്ചു. പുതുതായി അവിടെ തുറന്ന ഡിപ്ലോമാറ്റിക്ക് വിഭാഗത്തിന്‍റെ ആശീര്‍വ്വാദം നിര്‍വ്വഹിച്ചുകൊണ്ടാണ് പാപ്പാ സന്ദര്‍ശനം ആരംഭിച്ചത്. സെക്രട്ടറിയേറ്റിലെ എല്ലാ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താനും പാപ്പ സമയം കണ്ടെത്തി.
Image: /content_image/News/News-2018-03-31-03:22:43.jpg
Keywords: ബനഡി
Content: 7471
Category: 1
Sub Category:
Heading: പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
Content: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു ഗവര്‍ണര്‍ പി. സദാശിവം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ സമാധാനവും അനുകമ്പയുമേകി നമ്മുടെ മനസിനെ സമ്പന്നമാക്കട്ടെയെന്നും അതുവഴി, സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സ്‌നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 10 മണിക്ക് ആണ് നടക്കുക. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, അര്‍പ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയ്ക്കു മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ബസലിക്കയുടെ മുന്‍വശത്തുള്ള മദ്ധ്യ മട്ടുപ്പാവില്‍ നിന്നുകൊണ്ട് റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി എന്ന സന്ദേശം പങ്കുവെയ്ക്കും. തുടര്‍ന്നു പാപ്പ അപ്പസ്തോലിക ആശീര്‍വാദം നല്‍കും. സഭ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതംമായി ഈ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ആശീര്‍വ്വാദം സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കും.
Image: /content_image/News/News-2018-04-01-03:17:24.jpg
Keywords: ഉയിര്‍പ്പ
Content: 7472
Category: 1
Sub Category:
Heading: ഉത്ഥാനം ചെയ്ത ക്രിസ്തു ജീവിക്കുന്നു, ഇന്നും ജീവിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്ന കാഹളമാണ് ലോകമെങ്ങും ഉയരുന്നതെന്നും ക്രിസ്തു ഇന്നും ജീവിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഉയിര്‍പ്പ് ബലിക്ക് ശേഷം റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി എന്ന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ക്രിസ്തുവിന്റെ ജീവിക്കുന്ന അസ്തിത്വത്തെ പറ്റിയും സമാധാനത്തിനായുള്ള ചിന്തകളുമാണ് സന്ദേശത്തില്‍ ഉടനീളം പാപ്പ ശ്രദ്ധ ചെലുത്തിയത്. ഉത്ഥാന തിരുനാളിന്‍റെ ആശംസകള്‍ ഏവര്‍ക്കും നേര്‍ന്ന് കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍! ക്രിസ്തു മരിച്ചവരില്‍നിന്നും ഉത്ഥാനംചെയ്തു! ലോകത്തെവിടെയും സഭാസമൂഹങ്ങളില്‍ ഇന്ന് ആലേലൂയ പ്രഘോഷണത്തോടൊപ്പം പ്രതിധ്വനിക്കുന്നത് ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്ന കാഹളമാണ്. നാഥനും രക്ഷകനുമാണ് യേശു! പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. അതിനാല്‍ ഇന്നുമെന്നും അവിടുന്ന് ജീവിക്കുന്നു. ക്രിസ്തു നമ്മുടെ മദ്ധ്യേ വസിക്കുന്നു. “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഗോതമ്പുണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ, അതു വളരെയധികം ഫലം പുറപ്പെടുവിക്കും” (യോഹ.12, 24). അതേ! ക്രിസ്തുവില്‍ സംഭവിച്ചത് ഇതാണ്. ഭൂമിയിലെ വിളനിലത്തു ദൈവം വിതച്ച വിത്താകുന്ന ക്രിസ്തു ഭൂമിയില്‍ ജനിച്ചു വളര്‍ന്നു. അവിടുന്ന് സ്നേഹത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചു. സകലര്‍ക്കും നന്മചെയ്തുകൊണ്ട് കടന്നുപോയി. ലോകത്തിന്‍റെ പാപങ്ങളാണ് അവിടുത്തെ കുരിശില്‍തറച്ചത്. രണ്ടു ദിവസം കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട അവിടുന്ന് ദൈവസ്നേഹത്തിന്‍റെ ഊര്‍ജ്ജവും ശക്തിയും ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ മൂന്നാം ദിവസം അവിടുന്ന് പ്രഭയോടെ ഉയിര്‍ത്തെഴുന്നേറ്റു. ദൈവസ്നേഹത്തിന്‍റെ വിസ്ഫോടനമാണ് ഉത്ഥാനനാളില്‍ ഇന്നും ലോകം ആഘോഷിക്കുന്നത്. അത് ക്രിസ്തുവിന്‍റെ മരണത്തില്‍ നിന്നുമുള്ള ജീവനിലേയ്ക്കുള്ള കടന്നുപോക്കാണ്. ലോകത്തിന് സത്യമായും പ്രത്യാശ പകരുന്നതുമായ സംഭവമാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം. ഇത് ക്രൈസ്തവരുടെ അടിയുറച്ച വിശ്വസവുമാണ്. അനീതിയും അതിക്രമങ്ങളും നിറഞ്ഞ ചരിത്രത്തിന്‍റെ മണ്ണില്‍ ക്രിസ്തു വിതച്ച വചനബിജത്തിന്‍റെ ജീവോര്‍ജ്ജം ഇന്നും ലോകത്ത് ഫലപ്രാപ്തി അണിയുന്നുണ്ട്. പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ധാരാളമായുള്ള ഇടങ്ങളിലും, 'നവയുഗ വലിച്ചെറിയല്‍ സംസ്ക്കാരം' നടമാടുന്ന വിശപ്പും തൊഴിലില്ലായ്മയുമുള്ള സ്ഥലങ്ങളിലും, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമുള്ള ക്യാമ്പുകളിലും, അടിമത്വവും മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചവടവുമുള്ള അതിര്‍ത്തികളിലും ക്രിസ്തുവിന്‍റെ വചനവിത്ത് പ്രത്യാശയുടെയും മനുഷ്യാന്തസ്സിന്‍റെയും ഫലമണിയിക്കുന്നുണ്ട്. ഇന്നു നാം യാചിക്കുന്നത് ലോകസമാധാനത്തിന്‍റെ ഫലങ്ങള്‍ക്കുവേണ്ടിയാണ്. ആദ്യമായി സിറിയയിലെ പീഡിതരായ ജനതയെ ഓര്‍ക്കാം. തുടര്‍ച്ചയായ യുദ്ധവും കൂട്ടക്കുരുതിയും അവരെ തളര്‍ത്തിയിട്ടുണ്ട്. ഈ പെസഹാനാളില്‍ അവിടത്തെ രാഷ്ട്രനേതാക്കളുടെയും സൈനിക നേതൃത്വത്തിന്‍റെയും മനഃസാക്ഷിയെ ഉത്ഥിതനായ ക്രിസ്തു പ്രകാശിപ്പിക്കുട്ടെ! അതുവഴി അവിടെ അരങ്ങേറുന്ന കൂട്ടക്കുരുതിക്ക് അറുതിയുണ്ടാവട്ടെ. മാനവിക നിയമങ്ങള്‍ അവിടെ ആദരിക്കപ്പെടാനും, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ട് മറ്റുള്ളവര്‍, അവര്‍ക്കു വേണ്ട അടിയന്തിരമായ സഹായങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകാന്‍ ഇടയാവട്ടെ! മാത്രമല്ല, അവിടെ നിന്നും പുറതള്ളപ്പെട്ടവര്‍ക്ക് സ്വദേശത്ത് തിരിച്ചുവന്ന് ജീവിക്കുവാനും ഇടയാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു! വിശുദ്ധനാട്ടില്‍ അനുരഞ്ജനത്തിന്‍റെ ഫലങ്ങള്‍ വിരിയട്ടെയന്നും പ്രാര്‍ത്ഥിക്കുന്നു. ഇന്നും അവിടെ നിരപരാധികള്‍ കൊല്ലപ്പെടുന്ന തുറന്ന സംഘട്ടനങ്ങള്‍ നടക്കുകയാണ്. യെമനിലും മദ്ധ്യപൂര്‍വ്വേഷ്യയിലും അരങ്ങേറുന്ന ആക്രമങ്ങളും സംവാദത്തിലൂടെയും പരസ്പര ആദരവിലൂടെയും ഇല്ലാതാവട്ടെ. ഈ നാടുകളില്‍ പീഡനങ്ങളും ചുഷണവും അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ തിന്മയെ നന്മകൊണ്ടു കീഴടക്കിയ ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭയാര്‍ന്ന സാക്ഷികളായി ജീവിക്കാനും ഇടയാവട്ടെ. ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍, ഭീകരാക്രമണങ്ങള്‍ എന്നിവയാല്‍ ഏറെ ക്ലേശിക്കുന്ന ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യക്കാരെയും പ്രത്യാശയോടെ ഇന്ന് അനുസ്മരിക്കാം. സംവാദത്തിന്‍റെയും പരസ്പരധാരണയുടെയും രീതികളില്‍ തെക്കന്‍ സുഡാനിലെ ജനങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ പീഡനങ്ങളുടെ മുറിവുണക്കാന്‍ ഉത്ഥിതന്‍റെ സമാധാനത്താല്‍ സാധിക്കട്ടെ. മാത്രമല്ല അവിടുത്തെ സംഘട്ടനങ്ങളില്‍ ഏറെ വിഷമിക്കുന്ന കുട്ടികളെ നമുക്ക് പ്രത്യാകമായി അനുസ്മരിക്കാം! അതുപോലെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വകയില്ലാതെ നാടിവിട്ടു പോകേണ്ടിവന്നവരെയും നമുക്ക് ഓര്‍ക്കാം, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം! കൊറിയ ഉപദ്വീപിലും ഉക്രെയിനിലും വെനസ്വേലയിലും സമാധാനവും സന്തോഷവും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കാം എന്നും തന്റെ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഈസ്റ്റര്‍ ആശംസ ഒരിക്കല്‍ കൂടി ഏവര്‍ക്കും ആശംസിച്ചാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. തുടര്‍ന്നു കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രോട്ടോ ഡീക്കന്‍, റെനാത്തോ റഫയേലെ മര്‍ത്തീനോ പാപ്പയ്ക്ക് നന്ദിയര്‍പ്പിക്കുകയും, പൂര്‍ണ്ണദണ്ഡവിമോചന പ്രാപ്തിയുള്ള അപ്പസ്തോലിക ആശിര്‍വ്വാദം സകലര്‍ക്കുമായി നല്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വത്തിക്കാന്‍ ചത്വരത്തില്‍ പരിപാടിയില്‍ നേരിട്ടു പങ്കെടുക്കുന്നവര്‍ക്കു മാത്രല്ല, ആധുനിക മാധ്യമങ്ങളിലൂടെയും പങ്കെടുക്കുന്നവര്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ ഉണ്ടെങ്കില്‍ ഫലപ്രാപ്തി ലഭിക്കുമെന്നും കര്‍ദ്ദിനാള്‍ റെനാത്തോ അറിയിച്ചു. തുടര്‍ന്ന് ആമുഖ പ്രാര്‍ത്ഥനചൊല്ലിക്കൊണ്ട് പാപ്പ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. പാപ്പയുടെ സന്ദേശം ശ്രവിക്കുവാന്‍ പതിനായിരങ്ങാളാണ് ഇന്നലെ വത്തിക്കാനില്‍ എത്തിയത്.
Image: /content_image/News/News-2018-04-02-03:39:40.jpg
Keywords: യേശു, ക്രിസ്തു
Content: 7473
Category: 18
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയത്തിന് നേരെ ആക്രമണം
Content: ചാരുംമൂട്: ഇന്നലെ ഈസ്റ്റര്‍ ദിനത്തില്‍ കരിമുളയ്ക്കലില്‍ ഓര്‍ത്തഡോക്‌സ് പള്ളിക്കു നേരെ ആക്രമണം. അക്രമിസംഘം പള്ളിയിലേക്കു കല്ലേറ് നടത്തുകയും പള്ളിവക കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്നുപേരെ നൂറനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ അക്രമിസംഘം ഇടവക വികാരി എം.കെ. വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പയെയും പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികളെയും ഭീഷണിപ്പെടുത്തി. ഇടവക വികാരിയെ തടഞ്ഞുവയ്ക്കാനും ശ്രമം നടന്നു. വിശ്വാസികള്‍ സംഘടിച്ചതോടെ സംഘം ഓടി രക്ഷപ്പെടുകയായിരിന്നു. നൂറനാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വിശ്വാസികളെ ശാന്തരാക്കിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്. ഇവിടെ സെമിത്തേരി നിര്‍മാണവുമായി ബന്ധപ്പെട്ടു ചിലരുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ആക്രമണത്തിനു പിന്നില്‍ ഇതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രനും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. അതേസമയം കാസര്‍ഗോഡ് മേലെടുക്കത്ത് ലൂര്‍ദ് മാതാ ക്രൈസ്തവ ദേവാലയത്തിന് നേരെയും ഇന്നലെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
Image: /content_image/India/India-2018-04-02-04:31:39.jpg
Keywords: ഉയിര്‍പ്പ
Content: 7474
Category: 18
Sub Category:
Heading: ഓഖി ധനസഹായത്തില്‍ സര്‍ക്കാര്‍ നിസംഗത തുടരുന്നു: രൂക്ഷ വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട 49 കുടുംബങ്ങള്‍ക്കു മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുള്ളുവെന്നും ബാക്കി കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ.എം. സൂസപാക്യം. സര്‍ക്കാരിന്റെ സഹായംകൂടാതെ മുന്നോട്ടു പോകുന്നതു പ്രയാസമാണെന്നും ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്കു വിദ്യാഭ്യാസം, ജോലി, വീട്, ചികിത്സച്ചെലവ് എന്നിവ നല്‍കാമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരിന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഓഖി ദുരന്തം നടന്നു നാലു മാസം പിന്നിടുമ്പോള്‍ 49 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. ബാക്കി കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അനുഭാവപൂര്‍ണമായ സമീപനം ലഭിച്ചു. സര്‍ക്കാരിന്റെ സഹായംകൂടാതെ മുന്നോട്ടു പോകുന്നതു പ്രയാസമാണ്. ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്കു വിദ്യാഭ്യാസം, ജോലി, വീട്, ചികിത്സച്ചെലവ് എന്നിവ നല്‍കാമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഓഖി ദുരന്തം കഴിഞ്ഞ സമയത്ത് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. സര്‍ക്കാര്‍ സഹായപദ്ധതി നടപ്പാക്കിയാല്‍ മാത്രമേ അതിരൂപതയുടെ പദ്ധതി നടപ്പാക്കാനാകൂ. അല്ലെങ്കില്‍ ധനസഹായം നല്‍കുന്നതില്‍ ഇരട്ടിപ്പുണ്ടാകും. അതിനാല്‍ അതിരൂപതയുടെ പദ്ധതി വൈകിപ്പിക്കുകയാണ്. ഓഖി പുനരധിവാസ കമ്മീഷനില്‍ അതിരൂപതയുടെ സന്നദ്ധ സംഘടനയെകൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി അടിയന്തരമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി മത്സ്യബന്ധനത്തിനു പോയി കാണാതായവര്‍ക്കുള്ള ധനസഹായത്തെക്കുറിച്ചു സര്‍ക്കാര്‍ ഒന്നും പറയുന്നില്ലെന്നും മരിച്ചവരുടെ ആശ്രിത നിയമനം സംബന്ധിച്ചു സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍പെരേര പറഞ്ഞു.
Image: /content_image/India/India-2018-04-02-05:24:19.jpg
Keywords: സൂസപാ
Content: 7475
Category: 18
Sub Category:
Heading: ഓഖി ഇരകള്‍ക്ക് ചങ്ങനാശേരി അതിരൂപതയുടെ 50 ലക്ഷം
Content: തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി ചങ്ങനാശേരി അതിരൂപത 50 ലക്ഷം രൂപ സംഭാവനയായി നല്‍കി. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇടവകകളില്‍നിന്നു സ്വരൂപിച്ച തുകയാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കായി കൈമാറിയത്. 40 ലക്ഷം രൂപ കെസിബിസി വഴിയും 10 ലക്ഷം രൂപ തക്കല രൂപതയ്ക്കുമാണു സഹായധനമായി ചങ്ങനാശേരി അതിരൂപത കൈമാറിയത്.
Image: /content_image/India/India-2018-04-02-06:16:19.jpg
Keywords: ചങ്ങനാ
Content: 7476
Category: 1
Sub Category:
Heading: ‘സഭയുടെ മാതാവ്': തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടണമെന്ന് കര്‍ദ്ദിനാള്‍ സാറ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പുതുതായി പ്രഖ്യാപിച്ച 'സഭയുടെ മാതാവ്' എന്ന പേരിലുള്ള തിരുനാള്‍ വരുന്ന മെയ് 21-ന് നടക്കും. തിരുനാള്‍ സംബന്ധിച്ചു കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ ആരാധനാ തിരുസംഘം ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രാദേശിക വിശുദ്ധന്റേയോ വിശുദ്ധയുടേയോ തിരുനാള്‍ മെയ് 21-ന് വരികയാണെങ്കില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ഓര്‍മ്മയാചരണത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും ആരാധനാ തിരുക്കര്‍മ്മങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പറഞ്ഞു.വിശുദ്ധ കുര്‍ബാനക്കിടയിലെ സുവിശേഷ വായനകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പാപ്പ നിഷ്കര്‍ഷിച്ചിട്ടുള്ള സുവിശേഷ വായനകളുടെ പട്ടിക പിന്തുടരുന്നതും ഉചിതമായിരിക്കുമെന്നും കര്‍ദ്ദിനാള്‍ സൂചിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിച്ച ആദത്തിനേയും ഹവ്വയേയും ദൈവം ചോദ്യം ചെയ്യുന്നതിനെ പ്രതിപാദിക്കുന്ന ഉല്‍പ്പത്തി 3:9-15, 20; യേശുവിന്റെ ഉത്ഥാനത്തിനു ശേഷം മറിയത്തോടൊപ്പം ശിഷ്യന്‍മാര്‍ നടത്തിയ പ്രാര്‍ത്ഥനയെ കുറിച്ച് പറയുന്ന അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 1:12-14 എന്നിവയിലേതെങ്കിലുമാണ് ആദ്യ വായനക്കായി വത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. മറിയത്തെ അമ്മയായി സ്വീകരിക്കുവാന്‍ പ്രിയ ശിഷ്യനോട് യേശു ആവശ്യപ്പെടുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷ (19:25-34) ഭാഗമാണ് സുവിശേഷ വായനക്കായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇടയന്മാരിലും സമര്‍പ്പിതരിലും അല്‍മായ വിശ്വാസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള യഥാര്‍ത്ഥ ഭക്തിയും വളര്‍ത്താന്‍ പുതിയ തിരുനാള്‍ സഹായിക്കുമെന്നാണ് ആരാധനസംഘത്തിന്റെ പ്രതീക്ഷ.
Image: /content_image/News/News-2018-04-02-07:33:36.jpg
Keywords: മാതാവ, പരിശുദ്ധ അമ്മ
Content: 7477
Category: 1
Sub Category:
Heading: W
Content: വത്തിക്കാന്‍ പുതുതായി പ്രഖ്യാപിച്ച 'സഭയുടെ മാതാവ്' എന്ന പേരിലുള്ള തിരുനാള്‍ വരുന്ന മെയ് 21-ന് നടക്കും. തിരുനാള്‍ സംബന്ധിച്ചു കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍.................... Read more:- http://www.pravachakasabdam.com/index.php/site/news/7476
Image: /content_image/News/News-2018-04-02-08:31:33.jpg
Keywords:
Content: 7478
Category: 1
Sub Category:
Heading: 'ധീരനായ യാചകന്‍' മാര്‍പാപ്പയില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: നൈജീരിയന്‍ അഭയാര്‍ത്ഥിയായി വത്തിക്കാനില്‍ അനധികൃതമായി എത്തുകയും 'ധീരനായ അഭയാര്‍ത്ഥി യാചകന്‍' എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത ജോണ്‍ ഓഗാ ഫ്രാന്‍സിസ് പാപ്പയില്‍ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചു. സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് കഴിഞ്ഞ ശനിയാഴ്ച പാതിരാകുര്‍ബാനക്കിടയിലായിരുന്നു ജോണ്‍ ഓഗായെ ഫ്രാന്‍സിസ് പാപ്പ ജ്ഞാനസ്നാനപ്പെടുത്തിയത്. ഏതാണ്ട് പതിനായിര­ത്തോളം പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. നണ്‍സിയോ കാര്‍ബോണെ എന്ന ഇറ്റാലിയന്‍ പോലീസ്‌ ക്യാപ്റ്റനായിരുന്നു ജോണിന്റെ ജ്ഞാനസ്നാന പിതാവ്‌. നൈജീരിയന്‍ അഭയാര്‍ത്ഥിയായ ജോണ്‍ ഓഗാ കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ മാധ്യമങ്ങളിലെ പ്രധാന തലക്കെട്ടായിരുന്നു. ഒരു വീരപരിവേഷമാണ് ഓഗാക്ക് ഇറ്റലിയിലുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റോമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനു മുന്‍പില്‍ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കെ കത്തിയുമായെത്തിയ 37 കാരനായ ഇറ്റാലിയന്‍ മോഷ്ടാവിന്റെ മോഷണ ശ്രമം അദ്ദേഹം ധീരമായി പരാജയപ്പെടുത്തുകയായിരിന്നു. പോലീസ്‌ വരുന്നവരെ മോഷ്ടാവിനെ രക്ഷപ്പെടുവാനും ജോണ്‍ അനുവദിച്ചില്ല. നിയമപരമായി ഇറ്റലിയില്‍ താമസിക്കുന്നതിന് വേണ്ട രേഖകള്‍ ഇല്ലാത്തതിനാല്‍ പോലീസ്‌ എത്തിയപ്പോഴേക്കും ജോണ്‍ സ്ഥലം കാലിയാക്കിയെങ്കിലും സി‌സി‌ടി‌വി ദൃശ്യങ്ങളില്‍ നിന്നുമാണ് ഓഗായുടെ വീരകൃത്യം ലോകം അറിഞ്ഞത്. ധീരതയുടേയും, നല്ല പൗരത്വത്തിന്റേയും ഉത്തമ ഉദാഹരണമായി ജോണ്‍ ഓഗാ പിന്നീട് മാറുകയായിരിന്നു. ജ്ഞാനസ്നാന പിതാവായ കാര്‍ബോണെയും സഹപ്രവര്‍ത്തകരായ പോലീസ്‌കാരും ചേര്‍ന്നാണ് ജോണിന് നിയമപരമായി ഇറ്റലിയില്‍ തുടരുവാന്‍ വേണ്ട രേഖകള്‍ ശരിയാക്കിയത്. ഒരു സന്നദ്ധ സംഘടനയുടെ വേര്‍ഹൗസിലാണ് ജോണ്‍ ഓഗ ഇപ്പോള്‍ ജോലി ചെയ്യുന്നത്. വിശുദ്ധ വാരത്തിലെ ശനിയാഴ്ച പാതിരാകുര്‍ബാനക്കിടയില്‍ പുതിയ അംഗങ്ങളെ ജ്ഞാനസ്നാനപ്പെടുത്തുന്നത് മാര്‍പാപ്പയുടെ പതിവാണ്. ജോണ്‍ ഓഗായെ കൂടാതെ ഏഴോളം പേര്‍ക്കും കഴിഞ്ഞ ദിവസം പാപ്പ ജ്ഞാനസ്നാനം നല്കി.
Image: /content_image/News/News-2018-04-02-17:31:14.jpg
Keywords: ജ്ഞാനസ്നാന
Content: 7479
Category: 1
Sub Category:
Heading: മിഷ്ണറി സന്യസ്ഥ സംഗമം 13ന്
Content: കണ്ണൂര്‍: കോട്ടയം അതിരൂപത ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷ്ണറി സന്യസ്ഥ സംഗമം 13നു കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ഞൂറോളം മിഷ്ണറി സന്യസ്ഥര്‍ സംഗമത്തില്‍ പങ്കെടുക്കും. 13നു രാവിലെ 10.30 ന് ബിഷപ്പുമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശ്രീപുരം സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് 'ക്‌നാനായ പ്രേഷിതത്വം മിഷന്‍ മേഖലയില്‍' എന്ന വിഷയത്തില്‍ റവ. ഡോ. സ്റ്റീഫന്‍ ജയരാജ് സെമിനാര്‍ നയിക്കും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഗ്വാളിയര്‍ ബിഷപ് മാര്‍ തോമസ് തെന്നാട്ട്, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലബാറിലെ വിവിധ ഭാഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്നവരും മലബാര്‍ കുടിയേറ്റത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ മലബാറില്‍ സേവനം ചെയ്തിട്ടുള്ളവരും മലബാറിലെ വിവിധ ഇടവകകളില്‍ അംഗങ്ങളായിടുള്ളവരുമായ സന്യസ്ഥരുടെയും കോട്ടയം അതിരൂപതയില്‍ നന്നു മിഷന്‍ രംഗങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ മിഷ്ണറിമാരുടെയും കൂട്ടായ്മയാണ് സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത്.
Image: /content_image/News/News-2018-04-03-04:32:08.jpg
Keywords: മിഷ്ണറി