Contents
Displaying 7181-7190 of 25128 results.
Content:
7490
Category: 1
Sub Category:
Heading: എല്‍ സാല്‍വദോറില്‍ വൈദികന്‍ വെടിയേറ്റു കൊല്ലപ്പെട്ടു
Content: സാന്‍ സാല്‍വദോര്‍: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ പെസഹാ തിരുനാള്‍ ദിവസം തിരുകര്‍മ്മങ്ങള്‍ക്ക് ദേവാലയത്തിലേക്ക് പോകുകയായിരിന്ന വൈദികന്‍ വെടിയേറ്റ് മരിച്ചു. ഫാ. വാള്‍ട്ടര്‍ ഓസ്മിര്‍ വാസ്ക്യൂസ് ജിമിനെസ് എന്ന യുവ വൈദികനാണ് കൊല്ലപ്പെട്ടത്. പെസഹാ വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുവാന്‍ പോകവേ ലോലോടിക് നഗരത്തിനു സമീപമുള്ള റോഡില്‍ വെച്ചാണ് അദ്ദേഹത്തിനു വെടിയേറ്റത്. സാന്‍റിയാഗോ ഡെ മരിയ രൂപതയിലെ മേഴ്സിഡസ് ഉമാനയിലെ ഔര്‍ ലേഡി ഓഫ് മേഴ്സി ഇടവകയിലെ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. ലോലോടിക്കിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ഇടവക ദേവാലയത്തിലെ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്കായി ഒരാഴ്ചത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടിരിന്നു. ഇതിനായി ദേവാലയത്തിലേക്ക് പോകുമ്പോഴാണ് അക്രമം നടന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, ഗുണ്ടാ സംഘങ്ങള്‍ വിലസുന്ന മേഖലകളില്‍ ഫാ. വാള്‍ട്ടര്‍ നടത്തുന്ന പ്രേഷിത പ്രവര്‍ത്തനങ്ങളും, പ്രദേശവാസികള്‍ക്ക് നല്‍കുന്ന സംരക്ഷണവും മാഫിയാ സംഘങ്ങളുടെ വൈരാഗ്യത്തിനു കാരണമായിട്ടുണ്ടാകാം എന്നാണ് ‘എല്‍ അവെന്നൈര്‍’ എന്ന ഇറ്റാലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈദികന്‍റെ മരണവാര്‍ത്തയില്‍ ദുഃഖമുണ്ടെന്നും കുടുംബത്തിന്റേയും സാന്റിയാഗോ ഡെ മരിയ രൂപതയുടേയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സാന്‍ സാല്‍വദോര്‍ അതിരൂപത പുറത്തുവിട്ട അനുശോചന കുറിപ്പില്‍ പറയുന്നു. ഏപ്രില്‍ 1-ന് നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ റോസാ ചാവെസ് അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. അതേസമയം കൊലപാതകം നടത്തിയ പ്രതിയെ ഇതുവരെ പോലീസ് കണ്ടുപിടിച്ചിട്ടില്ല.
Image: /content_image/News/News-2018-04-04-09:07:20.jpg
Keywords: വൈദികന്‍

7491
Category: 1
Sub Category:
Heading: യോഗയുടെ ദുരന്ത വശങ്ങളെ ചൂണ്ടിക്കാണിച്ച് സീറോ മലബാര്‍ ദൈവശാസ്ത്ര കമ്മീഷന്‍
Content: കൊച്ചി: യോഗ ക്രൈസ്തവ വിശ്വാസത്തോട് ചേർന്ന് പോകുന്നതല്ലായെന്ന് സീറോ മലബാര്‍ ദൈവശാസ്ത്ര കമ്മീഷന്‍. സഭയില്‍ യോഗയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായതോടെ വിഷയത്തെ കുറിച്ചു പഠിക്കാൻ പാലാ രൂപതാധ്യക്ഷനും സീറോ മലബാര്‍ ഡോക്ട്രൈനല്‍ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സിനഡ് നിയമിക്കുകയായിരിന്നു. കമ്മീഷന്‍ കണ്ടെത്തിയ പഠനഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യോഗ ക്രിസ്തീയ വിശ്വാസവുമായി ഒത്തുപോകുന്നതല്ലായെന്നും ദൈവം, രക്ഷ, പാപം, പ്രാർത്ഥന, ധ്യാനം, ധാർമികത തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം യോഗയും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമായ വസ്തുതകളാണ് പഠിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യോഗയുടെ മറവിൽ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും ലക്ഷ്യമാക്കി അന്തർദേശീയതലത്തിൽ യോഗ പ്രചരിപ്പിക്കാൻ സംഘപരിവാർ മുന്നിട്ടിറങ്ങുന്ന സാഹചര്യത്തിൽ യോഗാനുഷ്ഠാനങ്ങളെ പുനർവായനക്ക് വിധേയമാക്കാൻ ക്രിസ്തീയ വിശ്വാസികൾ നിർബന്ധിതരായിരിക്കുകയാണ്. നാം സ്വയം രക്ഷ പ്രാപിക്കുകയല്ല, രക്ഷയെ ഈശോമിശിഹായിലുള്ള സൗജന്യ ദാനമായി അനുഭവിക്കുകയാണ് ചെയ്യുന്നത്. എന്നാൽ യോഗദർശനത്തിൽ നിരന്തരം സംസാരിക്കുന്നത് ആത്മസംതൃപ്തി, ആത്മസാക്ഷാത്കാരം, സ്വയം വിമോചനം തുടങ്ങിയവയെ കുറിച്ചാണ്. ക്രിസ്തീയതയിൽ സ്വയാർജിതമായ ആത്മസാക്ഷാത്കാരം രക്ഷയുടെ മാർഗം അല്ല. പാപത്തെക്കുറിച്ചുള്ള വീക്ഷണത്തിലും യോഗ ദർശനവും ക്രിസ്തീയ ചിന്തയും തമ്മിൽ അന്തരമുണ്ട്. അറിവിലെ അപൂർണ്ണതയെ (അജ്ഞാനത്തെ)യാണ് പാപമായി വിവക്ഷിക്കുന്നത്. എന്നാണ് ക്രിസ്തീയ വീക്ഷണത്തിൽ പാപം എന്നത് ദൈവദത്തമായ സ്വാതന്ത്ര്യത്തെ മനുഷ്യൻ ബോധപൂർവ്വം ദുർവിനിയോഗം ചെയ്ത് സഹോദരങ്ങൾക്കും എതിരായി തിരിയുന്നതാണ്. പാപത്തെ കേവലം അജ്ഞതയായി അവതരിപ്പിക്കുമ്പോൾ പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്വം അപ്രസക്തമാകുന്നു എന്ന പ്രതിസന്ധിയും യോഗയിൽ അവശേഷിക്കുന്നുണ്ട്. യോഗാനുഷ്ഠാനങ്ങളെ ക്കുറിച്ച് വത്തിക്കാന്റെ വിശ്വാസ കാര്യാലയം പുറപ്പെടുവിച്ച പ്രബോധനരേഖ സമാനമായ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ശാരീരികാസനങ്ങളിലൂടെ അനുഭവവേദ്യമാകുന്ന അനുഭവങ്ങളെ ക്രിസ്തീയ മൗതീകരുടെ (Mystics) ആത്മീയ അനുഭവങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. സംസ്കാരത്തിൽ അനുഷ്ഠാനങ്ങൾ മതസൗഹാർദം വളർത്താൻ സഹായകമാണെന്ന വാദം അടിസ്ഥാനരഹിതമാണ്. യോഗ ക്രിസ്തീയ വിശ്വാസവുമായി ഒത്തുപോകുന്നതല്ല. ദൈവം, രക്ഷ, പാപം, പ്രാർത്ഥന, ധ്യാനം, ധാർമികത തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം യോഗയും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമായ വസ്തുതകളാണ് പഠിപ്പിക്കുന്നത്. #{red->none->b->Must Read: }# {{ 'ക്രിസ്താനുഭവ യോഗ ധ്യാനം' ഗുരുതരമായ തെറ്റ്: ഇടപെടലുമായി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍ -> http://www.pravachakasabdam.com/index.php/site/news/6825 }} ഉത്ഭവത്തിനും സ്വഭാവത്തിലും പ്രയോഗത്തിലും ലക്ഷ്യത്തിലും ക്രിസ്തീയതയുമായി ഒത്തുപോകാത്ത യോഗയെ ഒരു ആത്മീയ മാർഗ്ഗമായി അംഗീകരിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിനു ഹാനികരമാണ്. യോഗയെ ഒരു ധ്യാന രീതിയായോ ദൈവവചന വ്യാഖ്യാന രീതിയായോ മോക്ഷമാർഗ്ഗമായോ അവതരിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസത്തിന്റെ സമഗ്രതക്കു ദൂരവ്യാപകമായ ദുരന്തഫലങ്ങൾ ഉളവാക്കും. വിശ്വാസം ആഴങ്ങൾ സൂക്ഷിച്ചു കേവലം ഉപരിവിപ്ലവം ആയിരുന്ന കാലത്ത് വിശ്വാസത്തിന്റെ ഉറവിടങ്ങളിലേക്ക് തിരിച്ചു നടക്കാനും വിശ്വാസ ശാക്തീകരണത്തിന് വഴിയൊരുക്കാനും ആണ് സഭയുടെ മുഴുവൻ ശ്രദ്ധയും തിരിയേണ്ടത്. സുവിശേഷവൽക്കരണം എന്ന മഹത്തായ ലക്ഷ്യത്തിൽനിന്ന് സഭയുടെ ശ്രദ്ധതിരിക്കുന്ന ആപേക്ഷികതയുടെ നിലപാടുകളിൽ ഒന്നായി യോഗയെ കുറിച്ചുള്ള ചർച്ചകൾ വഴി മാറുന്നുണ്ട്. ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥന രീതി അപ്പനും മക്കളും തമ്മിലുള്ള സ്നേഹ സംഭാഷണത്തിന്റെ ലാളിത്യവും ശാലീനതയും നിറഞ്ഞതാണ്. ഇപ്രകാരമുള്ള ക്രിസ്തീയ പ്രാർത്ഥന രീതിയെ ഇതരസംസ്ക്കാരങ്ങളിലെ ആത്മീയ രീതികളുമായി കൂട്ടിക്കുഴച്ച് ഏറെ സങ്കീർണ്ണമാക്കുന്നത് ക്രിസ്തീയവിശ്വാസത്തിന് ഗുണകരമല്ല. വ്യത്യസ്ത സംസ്കാരങ്ങൾ നൽകുന്ന എല്ലാറ്റിനെയും വിവേചനം കൂടാതെ ക്രൈസ്തവർ സ്വീകരിക്കാൻ ശ്രമിക്കുന്നത് സാംസ്കാരിക അനുരൂപണത്തിന്റെ പേരിൽ ന്യായീകരിക്കാൻ ആകുന്നതല്ലായെന്ന വാക്കുകളോടെയാണ് ദൈവശാസ്ത്ര കമ്മീഷന്റെ റിപ്പോർട്ട് അവസാനിക്കുന്നത്. യോഗ ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമാണെന്നു ഇന്ത്യയ്ക്ക് പുറത്തുള്ള ബിഷപ്പുമാരും അഭിപ്രായപ്പെട്ടിരിന്നു. യോഗ ക്രിസ്തീയ വിശ്വാസത്തിന് ചേര്‍ന്നതല്ലായെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ലേഖനങ്ങള്‍ "പ്രവാചക ശബ്ദം" ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയത്തെ പറ്റി കൂടുതലായി മനസ്സിലാക്കുന്നതിന് ഈ ലേഖനങ്ങള്‍ സഹായകരമാകും. {{ യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/5023 }} {{യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ? -> http://www.pravachakasabdam.com/index.php/site/news/5069 }} {{'ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത് ->http://www.pravachakasabdam.com/index.php/site/news/5133}} ---- {{ യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1-> http://www.pravachakasabdam.com/index.php/site/news/6562 }} {{ യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2-> http://www.pravachakasabdam.com/index.php/site/news/6577 }} {{ ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3-> http://www.pravachakasabdam.com/index.php/site/news/6585 }} {{ യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം -> http://www.pravachakasabdam.com/index.php/site/news/6586 }}
Image: /content_image/News/News-2018-04-04-09:50:25.jpg
Keywords: യോഗയെ, സാര്‍വ്വത്രീകമാക്കാന്‍

7492
Category: 1
Sub Category:
Heading: വിയറ്റ്‌നാമിന്റെ മുന്‍ പ്രധാനമന്ത്രി കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: സാന്‍ ജോസ്: വിയറ്റ്‌നാമിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ട്രാന്‍ തിയന്‍ ഖീം കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സെന്റ് എലിസബത്ത് മില്‍പിറ്റാസ് ദേവാലയത്തില്‍ വെച്ച് ഇക്കഴിഞ്ഞ ഓശാന തിരുനാള്‍ ദിനത്തിലായിരുന്നു അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചത്. ഇടവക വികാരിയായ ഫാ. ലെ ട്രങ്ങ് ടുവോങ്ങ് ജ്ഞാനസ്നാന തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ പൗലോസിന്റെ നാമമാണ് ട്രാന്‍ തിയന്‍ ഖീം ജ്ഞാനസ്നാന പേരായി സ്വീകരിച്ചിരിക്കുന്നത്. 1925 ഡിസംബര്‍ 15-നാണ് ട്രാന്‍ തിയന്‍ ഖീം ജനിച്ചത്. 1960-കളിലെ വിയറ്റ്നാം യുദ്ധത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖ സ്ഥാനം വിയറ്റ്‌നാമിന്റെ ജനറലായി സേവനം ചെയ്തിട്ടുള്ള ഖീമിനുണ്ട്. 1969-ലാണ് ട്രാന്‍ തിയന്‍ ഖീം റിപ്പബ്ലിക് ഓഫ് (തെക്കന്‍) വിയറ്റ്‌നാമിന്റെ പ്രധാനമന്ത്രിയാകുന്നത്. 1975 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. കമ്മ്യൂണിസ്റ്റുകാരും ക്രൈസ്തവവിരുദ്ധരും ട്രാന്‍ തിയന്‍ ഖീം ഒരു കത്തോലിക്കനാണെന്ന് പ്രചരിപ്പിച്ചിരുന്നുവെങ്കിലും, അക്കാലത്ത് പിന്‍ഗാമികളെ ആരാധിക്കുന്ന വിയറ്റ്നാം പാരമ്പര്യത്തിലായിരുന്നു താന്‍ വിശ്വാസിച്ചിരുന്നതെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിന്നു. നീണ്ടകാലത്തോളം കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠനം നടത്തിയതിനു ശേഷം കത്തോലിക്കാ സഭയില്‍ ചേരുവാന്‍ താന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന്‍ ഖീം പറഞ്ഞു. ഒരു കത്തോലിക്കനായത് തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തെക്കന്‍ വിയറ്റ്നാമില്‍ നിരവധി പേരാണ് അടുത്തിടെ കത്തോലിക്ക സഭയില്‍ അംഗമായത്. അനീതിക്കെതിരെയും, പാവങ്ങള്‍ക്ക് വേണ്ടിയും ഭരണകൂടത്തോടു പോരാടുവാന്‍ ധൈര്യം കാണിക്കുന്ന കത്തോലിക്കാ സഭയുടെ നിലപാടുകള്‍ നിരവധി പേരെയാണ് കത്തോലിക്കാ സഭയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2018-04-04-12:24:00.jpg
Keywords: വിയറ്റ്

7493
Category: 18
Sub Category:
Heading: ഇടുക്കി വാഴത്തോപ്പ് കത്തീഡ്രലിലേക്ക്: മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേകം ഇന്ന്
Content: ചെറുതോണി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി ഇന്ന് അഭിഷിക്‌തനാകും. തിരുകര്‍മ്മങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സഹകാര്‍മ്മികരാകും. ഉച്ചകഴിഞ്ഞ് 1.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു തുടങ്ങുന്ന പ്രദക്ഷിണത്തോടെ അഭിഷേക തിരുകര്‍മ്മങ്ങള്‍ക്കു തുടക്കമാകും. ഏറ്റവും മുന്നിലായി മാര്‍ തോമാ കുരിശും അതിന്റെ പിന്നിലായി ധൂപക്കുറ്റി, കത്തിച്ച തിരികള്‍, വിശുദ്ധ ഗ്രന്ഥം എന്നിവ സംവഹിക്കപ്പെടും. തിരുവസ്ത്രങ്ങളണിഞ്ഞ വൈദികരും അവര്‍ക്കു പിന്നാലെ മെത്രാന്മാരും അവര്‍ക്കു പിന്നില്‍ നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും പ്രദക്ഷിണത്തില്‍ പങ്കുചേരും. ഇവര്‍ക്കൊപ്പം മുഖ്യകാര്‍മികനും സഹകാര്‍മികരും തിരുക്കര്‍മങ്ങളുടെ ആര്‍ച്ച്ഡീക്കന്‍ മോണ്‍. ജോസ് പ്ലാച്ചിക്കലും ആരാധനാക്രമങ്ങള്‍ നിയന്ത്രിക്കുന്ന വൈദികരും അണിനിരക്കും. പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിക്കുന്നതോടെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. ആര്‍ച്ച് ബിഷപ് ഡോ. സുസൈപാക്യം വചനസന്ദേശം നല്‍കും. 5.30ന് വാഴത്തോപ്പ് കത്തീഡ്രല്‍ അംഗണത്തില്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പു സമ്മേളനവും പുതിയ മെത്രാനുള്ള അനുമോദനവും നടക്കും. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഇടയന്റെ പാദമുദ്രകളെന്ന സ്‌മരണിക തിരുവല്ല രൂപത ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ് പ്രകാശനം ചെയ്യും. മന്ത്രി എം.എം. മണി ജോയ്‌സ് ജോര്‍ജ് എം.പി, പി.ജെ. ജോസഫ് എം.എല്‍.എ, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. എന്നിവര്‍ പ്രസംഗിക്കും. ഇന്നലെ വൈകുന്നേരം വാഴത്തോപ്പ് കത്തീഡ്രലില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടന്നു. ഇതില്‍ രൂപതാ കുടുംബം മുഴുവനും പങ്കുചേര്‍ന്നു. സ്‌ഥാനമൊഴിയുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മെത്രാഭിഷേക കമ്മിറ്റിയിലെ അംഗങ്ങള്‍, സന്ന്യാസിനികള്‍, വൈദികര്‍, കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ എന്നിവര്‍ മെത്രാഭിഷേകച്ചടങ്ങുകളുടെ വിജയത്തിനായി പുതിയ ഇടയനോടുചേര്‍ന്ന് പ്രാര്‍ത്ഥിച്ചു.
Image: /content_image/India/India-2018-04-05-05:03:31.jpg
Keywords: ഇടുക്കി, നെല്ലി

7494
Category: 18
Sub Category:
Heading: ഡോ. എ.ടി. ദേവസ്യ പുരസ്‌കാരം മാര്‍ ജോസഫ് പവ്വത്തിലിന്
Content: പാലാ: ഗാന്ധിയനും മഹാത്മാഗാന്ധി സര്‍വകലാശാല പ്രഥമ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എ.ടി. ദേവസ്യായുടെ നവതിയോടനുബന്ധിച്ചു ഡോ.എ.ടി. ദേവസ്യ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ നവതി പുരസ്‌കാരത്തിന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനെ തെരഞ്ഞെടുത്തു. അന്‍പതിനായിരം രൂപയും പ്രത്യേക ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. വിദ്യാഭ്യാസ രംഗത്ത് നല്‍കിയിട്ടുള്ള സമഗ്രസംഭാവനകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നല്കുന്നതെന്ന് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. സാബു ഡി. മാത്യു എന്നിവര്‍ അറിയിച്ചു. 12 ന് വൈകുന്നേരം നാലിന് പാലാ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന നവതിസംഗമത്തില്‍ പുരസ്‌കാരം നല്കും.
Image: /content_image/India/India-2018-04-05-05:22:46.jpg
Keywords: പവ്വത്തി

7495
Category: 18
Sub Category:
Heading: മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകത്തിന് വിശ്വാസസമൂഹം ഒരുങ്ങുന്നു
Content: സാഗര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകത്തിന് വിശ്വാസസമൂഹം ഒരുങ്ങുന്നു. 17നു രാവിലെ 9.30നു സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരാകും. ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് വിരമിച്ചതിനെത്തുടര്‍ന്നാണു മാര്‍ അത്തിക്കളം സാഗര്‍ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുക്കും.
Image: /content_image/India/India-2018-04-05-06:04:59.jpg
Keywords: സാഗ

7496
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു ഫ്രഞ്ച് പുരസ്കാരം
Content: പാരീസ്: 2018-ലെ യൂറോപ്യന്‍ സാഹിത്യ സമിതിയുടെ ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്കാരം ഫ്രാന്‍സിസ് പാപ്പക്ക്. ഇന്നലെ രാവിലെയാണ് ഫ്രാന്‍സിലെ മെഡിറ്ററേനിയ ഫൌണ്ടേഷന്‍ ഫോര്‍ ലിറ്ററേച്ചര്‍ നല്‍കുന്ന ആത്മീയതയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. ജനങ്ങളുമായി പാപ്പയുടെ അടുത്ത് ഇടപഴകുന്ന കൂടിക്കാഴ്ചകള്‍, മനുഷ്യാന്തസ്സിനെ ബഹുമാനിക്കുന്ന നന്മയുടെ വഴികള്‍ തെളിയിക്കുന്ന പ്രഭാഷണങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണ് പാപ്പയ്ക്ക് പുരസ്ക്കാരം നല്‍കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഭൂമിയും പരിസ്ഥിതിസംരക്ഷണവും, ലോകത്തെ അസമത്വം, മതാന്തരസംവാദവും സഭകളുടെ ഐക്യം എന്നിവയെയും മനുഷ്യരെ മുഴുവന്‍ സ്വാധീനിക്കുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളും പാപ്പയെ പുരസ്ക്കാര ജേതാവായി തിരഞ്ഞെടുക്കുന്നതിന് കാരണമായതായി യൂറോപ്യന്‍ സാഹിത്യ സമിതി പ്രഖ്യാപന പത്രികയില്‍ കുറിച്ചു.
Image: /content_image/News/News-2018-04-05-06:27:14.jpg
Keywords: ഫ്രാന്‍സ, ഫ്രഞ്ച

7497
Category: 1
Sub Category:
Heading: റോമിലെ ട്രെവി ജലധാര പാവങ്ങളുടെ സഹായത്തിനായി ഉപയോഗിക്കുന്നത് തുടരും
Content: വത്തിക്കാന്‍ സിറ്റി: റോമിലെ പ്രസിദ്ധമായ ട്രെവി ജലധാരയില്‍ വിനോദസഞ്ചാരികള്‍ എറിയുന്ന നാണയങ്ങള്‍ ശേഖരിച്ച് നഗരത്തിലെ പാവങ്ങളുടെ സഹായത്തിനായി ഉപയോഗിക്കുവാന്‍ കാരിത്താസ് റോമിനെ അനുവദിക്കുന്ന ഉടമ്പടിയുടെ കാലാവധി റോമന്‍ സിറ്റി കൗണ്‍സില്‍ നീട്ടിനല്‍കി. ഇക്കഴിഞ്ഞ മാര്‍ച്ച് 29-നാണ് ഉടമ്പടി നീട്ടി നല്‍കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇതോടെ നഗരത്തിലെ നിര്‍ധനരുടെ ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായി. ട്രെവി ജലധാരയില്‍ ദശലക്ഷണക്കിന് തീര്‍ത്ഥാടകര്‍ എറിയുന്ന നാണയങ്ങള്‍ ശക്തമായ വാക്വം പമ്പുകള്‍ ഉപയോഗിച്ച് ആഴ്ചതോറും ശേഖരിച്ച് നഗരത്തിലെ പാവങ്ങളുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി കാരിത്താസ് വിനിയോഗിച്ചു വരികയായിരുന്നു. 20 വര്‍ഷത്തേക്ക് ഈ ജലധാരയിലെ ലാഭമെടുക്കുന്നതിന് കാരിത്താസിന് സിറ്റി കൗണ്‍സില്‍ അനുവാദം നല്‍കിയിരുന്നുവെങ്കിലും, സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന്‍ നഗരത്തിലെ വിവിധ പദ്ധതികള്‍ക്ക് ഈ പണം ഉപയോഗിക്കുന്നതിനായി കാരിത്താസുമായുള്ള ഉടമ്പടി റദ്ദാക്കുവാന്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചതോടെ പാവപ്പെട്ടവര്‍ ആശങ്കയിലായി. എന്നാല്‍ പിന്നീട് സിറ്റി കൗണ്‍സില്‍ ഉടമ്പടി റദ്ദാക്കുവാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു. ഉടമ്പടി റദ്ദാക്കുവാനുള്ള തീരുമാനം നീട്ടിവെച്ച സിറ്റി കൗണ്‍സിലിന്റെ നടപടിയെ കാരിത്താസ് റോമിന്റെ ഡയറക്ടറായ മോണ്‍. എന്‍റിക്കോ ഫെറോസി സ്വാഗതം ചെയ്തു. ഉത്തരവാദിത്വം, സുതാര്യത, സേവനത്തിനും സാക്ഷ്യത്തിനുമുള്ള സന്നദ്ധത ഇതാണ് തങ്ങളെ ഇക്കാലമത്രയും ഈ നല്ലക്കാര്യത്തില്‍ നയിച്ചിരുന്നതെന്ന് മോണ്‍. ഫെറോസി വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ എറിയുന്ന പണം അവരറിയാതെ തന്നെ ഒരു നല്ലകാര്യത്തിനായി ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 17 ലക്ഷത്തോളം ഡോളറാണ് 2016-ല്‍ മാത്രം വിനോദസഞ്ചാരികള്‍ മനോഹരമായ ജലധാരയില്‍ നിക്ഷേപിച്ചതെന്ന് കാരിത്താസ് റോം പറയുന്നു. കുറഞ്ഞത് ഈ വര്‍ഷം അവസാനം വരെയെങ്കിലും ട്രെവിയിലെ പണം റോമിലെ പാവങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കുവാന്‍ കഴിയുമെന്നാണ് കാരിത്താസിന്റെ പ്രതീക്ഷ.
Image: /content_image/News/News-2018-04-05-07:23:10.jpg
Keywords: പാവ, നിര്‍ധന

7498
Category: 1
Sub Category:
Heading: രാഷ്ട്രീയ ഗൗരവ് പുരസ്കാരത്തിന്റെ തിളക്കവുമായി ഫാ. വിനീത് ജോർജ്ജ്
Content: ന്യൂഡൽഹി: ബാംഗ്ലൂർ ക്ലരീഷന്‍ പ്രോവിന്‍സിലെ വൈദികനായ ഫാ.വിനീത് ജോർജ്ജിന് ഈ വർഷത്തെ രാഷ്ട്രീയ ഗൗരവ് പുരസ്കാരം. ഉന്നത വിദ്യാഭ്യസ മേഖലയിലും സാമൂഹ്യ സേവനത്തിനും മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് സമ്മാനിക്കുന്നതാണ് രാഷ്ട്രീയ ഗൗരവ് പുരസ്ക്കാരം. അവാര്‍ഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫാ. ജോർജ്. മാർച്ച് 26ന് തലസ്ഥാന നഗരിയിലെ ഇന്ത്യ ഇന്റർനാഷണൽ സെൻററിൽ നടന്ന ചടങ്ങിൽ ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ത്രിപുര എന്നിവടങ്ങളിലെ മുൻ ഗവർണായിരുന്ന ലഫ്.ജനറൽ കെ.എം.സേത്ത്, പുരസ്ക്കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. കോർപ്പറേറ്റ് ലോകത്ത് നിന്നും പൗരോഹിത്യത്തിലേക്ക് ചുവടു വെച്ച അനേകം വൈദികരിലൊരാളാണ് ഫാ.വിനീത് ജോര്‍ജ്ജ്. ഡെൽ, ജി.ഇ അടക്കമുള്ള പ്രശസ്ത കമ്പനികളിൽ സേവനമനുഷ്ഠിച്ച വിനീത് തനിക്ക് ലഭിച്ച ദൈവവിളി തിരിച്ചറിഞ്ഞു 2006-ൽ വൈദിക പഠനത്തിനായി ക്ലരീഷന്‍ സഭയില്‍ ചേരുകയായിരിന്നു. ബാംഗ്ലൂർ സെന്‍റ് ക്ലാരറ്റ് കോളേജ് വൈസ് പ്രിൻസിപ്പാളായി സേവനമനുഷ്ഠിക്കുന്ന ഫാ.വിനീത് വിദ്യാഭ്യാസ മേഖലയിലും യുവജനങ്ങളുടെ ഇടയിലും ലേഖനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇതിന് ലഭിക്കുന്ന ഒടുവിലത്തെ ആദരമാണ് രാഷ്ട്രീയ ഗൗരവ് പുരസ്കാരം. ലണ്ടൻ ഇന്റർനാഷണൽ പബ്ളിക് റിലേഷൻസ് അസോസിയേഷൻ അംഗീകാരം അദ്ദേഹത്തിന് നേരത്തെ ലഭിച്ചിരിന്നു. വിവിധ മേഖലയിൽ നിന്നും ജൂറി അംഗങ്ങളായ സമിതിയാണ് അവാർഡ് നിർണയത്തിന് പിന്നിൽ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധ മദർ തെരേസയ്ക്കും രാഷ്ട്രീയ ഗൗരവ് പുരസ്കാരം ലഭിച്ചിരിന്നു.
Image: /content_image/News/News-2018-04-05-09:07:14.jpg
Keywords: പുരസ്

7499
Category: 7
Sub Category:
Heading: ലോകമേ കേള്‍ക്കുക, യേശു മാത്രമാണ് ജീവിക്കുന്ന ദൈവം; യേശുവിന്റെ കല്ലറ തുറന്നപ്പോൾ സംഭവിച്ച അത്ഭുതം
Content: യേശുവിന്റെ മൃതശരീരം അടക്കം ചെയ്ത കല്ലറയിൽ സംഭവിച്ച അത്ഭുത പ്രതിഭാസം ശാസ്ത്രത്തിനു മുന്നിൽ ചോദ്യചിഹ്നമായപ്പോൾ. ക്രിസ്തുവിന്റെ ജീവിക്കുന്ന അസ്തിത്വത്തെ സാക്ഷ്യപ്പെടുത്തുന്ന സന്ദേശം. ലോകത്തിലെ മറ്റെല്ലാ മതസ്ഥാപകരും അവരുടെ മരണത്തോടെ ഈ ഭൂമിയിൽ വെറും ഓർമ്മയായി മാറി. എന്നാൽ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു. കാരണം അവിടുന്നു ഒരു മതസ്ഥാപകനല്ല, അവിടുന്ന് ദൈവമാണ്. അവിടുന്ന് ഏകരക്ഷകനാണ്.
Image:
Keywords: തിരുകല്ലറ