Contents
Displaying 7221-7230 of 25128 results.
Content:
7530
Category: 18
Sub Category:
Heading: ദളിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിബിസി
Content: കൊച്ചി: അധികാരം കൈയാളുന്നവര്‍ക്കും പ്രതിപക്ഷത്തായിരിക്കുന്നവര്‍ക്കും മാത്രമേ സമരം ചെയ്യാന്‍ അവകാശമുള്ളൂ എന്ന ചിന്ത ജനാധിപത്യത്തിനു ഭൂഷണമല്ലായെന്നും ദളിത് നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി. സമാധാനപരമായി സമരം ചെയ്യാനുള്ള പൗരന്റെ അവകാശങ്ങളെ അധികാരികള്‍ നിഷേധിക്കരുതെന്നും പ്രസ്താവനയില്‍ കെസിബിസി കുറിച്ചു. സമീപകാലത്തു കേരളത്തില്‍ നടന്ന ഹര്‍ത്താലുകളിലും പൊതുപണിമുടക്കുകളിലും പോലീസ് സ്വീകരിക്കാത്ത നടപടികളാണു കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്തു നടന്നത്. സമാധാനപരമായി സമരം ചെയ്യാനുള്ള പൗരന്റെ അവകാശങ്ങളെ അധികാരികള്‍ നിഷേധിക്കരുത്. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദളിതര്‍ വിവേചനവും അക്രമവും നേരിട്ടുകൊണ്ടിരിക്കുന്നു. സമീപകാലത്തു രാജ്യത്താകമാനം വര്‍ധിച്ചുവരുന്ന ദളിത്ന്യൂനപക്ഷ പീഡനങ്ങള്‍ ഉത്കണ്ഠാജനകവും പ്രതിഷേധാര്‍ഹവുമാണ്. മനുഷ്യാന്തസിനും തുല്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള ട്രൈബല്‍ ദളിത് ജനവിഭാഗങ്ങളുടെ സമരങ്ങള്‍ക്കു സമൂഹത്തിന്റെ മുഴുവന്‍ പിന്തുണ ലഭിക്കാന്‍ അര്‍ഹതയുണ്ട്. സമരത്തില്‍ സ്വമേധയാ പങ്കെടുത്തിട്ടുള്ളവര്‍ നീതിയുടെ പക്ഷത്താണു നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെയും കേരളത്തിന്റെയും ജനകീയ പ്രതിരോധസമരങ്ങളെ വിസ്മരിക്കുന്നവര്‍ക്കും കണ്ടില്ലെന്നു നടിക്കുന്നവര്‍ക്കും മാത്രമേ ഇത്തരം നടപടികളെ അനുകൂലിക്കാനാവൂ. സമീപകാലത്തു രാജ്യത്താകമാനം വര്‍ധിച്ചുവരുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങള്‍ ഉത്കണ്ഠാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും കെസിബിസി പത്രക്കുറിപ്പില്‍ പറഞ്ഞു.
Image: /content_image/India/India-2018-04-10-06:13:52.jpg
Keywords: കെസിബിസി

7531
Category: 1
Sub Category:
Heading: ക്രിസ്തീയ യൂറോപ്പിനായി ഓര്‍ബന്‍ വീണ്ടും അധികാരത്തില്‍
Content: ബുഡാപെസ്റ്റ്: യൂറോപ്പിന് മുന്നില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ ഭൂരിപക്ഷം സ്വന്തമാക്കി വീണ്ടും അധികാരത്തിലേറി. 199 അംഗ പാർലമെന്‍റിൽ വിക്ടർ ഓർബാന്‍റെ വലതുപക്ഷ പാർട്ടി 133 സീറ്റുകൾ നേടി മൂന്നിൽ രണ്ടു ഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരം സ്വന്തമാക്കിയത്. ഫിഡെസ്, ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രവർത്തകരെ അനുമോദിച്ച ഓർബൻ, വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾ രാജ്യത്തിനുവേണ്ടി ചെയ്ത സേവനത്തിനും പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നുവെന്നും പറഞ്ഞു. സ്വതന്ത്ര വ്യക്തിത്വമുള്ള ഹംഗറി വേണോ അതോ കുടിയേറ്റക്കാരുടെ രാജ്യമായ ഹംഗറി വേണോ എന്നതായിരുന്നു തെരഞ്ഞെടുപ്പിൽ ഓർബാൻ ജനങ്ങള്‍ക്ക് മുന്നില്‍ ഉയർത്തിയ ചോദ്യങ്ങൾ. അതിനു ഹംഗറിയിലെ ഭൂരിപക്ഷം വരുന്ന സമ്മതിദായകർ വ്യക്തമായ ഉത്തരം നൽകുകയായിരിന്നു. ക്രൈസ്തവ വിശ്വാസത്തിനു ബലക്ഷയം സംഭവിച്ച യൂറോപ്പ് പഴയ ക്രിസ്തീയ സംസ്ക്കാരത്തിലേക്ക് മടങ്ങണമെന്ന് പലതവണ ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാവാണ് വിക്ടര്‍ ഓര്‍ബന്‍. പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കുവാന്‍ തന്റെ രാജ്യം എപ്പോഴും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിന്നു. ഇതിന്റെ നേര്‍സാക്ഷ്യമായി 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് കൈമാറിയത്.
Image: /content_image/News/News-2018-04-10-06:54:19.jpg
Keywords: ഹംഗേ, ഹംഗ

7532
Category: 1
Sub Category:
Heading: നൈജീരിയയില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 225 ക്രൈസ്തവര്‍; മൗനം നടിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് ഇരുന്നൂറ്റിയിരുപത്തിയഞ്ച് ക്രൈസ്തവ വിശ്വാസികള്‍. ഫുലാനി ഹെർഡ്സ്മാൻ എന്ന ഇസ്ളാമിക ഗോത്ര തീവ്രവാദ സംഘം നടത്തിയ നരഹത്യ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയാണ് പുറത്തുകൊണ്ട് വന്നത്. രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമെങ്കിലും നൈജീരിയൻ ഭരണകൂടവും പാശ്ചാത്യ മാധ്യമങ്ങളും പ്രശ്നത്തിൽ മൗനം അവലംബിക്കുകയാണെന്നും ഇത് ക്രൈസ്തവ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നൈജീരിയ മുന്നിലാണെന്നും മാർച്ച് മാസത്തിൽ മാത്രം ഇരുപത്തിയേഴ് ഫുലാനി ആക്രമണങ്ങൾ നടന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങൾ ഇതിലുമേറെയാണ്. പ്ലേറ്റോ, തരാബ മേഖലകളിലാണ് ആക്രമണം വ്യാപകമായി നടന്നത്. ക്രൈസ്തവ ഭവനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെത്തുടർന്ന് ആയിരകണക്കിന് കുടുംബങ്ങൾ ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്. ഇസ്ളാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിനു സമാനമായ ശക്തമായ ആക്രമണങ്ങളാണ് ഫുലാനിയും നടത്തുന്നത്. എന്നാല്‍ ഈ ആക്രമണങ്ങളും ക്രൈസ്തവ നരഹത്യയും പാശ്ചാത്യ മാധ്യമങ്ങള്‍ അവഗണിക്കുകയാണ്. ബൊക്കോ ഹറാമിന് പിന്നാലെയാണ് പാശ്ചാത്യ സമൂഹമെന്നും ഫുലാനികള്‍ നടത്തുന്ന രൂക്ഷമായ ആക്രമണങ്ങള്‍ 2014-മുതല്‍ പുറത്തുവന്നിരിന്നതായും ക്രിസ്ത്യൻ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റീജിയണല്‍ മാനേജര്‍ നഥാൻ ജോൺസൺ പറഞ്ഞു. നൈജീരിയൻ ആഭ്യന്തര കലഹമായി ഫുലാനി ആക്രമണങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നതായും ഭരണകൂടത്തിന്റെ നിസ്സംഗത ക്രൈസ്തവരുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നു ആയിരകണക്കിന് ക്രൈസ്തവ കുടുംബങ്ങളാണ് ഇതിനോടകം പലായനം ചെയ്തത്.
Image: /content_image/News/News-2018-04-10-08:55:18.jpg
Keywords: നൈജീ

7533
Category: 1
Sub Category:
Heading: സാത്താന്‍ മിഥ്യയല്ല, യാഥാര്‍ത്ഥ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സാത്താന്‍ എന്നത് വെറുമൊരു പ്രതീകമല്ലായെന്നും മറിച്ച് യാഥാര്‍ത്ഥ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. 'ഗൗദെത്തെ എത് എക്‌സുല്‍തേത്ത്' അഥവാ ‘ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍’ എന്ന തന്റെ പുതിയ അപ്പസ്തോലിക പ്രബോധനത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞിട്ടുള്ളത്. സാത്താന്‍ എന്നത് ഒരു മിഥ്യാധാരണയോ, പ്രതീകമോ, രൂപമോ അല്ലെങ്കില്‍ ആശയമോ ആയി നമ്മള്‍ കാണുന്നത് തന്നെ തെറ്റാണെന്നും തിന്മയുടെ രാജകുമാരനായ സാത്താനോടുള്ള നിരന്തരമായ പോരാട്ടമാണ് വിശുദ്ധിയിലേക്കുള്ള വഴിയെന്നും മാര്‍പാപ്പ തന്റെ അപ്പസ്തോലിക ആഹ്വാനത്തില്‍ ചൂണ്ടിക്കാട്ടി. ദൈവം നമ്മുക്ക് നല്‍കിയിരിക്കുന്ന സംരക്ഷണം ഇല്ലാതാകുന്നതിനും അതുവഴി സാത്താനിക ആക്രമണങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരയാകുന്നതിനും ഈ തെറ്റ് വഴിവെക്കും. നമ്മള്‍ പിശാച് ബാധിതരാകണമെന്ന് ഇതിനര്‍ത്ഥമില്ല, എങ്കിലും നമ്മുടെ ഉള്ളില്‍ വെറുപ്പിന്റേയും, വിദ്വേഷത്തിന്റേയും, അസൂയയുടേയും, കാപട്യത്തിന്റേയും വിഷം കുത്തിവെക്കുവാന്‍ സാത്താന് സാധിക്കും. പ്രാര്‍ത്ഥനയും, കൂദാശകളും, കാരുണ്യ പ്രവര്‍ത്തികളും വഴി മാത്രമേ മുന്നോട്ടുള്ള നമ്മുടെ യാത്ര സാധ്യമാവുകയുള്ളൂ. ഒരു ക്രിസ്ത്യാനിയുടെ വിജയം എന്ന് പറയുന്നത് എപ്പോഴും കുരിശ് തന്നെയാണെന്നും അതേസമയം തന്നെ, സാത്താനെതിരെയുള്ള പോരാട്ടത്തിലെ വിജയത്തിന്റെ പ്രതീകം കൂടിയാണ് കുരിശെന്നും പാപ്പ അപ്പസ്തോലിക ആഹ്വാനത്തില്‍ കുറിച്ചു. ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ എത്തിയ കാലം മുതല്‍ക്കേ തന്നെ സാത്താനെകുറിച്ചും, അവന്റെ കുടിലതകളെ കുറിച്ചും, നരകത്തെ കുറിച്ചും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വരികയാണ്. സമീപകാലത്ത് ഇറ്റാലിയന്‍ ദിനപത്രമായ ‘ലാ റിപ്പബ്ലിക്കാ’യുടെ സഹസ്ഥാപകനും, മുന്‍ എഡിറ്ററുമായ യൂജിനിയോ സ്കാല്‍ഫാരി- നരകം ഇല്ലെന്നും, പാപം ചെയ്തവരാരും നരകത്തില്‍ പോകുന്നില്ലെന്നും പാപ്പ ഒരഭിമുഖത്തില്‍ തന്നോടു പറഞ്ഞതായി വാദിച്ചിരിന്നു. ഇക്കാര്യം പിന്നീട് വത്തിക്കാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. ഈ സാഹചര്യത്തില്‍ നരകത്തെകുറിച്ചും സാത്താനെകുറിച്ചും ഓര്‍മ്മപ്പെടുത്തലുള്ള പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്.
Image: /content_image/News/News-2018-04-10-10:29:23.jpg
Keywords: സാത്താ, പിശാച

7534
Category: 1
Sub Category:
Heading: ജപ്പാനില്‍ ക്രൈസ്തവ പീഡനത്തിന്റെ ചരിത്രവുമായി മ്യൂസിയം
Content: ടോക്കിയോ: ജപ്പാനില്‍ അരങ്ങേറിയ ക്രൈസ്തവ മതപീഡനത്തിന്റെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം നാഗാസാക്കിയിൽ തുറന്നു. രാജ്യത്തെ ഏറ്റവും പുരാതന ദേവാലയമായ നാഗാസാക്കിയിലെ ഔറാ പള്ളിയുടെ അങ്കണത്തിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ജപ്പാനില്‍ കത്തോലിക്ക വിശ്വാസത്തിന്റെ വരവ്, 1600-കളില്‍ നിലനിന്നിരുന്ന മതപീഡനം തുടങ്ങിയവയിലേക്ക് വെളിച്ചം വീശുന്നതാണ് മ്യൂസിയം. ഇക്കഴിഞ്ഞ ഏപ്രില്‍ 1-നാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ക്രൈസ്തവ വിശ്വാസത്തിന് നിരോധനമുണ്ടായിരുന്ന കാലഘട്ടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ‘മരിയ കാനോന്‍’ എന്ന പരിശുദ്ധ മറിയത്തിന്റെ ബുദ്ധിസ്റ്റ് രൂപം മ്യൂസിയത്തിന്റെ സവിശേഷതയാണ്. 1549-ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസത്തെ എത്തിക്കുന്നത്. 1614 മുതല്‍ 1867 വരെ ജപ്പാന്‍ ഭരിച്ചിരുന്ന ടോക്കുഗാവ ഷോഗുണേറ്റ് ഭരണകൂടം രാജ്യത്തു ക്രൈസ്തവ വിശ്വാസം നിരോധിച്ചു. അക്കാലഘട്ടങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് കടുത്ത മത പീഡനം നേരിടേണ്ടി വന്നിരുന്നതിനാല്‍ വിശ്വാസികള്‍ ഒളിവിലാണ് കഴിഞ്ഞിരുന്നത്. 1873-ലെ ഭരണമാറ്റത്തോടെയാണ് ഈ നിരോധനം പിന്‍വലിക്കുന്നത്. ഈ ചരിത്രമെല്ലാം സന്ദര്‍ശകര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയാണ് നാഗസാക്കിയിലെ മ്യൂസിയം. ജപ്പാനില്‍ നിന്നും ക്രൈസ്തവ വിശ്വാസം തുടച്ചു നീക്കപ്പെട്ടുവെന്നാണ് വിശ്വസിച്ചിരുന്നതെന്നും നാഗസാക്കിയിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ താന്‍ അത്ഭുതപ്പെടുകയാണെന്നും മ്യൂസിയത്തിന്റെ ആദ്യ സന്ദര്‍ശകരില്‍ ഒരാളായ നാറ്റ്സുമി സാറ്റര്‍ പറയുന്നു. യുനെസ്കോ പൈതൃക പട്ടികയിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്ന ഔറാ ദേവാലയ പരിസരത്തെ മ്യൂസിയത്തിലേക്ക് നിരവധി സന്ദര്‍ശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. 1597-ല്‍ കുരിശില്‍ തറച്ച് കൊല്ലപ്പെട്ട 26 ക്രിസ്ത്യന്‍ രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കായി 1962-ൽ നാഗസാക്കിയില്‍ മറ്റൊരു മ്യൂസിയവും തുറന്നിരിന്നു.
Image: /content_image/News/News-2018-04-10-12:25:11.jpg
Keywords: ജപ്പാന

7535
Category: 1
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയില്‍ പിന്‍തുടര്‍ച്ചാവകാശമുള്ള രണ്ട് മെത്രാന്‍മാര്‍
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കു പത്തനംതിട്ടയിലും മൂവാറ്റുപുഴയിലും പിൻതുടർച്ചാവകാശമുള്ള (കോ-അഡ്ജുത്തൂർ) പുതിയ മെത്രാൻമാരെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ നിയമിച്ചു. നിലവിലുള്ള ബിഷപ്പുമാർ സ്ഥാനമൊഴിയുമ്പോൾ ഡോ. സാമുവൽ മാർ ഐറേനിയസ് പത്തനംതിട്ട രൂപതയിലും ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മൂവാറ്റുപുഴ രൂപതയിലും അധ്യക്ഷൻമാരാകും. മലങ്കര കത്തോലിക്കാ സഭയുടെ സൂനഹദോസ് തീരുമാനത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചതനുസരിച്ചായിരുന്നു പ്രഖ്യാപനം. ഇന്നലെ ഉച്ചകഴിഞ്ഞു 3.30 നു പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ബിഷപ്പുമാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും സാന്നിധ്യത്തില്‍ കർദ്ദിനാൾ മാർ ബസേലിയോസ് ബാവയാണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തേ തുടര്‍ന്ന് സാമുവല്‍ മാര്‍ ഐറേനിയോസിനെ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റോമും ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസിനെ ബിഷപ് ഡോ. എബ്രഹാം മാര്‍ യൂലിയോസും ഷാള്‍ അണിയിച്ചു. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് ഇപ്പോള്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായമെത്രാനും ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററില്‍ കൂരിയാ മെത്രാനും യൂറോപ്പിലേയും ഓഷ്യാനായിലേയും അപ്പസ്‌തോലിക വിസിറ്ററുമായി പ്രവര്‍ത്തിച്ചു വരികയാണ്. ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് നാളെ ഉച്ചയ്ക്കു 12 ന് മൂവാറ്റുപുഴയിലും സാമുവല്‍ മാര്‍ ഐറേനിയോസ് ഈ മാസം 29 ന് ഉച്ചകഴിഞ്ഞു മൂന്നിന് പത്തനംതിട്ടയിലും കോഅഡ്ജുത്തൂര്‍ ബിഷപ്പുമാരായി ഔദ്യോഗിക ചുമതലയേല്‍ക്കും.
Image: /content_image/India/India-2018-04-11-04:33:25.jpg
Keywords: മലങ്കര

7536
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടപ്പെട്ടവരെ പിടിച്ചുയര്‍ത്താന്‍ കടപ്പെട്ടവര്‍: മാര്‍ മാത്യു അറയ്ക്കല്‍
Content: കാഞ്ഞിരപ്പള്ളി: സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താന്‍ െ്രെകസ്തവര്‍ കടപ്പെട്ടവരാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. രൂപത പത്താം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമാപനസമ്മേളനം പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരെയും കഷ്ടപ്പെടുന്നവരെയും കണ്ടെത്തി അവരോടു കാരുണ്യം കാണിക്കണമെന്നും ഒറ്റക്കെട്ടായിനിന്ന് അവരുടെ പുനരുദ്ധാരണത്തിനായി യത്നിക്കണമെന്നും മാര്‍ അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. മിശിഹായുടെ മൗതികശരീരമായ സഭ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതാണെന്നും സഭയ്ക്കുള്ളിലുള്ളവര്‍ തന്നെ സഭയെ അവഹേളിക്കാന്‍ ശ്രമിക്കുന്നതുകാണുമ്പോള്‍ സഭാംഗങ്ങളായ നാം ശക്തമായി പ്രതികരിക്കണമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.രൂപത ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഏബ്രഹാം മാത്യു പന്തിരുവേലില്‍, എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല കിടങ്ങത്താഴെ, ആന്‍സമ്മ തോമസ് മടുക്കക്കുഴി എന്നിവര്‍ പ്രസംഗിച്ചു. 'ക്രൈസ്തവ സാക്ഷ്യവും ജാഗ്രതയും' എന്ന വിഷയത്തില്‍ കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.സാജു കുത്തോടിപുത്തന്‍പുരയില്‍ സിഎസ്ടി ക്ലാസ് നയിച്ചു.
Image: /content_image/India/India-2018-04-11-07:06:26.jpg
Keywords: അറയ്ക്ക

7537
Category: 18
Sub Category:
Heading: ഫാ. ജോസഫ് ആലഞ്ചേരിയ്ക്കു പുരസ്കാരം
Content: രാമപുരം: ജീവചരിത്ര പുസ്തകങ്ങളുടെ ന്യൂഡല്‍ഹി ആസ്ഥാനമായ അന്തര്‍ദേശീയ പ്രസിദ്ധീകരണ വിഭാഗമായ ബെസ്റ്റ് സിറ്റിസണ്‍ പബ്ലിക് ഹൗസ് ഏര്‍പ്പെടുത്തിയ ഭാരത് ജ്യോതി പുരസ്‌കാരത്തിന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ദേശീയ ഡയറക്ടറും രാമപുരം മാര്‍ ആഗസ്തിനോസ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോസഫ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. 50 മഹാത്മാക്കളുടെ ജീവചരിത്രം വിവരിക്കുന്ന ഫാ. ആലഞ്ചേരിയുടെ വഴിത്തിരിവ് എന്ന പുസ്തകമാണു പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ചെറുകഥയ്ക്കും മികച്ച നാടകരചനയ്ക്കും ഫാ. ആലഞ്ചേരി വിശ്വധര്‍മം അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.
Image: /content_image/India/India-2018-04-11-07:12:31.jpg
Keywords: ഫാ. ജോസഫ് ആലഞ്ചേരി

7538
Category: 1
Sub Category:
Heading: കോംഗോയില്‍ വൈദികന്‍ കൊല്ലപ്പെട്ടു
Content: കോംഗോ: ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായ കോംഗോയില്‍ അജ്ഞാത സംഘത്തിന്റെ ആക്രമത്തില്‍ ഒരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ ഫാ. എറ്റിയെന്നെ സെന്‍ങ്ങിയുവ എന്ന 38 വയസ്സുള്ള വൈദികനാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 8നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം ഇടവകാംഗവുമൊത്ത് മുറിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദികനെ തോക്കുമായി എത്തിയ ആയുധധാരി വെടിവയ്ക്കുകയായിരുന്നു. നോര്‍ത്ത് കിവു പ്രവിശ്യയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഇദ്ദേഹം. ഈസ്റ്റർ ദിനത്തിൽ നോര്‍ത്ത് കിവു പ്രവിശ്യയില്‍ നിന്നും അക്രമിസംഘം മറ്റൊരു വൈദികനെ തട്ടിക്കൊണ്ട് പോയിരിന്നു. ഏപ്രില്‍ 5നാണ് ഈ വൈദികന്‍ മോചിതനായത്. അതേസമയം നിരവധി വൈദികര്‍ ഇപ്പോഴും അക്രമികളുടെ തടങ്കലിലാണ്. ആഗോള ക്രൈസ്തവ സമൂഹം പ്രശ്നങ്ങളാല്‍ രൂക്ഷമായ കോംഗോയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഗോമ ബിഷപ്പ് മോൺ.തിയോഫിൽ കബോയ് റുബോനേക അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-04-11-07:56:07.jpg
Keywords: കോംഗോ

7539
Category: 1
Sub Category:
Heading: ഭാരതത്തിൽ ഉടനീളം സൗജന്യ ചികിത്സ നൽകുന്നത് ആയിരത്തിലധികം കന്യാസ്ത്രീ ഡോക്ടർമാർ
Content: ബോംബെ: ആരോഗ്യ പരിപാലനം വലിയ കച്ചവടമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭാരതത്തില്‍ ഉടനീളം സൗജന്യ ചികിത്സയുമായി നിര്‍ധനര്‍ക്ക് ഇടയില്‍ സേവനം ചെയ്യുന്നത് ആയിരത്തിലധികം കന്യാസ്ത്രീ ഡോക്ടർമാർ. പാവങ്ങളുടേയും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവരുടേയും ആരാലും ശ്രദ്ധിക്കപ്പെടാത്തവരുടെയും ഇടയിലാണ് ക്രിസ്തു പഠിപ്പിച്ച കരുണയുടെ മാതൃക ഇവർ പ്രഘോഷിക്കുന്നത്. ‘സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ” (SDFI) എന്ന സംഘടനയില്‍ അംഗങ്ങളും, മെഡിക്കല്‍ രംഗത്ത് ഉന്നത വിദ്യാഭ്യാസവും, പ്രാവീണ്യവും നേടിയിട്ടുള്ള കന്യാസ്ത്രീമാരാണ് ഈ നിശബ്ദ സേവനത്തിന്റെ പിന്നില്‍. 104-ഓളം വിവിധ സന്യാസിനീ സഭകളില്‍ അംഗങ്ങളായിട്ടുള്ളവരാണ് ഈ ഡോക്ടര്‍മാരായ കന്യാസ്ത്രീകൾ. ഗൈനക്കോളജി, പീഡിയാട്രിക്സ്, സര്‍ജറി എന്നീ മേഖലകളിലാണ് ഡോക്ടര്‍മാരില്‍ ഭൂരിഭാഗം പേരും പ്രാവീണ്യം നേടിയിരിക്കുന്നത്. പണം ആവശ്യപ്പെടാതെയുള്ള കന്യാസ്ത്രീമാരുടെ നിസ്തുലമായ സൗജന്യ സേവനം മൂലം നിരവധി അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ജീവനാണ് ഇതിനോടകം രക്ഷിക്കപ്പെട്ടത്. ചികിത്സാ രംഗത്തെ സാങ്കേതിക വിദ്യകളും, ആധുനിക സൗകര്യങ്ങളും ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും, ഒറ്റപ്പെട്ട വിദൂര സ്ഥലങ്ങളിലും ഈ കന്യാസ്ത്രീമാര്‍ സൗജന്യമായി ചികിത്സിക്കുകയും, അവരുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ചെയ്തു വരുന്നുവെന്ന് SDFI-യുടെ പ്രസിഡന്റും മുംബൈയിലെ ഗൈനക്കോളജിസ്റ്റുമായ സിസ്റ്റര്‍ ബീന പറയുന്നു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി കച്ചവടമായി ആരോഗ്യ പരിപാലനം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് രണ്ടുരീതിയിലുള്ള ദൗത്യമാണ് ഈ സന്യസ്ഥര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ‘ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സഭാംഗം കൂടിയായ സിസ്റ്റര്‍ ബീന വെളിപ്പെടുത്തി. ഒരു കന്യാസ്ത്രീ എന്ന തങ്ങളുടെ ക്രിസ്തീയ ദൈവവിളിയോട് നീതിപുലര്‍ത്തുക, അതോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഡോക്ടര്‍മാര്‍ എന്ന നിലയില്‍ മെഡിക്കല്‍ രംഗത്തെ നീതിയുടെ സാക്ഷികളാവുക എന്നിവയാണ് അവ. 1993 ജൂണ്‍ 5-നു കേരളത്തില്‍ വെച്ചു നടന്ന ‘കത്തോലിക്കാ ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ’ (CHAI) യുടെ സുവര്‍ണ്ണജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ചാണ് SDFI സ്ഥാപിതമാകുന്നത്. 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം അംഗങ്ങളുള്ള ഒരു സംഘടനയായി SDFI മാറിക്കഴിഞ്ഞു.
Image: /content_image/News/News-2018-04-11-09:25:18.jpg
Keywords: കന്യാസ്ത്രീ