Contents
Displaying 7241-7250 of 25128 results.
Content:
7550
Category: 1
Sub Category:
Heading: പരിസ്ഥിതി സൗഹൃദ റേസ് കാറിന് പാപ്പയുടെ ആശീര്‍വ്വാദം
Content: വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര മത്സരമായ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പരിസ്ഥിതി സൗഹൃദ റേസ് കാറിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വ്വാദം. ഏപ്രില്‍ 11 ബുധനാഴ്ച വത്തിക്കാനില്‍ പതിവുളള പൊതുകൂടിക്കാഴ്ച പരിപാടിയ്ക്കു തൊട്ടുമുന്‍പാണ് പാപ്പ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ ആശീര്‍വ്വദിച്ചു നല്കിയത്. ഇലക്ട്രിക് കാറുകളുടെ ഓട്ട മത്സരം നാളെ റോമില്‍ നടക്കുവാനിരിക്കെ പാപ്പയുടെ അനുഗ്രഹം തേടി ചാമ്പ്യന്‍ഷിപ്പിന്റെ മാനേജര്‍മാരും ഡ്രൈവര്‍മാരും മെക്കാനിക്കുകളും അടങ്ങിയ സംഘം കാണാനെത്തുകയായിരുന്നു. 200 കിലോവാട്സ് വൈദ്യുതിശക്തിയുള്ള ബാറ്ററിയില്‍ ഓടുന്ന കാറിന് 240 കുതിര ശക്തിയുണ്ടെന്ന് സംഘാടകര്‍ പാപ്പായ്ക്കു വിശദീകരിച്ച് നല്കി. പരിസ്ഥിതി സൗഹാര്‍ദ്ദമായ വാഹനങ്ങളുടെ ഉപയോഗം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിനും, പൊതുഭവനമായ ഭൂമി സംരക്ഷിക്കപ്പെടണം എന്ന മാര്‍പാപ്പയുടെ പ്രബോധനത്തോടു ചേര്‍ന്നുനിന്നുകൊണ്ടുമാണ് ഫോര്‍മുല-ഇ മുന്നേറുന്നതെന്ന് സംഘാടകര്‍ക്കുവേണ്ടി മാത്യു ദിയോണ്‍ പറഞ്ഞു.
Image: /content_image/News/News-2018-04-13-04:05:26.jpg
Keywords: പാപ്പ, ലംബോ

7551
Category: 18
Sub Category:
Heading: ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു
Content: മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ചുമതലയേറ്റു. രൂപത ബിഷപ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസിന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ചു മൂവാറ്റുപുഴ സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങിലാണു ചുമതലയേറ്റത്. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമാസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ വിശുദ്ധ മദ്ബഹയില്‍ നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയെ തുടര്‍ന്നാണ് സമ്മേളനം ആരംഭിച്ചത്. യോഗം കര്‍ദ്ദിനാള്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ രൂപത പുതിയ ചരിത്രഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നു ശ്രദ്ധേയമായ ശുശ്രൂഷയാണ് ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് നടത്തിവരുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. തുടര്‍ന്നും അദ്ദേഹത്തിന്റെ വിലയേറിയ സേവനം രൂപതയ്ക്കും സഭയ്ക്കും ലഭിക്കുമെന്നും കര്‍ദ്ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. സമ്മേളനത്തില്‍ ബിഷപ്പ് ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ രൂപതയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സഹായ മെത്രാന്‍ മാര്‍ തിയഡോഷ്യസിന് എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകണമെന്നു അദ്ദേഹം പറഞ്ഞു. തിരുവല്ല ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള പുതിയ സഹായമെത്രാന്‍ ബിഷപ്പ് ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ തിയഡോഷ്യസ് മറുപടി പ്രസംഗം നടത്തി.മോണ്‍. വര്‍ഗീസ് കുന്നുംപുറം, ഫാ. ജോര്‍ജ് കയ്യാണിക്കല്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, എംസിവൈഎം രൂപത പ്രസിഡന്റ് ബിച്ചു കുര്യന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-04-13-05:01:01.jpg
Keywords: മലങ്കര

7552
Category: 18
Sub Category:
Heading: സുറിയാനി ഭാഷാപഠന ശിബിരം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍
Content: കൊച്ചി: സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സുറിയാനി ഭാഷാ പഠനശിബിരം സംഘടിപ്പിക്കും. 23 മുതല്‍ 28 വരെയുള്ള ശിബിരം മാര്‍ വാലാഹ് സിറിയക് അക്കാദമിയാണ് നേതൃത്വം നല്‍കുക. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപന ദിവസം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിതരണംചെയ്യും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. സുറിയാനി വായിക്കാനും ഗീതങ്ങള്‍ ആലപിക്കാനുമുള്ള പരിശീലനം ലക്ഷ്യം വച്ചുള്ളതാണു പഠനശിബിരമെന്നു മാര്‍ വാലാഹ് സിറിയക് അക്കാദമി ഡയറക്ടര്‍ റവ.ഡോ.പീറ്റര്‍ കണ്ണന്പുഴ അറിയിച്ചു. ശിബിരത്തില്‍ വൈദികര്‍, സമര്‍പ്പിതര്‍, ബ്രദര്‍മാര്‍, അല്മായര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842425727, 9497324768, 944657 8800.
Image: /content_image/India/India-2018-04-13-05:28:26.jpg
Keywords: സുറിയാനി

7553
Category: 1
Sub Category:
Heading: നേപ്പാള്‍ ജനതയ്ക്ക് 4825 വീടുകള്‍ സമ്മാനിച്ചുകൊണ്ട് കത്തോലിക്ക സന്നദ്ധ സംഘടന
Content: കാഠ്മണ്ഡു: 2015 ഏപ്രിലില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ സര്‍വ്വതും നഷ്ട്ടമായ നേപ്പാള്‍ ജനതയ്ക്ക് 4,825 പുതിയ വീടുകള്‍ സമ്മാനിച്ചുകൊണ്ട് കത്തോലിക്ക സന്നദ്ധ സംഘടന കാരിത്താസ്. കാരിത്താസിന്റെ നേപ്പാള്‍ വിഭാഗമാണ് മഹത്തായ ഈ കാരുണ്യ പ്രവര്‍ത്തിക്ക് ചുക്കാന്‍ പിടിച്ചത്. ഇതിനോടൊപ്പം 'ബംഗളൂരു കെയേഴ്‌സ് ഫോര്‍ നേപ്പാള്‍' എന്ന കൂട്ടായ്മ നിര്‍മിച്ച 60 വീടുകളും പാവങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഭൂകമ്പത്തില്‍ പതിനായിരത്തോളം പേരാണ് മരിച്ചത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ദ്വാലക ജില്ലയിലെ താര്‍തുംഗ് ഗ്രാമത്തിലാണ് ബംഗളൂരു കെയേഴ്‌സ് കൂട്ടായ്മയുടെ മുഖ്യ സംഘാടകനായ ഫാ. ജോര്‍ജ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ വീടുകള്‍ കൈമാറിയത്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ 7,50,000 വീടുകളില്‍ 1,15,000 വീടുകളുടെ പുനരുദ്ധാരണം ലോകത്തിലെ 20 രാജ്യങ്ങളുടെ സഹായത്തോടെ പൂര്‍ത്തിയായതായി നേപ്പാള്‍ പുനരുദ്ധാരണ അഥോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ യുവരാജ് ഭൂസാല്‍ വ്യക്തമാക്കി. ഭവന നിര്‍മ്മാണത്തിന് ലോകബാങ്ക്, ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍, കത്തോലിക്കാ സഭയുടെ സേവന പ്രസ്ഥാനമായ കാരിത്താസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ സാന്പത്തിക സഹായം നല്‍കി. വിവിധ സന്നദ്ധ സംഘടനകളുടെ ശ്രമഫലമായി മാത്രം 20,000 വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്നതും ശ്രദ്ധേയമാണ്. ഭൂകമ്പം ഉണ്ടായതിന്റെ പിറ്റേന്ന് 2015 ഏപ്രില്‍ 15ന് തന്നെ ഫാ. കണ്ണന്താനവും സിബു ജോര്‍ജും കാഠ്മണ്ഡുവിലെത്തിയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിദൂര ഗ്രാമങ്ങളില്‍ താത്കാലിക അഭയകേന്ദ്രങ്ങള്‍ നിര്‍മിച്ചു നല്‍കിയ തുടക്കം ബൃഹത്തായ പദ്ധതിയാക്കുകയായിരിന്നു. മൂന്നു ലക്ഷം രൂപം വീതം ചെലവിട്ടാണ് ഭൂകന്പം ചെറുക്കാനാകുന്ന ഉറച്ച വീടുകള്‍ നിര്‍മിച്ചു നല്‍കിയതെന്ന് ഫാ. ജോര്‍ജ് പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ ആദ്യം മുതല്‍ തന്നെ സഹായവുമായി കത്തോലിക്ക സംഘടനകള്‍ രംഗത്തുണ്ടായിരിന്നു.
Image: /content_image/News/News-2018-04-13-06:01:11.jpg
Keywords: കാരിത്താ

7554
Category: 9
Sub Category:
Heading: ഷിക്കാഗോ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാർത്ഥി ഡീക്കൻ കെവിൻ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം മെയ് 5-ന്
Content: "എന്നാൽ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേൽ ആവേശിക്കേണ്ടതിനു ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും"(2 കൊറിന്തോസ് 12 :9) ന്യൂജേഴ്‌സി: ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാർത്ഥി ഡീക്കൻ കെവിൻ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം മെയ് 5-ന് നടക്കും. വൈകീട്ട് 2.30 ന് ന്യൂജേഴ്‌സിയിലെ സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്നും കെവിൻ വൈദീക പട്ടം സ്വീകരിക്കും. ചടങ്ങിൽ സഹായ മെത്രാൻ ജോയ് ആലപ്പാട്ട് സന്നിഹീതനായിരിക്കും. ഫാ. ജോസ് കണ്ടത്തിക്കുടി(വികാർ. ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയം), ഫാ. റോയ്‌സൺ മെനോലിക്കൽ (അസി. വികാർ), ഫാ. പോൾ ചാലിശ്ശേരി (വൊക്കേഷൻ ഡയറക്ടർ), ഫാ.വിനോദ് മഠത്തിപ്പറമ്പിൽ(വൊക്കേഷൻ ഡയറക്ടർ 2010-2016), ഫാ. ഫ്രാൻസിസ് അസ്സിസി (ഓ.ഐ.സി) എന്നിവരും മറ്റു ഇടവക കളിൽ നിന്നുള്ള വൈദീകരും, സിസ്റ്റർമാരും, ഇടവകാംഗങ്ങളും പങ്കെടുക്കും. ബ്രോങ്ക്സ് സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയ ഇടവകാംഗവും, ചമ്പക്കുളം മുണ്ടക്കൽ കുടുംബാംഗമായ മുണ്ടക്കൽ ടോം - വത്സ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് കെവിൻ. ന്യൂയോർക്കിലെ ഹത്തോൺ ഹോളി റോസരി ദേവാലയത്തിൽ വെച്ചായിരുന്നു കെവിൻറെ ആദ്യ കുർബാന സ്വീകരണം. ന്യൂയോർക്കിലെ വെസ്റ്റ് ലേക് സ്‌കൂളിൽനിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കെവിൻ 2010 ഓഗസ്റ്റിലാണ് ദൈവവിളി സ്വീകരിച്ച് ന്യൂയോർക്കിലെ യോങ്കേഴ്സിലുള്ള സെൻറ് ജോസഫ് മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചത്. തുടർന്ന് 2011 ൽ പഠനം ഷിക്കാഗോയിലുള്ള സെൻറ് ജോസഫ് കോളജ് സെമിനാരിയിലേക്ക് മാറ്റി. പിന്നീട് 2014 -ൽ റോമിലുള്ള ഇന്റർനാഷണൽ പൊന്തിഫിക്കൽ കോളേജ് മരിയ മാറ്റർ എക്ലെസിയേഷനിൽ ചേർന്ന് പഠനം തുടരുമ്പോഴാണ് കെവിന് ഡീക്കന് പട്ടം സ്വീകരിക്കുന്നതിനുള്ള ദൈവനിയോഗം കൈവന്നത്. ഡീക്കൻ പട്ടത്തിനു ശേഷം, ആറു മാസം ആലുവയിലുള്ള മംഗലപ്പുഴ മേജർ സെമിനാരിയിൽ സീറോ മലബാർ ആരാധനാ ക്രമവും, നിയമങ്ങളും ഇടവക ഭരണത്തിലുമുള്ള പരിശീലനവും പൂർത്തിയാക്കി. എട്ട് വർഷത്തെ സെമിനാരി പഠനത്തിനു ശേഷം ഇന്ന് കർത്താവിൻറെ അഭിഷിക്തനായി അജപാലന ദൗത്യവുമായി പൌരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഡീക്കൻ കെവിൻ ദൈവവിളിയുടെ മറ്റൊരു സാക്ഷ്യം കൂടിയായി മാറുകയാണ്. യൂയോർക്കിൽ ജനിച്ചു വളർന്ന കെവിൻ ചെറുപ്രായം മുതൽ സഭയുടെ ആത്മീക കാര്യങ്ങളിൽ താൽപര്യവും ഉത്സാഹവും വച്ചുപുലർത്തിയിരുന്നു. ബ്രോൺസ് ദേവാലയത്തിൽ അൾത്താര ബാലനായി തുടങ്ങി ഇന്ന് പൗരോഹിത്യ ശുസ്രൂഷക്കു തയ്യാറായി നിൽക്കുമ്പോൾ മാതൃ ദേവാലയത്തിലെ ഇടവകാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രത്യകിച്ചും ആത്മീയ ഗുരുക്കന്മാരുടെയും പ്രാർത്ഥനകൾ നന്ദിയോടെ സ്മരിക്കുകയും, ദൈവത്തിന് നന്ദി പറയുകയാണ് കെവിൻ. കെവിൻറെ മാതൃക പിന്തുടർന്ന്, ഷിക്കാഗോ സീറോ മലബാർ രൂപതയിൽ നിന്നും പതിനൊന്നു തദ്ദേശികളായ മലയാളി കുട്ടികൾ, ദൈവവിളി സ്വീകരിച്ചു വിവിധ സെമിനാരികളിലായി പഠിച്ചു വരുന്നു. ഇതിൽ രണ്ടു പേർ ബ്രോങ്ക്സ് ഇടവകയിൽ നിന്നുള്ളവരാണ് എന്നുള്ളത് ബ്രോൺസ് ഇടവക സമൂഹത്തിനും, അഭിമാനം പകരുന്നു. മെയ് 5-ന് വൈകീട്ട് 2.30 ന് ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദേവാലയത്തിൽ നടക്കുന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകളിൽപങ്കു ചേർന്ന് ദൈവത്തിനു നന്ദിയർപ്പിക്കാനും, ചടങ്ങുകൾ വിജയപ്രദമാക്കിത്തീർക്കാനും എല്ലാ ഇടവകാംഗങ്ങളെയും, സുഹൃത്തുക്കളെയും, ഇടവക വികാരി ബഹു . ലിഗോറി ജോൺസൻ ഫിലിപ്സ് സ്നേഹത്തോടെ ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# തോമസ് ചെറിയാൻ പടവിൽ (908) 906-1709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978-9828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 912-6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 762-6744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 391-8461. Address: 508 Elizabeth Ave, Somerset, NJ 08873
Image: /content_image/Events/Events-2018-04-13-06:35:16.jpg
Keywords: പൗരോഹിത്യ

7555
Category: 18
Sub Category:
Heading: സേവനരംഗത്തു സിഎംസി സമൂഹം നല്‍കുന്നത് മഹത്തരമായ സംഭാവന: മാര്‍ ജോസഫ് പവ്വത്തില്‍
Content: ചങ്ങനാശേരി: വിദ്യാഭ്യാസ, ആതുരസേവനരംഗങ്ങളില്‍ മഹത്തരമായ സംഭാവനകളാണു സിഎംസി സന്യാസിനി സമൂഹം നല്‍കുന്നതെന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ചങ്ങനാശേരി സിഎംസി ഹോളിക്വീന്‍സ് പ്രോവിന്‍സിന്റെയും മൗണ്ട് കാര്‍മല്‍ മഠത്തിന്റെയും ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാള്‍ മോണ്‍. ഫിലിപ്‌സ് വടക്കേക്കളം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ സുമ റോസ് സിഎംസി, മുന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സാങ്റ്റ സിഎംസി, സിസ്റ്റര്‍ ജോയിസ് സിഎംസി, സിസ്റ്റര്‍ പ്രസന്ന സിഎംസി, സിസ്റ്റര്‍ ജെയ്ന്‍ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. സമരിയ മിനിസ്ട്രി ടീമിന്റെ നേതൃത്വത്തില്‍ ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ബിജി കോയിപ്പള്ളി എന്നിവര്‍ ആരാധന നയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്റര്‍ റിലീജിയസ് സമ്മേളനം വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രഫ. റോസമ്മ ഫിലിപ്പ് 'കാലിക പ്രസക്തമായ സന്യാസ ജീവിതം' എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. മൂന്നിന് ഫാ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ ടീമിന്റെ നേതൃത്വത്തില്‍ സംഗീത പരിപാടികള്‍ നടക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന ജൂബിലി സമ്മേളനം മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും.
Image: /content_image/India/India-2018-04-13-07:20:45.jpg
Keywords: സിഎംസി

7556
Category: 1
Sub Category:
Heading: കുഞ്ഞുങ്ങള്‍ക്കു ജ്ഞാനസ്നാനം നല്‍കാന്‍ വൈകരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജനനത്തിനു ശേഷം കുഞ്ഞുങ്ങളെ ഉടനെ തന്നെ മാമ്മോദീസ മുക്കണമെന്നും വളര്‍ന്നു കാര്യങ്ങള്‍ മനസ്സിലാക്കിയതിനു ശേഷം അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കാം എന്ന് വിചാരിക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ച (ഏപ്രില്‍ 11) ആഴ്ചതോറുമുള്ള പൊതു അഭിസംബോധനയുടെ ഭാഗമായി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്കു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. കുട്ടികളില്‍ പരിശുദ്ധാരൂപി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാത്ത മാതാപിതാക്കളാണ് മാമ്മോദീസ വൈകിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു. ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയാണ് മാമ്മോദീസ. ഏഴു കൂദാശകളില്‍ ഒന്നായ ജ്ഞാനസ്നാനമാണ് കര്‍ത്താവിനെ നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനും, ദൈവീക രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിനും അനുവദിക്കുന്ന വാതില്‍. ജ്ഞാനസ്നാനമെന്ന കൂദാശയുടെ അര്‍ത്ഥം പോലുമറിയാത്ത കുട്ടികളെ എന്തിനു ജ്ഞാനസ്നാനപ്പെടുത്തണമെന്നാണ് ചില മാതാപിതാക്കള്‍ ചിന്തിക്കുന്നത്. എന്നാല്‍ കുട്ടികളില്‍ ക്രിസ്തീയ മൂല്യങ്ങള്‍ വളരുവാനും വികസിക്കുവാനും മാമ്മോദീസ ആവശ്യമാണെന്ന കാര്യം അവര്‍ അറിയുന്നില്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുവാനുള്ള അവസരം എല്ലാ കുട്ടികള്‍ക്കും ലഭിക്കണം. അതിനാല്‍ നിങ്ങളുടെ കുട്ടികളെ ജ്ഞാനസ്നാനപ്പെടുത്തുവാന്‍ മറക്കരുത്. ജ്ഞാനസ്നാന തൊട്ടി നമ്മെ ഒരു പുതിയ മനുഷ്യനാക്കി മാറ്റുകയാണ് ചെയ്യുന്നത്. അത് യേശുവില്‍ പുനഃസൃഷ്ടിക്കപ്പെട്ട മനുഷ്യനാക്കി മാറ്റുന്നു. ആദാമിന്റെ മുഴുവന്‍ സന്തതികളും യേശുവിനാല്‍ പുതിയൊരു ജീവിതത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനസ്നാനം നമ്മുടെ ജീവിതത്തെ തിളക്കമുള്ളതാക്കുകയും സ്വര്‍ഗ്ഗീയമായ വിശുദ്ധ നാട്ടില്‍ എത്തുന്നത് വരെ നമ്മുടെ ഓരോ കാലടിയിലും നമ്മെ നയിക്കുകയും ചെയ്യും. കുട്ടികളുടെ മാമ്മോദീസ തീയതി ഓര്‍ത്തിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ആയിരങ്ങളെ അഭിവാദനം ചെയ്യുന്നതിനിടയില്‍ വാഹനത്തിനടുത്തെത്തിയ കുഞ്ഞുങ്ങളെ എടുത്ത് ലാളിക്കുവാനും ഫ്രാന്‍സിസ് പാപ്പ മറന്നില്ല.
Image: /content_image/News/News-2018-04-13-08:39:22.jpg
Keywords: ജ്ഞാന, മാമ്മോ

7557
Category: 1
Sub Category:
Heading: കന്ധമാലിൽ നിന്നും മൂന്ന് സന്യസ്ഥർ കൂടി വ്രതവാഗ്ദാനം ചെയ്തു
Content: ഭുവനേശ്വർ: പത്ത് വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയ ക്രൂരമായ ക്രൈസ്തവ നരഹത്യ തങ്ങളെ നിരുത്സാഹപ്പെടുത്തുകയല്ലായെന്നും മറിച്ച് യേശുവിനെ പിന്തുടരുവാൻ കൂടുതൽ പ്രചോദനമേകുകയാണ് ചെയ്തതെന്നും പ്രഖ്യാപിച്ചു ക്രൈസ്തവ കൂട്ടക്കൊല നടന്ന ഒഡീഷയിലെ കന്ധമാലിൽ നിന്നും മൂന്ന് നവസന്യസ്ഥർ കൂടി വ്രതവാഗ്ദാനം ചെയ്തു. വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള കർമ്മലീത്ത സമൂഹത്തിലെ അംഗങ്ങളായി സിസ്റ്റര്‍ രജനി ഇക്ക, സിസ്റ്റര്‍ ക്രിസ്റ്റീന പ്രദാൻ, സിസ്റ്റര്‍ ജനനി പ്രദാൻ എന്നിവരാണ് വ്രതവാഗ്ദാനം ചെയ്തത്. ക്രിസ്ത്യാനി എന്ന കാരണത്താൽ മനുഷ്യത്വരഹിതമായ രീതിയിൽ വധിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടേയും വേദനയും ത്യാഗവും നേരിട്ട് കണ്ടറിഞ്ഞ വ്യക്തിയെന്ന നിലയിൽ വിശ്വാസത്തിൽ ആഴപ്പെടാനും സന്യസ്ഥ വ്രതം സ്വീകരിക്കാനും തീരുമാനിക്കുകയായിരുന്നുവെന്ന് കുർതുമഗർഹ് ഇടവകാംഗമായ സിസ്റ്റര്‍ ക്രിസ്റ്റീന പ്രദാൻ പറഞ്ഞു. ഭയമോ ഭീഷണിയോ മൂലം വിശ്വാസം ത്യജിക്കാൻ തയ്യാറല്ലെന്നും മത പീഡനങ്ങൾക്കു ദൃക്സാക്ഷിയെന്ന നിലയിൽ വ്രതവാഗ്ദാനത്തിൽ ഉറച്ചു നില്ക്കുക തന്നെ ചെയ്യുമെന്ന് ജസ്യൂട്ട് മിഷ്ണറി ഇടവകാംഗമായ സിസ്റ്റര്‍ ജനനി പ്രദാൻ വ്യക്തമാക്കി. കന്ധമാല്‍ ജില്ലയിലെ ബലിഗുഡ സെന്‍റ് പോൾ കത്തോലിക്ക ദേവാലയത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറോളം വിശ്വാസികൾ പങ്കെടുത്തു. കട്ടക്ക് - ഭുവനേശ്വർ ആർച്ച് ബിഷപ്പ് മോൺ. ജോൺ ബർവ ശുശ്രൂഷകൾക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദൈവരാജ്യത്തിന് സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവർ ആത്മാർത്ഥയോടും സേവന മനോഭാവത്തോടെയും ദൈവഹിതം നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും ക്ഷമയും, സ്ഥിരതയും, പ്രത്യാശയും ഉള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു. 2008-ൽ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിൽ നടന്ന ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭത്തിൽ നൂറോളം പേർ മരണപ്പെടുകയും അമ്പതിനായിരത്തോളം ക്രൈസ്തവർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. എറണാകുളം ആസ്ഥാനമായ കര്‍മ്മലീത്ത സന്യസ്ഥ സമൂഹത്തിലാണ് മൂന്ന്‍ സിസ്റ്റര്‍മാരും അംഗങ്ങളായിരിക്കുന്നത്. ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന്റെ വക്താക്കളാകുക, സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരുടെ നീതിയ്ക്കായി പ്രയത്നിക്കുക എന്ന ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സന്യാസിനി സമൂഹം കേരള, കർണാടക, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ ഇന്ത്യക്ക് പുറത്തു ആഫിക്കന്‍ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്നുണ്ട്.
Image: /content_image/News/News-2018-04-13-10:30:48.jpg
Keywords: കന്ധ

7558
Category: 13
Sub Category:
Heading: വിവാഹ ജീവിതം നയിക്കുവാന്‍ ആഗ്രഹിച്ച ഇവര്‍ ഇന്ന് പുരോഹിതനും കന്യാസ്ത്രീയും
Content: ബ്യൂണസ് അയേഴ്സ്: “നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്” (യോഹന്നാന്‍ 15:16) എന്ന യേശുവിന്റെ വചനം അതിന്റെ ആഴത്തില്‍ അനുഭവിച്ചറിഞ്ഞവരാണ് ഫാ. ജാവിയര്‍ ഒലിവേരായും സിസ്റ്റര്‍ മേരി ഡെ ലാ സാഗെസ്സിയും. ഒരുകാലത്ത് വിവാഹത്തിന് വേണ്ട തയാറെടുപ്പുകള്‍ നടത്തുക, പിന്നീട് സന്യസ്ഥ ജീവിതം തിരഞ്ഞെടുക്കുക. ഏറെ അത്ഭുതം നിറഞ്ഞ ദൈവവിളിയുടെ കഥയാണ് ഈ സന്യസ്ഥര്‍ക്ക് ലോകത്തോട് പറയുവാനുള്ളത്. പ്രശസ്ത കത്തോലിക്ക മാധ്യമമായ കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് ഭാഷാ വിഭാഗമായ ACI പ്രെസ്നാക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ഒലിവേരയും സിസ്റ്റര്‍ മേരിയും തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ ദൈവീക പദ്ധതിയെ കുറിച്ച് പങ്കുവെച്ചത്. ജാവിയര്‍ ഒലിവേരായും മേരി ഡെ ലായും കത്തോലിക്കാ കുടുംബങ്ങളിലാണ് ജനിച്ചതും വളര്‍ന്നതും. ചെറുപ്പം മുതല്‍ക്കേ ഇരുവീടുകളും തമ്മില്‍ പരസ്പരം അറിയാമായിരുന്നു. എന്നാല്‍ വിശ്വാസത്തില്‍ നിന്നും ഏതാണ്ട് അകന്ന നിലയിലായിരുന്നു ജാവിയര്‍ ജീവിച്ചിരുന്നത്. ബ്യൂണസ് അയേഴ്സിലേയും, ലാ പ്ലാറ്റായിലേയും നാഷണല്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുമ്പോഴാണ് ഇരുവരും കൂടുതല്‍ അടുത്തത്. തങ്ങള്‍ ഒരുമിച്ച് പുസ്തകങ്ങള്‍ വായിച്ചതും കോഫീ ഷോപ്പില്‍ പോയതും, അര്‍ജന്റീനയിലെ കത്തോലിക്കാ ഗ്രന്ഥകാരന്മാരുടെ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തതും ഫാ. ഒലിവേരാ ഓര്‍ത്തെടുക്കുന്നു. "വിശ്വാസമില്ലാതിരിന്ന താന്‍ ക്രമേണ യേശുവിലേക്ക് അടുത്തു വരികയായിരിന്നു. ഞാന്‍ ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. തങ്ങള്‍ ഒരുമിച്ച് ജപമാല ചൊല്ലുവാന്‍ വരെ ആരംഭിച്ചു. എല്ലാറ്റിനും മേരിയോടാണ് നന്ദി പറയേണ്ടത്". ഫാ. ഒലിവേരാ വിവരിച്ചു. സത്യത്തെ ആത്മാര്‍ത്ഥമായി അന്വേഷിച്ച ഒലിവേരാ എന്നാണ് തന്റെ സുഹൃത്തിനെ കുറിച്ച് സിസ്റ്റര്‍ മേരിക്ക് പറയുവാനുള്ളത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം തങ്ങള്‍ വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടാകുന്നത്. മേരിയുടെ മൂത്ത സഹോദരന്‍ സെമിനാരിയില്‍ പോകുവാന്‍ തീരുമാനിച്ചു. ദൈവഹിതം പോലെ സഹോദരനെ സെമിനാരിയില്‍ ആക്കുവാന്‍ പോയത് മേരിയും ജാവിയരും ഒരുമിച്ചായിരുന്നു. തിരികെ വരുമ്പോള്‍ സകലതും ഉപേക്ഷിച്ചു സെമിനാരിയില്‍ ചേര്‍ന്ന സഹോദരനെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. പതിയെ അവരുടെ സംസാരം സമര്‍പ്പിത ജീവിതത്തിനെ പറ്റി മാത്രമായി. തങ്ങളേയും സമര്‍പ്പിത ജീവിതത്തിനായി ദൈവം വിളിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് ഇരുവരും പരസ്പരം ചോദിച്ചു. "എന്തുകൊണ്ട് തനിക്കും ഒരു പുരോഹിതനായി കൂടാ" എന്ന ചോദ്യം ഈ സമയം തന്റെ ഉള്ളില്‍ ഉദിച്ചതായി ഫാ. ഒലിവേര പറയുന്നു. തന്റെ ഭാവി വധുവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ അവളും അതേക്കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരുന്നതെന്നായിരുന്നു മറുപടി. ഏതാണ്ട് രണ്ടുവര്‍ഷത്തെ ആലോചനകള്‍ക്ക് ശേഷമായിരുന്നു തങ്ങള്‍ സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്തതെന്ന് സിസ്റ്റര്‍ മേരി വെളിപ്പെടുത്തി. സെമിനാരി പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം 2008-ല്‍ 31-മത്തെ വയസ്സില്‍ ജാവിയര്‍ സാന്‍ റാഫേല്‍ രൂപതയിലെ പുരോഹിതനായി പട്ടം സ്വീകരിച്ചു. മേരിയാകട്ടെ സിസ്റ്റേഴ്സ് ഓഫ് മെഴ്സിഫുള്‍ ജീസസ് സന്യാസിനി സഭയില്‍ നിന്നും നിത്യവ്രതം സ്വീകരിച്ച് ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചു. ഇന്ന് ഫാ. ഒലിവേര യൂണിവേഴ്സിറ്റി പ്രൊഫസ്സറാണ്. ദൈവവിളിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. തെക്കന്‍ ഫ്രാന്‍സിലെ ഫ്രെജുസ് ടൂലോന്‍ രൂപതയില്‍ പ്രേഷിത പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് സിസ്റ്റര്‍ മേരി. പരസ്പരം വിവാഹം കഴിക്കാനിരുന്ന അവര്‍ ഇന്ന് ദൈവരാജ്യത്തിന് വേണ്ടി രാപ്പകല്‍ ഇല്ലാതെ ശുശ്രൂഷ ചെയ്യുകയാണ്. ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം.
Image: /content_image/News/News-2018-04-13-12:18:39.jpg
Keywords: വൈദികനാ

7559
Category: 18
Sub Category:
Heading: കെസിബിസി വെബ്‌സൈറ്റില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം
Content: കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. വെബ്‌സൈറ്റില്‍ കേരളത്തിലെ വിശുദ്ധരുടെ ചിത്രങ്ങള്‍ നല്‍കിയിരിക്കുന്ന പേജില്‍ മാറ്റങ്ങള്‍ വരുത്തിയ നുഴുഞ്ഞുകയറ്റക്കാര്‍ ഇംഗ്ലീഷില്‍ മിഷാല്‍ എന്ന പേര് ഈ പേജില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണു വെബ്‌സൈറ്റ് ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ചു പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു. വെബ്‌സൈറ്റിന്റെ സുരക്ഷിതത്വം കൂടുതല്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രിയോടെ വെബ്സൈറ്റ് പൂര്‍വ്വസ്ഥിതിയിലാക്കിയിട്ടുണ്ട്.
Image: /content_image/India/India-2018-04-14-00:44:43.jpg
Keywords: കെസിബിസി