Contents
Displaying 7281-7290 of 25128 results.
Content:
7590
Category: 18
Sub Category:
Heading: ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് കാലം ചെയ്തു
Content: കൊച്ചി: മാര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് (74) കാലം ചെയ്തു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ നാലയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാര്‍ത്തോമ സഭയുടെ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപനായിരുന്നു. 2015 ഒക്ടോബറിലാണ് സഫ്രഗന്‍ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടത്. തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ്. 1969 ജൂണ്‍ 14 ന് വൈദികനായി. മുംബൈ, ഡല്‍ഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതസംസ്ക്കാരം വെള്ളിയാഴ്ച നടക്കും.
Image: /content_image/India/India-2018-04-18-06:27:11.jpg
Keywords: മാര്‍ത്തോമ

7591
Category: 1
Sub Category:
Heading: വ്യാജ പ്രവാചകന്മാരെ സൂക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വ്യാജപ്രവാചകരെ സൂക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. സദാ പ്രാര്‍ത്ഥിക്കുന്ന, ദൈവത്തിലേയ്ക്കും മനുഷ്യരിലേയ്ക്കും ദൃഷ്ടി തിരിക്കുന്ന, ജനം തെറ്റുചെയ്യുമ്പോള്‍ വേദനിക്കുന്ന, അവരെക്കുറിച്ചു വിലപിക്കുന്ന, എന്നാല്‍ സത്യം വിളിച്ചു പറയുന്ന വ്യക്തിയാണ് യഥാര്‍ത്ഥ പ്രവാചകനെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇന്നലെ പേപ്പല്‍ വസതിയായ സാന്ത മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യോഹന്നാന്‍റെ സുവിശേഷത്തില്‍ ജീവന്റെ അപ്പത്തേകുറിച്ചുള്ള യേശുവിന്റെ ചിന്തകളും അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ വിശുദ്ധ സ്തേഫാനോസിന്‍റെ സാക്ഷ്യവിവരണവും അടിസ്ഥാനമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയത്. സഭയുടെ ആദ്യത്തെ രക്തസാക്ഷി സ്തേഫാനോസ് പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നവരെ കുറിച്ച് ശക്തമായി കുറ്റപ്പെടുത്തിയതും തല്‍ഫലമായി അദ്ദേഹം കല്ലെറിഞ്ഞുകൊല്ലപ്പെട്ടതും പാപ്പ സ്മരിച്ചു. പ്രവാചകന്‍ ഇന്നു സത്യം പറഞ്ഞുകൊണ്ടു കടന്നുവന്നാല്‍ പീഡിപ്പിക്കപ്പെടും എന്ന യാഥാര്‍ഥ്യം പാപ്പാ ചൂണ്ടിക്കാട്ടി. സത്യം പറയുന്ന പ്രവാചകന് പീഡനമേല്‍ക്കുക എന്നത് എല്ലാക്കാലത്തെയും പ്രത്യേകതയാണ്. തന്‍റെ ജനം സത്യത്തെ തള്ളിപ്പറയുന്നതിനെക്കുറിച്ചു യഥാര്‍ത്ഥ പ്രവാചകന്‍ വിലപിക്കുന്നു. എന്നിരുന്നാലും പ്രവാചകശബ്ദം ഒരിക്കലും നാശത്തിന്‍റേതല്ല, തിരിച്ചുവരവിന്‍റേതാണ്, പ്രത്യാശയുടേതാണ്. സഭയ്ക്ക് പ്രവാചകശുശ്രൂഷ ആവശ്യമാണ്. വിമര്‍ശിക്കുന്നവനല്ല, പ്രവാചകന്‍. പ്രാര്‍ത്ഥിക്കുന്ന, ദൈവത്തിലേയ്ക്കും മനുഷ്യരിലേയ്ക്കും ദൃഷ്ടി തിരിക്കുന്നു, ജനം തെറ്റുചെയ്യുമ്പോള്‍ വേദനിക്കുന്ന, അവരെക്കുറിച്ചു വിലപിക്കുന്ന, എന്നാല്‍ സത്യം വിളിച്ചു പറയുന്ന വ്യക്തിയാണ് പ്രവാചകന്‍. സഭയ്ക്കു മുന്നോട്ടുപോകാന്‍, പ്രവാചകശുശ്രൂഷയുടെ അഭാവമുണ്ടാകാതിരിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ വചനസന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-04-18-06:37:57.jpg
Keywords: പാപ്പ, പ്രവാചക

7592
Category: 1
Sub Category:
Heading: ഭൂതോച്ചാടനത്തിനായി വൈദികരെ സമീപിക്കുന്നവരില്‍ ഇസ്ലാം മതസ്ഥരും
Content: റോം: പിശാച് ബാധയില്‍ നിന്നും മോചനം നേടുവാന്‍ ഭൂതോച്ചാടനത്തിനായി കത്തോലിക്ക വൈദികരെ സമീപിക്കുന്നവരില്‍ ഇസ്ലാം മതസ്ഥരും. ഏപ്രില്‍ 16-ന് റോമില്‍ ആരംഭിച്ചിരിക്കുന്ന ‘എക്സോര്‍സിസം ആന്‍ഡ് പ്രയേഴ്സ് ഓഫ് ലിബറേഷന്‍’ കോണ്‍ഫറന്‍സിലാണ് ഭൂതോച്ചാടകരായ വൈദികര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താന്‍ മുസ്ലീങ്ങളിലും ഭൂതോച്ചാടനകര്‍മ്മം നടത്തിയിട്ടുള്ളതായി അല്‍ബേനിയന്‍ കര്‍ദ്ദിനാളായ ഏര്‍ണസ്റ്റ് സിമോണിയും കോണ്‍ഫറന്‍സില്‍ തുറന്ന്‍ പറഞ്ഞിട്ടുണ്ട്. യുഎഇ യില്‍ നിന്നും റോമിലെത്തിയ ഫാ. ആന്‍ഡ്രേ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് എന്ന ഇന്ത്യാക്കാരനായ പുരോഹിതനും ഇതേ ആവശ്യവുമായി നിരവധി മുസ്ലീങ്ങള്‍ തന്നെ സമീപിച്ചിട്ടുള്ളതായി വെളിപ്പെടുത്തി. ഭൂതോച്ചാടനകര്‍മ്മങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വൈദികര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടാറുണ്ടെന്നും, ചില പുരോഹിതര്‍ ഫോണിലൂടെ കര്‍മ്മം നടത്താറുണ്ടെന്നും കര്‍ദ്ദിനാള്‍ ഏര്‍ണസ്റ്റ് സിമോണി പറഞ്ഞു. ഇസ്ലാം മതസ്ഥര്‍ക്ക് പിശാച് ബാധയില്‍ നിന്നും മോചനം നല്‍കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് വിഷയത്തില്‍ പ്രഗല്‍ഭനായ ഗിയുസെപ്പേ ഫെറാരി എന്ന വൈദികന്‍ അഭിപ്രായപ്പെട്ടത്. മൊബൈല്‍ ഫോണിലൂടെയുള്ള ഭൂതോച്ചാടനത്തില്‍ പുരോഹിതന്‍ പിശാച്ബാധയുള്ള ആളിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്യുന്നതെന്നും എന്നാല്‍ ക്ഷുദ്രോച്ചാടനകര്‍മ്മത്തിലെ ശാരീരിക വശങ്ങള്‍ ഫോണിലൂടെ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ദശകങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദശകത്തില്‍ ഭൂതോച്ചാടനം ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ മൂന്ന് മടങ്ങോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇറ്റലിയില്‍ മാത്രം നാനൂറോളം ഭൂതോച്ചാടകരാണ് ഉള്ളത്. രാജ്യത്തു കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 5,00,000 ത്തോളം പേര്‍ പൈശാചിക സ്വാധീനങ്ങള്‍ക്ക് അടിമപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഭൂതോച്ചാടക രംഗത്തെ വൈദികരുടെ കുറവ് അടക്കം നിരവധി വിഷയങ്ങളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. സമൂഹമാധ്യമങ്ങളുടെ പ്രചാരവും, പിശാച് ബാധ പ്രമേയമാക്കികൊണ്ടുള്ള സിനിമകള്‍- തുടങ്ങിയവയാണ് പൈശാചിക സ്വാധീനം കൂടുന്നതിന്റെ കാരണമെന്ന് കോണ്‍ഫറന്‍സ് വിലയിരുത്തി. ഏതാണ്ട് മുന്നൂറോളം പ്രതിനിധികളാണ് ഒരാഴ്ച നീളുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ റോമില്‍ എത്തിയിരിക്കുന്നത്.
Image: /content_image/News/News-2018-04-18-08:36:28.jpg
Keywords: ഭൂതോ

7593
Category: 18
Sub Category:
Heading: കൊല്ലം രൂപതയെ മോണ്‍. പോള്‍ മുല്ലശേരി നയിക്കും
Content: കൊല്ലം: കൊല്ലം ലത്തീന്‍ രൂപതയുടെ പുതിയ ബിഷപ്പ് ആയി മോണ്‍. പോള്‍ ആന്റണി മുല്ലശേരി നിയമിതനായി. കൊല്ലം കത്തീഡ്രൽ ദേവാലയത്തിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടന്നു. കൊല്ലം രൂപത ചാൻസലർ റവ.ഡോ.ഷാജി ജർമ്മൻ നിയമന ഉത്തരവ് വായിച്ചു. മെത്രാഭിഷേകത്തിന്‍റെയും സ്ഥാനാരോഹണ ചടങ്ങുകളുടെയും തീയതി പിന്നീട് പ്രഖ്യാപിക്കും. 1960 ജനുവരി 15ന് കൊല്ലം രൂപതയിലെ കാഞ്ഞിരക്കോട് ഇടവകയിൽ കൈതാകോടിയിൽ പരേതരായ ആന്‍റണി ഗബ്രിയേൽ-മാർഗരീത്ത ദന്പതികളുടെ മകനായാണ് മോണ്‍ പോൾ ആന്‍റണി മുല്ലശേരി ജനിച്ചത്. കാഞ്ഞിരകോട് സെന്‍റ് മാർഗരറ്റ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സെന്‍റ് റാഫേൽ സെമിനാരിയിൽ 1969-ലാണ് അദ്ദേഹം വൈദിക പഠനത്തിന് ചേർന്നത്. 1970 മുതൽ 76 വരെ കൊല്ലം ട്രിനിറ്റി ലൈസിയത്തിലും 1978-ൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും പഠിച്ചു. 1984 ഡിസംബർ 22ന് കൊല്ലം മെത്രാനായിരുന്ന റവ.ഡോ. ജോസഫ് ജി.ഫെർണാണ്ടസിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പുനലൂർ സെന്‍റ് മേരീസ് ഇടവകയിലും കുന്പളം സെന്‍റ് മൈക്കിൾസ് ഇടവകയിലും സഹവികാരിയായും മുരുതൂർകുളങ്ങര, വടക്കുംതല, പടപ്പക്കര എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. 1990 മുതൽ 95 വരെ റോമിൽ കാനോൻ നിയമത്തിൽ ഉപരിപഠനം നടത്തി. തുടർന്ന് തങ്കശേരി ഇൻഫന്‍റ് ജീസസ് പ്രൊ കത്തീഡ്രൽ, ഹോളിക്രോസ് ഇടവകകളിൽ വികാരിയായി. സെന്‍റ് റാഫേൽ സെമിനാരിയിൽ 1988 മുതൽ രണ്ടു വർഷം പ്രീഫക്ട് വൈദികനായും 2004- മുതൽ 2006 വരെ റെക്ടററായും 2015 മുതൽ 17 വരെ ആത്മീയ ഗുരുവായും സേവനമനുഷ്ഠിച്ചു. മതബോധന ഡയറക്ടർ, രൂപത ചാൻസലർ, എപ്പിസ്കോപ്പൽ വികാരി, രൂപത ജഡ്ജി, ജുഡീഷൽ വികാരി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിലെ ബിഷപ്പ് സ്റ്റാലിന്‍ റോമന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മോണ്‍. പോള്‍ മുല്ലശേരി നിയമിതനായിരിക്കുന്നത്.
Image: /content_image/India/India-2018-04-18-12:36:42.jpg
Keywords: കൊല്ലം

7594
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവ ആരാധനാലയം അഗ്നിക്കിരയാക്കി
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ലാഹോറിന് സമീപം സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ആരാധനാലയം അജ്ഞാതർ അഗ്നിക്കിരയാക്കി. ഏപ്രിൽ 15 ഞായറാഴ്ച ഷാഹ്ധരയിലെ ആരാധനാലയമാണ് അജ്ഞാത സംഘം ബോംബിട്ട് തകർത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദേവാലയ നിർമ്മാണം സമാപന ഘട്ടത്തിലാണെങ്കിലും ശുശ്രൂഷകൾക്കായി തുറന്നു കൊടുത്തിരുന്നു. ഗോസ്പൽ ഓഫ് ജീസസ് മിഷൻ സമൂഹത്തിന്റെ പ്രാര്‍ത്ഥനാശുശ്രൂഷകളും വിശ്വാസ പരിശീലനവും യുവജന സമ്മേളനവും നടത്തിയിരുന്ന ദേവാലയത്തിൽ കഴിഞ്ഞ ഞായറാഴ്ച വിശ്വാസ പരിശീലനത്തിന് തൊട്ട് മുൻപാണ് ബോംബാക്രമണം. ചുറ്റുമതിൽ കെട്ടിയ ദേവാലയത്തിനുള്ളിലേക്ക് അക്രമികൾ പ്രവേശിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. മുന്നൂറോളം ക്രൈസ്തവ കുടുംബങ്ങളുടെ ഏകാശ്രയമായിരിന്നു ആക്രമിക്കപ്പെട്ട ദേവാലയം. പ്രദേശത്ത് ക്രൈസ്തവർക്ക് നേരെ ഭീഷണിയോ അഭിപ്രായ ഭിന്നതയോ നിലനില്ക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു ആക്രമണം അപ്രതീക്ഷിതമാണെന്ന് വചനപ്രഘോഷകനായ യുസഫ് അസീസ് പറഞ്ഞു. അഗ്നിബാധയെ തുടര്‍ന്നു ദേവാലയത്തിലെ പുസ്തകങ്ങളും കസേരകളും പൂര്‍ണ്ണമായി നശിച്ചു. ദേവാലയത്തിന്റെ സ്ഥിതിയിൽ ക്രൈസ്തവ സമൂഹം അതീവ ദു:ഖിതരാണ്. ആക്രമികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുമെന്നും ആരാധനാസമൂഹത്തിന്റെ സംരക്ഷണം ദൈവത്തിന് ഭരമേല്പിക്കുന്നതായും യുസഫ് അസീസ് വ്യക്തമാക്കി. മതനിന്ദ ആരോപിക്കപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ യുവാവ് പത്രാസ് മസിഹയുടേയും അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ സാജിദ് മസിഹയുടേയും ഭവനങ്ങൾ ബോംബാക്രമണം നടന്ന ദേവാലയത്തിന് സമീപമാണെന്നതു ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റായില്‍ ക്രൈസ്തവര്‍ക്ക് നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് വിശ്വാസികള്‍ കൊല്ലപ്പെടുകയും എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. കറാച്ചി ആർച്ച് ബിഷപ്പ് ജോസഫ് കോട്ട്സ് പാക്കിസ്ഥാനി ക്രൈസ്തവരുടെ സുരക്ഷയിൽ ആശങ്ക പങ്കുവെച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ദേശീയ കത്തോലിക്ക മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിന്നു.
Image: /content_image/News/News-2018-04-18-10:28:24.jpg
Keywords: പാക്കി

7595
Category: 1
Sub Category:
Heading: ചൈനയില്‍ കുട്ടികള്‍ ദേവാലയത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്
Content: ബെയ്ജിംഗ്: ചൈനയിലെ ഹെനാന്‍, സിന്‍ജിയാംഗ് പ്രവിശ്യകളിലെ പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളെ വിശുദ്ധ കുര്‍ബാനയിലും മതബോധന ക്ലാസിലും പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തികൊണ്ട് സര്‍ക്കുലര്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭാവിഭാഗങ്ങളായ ഹെനാന്‍ പാട്രിയോട്ടിക്ക് അസോസിയേഷനും (PA), ഹെനാന്‍ കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് അഫയേഴ്സും സംയുക്തമായിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ വിലക്കിന് പുറമെ കോണ്‍ഫന്‍സുകള്‍, വേനല്‍-ശൈത്യകാല ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് വൈദികര്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പാലിക്കാത്ത വൈദികരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും സര്‍ക്കുലറില്‍ നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഹെനാന്‍, സിന്‍ജിയാംഗ് എന്നീ പ്രവിശ്യകളിലാണ് ഈ നിരോധനമെങ്കിലും, വരുംകാലങ്ങളില്‍ ദേശീയ തലത്തില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന ആശങ്കയിലാണ് വിശ്വാസികള്‍. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ മറ്റാരെങ്കിലേയും ഏല്‍പ്പിച്ചിട്ട് വേണം ദേവാലയത്തില്‍ പോകുവാനെന്ന സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതില്‍ വീഴ്ച വരുത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകളും, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രജിസ്ട്രേഷനും റദ്ദാക്കപ്പെടുമെന്ന ഭീഷണിയുമുണ്ട്. നിലപാടില്‍ ഹെനാന്‍ പാട്രിയോട്ടിക്ക് അസോസിയേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വാസികള്‍ രംഗത്തുണ്ട്. ഹെനാന്‍ പാട്രിയോട്ടിക്ക് അസോസിയേഷന്റെ പ്രസിഡന്റായ ഫാ. വാങ്ങ് യൂഴെങ്ങും, ഹെനാന്‍ കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് അഫയേഴ്സിന്റെ സെക്രട്ടറിയായ ലി ജിയാന്‍ലിനും ഈ സര്‍ക്കുലറിനു മൗനാനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദുര്‍ബ്ബലരായ വെറും കളിപ്പാവകള്‍ മാത്രമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇതിനിടെ ഓരോ ഞായറാഴ്ചയും സര്‍ക്കാര്‍ അംഗീകൃത സഭാ പ്രതിനിധികള്‍ തന്റെ ദേവാലയത്തില്‍ നിന്നും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വരുന്ന കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നു അന്യാങ്ങിലെ ഒരു പുരോഹിതന്‍ വെളിപ്പെടുത്തി. ചൈനയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയെ തടയുക എന്നതാണ് ഈ നടപടികളുടെ പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2018-04-18-12:02:21.jpg
Keywords: ചൈന

7596
Category: 1
Sub Category:
Heading: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു
Content: ന്യൂഡല്‍ഹി: നാഗ്പൂര്‍ രൂപത ആര്‍ച്ച്ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. എഴുപത്തിരണ്ട് വയസ്സായിരിന്നു. ഇന്നു പുലര്‍ച്ചെ 5.00ന് ഡല്‍ഹി്യിലെ സിബിസിഐ സെന്ററില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ നാലിന് ഡ്രൈവര്‍ വന്നു വിളിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറന്നിരുന്നില്ല. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഹൃദയാഘാതം മൂലം നിര്യാണം സംഭവിച്ചതായി മനസിലാക്കിയത്. 1943 ജൂണ്‍ 5നു കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് അദ്ദേഹം ജനിച്ചത്. 1969ല്‍ വൈദികനായി അഭിഷിക്തനായി. 1977ല്‍ മധ്യപ്രദേശിലെ ഖണ്ഡ്വ രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെട്ടു. 1998 മുതല്‍ നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്തു വരികയായിരിന്നു. 1986ല്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാാരുടെ സമിതി രൂപീകൃതമായശേഷമുള്ള നൂറാമത്തെ മെത്രനായിരുന്നു ഏബ്രാഹം വിരുത്തകുളങ്ങര. മൃതദേഹം വൈകാതെ നാഗ്പ്പൂരില്‍ എത്തിക്കും.
Image: /content_image/News/News-2018-04-19-04:19:06.jpg
Keywords: ഒഡീഷ, മധ്യപ്ര

7597
Category: 18
Sub Category:
Heading: നൂറ്റിമുപ്പത്തി ഒന്നാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം തുരുത്തി ഫൊറോനയില്‍
Content: ചങ്ങനാശേരി: നൂറ്റിമുപ്പത്തി ഒന്നാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം മേയ് 19നു തുരുത്തി മര്‍ത്ത്മറിയം ഫൊറോനാ പള്ളിയിലെ ഫാ. ബെര്‍ണാദ് ആലഞ്ചേരി നഗറില്‍ നടക്കും. ഫൊറോനയായി ഉയര്‍ത്തപ്പെട്ടശേഷം തുരുത്തി പള്ളി ആതിഥ്യമരുളുന്ന ആദ്യ അതിരൂപതാദിനാഘോഷമാണ് നടക്കുവാനിരിക്കുന്നത്. കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്പിതിനായിരം കുടുംബാംഗങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡും സമ്മേളനത്തില്‍ സമ്മാനിക്കും. ആഗോള കത്തോലിക്കാ സഭ 2018 യുവജന വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച യുവ പ്രതിഭകളെ പ്രത്യേക അവാര്‍ഡ് നല്‍കി ആദരിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും നടക്കും. മേയ് 13നു അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കും. അതിരൂപത ദിനം വിളന്പരം ചെയ്ത് പേപ്പല്‍ പതാക ഉയര്‍ത്തും.
Image: /content_image/India/India-2018-04-19-05:33:40.jpg
Keywords: ചങ്ങനാ

7598
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസിയാകുക എന്നത് ഉന്നതത്തില്‍ നിന്നു നല്‍കപ്പെടുന്ന ദാനം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസിയാകുക എന്നത് ഉന്നതത്തില്‍ നിന്നു നല്‍കപ്പെടുന്ന ദാനമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശ്വാസം വിലയ്ക്കു വാങ്ങാന്‍ കഴിയുകയില്ലായെന്നും തീക്ഷ്ണമായ വിശ്വാസം ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമെന്നും പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. ഉയിര്‍പ്പ് തിരുനാളിന് ശേഷം മാമ്മോദീസായെ അടിസ്ഥാനമാക്കി ആരംഭിച്ച പ്രബോധന പരമ്പരയുടെ തുടര്‍ച്ചയായാണ് പാപ്പ ഇത്തവണയും വചനസന്ദേശം പങ്കുവെച്ചത്. ജ്ഞാനസ്നാനത്തില്‍ നമുക്കു ലഭിക്കുന്ന നാമം, നാമോരോരുത്തരും ദൈവത്താല്‍ സ്നേഹിക്കപ്പെടുന്ന അനന്യ വ്യക്തിയാണെന്നും നമ്മുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ആ സ്നേഹത്തോടു പ്രത്യുത്തരിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍, നിരവധിയായ വിളികളും ഉത്തരങ്ങളും കൊണ്ടു ഇഴചേര്‍ക്കപ്പെട്ടതാണ് ക്രിസ്തീയ ജീവിതം. യേശുവിനോടു അനുരൂപരായി തീരുന്നതിന് ദൈവം നമ്മെ പലപലരീതികളില്‍ വിളിക്കുന്നു. കുഞ്ഞു ജനിക്കുന്നതിനുമുമ്പു തന്നെ ആ കുഞ്ഞിന്‍റെ പേരിനെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിക്കുന്നു. ക്രൈസ്തവ വിശ്വാസിയാകുക എന്നത് ഉന്നതത്തില്‍ നിന്നു നല്കപ്പെടുന്ന ഒരു ദാനമാണ്. വിശ്വാസം വിലയ്ക്കു വാങ്ങാനാകില്ല, എന്നാല്‍ അത് യാചിക്കാം, ദാനമായി സ്വീകരിക്കാം. കര്‍ത്താവേ വിശ്വാസദാനം എനിക്കേകണമേ- ഇത് മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. വാസ്തവത്തില്‍ മാമ്മോദീസാ, വിശ്വാസത്തിന്‍റെ കൂദാശയാണ്. അതു വഴി മനുഷ്യര്‍ പരിശുദ്ധാരൂപിയാല്‍ ശക്തി പ്രാപിച്ച് ക്രിസ്തുവിന്‍റെ സുവിശേഷത്തോടു പ്രത്യുത്തരിക്കുന്നു. ക്രിസ്തുവിനോടു ചേര്‍ക്കപ്പെടാന്‍ പോകുന്നവന്‍റെ മേല്‍ വയ്ക്കപ്പെടുന്ന ക്രിസ്തുവിന്‍റെ മുദ്രയെ ആണ് കുരിശടയാളം സൂചിപ്പിക്കുന്നത്. തന്‍റെ കുരിശിനാല്‍ ക്രിസ്തു നമുക്കായി നേടിയ രക്ഷയുടെ കൃപയെയും അതു സൂചിപ്പിക്കുന്നുവെന്നും പാപ്പ വിശ്വാസഗണത്തെ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-05-04-12:02:12.PDF
Keywords: പാപ്പ

7599
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു ഇന്ന് 73ാം പിറന്നാള്‍
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കു ഇന്ന് 73ാം പിറന്നാള്‍. 1945 ഏപ്രിൽ 19 ന് ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ് മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ജനിച്ചത്. 1972 ഡിസംബർ 18 ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി. 1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പൊലീത്തയായി അഭിഷിക്തനായി. ഫെബ്രുവരി 18ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വെച്ചാണ് മാർ ആലഞ്ചേരിക്കു കർദ്ദിനാൾ പദവി ലഭിച്ചത്. #{red->none->b-> ജന്മദിനമാഘോഷിക്കുന്ന പ്രിയപ്പെട്ട ആലഞ്ചേരി പിതാവിന് പ്രവാചക ശബ്ദത്തിന്‍റെ ജന്മദിനാശംസകള്‍. }#
Image: /content_image/India/India-2018-04-19-07:19:42.jpg
Keywords: ആലഞ്ചേ