Contents
Displaying 7321-7330 of 25128 results.
Content:
7630
Category: 1
Sub Category:
Heading: പൗരോഹിത്യത്തിന്റെ 60 വര്‍ഷങ്ങള്‍ പിന്നിട്ട് ഇരട്ടസഹോദരങ്ങള്‍
Content: സിഡ്നി: പൗരോഹിത്യത്തിന്റെ അറുപതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ട് ഓസ്ട്രേലിയായില്‍ നിന്നുമുള്ള ഇരട്ടസഹോദരങ്ങളായ വൈദികര്‍. റിഡംപ്റ്ററിസ്റ്റ് വൈദികരായ ഫാ. ജോണ്‍ നീലും ഫാ.പാട്രിക്കുമാണ് തിരുപട്ടം സ്വീകരിച്ചതിന്റെ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദൈവ പരിപാലനയുടെ അറുപത് വർഷങ്ങളാണ് പൂർത്തിയാക്കിയതെന്ന് സഹോദര വൈദികർ പറയുന്നു. ചെറുപ്പം മുതൽ വൈദികരാകാൻ ആഗ്രഹിച്ചിരുന്ന ഇരുവരും ഗാലോങ്ങിലെ റിഡംപ്റ്ററിസ്റ്റ് മൈനർ സെമിനാരിയിൽ തങ്ങളുടെ പതിനഞ്ചാം വയസ്സിൽ വൈദിക പഠനം ആരംഭിക്കുകയായിരിന്നു. 1958 മാർച്ച് പതിനാറിനാണ് ഇരട്ട സഹോദരന്മാർ വിക്റ്റോറിയ ബല്ലാർട്ട് റിഡംപ്റ്ററിസ്റ്റ് ആശ്രമത്തിൽ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടത്. വ്യത്യസ്ത സേവനമേഖലകളാണ് ഇരട്ട സഹോദരന്മാർ തിരഞ്ഞെടുത്തത്. ആരംഭ കാലഘട്ടത്തില്‍ ഫാ.ജോൺ ഓസ്ട്രേലിയൻ സെമിനാരിയിൽ സേവനമനുഷ്ഠിച്ചപ്പോൾ ഫാ. പാട്രിക്ക് ദൈവശാസ്ത്ര പഠനവുമായി റോമിൽ തുടർന്നു. പിന്നീട് ക്രിസ്തുവിന്റെ സന്ദേശവുമായി ഫാ. ജോൺ ആഫ്രിക്കന്‍ ദൗത്യം ഏറ്റെടുത്തു. ബുർക്കിന ഫസോയിൽ ഇരുപത്തിരണ്ട് വർഷത്തെ മിഷൻ പ്രവർത്തനങ്ങൾക്ക് ശേഷം 2007ൽ ഉണ്ടായ സ്ട്രോക്കിനെ തുടർന്നാണ് അദ്ദേഹം സ്വദേശത്ത് മടങ്ങിയെത്തിയത്. ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ജീവിച്ച തങ്ങള്‍ക്ക് പൗരോഹിത്യ വിളിയുണ്ടെന്ന് ഉറപ്പിക്കാൻ നോവിഷ്യേറ്റ് അദ്ധ്യാപകർ നടത്തിയ പരീക്ഷണങ്ങള്‍ ഇന്നും ഓർക്കുന്നതായി വൈദികര്‍ വിവരിച്ചു. പൗരോഹിത്യത്തിന്റെ അപൂർവ നേട്ടം കഴിഞ്ഞ മാസം പതിനാറിന് ആഘോഷിച്ച ഇരട്ടവൈദിക സഹോദരങ്ങള്‍ റിഡംപ്റ്ററിസ്റ്റ് സമൂഹത്തില്‍ അംഗമാകുവാന്‍ സാധിച്ചത് ദൈവത്തിന്റെ പദ്ധതിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ന് ഇരുവരും കോഗാരഹ റിഡംപ്റ്ററിസ്റ്റ് സമൂഹത്തില്‍ വിശ്രമജീവിതം നയിക്കുകയാണ്.
Image: /content_image/News/News-2018-04-23-09:04:07.jpg
Keywords: പൗരോഹിത്യ

7631
Category: 1
Sub Category:
Heading: വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തില്‍ ഇനി വനിതകളും
Content: വത്തിക്കാന്‍: കത്തോലിക്ക സഭയുടെ കേന്ദ്ര ഭരണ സംവിധാനമായ റോമന്‍ കൂരിയായില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മൂന്നു വനിതകള്‍ക്ക് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിലെ കണ്‍സള്‍ട്ടന്റ്മാരായി ഫ്രാന്‍സിസ് പാപ്പാ നിയമനം നല്‍കി. ഏപ്രില്‍ 21 ശനിയാഴ്ചയായിരുന്നു വത്തിക്കാന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇറ്റലി സ്വദേശിനികളായ രണ്ട് പേരും, ഒരു ബെല്‍ജിയന്‍ സ്വദേശിനിയുമാണ് തിരുസംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അല്‍മായ കുടുംബ ഡിക്കാസ്റ്ററിയിലെ അല്‍മായ വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറിയായ ഡോ. ലിന്‍ഡ ഗിസോണി, റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്ര അധ്യാപികയായ പ്രൊഫ. മിഷേലിന ടെനാസ്, പാരീസിലെ കോളേജ് ഡെസ് ബെര്‍ണാഡിന്‍സില്‍ ദൈവശാസ്ത്ര പ്രൊഫസര്‍ ലെറ്റീഷ്യ കാല്‍മെയിന്‍ എന്നിവര്‍ക്കാണ് വിശ്വാസ തിരുസംഘത്തില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമേ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ഫാ. സെര്‍ജിയോ പാവ്ലോ ബോനാനി, റോമിലെ ലാറ്ററന്‍ സര്‍വ്വകലാശാലയിലെ സിവില്‍, കാനന്‍ നിയമ പരിപാലന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായ ഫാ. മാനുവല്‍ ജീസസ് അറോബാ കൊണ്ടെ എന്നീ വൈദികര്‍ക്കും വിശ്വാസ തിരുസംഘത്തില്‍ നിയമനം ലഭിച്ചിട്ടുണ്ട്. എല്ലാ വത്തിക്കാന്‍ തിരുസംഘങ്ങള്‍ക്കും പൊന്തിഫിക്കല്‍ സമിതികള്‍ക്കും പാപ്പമാര്‍ നിയമനം നല്‍കുന്ന കണ്‍സള്‍ട്ടന്റ്മാരുണ്ട്. പരിഹരിക്കപ്പെടേണ്ടതോ, കൂടുതല്‍ പഠനം നടത്തേണ്ടതോ ആയ പ്രശ്നങ്ങളില്‍ ഉപദേശവും അഭിപ്രായവും നല്‍കുക എന്നതാണ് കണ്‍സള്‍ട്ടന്റ്മാരുടെ ദൗത്യം. ഇതുവരെ വത്തിക്കാന്റെ 9 തിരുസംഘങ്ങളിലും കണ്‍സള്‍ട്ടന്റ്മാരായി നിയമനം ലഭിച്ചിരുന്നത് പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ വത്തിക്കാന്‍ ആരാധനക്രമ തിരുസംഘത്തില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പയാണ് ഈ ചരിത്രം തിരുത്തിക്കുറിച്ചത്. 1542-ല്‍ പാഷണ്ഡതയേയും, മതവിരുദ്ധതയേയും ചെറുക്കുക എന്ന ലക്ഷ്യത്തോടെ പോള്‍ മൂന്നാമന്‍ പാപ്പയാണ് ‘വിശ്വാസ തിരുസംഘം’ (CDF) സ്ഥാപിച്ചത്. 1998-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ആഗോളതലത്തില്‍ കത്തോലിക്ക വിശ്വാസ സത്യങ്ങളെ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ തിരുസംഘത്തെ നവീകരിച്ചിരിരുന്നു. വത്തിക്കാന്‍ തിരുസംഘങ്ങളില്‍ ഏറ്റവും പഴക്കമുള്ള തിരുസംഘമാണ് വിശ്വാസ തിരുസംഘം.
Image: /content_image/News/News-2018-04-23-11:10:44.jpg
Keywords: വിശ്വാസ തിരുസംഘ

7632
Category: 1
Sub Category:
Heading: മൂന്നു വര്‍ഷത്തിനകം വടക്കന്‍ അയര്‍ലണ്ട് കത്തോലിക്ക ഭൂരിപക്ഷമാകും
Content: ബെല്‍ഫാസ്റ്റ്: മൂന്നു വര്‍ഷത്തിനകം വടക്കന്‍ അയര്‍ലണ്ട് കത്തോലിക്ക ഭൂരിപക്ഷ രാജ്യമാകുമെന്ന് മുന്‍നിര അക്കാദമിക് വിദഗ്ദനായ ഡോ. പോള്‍ നോലന്‍റിന്റെ വിലയിരുത്തല്‍. രാഷ്ട്രത്തെ സമാധാന പ്രക്രിയകളേയും, സാമൂഹിക ചലനങ്ങളേയും സസൂക്ഷമം നിരീക്ഷിച്ചുവരുന്ന മുന്‍നിര അക്കാദമിക് വിദഗ്ദനായ ഡോ. നോലന്‍ വടക്കന്‍ അയര്‍ലണ്ടിലെ ബി.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍. “ഇന്ന്‍ മുതല്‍ 3 വര്‍ഷം തികയുമ്പോഴേക്കും നമ്മള്‍ അവസാനിക്കും. രാഷ്ട്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നമ്മുടെ രാഷ്ട്രം കത്തോലിക്കാ ഭൂരിപക്ഷരാഷ്ട്രമാവും” എന്നാണ് ഡോ. നോലന്‍റെ പ്രസ്താവന. 2011-ല്‍ നടന്ന സെന്‍സസ് പ്രകാരം, വടക്കന്‍ അയര്‍ലണ്ടിലെ പ്രൊട്ടസ്റ്റന്റ് സമൂഹം 48 ശതമാനമായിരുന്നു. കത്തോലിക്കരാകട്ടെ 45 ശതമാനവും. സ്കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ 51 ശതമാനം കത്തോലിക്കരും, 37 ശതമാനം പ്രൊട്ടസ്റ്റന്‍റുകാരുമാണ്. 2016-ലെ കണക്കനുസരിച്ച് ജോലിചെയ്യുവാന്‍ പ്രായമായവരുടെ എണ്ണത്തില്‍ 44 ശതമാനവും കത്തോലിക്കരായപ്പോള്‍, പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തിന്റെ എണ്ണം 40 ശതമാനമായിരുന്നു. സ്കൂള്‍ കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കി നോക്കിയാല്‍ 51 ശതമാനം കത്തോലിക്കരും, 37 ശതമാനം പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തില്‍ മാത്രമായിരുന്നു പ്രൊട്ടസ്റ്റന്‍റുകാര്‍ മുന്നിട്ടു നിന്നിരുന്നത്. 57 ശതമാനം പ്രൊട്ടസ്റ്റന്റ്കാരും 35 ശതമാനം കത്തോലിക്കരുമായിരുന്നു വയോധികരായി ഉണ്ടായിരിന്നത്.
Image: /content_image/News/News-2018-04-23-13:13:22.jpg
Keywords: കത്തോലിക്ക

7633
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു യാത്രാമൊഴി
Content: നാഗ്പുര്‍: ആര്‍ച്ച് ബിഷപ്പ് ഡോ.ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ ഭൗതികശരീരം നാഗ്പുര്‍ സെന്റ് ഫ്രാന്‍സിസ് സാലസ് കത്തീഡ്രലില്‍ ഇന്നലെ വൈകുന്നേരം കബറടക്കി. മൃതസംസ്ക്കാര ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, ഗോവ ആര്‍ച്ച് ബിഷപ്പ് ഡോ. ഫിലിപ്പ് നേരി ഫെറോ എന്നിവര്‍ വിവിധ ഘട്ടങ്ങളിലായി കാര്‍മ്മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം അന്‍പതിലേറെ ബിഷപ്പുമാരും തിരുകര്‍മ്മങ്ങളില്‍ ഭാഗഭാക്കായി. കഷ്ടപ്പാടുകളും ത്യാഗങ്ങളും അനുഷ്ഠിച്ച് അദ്ദേഹം അര്‍പ്പിച്ച ശുശ്രൂഷാശൈലി ഒട്ടേറെ സമര്‍പ്പിതര്‍ക്കു പ്രവര്‍ത്തനമാതൃകയായിട്ടുണ്ടെന്നും ഭാരതസഭയുടെ വളര്‍ച്ചയ്ക്കും ഐക്യത്തിനുമായി പിതാവ് എക്കാലവും നിലകൊണ്ടുവെന്നും കര്‍ദ്ദിനാള്‍ സ്മരിച്ചു. സഹനങ്ങളും ദുരിതങ്ങളും ജീവിതബലിയായി അര്‍പ്പിച്ച വിരുത്തക്കുളങ്ങര പിതാവ് എക്കാലത്തും ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും വിശ്വാസപ്രചാരണ തിരുസംഘത്തിന്റെയും അനുശോചനം വിവിധ പ്രതിനിധികള്‍ വായിച്ചു. സിബിസിഐയുടെ അനുശോചനം സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസും മുംബൈ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അനുശോചനം മുംബൈ സഹായ മെത്രാന്‍ ഡോ. ഡൊമിനിക് സാവിയോ ഫെര്‍ണാണ്ടസും വായിച്ചു. ഖാണ്ഡ്‌വ, നാഗ്പൂര്‍ രൂപതകളില്‍ സേവനം ചെയ്തു അനേകരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച ആര്‍ച്ച്ബിഷപ്പ് വിരുത്തക്കുളങ്ങരയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒരു ലക്ഷത്തോളം ആളുകളാണ് നാഗ്പൂരില്‍ എത്തിച്ചേര്‍ന്നത്.
Image: /content_image/India/India-2018-04-24-04:07:43.jpg
Keywords: വിരുത്ത

7634
Category: 18
Sub Category:
Heading: ബിജെപിയുടെ ശ്രമം വര്‍ഗീയ ലഹള: കെസിവൈഎം
Content: കൊച്ചി: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നാടിന് ആപത്താണെന്ന ബിജെപി എംപി ഭരത് സിംഗിന്റെ പ്രസ്താവനയെ അപലപിച്ചു കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ്. രാജ്യത്തു വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കുവാനാണു ബിജെപിയുടെ ശ്രമമെന്നും ഇതിന്റെ ഭാഗമാണ് എംപിയുടെ പ്രസ്താവനയെന്നും കെസിവൈഎം വ്യക്തമാക്കി. വര്‍ഗീയ ലഹള സൃഷ്ടിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ എംപിയെ പുറത്താക്കുവാനുള്ള ആര്‍ജവം ബിജെപിക്കുണ്ടാവണമെന്നും ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. രാജ്യത്തിന് ക്രിസ്തീയ മിഷ്ണറിമാര്‍ ചെയ്ത സേവനപ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും അറിയാവുന്നതാണ്. മദര്‍ തെരേസയും ചാവറയച്ചനുമടക്കമുള്ള ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ആതുര സേവനരംഗത്തും വിദ്യാഭ്യാസ അടിസ്ഥാന വികസനരംഗത്തും നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ആ മിഷ്ണറിമാരെ ഭാരതവും ഇവിടുത്തെ ഹൈന്ദവരടങ്ങുന്ന ജനവിഭാഗങ്ങളും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുള്ളതാണ്. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ഇത്തരം പ്രസ്താവനകള്‍ സമൂഹത്തില്‍ അസഹിഷ്ണുത പരത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത്തരം പ്രസ്താവന നടത്തിയ ഭരത് സിംഗ് ഒരു ജനപ്രതിനിധിയായിരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം എംപി സ്ഥാനം രാജിവച്ച് ഭാരതത്തോട് മാപ്പ് പറയണം. യോഗത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍, ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, സംസ്ഥാന ഭാരവാഹികളായ ആരതി റോബര്‍ട്ട്, ജോബി ജോണ്‍, സ്‌റ്റെഫി സ്റ്റാന്‍ലി, ജോമോള്‍ ജോസ്, ലിജിന്‍ ശ്രാന്പിക്കല്‍, ടോം ചക്കാലക്കുന്നേല്‍, പി. കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-04-24-04:28:28.jpg
Keywords: കെസിവൈഎം

7635
Category: 1
Sub Category:
Heading: നാമഹേതുക തിരുനാളില്‍ ഐസ്ക്രീം വിതരണവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ നാമഹേതുകത്തിരുനാള്‍ ദിനത്തില്‍ ഐസ് ക്രീം വിതരണവുമായി ഫ്രാന്‍സിസ് പാപ്പ. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രം, കാരിത്താസിനോടു ചേര്‍ന്ന് മൂവായിരം പേര്‍ക്ക് ഐസ്ക്രീം വിതരണം ചെയ്തു. ഇന്നലെ സെന്റ് ജോര്‍ജിന്റെ (ഗീവര്‍ഗ്ഗീസിന്റെ) തിരുനാളായിരുന്നു. അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര് ഹോര്‍ഹെ മരിയോ ബര്‍ഗോളിയോ എന്നാണ്. ഹോര്‍ഹെ എന്നാല്‍ ജോര്‍ജ് എന്നാണ് അര്‍ത്ഥമാക്കുന്നത്. 2014ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 78ാം ജന്മദിനം ആഘോഷിച്ചത് റോമിലെ അഗതികള്‍ക്ക് സ്ലീപിംഗ് ബാഗുകള്‍ വിതരണം ചെയ്തായിരുന്നു. വീടില്ലാത്ത എട്ടുപേരെ വിളിച്ചുവരുത്തി ഒപ്പമിരുത്തി ഭക്ഷണം കഴിച്ചായിരുന്നു 2016ലെ ജന്മദിനാഘോഷം. ഇന്നലെ ലോകമെമ്പാടുനിന്നും വിവിധ മാധ്യമങ്ങളിലൂടെ പാപ്പായ്ക്ക് അനേകര്‍ ആശംസകള്‍ നേര്‍ന്നു.
Image: /content_image/News/News-2018-04-24-05:47:15.jpg
Keywords: പാപ്പ

7636
Category: 18
Sub Category:
Heading: മിഷ്ണറിമാരെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവന; ബിജെപി എംപിയ്ക്കെതിരെ പരാതി
Content: കൊച്ചി: ക്രൈസ്തവ മിഷ്ണറിമാരെ അപമാനിച്ചുകൊണ്ടുള്ള ബിജെപി എംപി ഭരത് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരേ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ പരാതി. കെഎല്‍സിഎ സംസ്ഥാന സമിതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കെതിരായി പ്രസ്താവന നടത്തിയ എംപി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളില്‍ ക്രൈസ്തവ മിഷ്ണറിമാര്‍ ചെയ്ത സേവനങ്ങള്‍ ഇത്തരത്തിലുള്ള പ്രസ്താവകളിലൂടെ തിരസ്‌കരിക്കാനാകില്ല.ചരിത്രബോധമില്ലാത്തതും വര്‍ഗീയവുമായ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു ഭീഷണിയാണെന്നും ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് നല്‍കിയ പരാതിയില്‍ പറയുന്നു.
Image: /content_image/India/India-2018-04-24-06:17:24.jpg
Keywords: ആര്‍എസ്‌എസ്, ഹിന്ദുത്വ

7637
Category: 18
Sub Category:
Heading: കൃപാഭിഷേകം കണ്‍വെന്‍ഷന്‍ മേയ് ഒന്‍പതു മുതല്‍
Content: അതിരമ്പുഴ: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ മേയ് ഒന്‍പതു മുതല്‍ 13 വരെ നടക്കും. ഉച്ചകഴിഞ്ഞ് 3.30നു ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കും. വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, സൗഖ്യാരാധന, കുമ്പസാരം, കൗണ്‍സലിംഗ് എന്നിവയ്ക്കു ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ 75 അംഗ ടീം നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് 3.30നു ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി 9.30നു സമാപിക്കും. അതിരന്പുഴ പള്ളി മൈതാനത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ആണ് പന്തല്‍ നിര്‍മ്മിക്കുന്നത്. കണ്‍വന്‍ഷന്‍ പന്തലില്‍ രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും.
Image: /content_image/India/India-2018-04-24-07:11:36.jpg
Keywords: കൃപാഭി

7638
Category: 1
Sub Category:
Heading: മാരോണൈറ്റ് സഭയ്ക്കു ഗള്‍ഫ് മേഖലയില്‍ ആദ്യ ദേവാലയം
Content: ദോഹ: കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്തുകളിലൊന്നായ മാരോണൈറ്റ് സഭയ്ക്കു ഗള്‍ഫ് മേഖലയില്‍ പ്രഥമ ദേവാലയം. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് പ്രഥമ മാരോണൈറ്റ് ദേവാലയം നിര്‍മ്മിക്കുന്നത്. ദേവാലയത്തിന്റെ ശിലാസ്ഥാപനം സഭാദ്ധ്യക്ഷനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹി നിര്‍വ്വഹിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലെബനനിലെ മാരോണൈറ്റ് സന്യാസിയായിരിന്ന വിശുദ്ധ ചര്‍ബെലിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന് തറക്കല്ലിട്ടത്. സർക്കാർ അധികൃതരാണ് ദേവാലയത്തിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയത്. ഖത്തറില്‍ ഇരുപത്തിഅയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ലെബനീസ് പൗരന്മാരാണ് വസിക്കുന്നത്. ഇസ്ളാമിക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാത്രിയാര്‍ക്കീസ് ബേച്ചാര കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ സന്ദര്‍ശിച്ചു സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. മാരോണൈറ്റ് സഭയ്ക്ക് ലെബനനു പുറമേ സിറിയയിലും സൈപ്രസിലും സാന്നിധ്യമുണ്ട്. വ്യാഴാഴ്ച ഖത്തറില്‍ എത്തിയ പാത്രിയാര്‍ക്കീസ് ബേച്ചാര ഗവണ്‍മെന്‍റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തി. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിലെ ഏക അറബ് വംശജനാണ് പാത്രിയാര്‍ക്കീസ് ബേച്ചാര.
Image: /content_image/News/News-2018-04-24-08:43:03.jpg
Keywords: സൗദി, സല്‍മാ

7639
Category: 1
Sub Category:
Heading: മുസ്ളിം യുവാവിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചു; ആസിഡ് ആക്രമണത്തില്‍ ക്രിസ്ത്യന്‍ യുവതിക്കു ദാരുണാന്ത്യം
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മുസ്ളിം യുവാവിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ യുവതിയ്ക്കു ദാരുണാന്ത്യം. പഞ്ചാബ് പ്രവിശ്യയിലെ സിയൽകോട്ട് സ്വദേശിയായ അസ്മ യാക്കൂബ് എന്ന യുവതി ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഇരുപത്തിയഞ്ചുകാരിയായ അസ്മ യാക്കൂബ്, റിസ്വാൻ ഗുജ്ജർ എന്ന യുവാവിന്റെ ആസിഡ് ആക്രമണത്തെ തുടർന്ന് തൊണ്ണൂറ് ശതമാനം പൊള്ളലുമായാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ പതിനേഴിനാണ് സംഭവം നടന്നത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നു അസ്മയുടെ നേരെ റിസ്വാൻ ആസിഡ് ഒഴിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെ അപലപിച്ചു ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും എഴുനൂറോളം ക്രൈസ്തവ പെൺകുട്ടികൾ മാനഭംഗത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Image: /content_image/News/News-2018-04-24-10:31:01.jpg
Keywords: പാക്കി