category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബിജെപിയുടെ ശ്രമം വര്‍ഗീയ ലഹള: കെസിവൈഎം
Contentകൊച്ചി: ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നാടിന് ആപത്താണെന്ന ബിജെപി എംപി ഭരത് സിംഗിന്റെ പ്രസ്താവനയെ അപലപിച്ചു കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ്. രാജ്യത്തു വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കുവാനാണു ബിജെപിയുടെ ശ്രമമെന്നും ഇതിന്റെ ഭാഗമാണ് എം‌പിയുടെ പ്രസ്താവനയെന്നും കെ‌സി‌വൈ‌എം വ്യക്തമാക്കി. വര്‍ഗീയ ലഹള സൃഷ്ടിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ എംപിയെ പുറത്താക്കുവാനുള്ള ആര്‍ജവം ബിജെപിക്കുണ്ടാവണമെന്നും ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. രാജ്യത്തിന് ക്രിസ്തീയ മിഷ്ണറിമാര്‍ ചെയ്ത സേവനപ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും അറിയാവുന്നതാണ്. മദര്‍ തെരേസയും ചാവറയച്ചനുമടക്കമുള്ള ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ ആതുര സേവനരംഗത്തും വിദ്യാഭ്യാസ അടിസ്ഥാന വികസനരംഗത്തും നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ആ മിഷ്ണറിമാരെ ഭാരതവും ഇവിടുത്തെ ഹൈന്ദവരടങ്ങുന്ന ജനവിഭാഗങ്ങളും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുള്ളതാണ്. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ഇത്തരം പ്രസ്താവനകള്‍ സമൂഹത്തില്‍ അസഹിഷ്ണുത പരത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത്തരം പ്രസ്താവന നടത്തിയ ഭരത് സിംഗ് ഒരു ജനപ്രതിനിധിയായിരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം എംപി സ്ഥാനം രാജിവച്ച് ഭാരതത്തോട് മാപ്പ് പറയണം. യോഗത്തില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍, ഡയറക്ടര്‍ റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, സംസ്ഥാന ഭാരവാഹികളായ ആരതി റോബര്‍ട്ട്, ജോബി ജോണ്‍, സ്‌റ്റെഫി സ്റ്റാന്‍ലി, ജോമോള്‍ ജോസ്, ലിജിന്‍ ശ്രാന്പിക്കല്‍, ടോം ചക്കാലക്കുന്നേല്‍, പി. കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-24 08:58:00
Keywordsകെ‌സി‌വൈ‌എം
Created Date2018-04-24 08:58:28