Contents
Displaying 7291-7300 of 25128 results.
Content:
7600
Category: 1
Sub Category:
Heading: ദയാവധത്തിന് അനുമതി നല്‍കുവാനുള്ള നീക്കത്തിനെതിരെ ക്രൈസ്തവ സമൂഹം
Content: സെന്‍റ് പീറ്റര്‍ ഫോര്‍ട്: ഇംഗ്ലീഷ് ചാനലിലെ ദ്വീപായ ഗ്യൂൺസെയില്‍ ദയാവധത്തിന് ഔദ്യോഗിക അനുമതി നല്‍കുവാനുള്ള നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം. ദയാവധ നിയനിർമ്മാണത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് മെയ് പതിനാറിന് ഗ്യൂൺസെയിയിലെ നിയമനിർമ്മാണ സഭയിൽ ചർച്ച നടക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവനേതാക്കൾ ഇതിനോടകം ദയവധത്തെ എതിര്‍ത്തുകൊണ്ടുള്ള കത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. കത്തോലിക്ക സഭ, ദ ചർച്ച് ഓഫ് ഇംഗ്ലണ്ട്, മെത്തഡിസ്റ്റ് ചര്‍ച്ച് എന്നിവയുടെ പ്രതിനിധികളാണ് കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ജീവിതം അവസാനിപ്പിക്കുന്നതിനുള്ള മാർഗത്തെപ്പറ്റി ചിന്തിക്കുകയല്ല ജീവനെ പിന്തുണക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടതെന്ന്‍ കത്തില്‍ ക്രൈസ്തവ നേതാക്കള്‍ കുറിച്ചു. ജീവിതത്തിൽ വേദനയുടെയും സങ്കടങ്ങളുടെയും സമയമുണ്ട്. എന്നാല്‍ ജീവന്‍ അമൂല്യവും അത് സംരക്ഷിക്കപ്പെടേണ്ടതുമാണ്. ഒരാളെ മരിക്കാൻ സഹായിക്കുക എന്നാൽ അയാളെ ആത്മഹത്യ ചെയ്യാൻ സഹായിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ദയാവധത്തിനുള്ള നിയമനിർമ്മാണം സെനറ്റ് തള്ളിക്കളയുമെന്നാണ് തങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷയുമെന്നും ക്രൈസ്തവ നേതൃത്വം കത്തിൽ വ്യക്തമാക്കി.
Image: /content_image/News/News-2018-04-19-08:20:34.jpg
Keywords: ദയാവധ

7601
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിന് ദിവ്യകാരുണ്യം നല്‍കുക അസാധ്യം: വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ ആവശ്യത്തെ തള്ളികളഞ്ഞുകൊണ്ട് വത്തിക്കാന്‍ വിശ്വാസ തിരുസംഘം. ഇതുസംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പായുടെ ഇടപെടലിനായി ജര്‍മ്മന്‍ മെത്രാന്‍ സമിതി അയച്ച മാര്‍ഗ്ഗരേഖ പാപ്പായുടെ അനുവാദത്തോടെ തന്നെ വത്തിക്കാന്‍ വിശ്വാസ തിരുസംഘം തിരിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഓസ്ട്രിയന്‍ കത്തോലിക്ക ന്യൂസ് വെബ്സൈറ്റായ കാത്ത്.നെറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 'അത്യാവശ്യവും ഒഴിവാക്കാനാവാത്തതുമായ ഘട്ടങ്ങളില്‍ കത്തോലിക്കരല്ലാത്തവര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കാം' എന്ന കാനോന്‍ നിയമം 844-ന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22-നാണ് ജര്‍മ്മനിയിലെ മെത്രാന്‍ സമിതി ഈ അജപാലക മാര്‍ഗ്ഗരേഖക്ക് അംഗീകാരം നല്‍കിയത്. ഇതിനിടെ മെത്രാന്‍ സമിതിയിലെ സ്റ്റെഫാന്‍ ഓസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഏഴോളം മെത്രാന്‍മാര്‍ ഇക്കാര്യത്തില്‍ വത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശത്തെ വത്തിക്കാന്‍ തള്ളികളഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെ, ലളിതമായ കാര്യത്തിന് വേണ്ടി ദിവ്യകാരുണ്യ സ്വീകരണം സംബന്ധിച്ച് കാലാകാലങ്ങളായി പിന്തുടര്‍ന്നുവരുന്ന കത്തോലിക്കാ വിശ്വാസ ബോധ്യത്തെ മാറ്റുന്നത് ശരിയാണോയെന്ന്‍ വിചിന്തനം ചെയ്യണമെന്നു രൂപതയുടെ വാര്‍ത്താപത്രത്തില്‍ സ്റ്റെഫാന്‍ ഓസ്റ്റര്‍ കുറിച്ചതു വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിന്നു. ജര്‍മ്മന്‍ കര്‍ദ്ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, പോള്‍ ജോസഫ് കോഡ്സ് തുടങ്ങിയവരും ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശത്തിനെതിരാണ്. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
Image: /content_image/News/News-2018-04-19-09:56:03.jpg
Keywords: ദിവ്യകാരുണ്യ

7602
Category: 1
Sub Category:
Heading: ഒന്നര നൂറ്റാണ്ട് പിന്നിട്ട് മ്യാന്മറിലെ മിഷ്ണറി സമൂഹം
Content: യാംഗൂണ്‍: മ്യാന്‍മറില്‍ മിഷ്ണറിമാർ എത്തിയതിന്റെ നൂറ്റിയന്‍പതാം വാർഷികാഘോഷം ക്രിസ്തീയ സാക്ഷ്യത്തിന്റെ സംഗമമായി. ടോംങ്കുവിൽ നടന്ന വാര്‍ഷികാഘോഷത്തിലും പ്രാർത്ഥനാ ശുശ്രൂഷയിലും ഇരുപതിനായിരത്തോളം കത്തോലിക്ക വിശ്വാസികള്‍ പങ്കെടുത്തു. 1868-ൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് (പി.ഐ.എം.ഇ) ആണ് കിഴക്കൻ ബർമ്മയിലെ ലെയ്ക്ക് തോ ഗ്രാമത്തിൽ മിഷ്ണറി പ്രവർത്തനം ആരംഭിച്ചത്. ഏപ്രിൽ 7, 8 തീയ്യതികളിലായാണ് മിഷ്ണറിമാർ സ്ഥാപിച്ച പ്രഥമ രൂപതയായ ടോംങ്കുവിൽ വാർഷികാഘോഷങ്ങൾ നടന്നത്. ജൂബിലിയാഘോഷങ്ങൾക്ക് പി.ഐ.എം.ഇ അദ്ധ്യക്ഷൻ ഫാ. ഫെറുസിയോ ബ്രാബിലസ്ക നേതൃത്വം നല്കി. യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പും മ്യാൻമറിലെ പ്രഥമ കർദ്ദിനാളുമായ ചാൾസ് മോങ്ങ് ബോ, ടോംങ്കു ബിഷപ്പ് മോൺ. ഐസക്ക് ദാനു എന്നിവർ ശുശ്രൂഷകൾക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മിഷ്ണറിമാരുടെ സ്മരണാർത്ഥം നിർമ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം കർദ്ദിനാൾ ബോയും മെത്രാന്മാരും ചേർന്ന് നിർവഹിച്ചു. ലാറ്റിൻ ഭാഷയിൽ നടന്ന വാർഷിക ആഘോഷവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. ശുശ്രൂഷ മദ്ധ്യേ നാല് നവവൈദികര്‍ അഭിഷിക്തരായി. പി.ഐ.എം.ഇ മിഷ്ണറിമാരുടെ സേവനം രാജ്യത്ത് വിശ്വാസ വളർച്ചയ്ക്ക് കാരണമായതായും വിശ്വാസികൾ ഇന്നും മിഷ്ണറിമാരുടെ സേവനത്തെ വിലമതിക്കുന്നുവെന്നും ചടങ്ങുക്കൾക്ക് സാക്ഷ്യം വഹിച്ചവർ പറഞ്ഞു. തദ്ദേശീയ ദേവാലയങ്ങളുടെ സ്ഥാപനത്തിൽ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് ടോംങ്കു, കെങ്ങ്തങ്ങ്, ലാഷിയോ, ലൊയ്കോ, പെകോൺ എന്നിങ്ങനെ ആറ് രൂപതകളാണ് കിഴക്കന്‍ മ്യാന്മറില്‍ സ്ഥാപിച്ചത്. 1966 ൽ വിദേശ മിഷ്ണറിമാരെ പുറത്താക്കിയ നടപടിയും സഭാ വസ്തുവകകൾ പിടിച്ചെടുക്കാൻ തീരുമാനിച്ച ഗവൺമെന്റ് നീക്കത്തെയും അതിജീവിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് രാജ്യത്തു യേശുവിനെ എത്തിക്കുവാന്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. 1950 നും 1953 നും ഇടയിൽ യേശുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച ഫാ. മാരിയോ വെര്‍ഗാരേയെ 2014-ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരിന്നു.
Image: /content_image/News/News-2018-04-19-11:48:46.jpg
Keywords: മ്യാന്‍മ

7603
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു
Content: മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ തലസ്ഥാനത്ത് കത്തോലിക്ക വൈദികന്‍ പള്ളിയില്‍ കുത്തേറ്റു മരിച്ചു. ഫാ. റൂബന്‍ അല്‍കാതാര ഡയസ് ആണ് മെക്‌സിക്കോ സിറ്റി പ്രാന്തത്തില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ഇസ്കാല്ലി രൂപതയിലെ ക്വഒഷിലാന്‍ 'ഔർ ലേഡി ഓഫ് കാർമെൻ' ഇടവക ദേവാലയ വികാരിയായിരുന്ന ഫാ. റൂബന്‍ വൈകീട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ് കൊല്ലപ്പെട്ടത്. ഘാതകനെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരികയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പുരോഹിതര്‍ കൊല്ലപ്പെടുന്നത് മെക്‌സിക്കോയിലാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഇതില്‍ ഇരുപത്തിയൊന്ന് പേർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടുവെന്ന വസ്തുത മെക്സികോയിലെ ക്രൈസ്തവ പീഡനങ്ങളുടെ തീവ്രത വ്യക്തമാക്കുന്നു.
Image: /content_image/News/News-2018-04-20-04:12:23.jpg
Keywords: മെക്സി

7604
Category: 18
Sub Category:
Heading: മാര്‍ അത്തനാസിയോസിന്റെ മൃതസംസ്ക്കാരം ഇന്ന്
Content: തിരുവല്ല: ബുധനാഴ്ച കാലംചെയ്ത മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷനുമായ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസിന്റെ മൃതസംസ്ക്കാരം ഇന്നു രാവിലെ നടക്കും. തിരുവല്ല എസ്സിഎസ് അങ്കണത്തിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോടു ചേര്‍ന്നാണ് കബറടക്കം. സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ രാവിലെ 8.30ന് മൂന്നാംഭാഗ കബറടക്ക ശുശ്രൂഷ ആരംഭിക്കും. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തിലാണു കബറടക്ക ശുശ്രൂഷകള്‍. സഭയിലെ മറ്റു ബിഷപ്പുമാര്‍ സഹകാര്‍മികരാകും. ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തും. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, പത്തനംതിട്ട രൂപത കോ അഡ്ജത്തൂര്‍ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, യാക്കോബായ സഭ സുനഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് അടക്കം നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ ഇന്നലെ തിരുവല്ല സെന്റ് തോമസ് ദേവാലയത്തില്‍ എത്തിയത്.
Image: /content_image/India/India-2018-04-20-05:07:07.jpg
Keywords: മാര്‍ത്തോ

7605
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം
Content: കൊച്ചി: ഇന്നലെ അന്തരിച്ച നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം. ഭാരതസഭയുടെ വളര്‍ച്ചയ്ക്കും മതസൗഹാര്‍ദരംഗത്തും മഹനീയ സംഭാവനകള്‍ നല്‍കിയ ഇടയശ്രേഷ്ഠനെയാണു നഷ്ടമായതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭ വലിയ പ്രതീക്ഷവയ്ക്കുന്ന യുവജനശുശ്രൂഷയ്ക്കു ഉണര്‍വും പുതിയ മാനങ്ങളും നല്‍കാന്‍ അദ്ദേഹത്തിനായി. 34ാം വയസില്‍ മെത്രാന്‍ ചുമതലയിലേക്കെത്തിയെന്നത് അദ്ദേഹത്തിന്റെ അജപാലനശൈലിക്കു ചുരുങ്ങിയ കാലംകൊണ്ടു ലഭിച്ച സ്വീകാര്യതയെയാണ് ഓര്‍മിപ്പിക്കുന്നത്. മധ്യപ്രദേശിലെ ഖാണ്ട്വ രൂപതയുടെ പ്രഥമ മെത്രാന്‍ എന്ന നിലയില്‍ 21 വര്‍ഷക്കാലം നടത്തിയ സേവനം സഭയുടെ സംവിധാനങ്ങളില്‍ മാത്രമല്ല, സാമൂഹ്യരംഗങ്ങളിലും പ്രതിഫലിച്ചുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഒരു കാലഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ എന്ന നിലയില്‍ സവിശേഷവും ഊര്‍ജസ്വലവുമായ നേതൃത്വവുമാണ് അദ്ദേഹം ഭാരതസഭയ്ക്ക് നല്‍കിയിട്ടുള്ളതെന്ന്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. പാവങ്ങളുടെ ഇടയന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള സവിശേഷമായ നേതൃത്വവും ഉള്‍ക്കാഴ്ചകളും ഭാരതസഭ നന്ദിയോടെ ഓര്‍ക്കുന്നു. മലങ്കര സുറിയാനി കത്തോലിക്ക സഭയെ സംബന്ധിച്ച് അതിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു ആര്‍ച്ച്ബിഷപ് വിരുത്തക്കുളങ്ങരയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ പെട്ടെന്നുള്ള വേര്‍പാട് വേദനാജനകമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പ്രതികരിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ, 34 ാമത്തെ വയസില്‍ മേല്‍പ്പട്ട ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട അദ്ദേഹം തീക്ഷ്ണമതിയായ ഒരു മിഷ്ണറിയായിരുന്നു. 1977 ല്‍ രൂപീകൃതമായ ഖാണ്ട്വ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിലും നാഗ്പൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു. സഭയുടെ പൊതുവായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധിച്ചിരുന്ന അദ്ദേഹം സീറോ മലബാര്‍ സഭയോടും പ്രത്യേക സ്‌നേഹം പുലര്‍ത്തിയെന്നും മാര്‍ ജോസഫ് പവ്വത്തില്‍ സ്മരിച്ചു. ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാട് അവിശ്വസനീയമായി തോന്നുന്നുവെന്ന്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്മാരുടെ സമ്മേളനത്തില്‍ ആശയ വിനിമയങ്ങളിലൂടെയും ക്രിയാത്മകമായ വിമര്‍ശനങ്ങളിലൂടെയും വസ്തുനിഷ്ഠമായ വിലയിരുത്തലുകളിലൂടെയും പ്രായോഗികമായ നിര്‍ദേശങ്ങളിലൂടെയും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നുവെന്നും മാര്‍ പെരുന്തോട്ടം അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നാഗ്പുരിലെ എസ്എഫ്എസ് കത്തീഡ്രലില്‍ നടക്കും. ഇന്നലെ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ഇന്നലെ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു വത്തിക്കാന്‍ ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ, ബിഷപ്പുമാരായ ഡോ. ജോണ്‍ വടക്കേല്‍, ഡോ. തിയഡോര്‍ മസ്‌ക്രീനാസ് എന്നിവരടക്കം ഇരുപത്തഞ്ചിലേറെ ബിഷപ്പുമാര്‍ നേതൃത്വം നല്‍കി. നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു.
Image: /content_image/India/India-2018-04-20-05:49:50.jpg
Keywords: നാഗ്പൂ, ഒഡീ

7606
Category: 18
Sub Category:
Heading: പിഒസി സുവര്‍ണ ജൂബിലി സമാപനാഘോഷം
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) യുടെ ആസ്ഥാനകാര്യാലയവും കേരളത്തിലെ ലത്തീന്‍, മലബാര്‍, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ (പിഒസി) സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ ഇന്നാരംഭിക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിന്‌പോസിയം, കൃതജ്ഞതാബലി, പൊതുസമ്മേളനം എന്നിവയാണു രണ്ടു ദിവസത്തെ സമാപനാഘോഷങ്ങളുടെ ഭാഗമായി നടക്കുക. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടന സന്ദേശം നല്‍കും. ക്രൈസ്തവികതയും കേരളസമൂഹവും എന്ന വിഷയത്തില്‍ പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളസഭയും മാനവ വികസനവും എന്ന വിഷയത്തില്‍ സി.ആര്‍. നീലകണ്ഠന്‍, ലിഡാ ജേക്കബ് എന്നിവര്‍ പ്രഭാഷണം നടത്തും. മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററാകും. അലക്‌സാണ്ടര്‍ ജേക്കബ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ ക്രൈസ്തവ ദര്‍ശനവും ദാര്‍ശനിക കേരളവും എന്ന വിഷയത്തില്‍ സംസാരിക്കും. റവ. ഡോ. പോള്‍ തേലക്കാട്ട് മോഡറേറ്ററാകും. നാളെ രാവിലെ 8.30ന് കേരളസഭ ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ ജേക്കബ് പുന്നൂസ്, ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ അവതരിപ്പിക്കും. റവ. ഡോ. വിന്‍സെന്റ് കുണ്ടുകുളം മോഡറേറ്ററാകും. പത്തിനു നടക്കുന്ന സമാപനസമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം അധ്യക്ഷത വഹിക്കും. യാക്കോബായ സഭ ശ്രേഷ്ഠ മെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും അനുഗ്രഹപ്രഭാഷണം നടത്തും. വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജ്ഞാനന്ദ എന്നിവര്‍ പ്രസംഗിക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്മരണിക പ്രകാശനം നടത്തും.
Image: /content_image/India/India-2018-04-20-06:16:36.jpg
Keywords: കെസിബിസി, പിഓസി

7607
Category: 1
Sub Category:
Heading: പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി ജാഗരണ പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ ദേവാലയം
Content: വാഷിംഗ്ടൺ: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പ്രാര്‍ത്ഥനാദിനവുമായി അമേരിക്കന്‍ ദേവാലയം. തുടർച്ചയായി ആക്രമണങ്ങളുടെ ഭീതിയിൽ കഴിയുന്ന പാക്കിസ്ഥാനിലെ വിശ്വാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നാളെ ഏപ്രിൽ 21 ശനിയാഴ്ച ഫിലാഡല്‍ഫിയായിലെ സെന്‍റ് വില്ല്യം ഇടവകയാണ് പ്രാർത്ഥന ദിനമായി ആചരിക്കുന്നത്. ഫിലാഡൽഫിയ റൈസിങ്ങ് സൺ അവന്യൂവിൽ ആറു മണിക്ക് ജാഗരണ പ്രാർത്ഥന ആരംഭിക്കും. അമേരിക്കയിലെ പാക്കിസ്ഥാൻ ക്രൈസ്തവര്‍ കൂടുതലായി ആശ്രയിക്കുന്ന ദേവാലയമാണ് സെന്‍റ് വില്ല്യം ദേവാലയം. മുസ്ളിം രാഷ്ട്രമായ പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാണ്. ഏപ്രിൽ രണ്ടിന് ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ വെടിവെയ്പ്പിൽ നാല് ക്രൈസ്തവരും ഏപ്രിൽ 15 ഞായറാഴ്ച ക്വറ്റയില്‍ രണ്ട് ക്രൈസ്തവ യുവാക്കളും വധിക്കപ്പെട്ടിരിന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ മാതൃരാജ്യത്തെ വിശ്വാസികളുടെ നിലനിൽപ്പിൽ ദുഃഖിതരായ സെന്‍റ് വില്ല്യം ഇടവകാംഗങ്ങള്‍ സഹനങ്ങളിലൂടെ കടന്നു പോകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിക്കുകയായിരിന്നു.
Image: /content_image/News/News-2018-04-20-07:17:00.jpg
Keywords: പീഡന

7608
Category: 1
Sub Category:
Heading: സൗദിയില്‍ വത്തിക്കാന്റെ ഔദ്യോഗിക 'കത്തോലിക്ക സന്ദര്‍ശനം'
Content: റിയാദ്: മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള സൗദി അറേബ്യായില്‍ വത്തിക്കാന്റെ ഔദ്യോഗിക കത്തോലിക്ക സന്ദര്‍ശനം. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാനാണ് കഴിഞ്ഞ ദിവസം സൗദി സന്ദര്‍ശിച്ച് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. റിയാദില്‍ എത്തിയ കര്‍ദ്ദിനാളിനും സംഘത്തിനും ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനും മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ അബ്ദുകരീമും ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സന്ദര്‍ശനത്തില്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയിയും സല്‍മാന്‍ രാജാവും സമൂഹത്തില്‍ സഹിഷ്ണുതയും സ്നേഹവും വളര്‍ത്തേണ്ടതിന്റെ ആവശ്യകതെയെ കുറിച്ചാണ് ചര്‍ച്ചകള്‍ നടത്തിയതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവിതാവസ്ഥ മെച്ചപ്പെടുത്താന്‍ അറേബ്യന്‍ രാജ്യങ്ങളില്‍ എത്തുന്നവരുടെ അന്തസ്സും അവകാശവും മാനിക്കപ്പെടണമെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. ദൈവത്തോടു വിധേയത്വമുള്ളവര്‍ മതങ്ങളെ സമാധാനത്തിനുള്ള ഉപകരണങ്ങളായി കാണുമെന്നും, ജോലിചെയ്ത് സമാധാനത്തില്‍ ജീവിക്കാനുള്ള സാദ്ധ്യതകള്‍ എല്ലാവരുമായി പങ്കുവയ്ക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദൈവം നല്കിയ മനുഷ്യാന്തസിനെ മാനിച്ചാല്‍ എവിടെയും സമാധാനപൂര്‍ണ്ണമായ ലോകം കെട്ടിപ്പടുക്കാമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. മറ്റു മതങ്ങള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്ന സൗദിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍ സന്ദര്‍ശനം നടത്തുന്നത് അപൂര്‍വ സംഭവമാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ചരിത്രത്തിലാദ്യമായി മാരോണൈറ്റ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ബേച്ചാര ബൗട്രോസ് അല്‍-റാഹി സൗദിയിലെത്തി സല്‍മാന്‍ രാജാവുമായും ഭരണനിയന്താവും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തിയിരിന്നു. ക്രൈസ്തവ വിശാസത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള സൗദി അറേബ്യായില്‍ മതസ്വാതന്ത്ര്യത്തിന് വഴിയൊരുങ്ങുന്നതായി പുതിയ കൂടിക്കാഴ്ച്ചകള്‍ നല്‍കുന്ന സൂചന.
Image: /content_image/News/News-2018-04-20-08:48:17.jpg
Keywords: സൗദി, സല്‍മാ

7609
Category: 1
Sub Category:
Heading: പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഇസ്ലാമിക സര്‍വ്വകലാശാലയില്‍ ക്രിസ്ത്യന്‍ ദേവാലയം
Content: ലാഹോര്‍: പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഇസ്ലാമിക സര്‍വ്വകലാശാലയില്‍ ക്രൈസ്തവ ദേവാലയം തുറന്നു. ഫൈസലാബാദിലെ അഗ്രിക്കള്‍ച്ചര്‍ സര്‍വ്വകലാശാലയിലാണ് പരിശുദ്ധ അമ്മയുടെ നാമധേയത്തില്‍ ദേവാലയം തുറന്നിരിക്കുന്നത്. ഏപ്രില്‍ 15-ന് ഇസ്ലാമാബാദ്-റാവല്‍പിണ്ടി മെത്രാപ്പോലീത്തയും, പാക്കിസ്ഥാന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റുമായ മോണ്‍. ജോസഫ് അര്‍ഷാദാണ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നടത്തിയത്. സര്‍വ്വകലാശാല വളപ്പില്‍ സ്ഥിതിചെയ്യുന്ന ദേവാലയം രാജ്യത്ത് സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും സന്ദേശമാണ് നല്‍കുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സര്‍വ്വകലാശാല അധികാരികള്‍, പുരോഹിതര്‍, കാമ്പസ് വളപ്പില്‍ താമസിച്ചിരുന്ന 70-ഓളം ക്രൈസ്തവ ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. സര്‍വ്വകലാശാലയിലെ സ്റ്റാഫിന്റേയും, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളുടേയും വിശ്വാസപരമായ ആവശ്യങ്ങള്‍ക്കായിട്ടാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതെന്നും യൂണിവേഴ്സിറ്റി ദേവാലയം ക്രിസ്ത്യന്‍-മുസ്ലീം സാഹോദര്യത്തിന്റെ ഉദാഹരണമാണെന്നും യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ചാന്‍സിലറായ മുഹമ്മദ് സഫര്‍ ഇക്ബാല്‍ പറഞ്ഞു. 2015-ല്‍ ഫൈസലാബാദ് രൂപതയുടെ മുന്‍ വികാര്‍ ജനറലിന്റെ നേതൃത്വത്തിലാണ് സെന്റ് മേരീസ് ദേവാലയത്തിന്റെ നിര്‍മ്മാണ പദ്ധതിക്ക് തുടക്കമാകുന്നത്. നിര്‍മ്മാണത്തിനാവശ്യമായ മൂന്നുലക്ഷത്തോളം പാക്കിസ്ഥാനി റുപ്പീ ഫൈസലാബാദ് രൂപതയാണ് നല്‍കിയത്. നിലവില്‍ 177-ലധികം യൂണിവേഴ്സിറ്റികള്‍ പാക്കിസ്ഥാനിലുണ്ട്. ഈ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മുസ്ലീം പള്ളി പണിയുന്നതിനുള്ള അനുവാദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതാദ്യമായാണ് ഒരു സര്‍വ്വകലാശാലയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് അനുമതി ലഭിക്കുന്നത്. ദേവാലയത്തിന് അനുമതി നല്‍കിയതിന് സര്‍വ്വകലാശാല അധികാരികളോടും, ഗവണ്‍മെന്റിനും മോണ്‍. ജോസഫ് അര്‍ഷാദ് നന്ദി അറിയിച്ചു.
Image: /content_image/News/News-2018-04-20-11:10:22.jpg
Keywords: പാക്കി