Contents
Displaying 7301-7310 of 25128 results.
Content:
7610
Category: 1
Sub Category:
Heading: "അവരുടെ ജീവന്‍ രക്ഷിച്ചത് മാതാവിന്റെ ഇടപെടല്‍ മൂലം": സാക്ഷ്യവുമായി അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍
Content: വാഷിംഗ്ടണ്‍: ദൈവീക ഇടപെടലുകള്‍ സംഭവിക്കുന്നത് നാടകീയമായിട്ടല്ലെന്നതിന്റെ ഉദാഹരണമാണ് അമേരിക്കയില്‍ പോലീസായി സേവനം ചെയ്യുന്ന ഫിലിപ്പീന്‍സ് സ്വദേശിയായ ഫ്രഡറിക്ക് യാപിന്റെ ജീവിതസാക്ഷ്യം. മൂന്നു സ്ത്രീകളുടെ വിലപ്പെട്ട ജീവനുകളാണ് യാപ് രക്ഷപ്പെടുത്തിയത്. ഈ സംഭവങ്ങളെ യാദൃശ്ചികമെന്നു തള്ളികളയുവാന്‍ യാപ് തയാറല്ല. ഇതില്‍ ഓരോന്നിലും പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യേകമായ ഇടപെടല്‍ ഉണ്ടായിരിന്നുവെന്നാണ് യാപ് സാക്ഷ്യപ്പെടുത്തുന്നത്. 1987-ല്‍ ആണ് യാപ് അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് പോലീസ് ഉദ്യോഗത്തിലേക്ക് പ്രവേശിക്കുകയായിരിന്നു. തന്റെ പോലീസ് സേവനത്തിനിടെ 2011-ലാണ് ആദ്യസംഭവം നടക്കുന്നത്. പോട്ടോമാക്ക് നദിയിലേക്ക് കാറോടിച്ചിറങ്ങി ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ച ഒരു സ്ത്രീയുടെ ജീവനാണ് യാപും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകനും കൂടി രക്ഷപ്പെടുത്തിയത്. വെള്ളത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ യാതൊരു പരിചയവുമില്ലാതിരുന്ന ഒരാളായിരിന്നു താനെന്ന്‍ യാപ് പറയുന്നു. എന്നാല്‍ അത്ഭുതകരമായി ആ സ്ത്രീയുടെ ജീവന്‍ രക്ഷിക്കുവാന്‍ യാപിന് കഴിഞ്ഞു. 2015-ലാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. ഭര്‍ത്താവിനാല്‍ വെടിയേറ്റ ഒരു സ്ത്രീ. അവരുടെ അവസ്ഥ ഗുരുതരമായിരിന്നു. വെടിയേറ്റ സ്ത്രീയെ യാപും സഹപ്രവര്‍ത്തകരും സുരക്ഷിതമായി വീടിനു പുറത്തെത്തിച്ചു. ശക്തമായ ആഘാതത്തില്‍ മരണം ഉറപ്പിച്ച സമയം. കനത്ത രക്തസ്രാവമുണ്ടായെങ്കിലും ആ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. 2016-ലുണ്ടായ മൂന്നാമത്തെ സംഭവത്തില്‍ കാറിനുള്ളില്‍ കുടുങ്ങിപോയ ഒരു സ്ത്രീയുടെ ജീവനാണ് യാപ് രക്ഷിച്ചത്. അപായ സന്ദേശം ലഭിച്ച ഉടന്‍ തന്നെ യാപും സഹപ്രവര്‍ത്തകരും ആ സ്ത്രീയുടെ വീട്ടിലെത്തി. ഗ്യാരേജിനകത്ത് കാറില്‍ പുക ശ്വസിച്ച് അബോധാവസ്ഥയിലായ സ്ത്രീയെയും അതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഈ മൂന്നു സംഭവങ്ങളെ യാദൃശ്ചികം എന്നു വിശേഷിപ്പിക്കുവാന്‍ യാപ് തയാറല്ല. നേരത്തെ പരിശുദ്ധ കന്യകാമാതാവിന്റെ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന മൂന്ന്‍ പ്രതിമകള്‍ യാപ് പെയിന്റ് ചെയ്ത് മനോഹരമാക്കിയിരുന്നു. ഈ മൂന്ന്‍ സ്ത്രീകളുടെ ജീവന്‍ തനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞതിനെ ഇതുമായി യാപ് ബന്ധപ്പെടുത്തുന്നു. "ഈ മൂന്നു സംഭവങ്ങളും യാദൃശ്ചികമല്ല. പരിശുദ്ധ കന്യകാ മറിയം തന്നിലൂടെ നടത്തിയ അത്ഭുതകരമായ ഇടപെടലുകളാണ് ഈ മൂന്ന്‍ വ്യത്യസ്ഥ സംഭവങ്ങളുടേയും പിന്നില്‍". ജോലിക്ക് മുന്‍പായി താന്‍ നിത്യവും പ്രാര്‍ത്ഥിക്കാറുള്ള പരിശുദ്ധ കന്യകാമാതാവാണ് തന്നെ ഈ സംഭവസ്ഥലങ്ങളില്‍ എത്തിച്ചതെന്നും ജപമാലയില്‍ വലിയ വിശ്വാസമില്ലാതിരുന്ന താന്‍ ഇപ്പോള്‍ ജപമാലയുടെ ഒരു വലിയ ആരാധകനായി മാറിയെന്നുമാണ് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ യാപ് പറയുന്നത്. തന്റെ മരിയ ഭക്തി പ്രഘോഷിച്ചുകൊണ്ട് വിര്‍ജീനിയായിലെ ഫെയര്‍ഫാക്സ് കൗണ്ടി പോലീസില്‍ സേവനം ചെയ്യുകയാണ് യാപ് ഇപ്പോള്‍.
Image: /content_image/News/News-2018-04-20-13:16:04.jpg
Keywords: മാതാവ, കന്യകാ

7611
Category: 24
Sub Category:
Heading: എം.ജി.എസ് നാരായണന്‍റെ വാദവും മാര്‍ത്തോമ്മാ പൈതൃകത്തിന്‍റെ യാഥാര്‍ത്ഥ്യവും
Content: സീറോ മലബാര്‍സഭയില്‍ ചിലരുടെയെങ്കിലും ഔചിത്യബോധമില്ലാത്ത സംഭാഷണങ്ങള്‍ കേരള കത്തോലിക്കാസഭക്ക് വിനയായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതാണെങ്കിലും വ്യാഖ്യാനിക്കപ്പെടുന്നത് പറയുന്നയാള്‍ കരുതുന്നതുപോലെയല്ല എന്ന വലിയ അപകടം കത്തോലിക്കാസഭയെ ഭൂതത്തെപ്പോലെ വിഴുങ്ങിയിട്ടുണ്ട്. വളരെ ശ്രദ്ധയോടും അവധാനതയോടും കൂടി മാത്രമേ എന്തും ഉരിയാടാവൂ എന്ന് ഒരിക്കല്‍ക്കൂടി വര്‍ത്തമാനകാല സഭാനേതൃത്വത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് മാര്‍ത്തോമ്മാശ്ലീഹായുടെ പൈതൃകം ചൊല്ലിയുള്ള വിവാദം. എന്തുമാകട്ടെ, കൂരിയാ ബിഷപ്പ് വാണിയപ്പുരക്കല്‍ പിതാവ് മാര്‍ത്തോമ്മാശ്ലീഹായുടെ ആഗമനത്തെക്കുറിച്ച് സഭയുടെ ഔദ്യോഗികവിശദീകരണം നല്കി കുറിപ്പിറക്കിയത് സമയബന്ധിതമായൊരു സത്കൃത്യമായി പരിണമിച്ചു. അനേകരെ ആശയക്കുഴപ്പത്തിലാക്കിയ പ്രസ്താവന ശരിയല്ലെന്നും സഭയുടെ വിശ്വാസവും പ്രബോധനവും തോമ്മാശ്ലീഹാ ഭാരതത്തില്‍ വന്നു എന്നു തന്നെയാണെന്നും അഭിവന്ദ്യ കൂരിയാ മെത്രാന്‍ പത്രക്കുറിപ്പില്‍ ഉറപ്പിച്ചു പറഞ്ഞു. ഇരുപതു നൂറ്റാണ്ടുകള്‍ മുന്പുള്ള കാര്യങ്ങള്‍ അത്രമാത്രം നാരിഴകീറി അവതരിപ്പിക്കാന്‍ മാത്രം ചരിത്രപരതയൊന്നും കേരളത്തില്‍ യാതൊന്നിനുമില്ല എന്നതാണ് സത്യം. അതിനാല്‍ത്തന്നെ മാര്‍ത്തോമ്മാപൈതൃകത്തെ സമീപിക്കേണ്ടത് മതേതരചരിത്രനിര്‍മ്മിതിയുെ പാഠപുസ്തകവുമായിട്ടല്ല എന്ന് ചുരുക്കം. അതിന്‍റെ രീതിശാസ്ത്രത്തെ അവലോകനം ചെയ്യേണ്ടതും സ്ഥിരീകരിക്കേണ്ടതും മാര്‍ത്തോമ്മാനസ്രാണികളുടെ സമുദായത്തിന്‍റെ കൂടെ പഠനത്തിലൂടെയാണ് എന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. #{red->none->b->എം.ജി.എസ് നാരായണന്‍റെ വാദം }# “സെന്‍റ് തോമസ് കേരളത്തില്‍ വന്നിരുന്നു എന്ന് പറയുന്ന കാലത്ത് ഇവിടെ കാട് മാത്രമേയുള്ളു. അദ്ദേഹം വന്നതിന് പുരാവസ്തുപരമായ തെളിവുകളില്ല. ഇവിടെ ജനവാസമില്ലായിരുന്നു” – ഇവയൊക്കെയാണ് എം.ജി.എസ്. നാരായണന്‍ എന്ന പ്രശസ്തനായ ചരിത്രകാരന്‍ തോമ്മാശ്ലീഹായുടെ കേരളാഗമനത്തെ നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍. എന്നാല്‍ തിരുസ്സഭയുടെ നിലപാടനുസരിച്ച് “ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ വസ്തുതയായി അംഗീകരിച്ചിട്ടുള്ളതാണ്. പല ഗണത്തിലുള്ള ചരിത്രരേഖകളും ഇതിന് ഉപോല്‍ബലകമായുണ്ട്. ഇക്കാര്യത്തില്‍ വിയോജിപ്പുള്ള ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്”. സീറോ മലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍റെ പത്രക്കുറിപ്പിലെ വാക്കുകളാണിത്. നിരവധി ചരിത്രപഠനങ്ങളും ലേഖനങ്ങളും ഈ വിഷയത്തില്‍ ലഭ്യമാണ് താനും. സത്യനിഷേധം മാത്രം വാര്‍ത്തയാവുകയും ആധികാരികമായ ചരിത്രമെഴുത്തുകള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്ന കാലത്ത് പേര്‍ത്തും പേര്‍ത്തും സത്യത്തെ അവതരിപ്പിക്കേണ്ടത് യാഥാര്‍ത്ഥ്യബോധം നശിക്കാത്തവരും ബുദ്ധി പണയംവെക്കാത്തവര്‍ക്കും ഉള്ള ഉത്തരവാദിത്വമാണ്. #{red->none->b-> മാര്‍ത്തോമ്മായുടെ ആഗമനത്തിന് തെളിവുകളില്ല? }# രേഖകളുടെ അടിസ്ഥാനത്തിലുള്ള തെളിവുകള്‍ വച്ച് തോമ്മാശ്ലീഹായുടെ ഭാരതാഗമനത്തെ സ്ഥാപിക്കാന്‍ ചരിത്രകാരന്മാര്‍ക്ക് കഴിയുകയില്ല എന്നത് വാസ്തവമാണ്. കാരണം, ക്രിസ്തുവര്‍ഷം പതിനാറാം നൂറ്റാണ്ടു മുതല്‍ മാത്രമാണ് രേഖപ്പെടുത്തപ്പെട്ട ചരിത്രവസ്തുതകള്‍ പലരൂപത്തില്‍ ധാരാളമായി നമുക്ക് ലഭിച്ചിട്ടുള്ളത്. അതിനു മുന്പുള്ള കാലഘട്ടങ്ങളെ മനസ്സിലാക്കാന്‍ ലിഖിതങ്ങളുടെ (പാറയിലും ലോഹങ്ങളിലും മറ്റും) അടിസ്ഥാനത്തിലുള്ള പഠനമാണ് സാധ്യമായുള്ളത്. 7-8 നൂറ്റാണ്ടുകള്‍ വരെ മാത്രമാണ് അവയും ലഭ്യമായിട്ടുള്ളത്. ഏഴാം നൂറ്റാണ്ടുമുതല്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ആഗമനം നടന്ന ഒന്നാം നൂറ്റാണ്ടുവരെയുള്ള കാര്യങ്ങള്‍ക്ക് ചരിത്രപരമായ തെളിവുകള്‍ ലഭിക്കണമെങ്കില്‍ ഗോത്രവര്‍ഗ്ഗങ്ങളുടെ പഠനത്തെയാണ് (ethnology) അടിസ്ഥാനമായി സ്വീകരിക്കേണ്ടത്. വാമൊഴിപാരന്പര്യങ്ങള്‍, നാടോടിക്കഥകള്‍, ചരിത്രപരമായ പഴംചൊല്ലുകള്‍ മുതലായവ ചരിത്രസത്യങ്ങളുടെ അംശങ്ങളാല്‍ നിര്‍മ്മിതമാണ്. ഇവയുടെ മേല്‍ അടിസ്ഥാനമിട്ടാണ് ചരിത്രകാരന്മാര്‍ ഭൂതകാലത്തെ നിര്‍മ്മിച്ചെടുക്കുക. വാചികപാരന്പര്യങ്ങള്‍ അവയുടെ യഥാര്‍ത്ഥ കാലയളവില്‍ നിന്നകലുംതോറും വ്യക്തത നഷ്ടപ്പെടുത്തും എന്നത് സത്യമാണെങ്കിലും ശ്രദ്ധയോടെയുള്ള അവയുടെ പഠനം സത്യം ഗ്രഹിക്കാന്‍ ഒരു ഗവേഷകനെ സഹായിക്കും. ഇവക്കൊക്കെ പുറമേ ജനങ്ങള്‍ തന്നെ ചരിത്രപഠനത്തിന്‍റെ രീതിശാസ്ത്രമനുസരിച്ച് അറിവിന്‍റെ പ്രാഥമികഉറവിടങ്ങളാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ ഒരു ഗ്രാമം പഠനവിധേയമാക്കി മദ്ധ്യകാല യൂറോപ്പിന്‍റെ ഫ്യൂഡല്‍ വ്യവസ്ഥിതിയെ ഇപ്രകാരം നിര്‍മ്മിച്ചെടുത്ത മാര്‍ക് ബ്ലോഹ്ക്, പുരാതന ഇന്ത്യയുടെ ചരിത്രവും സംസ്കൃതിയും പഠിക്കാന്‍ ഇക്കാലഘട്ടത്തിലെ ജനങ്ങളെ പഠനസ്രോതസ്സാക്കിയെ ഡി.ഡി. കോസാംബി എന്നിവര്‍ ഉദാഹരണങ്ങളാണ്. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ചരിത്രപരമായ രേഖകളും ലിഖിതങ്ങളും അപ്രാപ്യമായിരിക്കുന്ന മാര്‍ത്തോമ്മാനസ്രാണികളുടെ ഉത്ഭവകാലഘട്ടത്തെക്കുറിച്ച് പഠിക്കാന്‍ അവരെത്തന്നെയാണ് പഠനവിധേയമാക്കേണ്ടത്. അവരുടെ സംസ്കാരവും വിശ്വാസവും പുരാതനമായ സാഹിത്യകൃതികളും വാമൊഴിയായി കൈമാറിവന്ന പാട്ടുകളും കലകളുമെല്ലാം മാര്‍ത്തോമ്മായുടെ ഭാരതപ്രേഷിതത്വത്തിന് ശക്തി പകരുന്ന തെളിവുകളാണ്. #{red->none->b-> മാര്‍ത്തോമ്മാശ്ലീഹായെ സംബന്ധിച്ച പാരമ്പര്യം }# ക്രിസ്തുവര്‍ഷം 52 മുതല്‍ 72 വരെ നീണ്ടുനിന്ന പ്രേഷിത പ്രവര്‍ത്തനത്തിനൊടുവില്‍ തോമ്മാശ്ലീഹാ മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ചെന്നും അവിടുത്തന്നെ സംസ്‌കരിക്കപ്പെട്ടെന്നുമാണു പാരമ്പര്യം. വളരെപ്പേരെ തോമ്മാശ്ലീഹാ ക്രിസ്ത്യാനികളാക്കുകയും ഏഴു ക്രൈസ്തവ സമൂഹങ്ങള്‍: കൊടുങ്ങല്ലൂര്‍, പാലയൂര്‍, കൊടുങ്ങല്ലൂരിനടുത്ത് കോട്ടക്കാവ്, തെക്കന്‍ പള്ളിപ്പുറത്ത് കോക്കമംഗലം, തിരുവല്ലയ്ക്കടുത്ത് നിരണം, കൊല്ലം, നിലയ്ക്കലിനടുത്ത് ചായല്‍, എന്നീ പ്രദേശങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മാര്‍ത്തോമ്മാ നസ്രാണികളുടെ ശക്തമായ പാരമ്പര്യം സ്ഥാപിക്കുന്നത്. ഇവയൊന്നും തന്നെയും ഇടക്കാലത്ത് രൂപപ്പെട്ടതല്ല എന്നതിന്‍റെ തെളിവുകള്‍ മാര്‍ത്തോമ്മാനസ്രാണികളുടെ ജീവിതരീതിയും ശൈലിയും പാരന്പര്യങ്ങളും ആഴത്തില്‍ പഠിക്കുന്പോള്‍ നമുക്ക് മനസ്സിലാകും. #{red->none->b-> മുസിരിസ് എന്ന തുറമുഖ പട്ടണം }# ക്രിസ്തുവിനും വര്‍ഷങ്ങള്‍ക്കു മുന്പുതന്നെ ദക്ഷിണേന്ത്യയുമായി സമുദ്രമാര്‍ഗ്ഗമുള്ള കച്ചവടബന്ധം പുരാതനറോമാസാമ്രാജ്യത്തിനുണ്ടായിരുന്നു എന്നതിന്‍റെ ഏറ്റവും ശക്തമായ തെളിവാണ് മുസിരിസ് (ഇപ്പോള്‍) കൊടുങ്ങല്ലൂര്‍ എന്ന പട്ടണം. ഇത് പുരാതനമായ ഒരു തുറമുഖപട്ടണവും കച്ചവടകേന്ദ്രവുമായിരുന്നു. ഗ്രീക്കു-റോമന്‍ ലോകത്തേക്ക് വിവിധ സുഗന്ധദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതു പ്രധാനമായും മുസിരിസില്‍ നിന്നായിരുന്നു. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഖനനത്തിലൂടെ ലഭ്യമായ റോമന്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഈ കച്ചവടബന്ധത്തിന്‍റെ ശക്തമായ തെളിവാണ്. ചുരുക്കത്തില്‍ ക്രിസ്തു വര്‍ഷം ആദ്യ നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തോമ്മാ ശ്ലീഹായ്ക്കു ഭാരതത്തിലെത്തുക ദുഷ്‌ക്കരമായിരുന്നില്ല എന്നതിന്‍റെ വലിയ സാക്ഷ്യമായി മുസിരിസ് പട്ടണഖനനം മാറുകയാണ്. മുസിരിസ് ഖനനത്തോട് സ്ഥാപിതതാത്പര്യങ്ങളുള്ള ചരിത്രകാരന്മാര്‍ ചിലരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിന്‍റെ പിന്നിലും ഇവ്വിധമുള്ള കാരണമുണ്ടാകാം. #{red->none->b-> മാര്‍ത്തോമ്മായുടെ ഭാരതപ്രവേശം – തെളിവുകള്‍ ധാരാളം }# 1. സഭാപിതാക്കന്മാരുടെ സാക്ഷ്യം: (പാശ്ചാത്യപൗരസ്ത്യസഭാപിതാക്കന്മാരായ ഒരിജന്‍ (186-255), വി. എഫ്രേം (306-373), വി. ഗ്രിഗറി നസിയാന്‍സെന്‍ (329-390), സിറിലോണിയ (396), മിലാനിലെ വി. അംബ്രോസ് (333-397), വി. ജോണ്‍ ക്രിസോസ്റ്റോം (347-407), വി. ജറോം (342-420), ബ്രേഷ്യയിലെ വി. ഗൗതംഷ്യസ് (410-427), നോളയിലെ വി. പൗളിനോസ് (353-431), സാരൂഗിലെ ജേക്കബ് (457-521), ഭാഗ്യപ്പെട്ട വി. ബീഡ് (673-735), ടൂര്‍സിലെ വി. ഗ്രിഗറി (538-593), ഗ്രിഗറി ദി ഗ്രേറ്റ് (590-604), വി. ഇസിദോര്‍ ഓഫ് സെവില്‍ (560- 636) എന്നിവര്‍ നേരിട്ടോ അല്ലാതെയോ വി. തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയും സാക്ഷ്യപ്പെടുത്തുന്നുണ്ട്). 2. ആരാധനക്രമ തെളിവുകള്‍: (വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുകയും തലമുറകളിലേക്കതു കൈമാറുകയും ചെയ്യുന്ന സഭയുടെ ആരാധനാക്രമത്തിലും പ്രാചീന രക്തസാക്ഷിത്വ ചരിത്രത്തിലും മറ്റ് ആരാധനക്രമ പഞ്ചാംഗങ്ങളിലും വി. തോമ്മാശ്ലീഹായെ ഭാരതസഭയോടു ബന്ധപ്പെടുത്തിയാണ് പ്രതിപാദിക്കുന്നത്) 3. അപ്രമാണിക രചനകള്‍ (അപ്പോക്രിഫല്‍ രചനകള്‍): പ്രാചീനകൃതികളായ യൂദാതോമ്മായുടെ നടപടികള്‍ (മൂന്നാം ശതകാരംഭം) ശ്ലീഹന്മാരുടെ പഠനങ്ങള്‍ (മൂന്നാം ശതകം) തോമ്മായുടെ പീഡാസഹനം (നാലാം ശതകം) തുടങ്ങിയവ തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെയും രക്തസാക്ഷിത്വത്തെയുംപറ്റി പ്രതിപാദിക്കുന്ന കൃതികളാണ്. മൂന്നാം ശതകത്തില്‍ സുറിയാനി ഭാഷയില്‍ എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന യൂദാതോമ്മായുടെ നടപടികള്‍ എന്ന കൃതിക്കു ലഭിച്ച പ്രാധാന്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഗുണ്ടഫോറസ് എന്നൊരു രാജാവ് ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഭാരതത്തില്‍ ഭരണം നടത്തിയിരുന്നുവെന്ന് സമകാലിക ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത് തോമ്മായുടെ നടപടികള്‍ എന്ന കൃതിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 4. പ്രാദേശിക പാരമ്പര്യങ്ങള്‍: (തോമ്മാശ്ലീഹായുടെ ആഗമനവും പ്രേഷിതപ്രവര്‍ത്തനവും ഏഴരപ്പള്ളികളുടെ (ക്രിസ്ത്യന്‍ സമൂഹങ്ങളുടെ) സ്ഥാപനവും സംബന്ധിച്ച സുവ്യക്തമായ ഓര്‍മ്മകള്‍ പ്രസ്തുത പ്രദേശവാസികളുടെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നുണ്ട്.) 5. തോമ്മാ ശ്ലീഹായുടെ കബറിടം: (മൈലാപ്പൂരിലെ പ്രാചീനകബറിടം മാത്രമാണ് തോമ്മാശ്ലീഹായുടെ ഭൗതികാവശിഷടങ്ങള്‍ സംവഹിച്ച ഏക കബറിടമായി വിലയിരുത്തപ്പെടുന്നത്. മാര്‍ത്തോമ്മാശ്ലീഹായുടെ മൈലാപ്പൂരിലെ കബറിടത്തെ സംബന്ധിച്ചുള്ള പാരമ്പര്യവിശ്വാസവും ഭാരതത്തിലോ വിദേശത്തെവിടെയെങ്കിലുമോ ശ്ലീഹായുടെ കബറിടമുള്ളതായി ആരും അവകാശപ്പെടാത്തതും മൈലാപ്പൂരിലെ ശ്ലീഹായുടെ കബറിടത്തിന്റെ വാസ്തവികതയ്ക്ക് ഉറപ്പ് നല്‍കുന്നു. മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടം ചരിത്രപരമായ അടിത്തറയില്ലാത്ത ഒരു കെട്ടുകഥ മാത്രമായിരുന്നുവെങ്കില്‍ അതു മെനഞ്ഞെടുത്തവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗമായിരുന്ന കേരളത്തില്‍നിന്നകലെ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ പ്രസ്തുത കബറിടത്തെ പ്രതിഷ്ഠിക്കുമായിരുന്നില്ല.) #{red->none->b->സമാപനം }# കേവലം ചരിത്രപരമായ തെളിവുകളുടെ അഭാവം മാത്രം ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രബലമായൊരു സമുദായത്തിന്‍റെ ഉത്ഭവചരിത്രത്തെ നിഷേധിക്കുന്നതില്‍ ചിലര്‍ക്കുള്ള പ്രത്യേകതാത്പര്യങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. മാര്‍ത്തോമ്മായുടെ പൈതൃകം നിഷേധിക്കുന്പോഴും മാര്‍ത്തോമ്മാനസ്രാണികളുടെ പാരന്പര്യങ്ങളെയും ജീവിതശൈലിയെയും നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന വിശ്വാസങ്ങളെയും കലാരൂപങ്ങളെയുമൊന്നും എം.ജി.എസ് നാരായണനോ ഇപ്രകാരം ചരിത്രത്തെ നിഷേധിക്കുന്ന മറ്റ് പണ്ഡിതരോ പരിശോധിക്കുന്നില്ല എന്നത് അവരുടെ പഠനത്തിന്‍റെ വലിയ വൈകല്യത്തെ ചൂണ്ടിക്കാണിക്കുന്നു. എത്രമാത്രം നിഷേധിച്ചാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഭാരതനസ്രാണികത്തോലിക്കാസഭയുടെ വിശ്വാസത്തിലും ബോധ്യത്തിലും ആഴത്തില്‍ പതിഞ്ഞതും വേരുകളുള്ളതുമായ മാര്‍ത്തോമ്മാപൈതൃകത്തിന് യാതൊരു ഉലച്ചിലും സംഭവിക്കുകയില്ല എന്നതാണ് സത്യം. അയല്‍ക്കാരന്‍ എത്രയാവര്‍ത്തി നിഷേധിച്ചാലും സ്വന്തം അപ്പനെ സംശയിക്കുന്നവരുണ്ടാകുമോ? (ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയുടെ ചരിത്രവിഭാഗം തലവന്‍ ഡോ. പയസ് മലേക്കണ്ടത്തിന്‍റെയും സഭാചരിത്രപണ്ഡിതനായ ഡോ. ജോസഫ് കൊല്ലാറയുടെയും ഈ വിഷയത്തിലുള്ള പണ്ഡിതോചിത ലേഖനങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയത്)
Image: /content_image/News/News-2018-04-20-13:49:42.jpg
Keywords: തോമാശ്ലീഹ, സീറോ മലബാ

7612
Category: 18
Sub Category:
Heading: ദേശീയ അല്‍മായ സെമിനാര്‍ ഇന്ന് സമാപിക്കും
Content: ബംഗളൂരു: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെക്കുറിച്ചു ബംഗളൂരുവിലെ നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്ററില്‍ (എന്‍ബിസിഎല്‍സി) നടക്കുന്ന ദേശീയ അല്‍മായ സെമിനാര്‍ ഇന്നു സമാപിക്കും. എബിസിഎല്‍സി ഡയറക്ടര്‍ റവ.ഡോ.സഹായ ജോണ്‍, കോഓര്‍ഡിനേറ്റര്‍ ബിജു തോമസ്, അഡ്വൈസര്‍ സോണി നെല്ലിയാനി, ജെയിംസ് മുട്ടിക്കല്‍, ഫാ. തോമസ് കൊടിയന്‍, ഫാ. ജോസഫ് താമരവെളി, ഫാ. സേവ്യര്‍ കുടിയാംശേരി, ഫാ. ആന്റണി കള്ളിയത്ത്, ഫാ. ടോണി കൈല എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Image: /content_image/India/India-2018-04-21-04:11:22.jpg
Keywords: സിബിസിഐ

7613
Category: 18
Sub Category:
Heading: കേരളസഭയുടെ സാക്ഷ്യം ശക്തമാക്കേണ്ട കാലഘട്ടമാണിത്: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കേരളസഭയുടെ സാക്ഷ്യം ശക്തമാക്കേണ്ട കാലഘട്ടമാണിതെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) യുടെ ആസ്ഥാന കാര്യാലയവും കേരളത്തിലെ ലത്തീന്‍, മലബാര്‍, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ (പിഒസി) സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അന്‍പതു വര്‍ഷംകൊണ്ടു പിഒസി ഏറെ വളര്‍ന്നിട്ടുണ്ട്. സഭയുടെ കൂട്ടായ്മയുടെ മുഖമാണ് ഈ സ്ഥാപനം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത്. എല്ലാവിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ചും ആഴത്തിലുള്ള വിലയിരുത്തല്‍ നടത്തിയും ക്രിയാത്മകമായി മുന്നോട്ടുപോകാന്‍ ഇനിയും സാധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. ക്രൈസ്തവീകതയും കേരളസമൂഹവും എന്ന വിഷയത്തില്‍ പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. വിന്‍സെന്റ് കുണ്ടുകുളം മോഡറേറ്ററായിരുന്നു. കേരളസഭയും മാനവ വികസനവും എന്ന വിഷയത്തില്‍ സി.ആര്‍. നീലകണ്ഠന്‍, ലിഡാ ജേക്കബ് എന്നിവര്‍ പ്രഭാഷണം നടത്തി. ജോജി ചിറയില്‍ മോഡറേറ്ററായി. അലക്‌സാണ്ടര്‍ ജേക്കബ്, റവ. ഡോ. പോള്‍ തേലക്കാട്ട് എന്നിവര്‍ െ്രെകസ്തവ ദര്‍ശനവും ദാര്‍ശനിക കേരളവും എന്ന വിഷയത്തില്‍ സംസാരിച്ചു. റവ.ഡോ. സക്കറിയാസ് പറനിലം മോഡറേറ്ററായിരുന്നു. പാനല്‍ ചര്‍ച്ചയും നടന്നു. റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോസഫ് കരുവേലിക്കല്‍, ഫാ. ജോളി വടക്കന്‍, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ. ഡോ. ജോഷി മയ്യാറ്റില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ 8.30ന് കേരളസഭ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ ജേക്കബ് പുന്നൂസ്, ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ അവതരിപ്പിക്കും. പത്തിനു നടക്കുന്ന സമാപനസമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭ ശ്രേഷ്ഠ മെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്മരണിക പ്രകാശനം നടത്തും. കേരളത്തിലെ 32 രൂപതകളില്‍നിന്നു പ്രതിനിധികളും കെസിബിസി ഭാരവാഹികള്‍ ഉള്‍പ്പെടെ 500 പേരാണു ജൂബിലി സമാപന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.
Image: /content_image/India/India-2018-04-21-04:43:29.jpg
Keywords: സൂസ

7614
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധ ബഹുജന കണ്‍വെന്‍ഷന്‍ ചെങ്ങന്നൂരില്‍
Content: ആലപ്പുഴ: സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ കെസിബിസി നേതൃത്വത്തില്‍ വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സാമുദായികസാമൂഹ്യ മനുഷ്യാവകാശ സംഘടനകളെയും പങ്കെടുപ്പിച്ച് മദ്യവിരുദ്ധ ബഹുജന കണ്‍വെന്‍ഷന്‍ 23ന് ചെങ്ങന്നൂരില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന കണ്‍വന്‍ഷനില്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, സിബിസിഐ ഉപാധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മലങ്കര സിറിയന്‍ ക്‌നാനായ സഭ തലവന്‍ കുര്യാക്കോസ് മാര്‍ സെവേറിയോസ് വലിയ മെത്രാപ്പോലിത്ത, തോമസ് മാര്‍ അത്തനാസിയോസ്, ബിഷപ് തോമസ് മാര്‍ തിമോത്തിയോസ്, ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സി.ആര്‍. നീലകണ്ഠന്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളുടെ മേലുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുക, അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്ന നയം പിന്‍വലിക്കുക, വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് വര്‍ധിപ്പിച്ചതും സ്വകാര്യ ആവശ്യങ്ങള്‍ക്ക് വീടുകളില്‍ െ്രെപവറ്റ് ബാറിന് അനുമതി നല്‍കിയതും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വന്‍ഷന്‍ ഉന്നയിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ അറിയിച്ചു.
Image: /content_image/India/India-2018-04-21-05:57:27.jpg
Keywords: കെസിബിസി

7615
Category: 18
Sub Category:
Heading: മോൺ. പോൾ മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3ന്
Content: കൊല്ലം: കൊല്ലം രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മോൺ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3-ന് നടക്കും. രൂപതാ കാര്യാലയത്തിൽ ബിഷപ്പ് ഡോ. സ്റ്റാൻലി റോമന്റെ അധ്യക്ഷതയിൽ കൂടിയ വൈദീക യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മെത്രാഭിഷേക ചടങ്ങ് ഹരിത ചട്ടങ്ങൾ പാലിച്ച് ലളിതമായ രീതിയിൽ മതിയെന്ന് നിയുക്‌ത മെത്രാൻ അഭ്യർത്ഥിച്ചു. നാളെ ഉച്ച തിരിഞ്ഞ് കർമ്മലറാണി ട്രെയിനിംഗ് കോളേജിൽ വൈദികരുടെയും സന്യാസിനികളുടെയും വിവിധ ശുശ്രൂഷ സമിതികളുടെയും കൂട്ടായ്‌മ വിളിച്ചുചേർത്തിട്ടുണ്ട്. മെത്രാഭിഷേക ചടങ്ങുകളുടെ ക്രമികരണം അന്തിമമായി ഈ കൂട്ടായ്മയിൽ രൂപപ്പെടുത്തും. തുടർന്ന് ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികളും രൂപികരിക്കും.
Image: /content_image/India/India-2018-04-21-07:07:02.jpg
Keywords: പോൾ മുല്ലശേരി, കൊല്ലം

7616
Category: 9
Sub Category:
Heading: ചരിത്ര സാക്ഷ്യമാകാൻ യൂറോപ്പ് ഒരുങ്ങുന്നു; എബ്ലേസ് 2018 എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5ന്
Content: മാഞ്ചസ്റ്റർ: കത്തോലിക്കാ നവ സുവിശേഷവത്ക്കരണരംഗത്ത് ചരിത്രം കുറിക്കാൻ യൂറൊപ്പ് ഒരുങ്ങുന്നു. പുതുതലമുറയുടെ അഭിരുചിയെ യഥാർത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിനുകാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തൻ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് മാഞ്ചസ്റ്ററിൽ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റർ ബൈബിൾ കൺവെൻഷൻ റവ.ഫാ.സോജി ഓലിക്കൽ നയിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കൺവെൻഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാൾക്ക് 10പൗണ്ട് എന്നനിരക്കിൽ പ്രത്യേക പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്. ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്‌സ് ആൻഡ് വർഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതികസംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികൾക്കും യുവതീയുവാക്കൾക്കും ക്രിസ്തുവിനെ പകർന്നുനൽകാൻ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്‌ട്രീസും. മെയ 5 ന് നടക്കുന്ന കൺവെൻഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. എബ്ലേസ് ടിക്കറ്റുകൾക്കായി www.sehionuk.org എന്ന വെബ്സൈറ്റിലോ 07443 630066 എന്ന നമ്പറിൽ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ക്ലമൻസ് നീലങ്കാവിൽ 07949 499454 <br> രാജു ആന്റണി 07912 217960 #{red->none->b-> അഡ്രസ്സ്: }# AUDACIOUS CHURCH <br> TRINITY WAY <br> SALFORD <br> MANCHESTER M3 7 BD
Image: /content_image/Events/Events-2018-04-21-07:57:35.jpg
Keywords: സോജി

7617
Category: 1
Sub Category:
Heading: 166 ദേവാലയങ്ങള്‍ക്ക് കൂടി ഈജിപ്ത് സര്‍ക്കാറിന്റെ അംഗീകാരം
Content: കെയ്റോ: സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നൂറ്റിഅറുപത്തിയാറോളം ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കൂടി ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച കൂടിയ മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഈജിപ്തിലെ വിവിധ പ്രവിശ്യകളിലുള്ള 166 ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും 4 മാസങ്ങള്‍ക്കുള്ളില്‍ ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ നിയമപരമായ അംഗീകാരം ലഭിക്കുന്നതായിരിക്കുമെന്ന്‍ മന്ത്രിസഭ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ആരാധനാലയങ്ങള്‍ക്ക് നിയമപരമായി അംഗീകാരം നല്‍കണമെന്ന വിവിധ ക്രിസ്ത്യന്‍ സഭകളുടെ ആവശ്യത്തെ തുടര്‍ന്ന്‍ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനായി 2016-ല്‍ ഒരു നിയമം പാസ്സാക്കുകയും ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരിന്നു. ഈ കമ്മിറ്റി മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 102 ദേവാലയങ്ങള്‍ക്കും, 64 പ്രാര്‍ത്ഥനാലയങ്ങള്‍ക്കുമായിരിക്കും നിയമപരമായ അംഗീകാരം ലഭിക്കുക. ഈജിപ്തിന്റെ ഹൗസിംഗ് മിനിസ്റ്ററായ മൊസ്തഫ മാഡ്ബൗലിയാണ് ദേവാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കിയത്. നേരത്തെ ദേവാലയങ്ങളുടെ നിയമപരമായ അംഗീകാരത്തിനായി 3,730 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 2,500 എണ്ണം കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടേതാണ്. 150 വര്‍ഷം പഴക്കമുള്ള അപേക്ഷകളും ഇതില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏതാണ്ട് 1.5 കോടിയോളം ക്രൈസ്തവര്‍ ഈജിപ്തിലുണ്ട്. 2011-ലെ കണക്കനുസരിച്ച് 1,08,000-ത്തോളം മുസ്ലീം പള്ളികളുടെ സ്ഥാനത്ത് 2900 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മാത്രമേ ഈജിപ്തില്‍ നിലനില്‍ക്കുന്നത്. വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട അബ്ദേല്‍-ഫത്താ അല്‍-സിസി ക്രൈസ്തവ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തെ ശക്തമായി തന്നെ പിന്തുണക്കുന്നുണ്ട്. മതസ്വാതന്ത്ര്യവും, ക്രിസ്ത്യന്‍ സംരക്ഷണവും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയങ്ങള്‍ ആയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 53 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമസാധുത നല്‍കിയിരിന്നു. ദേവാലയങ്ങള്‍ക്ക് അനുമതി നല്കികൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഇസ്ലാമിക തീവ്രവാദികളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് വലിയ ആശ്വാസമായി തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2018-04-21-08:41:01.jpg
Keywords: ഈജി

7618
Category: 1
Sub Category:
Heading: വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറു വര്‍ഷം ആചരിക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ സഭ
Content: ജൊഹന്നാസ്ബര്‍ഗ്: വര്‍ണ്ണവിവേചനത്തിനെതിരെയും സമൂഹത്തിലെ അസമത്വത്തിനെതിരെയും ധീരമായി ശബ്ദമുയര്‍ത്തിയ ദക്ഷിണാഫ്രിക്കന്‍ കത്തോലിക്ക സഭ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറാം വാര്‍ഷികം ആചരിക്കുവാന്‍ ഒരുങ്ങുന്നു. നാല്‍പ്പതുലക്ഷത്തോളം വരുന്ന കത്തോലിക്ക സമൂഹമാണ് മതസ്വാതന്ത്ര്യം ലഭിച്ചതിന്റെ 200-മത്തെ വാര്‍ഷികം ജൂണ്‍ മാസത്തില്‍ ആഘോഷിക്കുവാന്‍ തയാറെടുക്കുന്നത്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ ദക്ഷിണാഫ്രിക്കയിലെ കത്തോലിക്കാ സഭ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആഘോഷമായിരിക്കും വാര്‍ഷികാഘോഷത്തില്‍ നടക്കുകയെന്ന് ഡൂണ്‍ഫോണ്ടെയിനിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രലില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ജോഹാനസ്ബര്‍ഗ് രൂപതയുടെ മെത്രാപ്പോലീത്തയായ ബുട്ടി തഗാലെ പറഞ്ഞു. 1804-ല്‍ ജേക്കബ് എബ്രഹാം മിസ്റ്റ് കേപ് കോളനിയിലെ കമ്മീഷണര്‍ ജനറലായിരിക്കെയാണ് ദക്ഷിണാഫ്രിക്കയില്‍ കത്തോലിക്കാ സഭ ആരംഭിക്കുന്നത്. 1818-ല്‍ പിയൂസ് ഏഴാമന്‍ പാപ്പ കേപ് ഓഫ് ഗുഡ് ഹോപ്പിനും സമീപ പ്രദേശങ്ങള്‍ക്കുമായി അപ്പസ്തോലിക വികാരിയേറ്റ് സ്ഥാപിച്ചു. കാലക്രമേണ മൗറീഷ്യസ് ദ്വീപ്, ന്യൂ ഹോളണ്ട് അടക്കം നിരവധി പ്രദേശങ്ങള്‍ ഈ വികാരിയേറ്റിനോട് ചേര്‍ക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയില്‍ കത്തോലിക്കാ സഭ സ്ഥാപിതമായത് മുതല്‍ വര്‍ണ്ണവിവേചനത്തിനെതിരെ ശക്തമായ പോരാട്ടമായിരുന്നു നടത്തിവന്നിരുന്നത്. വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള നിലവിലെ നിയമങ്ങളെ തള്ളികളഞ്ഞു കറുത്തവര്‍ഗ്ഗക്കാര്‍ക്കും പ്രവേശനം നല്‍കുന്ന സ്കൂളുകളും, ആശുപത്രികളും സ്ഥാപിച്ചതെല്ലാം ഈ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ഇവ അടച്ചുപൂട്ടുവാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെയും കത്തോലിക്കാ സഭ ശക്തമായി ചെറുത്തു. ദക്ഷിണാഫ്രിക്കയില്‍ സ്ത്രീ-പുരുഷ സമത്വം നിലവില്‍ വരുത്തുന്നതിനും സഭ നിര്‍ണ്ണായക സ്വാധീനം ചെലുത്തി.‘മതം’ എന്ന വിഭാഗം സെന്‍സസില്‍ ഉള്‍പ്പെടുത്താത്തത് കൊണ്ട് എത്രത്തോളം കത്തോലിക്ക വിശ്വാസികള്‍ ദക്ഷിണാഫ്രിക്കയിലുണ്ടെന്ന് പറയുക എളുപ്പമല്ലെന്നു ആര്‍ച്ച് ബിഷപ്പ് ബുട്ടി തഗാലെ പറഞ്ഞു. മൂല്യങ്ങളും, ധാര്‍മ്മികതയും മുറുകെ പിടിച്ചുകൊണ്ട് പരസ്പര സഹായ മനോഭാവവും, സഹിഷ്ണുതയുമടങ്ങിയ ജീവിതശൈലി സ്വീകരിക്കുവാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചതാണ് ഇക്കഴിഞ്ഞ രണ്ട് നൂറ്റാണ്ട് നിലനില്‍ക്കുവാന്‍ സഭക്ക് സാധിച്ചതെന്നും ആര്‍ച്ച് ബിഷപ്പ് ബുട്ടി തഗാലെ സ്മരിച്ചു. ഇരുന്നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദക്ഷിണാഫ്രിക്കയിലെ വിവിധ രൂപതകള്‍ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. മഗലിസ്ബെര്‍ഗില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അയ്യായിരത്തോളം ആളുകളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തുവാനാണ് ജോബര്‍ഗ് അതിരൂപത പദ്ധതിയിട്ടിരിക്കുന്നത്.
Image: /content_image/News/News-2018-04-21-10:08:55.jpg
Keywords: ആഫ്രിക്ക

7619
Category: 9
Sub Category:
Heading: ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം
Content: ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം മെയ് 4, 5, 6 തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്കു ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സമാപിക്കും. ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. കുര്യാക്കോസ് പുന്നാലില്‍ വിസി, ഫാ. ജോര്‍ജ് കാരാമയില്‍ എസ്‌ജെ, സി. മഞ്ജുഷ തോണക്കര എച്ച്‌സി, ബ്രദര്‍ ടോമി പുതുക്കാട്ട് ആന്റ് ഡിവൈന്‍ ടീമും നേതൃത്വം നല്‍കുന്നതായിരിക്കും. കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ ധ്യാനം ഉണ്ടായിരിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നു. #{red->none->b-> കൂടുതല്‍ വിവരങ്ങള്‍ക്ക്: }# ഫാ: ജോര്‍ജ് കാരാമയില്‍ - 01325469400, റെജി മാത്യു - 07552619237, റെജി പോള്‍ - 07723035457 #{red->none->b-> ധ്യാന കേന്ദ്രത്തിന്റെ വിലാസം: }# Nunnery Lane, Darlington, DL3 9PN
Image: /content_image/Events/Events-2018-04-21-11:13:10.jpg
Keywords: ഡാര്‍ലിം