category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകേരളസഭയുടെ സാക്ഷ്യം ശക്തമാക്കേണ്ട കാലഘട്ടമാണിത്: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Contentകൊച്ചി: സഭയുടെയും സമൂഹത്തിന്റെയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കേരളസഭയുടെ സാക്ഷ്യം ശക്തമാക്കേണ്ട കാലഘട്ടമാണിതെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) യുടെ ആസ്ഥാന കാര്യാലയവും കേരളത്തിലെ ലത്തീന്‍, മലബാര്‍, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ (പിഒസി) സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അന്‍പതു വര്‍ഷംകൊണ്ടു പിഒസി ഏറെ വളര്‍ന്നിട്ടുണ്ട്. സഭയുടെ കൂട്ടായ്മയുടെ മുഖമാണ് ഈ സ്ഥാപനം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത്. എല്ലാവിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ചും ആഴത്തിലുള്ള വിലയിരുത്തല്‍ നടത്തിയും ക്രിയാത്മകമായി മുന്നോട്ടുപോകാന്‍ ഇനിയും സാധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. ക്രൈസ്തവീകതയും കേരളസമൂഹവും എന്ന വിഷയത്തില്‍ പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. വിന്‍സെന്റ് കുണ്ടുകുളം മോഡറേറ്ററായിരുന്നു. കേരളസഭയും മാനവ വികസനവും എന്ന വിഷയത്തില്‍ സി.ആര്‍. നീലകണ്ഠന്‍, ലിഡാ ജേക്കബ് എന്നിവര്‍ പ്രഭാഷണം നടത്തി. ജോജി ചിറയില്‍ മോഡറേറ്ററായി. അലക്‌സാണ്ടര്‍ ജേക്കബ്, റവ. ഡോ. പോള്‍ തേലക്കാട്ട് എന്നിവര്‍ െ്രെകസ്തവ ദര്‍ശനവും ദാര്‍ശനിക കേരളവും എന്ന വിഷയത്തില്‍ സംസാരിച്ചു. റവ.ഡോ. സക്കറിയാസ് പറനിലം മോഡറേറ്ററായിരുന്നു. പാനല്‍ ചര്‍ച്ചയും നടന്നു. റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോസഫ് കരുവേലിക്കല്‍, ഫാ. ജോളി വടക്കന്‍, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ. ഡോ. ജോഷി മയ്യാറ്റില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ 8.30ന് കേരളസഭ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ ജേക്കബ് പുന്നൂസ്, ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ അവതരിപ്പിക്കും. പത്തിനു നടക്കുന്ന സമാപനസമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭ ശ്രേഷ്ഠ മെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്മരണിക പ്രകാശനം നടത്തും. കേരളത്തിലെ 32 രൂപതകളില്‍നിന്നു പ്രതിനിധികളും കെസിബിസി ഭാരവാഹികള്‍ ഉള്‍പ്പെടെ 500 പേരാണു ജൂബിലി സമാപന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-21 09:13:00
Keywordsസൂസ
Created Date2018-04-21 09:13:29