Contents
Displaying 7341-7350 of 25128 results.
Content:
7650
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് ഇന്ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു
Content: മുവാറ്റുപുഴ: കത്തോലിക്കാ കോണ്‍ഗ്രസ് ഇന്ന് ശതാബ്ദി പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ പ്രതിസന്ധികളില്‍ പതറാതെ മുന്നേറിയ പാരന്പര്യമാണ് കത്തോലിക്കാ സമുദായത്തിനുള്ളതെന്നു ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുവാറ്റുപുഴ നെസ്റ്റില്‍ ചേര്‍ന്ന ദേശീയ തല സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു പറഞ്ഞു. സമുദായത്തെ മുന്നോട്ടുനയിച്ച പൂര്‍വികരെ സ്മരിക്കാനും അവകാശ പ്രഖ്യാപനത്തിനുമാണ് സമുദായ മഹാസംഗമവും റാലിയും തൃശുരില്‍ നടത്തുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ഫാ. വര്‍ഗീസ് കൂത്തൂര്‍, പി.ജെ. പാപ്പച്ചന്‍, സാജു അലക്‌സ്, ബിജു കുണ്ടുകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. 29നാണു പതാക ദിനം.
Image: /content_image/India/India-2018-04-26-05:48:39.jpg
Keywords: പ്രാര്‍ത്ഥ

7651
Category: 1
Sub Category:
Heading: മാമ്മോദീസ പരിശുദ്ധാരൂപിയുടെ ദാനം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാമ്മോദീസാ മാന്ത്രിക സൂത്രവാക്യമല്ല, മറിച്ച് പരിശുദ്ധാരൂപിയുടെ ദാനമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മാമ്മോദീസായെ കുറിച്ചു തന്റെ പ്രബോധന പരമ്പരയുടെ തുടര്‍ച്ചയായാണ് പാപ്പ സന്ദേശം നല്‍കിയത്. മാമ്മോദീസത്തൊട്ടിയുടെ സമീപത്തേക്കു ഒറ്റയ്ക്കല്ല, മറിച്ച് സഭ മുഴുവന്‍റെയും പ്രാര്‍ത്ഥനയാല്‍ അനുഗതരായിട്ടാണ് ഒരുവന്‍ പോകുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മാമ്മോദീസായെ അധികരിച്ചുള്ള വിചിന്തനം ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ നമ്മുക്ക് തുടരാം. മാമ്മോദീസാ, സവിശേഷമാം വിധം, വിശ്വാസത്തിന്‍റെ കൂദാശയാണ്, കാരണം അത് വിശ്വാസജീവിതത്തിലേക്കുള്ള പ്രവേശനത്തെ കുറിക്കുന്നു. കുഞ്ഞുങ്ങളെ ഉത്ഭവപാപത്തില്‍ നിന്നു മോചിപ്പിക്കാനും പരിശുദ്ധാരൂപിയുടെ വാസയിടമായി അവരെ മാറ്റാനും പുരോഹിതന്‍ അവര്‍ക്കു വേണ്ടി ദൈവത്തോട് യാചിക്കുന്നു. മാമ്മോദീസാ ഒരു മാന്ത്രിക സൂത്രവാക്യമല്ല, പ്രത്യുത, പരിശുദ്ധാരൂപിയുടെ ദാനമാണ്. സാത്താന്‍റെ അധികാരം ഇല്ലാതാക്കുകയും ദുഷ്ടാരൂപിയുടെ അന്ധകാരത്തില്‍ നിന്ന് മനുഷ്യനെ അനന്തമായ വെളിച്ചത്തിന്‍റെ സാമ്രാജ്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിനാണ് ദൈവം സ്വസുതനെ ലോകത്തിലേക്കയച്ചതെന്ന് വിശ്വസിച്ചുകൊണ്ട് തിന്മയുടെ അരൂപിക്കെതിരെ പോരാടാന്‍ പരിശുദ്ധാരൂപിയുടെ ഈ ദാനം സ്വീകരിക്കുന്നവനെ മാമ്മോദീസ പ്രാപ്തനാക്കുന്നു. പ്രാര്‍ത്ഥനയ്ക്കു പുറമെ, സ്നാര്‍ത്ഥികള്‍ക്കായുള്ള തൈലം നെഞ്ചില്‍ പൂശുന്ന ഒരു ചടങ്ങുമുണ്ട്. സ്നാനത്തൊട്ടിയെ സമീപിക്കുകയും പുതുജീവനിലേക്ക് വീണ്ടും ജനിക്കുകയും ചെയ്യുന്നതിനു മുമ്പ് സാത്താനെയും പാപത്തെയും ഉപേക്ഷിക്കാനുള്ള ശക്തി അതുവഴി ആര്‍ജ്ജിക്കുന്നു. രക്ഷകനായ ക്രിസ്തുവിന്‍റെ ശക്തി തിന്മയ്ക്കെതിരെ പോരാടുന്നതിനും ജയിക്കുന്നതിനും ശക്തി പകരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. തിന്മയ്ക്കെതിരെ പോരാടുകയും അതിന്‍റെ കെണികളില്‍ നിന്നു രക്ഷപ്പെടുകയും കഠിനമായ ഒരു പോരാട്ടത്തിനു ശേഷം പൂര്‍വ്വസ്ഥിതിയിലേക്കു വരുകയും ചെയ്യുക ആയാസകരമാണ്. എന്നാല്‍ നാമറിയണം, ക്രിസ്തീയജീവിതം മുഴുവന്‍ ഒരു പോരാട്ടമാണ്. എന്നാല്‍ നാം ഒറ്റയ്ക്കല്ല, സഭാമാതാവ് സ്വന്തം മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. പാപ്പ പറഞ്ഞു. ഉത്തര-ദക്ഷിണകൊറിയ ചര്‍ച്ചകള്‍ ഫലവത്താകാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും തന്റെ സന്ദേശത്തിന് ഒടുവില്‍ പാപ്പ വിശ്വാസഗണത്തെ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-04-26-06:47:53.jpg
Keywords: ജ്ഞാന, മാമ്മോ

7652
Category: 1
Sub Category:
Heading: ചൈനീസ് സര്‍ക്കാര്‍ വീണ്ടും ദേവാലയം അടച്ചുപൂട്ടി
Content: ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നടപടികളുടെ തുടര്‍ച്ചയായി രാജ്യത്തു മറ്റൊരു കത്തോലിക്ക ദേവാലയം കൂടി അടച്ചു പൂട്ടി. കത്തോലിക്ക വിശ്വാസികള്‍ തിങ്ങി പാര്‍ക്കുന്ന ഹെനാന്‍ പ്രവിശ്യയിലെ ഷുമദിയൻ രൂപതയുടെ കീഴിലെ ഗദാസാങ്ങ് ദേവാലയമാണ് അധികൃതർ അടച്ചുപൂട്ടി സീൽ ചെയ്തത്. ദേവാലയത്തിന്റെ മുഖ്യ കവാടങ്ങൾ ഏപ്രിൽ 24 ന് അധികൃതർ സീൽ ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭരണകൂടം ഔദ്യോഗികമായി നിയമിച്ച വൈദികനാണെങ്കിലും ദേവാലയത്തിന് പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ അധികൃതര്‍ വാദിക്കുന്നത്. ഇതിനിടെ മുന്നോട്ട് ദേവാലയം റജിസ്റ്റർ ചെയ്യാനോ തുറക്കാനോ ഭരണകൂടം അനുവദിക്കില്ലായെന്ന് അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് എതിരെ കത്തോലിക്ക വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്ത്യന്‍ ദേവാലയങ്ങൾക്ക് നേരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രാർത്ഥന ആവശ്യമാണെന്ന് ഇടവക വൈദികൻ പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നു ദേവാലയം സീല്‍ ചെയ്യപ്പെട്ട ഹെനാൻ പ്രവിശ്യയിലെ പത്തു രൂപതകളില്‍ എട്ടാമത്തെ രൂപതയാണ് ഷുമദിയൻ. കഴിഞ്ഞ മാർച്ചിൽ പ്രവിശ്യയുടെ പ്രൊവിൻഷ്യലായി നിയമിതനായ വാങ് ഗോഷെങ്ങിന്റെ നിര്‍ദ്ദേശപ്രകാരമാണ് ദേവാലയങ്ങള്‍ അടച്ചുപൂട്ടുവാന്‍ ആരംഭിച്ചത്. ചൈനയിലെ ഹെനാന്‍, സിന്‍ജിയാംഗ് പ്രവിശ്യകളിലെ പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളെ വിശുദ്ധ കുര്‍ബാനയിലും മതബോധന ക്ലാസിലും പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തികൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് സര്‍ക്കാര്‍ അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ വീഴ്ച വരുത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകളും, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രജിസ്ട്രേഷനും റദ്ദാക്കപ്പെടുമെന്ന ഭീഷണിയുമുണ്ട്. ചൈനയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയെ തടയുക എന്നതാണ് ഈ നടപടികളുടെ പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2018-04-26-08:19:20.jpg
Keywords: ചൈന

7653
Category: 1
Sub Category:
Heading: സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കുരിശ് പ്രദര്‍ശിപ്പിക്കുവാന്‍ ഉത്തരവുമായി ജര്‍മ്മന്‍ സംസ്ഥാനം
Content: മ്യൂണിച്ച്: പാശ്ചാത്യ ക്രിസ്ത്യന്‍ പാരമ്പര്യവും സാംസ്കാരിക വ്യക്തിത്വവും, പ്രകടിപ്പിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളുടേയും പ്രവേശന കവാടത്തില്‍ കുരിശ് പ്രദര്‍ശിപ്പിക്കണമെന്ന് ജര്‍മ്മന്‍ സംസ്ഥാനമായ ബാവരിയായില്‍ ഉത്തരവ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രാദേശിക ഭരണകൂടം ഈ ഉത്തരവിറക്കിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ ബാവരിയായിലെ സര്‍ക്കാര്‍ സ്കൂളുകള്‍, കോടതി സമുച്ചയങ്ങള്‍ തുടങ്ങിയവയില്‍ ഇതിനോടകം തന്നെ ഈ നിയമം പ്രാബല്യത്തില്‍ വന്നുക്കഴിഞ്ഞു. ബാവരിയായുടെ സാംസ്കാരിക വ്യക്തിത്വത്തിന്റേയും ജീവിത ശൈലിയുടേയും അടിസ്ഥാന പ്രകടനമാണ് കുരിശെന്ന് ബാവരിയായുടെ പ്രസിഡന്റായ മാര്‍കുസ് സോഡര്‍ പറഞ്ഞു. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ പങ്കാളികളായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂണിയനാണ് ബാവരിയ ഭരിക്കുന്നത്. ജര്‍മ്മനിയുടെ അഭയാര്‍ത്ഥി നയങ്ങള്‍ക്കെതിരെ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പ്രകടമായ ജനരോഷമാണ് പുതിയ ഉത്തരവിന്റെ പിന്നിലെന്നു കരുതപ്പെടുന്നത്. യൂറോപ്പില്‍ ശക്തമായ ക്രിസ്ത്യന്‍ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന വിക്ടര്‍ ഒര്‍ബാന്‍ ഈ മാസം ആരംഭത്തില്‍ ഹംഗറിയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അഭയാര്‍ത്ഥിപ്രവാഹത്തിനു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മെര്‍ക്കല്‍ ഗവണ്‍മെന്റിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമേറിവരികയാണ്.
Image: /content_image/News/News-2018-04-26-09:42:09.jpg
Keywords: ജര്‍മ്മ

7654
Category: 1
Sub Category:
Heading: പാവങ്ങള്‍ക്കു പിന്തുണ നല്‍കി; കന്യാസ്ത്രീയോട് നാടുവിടണമെന്ന് ഫിലിപ്പീന്‍സ്
Content: മനില: കഴിഞ്ഞ മുപ്പതുവര്‍ഷമായി പ്രേഷിത വേല ചെയ്തു വന്നിരിന്ന കത്തോലിക്ക കന്യാസ്ത്രീയോട് കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ റാലികളില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ നാടുവിടണമെന്ന് ഫിലിപ്പീന്‍സ്. 30 ദിവസങ്ങള്‍ക്കുള്ളില്‍ ഫിലിപ്പീന്‍സ് വിട്ടുപോകണമെന്നാണ് എഴുപത്തിയൊന്നുകാരിയായ സിസ്റ്റര്‍ പട്രീഷ്യ ഫോക്സിന് ലഭിച്ചിരിക്കുന്ന ഉത്തരവ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കന്യാസ്ത്രീയുടെ മിഷ്ണറി വിസയും മറ്റ് രേഖകളും ഇമ്മിഗ്രേഷന്‍ ബ്യൂറോ റദ്ദാക്കിയിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ ഫിലിപ്പീന്‍സില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തന്റെ വിസയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളും, ഉപാധികളും, അനുവദിക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സിസ്റ്റര്‍ ഫോക്സിന് ലഭിച്ച ഉത്തരവില്‍ പറയുന്നു. നേരത്തെ സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ അവരുടെ കോണ്‍വെന്റില്‍ നിന്നുമാണ് അധികാരികള്‍ അറസ്റ്റ് ചെയ്തത്. ഏതാണ്ട് 22 മണിക്കൂറോളം ചോദ്യം ചെയ്തശേഷം തക്കതായ കാരണമില്ലാത്തതിനാല്‍ സിസ്റ്ററിനെ വിട്ടയക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് സിസ്റ്ററിന് ഫിലിപ്പീന്‍സ് വിട്ടുപോകുവാനുള്ള ഉത്തരവ് ലഭിക്കുന്നത്. കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി ഫിലിപ്പീന്‍സിലെ ഗ്രാമപ്രദേശങ്ങളില്‍ പാവങ്ങള്‍ക്കിടയില്‍ സേവനം ചെയ്തുവന്നിരുന്ന സിസ്റ്റര്‍ ഫോക്സ് സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് സിയോന്‍ സന്യാസിനീ സഭയുടെ സുപ്പീരിയറാണ്. ടാഗും നഗരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായി കൊണ്ടിരിക്കുന്ന കൃഷിക്കാര്‍ക്കൊപ്പം നില്‍ക്കുകയും മനുഷ്യാവകാശ ലംഘനത്തിനെതിരായ ജാഥയില്‍ പങ്കെടുത്തതുമാണ് തന്റെ നാടുകടത്തലിന്റെ കാരണമെന്ന് ഫോക്സ് പറയുന്നു. “താന്‍ പങ്കെടുത്തത് രാഷ്ട്രീയ ജാഥയിലല്ല മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ജാഥയിലാണ്. പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ദൈവവിളി, അതിനാല്‍ ഇതും മിഷ്ണറി പ്രവര്‍ത്തനം തന്നെയാണ്”. സിസ്റ്റര്‍ ഫോക്സ് വിവരിച്ചു. മനിലയിലെ സഹായ മെത്രാനായ ബ്രോഡെറിക്ക് പാബില്ലോയും കന്യാസ്ത്രീയെ നാടുകടത്തുവാനുള്ള തീരുമാനത്തെ അപലപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അപ്പീല്‍ ഫയല്‍ ചെയ്യുവാനാണ് സിസ്റ്ററിന്റെ തീരുമാനം.
Image: /content_image/News/News-2018-04-26-12:23:59.jpg
Keywords: ഫിലിപ്പീ

7655
Category: 18
Sub Category:
Heading: ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യനായി പ്രഖ്യാപിച്ചു
Content: കൊച്ചി: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി പ്രഖ്യാപനം ധന്യന്റെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്സ്റ പള്ളിയില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ധന്യപദവി പ്രഖ്യാപനശേഷം നടന്ന കൃതജ്ഞതാ ദിവ്യബലിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പയ്യപ്പിള്ളിയുടെ വീരോചിതമായ പുണ്യങ്ങളില്‍ കരുണ സുപ്രധാനമായിരുന്നുവെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ആന്തരികമായ മനുഷ്യന്റെ വളര്‍ച്ചയ്ക്കാണ് അദ്ദേഹം പ്രാമുഖ്യം നല്‍കിയത്. ധന്യന്റെ വീരോചിത സുകൃതങ്ങള്‍ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ജീവിതത്തില്‍ അനുകരിക്കുന്നതിനും ഇടയാകണം. ഫാ. പയ്യപ്പിള്ളി സ്ഥാപിച്ച എസ്ഡി സന്യാസിനി സമൂഹത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനശൈലിയിലും സഭയൊന്നാകെ അഭിമാനിക്കുന്നു. ധന്യനെപ്പോലെ സ്‌നേഹം, ആനന്ദം, ക്ഷമ, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളില്‍ നാം വളരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. സന്തോഷിക്കുന്നവര്‍ക്കൊപ്പം സന്തോഷിക്കാനും ദുഃഖിക്കുന്നവര്‍ക്കൊപ്പം ദുഃഖിക്കാനുമുള്ള ആത്മീയ ചൈതന്യം കുടുംബങ്ങളില്‍ രൂപപ്പെടുത്തണം. ജീവിതത്തിലെ വിശുദ്ധി സമഹത്തിലേക്കു കൂടി പടര്‍ത്തുന്‌പോഴാണു നമ്മുടെ സാക്ഷ്യം അര്‍ഥപൂര്‍ണമാകുന്നതെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍,എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മികരായി. പള്ളിയിലെ ധന്യന്റെ കബറിടത്തിനു മുന്പില്‍ നടന്ന പ്രത്യേക പ്രാര്‍ഥനാശുശ്രൂഷയ്ക്കു ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നേതൃത്വം നല്‍കി. പൊതുസമ്മേളനം കര്‍ദ്ദിനാള്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, എസ്ഡി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍, പോസ്റ്റുലേറ്റര്‍മാരായ സിസ്റ്റര്‍ ഗ്രേസ് കൂവയില്‍, സിസ്റ്റര്‍ റോസ് ലിന്‍ ഇലവനാല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.കെ. പീറ്റര്‍, കോന്തുരുത്തി ഇടവക ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ജോസഫ് സെബാസ്റ്റ്യന്‍, പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി ഫാമിലി അസോസിയേഷന്‍ രക്ഷാധികാരി ടോമി പാലയ്ക്കാപ്പിള്ളി, സിസ്റ്റര്‍ സുമ, തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു. കഴിഞ്ഞ പതിനാലാം തീയതിയാണ് ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യനായി ഉയര്‍ത്താനുള്ള ഔദ്യോഗികരേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചത്.
Image: /content_image/India/India-2018-04-27-03:55:54.jpg
Keywords: പയ്യപ്പിള്ളി

7656
Category: 18
Sub Category:
Heading: 101-ന്റെ നിറവില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
Content: മാരാമണ്‍: മാര്‍ത്തോമ്മാ സഭയുടെ വലിയ ഇടയന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഇന്ന് 101ാം വയസിലേക്കു പ്രവേശിക്കുന്നു. മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ 8.30ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന കുര്‍ബാനയ്ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. കര്‍മരംഗത്ത് സജീവസാന്നിധ്യമായി പ്രശോഭിക്കുന്ന മാര്‍ ക്രിസോസ്റ്റം ഇക്കുറി ജന്മദിനം ആഘോഷിക്കുന്നത് പത്മഭൂഷണ്‍ ബഹുമതിയുടെ തിളക്കത്തിലാണ്. 73 വര്‍ഷം മുന്‍പാണ് മാര്‍ ക്രിസോസ്റ്റം പൗരോഹിത്യത്തിലേക്കു പ്രവേശിച്ചത്. 1953 മേയ് 20നു റവ. ഫിലിപ്പ് ഉമ്മന്‍, മാര്‍ത്തോമ്മാ സഭയുടെ മേല്പട്ട (എപ്പിസ്‌കോപ്പ) സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് റന്പാനായി വാഴിച്ചു. മേയ് 23നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി. 1999 മാര്‍ച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി. മാരാമണ്ണില്‍ വിശ്രമജീവിതം നയിക്കുന്ന മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ 101 ാം ജന്മദിനാഘോഷം സഭയുടെ നേതൃത്വത്തില്‍ 30നു തിരുവല്ലയില്‍ നടക്കും. പരിപാടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2018-04-27-04:18:07.jpg
Keywords: മാര്‍ ക്രിസോസ്റ്റം

7657
Category: 1
Sub Category:
Heading: 'സി9' കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗം സമാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സീസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഇരുപത്തിനാലാം യോഗം വത്തിക്കാനില്‍ സമാപിച്ചു. വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കി മേഖലയില്‍ നടത്തിപ്പോരുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന്‍റെ മാദ്ധ്യമ കാര്യാലയത്തിന്‍റെ കാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ ലൂച്യൊ റൂയിസ് കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ യോഗത്തില്‍ അവതരിപ്പിച്ചു. റോമന്‍ കൂരിയായെ സംബന്ധിച്ച പുതിയ അപ്പസ്തോലിക രേഖയുടെ പുനഃപരിശോധനയായിരുന്നു യോഗത്തില്‍ പ്രധാനമായും നടന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താ വിതരണകാര്യാലയത്തിന്‍റെ പ്രസ്സ് ഓഫീസിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്ക് മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യോഗം സമാപിച്ചത്. ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തില്‍ ഇന്ത്യയില്‍ നിന്ന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും അംഗമാണ്. സി9 സമിതിയുടെ അടുത്ത സമ്മേളനം ജൂണ്‍ 11 മുതല്‍ 13 വരെ നടക്കും.
Image: /content_image/News/News-2018-04-27-06:04:16.jpg
Keywords: വത്തിക്കാ

7658
Category: 18
Sub Category:
Heading: സിസ്റ്റര്‍ ആലീസ് ക്രിസ്തുദാസി സമൂഹത്തിന്റെ ജനറല്‍ സൂപ്പീരിയര്‍
Content: കല്‍പ്പറ്റ: ക്രിസ്തുദാസി സമൂഹത്തിന്റെ (എസ്‌കെഡി സിസ്‌റ്റേഴ്‌സ്) ജനറല്‍ സൂപ്പീരിയറായി സിസ്റ്റര്‍ ആലീസ് പാലയ്ക്കലിനെ തെരഞ്ഞെടുത്തു. പുല്ലൂരാംപാറ ഇടവകാംഗമാണ്. സിസ്റ്റര്‍ മരിയിറ്റ തടത്തില്‍, സിസ്റ്റര്‍ ലിസി പടകൂട്ടില്‍, സിസ്റ്റര്‍ ഷീജ ഇടയകൊണ്ടാട്ട്, സിസ്റ്റര്‍ ടീന കുന്നേല്‍ എന്നിവരെ ജനറല്‍ കൗണ്‍സിലര്‍മാരായും സിസ്റ്റര്‍ അനീറ്റ കക്കട്ടിക്കാലായിലിനെ പ്രൊക്യുറേറ്റര്‍ ജനറലായും സിസ്റ്റര്‍ മോളി അമ്പലത്തിങ്കലിനെ സെക്രട്ടറി ജനറലായും തെരഞ്ഞെടുത്തു. കേരളം, കര്‍ണാടകം, തമിഴ്‌നാട്, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കുടുംബ പ്രേഷിതത്വം, വിദ്യാഭ്യാസം, ആതുരസേവനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലും ഇറ്റലിയിലും ജര്‍മനിയിലും എസ്‌കെഡി സിസ്‌റ്റേഴ്‌സ് സേവനം ചെയ്യുന്നുണ്ട്. 1977 ല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി മാനന്തവാടിയില്‍ ആരംഭിച്ച സന്യാസിനി സഭയില്‍ ഇപ്പോള്‍ 318 അംഗങ്ങളാണുള്ളത്.
Image: /content_image/India/India-2018-04-27-06:45:39.jpg
Keywords: സുപ്പീ

7659
Category: 1
Sub Category:
Heading: ഇന്ന് ഉപവസിച്ച് പ്രാര്‍ത്ഥിക്കാമോ?; ലോകത്തോട് അപേക്ഷയുമായി ആസിയ ബീബി
Content: ലാഹോര്‍: തനിക്ക് വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കണമേയെന്ന അപേക്ഷയുമായി പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് തടവില്‍ കഴിയുന്ന ക്രൈസ്തവ യുവതി ആസിയ ബീബി. കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുവാനിരിക്കെ, ഇന്ന് (ഏപ്രില്‍ 27) മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ റിനൈയ്‌സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് നദീം വഴിയാണ് ആസിയ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആസിയായുടെ കുടുംബാംഗളോടൊപ്പമാണ് ജോസഫ് നദീം ബീബിയെ സന്ദര്‍ശിച്ചത്. "ആസിയായുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ദൈവത്തിന് സദാ നന്ദി പ്രകടിപ്പിക്കുന്ന അവള്‍ പൂര്‍ണ്ണ പ്രതീക്ഷയിലാണ്. തന്നെ അറിയാവുന്നവരും തന്റെ അവസ്ഥയില്‍ ദുഃഖമുള്ളവരും ഏപ്രില്‍ 27 (ഇന്ന്) തനിക്ക് വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് ആസിയ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്". ജോസഫ് നദീം പറഞ്ഞു. ആസിയായോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ഇതിനോടകം അറിയിച്ചിട്ടുണ്ട്. 2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയാണ് ആസിയ. ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സ്വരം ഉയരുന്നുണ്ട്. അടുത്തിടെ വത്തിക്കാനിലെത്തിയ ആസിയായുടെ കുടുംബത്തിന് ഫ്രാന്‍സിസ് പാപ്പ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-04-27-07:45:08.jpg
Keywords: ആസിയ