Contents
Displaying 7381-7390 of 25128 results.
Content:
7690
Category: 1
Sub Category:
Heading: യഹൂദ ക്രിസ്ത്യന്‍ ബന്ധം ഊഷ്മളമാക്കാന്‍ ജറുസലേമില്‍ കെട്ടിട സമുച്ചയം ഒരുങ്ങുന്നു
Content: ജറുസലേം: യഹൂദ ക്രിസ്ത്യന്‍ ബന്ധം ഊഷ്മളമാക്കാന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുവാന്‍ എത്തുന്ന ക്രൈസ്തവര്‍ക്കായി ജറുസലേമില്‍ പ്രത്യേക കെട്ടിട സമുച്ചയം ഒരുങ്ങുന്നു. ‘ദി ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിസ്റ്റ്യന്‍സ് ആന്‍ഡ് ജ്യൂസ്’ സംഘടനയുടെ നേതൃത്വത്തിലാണ് കോടിക്കണക്കിന് ഡോളര്‍ ചിലവിട്ട് നിര്‍ദ്ദിഷ്ട അമേരിക്കന്‍ എംബസിയുടെ അടുത്തായി പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നത്. യേശു ജനിച്ച ബെത്ലഹേമിനും പടിഞ്ഞാറന്‍ മതിലിനും ഇടയിലായിട്ടായാണ് കെട്ടിടം നിര്‍മ്മിക്കുക. 3 വര്‍ഷങ്ങള്‍ കൊണ്ട് പണിപൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ജറുസലേമിലെ യേശുവിന്റെ ജീവിതത്തെക്കുറിച്ചും,യഹൂദ വേരുകളുള്ള ക്രിസ്ത്യന്‍ ആചാരങ്ങളെക്കുറിച്ചും ക്രൈസ്തവരായ തീര്‍ത്ഥാടകര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു വിദ്യാഭ്യാസകേന്ദ്രമായി കൂടിയായാണ് കെട്ടിടം പ്രവര്‍ത്തിക്കുക. ഇസ്രായേലിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ‘പാന്റ്റി പാക്കേഴ്സ്’ എന്ന ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും തീര്‍ത്ഥാടകര്‍ക്ക് പാര്‍പ്പിട സമുച്ചയം വഴി ഒരുക്കും. ഇസ്രായേലിന്റെ ദൈവീക ചരിത്രം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം, ദിവ്യകര്‍മ്മങ്ങള്‍ക്കായുള്ള മുറികള്‍, പുരോഹിതര്‍ക്ക് സുവിശേഷ പ്രഘോഷണത്തിനും, അത് റെക്കോര്‍ഡ് ചെയ്യുവാനും ഉതകുന്ന സ്റ്റുഡിയോ തുടങ്ങീ നിരവധി പ്രത്യേകതകളുമായാണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുക. തീര്‍ത്ഥാടനത്തിന് ശേഷം തിരികെ സ്വദേശങ്ങളില്‍ മടങ്ങിയെത്തുന്നവര്‍ സ്വന്തം രാജ്യങ്ങളില്‍ ഇസ്രായേലിന്റെ പ്രചാകരകരായി വര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്ന് ‘ദി ഫെല്ലോഷിപ്പിന്റെ’ ഗ്ലോബല്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായ ‘യേല്‍ എക്സ്റ്റൈന്‍ പറഞ്ഞു. അതിനാല്‍ തന്നെ ഇസ്രായേലിനെ സംബന്ധിച്ചിടത്തോളവും ഈ പാര്‍പ്പിട കേന്ദ്രം നേട്ടകരമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന് പുതു തലമുറയില്‍പ്പെട്ട ക്രൈസ്തവരുടെ പിന്തുണ നേടുന്നതിനും ഈ ഭവനകേന്ദ്രം സഹായിക്കുമെന്നാണ് സംഘടനാ ഭാരവാഹികളുടെ പ്രതീക്ഷ. അതേസമയം പദ്ധതിക്കു പൂര്‍ണ്ണ പിന്തുണയുമായി അമേരിക്കന്‍ ക്രൈസ്തവര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. .
Image: /content_image/News/News-2018-05-01-13:14:02.jpg
Keywords: ഇസ്രാ, ജറുസ

7691
Category: 18
Sub Category:
Heading: നെയ്യാറ്റിൻകര രൂപതയില്‍ യുവജന വർഷത്തിന് ഔദ്യോഗിക ആരംഭം
Content: നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയില്‍ രൂപതാ ദിനത്തോടനുബന്ധിച്ച് യുവജന വർഷത്തിന് ഔദ്യോഗിക ആരംഭം. സഭയുടെ കരുത്ത് എപ്പോഴും യുവജനങ്ങളിലാണെന്നും കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് യുവജനങ്ങൾ സഭയോടൊപ്പം യാത്രചെയ്യുന്നതിന് മാതാപിതാക്കൾ മാർഗ്ഗ നിർദ്ദേശം നൽകണമെന്നും, യുവജന വർഷ പ്രഖ്യാപനം നടത്തിയ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ പറഞ്ഞു. 5 യുവജന പ്രധിനിധികൾ ചേർന്ന് 5 ഭാഗങ്ങളായി കൊണ്ടുവന്ന യുവജന വർഷ ലോഗോ ബിഷപ്പ് വിൻസെന്റ് സാമുവൽ ഒന്നിച്ച് ചേർത്താണ് ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. യുവജന വർഷ പ്രഖ്യാപന വേദിയിൽ യുവജനവർഷ സി.ഡി.യും ബിഷപ് പ്രകാശനം ചെയ്‌തു. തുടർന്ന് യുവജനവർഷത്തിന് തുടക്കം കുറിച്ച് ബലൂണിൽ തീർത്ത ജപമാല ആകാശത്ത് പറത്തി. രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്, ജൂഡീഷ്യൽ വികാർ ഡോ. സെൽവരാജൻ, രൂപതാ യുവജന കമ്മിഷൻ ഡയറക്‌ടർ ഫാ. ബിനു.ടി, നെയ്യാറ്റിൻകര ഫൊറോന യുവജന കമ്മിഷൻ ഡയറക്‌ടർ ഫാ. റോബിൻ സി. പീറ്റർ, എൽ.സി.വൈ.എം. രൂപതാ പ്രസിഡന്റ് അരുൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2018-05-02-06:13:17.jpg
Keywords: യുവജന

7692
Category: 18
Sub Category:
Heading: ദൈവത്തിന്റെ അവകാശം കവർന്നെടുക്കാൻ മനുഷ്യൻ ശ്രമിക്കുന്നു: മാർ ജോസ് പൊരുന്നേടം
Content: മാനന്തവാടി: പ്രകൃതിയുടെ തെറ്റും ശരിയും വ്യവസ്ഥയും താളവും ദൈവം നിശ്ചയിച്ചതാണെന്നും ദൈവത്തിന്റെ അവകാശം മനുഷ്യൻ കവർന്നെടുക്കാൻ ശ്രമിക്കുകയാണന്നും മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. ദ്വാരക പാസ്റ്ററൽ സെന്ററിൽ രൂപതാ ദിനത്തോടനുബന്ധിച്ച് നടന്ന സമൂഹബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവീക അവകാശം മനുഷ്യൻ കവർന്നെടുക്കുമ്പോഴാണ് സമൂഹത്തിൽ തിന്മയും അസമാധാനവും അശാന്തിയും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റും ശരിയും തീരുമാനിക്കാനുള്ള അവകാശം ദൈവത്തിനാണ്. പ്രകൃതിയുടെ തെറ്റും ശരിയും വ്യവസ്ഥയും താളവും ദൈവം നിശ്ചയിച്ചതാണ്. ഈ നിശ്ചയത്തിനെതിരെ പ്രകൃതി ചൂഷണവും കോൺക്രീറ്റ് കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും രാസ – കീടനാശികളുടെ പ്രയോഗവും തുടങ്ങിയവയെല്ലാം ദൈവത്തിന്റെ അവകാശം കവർന്നെടുത്തതിന് ഉദാഹരണങ്ങളാണ്. ഭൂമി പഴയതുപോലെ ഫലം തരുന്നതാകണമെങ്കിൽ ഈ തിരിച്ചറിവിലൂടെ മനുഷ്യൻ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു മാനന്തവാടി രൂപതയിലെ കുടുംബ കൂട്ടായ്മയുടെ ഉദ്ഘാടനം ബിഷപ്പ് നിർവ്വഹിച്ചു. വരും തലമുറയെ വിശ്വാസ ജീവിതത്തിൽ ഉറച്ച് നിൽക്കുന്നതിന് സഹായികളാവുകയെന്ന ദൗത്യമാണ് കുടുംബ കൂട്ടായ്മകളുടെ ഭാരവാഹികൾക്ക് ഉള്ളതെന്നും ഒരു ഇടയ ദൗത്യത്തിലുള്ള പങ്കാളിത്തം സീറോ മലബാർ സഭയിൽ മെത്രാൻ മാർക്കും വൈദികർക്കും ഒപ്പം ഇനി വിശ്വാസികൾക്കും ലഭിക്കുകയാണന്നും ബിഷപ്പ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ചടങ്ങില്‍ സന്നിഹിതനായിരിന്നു.
Image: /content_image/India/India-2018-05-02-07:05:10.jpg
Keywords: പൊരുന്നേ

7693
Category: 1
Sub Category:
Heading: രണ്ടായിരം വര്‍ഷം പഴക്കമുള്ള ആദിമ ക്രൈസ്തവ ദേവാലയം കണ്ടെത്തി
Content: മാന്‍ബിജി: ആദ്യ നൂറ്റാണ്ടുകളില്‍ റോമന്‍ സാമ്രാജ്യത്തിലെ മതപീഡനത്തില്‍ നിന്നും രക്ഷനേടുന്നതിനായി ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന രഹസ്യ ദേവാലയത്തിന്റെ അവശേഷിപ്പുകളും തുരങ്ക പാതയും സിറിയയില്‍ കണ്ടെത്തി. രണ്ടു വര്‍ഷത്തോളം ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ നിയന്ത്രണത്തിലായിരുന്ന മാന്‍ബിജില്‍ നിന്നുമാണ് സിറിയന്‍ പുരാവസ്തുഗവേഷകര്‍ സുപ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മാന്‍ബിജിലെ റൂയിന്‍സ് കൗണ്‍സിലിലെ എക്സ്പ്ലൊറേഷന്‍ കമ്മിറ്റിയുടെ തലവനായ അബ്ദുല്‍വഹാബ് ഷേക്കോ അടങ്ങുന്ന സംഘമാണ് ഉദ്ഖനനത്തിന് നേതൃത്വം വഹിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സിറിയയിലെ മാന്‍ബിജില്‍ നിന്നും പുരാതന തുരങ്ക ശ്രംഖലയുടെ ഭാഗങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിരുന്നു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുബന്ധ സ്ഥലം കൈവശപ്പെടുത്തിയെങ്കിലും ഗവേഷകര്‍ ഈ സ്ഥലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രണ്ടുവര്‍ഷക്കാലം മേഖലയുടെ നിയന്ത്രണം കയ്യടക്കിവെച്ചിരുന്നുവെങ്കിലും ഭൂഗര്‍ഭ ദേവാലയത്തിലേക്ക് നയിക്കുന്ന രഹസ്യ വാതില്‍ കണ്ടെത്തുവാന്‍ ഇസ്ലാമിക് സ്റ്റേറ്റിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഐഎസിനെ മേഖലയില്‍ നിന്നും തുരത്തിയതിനെ തുടര്‍ന്ന്‍ ഉദ്ഘനനം പുനരാരംഭിക്കുകയായിരുന്നു. രഹസ്യ പാതകള്‍, രഹസ്യ വാതിലുകള്‍, മാറ്റി സ്ഥാപിക്കാവുന്ന അള്‍ത്താര, പുരോഹിതര്‍ക്കുള്ള ശ്മശാനം, വലിയ പാറകള്‍ കൊണ്ടുള്ള ശവക്കല്ലറകള്‍ എന്നിവ അടങ്ങുന്ന വിശാലമായ സംവിധാനമാണ് ഇവിടെ നിന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തുരങ്കത്തിന്റെ മിക്ക ഭാഗങ്ങളിലും കുരിശടയാളങ്ങളും, മറ്റ് ക്രിസ്ത്യന്‍ പ്രതീകങ്ങളും, ഗ്രീക്ക് ലിഖിതങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ അടയാളങ്ങളും, പ്രതീകങ്ങളും കോറിയിട്ടിരിക്കുന്ന മുറിയിലേക്ക് നയിക്കുന്ന കല്‍പ്പടവുകളോട് കൂടിയ തുരങ്ക പാതയുടെ രണ്ടാം ഘട്ട ഖനനം പ്രദേശവാസികളുടെ സഹായത്തോടെയാണ് നടത്തിയത്. വിവരിക്കുവാന്‍ കഴിയുന്നതിനെക്കാളും സ്ഥലം അത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് കണ്ടെത്തലിനെ കുറിച്ച് അബ്ദുല്‍വഹാബ് ഷേക്കോ പറഞ്ഞത്. റോമന്‍ ചക്രവര്‍ത്തിയായ നീറോയുടെ കാലം മുതല്‍ക്കേ തന്നെ ക്രൈസ്തവര്‍ റോമില്‍ കടുത്ത പീഡനത്തിന് ഇരയായാണ് കഴിഞ്ഞിരിന്നത്. വളരെ രഹസ്യമായിട്ടായിരുന്നു അക്കാലങ്ങളില്‍ വിശ്വാസികള്‍ ആരാധനകള്‍ നടത്തിയിരുന്നത്. ഇതിന് സമാനമായുള്ള രഹസ്യ ആരാധനാകേന്ദ്രവും അഭയകേന്ദ്രവുമായിരിക്കാം മാന്‍ബിജിയിലെ ദേവാലയമെന്നാണ് ഗവേഷകരുടെ നിഗമനം.
Image: /content_image/News/News-2018-05-02-08:20:11.jpg
Keywords: പുരാതന, ആദിമ

7694
Category: 1
Sub Category:
Heading: അഖണ്ഡ ബൈബിൾ വായനയിലൂടെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഡാൻവില്ലെ
Content: ഡാൻവില്ലെ: ഭക്തിയോടും ശ്രദ്ധയോടും കൂടി തുടര്‍ച്ചയായ ബൈബിൾ പാരായണത്തിലൂടെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് അമേരിക്കയിലെ ഡാൻവില്ലെ നിവാസികൾ. വെസ്റ്റ് ഓവർ ക്രിസ്ത്യൻ അക്കാദമി വിദ്യാർത്ഥികളും ഡാന്‍വില്ലയിലെ പെന്തക്കൊസ്തു ദേവാലയ അംഗങ്ങളും റോമൻ ഈഗിൾ റീഹാബിലിറ്റേഷൻ സെന്‍റർ ജീവനക്കാരുമാണ് ഉദ്യമത്തിന് പിന്നിൽ. നൂറ്റിപതിനൊന്ന് മണിക്കൂറുകൾക്കുള്ളിൽ വായന പൂർത്തീകരിക്കാൻ ഒരു മണിക്കൂറിൽ ഇരുനൂറ്റിയെൺപത് വാക്യങ്ങൾ ശ്രദ്ധയോടെ വായിക്കുകയാണ് സംഘാടകർ ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച ആരംഭിച്ച വിശുദ്ധ ഗ്രന്ഥ വായന നൂറ്റിപതിമൂന്ന് മണിക്കൂറിൽ പൂർത്തീകരിച്ച് നാളെ വ്യാഴാഴ്ച സമാപിക്കും. ദേശീയ പ്രാർത്ഥനാദിനമായ മെയ് 4നകം ബൈബിൾ വായന യജ്ഞം പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബൈബിൾ പാരായണത്തിന് നേതൃത്വം വഹിക്കുന്ന ജാനറ്റ് ബ്രൂസ് വ്യക്തമാക്കി. ദിവസവും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ അക്കാദമി വിദ്യാർത്ഥികളാണ് ബൈബിള്‍ പാരായണം നടത്തുന്നത്. നൂറോളം കുട്ടികളാണ് വായനയിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബൈബിൾ വായന യജ്ഞത്തിൽ പങ്കെടുക്കാൻ കുട്ടികളെല്ലാം ആവേശത്തിലാണെന്ന് വെസ്റ്റ് ഓവർ ക്രിസ്ത്യൻ അക്കാദമി അഡ്മിനിസ്ട്രേറ്റർ ക്ലിൻ പറഞ്ഞു. കുട്ടികളുടെ വായനയെ തുടര്‍ന്നു മുതിര്‍ന്നവര്‍ വായനക്ക് നേതൃത്വം നല്‍കും. പെന്തക്കോസ്തു സമൂഹത്തിലെ ഓരോ കുടുംബങ്ങളും പാരായണത്തില്‍ പങ്കെടുക്കുന്നുണ്ട്. അനുവദിച്ചിരിക്കുന്ന മുപ്പത് മിനിറ്റ് സമയത്തിൽ പത്ത് മിനിറ്റ് കുട്ടികളും ബാക്കി സമയം മാതാപിതാക്കന്മാരും വിശുദ്ധ ഗ്രന്ഥം വായിക്കും. അതേസമയം അഖണ്ഡ ബൈബിള്‍ പാരായണം നിരീക്ഷിക്കുവാന്‍ ഗിന്നസ് അധികൃതര്‍ ഡാൻവില്ലയില്‍ എത്തിയിട്ടുണ്ട്. കുടുംബങ്ങൾ ഒരുമിച്ചു ചേർന്ന് നടത്തുന്ന ബൈബിൾ വായന, അനുദിന കുടുംബ പ്രാർത്ഥനകളിലും തുടർന്ന് കൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്ന്‍ സംഘാടകര്‍ പറഞ്ഞു.
Image: /content_image/News/News-2018-05-02-10:09:16.jpg
Keywords: ബൈബിള്‍, ഇസ്രാ

7695
Category: 1
Sub Category:
Heading: കന്യാസ്ത്രീയെ നാടുകടത്താനുള്ള തീരുമാനത്തിനെതിരെ ഫിലിപ്പീന്‍സ് ജനത
Content: മനില: രാജ്യം വിട്ടുപോകണമെന്ന് ഫിലിപ്പീന്‍സ് ഭരണകൂടം അന്ത്യശാസനം നല്‍കിയിരിക്കുന്ന ഓസ്ട്രേലിയന്‍ മിഷ്ണറി സിസ്റ്റര്‍ പട്രീഷ്യ ഫോക്സിന് പിന്തുണ ശക്തമാകുന്നു. ഗവണ്‍മെന്‍റ് നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി സാമൂഹ്യകൂട്ടായ്മകളാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി രാജ്യത്തു പ്രേഷിത വേല ചെയ്തു വന്നിരിന്ന സിസ്റ്റര്‍ പട്രീഷ്യ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ റാലിയില്‍ പങ്കെടുത്തുവെന്ന കാരണം ഉന്നയിച്ചാണ് നാടുവിടാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ അധികൃതര്‍ നേരത്തെ ഉത്തരവിട്ടത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. കന്യാസ്ത്രീയ്ക്കു പിന്തുണയുമായി ‘സോളിഡാരിറ്റി വിത്ത് ദി പുവര്‍ നെറ്റ് വര്‍ക്ക്’ എന്ന പേരില്‍ സംഘടന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സിസ്റ്റര്‍ ഫോക്സിനെ നാടുകടത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിക്കുവാന്‍ വിവിധ വിശ്വാസി സംഘടനകളെ അണിനിരത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് നടത്തിയ കൂട്ടായ്മയുടെ ആരംഭ ചടങ്ങില്‍ മുന്നൂറോളം പേരാണ് അണിചേര്‍ന്നത്. പാവങ്ങള്‍ക്കിടയിലുള്ള സിസ്റ്റര്‍ പട്രീഷ്യയുടെ പ്രേഷിത വേലയുടെ സ്ഥിരീകരണമാണ് പുതിയ കൂട്ടായ്മയെന്ന്‍ കാര്‍മ്മലൈറ്റ് വൈദികനായ ഫാ. റിക്കോ പോണ്‍സ് പറഞ്ഞു. പ്രായമായ കന്യാസ്ത്രീയുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനും, പാവങ്ങള്‍ക്കിടയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനും എല്ലാവരും മുന്നോട്ട് വരണമെന്ന് ഫാ. റിക്കോ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ദവാവോയിലെ മെത്രാപ്പോലീത്തയുമായ റോമുലോ വാലസ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ നിര്‍ധനര്‍ക്ക് ഇടയിലുള്ള സേവനങ്ങളെ മാനിച്ച് കന്യാസ്ത്രീയെ രാജ്യത്തു തുടരുവാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കത്തോലിക്ക വിശ്വാസികള്‍ നിശബ്ദത പാലിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മനില രൂപതയിലെ സഹായ മെത്രാനായ ബ്രോഡെറിക്ക് പാബില്ലോയും മുന്നോട്ട് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 16-നാണ് ഫിലിപ്പീന്‍സ് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയെ അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 25-ന് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയുടെ മിഷ്ണറി വിസ റദ്ദാക്കുകയും, 30 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ജാഥയില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീയെ നാടുകടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുകയായിരിന്നു. കന്യാസ്ത്രീയെ നാടുകടത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി, കാരിത്താസ് അടക്കമുള്ള കൂട്ടായ്മകളും ശക്തമായി രംഗത്തുണ്ട്.
Image: /content_image/News/News-2018-05-02-11:53:32.jpg
Keywords: ഫിലി

7696
Category: 18
Sub Category:
Heading: വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ല: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
Content: ചാലക്കുടി: വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ലെന്നും വിശ്വസിക്കുന്നവനു എല്ലാം സാധ്യമാണെന്നും സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. കാര്‍മല്‍ സ്‌റ്റേഡിയത്തില്‍ രണ്ടാമത് ചാലക്കുടി മരിയന്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. നിര്‍ജീവമായ വിശ്വാസവും ജീവനുള്ള വിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍ജീവമായ വിശ്വാസജീവിതത്തില്‍ അത്ഭുതങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ യേശുവിനെ തൊട്ടറിഞ്ഞുകൊണ്ടുള്ള ജീവനുള്ള വിശ്വാസത്തില്‍ എല്ലാം സാധ്യമാണ്. യേശുവില്‍ വിശ്വസിക്കാതെ ലോകത്തേയും പണത്തേയും ആശ്രയിക്കുന്ന ഓരോ മനുഷ്യന്റേയും സ്ഥിതി മോശമാകും. വിശുദ്ധിക്കുവേണ്ടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. വിശുദ്ധിയുണ്ടെങ്കില്‍ ചോദിക്കുന്ന കാര്യം ദൈവം നമുക്കു സാധിച്ചുതരുമെന്നും ഫാ. സേവ്യര്‍ഖാന്‍ പറഞ്ഞു. ഇക്കഴിഞ്ഞ 28നു ആരംഭിച്ച കണ്‍വെന്‍ഷന്‍ ഇന്ന്‍ സമാപിക്കും.
Image: /content_image/India/India-2018-05-02-12:35:41.jpg
Keywords: വട്ടായി

7697
Category: 1
Sub Category:
Heading: ലോക സമാധാനത്തിന് ജപമാലയുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോക സമാധാനത്തിന് റോമിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഡിവിനോ അമോറെയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ ദിനവും മരിയന്‍ ഭക്തിക്കായി സമര്‍പ്പിതമായിരിക്കുന്ന മെയ്മാസത്തിന്‍റെ ആദ്യദിനവും ആചരിച്ച ഇന്നലെയായിരുന്നു പാപ്പയുടെ സന്ദര്‍ശനം. പാപ്പയ്ക്കൊപ്പം ആയിരകണക്കിന് വിശ്വാസികളും ജപമാലയില്‍ പങ്കുചേര്‍ന്നു. ലോകം മുഴുവന്‍റെയും, പ്രത്യേകമായി സിറിയയയുടെയും സമാധാനമായിരിന്നു പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം. തന്‍റെ സന്ദര്‍ശനത്തിന്‍റെ സ്മരണയ്ക്കായി തീര്‍ത്ഥാടന കേന്ദ്രത്തിന് പാപ്പ കാസ സമ്മാനിച്ചപ്പോള്‍ ഡിവീനോ അമോറെ നാഥയുടെ ചിത്രമാണ് പാപ്പായ്ക്ക് ദേവാലയ അധികൃതര്‍ തിരികെ സമ്മാനിച്ചത്. 1745-ല്‍ നിര്‍മിക്കപ്പെട്ട പഴയ ദേവാലയവും, 1999-ല്‍ നിര്‍മിക്കപ്പെട്ട പുതിയ ദേവാലയവും ചേര്‍ന്ന ദേവാലയ സമുച്ചയമാണ് ഡിവീനോ അമോറെ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രം. ജപമാലയെ തുടര്‍ന്നു അപ്പസ്തോലിക ആശീര്‍വ്വാദം നല്കിയ പാപ്പ, ഡോറ്റേഴ്സ് ഓഫ് ഡിവീനോ അമോറെ എന്ന സന്യാസസമൂഹം നേതൃത്വം നല്‍കുന്ന വൃദ്ധസദനത്തിലെത്തി ഇരുപത്തിനാലോളം അന്തേവാസികളെയും സന്ദര്‍ശിച്ചു.
Image: /content_image/News/News-2018-05-02-13:43:52.jpg
Keywords: ജപമാല

7698
Category: 1
Sub Category:
Heading: സുറിയാനി പണ്ഡിതന്‍ ഫാ. റോബര്‍ട്ട് മുറേ അന്തരിച്ചു
Content: ലണ്ടന്‍: സുറിയാനി ഭാഷയിലും ദൈവശാസ്ത്രത്തിലും ആഴമായ പാണ്ഡിത്യമുണ്ടായിരുന്ന ജെസ്യൂട്ട് സഭാംഗം ഫാ. റോബര്‍ട്ട് മുറേ അന്തരിച്ചു. 92 വയസ്സായിരിന്നു. ഹീബ്രു, സുറിയാനി, അറമായിക്, പേര്‍ഷ്യന്‍ തുടങ്ങി 12 ഭാഷകളില്‍ വിദഗ്ധനായിരുന്നു. 1925ല്‍ ചൈനയിലെ ബെയ്ജിംഗില്‍ പ്രൊട്ടസ്റ്റന്റ് മിഷ്ണറിമാരുടെ മകനായാണ് ജനനം. ഓക്‌സ്ഫോഡില്‍ ബിരുദപഠനം നടത്തുമ്പോഴാണു കത്തോലിക്കാ സഭയില്‍ അംഗമായി ചേര്‍ന്നത്. 1949-ല്‍ ഈശോസഭയില്‍ അംഗമായി. 10 വര്‍ഷങ്ങള്‍ക്ക് ശേഷം 1959-ല്‍ തിരുപട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനു കീഴിലുള്ള ഹീത്രോപ് കോളജില്‍ അധ്യാപകനായി. ഇന്നു ലണ്ടനിലെ മെയ്ഫെയര്‍ അമലോത്ഭവ ദേവാലയത്തില്‍ വൈകീട്ട് മൂന്നു മണിക്ക് അനുസ്മരണ ബലി നടക്കും.
Image: /content_image/News/News-2018-05-03-04:05:52.jpg
Keywords: സുറിയാ

7699
Category: 18
Sub Category:
Heading: മഹാത്മാഗാന്ധി ജന്മവാര്‍ഷിക ഉന്നതസമിതി: ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരിയും
Content: ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം രണ്ടു വര്‍ഷം നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നത സമിതിയില്‍ ക്രൈസ്തവ വിഭാഗത്തിന്റെ ഏക പ്രതിനിധിയായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാര്‍, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം 115 അംഗങ്ങളാണ് ദേശീയ സമിതിയില്‍ ഉള്ളത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും കര്‍ദിനാളിനും പുറമേ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ പ്രഫ. എന്‍ രാധാകൃഷ്ണനും ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് സ്വദേശി ട്രസ്റ്റ് സ്ഥാപക ഡയറക്ടര്‍ ഡോ. ജേക്കബ് പുളിക്കന്‍ എന്നിവരും അംഗങ്ങളാണ്. മഹാത്മജി വിഭാവനം ചെയ്തതു പോലെ പരിസ്ഥിതിക്ക് അനുയോജ്യമായ പുതിയൊരു ഇന്ത്യന്‍ വികസന മാതൃക ലോകരാഷ്ട്രങ്ങള്‍ക്കു നല്‍കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉന്നതസമിതിയുടെ പ്രഥമ യോഗത്തില്‍ പറഞ്ഞു. വികസിത രാജ്യങ്ങളുടെ നിബന്ധനകള്‍ക്കു മാത്രം വിധേയമാകാതെ ഇന്ത്യയുടെ സ്വന്തം സാമ്പത്തിക, കാര്‍ഷിക, പാരിസ്ഥിതിക, വ്യവസായിക, മാധ്യമ നയങ്ങള്‍ രൂപപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യ നേടിക്കൊണ്ടിരിക്കുന്ന വന്‍തോതിലുള്ള വികസനവും സാമ്പത്തിക വളര്‍ച്ചയുടെയും ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്ക് കൂടി ഫലപ്രദമായി എത്തിക്കുന്നതിനുള്ള വലുതും ചെറുതുമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണം. ഗ്രാമങ്ങളിലാണ് യഥാര്‍ഥ ഇന്ത്യ എന്ന ഗാന്ധിജിയുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്. വിദേശത്തെ ഇന്ത്യന്‍ എംബസികളിലൂടെ ഗാന്ധി ജന്മദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2018-05-03-05:29:19.jpg
Keywords: ഗാന്ധി, ആലഞ്ചേ