Contents

Displaying 7411-7420 of 25130 results.
Content: 7724
Category: 1
Sub Category:
Heading: ജാര്‍ഖണ്ഡില്‍ വചനപ്രഘോഷകനെ കഴുത്തറത്തു കൊലപ്പെടുത്തി
Content: റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വചനപ്രഘോഷകനെ അജ്ഞാതര്‍ കഴുത്തറത്തു കൊന്നു. ഫെലോഷിപ്പ് ചര്‍ച്ച് എന്ന പെന്തക്കോസ്ത് വിഭാഗത്തിലെ പാസ്റ്ററായിരുന്ന സുവിശേഷ പ്രവര്‍ത്തകന്‍ ഏബ്രഹാം ടോപ്‌നോയെയാണ് അജ്ഞാതര്‍ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയത്. ശിരസ്സും ശരീരവും വേര്‍തിരിക്കപ്പെട്ട രീതിയിലാണ് മൃതശരീരം കണ്ടെത്തിയത്. ആക്രമത്തിന് പിന്നില്‍ ആരെന്ന്‍ ഇനിയും വ്യക്തമല്ല. മതമൗലികവാദികളാണോ മാവോയിസ്റ്റുകളാണോ ഘാതകര്‍ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. മേയ് ഒന്നിനു രാത്രി ഇരുപതിലേറെപ്പേര്‍ ചേര്‍ന്നാണ് ടോപ്‌നോയെ കുബാസായി എന്ന ഗ്രാമത്തില്‍ നിന്നു പിടിച്ചുകൊണ്ടുപോയത്. ഇദ്ദേഹം വന്ന വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഓടിച്ചശേഷം വാഹനം കത്തിക്കുകയും ചെയ്തു. പിന്നീട് കഴുത്തറക്കപ്പെട്ട നിലയില്‍ അടുത്തുള്ള ഡാമിന്റെ സമീപമാണ് ശരീരം കണ്ടത്. വിവാഹിതനായ ടോപ്‌നോയ്ക്കു ഭാര്യയും ഒരു ദത്തു പുത്രനുമുണ്ട്. മാവോയിസ്റ്റുകളെപ്പറ്റി പോലീസിനു വിവരം നല്‍കിയിരുന്നതിന്റെ പേരില്‍ തീവ്രവാദികള്‍ ഇദ്ദേഹത്തെ ഭീഷണിപ്പെുടുത്തിയിരുന്നതായി നിയാസ് മുണ്ട എന്ന സീനിയര്‍ പാസ്റ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2018-05-06-02:18:19.jpg
Keywords: ജാര്‍ഖ, പീഡന
Content: 7725
Category: 18
Sub Category:
Heading: എടത്വ പ്രധാന തിരുനാള്‍ നാളെ
Content: എടത്വ: ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ നാളെ നടക്കും.പുലര്‍ച്ചെ അഞ്ചിന് തമിഴ് വിശുദ്ധ കുര്‍ബാനയോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടാര്‍ രൂപത ബിഷപ്പ് മാര്‍ പീറ്റര്‍ റെമിജിയൂസിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ തമിഴ് വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് നാലിന് തിരുനാള്‍ പ്രദക്ഷിണം പള്ളിക്കു ചുറ്റുമായി നടക്കും. ഫാ. മാത്യു കുഴിക്കാട്ടുമാലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ പ്രദക്ഷണത്തിന് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം നല്‍കുന്നതും കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ്. പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും രൂപങ്ങള്‍ വഹിക്കുന്നതിനും ആയിരക്കണക്കിന് തമിഴ് വിശ്വാസികളാണ് പള്ളിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
Image: /content_image/India/India-2018-05-06-07:43:32.jpg
Keywords: എടത്വ
Content: 7726
Category: 18
Sub Category:
Heading: 'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി'ക്കു പാലക്കാട് രൂപതയുടെ അംഗീകാരം
Content: പാലക്കാട്: ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് വചനപ്രഘോഷണം നടത്തുന്നതിനും പ്രായശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി പയസ് യൂണിയന്‍ സ്ഥാപിക്കാനുള്ള സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെയും ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ബിനോയി കരിമരുതിങ്കലിന്റെയും അപേക്ഷ പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് അംഗീകരിച്ചു. അപേക്ഷയെക്കുറിച്ച് ആവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാര്‍ത്ഥനകളും താന്‍ നടത്തിയെന്നും ദൈവാത്മാവാണ് ഇവരെ നയിക്കുന്നതെന്ന് വിവേചിച്ചറിഞ്ഞതിന്‍റെയും ഫലമായാണ് അംഗീകാരം നല്‍കിയതെന്ന് ബിഷപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ 24-ാം തീയതി വി. ഗീവര്‍ഗ്ഗീസിന്‍റെ തിരുന്നാള്‍ ദിനത്തിലാണ് 'പ്രീച്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' (PDM) എന്ന പേരില്‍ വൈദികരുടെ പയസ് യൂണിയന്‍ തുടങ്ങാന്‍ ബിഷപ്പ് അനുവാദം നല്‍കിയത്. പയസ് യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അതില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരുടെ പരിശീലന കാര്യങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നതിനും വേണ്ടി ഫാ. ബിനോയി കരിമരുതിങ്കലിന് പ്രത്യേക ചുമതല ഇതിനായി നല്‍കി. ഫാ. ബിനോയിയുടെ പുതിയ ഉത്തരവാദിത്വത്തിന്റെ പശ്ചാത്തലത്തില്‍ സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഫാ. ജോസ് ആലയ്ക്കക്കുന്നേലിനെ നിയമിക്കുന്നതായും ബിഷപ്പ് പറഞ്ഞു. #{red->n->n->മാര്‍ ജേക്കബ് മനത്തോടത്ത് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ (146) പുര്‍ണ്ണരൂപം }# മിശിഹായില്‍ പ്രിയപ്പെട്ടവരെ, നമ്മുടെ രൂപതയില്‍ വൈദികര്‍ക്കായി ഒരു പയസ് യൂണിയന്‍ ആരംഭിച്ച വിവരം നിങ്ങളെ അറിയിക്കട്ടെ. പരിശുദ്ധാത്മാവ് സഭയ്ക്കു നല്‍കുന്ന പുതിയ വരങ്ങളാണ് പയസ് യൂണിയന്‍ പോലുള്ള സമര്‍പ്പണ ജീവിതത്തിന്‍റെ നൂതനരൂപങ്ങള്‍. ആത്മാവ് സഭയ്ക്ക് നല്കുന്ന ദാനങ്ങളെന്ന നിലയില്‍ അവയെ സംരക്ഷിച്ച് വളര്‍ത്തേണ്ടത് രൂപതാദ്ധ്യക്ഷന്‍റെ ചുമതലയാണ്. അവയുടെ അവതാരകരെ രൂപതാദ്ധ്യക്ഷന്‍ന്മാര്‍ സഹായിക്കുകയും ആവശ്യമായ നിയമാവലി വഴി അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. പൗരസ്ത്യ കാനന്‍ നിയമമാണ് ഇപ്രകാരം അനുശാസിക്കുന്നത്. നമ്മുടെ രൂപതയിലെ സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ഡയറക്ടറായ ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും, സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചനും ലോക സുവിശേഷവത്കരണം ലക്ഷ്യം വച്ചുകൊണ്ട് സംഘാതമായി വചനപ്രഘോഷണം നടത്തുന്നതിനും പ്രായ്ശ്ചിത്ത പരിഹാര ജീവിതം നയിക്കുന്നതിനുമായി ഒരു പയസ് യൂണിയന്‍ സ്ഥാപിക്കാനുള്ള പ്രചോദനം വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരുന്നു. അതിനുള്ള അനുവാദത്തിനായി അവര്‍ എന്നെ പല പ്രാവശ്യം സമീപിക്കുകയും ചെയ്തിരുന്നു. ഇതേപ്പറ്റി അവശ്യമായ അന്വേഷണങ്ങളും ആലോചനകളും പ്രാര്‍ത്ഥനകളും ഞാന്‍ നടത്തി. ദൈവാത്മാവാണ് ഇവരെ നയിക്കുന്നതെന്ന് വിവേചിച്ചറിഞ്ഞതിന്‍റെ ഫലമായി മേല്പറഞ്ഞ ലക്ഷ്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതിനായി വൈദികരുടെ ഒരു പയസ് യൂണിയന്‍ സ്ഥാപിച്ചുകിട്ടാനുള്ള അവരുടെ അപേക്ഷ സ്വീകരിച്ച് 2018 ഏപ്രില്‍ 24-ാം തീയതി വി. ഗീവര്‍ഗ്ഗീസിന്‍റെ തിരുന്നാള്‍ ദിനത്തില്‍ നിലവില്‍ വരുന്ന വിധം 'പ്രീച്ചേര്‍ഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' (PDM) എന്ന പേരില്‍ വൈദികരുടെ ഒരു പയസ് യൂണിയന്‍ ഞാന്‍ ആരംഭിച്ചു. ഇതിന്‍റെ സ്ഥാപകന്‍ ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും, ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചനുമാണ്. ഈ പയസ് യൂണിയന്‍ വളര്‍ന്ന് സ്വയാധികാര ആശ്രമമായി അംഗീകരിക്കപ്പെടുന്നതുവരെ അവര്‍ ഇരുവരും പാലക്കാട് രൂപതാ വൈദികരായി തുടരും. ആശ്രമമായി കഴിഞ്ഞാലും രണ്ട് അച്ചന്മാരും രൂപതാദ്ധ്യക്ഷന്‍ ആവശ്യപ്പെടുന്നിടത്തോളം കാലം സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷ തുടര്‍ന്നും നിര്‍വ്വഹിക്കുന്നതായിരിക്കും. സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഭൂപരിധിക്ക് പുറത്ത് എവിടെയെങ്കിലും സ്ഥലം കണ്ടെത്തി ഭവനം പണിത് പയസ് യൂണിയന്‍റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് രണ്ട് അച്ചന്മാര്‍ക്കും നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. രൂപാദ്ധ്യക്ഷന്‍ ആവശ്യപ്പെടുന്നിടത്തോളം കാലം ബഹു. വട്ടായിലച്ചന്‍ സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ഡയറക്ടറായി തുടരുന്നതാണ്. പയസ് യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അതില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്ന അര്‍ത്ഥികളുടെ പരിശീലനകാര്യങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നതിനും സൗകര്യം ലഭിക്കുന്നതിനുവേണ്ടി വേണ്ടി ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചനെ സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പകരം ധ്യാന കേന്ദ്രത്തിന്‍റെ ഡയറക്ടറായ് ബഹു. ജോസ് ആലയ്ക്കക്കുന്നേല്‍ അച്ചനെയാണ് നിയമിച്ചിരിക്കുന്നത്. ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചന്‍ സാധിക്കുന്നവിധം ധ്യാനശുശ്രൂഷകളില്‍ സഹായിക്കുന്നതും ബഹു. അച്ചന്മാരുടെയും സിസ്റ്റേഴ്സിന്‍റെയും ധ്യാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതുമാണ്. പുതിയ പയസ് യൂണിയനെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവരാജ്യ വ്യാപനത്തിനുള്ള ശക്തമായ ഉപകരണമായി ദൈവം അതിനെ വളര്‍ത്തട്ടെ. മെയ്മാസ റാണിയായ പരി. മറിയത്തിന്‍റെ പ്രാര്‍ത്ഥനാ സഹായം നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. യേശുവില്‍ നിങ്ങളുടെ വത്സലപിതാവ് ; മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപതയുടെ മെത്രാന്‍.
Image: /content_image/India/India-2018-05-06-08:46:44.jpg
Keywords: സെഹിയോ
Content: 7727
Category: 1
Sub Category:
Heading: കര്‍മ്മല മാതാവിന്റെ നാനൂറ് വർഷങ്ങള്‍ അനുസ്മരിച്ച് ഫിലിപ്പീന്‍സ്
Content: മനില: മെക്സിക്കോയില്‍ നിന്ന്‍ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചിത്രം എത്തിച്ചതിന്റെ നാല് നൂറ്റാണ്ട് ഭക്ത്യാദരപൂര്‍വ്വം അനുസ്മരിച്ച് ഫിലിപ്പീന്‍സ് ജനത. തലസ്ഥാനമായ മനിലയിൽ കഴിഞ്ഞ ദിവസം നടന്ന വിശുദ്ധ കുര്‍ബാനയിലും പ്രദക്ഷിണത്തിലും പ്രാർത്ഥന ശുശ്രൂഷയിലും ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ക്വിറിനോ ഗ്രാന്റ് സ്റ്റാന്റിൽ നിന്നും രാവിലെ എട്ട് മണിയോടെ ആരംഭിച്ച റാലി പതിനൊന്ന് മണി വരെ നീണ്ടു. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത്തിന് നന്ദി അര്‍പ്പിച്ച് നടന്ന വിശുദ്ധ ദിവ്യബലിയർപ്പണത്തിന് മനില ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ലൂയിസ് അന്റോണിയോ കാർമ്മികത്വം വഹിച്ചു. പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെടാന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ഫിലിപ്പീൻസിനെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കാനും അവസരം ഉപയോഗിക്കുന്നതായും കര്‍ദ്ദിനാള്‍ പറഞ്ഞു. 1618-ൽ അഗസ്റ്റീനിയന്‍ സന്യസ്ഥരാണ് മെക്സിക്കോയിൽ നിന്നും ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചിത്രം ഫിലിപ്പീന്‍സിലേക്ക് കൊണ്ട് വന്നത്.
Image: /content_image/News/News-2018-05-06-10:21:31.jpg
Keywords: ഫിലിപ്പീ
Content: 7728
Category: 18
Sub Category:
Heading: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ക്യാമ്പ് സമാപിച്ചു
Content: കൊച്ചി: കേരളത്തില വിവിധ ലത്തീന്‍ രൂപതകളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുത്ത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന ക്യാമ്പ് സമാപിച്ചു. വിദ്യാഭ്യാസത്തിലൂടെ മുന്നേറി രാഷ്ട്രീയ അധികാരത്തിലെത്താന്‍ ചെറുപ്പക്കാര്‍ ശ്രമിക്കണമെന്നു ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ആന്റണി നൊറോണ അധ്യക്ഷനായി. ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഷെറി ജെ. തോമസ്, എം.സി. ലോറന്‍സ്, ഇ.ഡി. ഫ്രാന്‍സിസ്, എഡിസന്‍ വര്‍ഗീസ്, സി.ടി. അനിത, ആന്റണി അന്പാട്ട്, ജസ്റ്റിന്‍ കരിപ്പാട്ട,് അജിത് തങ്കച്ചന്‍ , ജോസഫ് ജോണ്‍സന്‍, ബേബി ഭാഗ്യോദയം, അല്‍ഫോണ്‍സ്, ജയിംസ് സെക്വേര എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-07-03:45:30.jpg
Keywords: ലാറ്റിന്‍
Content: 7729
Category: 1
Sub Category:
Heading: സെന്റ് സ്റ്റീഫന്‍സ് കോളേജിലെ വര്‍ഗ്ഗീയ ചുവരെഴുത്ത്; ശ്രദ്ധ തിരിക്കാന്‍ വീണ്ടും വാക്കുകള്‍
Content: ന്യൂഡല്‍ഹി: ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലിനു പുറത്തും കുരിശ് രൂപത്തിലും വര്‍ഗീയവിദ്വേഷം പരത്തുന്ന വാചകങ്ങള്‍ എഴുതി വച്ചതില്‍ വ്യാപക പ്രതിഷേധം. അതേസമയം 'ക്ഷേത്രം നിര്‍മിക്കില്ല, കോളജ് ഇവിടെ തുടരും' എന്ന പുതിയ ചുവരെഴുത്ത് ഇന്നലെ ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാന്പസിലെ സെന്റ് സ്റ്റീഫന്‍സ് കോളജിനോട് ചേര്‍ന്നുള്ള ഹിന്ദു കോളജിനു മുന്നിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ പ്രത്യക്ഷപ്പെട്ടു. സംഘപരിവാര്‍ ശക്തികള്‍ തന്നെയാകും ശ്രദ്ധ തിരിക്കുന്നതിനായുള്ള പുതിയ ചുവരെഴുത്തിനു പിന്നിലെന്ന് സെന്റ് സ്റ്റീഫന്‍സ്, ഹിന്ദു കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബസ് ഷെല്‍ട്ടറിലെ വലിയ പരസ്യബോര്‍ഡില്‍ ചുവന്ന നിറത്തിലാണ് ഈ എഴുത്ത്. കോളജുകളുടെ സ്വയംഭരണാധികാരം ഇല്ലാതാക്കണമെന്ന് (സ്മാഷ് ഓട്ടോണമി) ഇതേ ബസ് ഷെല്‍ട്ടറിന്റെ വശത്തുള്ള മറ്റൊരു ബോര്‍ഡിലും എഴുതിയിട്ടുണ്ട്. അയോധ്യയിലെ അജന്‍ഡയുടെ പ്രാദേശികമായ വ്യതിയാനം മാത്രമാണ് ക്രൈസ്തവ ചാപ്പലിനെ സൗജന്യമായി അമ്പലമാക്കുമെന്ന ചുവരെഴുത്തെന്ന് സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. വല്‍സന്‍ തന്പു പറഞ്ഞു. സെന്റ് സ്റ്റീഫന്‍സ് കോളജിലെ സംഭവം കറുത്ത അധ്യായമാണെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും അവിടത്തെ മുന്‍ വിദ്യാര്‍ഥികളായ കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. സെന്റ് സ്റ്റീഫന്‍സ് കോളജ് ചാപ്പലിന്റെ വാതിലില്‍ മന്ദിര്‍ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നും കോളജിനു മുന്നിലെ കുരിശില്‍ ഐആം ഗോയിംഗ് ടു ഹെല്‍ (ഞാന്‍ നരകത്തിലേക്കു പോകുന്നു) എന്നും കറുത്ത അക്ഷരത്തില്‍ എഴുതിയിരുന്നു. ഓം എന്ന്‍ കുരിശില്‍ രേഖപ്പെടുത്തിയിരിന്നു. നേരത്തെ കോളജ് ചാപ്പലിനു പിന്നിലുള്ള ഒരു കുരിശ് അക്രമികള്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനോ കുറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാനോ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡല്‍ഹി പോലീസ് തയാറായിട്ടില്ല. തുടര്‍ച്ചയായ അക്രമ സംഭവങ്ങളില്‍ പോലീസിന്റെ ഭാഗത്ത് തികഞ്ഞ അനാസ്ഥയുണ്ടെന്ന ആരോപണം വ്യാപകമാണ്.
Image: /content_image/India/India-2018-05-07-04:54:29.jpg
Keywords: സെന്‍റ് സ്റ്റീഫ, ആര്‍‌എസ്‌എസ്
Content: 7730
Category: 1
Sub Category:
Heading: സാംബിയന്‍ രാഷ്ട്രീയത്തെ ക്രിസ്തീയമാക്കണമെന്നു പ്രസിഡന്റ് എഡ്ഗാര്‍ ലുങ്ങു
Content: ലുസാക്ക: കിഴക്കാഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയത്തെ ക്രിസ്തീയമാക്കണമെന്ന് പ്രസിഡന്‍റ് എഡ്ഗാര്‍ ലുങ്ങുവിന്റെ ആഹ്വാനം. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബാത്ത് വെല്‍സ് രൂപതകളും, സാംബിയയിലെ അഞ്ച് രൂപതകളും തമ്മിലുള്ള പരസ്പരസഹകരണത്തിന്റെ 40-മത്തെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാന നഗരമായ ലുസാക്കയിലെ ഹോളി ക്രോസ് ആംഗ്ലിക്കന്‍ കത്തീഡ്രലില്‍ വെച്ചായിരുന്നു ആഘോഷം. സഭാ നേതാക്കള്‍ രാഷ്ട്രീയക്കാരുമായി സംസാരിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുവാനും, പരസ്പരം സ്നേഹിക്കുവാനും അവരെ പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം തന്നെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ തന്നെ ആശങ്കാകുലനാക്കുന്നു. ക്രിസ്ത്യന്‍ സഭയില്‍ നിന്നും വന്ന ആളുകള്‍ തന്നെയാണ് രാഷ്ട്രീയക്കാരും, പാര്‍ട്ടികള്‍ സ്ഥാപിച്ചവരും. അതിനാല്‍ നമ്മള്‍ എല്ലാവരും സഭയുടെ മക്കള്‍ തന്നെയാണ്. അധികം താമസിയാതെ തന്നെ നമ്മള്‍ ചിലങ്ങായില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുവാന്‍ പോവുകയാണ്. സാംബിയന്‍ രാഷ്ട്രീയത്തെ ക്രിസ്തീയമാക്കണം. പ്രസിഡന്‍റ് എഡ്ഗാര്‍ പറഞ്ഞു. ഭൂമിശാസ്ത്രപരവും, ആശയപരവുമായ വിഭാഗീയതകളെ ഇല്ലാതാക്കുവാന്‍ ഫലവത്തായ ചര്‍ച്ചകള്‍ക്ക് എപ്രകാരം കഴിയുമെന്നതിന്റെ ഉദാഹരണമാണ് സാംബിയന്‍-യു.കെ സഭകളുടെ പങ്കാളിത്തമെന്നും പാട്രിയോട്ടിക് ഫ്രണ്ട് പാര്‍ട്ടി അംഗം കൂടിയായ ലുങ്ങു പറഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പരസ്പര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനുമായി 28 പേരടങ്ങുന്ന സംഘം ആംഗ്ലിക്കന്‍ ബ്രിട്ടീഷ് രൂപതയെ പ്രതിനിധീകരിച്ച് സാംബിയയില്‍ എത്തിയിട്ടുണ്ട്.
Image: /content_image/News/News-2018-05-07-06:03:25.jpg
Keywords: ക്രിസ്തീയ
Content: 7731
Category: 9
Sub Category:
Heading: മരിയഭക്തിയുടെ നിറവിൽ മെയ്മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ എത്തുന്നു
Content: ബർമിങ്ഹാം: സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന് ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി കാലഘട്ടത്തിന്റെ ജീവിക്കുന്ന ദൈവികോപകരണമായ സെഹിയോൻ,അഭിഷേകാഗ്നി മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ നടക്കുന്ന കൺവെൻഷനിൽ വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്റർ ഒരുങ്ങുകയാണ്.ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.യുകെ യിൽ ആദ്യകാലങ്ങളിൽ സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ റവ.ഫാ .സെബാസ്റ്യൻ അരീക്കാട്ടും മെയ് മാസ കൺവെൻഷനായി എത്തിച്ചേരും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. മാഞ്ചസ്റ്ററിൽ നടന്ന എബ്‌ളൈസ്‍ 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-05-07-06:36:32.jpg
Keywords: സെഹിയോ
Content: 7732
Category: 1
Sub Category:
Heading: സിസ്റ്റര്‍ ക്ലാര ഫെയ് വാഴ്ത്തപ്പെട്ട പദവിയില്‍
Content: ആക്കൻ: “ദരിദ്രനായ ഉണ്ണിയേശുവിന്‍റെ സഹോദരികള്‍” എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ ധന്യ ക്ലാര ഫെയിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ജര്‍മ്മനിയിലെ ആക്കനിലെ ദൈവമാതാവായ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ശനിയാഴ്ചയാണ് വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കര്‍മ്മം നടന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് പ്രഖ്യാപന ചടങ്ങ് സാക്ഷ്യം വഹിക്കുവാന്‍ എത്തിയത്. 1815 ഏപ്രില്‍ 11ന് ആക്കനില്‍ ലൂയിസ്- കാതറിന്‍ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലമത്തവള്‍ ആയി ക്ലാര ജനിച്ചു. സമ്പന്ന കുടുംബമായിരിന്നു അവളുടേത്. അവള്‍ക്ക് 5 വയസ്സായപ്പോള്‍ പിതാവ് ലൂയിസ് മസ്തിഷ്ക്കാഘാതം മൂലം മരണമടഞ്ഞു. ചെറുപ്പത്തില്‍ തന്നെ പാവപ്പെട്ടവരോട് മനസ്സലിവുണ്ടായിരുന്ന ക്ലാര നിര്‍ധനരായ കുട്ടികളുടേയും യുവജനങ്ങളുടെയും ഉന്നമനത്തിന് വേണ്ടി സ്വജീവിതം സമര്‍പ്പിച്ചു. തന്‍റേതിനു സമാന ചിന്തകള്‍ പുലര്‍ത്തിയിരുന്ന ഏതാനും സുഹൃത്തുക്കളുമൊത്ത് 1837 ല്‍ ഒരു ചെറിയ വിദ്യഭ്യാസ സ്ഥാപനത്തിന് അവള്‍ തുടക്കം കുറിച്ചു. 1844 ഫെബ്രുവരി 2 നാണ് കുട്ടികളെയും യുവജനങ്ങളെയും യേശുവിലേക്ക് ആനയിക്കുകയും അവര്‍ക്ക് വിദ്യ പ്രദാനം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ “ദരിദ്ര ഉണ്ണിയേശുവിന്‍റെ സഹോദരികള്‍” എന്ന സന്ന്യാസിനി സമൂഹത്തിന് ക്ലാര രൂപം നല്കിയത്. അനേകര്‍ക്ക് പുതുജീവിതം സമ്മാനിക്കുവാന്‍ അവളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. കാലക്രമേണ ആരോഗ്യം ക്ഷയിച്ച ക്ലാര ഫെയ് 79-Ↄ○ വയസ്സില്‍ 1894 മെയ് 8ന് ഹോളണ്ടില്‍ വച്ച് നിത്യതയിലേക്ക് യാത്രയായി. 2017 മെയ് നാലിന് ക്ലാര ഫെയുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതിനെ തുടര്‍ന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാന്‍ തീരുമാനിക്കുകയായിരിന്നു.
Image: /content_image/News/News-2018-05-07-07:36:43.jpg
Keywords: വാഴ്ത്ത
Content: 7733
Category: 1
Sub Category:
Heading: ജീവനു വേണ്ടി ശബ്ദമുയര്‍ത്തി ലണ്ടനിൽ 'മാർച്ച് ഫോർ ലൈഫ്'
Content: ലണ്ടൻ: ജീവന്‍ അമൂല്യമാണെന്ന് പ്രഘോഷിച്ചുകൊണ്ട് പ്രോലൈഫ് സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ലണ്ടനിൽ മാർച്ച് ഫോർ ലൈഫ് റാലി നടന്നു. യുവജനങ്ങളും കുട്ടികളും അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി ശനിയാഴ്ചയാണ് നടന്നത്. ട്രാഫൽഗാർ സ്ക്വയറിൽ നിന്നും ആരംഭിച്ച പ്രോലൈഫ് റാലി പാർലമെന്‍റ് സ്ക്വയറിലാണ് സമാപിച്ചത്. ലോകപ്രശസ്ത അമേരിക്കൻ ഗായിക ജോയ് വില്ല റാലിയുടെ മുന്നില്‍ അണിനിരന്നുവെന്നത് ശ്രദ്ധേയമായി. ഗുഡ് കൗൺസിൽ നെറ്റ് വർക്ക് അംഗമായ ക്ലയർ മക്കലോഗ് റാലിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അബോർഷൻ ക്ലിനിക്കിന് സമീപം ബഫർ സോൺ പ്രഖ്യാപിച്ച ഈലിങ്ങ് കൗൺസലിംഗ് നടപടിയെ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. വെസ്റ്റ്മിന്‍സ്റ്റര്‍ ഓക്സിലറി ബിഷപ്പ് ജോണ്‍ വില്‍സണ്‍, പൈസ്ലി രൂപതാദ്ധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ജോൺ കീനൻ തുടങ്ങീ നിരവധി മെത്രാന്മാരും പ്രോലൈഫ് റാലിയില്‍ പങ്കെടുത്തു. പൊതുവേദിയിൽ ജീവന്റെ വക്താക്കളാകുമ്പോള്‍ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും അവ തരണം ചെയ്യണമെന്നും ആർച്ച് ബിഷപ്പ് ജോൺ കീനൻ വ്യക്തമാക്കി. "ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് മുന്നിൽ ധൈര്യപൂര്‍വ്വം ജീവന്റെ വക്താക്കളാകുവാനും അതുവഴി മറ്റൊരു തലമുറയ്ക്കു വേണ്ടിയുള്ള വിത്ത് പാകാനും സാധിക്കണമെന്നും ഭ്രൂണഹത്യയ്ക്കെതിരെയുള്ള ജീവന്റെ സംരക്ഷകരാകാൻ ഓരോരുത്തരുടെയും സന്നദ്ധത അഭിനന്ദാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 1967-ൽ പ്രാബല്യത്തിൽ വന്ന അബോർഷൻ ആക്റ്റിന്റെ വാര്‍ഷികത്തിലാണ് ഓരോ വർഷവും യുകെയിൽ മാർച്ച് ഫോർ ലൈഫ് നടത്തി വരുന്നത്. 2012 ൽ ബിര്‍മിംഗ്ഹാം പ്രോലൈഫ് പ്രവർത്തകരുടെ കൂട്ടായ്മയിൽ ആരംഭിച്ച മാർച്ച് ഫോർ ലൈഫ് ആദ്യമായാണ് തലസ്ഥാന നഗരമായ ലണ്ടനിൽ സംഘടിപ്പിക്കുന്നത്.
Image: /content_image/News/News-2018-05-07-09:20:07.jpg
Keywords: ഫോര്‍ ലൈഫ്, പ്രോലൈഫ്