Contents

Displaying 7431-7440 of 25131 results.
Content: 7744
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുവാന്‍ ശ്രമം: ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ്
Content: ജറുസലേം: യാഥാസ്ഥിതിക യഹൂദ സംഘടനകള്‍ ഇസ്രായേലില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുവാന്‍ ശ്രമം നടത്തുന്നതായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്റെ വെളിപ്പെടുത്തല്‍. ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് വിശുദ്ധ നാട്ടിലെ മുതിര്‍ന്ന ക്രൈസ്തവ നേതാക്കളില്‍ ഒരാള്‍ കൂടിയായ പാത്രിയാര്‍ക്കീസ് തിയോഫിലോസ് ഈ ആരോപണമുന്നയിച്ചത്. പുരാതന നഗരത്തിലെ ക്രിസ്ത്യന്‍ പുരോഹിതരെ ഭീഷണിപ്പെടുത്തി സഭാ സ്വത്തുക്കള്‍ കയ്യടക്കുവാന്‍ തീവ്ര സ്വദേശി യഹൂദ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ജറുസലേമിലെ കടുത്ത യാഥാസ്ഥിതികരായ ചില സ്വദേശി സംഘടനകളില്‍ നിന്നും കടുത്ത ഭീഷണിയാണ് ഇന്ന്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. ജറുസലേമിലെ ക്രിസ്ത്യന്‍ സാന്നിധ്യം ഇല്ലാതാക്കുവാനാണ് അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്”. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, വിശുദ്ധ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങള്‍ മൗലീകവാദി സംഘങ്ങള്‍ വളരെയേറെ സംഘടിതരാണെന്നാണ് സൂചിപ്പിക്കുന്നതെന്നും പാത്രിയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു. തന്ത്രപരവും, പ്രധാനപ്പെട്ടതുമായ സ്ഥലങ്ങള്‍ വാങ്ങിക്കുവാനുള്ള ചില സംഘടനകളുടെ ശ്രമങ്ങളും സംശയകരമാണെന്നും പാത്രിയാര്‍ക്കീസ് സൂചിപ്പിച്ചു. വളരെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ കച്ചവടത്തിനു പിന്നില്‍ ‘അറ്റെരേറ്റ് കൊഹാനിം’ എന്ന സംഘടനക്ക് പങ്കുണ്ടെന്നാണ് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ പറയുന്നത്. എന്നാല്‍ പഴയ നഗരത്തില്‍ നിന്നും ക്രിസ്ത്യാനികളെ പുറത്താക്കണമെന്ന യാതൊരു പദ്ധതിയും തങ്ങള്‍ക്കില്ലെന്നാണ് സംഘടനയുടെ വക്താവ് പറയുന്നത്. അതേസമയം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തിന്റേയും, അക്രമത്തിന്റേയും കഥകള്‍ വിവരിച്ചുകൊണ്ട് നിരവധി പുരോഹിതരും, വിശ്വാസികളുമാണ് മുന്നോട്ട് വരുന്നത്. നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുള്ള മൗണ്ട് സിയോനിലെ ഡോര്‍മീഷന്‍ ആശ്രമത്തിലെ തലവനായ ഫാ. നിക്കോദേമൂസ് ഷ്നാബേല്‍ തീവ്ര യഹൂദ വിഭാഗം ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചു വിടുന്ന അക്രമണത്തെ പറ്റി ഇതിനു മുന്‍പ് തന്നെ സൂചിപ്പിച്ചിരിന്നു. ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇസ്രായേലില്‍ ഉണ്ടെന്നും യഹൂദതരല്ലാത്തവര്‍ ഇസ്രായേല്‍ വിട്ടുപോകണമെന്നതാണ് അവരുടെ പ്രഖ്യാപിത നയമെന്നുമാണ് ഫാ. നിക്കോദേമൂസ് പറഞ്ഞത്.
Image: /content_image/News/News-2018-05-08-12:16:20.jpg
Keywords: ഇസ്രാ, ജറുസ
Content: 7745
Category: 18
Sub Category:
Heading: സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ വീണ്ടും
Content: ബംഗളൂരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡെപ്യൂട്ടി സെക്രട്ടറി ജനറലായി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ വീണ്ടും നിയമിതനായി. ബംഗളൂരില്‍ നടന്ന സിസിബിഐ നിര്‍വാഹക സമിതിയോഗമാണ് നാലുവര്‍ഷത്തേക്കു കൂടി നിയമിച്ചത്. വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫന്‍ ആലത്തറ എട്ടുവര്‍ഷം കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും കെസിബിസിയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ ഡയറക്ടറുമായിരുന്നു. സിസിബിഐയുടെ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി ബോംബെ അതിരൂപതാംഗം ഡോ. ആന്റണി ഫെര്‍ണാണ്ടസും കാനോന്‍നിയമ കമ്മീഷന്‍ സെക്രട്ടറിയായി കോല്‍ക്കത്ത അതിരൂപതാംഗവും കോല്‍ക്കത്ത മോര്‍ണിംഗ് സ്റ്റാര്‍ കോളജ് പ്രഫസറുമായ ഡോ. ഇരുദയരാജും ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറിയായി പൂനെ പേപ്പല്‍ സെമിനാരി പ്രഫസറും ഈശോസഭാംഗവുമായ ഡോ. ഫ്രാന്‍സീസ് ഗോണ്‍സാല്‍വസും നിയമിതരായി. റവ.ഡോ. സ്റ്റീഫന്‍ ആലത്തറ നിലവില്‍ നിര്‍വഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷന്‍ സെക്രട്ടറി, ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ് ഓഫീസര്‍, ബംഗളൂരിലെ സിസിബിഐ ആസ്ഥാന കാര്യാലയത്തിന്റെ ഡയറക്ടര്‍ എന്നീ തസ്തികകളിലും അദ്ദേഹം തുടരും.
Image: /content_image/India/India-2018-05-09-04:09:29.jpg
Keywords: സി‌സി‌ബി‌ഐ, സി‌ബി‌സി‌ഐ
Content: 7746
Category: 18
Sub Category:
Heading: അമ്മമാരുടെ ജീവിതമാതൃക സഭയ്ക്കു മാതൃകയാകണം: മാര്‍ മാത്യു മൂലക്കാട്ട്
Content: കോട്ടയം: കഠിനാധ്വാനവും ത്യാഗമനോഭാവവും ജീവിതവിശുദ്ധിയുമുള്ള അമ്മമാരുടെ ജീവിതമാതൃക സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും മാതൃകയാകണമെന്നു കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അല്മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാതൃദിനത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയുടെ ചാലകശക്തികളായി മാറാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെസിഡബ്ല്യുഎ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. 'ബൈബിളിലെ അമ്മമാര്‍' എന്ന വിഷയത്തില്‍ മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സിന്‍സി പാറേല്‍, ജെസി ചേറുപറന്പില്‍, മേഴ്‌സി വെട്ടുകുഴി, ബീന നെടുംചിറ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-09-04:30:33.jpg
Keywords: മാത്യു മൂല
Content: 7747
Category: 1
Sub Category:
Heading: പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ പരിശുദ്ധ അമ്മയില്‍ ആശ്രയിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പിശാചിന്‍റെ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ പരിശുദ്ധ അമ്മയില്‍ ആശ്രയിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മെയ് എട്ടാം തീയതി സാന്താ മാര്‍ത്ത കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പിശാചിന്‍റെ കെണികളില്‍ വീഴാതിരിക്കാന്‍ ജാഗ്രതയുള്ളവരായിരിക്കുക എന്ന വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 16-ാമധ്യായത്തിലെ വായനയെ ആസ്പദമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയത്. നമ്മെ പ്രലോഭിപ്പിക്കുന്നതിനുള്ള പിശാചിന്റെ കഴിവ് അപാരമാണെന്നും പിശാച് പ്രലോഭകനാണെന്ന് നമ്മുക്ക് അത്രവേഗം മനസ്സിലാകുകയില്ലായെന്നും പാപ്പ പറഞ്ഞു. നമ്മെ പ്രലോഭിപ്പിക്കുന്നതിനുള്ള അവന്‍റെ കഴിവ് അപാരമാണ്, അതിനുവേണ്ടി, അവന്‍ തന്നെത്തന്നെ വലിയ ശക്തിയുള്ളവനാണെന്നു കാണിക്കും. സാത്താന്‍ ഒത്തിരിയേറെ കാര്യങ്ങള്‍ നമുക്ക് വാഗ്ദാനം ചെയ്യും. മനോഹരമായി പൊതിഞ്ഞ സമ്മാനങ്ങള്‍ തരും. അതിനുള്ളില്‍ എന്താണെന്നു കാണാന്‍ അനുവദിക്കാതെ, സമ്മാനപ്പൊതിയുടെ മനോഹാരിതയില്‍ നമ്മെ മയക്കും. അങ്ങനെ നമ്മുടെ ദുരഭിമാനത്തിനും ജിജ്ഞാസയ്ക്കും ചേര്‍ന്ന വാക്കുകളിലൂടെ അവന്‍റെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവനു കഴിയും. സാത്താന്‍ അപകടകാരിയാണ്. ഒരുതരത്തിലും അവനെ സമീപിക്കാതിരിക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്യുക എന്നത് ആത്മീയജീവിതത്തില്‍ അടിസ്ഥാനപരമായ ഒരു തെരഞ്ഞെടുപ്പാണ്. നുണയുടെ വാഗ്ദാനങ്ങളാണ് സാത്താനുള്ളത്. അവനു മനോഹരമായി സംസാരിക്കാനറിയാം. അവന്‍ നഷ്ടപ്പെടുത്തുന്നവനാണ് എങ്കിലും വിജയിയെപ്പോലെ കാണപ്പെടും. കരിമരുന്നു പ്രയോഗത്തിലെന്ന പോലെ അവന്‍റെ പ്രഭ ശക്തമെങ്കിലും നൈമിഷികമായിരിക്കും. എന്നാല്‍, കര്‍ത്താവ്, സൗമ്യനാണ്, പക്ഷേ നിത്യനാണ്. സാത്താനെതിരെ പ്രലോഭനത്തെ വിജയിക്കാന്‍ അമ്മയെ ആശ്രയിക്കുക. കുഞ്ഞുങ്ങളെപ്പോലെ പരിശുദ്ധ അമ്മയുടെ പക്കല്‍ ചെല്ലുക. അവള്‍ നമ്മെ കാത്തുകൊള്ളും. പാപ്പ പറഞ്ഞു.
Image: /content_image/News/News-2018-05-09-05:44:04.jpg
Keywords: സാത്താ, പിശാച
Content: 7748
Category: 1
Sub Category:
Heading: സ്ഥൈര്യലേപനം സ്വീകരിച്ച് മെക്സിക്കൻ തടവുപുള്ളികള്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിഹുഹ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജയിലിലെ പതിനഞ്ചോളം തടവുപുള്ളികള്‍ സ്ഥൈര്യലേപനം സ്വീകരിച്ചു തങ്ങളുടെ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞു. ശുശ്രൂഷകള്‍ക്ക് സിയുദാദ് ജുവാരസ് ബിഷപ്പ് ജോസ് ഗ്വാഡാലുപ്പേ ടോറസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 2016-ൽ മെക്സിക്കോയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാൻസിസ് പാപ്പ സന്ദർശിച്ച തടവറയിലെ അംഗങ്ങളാണ് പ്രാര്‍ത്ഥനയോടെ കൂദാശകൾക്കായി സഭയെ സമീപിച്ചത്. ജയിൽ അധികൃതരുടെ അനുവാദത്തോടെ പ്രിസൺ മിനിസ്ട്രി മെയ് 4ന് സോഷ്യൽ റീഅഡാപ്റ്റേഷൻ സെന്‍ററിൽ ശുശ്രൂഷകള്‍ക്ക് വേദിയൊരുക്കുകയായിരിന്നു. 2016 ഫെബ്രുവരി പതിനേഴിനാണ് മെക്സിക്കൻ സന്ദർശനത്തിനിടെ ഫ്രാൻസിസ് പാപ്പ തടവറ സന്ദർശിച്ചത്. സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ടവരെ ഇരകളായി കരുതകയല്ല, മറിച്ച് അവരെ ദൈവരാജ്യത്തിനായി ഒരുക്കുകയാണ് വേണ്ടതെന്ന മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ചാണ് പ്രിസൺ മിനിസ്ട്രി വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂദാശ പരികർമ്മത്തിന് അവസരം ഒരുക്കിയത്. തടവറയിൽ കഴിഞ്ഞ് ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യർക്കും ജീവിതം ഫലപ്രദമാക്കാനും ജീവിതാവസ്ഥയിൽ മാറ്റം വരുത്താനും സാധിക്കുമെന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യാശപൂര്‍ണ്ണമായ വാക്കുകൾ ശിരസ്സാ വഹിച്ച്, തടവുപുള്ളികള്‍ കൂദാശ സ്വീകരണത്തിന് ഒരുങ്ങുകയായിരുന്നു. മതസ്വാതന്ത്യം രാജ്യത്തെ പൗരന്റെ അവകാശമാണെന്നും ജയിൽ അന്തേവാസികളെ കുറ്റവാളികൾ എന്ന് വേർതിരിക്കാതെ മനുഷ്യരെന്ന നിലയിൽ ബഹുമാനിക്കണമെന്നും കൂദാശ സ്വീകരണത്തിന് അനുമതി കൊടുത്ത അറ്റോർണി ജനറല്‍ ഓഫീസ് വ്യക്തമാക്കി. ജയിൽവാസികളുടെ ബന്ധുമിത്രങ്ങളും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
Image: /content_image/News/News-2018-05-09-07:32:14.jpg
Keywords: മെക്സി
Content: 7749
Category: 18
Sub Category:
Heading: തൃശ്ശൂർ അതിരൂപതയുടെ പേരില്‍ വ്യാജ വാര്‍ത്ത
Content: തൃശ്ശൂർ: ഇന്നത്തെ മംഗളം ദിനപത്രത്തിലെ അഞ്ചാം പേജിൽ 'തോമാശ്ലീഹ കേരളത്തിൽ വന്നതിന് ആധികാരിക തെളിവില്ല: മാർ ആൻഡ്രൂസ് താഴത്ത്' എന്ന തലക്കെട്ടുള്ള വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന്‍ തൃശ്ശൂർ അതിരൂപത. സീറോ മലബാർ സഭാ സമുദായ സംഗമത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലെ ചോദ്യത്തിന് അഭിവന്ദ്യ പിതാവ് പറഞ്ഞ മറുപടി വാസ്തവവിരുദ്ധമായ തലക്കെട്ടോടെ വാർത്തയായി വന്നിരിക്കുകയാണെന്ന്‍ രൂപതാനേതൃത്വം വ്യക്തമാക്കി. വാസ്തവവിരുദ്ധമായ തലക്കെട്ടോടെ വന്ന വാർത്തയിൽ തൃശൂര്‍ അതിരൂപത പ്രതിഷേധിക്കുന്നുവെന്നും പ്രസ്തുത വാർത്ത തലക്കെട്ട് തിരുത്തി പ്രസിദ്ധീകരിക്കാൻ അതിരൂപത പിആർഒ ഫാ. നൈസന്‍ ഏലന്താനത്ത് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-05-09-09:39:31.jpg
Keywords: മംഗളം, വ്യാജ
Content: 7750
Category: 13
Sub Category:
Heading: പാക്കിസ്ഥാനിലെ കച്ചി കോഹ്ലി ഗോത്രത്തില്‍ നിന്നും ആദ്യ കന്യാസ്ത്രീ
Content: ലാഹോര്‍: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കച്ചി കോഹ്ലി ഗോത്ര വിഭാഗത്തിനിടയില്‍ നിന്നും ആദ്യമായി കര്‍ത്താവിന്റെ മണവാട്ടി. ഫാ. ഫര്‍മാന്‍ ഓ‌എഫ്‌എംന്റെ നേതൃത്വത്തില്‍ 1940-ല്‍ ഡച്ച് ഫ്രാന്‍സിസ്കന്‍ സഭാ ഫ്രിയാഴ്സ് പ്രേഷിത ദൗത്യമാരംഭിച്ച സിന്ധ് പ്രവിശ്യയിലെ സമൂഹത്തിലാണ് അനിറ്റ മറിയം മാന്‍സിംഗ് എന്ന കന്യാസ്ത്രീ നിത്യവ്രത വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രസന്റേഷന്‍ ഓഫ് ബ്ലസ്സഡ് വര്‍ജിന്‍ മേരി (PBVM) സഭയിലെ കന്യാസ്ത്രീയായിട്ടാണ് സിസ്റ്റര്‍ അനിറ്റ നിത്യവൃതവാഗ്ദാനമെടുത്തത്. ഹൈദരാബാദ് കത്തോലിക്കാ രൂപതയ്ക്കു കീഴിലുള്ള ജോതി കള്‍ച്ചറല്‍ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ സെന്ററില്‍ വച്ചാണ് ചടങ്ങ് നടന്നത്. സിസ്റ്റര്‍ അനീറ്റക്കൊപ്പം മറ്റൊരാള്‍ കൂടി ചടങ്ങില്‍ വെച്ച് നിത്യവൃതവാഗ്ദാനം ചെയ്തു. ഹൈദരാബാദ് രൂപതാദ്ധ്യക്ഷനായ സാംസന്‍ ഷുക്കാര്‍ഡിന്‍ മെത്രാനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. കച്ചി കോഹ്ലി ഗോത്രത്തില്‍ നിന്നുമൊരു വനിത കന്യാസ്ത്രീയായിരിക്കുന്നന്നത് ആനന്ദകരമായ നിമിഷമാണെന്നും സിന്ധിലെ സഭയുടെ മനോഹാരിതയാണ് ഗോത്രവിഭാഗങ്ങളെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റര്‍ അനിറ്റയുടെ അമ്മാവനായ ഫാ. മോഹന്‍ വിക്ടറാണ് ഗോത്രത്തില്‍ നിന്നും ആദ്യമായി പൗരോഹിത്യ പട്ടം സ്വീകരിച്ചയാള്‍. ഫാ. മോഹന്‍ വിക്ടറാണ് തന്റെ ദൈവനിയോഗം മനസ്സിലാക്കി ഒരു കന്യസ്ത്രീയാകുവാന്‍ തനിക്ക് പ്രചോദനം നല്‍കിയതെന്ന്‍ സിസ്റ്റര്‍ അനിറ്റ വെളിപ്പെടുത്തി. നിര്‍ധനരായ ആളുകളുടെ പ്രതീക്ഷയായി വൃതവാഗ്ദാനം നടത്തിയ കന്യാസ്ത്രീകള്‍ മാറട്ടെയെന്നും മെത്രാന്‍ ആശംസിച്ചു. 2008-ല്‍ ആണ് കന്യാസ്ത്രീയാകുന്നതിനായി പ്രസന്റേഷന്‍ സിസ്റ്റേഴ്സിന്റെ കോണ്‍വെന്റില്‍ സിസ്റ്റര്‍ അനീറ്റ ചേര്‍ന്നത്. രൂപീകരണത്തിന്റെ നാളുകളില്‍ റാവല്‍പിണ്ടി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിരവധി സാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സിസ്റ്റര്‍ അനിറ്റ. സിന്ധില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കച്ചി കോഹ്ലി ഗോത്രവംശജയായ ഒരാള്‍ കന്യാസ്ത്രീ ആയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-05-09-11:00:00.jpg
Keywords: പാക്കി
Content: 7751
Category: 1
Sub Category:
Heading: അല്‍മായര്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്റെ പുതിയ നിയമാവലി പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: കുടുംബത്തിന്റെ അജപാലന ശുശ്രൂഷ മെച്ചപ്പെടുത്താനും വിവാഹ കൂദാശയുടെ അന്തസും നന്മയും പരിപാലിക്കാനും ഉദ്ദേശിച്ചു അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പ രൂപീകരിച്ച വത്തിക്കാന്‍ വിഭാഗത്തിന്റെ പുതിയ നിയമാവലി പ്രസിദ്ധീകരിച്ചു. 2018 ഏപ്രില്‍ 10-ാംതീയതി മാര്‍പാപ്പ ഒപ്പുവെച്ചിരിക്കുന്നതും പതിനഞ്ച് ആര്‍ട്ടിക്കിളുകളിലായി നല്‍കിയിരിക്കുന്നതുമായ പുതിയ നിയമാവലി ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. 2016 ജൂണ്‍ നാലിന് പ്രസിദ്ധപ്പെടുത്തിയ നിയമവ്യവസ്ഥയ്ക്കു പകരമായാണ് പുതിയ നിയമാവലി. ഉപകാര്യാലയ സെക്രട്ടറിമാരുടെ എണ്ണം മൂന്നില്‍ നിന്നു രണ്ടായി കുറച്ചിരിക്കുന്നുവെന്നതാണ് പഴയ നിയമാവലിയില്‍ നിന്നുള്ള പ്രധാന മാറ്റമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യുവജനങ്ങളെയും സ്ത്രീ പുരുഷ ബന്ധങ്ങളെയും സംബന്ധിച്ചുള്ള വിചിന്തനങ്ങള്‍ നല്‍കുന്ന രണ്ടു പുതിയ ആര്‍ട്ടിക്കിളുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നുവെന്നും ശ്രദ്ധേയമാണ്. നിയമാവലി ഫാത്തിമ തിരുനാള്‍ ദിനമായ മെയ് 13 മുതലാണ് പ്രാബല്യത്തില്‍ വരിക. 2015 ഒക്ടോബറിൽ നടന്ന കുടുംബ സിനഡിൽ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടി വത്തിക്കാനിൽ പുതിയ ഒരു ഭരണ വിഭാഗം ആരംഭിക്കാൻ ഫ്രാൻസിസ് പാപ്പ താത്പര്യം പ്രകടിപ്പിക്കുകയായിരിന്നു. 2016- സെപ്റ്റംബറിലാണ് വിഭാഗം നിലവില്‍ വന്നത്.
Image: /content_image/News/News-2018-05-09-12:06:51.jpg
Keywords: വത്തിക്കാ
Content: 7752
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസിന്റെ ഛായചിത്ര പ്രയാണം നാളെ ആരംഭിക്കും
Content: കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദിയോടനുബന്ധിച്ചു മണ്‍മറഞ്ഞ മുന്‍കാല നേതാക്കളെ ആദരിക്കാനായി ഛായചിത്ര പ്രയാണം നാളെ ആരംഭിക്കും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, മാര്‍ തോമസ് കുര്യാളശേരി, പി.ജെ. സെബാസ്റ്റ്യന്‍ പുല്ലംകുളം എന്നിവരുടെ ഛായാചിത്ര പ്രയാണം നാളെ രാവിലെ ചങ്ങനാശേരിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫെറോനാ പള്ളിയങ്കണത്തില്‍നിന്നു ഷെവലിയര്‍ ജോസഫ് കണ്ടോത്ത്, ജോസഫ് ചാഴികാടന്‍, ഇ.ജെ. ലൂക്കോസ് എന്നിവരുടെ ഛായാചിത്രങ്ങള്‍ ഫാ തോമസ് പ്രാലയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കോതമംഗലത്തു ഷെവലിയര്‍ തര്യാത് കുഞ്ഞിത്തൊമ്മന്റെ കബറിടത്തില്‍ പ്രസിഡന്റ് ബിജു പറയന്നിലം നടത്തുന്ന പുഷ്പാര്‍ച്ചനയെത്തുടര്‍ന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഛായാചിത്ര പ്രയാണം ഫ്‌ളാഗ് ഓഫ് ചെയ്യും. മാര്‍ ളൂയീസ് പഴേപ്പറന്പിലിന്റെ ഛായാചിത്രപ്രയാണം എറണാകുളത്തു സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ, എം.ഡി. കൊച്ചുദേവസ്യ എന്നിവരുടെ ഛായാചിത്രങ്ങള്‍ ഇരിങ്ങാലക്കുടയില്‍ ഫാ ജോയി പാലിയേക്കര ഫ്‌ളാഗ് ഓഫ് ചെയ്യും. കാഞ്ഞിരപ്പള്ളിയില്‍നിന്ന് എം.ഡി. ജോസഫ് മണിപ്പറന്പിലിന്റെയും പാലായില്‍നിന്ന് നിധീരിക്കല്‍ മാണി കത്തനാര്‍, മത്യു തെള്ളിയില്‍ എന്നിവരുടെ ഛായാചിത്രങ്ങളും തൃശൂര്‍മലബാര്‍ മേഖലകളില്‍നിന്നു പ്രഫ. വി.ഡി. വര്‍ഗീസ്, എം.പി. ഐപ്പുണ്ണി മാസ്റ്റര്‍, പോള്‍ നെല്ലിശേരി, പ്രഫ. എന്‍ഡി ജോര്‍ജ്, ഷെവ.ജോസഫ് വെട്ടം, ഷെവ.സി.വി. ആന്റണി എന്നിവരുടെ ഛായാചിത്രങ്ങളും തൃശൂരില്‍ എത്തും. തെക്കന്‍ മേഖല പ്രയാണങ്ങള്‍ കരയാംപറന്പില്‍ സംഗമിച്ച് അവിടെനിന്നു തൃശൂലെത്തും. ഛായാചിത്രങ്ങള്‍ തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ടോണി നിലങ്കാവില്‍ ലൂര്‍ദ് കത്തീഡ്രലില്‍ സ്വീകരിക്കും, തുടര്‍ന്ന് ചിത്രങ്ങള്‍ സമ്മേളന നഗരിയില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സ്ഥാപിക്കും.
Image: /content_image/India/India-2018-05-10-01:25:36.jpg
Keywords: കോണ്‍ഗ്ര
Content: 7753
Category: 18
Sub Category:
Heading: പത്തനംതിട്ട രൂപതയുടെ അഞ്ചാമത്തെ വൈദിക ജില്ല നിലവില്‍ വന്നു
Content: സീതത്തോട്: മലയോര മേഖലയായ സീതത്തോട് കേന്ദ്രമാക്കി മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ അഞ്ചാമത്തെ വൈദിക ജില്ല നിലവില്‍ വന്നു. സീതത്തോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. വര്‍ഗീസ് ചാമക്കാലായിലിനെ പ്രഥമ വൈദികജില്ല വികാരിയായി രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നിയമിച്ചു. ഇന്നലെ സീതത്തോട് പള്ളിയില്‍ ചേര്‍ന്ന പത്തനംതിട്ട രൂപതയിലെ വൈദിക സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. 14 ദേവാലയങ്ങള്‍ പുതിയ വൈദിക ജില്ലയിലുണ്ടാകും. നിലവിലുണ്ടായിരുന്ന സീതത്തോട് ഉപജില്ല വൈദികജില്ലയായി ഉയര്‍ത്തിയതിനൊപ്പം കോന്നി വൈദിക ജില്ലയിലെ നാല് പള്ളികളും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. സെന്റ് മേരീസ് ദേവാലയം വൈദികജില്ലയുടെ ആസ്ഥാനമാകും. രൂപതയുടെ കോ അഡ്ജത്തൂര്‍ ബിഷപ്പായി നിയമിതനായ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസിന് വൈദികസമ്മേളനത്തില്‍ സ്വീകരണം നല്‍കി. രൂപത പിആര്‍ഒ ഫാ.ബോബി മലഞ്ചെരുവില്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-10-01:36:19.jpg
Keywords: മലങ്കര