Contents
Displaying 7471-7480 of 25132 results.
Content:
7784
Category: 1
Sub Category:
Heading: വിശ്വാസ പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പത്ത് വർഷത്തെ തടവ് ശിക്ഷയുമായി ഇറാന്‍
Content: ടെഹ്റാൻ: ഇറാനിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ച ഉണ്ടായിരിക്കെ വിശ്വാസ പരിവര്‍ത്തനത്തിനെതിരെ ഭരണകൂടം. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർ പത്ത് വർഷത്തെ തടവ് ശിക്ഷയ്ക്കു വിധേയമാകേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മതന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യം പരിമിതമാക്കിയുള്ള ഇറാനിയൻ ഭരണഘടനയുടെ പുതിയ നീക്കം ഇറാന്‍ വംശജനും പ്രസിദ്ധ മാധ്യമപ്രവര്‍ത്തകനുമായ സൊഹ്‌റാബ് അഹ്മാരിയാണ് വെളിപ്പെടുത്തിയത്. 2016-ല്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തി കൂടിയാണ് സൊഹ്‌റാബ്. #{red->none->b->Must Read: }# {{ ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് -> http://www.pravachakasabdam.com/index.php/site/news/2059 }} കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിരവധി ക്രൈസ്തവരെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇറാനിൽ അർമേനിയൻ പാരമ്പര്യവും അസ്സീറിയൻ പാരമ്പര്യവും പുലർത്തുന്ന ക്രൈസ്തവര്‍ നിരവധി ഉണ്ടെങ്കിലും സുവിശേഷവത്കരണ പ്രവർത്തനങ്ങളും ബൈബിൾ പ്രസിദ്ധീകരണങ്ങൾക്കും കടുത്ത വിലക്കാണ് ഇറാനില്‍ നേരിടേണ്ടി വരുന്നത്. വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നിരവധി പേരാണ് ജയിലുകളില്‍ കഴിയുന്നത്. കഴിഞ്ഞ മെയിൽ നാല് സുവിശേഷ പ്രവർത്തകരെ പത്ത് വർഷം തടവ് ശിക്ഷിച്ചിരുന്നുവെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ജോലി ചെയ്തിരിന്ന സൊഹ്‌റാബ് വെളിപ്പെടുത്തി. മുസ്ലിം രാഷ്ട്രമായ ഇറാനിൽ മത ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യം ഇന്നും ചോദ്യ ചിഹ്നമായി തുടരുകയാണ്. കടുത്ത മതസ്വാതന്ത്ര്യ ലംഘനമാണ് ഇറാനില്‍ നടക്കുന്നത്. രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് കടുത്ത ശിക്ഷകള്‍ നല്‍കുന്നതിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2018-05-14-08:49:46.jpg
Keywords: ഇറാന, രക്തത്തിന്റെ വില

7785
Category: 13
Sub Category:
Heading: ജീവന്‍ തന്ന ദൈവത്തിന് പരിശുദ്ധ അമ്മയിലൂടെ ജീവിതം സമര്‍പ്പിച്ച് ഇരട്ട സഹോദരങ്ങള്‍
Content: വാല്‍പരൈസോ (ചിലി): ചെറുപ്പത്തില്‍ ഉണ്ടായ കടുത്ത രോഗബാധയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിനെ തുടര്‍ന്നു പരിശുദ്ധ കന്യകാമാതാവിനായി ജീവിതം സമര്‍പ്പിക്കപ്പെട്ട ഇരട്ട സഹോദരങ്ങള്‍ സന്യാസ ജീവിതത്തിലൂടെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുന്നു. ഇരട്ട സഹോദരങ്ങളായ ക്രിസ്റ്റ്യന്‍ മോയയും, സഹോദരിയായ മോണിക്കാ മോയയുമാണ് ജീവന്‍ തന്ന ദൈവത്തിന് ജീവിതം സമര്‍പ്പിച്ച് പൗരോഹിത്യ, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു സാക്ഷ്യമേകുന്നത്. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രെസ്നാക്ക് നല്‍കിയ അഭിമുഖം വഴിയായാണ് ഇവരുടെ ജീവിതസാക്ഷ്യം പുറത്തുവരുന്നത്. 1974 ജനുവരി 15-ന് ചിലിയിലെ വാല്‍പരൈസ മേഖലയിലുള്ള സാന്‍ അന്റോണിയോയിലാണ് ക്രിസ്റ്റ്യന്‍-മോണിക്ക സഹോദരങ്ങളുടെ ജനനം. ജനിച്ച് മൂന്ന്‍ മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് കടുത്ത ന്യൂമോണിയ പിടിപ്പെട്ടു. രക്തം മാറ്റുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനുമുന്‍പ് മൂത്ത മകനെ നഷ്ടപ്പെട്ട അവരുടെ അമ്മക്ക് അത് നടുക്കമായിരിന്നു. തന്റെ ഇരട്ട കുഞ്ഞുങ്ങളെ പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായെന്ന്‍ ആ അമ്മ സംഗ്രഹിച്ചു. തുടര്‍ന്നു ദൈവമാതാവിന്റെ മാദ്ധ്യസ്ഥം യാചിച്ച അവള്‍ കുഞ്ഞുങ്ങളുടെ അത്ഭുത രോഗസൗഖ്യത്തിനു സാക്ഷിയാകു ആയിരിന്നു. ഇതിന് കൃതജ്ഞതയായി ആ അമ്മ കുഞ്ഞുങ്ങളെ ‘നുയെസ്ട്രാ സെനോര പുരിസിമ ഓഫ് ലൊ വാസ്ക്യൂസ്’ (പരിശുദ്ധയായ നമ്മുടെ മാതാവ്) എന്ന പരിശുദ്ധ കന്യകാമറിയത്തിനായി സമര്‍പ്പിച്ചു. കേൾക്കുമ്പോൾ ആകസ്മികമായി തോന്നാമെങ്കിലും അന്ന് മാതാവിനായി സമര്‍പ്പിക്കപ്പെട്ട ആ മക്കളിന്ന്‍ പുരോഹിതനും കന്യാസ്ത്രീയുമാണ്. ചെറുപ്പത്തില്‍ പരിശുദ്ധ അമ്മയ്ക്കു നടത്തിയ സമര്‍പ്പണം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ളതായി സിസ്റ്റര്‍ മോണിക്ക പറയുന്നു. ശരിക്കും ദൈവം ഞങ്ങളെ ഈ നിയോഗത്തിലേക്ക് നയിക്കുകയായിരുന്നു. പ്രാര്‍ത്ഥനയും, ഭക്തിയും, മാതൃകാപരമായ ജീവിതവും വഴി തങ്ങളുടെ മാതാപിതാക്കളും ഏറെ സഹായിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ മോണിക്ക പറഞ്ഞു. പരിശുദ്ധ കന്യകാമാതാവിനെ കൂടാതെ വിശുദ്ധ യൗസേപ്പിതാവും സിസ്റ്റര്‍ മോണിക്കയുടെ ആത്മീയ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ശക്തിയാണ്. അവള്‍ അംഗമായ സന്യാസിനീ സഭയുടെ മാധ്യസ്ഥ വിശുദ്ധന്‍ വിശുദ്ധ യൗസേപ്പിതാവാണ്. ഡോട്ടേഴ്സ് ഓഫ് സെന്റ് മേരി ഓഫ് പ്രോവിഡന്‍സ് സഭാംഗമാണ് മോണിക്കയിപ്പോള്‍. നിത്യവൃത ചടങ്ങുകള്‍ക്ക് സാധാരണഗതിയില്‍ മെത്രാനാണ് നേതൃത്വം നല്‍കുക. എന്നാല്‍ തന്റെ നിത്യവൃതത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബ്ബാനക്ക് പതിവിനു വിപരീതമായി മോണിക്കയുടെ സഹോദരനായ ഫാ. ക്രിസ്റ്റ്യനാണ് വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്. തങ്ങളുടെ ദൈവനിയോഗത്തെ ഒരു സമ്മാനവും, അത്ഭുതവുമായിട്ടാണ് സിസ്റ്റര്‍ മോണിക്കയും സഹോദരന്‍ ഫാ. ക്രിസ്റ്റ്യനും കാണുന്നത്.
Image: /content_image/News/News-2018-05-14-10:20:57.jpg
Keywords: വൈദിക, പൗരോഹി

7786
Category: 1
Sub Category:
Heading: ദൈവ വിശ്വാസം അമേരിക്കയുടെ പ്രതീക്ഷയും അടിത്തറയും: മൈക്ക് പെന്‍സ്
Content: മിഷിഗണ്‍: ദൈവ വിശ്വാസം അമേരിക്കന്‍ ജനതയുടെ പ്രതീക്ഷയുടെ ഉറവിടവും, സ്വാതന്ത്ര്യത്തിന്റെ അടിത്തറയുമാണെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. മിഷിഗണിലെ ഹില്‍സ്ഡേല്‍ കോളേജിലെ 2018 ബാച്ചിലെ ബിരുദധാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ദൈവ വിശ്വാസം ക്ഷയിക്കുകയല്ല മറിച്ച്, ഓരോ ദിവസവും വിശ്വാസം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "പാരമ്പര്യ മൂല്യങ്ങളും, ദൈവവിശ്വാസവും മതനിരപേക്ഷ സംസ്കാരത്തിനു വഴിമാറികൊണ്ടിരിക്കുന്ന ഒരുകാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ദൈവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അമേരിക്കയില്‍ വിശ്വാസം ക്ഷയിക്കുകയല്ല മറിച്ച്, ഓരോ ദിവസവും ജീവിതത്തില്‍ വിശ്വാസം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുകയാണ്". പെന്‍സ് വിവരിച്ചു. തന്റെ പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അമേരിക്കയുടെ ജനസംഖ്യയില്‍ വലിയ തോതിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടായിട്ടു പോലും, പ്രാര്‍ത്ഥനയും, ആഴ്ചതോറും ദേവാലയ സന്ദര്‍ശനം, ബൈബിള്‍ വായനയുമായി കഴിയുന്ന അമേരിക്കക്കാരുടെ ശതമാനത്തില്‍ എടുത്തുപറയത്തക്ക കുറവൊന്നും വന്നിട്ടില്ലെന്നായിരിന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. മൈക് പെന്‍സിന്റെ പ്രസ്താവനയെ പിന്തുണച്ച് ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ പോളിറ്റിക്കല്‍ സയന്‍സ് ഇന്‍സ്ട്രക്ടറും വിശ്വാസ രാഷ്ട്രീയ വിഷയങ്ങളില്‍ നിരീക്ഷകനുമായ റയാന്‍ ബുര്‍ഗെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, ആഴ്ചതോറും ദേവാലയങ്ങളില്‍ പോകുന്നവരുടെ എണ്ണം സ്ഥിരമായി തന്നെ നില്‍ക്കുകയാണെന്നു ബുര്‍ഗെ ട്വീറ്റ് ചെയ്തു. ഇതുസംബന്ധിച്ച ജനറല്‍ സോഷ്യല്‍ സര്‍വ്വേ വിവരങ്ങളും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.
Image: /content_image/News/News-2018-05-14-12:01:49.jpg
Keywords: പെന്‍, യുഎസ് വൈസ്

7787
Category: 1
Sub Category:
Heading: ഐഎസ് കൂട്ടക്കൊല നടത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ഈജിപ്തില്‍
Content: കെയ്‌റോ: ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരര്‍ ശിരച്ഛേദനം ചെയ്തു കൊലപ്പെടുത്തിയ 20 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ലിബിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഈജിപ്തിനു കൈമാറി. ലിബിയയിലെ മിസ്രാത്ത നഗരത്തില്‍നിന്നു രണ്ടു വിമാനങ്ങളിലാണു കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ഈജിപ്തിലെത്തിച്ചത്. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്തു തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തി. തുടര്‍ന്നു മൃതശരീരാവശിഷ്ട്ടങ്ങള്‍ ഡി.എൻ.എ പരിശോധനയ്ക്കു വിധേയമാക്കി. കൊല്ലപ്പെട്ട ക്രൈസ്തവരുടെയും കുടുംബാംഗങ്ങളുടെയും ഡി.എൻ.എ പരിശോധന ഫലങ്ങൾ ഒത്തു നോക്കിയതിനെ തുടർന്നു ഫലം അനുകൂലമായതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരിന്നു. മരണമടഞ്ഞവരെ ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തുകയും ഫെബ്രുവരിയിൽ അവരുടെ ഓർമ്മ ദിനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2018-05-15-05:16:19.jpg
Keywords: ലിബിയ, കോപ്റ്റിക്

7788
Category: 18
Sub Category:
Heading: സമുദായ പ്രശ്നങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇടപെടും: കത്തോലിക്ക കോൺഗ്രസ്
Content: തൃശൂർ∙ സംഘടനയ്ക്കു രാഷ്ട്രീയമില്ലെങ്കിലും സമുദായത്തിന്റെയും കർഷകരുടെയും പ്രശ്നങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ രാഷ്ട്രീയത്തിൽ ഇടപെടണമെന്നു കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ തീരുമാനം. കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാത്ത സർക്കാരുകൾക്കെതിരെ തിരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കാനും തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചു. ശതാബ്ദി സംഗമത്തോടനുബന്ധിച്ചാണ് പ്രതിനിധി സമ്മേളനം ചേർന്നത്. പ്രത്യക്ഷ രാഷ്ട്രീയമില്ലെങ്കിലും കത്തോലിക്കാ സമുദായത്തിനു സമ്മർദ്ദ ശക്തിയാകാൻ കഴിയണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മതേതര മൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ സാമുദായിക അംഗങ്ങള്‍ രാജ്യപുരോഗതിക്കു മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കു നേരെയുള്ള വന്യജീവികളുടെ ആക്രമണം സർക്കാരുകൾ കണ്ടില്ലെന്നു നടിക്കുന്നു. വർഷം തോറും ഒട്ടേറെപ്പേർ മരിക്കുന്നു. കോടികളുടെ കൃഷിനാശം ഉണ്ടാകുന്നു. എന്നിട്ടും കർഷകരെ അവഗണിക്കുകയാണ്. യഥാർഥ കർഷക പ്രതിനിധികളെ നിയമനിർമാണ വേദികളിലെത്തിക്കാൻ കത്തോലിക്കാ കോൺഗ്രസ് മുൻകയ്യെടുക്കും. വർഗീയ ശക്തികൾ ഉയർത്തുന്ന ഏകമത ദേശീയവാദം രാജ്യത്തെ നശിപ്പിക്കുമെന്നു യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടോണി പുഞ്ചകുന്നേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. 21ാം നൂറ്റാണ്ടില്‍ കത്തോലിക്കാ സമുദായത്തിന്റെ പുരോഗതി സംബന്ധിച്ച് ദീപിക സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി.സി. മാത്യു വിശകലനം നടത്തി. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡേവിസ് എളക്കളത്തൂര്‍ മോഡറേറ്ററായിരുന്നു. ബിജു കുണ്ടുകുളം, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-15-05:59:09.jpg
Keywords: കോൺഗ്ര

7789
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത 10 ലക്ഷം മരങ്ങള്‍ നടും
Content: ചങ്ങനാശേരി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സര്‍ക്കാരുമായി ചേര്‍ന്നു ഈ വര്‍ഷം 10 ലക്ഷം മരങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ ചങ്ങനാശേരി അതിരൂപത തീരുമാനിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 19ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോനായില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അതിരൂപതാദിനത്തില്‍ സാഗര്‍ ബിഷപ്പ് മാര്‍ ജയിംസ് അത്തിക്കളം നിര്‍വ്വഹിക്കും. അതിരൂപതയിലെ ഇടവകകള്‍ പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. അതിരൂപതയിലെ സണ്‍ഡേ സ്കൂളുകള്‍, റെഗുലര്‍ സ്കൂളുകള്‍, ചാസ് അയല്‍കൂട്ടങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയിലൂടെ ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി അതിരൂപതാദിനത്തില്‍ പങ്കെടുക്കുന്ന എല്ലാ ഇടവകകള്‍ക്കും നാട്ടുമാവിന്‍ തൈ നല്‍കും.
Image: /content_image/India/India-2018-05-15-06:25:02.jpg
Keywords: ചങ്ങനാ

7790
Category: 18
Sub Category:
Heading: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83ാം ചരമവാര്‍ഷികം 23ന്
Content: പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 83ാം ചരമവാര്‍ഷികം 23ന് പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ആചരിക്കും. ചരമവാര്‍ഷികത്തിന് ഒരുക്കമായുളള നൊവേന ആരംഭിച്ചു. 22 വരെ ദിവസവും രാവിലെ 7.30 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രഭാഷണം. മൂന്നിന് വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. പോള്‍ ആക്കപ്പടിക്കല്‍, ഫാ. മാത്യു കദളിക്കാട്ടില്‍, ഫാ. ടോം പുത്തന്‍കളം, ഫാ. അഗസ്റ്റിന്‍ പുതുപ്പറന്പില്‍, റവ.ഡോ. യൂഹനോന്‍ മാര്‍ തെയഡോഷ്യസ്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ആന്റണി കരിയില്‍ എന്നിവര്‍ കാര്‍മിഹത്വം വഹിക്കും. 23 നു രാവിലെ പത്തിന് സമൂഹബലിക്കു മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്കും. 11.30 ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന. ഉച്ചയ്ക്ക് 12 ന് ശ്രാദ്ധ നേര്‍ച്ച വെഞ്ചരിപ്പ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. സിസ്റ്റര്‍ പുഷ്പ ജോസ് എസ്എച്ച്, ഫാ. മാത്യു പുതിയിടത്ത്, മോണ്‍. ജോസഫ് മലേപ്പറന്പില്‍, റവ.ഡോ.മാത്യു പുന്നത്താനത്തുകുന്നേല്‍, റവ.ഡോ. സെബാസ്റ്റ്യന്‍ തോണിക്കുഴി, റവ.ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, റവ.ഡോ. തോമസ് കോഴിമല, റവ.ഡോ. കുര്യന്‍ മറ്റം, ഫാ. ജയിംസ് തെക്കുംചേരിക്കുന്നേല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ആത്മീയപ്രഭാഷണങ്ങള്‍ നടത്തും.
Image: /content_image/India/India-2018-05-15-07:16:34.jpg
Keywords: കദളി

7791
Category: 10
Sub Category:
Heading: കത്തോലിക്ക വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസ്
Content: വാഷിംഗ്ടണ്‍ ഡിസി: “ഞാന്‍ എന്റെ ജീവിതത്തിലെ 25 വര്‍ഷങ്ങള്‍ ദേവാലയത്തില്‍ നിന്നും ദൈവത്തില്‍ നിന്നും അകന്ന്‍ ജീവിച്ചുവെങ്കിലും, ഞായറാഴ്ചകളിലെ പള്ളിമണികളുടെ ശബ്ദം എന്നില്‍ നിന്നും അകന്നു പോയിട്ടില്ല”. ഇത് പറയുന്നത് മറ്റാരുമല്ല, അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസ് ക്ലാരന്‍സ് തോമസാണ്. വിര്‍ജീനിയയിലെ കത്തോലിക്കാ കോളേജായ ക്രിസ്റ്റന്‍ഡം കോളേജിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരു കത്തോലിക്ക വിശ്വാസി ആണെന്നും അതില്‍ തനിക്ക് കുറവൊന്നും അനുഭവപ്പെട്ടിട്ടില്ലായെന്നും ക്ലാരന്‍സ് തോമസ് പറഞ്ഞു. 1960-80കളില്‍ ദേവാലയവുമായി ബലിയ ബന്ധമൊന്നുമില്ലാതെ ജീവിച്ച അവസരത്തില്‍ എന്തോ ഒന്ന് തന്നെ ഉള്ളില്‍ നിന്നും പിറകിലേക്ക് വലിക്കുന്നതായി തനിക്ക് തോന്നി. വാസ്തവത്തില്‍ അത് തന്റെ കത്തോലിക്കാ മനസാക്ഷിയായിരുന്നു. ഇത് ഒരു കത്തോലിക്കാ കോളേജാണെന്ന് നിസ്സംശയം പറയാം, അതുപോലെ തന്നെ ഞാന്‍ ഒരു കത്തോലിക്കനാണ്. ജീവിതത്തിലെ ബുദ്ധി മുട്ടേറിയതും, പ്രതീക്ഷ അസ്തമിച്ചതുമായ നിമിഷങ്ങളില്‍ നമ്മളെ നയിക്കുന്ന മാര്‍ഗ്ഗദീപമാണ് ദൈവവിശ്വാസം. ഞാന്‍ വിശ്വാസത്തില്‍ നിന്നും പുറം തിരിഞ്ഞു നിന്നിട്ടും അത് എന്നെ നയിച്ചു. നിങ്ങള്‍ അനുവദിക്കുകയാണെങ്കിലും വിശ്വാസം നിങ്ങളിലും ഇപ്രകാരം തന്നെ പ്രവര്‍ത്തിക്കുമെന്നും ക്ലാരന്‍സ് തോമസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തെ പരസ്യമായ പ്രഘോഷിക്കുവാന്‍ അനേകര്‍ മടികാണിക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ അമേരിക്കയിലെ നിരവധി പ്രമുഖര്‍ തയാറാകുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. തങ്ങളുടെ കത്തോലിക്ക വിശ്വാസം പരസ്യമായി വെളിപ്പെടുത്തുന്ന പ്രമുഖരുടെ എണ്ണം അമേരിക്കയില്‍ വര്‍ദ്ധിച്ചുവരികയാണ്. മാര്‍ക്ക് വാല്‍ബെര്‍ഗ്, പട്രീഷ്യ ഹീറ്റണ്‍ അടക്കമുള്ള സിനിമാ, സംഗീത മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ തങ്ങളുടെ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞത് വിദേശ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായിരിന്നു.
Image: /content_image/News/News-2018-05-15-08:39:12.jpg
Keywords: കത്തോലിക്ക വിശ്വാസ

7792
Category: 1
Sub Category:
Heading: 'മാർപാപ്പയുടെ ലംബോർഗിനി'യ്ക്കു ഏഴു കോടി രൂപ; തുക ഇറാഖി ക്രൈസ്തവര്‍ക്ക്
Content: വത്തിക്കാൻ സിറ്റി: ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ലംബോര്‍ഗിനി ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ച കാറിന് ലേലത്തിൽ ലഭിച്ചതു ഏഴ് കോടിയോളം രൂപ. മാർപാപ്പയുടെ കൈയ്യൊപ്പോടുകൂടിയ കാര്‍ മെയ് പന്ത്രണ്ടിന് മൊണാക്കോയിലാണ് ലേലത്തിന് വച്ചത്. പത്തു ലക്ഷത്തോളം യുഎസ് ഡോളറാണ് കാറിന് വില ലഭിച്ചത്. കഴിഞ്ഞ നവംബറിലാണ് വത്തിക്കാൻ പേപ്പൽ ഫ്ലാഗിന് സമാനമായ ഗോൾഡൻ വരകളോട് കൂടിയ ലംബോർഗിനി ഹൂറക്കാന്‍ മോഡല്‍ കാർ മാർപാപ്പയ്ക്ക് സമ്മാനിച്ചത്. കാറിൽ കൈയ്യൊപ്പ് പതിച്ച പാപ്പ ഇറാഖിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കും ഇതര സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തുക സമാഹരിക്കുന്നതിനുമായി ലേലത്തിന് നൽകുകയായിരുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തിനിരയായ ഇറാഖിലെ നിനവേയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലേലത്തിൽ ലഭിച്ച തുകയുടെ എഴുപത് ശതമാനം നീക്കിവക്കും. മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിലും സമീപ പ്രദേശങ്ങളിലും കുട്ടികളുടെ ഉന്നമനത്തിനായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇറ്റാലിയൻ സംഘടനയ്ക്ക് ലേല തുകയുടെ പത്ത് ശതമാനമാണ് നൽകുക. മൊബൈൽ ഓപ്പറേഷൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വിസ്സ് സന്നദ്ധ സംഘടനയ്ക്കും ഏറ്റവും നിരാലംബരായവര്‍ക്ക് സംരക്ഷണം ഒരുക്കുന്ന പോപ്പ് ജോൺ ഇരുപ്പത്തിമൂന്നാമൻ കമ്മ്യൂണിറ്റി അസ്സോസിയേഷനും തുകയുടെ പത്ത് ശതമാനം വീതം നല്‍കും. 2014ല്‍ മാര്‍പാപ്പയ്ക്കു സമ്മാനമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു ലഭിച്ചിരിന്നു. ഇതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിക്കാനായി ലേലത്തില്‍ വില്‍ക്കുകയായിരുന്നു.
Image: /content_image/News/News-2018-05-15-10:08:55.jpg
Keywords: പീഡന, ക്രൈസ്തവ

7793
Category: 1
Sub Category:
Heading: ഇറാഖി വൈദികന്റെയും ഡീക്കന്മാരുടെയും നാമകരണ നടപടികള്‍ക്ക് വത്തിക്കാന്‍ അനുമതി
Content: മൊസൂള്‍: കഴിഞ്ഞ വര്‍ഷം ഇറാഖിലെ മൊസൂളില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഇറാഖി വൈദികന്റെയും ഡീക്കന്മാരുടെയും നാമകരണ നടപടികള്‍ക്ക് വത്തിക്കാന്‍ അനുമതി നല്‍കി. കല്‍ദായ വൈദികന്‍ ഫാ. റാഘീദ് അസീസ് ഗാന്നിയും അദ്ദേഹത്തിന്റെ ബന്ധുവും ഡീക്കനുമായ ബസ്മാന്‍ യൂസുഫ് ദാവുദ്, ഡീക്കന്‍മാരായ വാഹിദ് ഹന്നാ ഇഷോ, ഗസ്സാന്‍ ഇസാം ബിഡാവെഡ് എന്നിവരുടെ വീരോചിത പുണ്യങ്ങളെ കുറിച്ച് പരിശോധിക്കുവാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുവാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് അനുവാദം നല്‍കിയത്. നാമകരണ പ്രക്രിയകള്‍ ആരംഭിക്കുന്നതിന് വേണ്ട അനുവാദമായ ‘നിഹില്‍ ഒബ്സ്റ്റാറ്റ്’ (No Objection) ആണ് വത്തിക്കാന്‍ നല്‍കിയിരിക്കുന്നതെന്ന്‍ പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഫിഡ്സ്'-ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു പേരും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരാണോ എന്ന കാര്യം പ്രത്യേക സംഘം പരിശോധിക്കും. 2007 ജൂണ്‍ 3-നാണ് ഫാ. റാഘീദ് അസീസ് ഗാന്നിയും, ഡീക്കന്‍മാരായ ബസ്മാന്‍ യൂസുഫ് ദാവുദ്, വാഹിദ് ഹന്നാ ഇഷോ, ഗാസ്സന്‍ ഇസാം ബിഡാവെഡ് എന്നിവര്‍ മൊസൂളിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിന്റെ മുന്നില്‍ വെച്ച് വെടിയേറ്റ് മരിക്കുന്നത്. പെന്തക്കുസ്ത തിരുനാളിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പുറത്തുവന്ന ഉടന്‍ തന്നെയാണ് ഫാ. ഗാന്നിക്ക് വെടിയേല്‍ക്കുന്നത്. തീവ്രവാദികളില്‍ നിന്നും ഫാ. ഗാന്നിക്ക് ഭീഷണിയുള്ള സാഹചര്യത്തില്‍ വൈദികന്റെ സുരക്ഷക്കായി അദ്ദേഹത്തോടൊപ്പം വന്നവരായിരുന്നു മറ്റ് മൂന്ന് ഡീക്കന്‍മാരും. കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് തടയുവാന്‍ അക്രമികള്‍ നാലു പേരേയും വെടിവെച്ചു കൊന്നതിനു ശേഷം അവരുടെ കാറ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരിന്നു. ഇറാഖിലെ ക്രൈസ്തവ സമൂഹം ഈ നാലുപേരേയും വിശ്വാസത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച രക്തസാക്ഷികളായിട്ടാണ് പരിഗണിച്ചു വരുന്നത്. നിലവില്‍ മൊസൂള്‍ രൂപതയിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അമേരിക്കയിലെ ഡെട്രോയിറ്റിലുള്ള ‘സെന്റ് തോമസ് ദി അപ്പോസ്തല്‍’ എപ്പാര്‍ക്കിക്കായിരിക്കും നാമകരണ പരിശോധനാ നടപടികളുടെ ചുമതല.
Image: /content_image/News/News-2018-05-15-11:44:34.jpg
Keywords: നാമകരണ