Contents

Displaying 7511-7520 of 25133 results.
Content: 7824
Category: 1
Sub Category:
Heading: റംസാന്‍ ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ഇസ്ലാം മതസ്ഥര്‍ക്ക് റംസാന്‍ ആശംസകള്‍ നേര്‍ന്ന് വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍. സമിതിയുടെ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ റംസാന്‍ ആചരണത്തിന്‍റെയും, ഈദ് ഉള്‍ ഫിത്തറിന്‍റെയും ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശം നല്‍കി. റമദാന്‍ ആചരണത്തിലൂടെ ലഭിക്കുന്ന കൃപകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെ, കരുണാസമ്പൂര്‍ണനായ ദൈവത്തോട് നന്ദി പറയുന്നതില്‍ എല്ലാവരോടൊപ്പം പങ്കുചേരുന്നുവെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ സുപ്രധാന വശം സൂചിപ്പിക്കുന്നത് മത്സരത്തില്‍ നിന്ന് സഹകരണത്തിലേയ്ക്കുള്ള നീക്കം നമുക്കാവശ്യം എന്നതാണ്. ലോകമാസകലമുള്ള മുസ്ലീം സഹോദരങ്ങള്‍, ഉപവസിച്ചും പ്രാര്‍ത്ഥിച്ചും സര്‍വശക്തന്‍റെ ദാനങ്ങള്‍ ദരിദ്രരുമായി പങ്കുവയ്ക്കുന്നതിനും പ്രയത്നിക്കുന്ന ഈ മാസത്തിന്‍റെ പ്രാധാന്യത്തെ വിലമതിക്കുന്നു. പരസ്പരം ബഹുമാനിച്ചുകൊണ്ട് സമാധാനത്തിലും സാഹോദര്യത്തിലും അടിയുറച്ച ബന്ധങ്ങള്‍ക്കായി കൂടുതല്‍ പ്രയത്നിക്കാമെന്നുള്ള വാക്കുകളോടെയും ഈദുല്‍ ഫിത്തര്‍ ആശംസ വീണ്ടും നല്‍കിയുമാണ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയിയുടെ സന്ദേശം അവസാനിക്കുന്നത്.
Image: /content_image/News/News-2018-05-20-05:43:28.jpg
Keywords: ഇസ്ലാം
Content: 7825
Category: 11
Sub Category:
Heading: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുക: യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഡിജിറ്റല്‍ മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സുവിശേഷ പ്രഘോഷണം നടത്തണമെന്ന് ഫ്രാന്‍സിസ്‌ പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ഒക്ടോബര്‍ 21നു നടക്കുവാനിരിക്കുന്ന 92-മത് ‘ലോക മിഷ്ണറി ദിനത്തി’നു മുന്‍പായി ‘യുവജനങ്ങള്‍ക്കൊപ്പം സുവിശേഷം സകലരിലും എത്തിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ യുവജനങ്ങളോട് ഇപ്രകാരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ലോകവും, സാമൂഹ്യ മാധ്യമങ്ങളും വ്യാപകമായ ഇക്കാലത്ത്‌ ഭൂമിയുടെ അതിരുകളും, ദൂരങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും പാപ്പ രേഖപ്പെടുത്തി. സഭാദൗത്യത്തിന്റെ ഹൃദയമായ വിശ്വാസം പ്രചരിക്കുന്നത് സ്നേഹം പരക്കുന്നത് വഴിയാണ്. സുവിശേഷത്തോടുള്ള സ്നേഹവും, തങ്ങളുടെ സഹോദരീ-സഹോദരന്‍മാര്‍ക്ക് വേണ്ടിയുള്ള സേവനവും വഴി യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ തങ്ങളെ തന്നെ ബലികഴിച്ചുകൊണ്ട് പലകാലങ്ങളിലും രക്തസാക്ഷികളായിട്ടുണ്ട്. നമുക്ക്‌ ഒരുപാട് ബന്ധങ്ങള്‍ ഉണ്ടായിരിക്കാം, പക്ഷേ ജീവിതത്തിലെ ശരിയായ ആശയങ്ങള്‍ നമുക്ക്‌ പങ്കുവെക്കുവാന്‍ കഴിയാതെ വരുന്നു. അതിന് നമ്മെ തിരഞ്ഞെടുത്ത്‌ ഈ ഭൂമിയിലേക്ക് അയച്ച ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരിക്കണം. ഡിജിറ്റല്‍ ലോകവും, സാമൂഹ്യ മാധ്യമങ്ങളും വ്യാപകവും, ലഭ്യവുമായ ഇക്കാലത്ത്‌ ഭൂമിയുടെ അതിരുകളും, ദൂരങ്ങളും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യുവജനങ്ങളെ സംബന്ധിച്ചിടത്തോളം. സുവിശേഷ പ്രവര്‍ത്തനം നമ്മുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുന്നുവെന്നും യേശുവിനെ അന്വേഷിക്കുന്ന യുവജനങ്ങള്‍ തങ്ങളുടെ ദൈവനിയോഗത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-05-20-18:30:57.jpg
Keywords: യുവജന, പാപ്പ
Content: 7826
Category: 10
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി സ്ഥാനമുപേക്ഷിക്കുവാന്‍ തയാര്‍: നൈജീരിയന്‍ വൈസ്‌ പ്രസിഡന്റ്
Content: അബൂജ: ക്രൈസ്തവ വിശ്വാസത്തിനായി വൈസ്‌ പ്രസിഡന്റ് പദവി വരെ ഉപേക്ഷിക്കുവാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചുകൊണ്ട് നൈജീരിയന്‍ ഉപ രാഷ്ട്രപതി യെമി ഒസിന്‍ബാജോ. നൈജീരിയയുടെ മധ്യഭാഗത്തുള്ള ബെന്യു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മാകുര്‍ഡിയിലെ ഗവണ്‍മെന്റ് ഹൗസില്‍ ബെന്യു സ്റ്റേക്ക്ഹോള്‍ഡേഴ്സിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ വിശ്വസിക്കുന്ന ദൈവത്തിനല്ലാതെ തന്റെ വിധി നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “മാമ്മോദീസായിലൂടെ ക്രിസ്ത്യാനിയായവനാണ് ഞാന്‍. ഞാന്‍ സേവിക്കുന്ന ദൈവത്തിനല്ലാതെ മറ്റാര്‍ക്കും എന്റെ വിധി നിശ്ചയിക്കുവാന്‍ കഴിയുകയില്ല. അഭിവന്ദ്യനായ മെത്രാന്‍ ആവേന്യാ പറഞ്ഞതു പോലെ ഞാനും ഒരു രാഷ്ട്രീയക്കാരനല്ല, വാസ്തവത്തില്‍ ഞാനും ഒരു പുരോഹിതനാണ്. അതുപോലെതന്നെ ഒരു ക്രിസ്ത്യാനിയും, ക്രിസ്തുവിലൂടെ വീണ്ടും ജനിച്ചിരിക്കുന്നവന്‍”. സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെയുള്ളവരെ കൊല്ലപ്പെടുന്നതിനെ ന്യായീകരിക്കുവാന്‍ ഒരാള്‍ക്കെങ്ങിനെ സാധിക്കുമെന്നും ഒസിന്‍ബാജോ ചോദിച്ചു. രാജ്യത്ത്‌ നടക്കുന്ന കൊലപാതകങ്ങളില്‍ നിന്നും കുറ്റവിമുക്തനായി നിയമത്തെ അറിയുന്നവനെപോലെയും, നീതിക്ക്‌ വേണ്ടി നിലകൊള്ളുന്നവനെ പോലെയും രാജ്യത്തെ സേവിക്കുവാന്‍ ഗ്ബോകോ കത്തോലിക്കാ രൂപതയുടെ മെത്രാനായ വില്യംസ് ആവേന്യാ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ പ്രതിഫലനമെന്നോണമാണ് അദ്ദേഹം തന്റെ വിശ്വാസം ഏറ്റു പറഞ്ഞിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാകുന്നതില്‍ ആശങ്കയുണ്ടെന്നും അസഹിഷ്ണുതയ്ക്കെതിരെ രാജ്യം ഒറ്റകെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം അടുത്തിടെ പറഞ്ഞിരിന്നു.
Image: /content_image/News/News-2018-05-20-19:03:17.jpg
Keywords: നൈജീ
Content: 7827
Category: 1
Sub Category:
Heading: ആഗോള സഭയ്ക്ക് പുതിയ 14 കര്‍ദ്ദിനാളുമാര്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ 14 കര്‍ദ്ദിനാളുമാരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇന്നലെ വത്തിക്കാനില്‍ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പുതിയ കര്‍ദ്ദിനാളുമാരെ നിയമിക്കുന്ന വിവരം ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസഗണത്തെ അറിയിച്ചത്. ഇറാഖ്, പാക്കിസ്ഥാന്‍, പോര്‍ച്ചുഗല്‍, പെറു, മഡഗാസ്‌കര്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് നിയുക്ത കര്‍ദ്ദിനാളുമാര്‍. പീഡന ഭൂമിയായ ഇറാഖില്‍ നിന്നുള്ള കല്‍ദായ ബിഷപ്പ് ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമന്‍ കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ, റോമിലെ വികാരി ജനറാള്‍ ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യ സമിതിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ, വത്തിക്കാന്‍ ജീവകാരുണ്യ സംഘടനയുടെ അല്‍മൊണാര്‍ ആര്‍ച്ച് ബിഷപ്പ് കോണ്‍റാഡ് ക്രയേവ്‌്ദകി, പാക്കിസ്ഥാനിലെ കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സ്, പോര്‍ച്ചുഗലിലെ ലീറിയ ഫാത്തിമ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാര്‍ട്ടോ, പെറുവിലെ ഹുവാന്‍ചായോ ആര്‍ച്ച് ബിഷപ്പ് പെദ്രോ ബാരെറ്റോ, മഡഗാസ്‌കറില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഡിസൈര്‍ സരാഹാസ്‌ന, ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് ഗ്വിസെപ്പെ പെട്രോച്ചി, ഒസാക്ക ആര്‍ച്ച് ബിഷപ്പ് തോമസ് അക്വിനാസ് മാന്‍യോ, മെക്‌സിക്കോയിലെ ക്‌സലാപ എമരിറ്റസ് ആര്‍ച്ച് ബിഷപ്പ് സെര്‍ജിയോ ഒബെസോ റിവേര, ബൊളിവിയന്‍ എമരിറ്റസ് ബിഷപ്പ് ടോരിബിയോ ടികോണാ പോര്‍കോ, ക്ലരീഷ്യന്‍ സഭാംഗമായ സ്പാനിഷ് വൈദികന്‍ ഫാ. അക്വിലിനോ ബോകോസ് മെറിനോ എന്നിവരാണ് കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍. പുതുതായി പ്രഖ്യാപിച്ച 14 പേരില്‍ മൂന്നുപേര്‍ 80 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. മറ്റു 11 പേരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 125 ആയി ഉയരും. ജൂണ്‍ 29നു ചേരുന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റ യോഗത്തില്‍ പുതിയ അംഗങ്ങള്‍ക്ക് സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി നല്‍കും. ഇതോടെ 2013-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റതിന് ശേഷം നിയമിച്ച കര്‍ദ്ദിനാളുമാരുടെ എണ്ണം എഴുപത്തിഅഞ്ചായി.
Image: /content_image/News/News-2018-05-21-01:13:19.jpg
Keywords: വത്തിക്കാ
Content: 7828
Category: 18
Sub Category:
Heading: ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവയുടെ ഭാരത സന്ദര്‍ശനം നാളെ മുതല്‍
Content: കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭാരത സന്ദര്‍ശനം നാളെ ആരംഭിക്കും. ഇതോടനുബന്ധിച്ചു സമാധാന ചര്‍ച്ചകള്‍ക്കായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്താന്‍ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള പാത്രിയര്‍ക്കീസ് ബാവയുടെ കത്ത് ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തിനു കൈമാറി. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രീതിയില്‍ സഭയില്‍ സമാധാനത്തിനും ഒത്തുതീര്‍പ്പിനും ചര്‍ച്ചകള്‍ക്കു തങ്ങളുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നാണു പാത്രിയാര്‍ക്കീസ് ബാവ അയച്ച കത്തില്‍ സൂചിപ്പിക്കുന്നത്. പുത്തന്‍കുരിശില്‍ ചേര്‍ന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനപ്രകാരം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും മസ്‌ക്കറ്റിലെത്തി പരിശുദ്ധ ബാവയെ ഇന്ത്യയിലേക്കു ക്ഷണിക്കുകയായിരുന്നു. സന്ദര്‍ശനത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി തുടങ്ങിയവരുമായും ചര്‍ച്ചകള്‍ നടത്തും. കേരളത്തില്‍ വച്ചോ ഡല്‍ഹിയില്‍ വച്ചോ കാതോലിക്കാ ബാവയെ കാണാനുള്ള സന്നദ്ധതയാണ് പാത്രിയാര്‍ക്കീസ് അറിയിച്ചിരിക്കുന്നത്. നേരത്തേയും സഭയില്‍ ഐക്യത്തിനുളള ശ്രമങ്ങള്‍ നടന്നിരുന്നു.
Image: /content_image/India/India-2018-05-21-01:23:19.jpg
Keywords: യാക്കോബാ
Content: 7829
Category: 18
Sub Category:
Heading: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ കാരുണ്യത്തിന്റെ മാലാഖ: മാര്‍ ജേക്കബ് മുരിക്കന്‍
Content: പാലാ: ഈശോയുടെ തിരുഹൃദയത്തില്‍ ഉദിച്ച കാരുണ്യത്തിന്റെ മാലാഖയാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെന്ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ധന്യന്‍ മത്തായി അച്ചന്റെ 83ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാലാ എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അശരണരുടെയും രോഗികളുടെയും ആലംബഹീനരുടെയും ഇടയില്‍ ദൈവത്തിന്റെ മാലാഖയായി ഇവരുടെ ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ വലിയ മഴ പെയ്യിച്ച ധന്യാത്മാവാണ് കദളിക്കാട്ടിലച്ചനെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് റവ.ഡോ. കുര്യന്‍ മറ്റം പ്രഭാഷണം നടത്തും. മൂന്നിന് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.
Image: /content_image/India/India-2018-05-21-01:28:59.jpg
Keywords: മുരിക്ക
Content: 7830
Category: 24
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിനെതിരേ സംഘടിതനീക്കം; വിശ്വാസികള്‍ സൂക്ഷിക്കുക
Content: എതിര്‍ ചിന്തകളെ നിഷ്കാസനം ചെയ്യാന്‍ നീചവും നികൃഷ്ടവുമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നത് യാതൊരു ധര്‍മ്മവും മതപാരന്പര്യവും പ്രോത്സാഹിപ്പിക്കുന്നില്ല. ധര്‍മ്മാധര്‍മ്മങ്ങളെ കൈവിടുകയും നീതിന്യായത്തെ കാറ്റില്‍പ്പറത്തുകയും ചെയ്യുന്ന സംഘടിതശക്തികള്‍ ക്രൈസ്തവവിശ്വാസത്തിനെതിരേ ശക്തിപ്രാപിച്ചിരിക്കുന്നു എന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രസ്തുത വിശ്വാസത്തെയും അതിന്‍റെ നേതൃത്വത്തെയും അവഹേളിക്കുന്നതിന് മാത്രമായി രൂപപ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പുകളും പേജുകളും തെളിവാണ്. വിശ്വാസത്തിന് വിരുദ്ധമായി ചിന്തിക്കുകയും യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍ എക്കാലവും ലോകത്തുണ്ടായിരുന്നു. എന്നാല്‍ യഥാര്‍ത്ഥയുക്തിചിന്ത ആക്രമണോത്സുകത പ്രകടിപ്പിക്കുന്നില്ല എന്നതാണ് സത്യം. യുക്തിയുടെ ന്യായമായ ഉപയോഗത്തിലൂടെ ദൈവവിശ്വാസത്തെ ചോദ്യം ചെയ്യുകയും മറുവാദത്തെ സംവാദോന്മുഖമായ താത്പര്യത്തോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയുമാണ് അവര്‍ ചെയ്തിരുന്നത്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുകയും നിരന്തരമായി വ്യാജവാര്‍ത്തകളിലൂടെയും ആരോപണങ്ങളിലൂടെയും ആക്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ മര്യാദയില്ല. ഗൗരവമല്ലാത്ത ചിന്തയുടെയും ഉള്ളില്‍ നുരഞ്ഞുപൊന്തുന്ന വെറുപ്പിന്‍റെയും പ്രകടനവേദിയായി മാറുകയാണ് ഇത്തരക്കാര്‍ നേതൃത്വം നല്കുന്ന പത്രങ്ങളും ഗ്രൂപ്പുകളും പേജുകളും. പ്രധാനപ്പെട്ട ചിലതിലേക്കും അവയുടെ സംഘടിതനീക്കങ്ങളിലേക്കും. 1. #{red->none->b-> പ്രവാസിശബ്ദം ‍}#- ഏതൊരു വാര്‍ത്തയെയും ക്രൈസ്തവവിരുദ്ധമായി വളച്ചൊടിക്കാന്‍ അസാമാന്യപാടവമാണ് ഈ ഓണ്‍ലൈന്‍ പത്രത്തിന്. സ്ത്രീപീഡനമാണ് വാര്‍ത്തയെങ്കില്‍ സംഭവം നടക്കുന്ന പഞ്ചായത്തിലെ പള്ളിയെക്കുറിച്ച് തലക്കെട്ടിലെഴുതിയില്ലെങ്കില്‍ പ്രവാസിശബ്ദത്തിന് അതൊരു വാര്‍ത്തയേയല്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. പ്രവാസിശബ്ദത്തിന്‍റെ എല്ലാ പേജുകളും പരിശോധിച്ചാല്‍ ഇത്തരം കെട്ടിച്ചമച്ച കഥകളുടെ നീണ്ടനിര തന്നെ കാണാവുന്നതാണ്. ഫ്ലവേഴ്സില്‍ പ്രവാസിശബ്ദത്തിന്‍റെ ഈ കള്ളക്കഥകളുണ്ടാക്കുന്ന ശൈലി കോമഡി പ്രോഗ്രാമായി ടെലികാസ്റ്റ് ചെയ്തതിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു {{ വീഡിയോ ലിങ്ക് -> https://www.facebook.com/flowersonair/videos/1803020079743640/UzpfSTEwMDAwMTQzNzM3NjI4MToxNzkxNTU1MDY0MjM1NzIy/ }} #{black->none->b-> പ്രവാസി ശബ്ദത്തെ പ്രത്യേകം ശ്രദ്ധിക്കുക. അതേ സമയം ക്രൈസ്തവവിശ്വാസം ഉയർത്തിപ്പിടിക്കുന്ന “പ്രവാചക ശബ്ദം” എന്ന ഓൺലൈൻ പത്രത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ‍}# 2. #{red->none->b-> പുവര്‍ലെയ്റ്റി (പാവം കുഞ്ഞാട്) ‍}#- പ്രവാസിശബ്ദം പോലെ അസാമാന്യ മഞ്ഞയായ ഏതൊരു സംവിധാനവും പുറത്തിറക്കുന്ന സഭാവിരുദ്ധവാര്‍ത്തകള്‍ക്ക് പ്രചാരം നല്കുന്ന ഒരു പേജാണ് പുവര്‍ ലെയ്റ്റി (പാവം കുഞ്ഞാട്). സത്യത്തിന്‍റെ അംശം പോലും ഇത്തരം പോസ്റ്റുകളില്‍ ഇല്ലാ എന്നതാണ് പരമമായ യാഥാര്‍ത്ഥ്യം. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ സാമാന്യബുദ്ധി ഉപയോഗിക്കുന്ന കാര്യത്തില്‍ വളരെ പാവമാണ് ഈ പേജ്. കുഞ്ഞാട് എന്ന് അത്മായരെ വിശേഷിപ്പിക്കുന്നതിലൂടെ തന്നെ കാര്യമായൊരു തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഈ പേജിന് സാധിക്കുന്നുണ്ട്. 3. #{red->none->b-> കേരള കാത്തലിക് റിഫര്‍മേഷന്‍ ‍}#- കത്തോലിക്കാസഭയെ സമുദ്ധരിക്കാനെന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പേജാണ് എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അധിക്ഷേപപരമായ പരാമര്‍ശങ്ങളല്ലാതെ യാതൊന്നും ഇതില്‍ കാണാന്‍ കഴിയുകയില്ല. കര്‍ത്താവീശോമിശിഹായുടെ പടവും ക്രിസ്തീയസഭയുടെ പേരും സ്വന്തമാക്കിക്കൊണ്ട് നരകം നിര്‍മ്മിക്കുന്ന പ്രവൃത്തിയിലാണ് മുന്‍പ് പരാമര്‍ശിച്ച ഗ്രൂപ്പുകളോടൊപ്പം ഇവരും പങ്കുചേരുന്നത്. പ്രവാസിശബ്ദം പ്രസിദ്ധീകരിക്കുകയും പുവര്‍ ലെയ്റ്റി ഗ്രൂപ്പ് നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്യലാണ് പ്രധാന നവോത്ഥാനപരിപാടി. 4. #{red->none->b-> ക്രിസ്ത്യന്‍ ട്രൂത്ത് ‍}#- പേരുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ ഗ്രൂപ്പില്‍ നടക്കുക. നിരീശ്വരവാദികളും യുക്തിവാദികളുമെന്ന് അവകാശപ്പെട്ടുകൊണ്ട് നാലാംകിട വര്‍ത്തമാനങ്ങളും യാതൊരുവിധ യുക്തിയുമില്ലാത്ത സംവാദങ്ങളും നടത്തലാണ് ഈ ഗ്രൂപ്പിന്‍റെ പ്രധാനപരിപാടി. മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളില്‍ പങ്കുവെക്കപ്പെടുന്ന എല്ലാ വ്യാജവാര്‍ത്തകള്‍ക്കും ഓട്ടമുള്ള മറ്റൊരു ഗ്രൂപ്പാണ് ഇതും. സാമൂഹ്യമാധ്യമങ്ങളിലെ സുപ്രധാനമായ ക്രൈസ്തവവിരുദ്ധ ഗ്രൂപ്പുകളാണ് മേല്‍പ്പറഞ്ഞവ. പുതുതായി രൂപം കൊണ്ടവയും വളര്‍ന്നുവരുന്നവയും വേറെയുമുണ്ട്. വഴിയെ അവയെക്കുറിച്ച് സൂചിപ്പിച്ചുകൊള്ളാം. ഇപ്പറഞ്ഞവയെയെല്ലാം അടുത്ത് പരിശോധിക്കുന്പോള്‍ അവയെല്ലാം തമ്മില്‍ സജീവമായ ഒരു അന്തര്‍ധാര നിലവിലുണ്ട് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. ഒരു വ്യാജവാര്‍ത്ത ആരു നിര്‍മ്മിച്ചാലും ഒരു ദിവസത്തിന്‍റെ സമയപരിധിക്കുള്ളില്‍ അവ ഈ ഗ്രൂപ്പുകളിലെല്ലാം പ്രത്യക്ഷപ്പെടുമെന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് വ്യാജവാര്‍ത്തകള്‍ സംഘടിതവും സംഘാതവുമായി നിര്‍മ്മിച്ച് ക്രൈസ്തവവിശ്വാസത്തെ ഇവര്‍ ആക്രമിക്കുന്നുവെന്ന നിഗമനത്തിലേക്ക് മറ്റ് പലരോടുമൊപ്പം എത്തിച്ചേര്‍ന്നതും. ശ്രദ്ധേയമായ ഒരു വസ്തുത ഇവയിലെല്ലാം തന്നെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ക്രൈസ്തവനാമധാരികളാണ്. പലതും ഫെയ്ക് അക്കൗണ്ടുകളുമാണ്. ഫെയ്ക്കുകള്‍ക്ക് പിന്നില്‍ ഭാരതത്തിലെ മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയശക്തികളെയടക്കം പലരെയും സംശയിക്കേണ്ടിയിരിക്കുന്നു. പലതരം സൈബര്‍ നീക്കങ്ങള്‍ക്കും വര്‍ത്തമാനകാലഭാരതവും അതിന്‍റെ അധികാരസ്ഥാനങ്ങളും സാക്ഷികളാണല്ലോ. അതിനോടൊപ്പം തന്നെ ഇത്തരം സംവിധാനാത്മകമായ നീക്കങ്ങളെ തിരച്ചറിയാന്‍ കഴിയാത്തവരും പകയും വിരോധചിന്തയും മൂലം "ആങ്ങള ചത്താലും നാത്തൂന്‍റെ കണ്ണീര് കാണണം" എന്ന ചിന്തയുള്ളവരുമായ വിശ്വാസികളും കൈകോര്‍ക്കുന്നുണ്ട് എന്നതാണ് സത്യം. #{green->none->b->ഇത്തരം സംഘടിതനീക്കങ്ങള്‍ ലക്ഷ്യം വക്കുന്നത് ഇപ്പറയുന്ന കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി മാത്രമാണ് ‍}# 1. കത്തോലിക്കാവിശ്വാസം കെട്ടിച്ചമച്ച കഥയും തികച്ചും വ്യാജവുമാണ്. ബൈബിള്‍ അബദ്ധങ്ങളുടെ പുസ്തകമാണ്. 2. ദേവാലയങ്ങള്‍ പിടിച്ചുപറിയുടെയും തട്ടിപ്പിന്‍റെയും കേന്ദ്രമാണ്. 3. പുരോഹിതര്‍ സമൂഹത്തിലെ ഏറ്റവും മോശം വിഭാഗമാണ്. അവരെ വിശ്വസിക്കരുത് - അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടതില്ല 4. കൂദാശകള്‍ പുരോഹിതരുടെയും മതനേതൃത്വത്തിന്‍റെയും നിര്‍മ്മിതിയാണ്. അവയില്‍ സത്യമില്ല. കുന്പസാരത്തിന്‍റെ പവിത്രതയെ നിരന്തരമായി ആക്രമിക്കുന്നു. 5. പള്ളിയും പൗരോഹിത്യവും ആഡംബരജീവിതത്തിന്‍റെ കേന്ദ്രമാണ്. ഇവ രണ്ടിനോടും സൗഹൃദം പാടില്ല. അവ കേവലം ഭൗതികസംവിധാനങ്ങള്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുക. 6. അല്മായര്‍ രണ്ടാം തരക്കാരാണെന്ന മട്ടില്‍ നിരന്തരമായി വാര്‍ത്തകള്‍ നല്കി അത്തരമൊരു ചിന്ത അത്മായരുടെ മനസ്സില്‍ സൃഷ്ടിക്കുക. 7. ക്രൈസ്തവസമുദായത്തിന്‍റെ നേതൃത്വത്തെ ഇകഴ്ത്തിക്കാട്ടി സമുദായത്തിന്‍റെ ആത്മീയമായ ഔന്നത്യവും ഭൗതികമായ സുസ്ഥിതിയും തകര്‍ക്കുക. മെത്രാന്മാരോടുള്ള വിധേയത്വവും ആദരവും നശിപ്പിക്കുക. 8. പൗരോഹിത്യബ്രഹ്മചര്യത്തെ എല്ലായ്പോഴും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുകയും വൈദികരോടുള്ള ദൈവജനത്തിന്‍റെ അടുപ്പത്തില്‍ വിള്ളല്‍വീഴ്ത്തുകയും ചെയ്യുക. #{blue->none->b-> സമാപനം ‍}# നിരന്തരമായ വ്യാജവാര്‍ത്തകളുടെ കാരണവും സ്വഭാവവും പഠനവിധേയമാക്കുന്പോള്‍ അസ്വാഭാവികമായതെന്തോ ഇവക്കു പിന്നിലുണ്ട് എന്ന ചിന്ത ശക്തിപ്പെടുകയാണ്. പല മതങ്ങളും സമുദായങ്ങളും ഇടകലര്‍ന്നുജീവിക്കുന്ന സമൂഹത്തില്‍ ക്രൈസ്തവവിശ്വാസവും ക്രിസ്തീയനേതൃത്വവും മാത്രമാണ് ഇത്രയും നിശിതമായ വിമര്‍ശനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും പാത്രമാകുന്നത്. ഒറ്റപ്പെട്ട വീഴ്ചകള്‍ ഇല്ലെന്ന് ഈ കുറിപ്പ് വാദിക്കുന്നില്ല. മാനുഷികമായ എല്ലാ പരിമിതികളും ബലഹീനതകളും സഭാവിശ്വാസം ഇന്ന് കൈയ്യാളുന്ന സമൂഹത്തിനുണ്ട് (വൈദികര്‍ക്കും അത്മായര്‍ക്കും). പക്ഷേ സംഘടിതവും നികൃഷ്ടവുമായ രീതിയില്‍ ഇത്തരം ആക്രമണങ്ങള്‍ ക്രൈസ്തവവിശ്വാസം മാത്രം നേരിടുന്നതിനെ എങ്ങനെ മനസ്സിലാക്കണം എന്നത് ഇപ്പോഴും ആശങ്കാജനകമാണ്. വ്യാജവാര്‍ത്തകളുടെ പ്രഭവകേന്ദ്രങ്ങളെ ഒരു കേന്ദ്രീകൃസംവിധാനത്തിലൂടെ നിയമപരമായി നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരംഭിച്ചു എന്നറിയുന്നതില്‍ സന്തോഷം. ഇപ്പോള്‍ത്തന്നെ സമയം അധികമായി. Better late, than never എന്നതാണല്ലോ. എങ്കിലും, വിശ്വാസികള്‍ സൂക്ഷിക്കുക. യുവജനങ്ങളുടെ ഭാഷയില്‍ മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ചുവച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ത്താവിന്‍റെ സഭക്കെതിരേ നരകത്തിന്‍റെ വാതിലുകള്‍ പ്രബലപ്പെടുകയില്ലെന്ന എക്കാലത്തെയും വലിയ വിശ്വാസത്തില്‍ ഞാനും ആശ്വാസം കണ്ടെത്തുന്നു.
Image: /content_image/SocialMedia/SocialMedia-2018-05-22-05:27:35.jpg
Keywords: ക്രൈസ്തവ
Content: 7831
Category: 18
Sub Category:
Heading: മോണ്‍. പോള്‍ മുല്ലശേരിയുടെ മെത്രാഭിഷേകത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍
Content: കൊല്ലം: കൊല്ലം രൂപത നിയുക്ത മെത്രാന്‍ മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകത്തോടനുബന്ധിച്ച് മീഡിയ ആന്റ് പബ്ലിസിറ്റി കമ്മീഷന്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു. ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജോസ് സെബാസ്റ്റ്യന്‍ അറിയിച്ചു.രൂപതയിലെ 126 ഇടവകകളിലും 2016 സ്ഥാപനങ്ങളിലുമായി 25000 ഫലവൃക്ഷ, ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുകയും അവ പരിപാലിക്കുന്നതിനുവേണ്ട കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും. ഫലവൃക്ഷ ഔഷധ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം 23ന് രാവിലെ 9.30ന് വാടി സെന്റ് ആന്റണീസ് ദേവാലയത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നിര്‍വഹിക്കും. മനുഷ്യ ജീവന്റെ സംരക്ഷകരാണ് യഥാര്‍ഥ ദൈവ വിശ്വാസികളെന്ന് ലോകത്തെ ഓര്‍മപ്പെടുത്താന്‍ രൂപതയിലെ മുഴുവന്‍ ഇടവകകളിലുമായി യുവാതി യുവാക്കളെ കോര്‍ത്തിണക്കി രക്തദാന സേന രൂപീകരിക്കും. ഇതിന്റെ ഭാഗമായി രക്തദാന ക്യാന്പ് സംഘടിപ്പിക്കും. രൂപതാതല ഉദ്ഘാടനം 26ന് രൂപതാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. 27ന് ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ കൊല്ലം കണ്‍ട്രോള്‍ റൂം പോലീസിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട യുവതി യുവാക്കള്‍ക്ക് ട്രെയിനിംഗ് നല്‍കും. 29ന് രൂപതാ ആസ്ഥാനത്ത് ഇന്ത്യന്‍ ഭരണഘടനയും മതന്യൂനപക്ഷങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും രൂപത ലീഗല്‍ ഫോറത്തിന്റെ ഉദ്ഘാടനവും നടക്കും. മോൺ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3-ന്‌ ആണ് നടക്കുക.
Image: /content_image/India/India-2018-05-22-05:56:01.jpg
Keywords: പോൾ മുല്ലശേരി, കൊല്ലം
Content: 7832
Category: 18
Sub Category:
Heading: ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍
Content: കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഭാരതസന്ദര്‍ശനം ആരംഭിച്ചു. ഇന്നു രാവിലെ പത്തു മണിക്ക് നെടുന്പാശേരി വിമാനത്താവളത്തില്‍ എത്തിയ ബാവയെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഉച്ചകഴിഞ്ഞു മൂന്നിനു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേരുന്ന പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ അദ്ദേഹം അധ്യക്ഷനാകും. നാലിനു മാധ്യമങ്ങളെ കണ്ടശേഷം ആറിനു സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്യും. നാളെ രാവിലെ എട്ടിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. 12ന് മഞ്ഞനിക്കര പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്തും. 1.30ന് പുത്തന്‍കുരിശിനു പുറപ്പെടുന്ന ബാവ ആറിനു പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും. രാത്രിന് ഒന്പതിനു മലേക്കുരിശില്‍ പുണ്യശ്ലോകനായ പൗലോസ് ദ്വിതീയന്‍ ബാവയുടെ കബറിടം സന്ദര്‍ശിക്കും. 24നു രാവിലെ ഡല്‍ഹിക്കു പുറപ്പെടുന്ന അദ്ദേഹം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിക്കും. ബാവയുടെ ഭാരത സന്ദര്‍ശനം മലങ്കരസഭയില്‍ സമാധാനമുണ്ടാക്കുമെന്നു മീഡിയ കോഓര്‍ഡിനേറ്റര്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രതീക്ഷ പ്രകടിപ്പിച്ചു.
Image: /content_image/India/India-2018-05-22-06:19:29.jpg
Keywords: യാക്കോ
Content: 7833
Category: 1
Sub Category:
Heading: കാല്‍ നൂറ്റാണ്ടിന് ശേഷമുള്ള കര്‍ദ്ദിനാള്‍ നിയമനത്തില്‍ പാക്കിസ്ഥാന്‍ ആഹ്ലാദത്തില്‍
Content: ലാഹോർ: കാല്‍ നൂറ്റാണ്ടിന് ശേഷം കര്‍ദ്ദിനാളിനെ ലഭിച്ചതിലുള്ള ആഹ്ലാദവുമായി പാക്കിസ്ഥാനിലെ ക്രൈസ്തവ മുസ്ലിം സമൂഹം. 1994-ൽ കർദ്ദിനാളായിരുന്ന ജോസഫ് കോർഡിരോ ദിവംഗതനായതിനെ തുടർന്ന് കർദ്ദിനാൾ പദവിയിലേക്ക് ആരും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. കറാച്ചി ആർച്ച് ബിഷപ്പായ ജോസഫ് കൗട്ട്‌സ് ഉള്‍പ്പെടെയുള്ള 14 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന കാര്യം ഞായറാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ വിശ്വാസ സമൂഹത്തെ അറിയിച്ചത്. മോൺ. ജോസഫ് കൗട്ട്‌സിനെ കർദ്ദിനാളായി തെരഞ്ഞെടുത്തത് ക്രൈസ്തവ സമൂഹത്തിന് ആഹ്ളാദകരമാണെന്നും രാജ്യത്തിനു ഇത് അഭിമാനമാണെന്നും പാക്കിസ്ഥാൻ റെയിൽ വേ മിനിസ്റ്റർ ഖ്വാജ സാദ് റഫീഖ് ട്വീറ്റ് ചെയ്തു. കർദ്ദിനാളിന്റെ നിയമനം രാജ്യത്തിന് ലഭിച്ച റംസാൻ സമ്മാനമാണെന്നു കത്തോലിക്ക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത ശാക്തീകരണ സംഘടനയുടെ അദ്ധ്യക്ഷയായ ഡോ. സാദിയ ഉമ്മർ അഭിപ്രായപ്പെട്ടു. തീവ്രവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന രാഷ്ട്രമെന്ന നിലയിൽ സംശയദൃഷ്ടിയോടെയാണ് പാക്കിസ്ഥാനെ ലോകജനത നോക്കി കാണുന്നത്. എന്നാൽ ഫ്രാൻസിസ് പാപ്പയുടെ സമീപനം വ്യത്യസ്തമാണ്. മതസൗഹാർദം കാത്ത് സൂക്ഷിക്കുകയും എല്ലാവരേയും ജാതി മത ഭേദമെന്യേ മനുഷ്യരായി കാണുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ മാതൃക പ്രശംസനീയമാണെന്നും ഡോ. സാദിയ പറഞ്ഞു. ഇതര മത വിഭാഗവുമായി സദാ സാഹോദര്യ ബന്ധം പുലര്‍ത്തുന്ന ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സിന്‍റെ കര്‍ദ്ദിനാള്‍ നിയമനം പാക്കിസ്ഥാനി ക്രൈസ്തവർക്ക് പ്രത്യാശ നല്‍കുന്നതായി ദേശീയ മെത്രാന്‍ സമിതിയുടെ കാറ്റിക്കെറ്റിക്കല്‍ കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഇമ്മാനുവേൽ നിന്നോ പ്രതികരിച്ചു. പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും ആഗോള സഭയിൽ ശക്തമായ സാന്നിദ്ധ്യമാകാൻ കർദ്ദിനാൾ നിയമനം ഉപകരിക്കും. രാജ്യത്തിന് പരിഗണന നല്കിയ മാർപ്പാപ്പയുടെ തീരുമാനം അഭിനന്ദർഹമാണ്. രാജ്യത്തെ പകുതിയോളം രൂപതകളുടെ മെത്രാനായിരുന്ന ആര്‍ച്ച് ബിഷപ്പ് കൗട്ട്‌സിനു വിശ്വാസികളെയും അവരുടെ ആവശ്യങ്ങളെയും അറിയുമെന്നത് ഗുണകരമാണെന്നും ഫാ. ഇമ്മാനുവേൽ കൂട്ടിച്ചേര്‍ത്തു. മാർപാപ്പ നിയോഗിച്ച പതിനാല് കർദ്ദിനാളുമാരുടേയും സ്ഥാനാരോഹം ജൂൺ ഇരുപത്തിയൊൻപതിന് നടക്കും.
Image: /content_image/News/News-2018-05-31-19:28:48.php
Keywords: പാക്കിസ്ഥാ