Contents

Displaying 7541-7550 of 25133 results.
Content: 7854
Category: 18
Sub Category:
Heading: ഇഗ്‌നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവ വിവിധ സഭാധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി
Content: കൊച്ചി: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ വിവിധ സഭാധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഏബ്രഹാം മാര്‍ യൂലിയോസ്, യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ ബാവയെ സന്ദര്‍ശിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, മുന്‍കേന്ദ്രമന്ത്രി പി.സി. തോമസ് തുടങ്ങിയവരും ബാവയെ സന്ദര്‍ശിക്കാനെത്തി. ഉച്ചയ്ക്കു മലേക്കുരിശ് ദയറായില്‍ ബാവ സ്വകാര്യ സന്ദര്‍ശനം നടത്തി. മൂന്നുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് രാവിലെ 10.30 ന് എമിറേറ്‌്മസ് വിമാനത്തില്‍ നെടുന്പാശേരിയില്‍നിന്നു പുറപ്പെടുന്ന ബാവ ദുബായ് വഴി ഡമാസ്‌കസിലേക്കു മടങ്ങും. മടങ്ങും.
Image: /content_image/India/India-2018-05-25-01:32:30.jpg
Keywords: യാക്കോ
Content: 7855
Category: 18
Sub Category:
Heading: സ്നേഹാലയത്തില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു ആരംഭം
Content: പാലാ: സ്നേഹഗിരി മിഷ്ണറി സന്യാസിനീ സമൂഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു മാതൃഭവനമായ സ്നേഹാലയത്തില്‍ തുടക്കമായി. ജൂബിലി തിരി തെളിയിക്കലും ജൂബിലി ലോഗോ പ്രകാശനവും കാരുണ്യ ഭവനത്തിന്റെ ശിലാസ്ഥാപനവും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. സ്നേഹഗിരി മിഷ്ണറി സന്യാസിനീ സമൂഹത്തിന് കഴിഞ്ഞ അര നൂറ്റാണ്ട് ദൈവകാരുണ്യത്തിന്റെ കാലഘട്ടമായിരുന്നുവെന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ഈ സന്യാസിനി സമൂഹം ചെയ്യുന്ന ശുശ്രൂഷകള്‍ സഭയുടെ പ്രബോധനങ്ങള്‍ക്കും ഈശോ പഠിപ്പിച്ച കാരുണ്യശാസ്ത്രത്തിനും ചേര്‍ന്ന വിധമാണ്. പാവപ്പെട്ടവര്‍ക്കു ചെയ്യുന്ന ശുശ്രൂഷ സഭയെ പടുത്തുയര്‍ത്തുന്ന സുവിശേഷവേലയാണ്. സ്ഥാപക പിതാവായ കൈപ്പന്‍പ്ലാക്കലച്ചന്റെ ആനന്ദത്തോടെ ഈശോയ്ക്ക് ശുശ്രൂഷ ചെയ്യുക എന്ന ദര്‍ശനമാണ് സ്നേഹഗിരി മിഷനറി സിസ്‌റ്റേഴ്സ് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവ. ഡോ. അഗസ്റ്റ്യന്‍ വാലുമ്മേല്‍ ഒ.സി.ഡി., ഫാ. ഫ്രാന്‍സിസ് പാറപ്ലാക്കല്‍, മദര്‍ ജനറല്‍ സിസ്റ്റര്‍ ശോഭ എസ്.എം.എസ്. മുന്‍ മദര്‍ ജനറല്‍മാരായ സിസ്റ്റര്‍ കര്‍മ്മല്‍, സിസ്റ്റര്‍ വിമല, അസിസ്റ്റന്റ് മദര്‍ ജനറല്‍ സിസ്റ്റര്‍ കാര്‍മില്‍ ജിയോ, പ്രോവിന്‍ഷ്യല്‍ സുപ്പീരിയേഴ്സായ സിസ്റ്റര്‍ അര്‍ച്ചന, സിസ്റ്റര്‍ ക്രിസ്റ്റി, സിസ്റ്റര്‍ റെജി, റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റ്റോംസി എന്നിവരും വിവിധ ഭവനങ്ങളില്‍ നിന്ന് എത്തിയ സിസ്‌റ്റേഴ്സും ഉദ്ഘാടന ചടങ്ങുകളില്‍ സംബന്ധിച്ചു.
Image: /content_image/India/India-2018-05-25-03:57:00.jpg
Keywords: ജൂബിലി
Content: 7856
Category: 18
Sub Category:
Heading: മരണാനന്തര സത്യങ്ങള്‍ വിസ്മരിക്കപ്പെടുന്നതു കാലഘട്ടത്തിന്റെ പ്രതിസന്ധി: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: മരണാനന്തര സത്യങ്ങള്‍ വിസ്മരിക്കപ്പെടുന്നതു കാലഘട്ടത്തിന്റെ പ്രതിസന്ധിയാണെന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. സീറോ മലബാര്‍ ഡോക്‌ട്രൈനല്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലായിലെ ബിഷപ്പ് വയലില്‍ ഹാളില്‍ നടന്ന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം നഷ്ടമാകുന്‌പോള്‍ ജീവിതം ഭൗതികവത്കരിക്കപ്പെടുകയും ജീവിതമൂല്യങ്ങള്‍ നഷ്ടമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദൈവശാസ്ത്ര കമ്മീഷന്‍ പ്രസിദ്ധീകരിച്ച "യുഗാന്ത്യ ദൈവശാസ്ത്രം" എന്ന പഠനഗ്രന്ഥം ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനു നല്‍കി മാര്‍ കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. തലശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി വിഷയാവതരണം നടത്തി. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍, കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. 'യുഗാന്ത്യ ദൈവശാസ്ത്രം' പുസ്തകത്തിന്റെ കോപ്പികള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ലഭിക്കും. ഫോണ്‍: 9446 47 79 24.
Image: /content_image/India/India-2018-05-25-04:04:28.jpg
Keywords: കല്ലറ
Content: 7857
Category: 24
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള "സക്കീർ നായിക്കിന്റെ നുണകൾ"
Content: മുംബൈയില്‍ ജനിച്ച് മലേഷ്യയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സക്കീര്‍ നായിക്ക് ലോകപ്രശസ്ത ഇസ്ലാം മതപ്രഭാഷകനാണ്. ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന്‍റെയും പീസ് ടിവി ചാനലിന്‍റെയും സ്ഥാപകനായ സക്കീര്‍ നായിക്കിന്‍റെ ഇസ്ലാമിനെക്കുറിച്ചുള്ള അറിവും പല ഭാഷകളിലുള്ള പ്രാവീണ്യവും വ്യത്യസ്തമതങ്ങളിലുള്ള അവഗാഹവും ഒപ്പം തീവ്രമായ ഇസ്ലാമികവാദവും ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ വലിയ സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. ആയിരക്കണക്കിന് വേദികളില്‍ ഇതരമതവിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വളച്ചൊടിച്ചും നുണകള്‍ പറഞ്ഞും ഇസ്ലാം മാത്രമാണ് ശരി എന്ന തന്‍റെ വിശ്വാസത്തെ മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നുകൊടുക്കാനുള്ള കഴിവ് സവിശേഷമാണ്. ക്രിസ്തീയവിശ്വാസത്തെയും ഇസ്ലാമിനെയും കുറിച്ച് സക്കീര്‍ നായിക്കിന്‍റെ നുണകള്‍ വ്യക്തമാകുന്ന ഒരു വീഡിയോ കാലങ്ങളായി പ്രചരിക്കുന്നു. എന്താണ് സക്കീര്‍ നായിക്ക് പറയുന്ന നുണകള്‍? അദ്ദേഹത്തിന്‍റെ പ്രഭാഷണവേദിയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തിന് നല്കുന്ന ഉത്തരമാണ് അവ. ചോദ്യം: ഖുറാനില്‍ (അദ്ധ്യായം 3 സൂക്തം 50) യേശുവിന്‍റെ അദ്ധ്യാപനങ്ങള്‍ പിന്തുടരുവാന്‍ പറയുന്നു. എന്തുകൊണ്ട് നിങ്ങള്‍ പിന്തുടരുന്നില്ല? ഉത്തരത്തില്‍ സക്കീര്‍ നായിക്ക് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നൂണകള്‍ താഴെപ്പറയുന്നവയാണ് 1. യേശുക്രിസ്തു ദൈവമാണെന്ന് അവകാശപ്പെട്ടു. ബൈബിളില്‍ അസന്നിഗ്ദമായ ഒരു പ്രസ്താവനോ പോലും താന്‍ ദൈവമാണെന്നതിനെക്കുറിച്ച് യേശു പറയുന്നില്ല. 2. യേശുക്രിസ്തു ഇസ്രായേല്‍ സന്തതികളിലേക്ക് മാത്രമാണ് നിയോഗിക്കപ്പെട്ടിരുന്നത്. ബൈബിളും ഖുറാനും പറയുന്നത്. 3. യേശുക്രിസ്തുവിന് എട്ടാം ദിവസം പരിച്ഛേദനം നടത്തി. മുസ്ലീങ്ങളും നടത്തുന്നു. ക്രിസ്ത്യാനികള്‍ നടത്തുന്നില്ല. 4. വീഞ്ഞ് കുടിക്കരുത്. മുസ്ലീങ്ങള്‍ മദ്യപിക്കാറില്ല. (സുഭാഷിതങ്ങള്‍, എഫേസോസ്) 5. പന്നിമാംസം നിഷിദ്ധം (പഴയനിയമം). ഞങ്ങള്‍ മുസ്ലീങ്ങള്‍ ഭക്ഷിക്കാറില്ല. 6. മുസ്ലീങ്ങള്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു - ക്രിസ്ത്യാനികള്‍ ത്രിത്വത്തിലാണ് വിശ്വസിക്കുന്നത്. ഇക്കാരണങ്ങളാല്‍ യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനങ്ങളെ ക്രിസ്ത്യാനികളേക്കാള്‍ മുസ്ലീങ്ങളാണ് പിന്‍പറ്റുതെന്ന് സക്കീര്‍ നായിക്ക് സ്ഥാപിക്കുകയും ചെയ്യുന്നു. ബൈബിളിലെ ചില വചനങ്ങള്‍ മനപാഠമാക്കി വെച്ചിരിക്കുന്നു എന്നതല്ലാതെ ക്രിസ്തീയവിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത സക്കീര്‍ നായിക്കിന്‍റെ നുണകളും വളച്ചൊടിച്ച വ്യാഖ്യാനങ്ങളും എത്ര ബാലിശമാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. 1. #{red->n->n->യേശുക്രിസ്തുവിന്‍റെ ദൈവത്വം - ബൈബിള്‍ വചനങ്ങൾ:}# യേശു താന്‍ ദൈവമാണെന്ന് ഒരിക്കലും ബൈബിളില്‍ പറഞ്ഞിട്ടില്ല. അങ്ങനെ കാണിച്ചുതന്നാല്‍ താന്‍ ക്രിസത്യാനിയാകാം എന്ന് പറയുന്ന സക്കീര്‍ നായിക്ക് സദസ്സിന് മുന്നില്‍ ബോധപൂര്‍വ്വം മറച്ചുവെക്കുന്നതോ അല്ലെങ്കില്‍ ബൈബിളില്‍ വായിച്ചിട്ടില്ലാത്തതോ ആയ വചനങ്ങള്‍ ഇവയാണ്: A. "യഹൂദര്‍ അവന്‍റെ ചുറ്റും കൂടി ചോദിച്ചു, നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ദാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോട് പറയുക. യേശു പ്രതിവചിച്ചു, ഞാന്‍ നിങ്ങളോട് പറഞ്ഞു, എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല . . . എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. അവ എന്‍റെ സ്വരം ശ്രവിക്കുന്നു. . . ഞാന്‍ അവക്ക് നിത്യജീവന്‍ നല്കുന്നു" (യോഹ.10,24-28) നിത്യജീവന്‍ നല്കുന്നവന്‍ ദൈവമല്ലാതെ മറ്റാരാണെന്നാണ് വിശ്വസിക്കേണ്ടത്. B. " . . . എന്‍റെ പിതാവ് എല്ലാരെയും കാള്‍ വലിയവനാണ് . . . ഞാനും പിതാവും ഒന്നാണ്" (യോഹ.10,30) C. "സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, അബ്രാഹം ഉണ്ടാകുന്നതിന് മുന്പ് ഞാനുണ്ട്" (യോഹ. 8,58) താന്‍ നിത്യമായി നിലനില്‍ക്കുന്ന ദൈവമാണെന്ന് സ്ഥാപിക്കുന്നു. D. യേശു തന്നെത്തന്നെ ദൈവതുല്യനാക്കി സംസാരിച്ചതിനാല്‍ യഹൂദര്‍ അവനെ വധിക്കാനാഗ്രഹിച്ചു എന്ന് വചനത്തില്‍ നാം വായിക്കുന്നു (യോഹ. 5,18) E. "സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. . . ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും" (യോഹ. 5,25) F. യേശുവിന് മരണത്തില്‍ നിന്നുയര്‍പ്പിച്ച് ജീവന്‍ നല്കാനും പാപങ്ങള്‍ മോചിക്കാനും അധികാരമുണ്ട് (യോഹ. 5,25-29, മര്‍ക്കോ.2,5-7) G. തനിക്ക് പ്രാര്‍ത്ഥനകള്‍ ശ്രവിച്ച് അവക്കുത്തരം നല്കാന്‍ കഴിയുമെന്ന് ഈശോ പറയുന്നു (യോഹ. 14,13-14). അത് ദൈവത്തിന് മാത്രം സാദ്ധ്യമായ കാര്യമാണ്. H. ഈശോ എപ്പോഴും തന്‍റെ പിന്ഗാമികളോടൊപ്പമുണ്ടായിരിക്കുമെന്ന വാഗ്ദാനം (മത്താ. 28,20). I. പുതിയ നിയമം ഈശോയെ പ്രപഞ്ചസൃഷ്ടാവായി പരിഗണിക്കുന്നു (യോഹ. 1,3) J. "പിതാവിനുള്ളതെല്ലാം എന്‍റേതാണ്" (യോഹ.16,15). ഏകദൈവത്തില്‍ വിശ്വസിച്ചിരുന്ന യഹൂദജനതക്ക് മുന്പില്‍ താന്‍ ദൈവമാണെന്ന് ഈശോ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ വിശ്വസിച്ചില്ല എന്നതിന് പുതിയ നിയമത്തില്‍ ഉടനീളം സാക്ഷ്യങ്ങളുണ്ട്. എങ്കിലും പുതിയനിയമത്തിലെ ദൈവവചനങ്ങളില്‍ കൃത്യമായ ഈ വാക്കുകള്‍ കാണാന്‍ കഴിയില്ലെങ്കിലും മുകളിലുദ്ധരിച്ച വചനങ്ങളും സമാനമായ മറ്റു നിരവധി വചനങ്ങളും ഈശോ താന്‍ ദൈവമാണെന്ന് പറഞ്ഞിരുന്നുവെന്നതിന്‍റെ തെളിവുകളാണ്. 2. #{red->n->n-> ഈശോ ഇസ്രായേല്‍ ജനത്തിന് വേണ്ടി മാത്രം അയക്കപ്പെട്ടു:}# ഈശോ തന്നെ പറയുന്ന വചനങ്ങളാണ് ഈ വാദത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. "വിജാതീയരുടെ ഇടയിലേക്ക് പോകരുത്, സമരിയാക്കാരുടെ നഗരങ്ങളില്‍ പ്രവേശിക്കരുത്. പ്രത്യുത ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്ക് പോകുവിന്‍" (മത്താ 10,5-6). "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കേലേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്" (മാത്യു 15,24). ഈ വചനങ്ങള്‍ മനസ്സിലാകണമെങ്കില്‍ രക്ഷകരചരിത്രത്തെ ആകമാനവും അബ്രാഹത്തിന് ദൈവം നല്കിയ വാഗ്ദാനവുമെല്ലാം അനുസ്മരിക്കേണ്ടതുണ്ട്. അനുസരണത്തിലൂടെയും വിധേയത്വത്തിലൂടെയും ദൈവത്തിന് വഴങ്ങിയ അബ്രാഹത്തിന് ദൈവം നല്കിയ വാഗ്ദാനത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് അബ്രാഹത്തിന്‍റെ സന്തതിപരന്പരകള്‍ അനുഗ്രഹിക്കപ്പെടും. രണ്ട് അബ്രാഹത്തിന്‍റെ സന്തതിപരന്പരകളിലൂടെ സകല ജനതതികളും അനുഗ്രഹിക്കപ്പെടും (നടപടി 3,25-26, ഗലാ. 3,8,14). അബ്രാഹത്തിന് നല്കപ്പെട്ട ഈ വാഗ്ദാനത്തില്‍ ഇസ്രായേലും വിജാതീയരും അനുഗ്രഹിക്കപ്പെടും എന്നതു തന്നെയാണ് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നത്. ഈശോയെ ദേവാലയത്തില്‍ സമര്‍പ്പിച്ചപ്പോഴുള്ള ശിമയോന്‍റെ പ്രാര്‍ത്ഥന ഇതിന്‍റെ ശക്തമായ തെളിവാണ് : "സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അത് വിജാതീയര്‍ക്ക് വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മഹിമയും ആണ്" (ലൂക്ക 2,30-32). ഈശോ സര്‍വ്വലോകത്തിനും വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിലൂടെ കടന്നുവന്നവനാണ്. അവിടുത്തെ രക്ഷ സാര്‍വ്വത്രികമാണ് എന്നതിന് ബൈബിള്‍ തന്നെ നല്കുന്ന തെളിവുകള്‍ ശ്രദ്ധിക്കുക നിങ്ങള്‍ പ്രവാചകന്മാരുടെയും നമ്മുടെ പിതാക്കന്മാരോട് ദൈവം ചെയ്ത ഉടന്പടിയുടെയും സന്തതികളാണ്. അവിടുന്ന് അബ്രാഹത്തോട് അരുളിച്ചെയ്തു, ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്‍റെ സന്തതി വഴി അനുഗ്രഹീതമാകും. A. "അവന്‍ പറഞ്ഞു, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം. പാപമോചനത്തിനുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജറുസലേമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു" (ലൂക്ക 24,46-47) B. "എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുന്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും" (നടപടി 1,8). C. "പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍" (മത്താ 28,19) D. "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല" (യോഹ 8,12). 3. #{red->n->n->ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് പരിച്ഛേദനം ചെയ്യുന്നില്ല? }# പഴയനിയമജനതയുടെ തിരഞ്ഞെടുപ്പിലും ജീവിതത്തിലും രക്ഷകന് വേണ്ടിയുള്ള പ്രത്യാശാനിര്‍ഭരമായ കാത്തിരിപ്പ് നിയമങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആചരണവുമായി അഭേദ്യം ബന്ധപ്പെട്ടിരുന്നു. യഹൂദജനതയ്ക്ക് ദൈവം നല്കിയ വാഗ്ദാനത്തിന്‍റെയും അവരുടെ നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന്‍റെയും പൂര്‍ത്തീകരണമായി ഈശോ ജനിച്ചതിലൂടെ പഴയനിയമജനതയുടെ അനുഷ്ഠാനങ്ങളുടെയും ആചരണങ്ങളുടെയും പ്രസക്തി ഇല്ലാതായി. നിയമങ്ങളെ പൂര്‍ത്തിയാക്കാനാണ് താന്‍ വന്നതെന്ന് ഈശോ തന്നെയും പറയുന്നുണ്ടല്ലോ. അതിനാല്‍ത്തന്നെ പഴയനിയമജനതയുടെ ആചാരാനുഷ്ഠാനങ്ങളെ പുതിയ നിയമത്തിലെ കൂദാശകളിലൂടെ പൂര്‍ത്തിയാക്കാന്‍ ഈശോയ്ക്ക് കഴിഞ്ഞു. ഫ്ലോറന്‍സ് സൂനഹദോസാണ് ഈ വിഷയത്തിലുള്ള സാര്‍വ്വത്രികസഭയുടെ കാഴ്ചപ്പാടിനെ വിശദീകരിച്ച് വ്യാഖ്യാനിച്ചതും ആധികാരികമായ പ്രബോധനം നല്കുന്നതും. "ഈശോ സ്വീകരിച്ച പരിച്ഛേദനം അബ്രാഹത്തിന്‍റെ വംശപരന്പരയിലേക്ക്, ഉടന്പടിയുടെ ജനത്തിലേക്ക് ചേര്‍ക്കപ്പെടുന്നതിന്‍റെ സൂചനയാണ്. . . ഈ അടയാളം മാമ്മോദീസായാകുന്ന ക്രിസ്തുവിന്‍റെ പരിച്ഛേദനത്തിന്‍റെ പ്രതിരൂപമായിരുന്നു" (മതബോധനഗ്രന്ഥം, 527). "പഴയനിയമത്തില്‍ നിന്നുള്ള ആരാധനാപരമായ അടയാളങ്ങളില്‍പ്പെട്ടവയാണാ ഛേദനാചാരം, തൈലാഭിഷേകം . . . സര്‍വ്വോപരി പെസഹാ. ഈ അടയാളങ്ങളില്‍ സഭ പുതിയ ഉടന്പടിയുടെ കൂദാശകളുടെ പ്രതിരൂപങ്ങള്‍ ദര്‍ശിക്കുന്നു" (മതബോധനഗ്രന്ഥം 1150). ചുരുക്കത്തില്‍ ക്രൈസ്തവവിശ്വാസത്തിന്‍റെ അടിസ്ഥാനബോദ്ധ്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മാത്രമാണ് ഇത്തരം അബദ്ധങ്ങളെഴുന്നള്ളിക്കാന്‍ സക്കീര്‍ നായിക്കിനെ പ്രേരിപ്പിക്കുന്നത്. 4,5. #{red->n->n->വീഞ്ഞ്, പന്നിമാംസം}# വീഞ്ഞ് കുടിക്കരുത്, പന്നിമാംസം കഴിക്കരുത് എന്നിങ്ങനെ ബൈബിളിലുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ ഇവ ചെയ്യുന്നു. മുസ്ലീങ്ങള്‍ ചെയ്യുന്നില്ല. അതിനാല്‍ ക്രിസ്ത്യാനികളേക്കാള്‍ നന്നായി ക്രിസ്തുവിനെ പിഞ്ചെല്ലുന്നവര്‍ മുസ്ലീങ്ങളാണ്. . . സക്കീര്‍ നായിക്കിന്‍റെ ഈ ആശയങ്ങള്‍ അറിവുകേടിന്‍റെ പാരമ്യമാണ് എന്ന് പറയാം. വീഞ്ഞ് കുടിക്കരുത് എന്ന് ഉപദേശിക്കുന്നതിനോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാളധികമോ ആയി വീഞ്ഞിന്‍റെ ഉപയോഗത്തെക്കുറിച്ച് ബൈബിള്‍ സംസാരിക്കുന്നുണ്ട്. ഈശോ തന്നെയും വീഞ്ഞ് വര്‍ദ്ധിപ്പിക്കുന്നതും വീഞ്ഞ് വിളന്പുന്ന വിരുന്നുകളില്‍ സംബന്ധിക്കുന്നതും പുതിയ നിയമത്തില്‍ നാം കാണുന്നുമുണ്ട്. മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ സാംസ്കാരികസാഹചര്യത്തില്‍ ഇത് തിന്മയോ പാപമോ ആയിരുന്നില്ല താനും. ഈശോ വീഞ്ഞ് വര്‍ദ്ധിപ്പിച്ചതും പാശ്ചാത്യനാടുകളുടെ സംസ്കാരത്തില്‍ ഇന്ന് മദ്യം ഉപയോഗിക്കുന്നതും ഒക്കെ സാംസ്കാരികമായ ഘടകങ്ങള്‍ മാത്രമാണ്. അതിനാല്‍ ബൈബിളിലെ ചില വചനങ്ങളുടെ മാത്രം അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം എത്രമാത്രം വലിയ അബദ്ധചിന്തകളിലേക്ക് നമ്മെ നയിക്കുമെന്നതിന് ഇത് ഒരു തെളിവ് മാത്രമാണ്. പന്നിമാംസം ഭക്ഷിക്കരുത് എന്ന് ഈശോ ഒരിക്കലും പറഞ്ഞിട്ടില്ല. ഇസ്രായേല്‍ ജനത്തിന്‍റെ ജീവിതനിയമങ്ങളുടെ ഭാഗം മാത്രമായിരുന്നു അത്. ഈശോ പറഞ്ഞത്, "പുറമേ നിന്ന് അകത്തേക്ക് പോകുന്ന യാതൊന്നിനും മനുഷ്യനെ അശുദ്ധനാക്കാന്‍ കഴിയില്ല" എന്നു തന്നെയാണ്. "ചന്തയില്‍ വില്‍ക്കുന്ന ഏതു മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക" എന്ന് അപ്പസ്തോലനും ഉപദേശിക്കുന്നുണ്ട്. പഴയനിയമവും പുതിയനിയമവും തമ്മിലുള്ള വ്യത്യാസമോ, ഈശോ പറഞ്ഞതെന്താണ് പ്രവാചകര്‍ നിര്‍ദ്ദേശിച്ചതെന്താണ് ഇസ്രായേലിന്‍റെ നിയമമെന്താണ് എന്നിങ്ങനെയുള്ള വേര്‍തിരിവേ വകതിരിവോ ഇല്ലാത്തതിനാലുമാണ് സക്കീര്‍ നായിക്ക് ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നത്. 6. #{red->n->n->ഏകദൈവ വിശ്വാസം:}# മുസ്ലീങ്ങള്‍ ഏകദൈവത്തിലാണ് വിശ്വസിക്കുന്നത് ക്രിസ്ത്യാനികള്‍ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു, അതിനാല്‍ ഏകദൈവവിശ്വാസികളല്ല എന്ന വാദവും അറിവില്ലായ്മയുടെ മാത്രം പ്രശ്നമാണ്. പരിശുദ്ധ കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം ആരംഭിക്കുന്നത് തന്നെ സര്‍വ്വശക്തനും പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. ക്രൈസ്തവര്‍ വിശ്വസിക്കുന്ന ഏകദൈവത്തെ നൂറ്റാണ്ടുകളിലൂടെ അവര്‍ക്ക് ലഭിച്ച ദൈവാനുഭവത്തിന്‍റെയും ദൈവികവെളിപാടിന്‍റെയും അടിസ്ഥാനത്തിലാണ് പരിശുദ്ധ ത്രിത്വമായി മനസ്സിലാക്കുന്നതും പഠിപ്പിക്കുന്നതും. ലാറ്ററന്‍ സൂനഹദോസ് പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: "സത്യദൈവം ഏകനാണെന്നും അവിടുന്ന് നിത്യനും അനന്തവ്യാപിയും മാറ്റമില്ലാത്തവനും അഗ്രാഹ്യനും സര്‍വ്വശക്തനും അവര്‍ണനീയനുമായ പിതാവും പുത്രനും പരിശുദ്ധാത്മാവുമാണെന്നും . . . നമ്മള്‍ ഉറച്ച് വിശ്വസിക്കുകയും അസന്ദിഗ്ദമായി ഏറ്റുപറയുകയും ചെയ്യുന്നു". #{red->n->n->സമാപനം}# സക്കീര്‍ നായിക്കിന്‍റെ പ്രസംഗങ്ങള്‍ പല ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രചരിക്കപ്പെടുന്നുണ്ട്. കത്തോലിക്കാവിശ്വാസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവില്ലായ്മയും അത് പഠിക്കാനും മനസ്സിലാക്കാനുമുള്ള ക്ഷമയില്ലായ്മയും അനേകം യുവജനങ്ങളെ സക്കീര്‍ നായിക്കിന്‍റെ മതപ്രഭാഷണങ്ങളിലേക്ക് ആകര്‍ഷിക്കുന്നുമുണ്ട്. കാര്യങ്ങള്‍ യുക്തിപൂര്‍വ്വം അവതരിപ്പിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാനും പച്ചയായ നുണകള്‍ പറയുന്പോള്‍ പോലും അവ ആധികാരികമാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കാനും സക്കീര്‍ നായിക്കിന് സാധിക്കുന്നു എന്നത് അദ്ദേഹത്തിലെ മുസ്ലീം തീവ്രവാദപ്രതിഭയുടെ വിജയമാണ്. ഏഴാം നൂറ്റാണ്ടില്‍ രാഷ്ട്രീയകാരണങ്ങളാല്‍ മക്കയില്‍ പിറവിയെടുത്ത ഇസ്ലാം അബ്രാഹിമിക മതമാണെന്ന വാദം പോലും അബദ്ധജഡിലമാണ്. എങ്കിലും വിശ്വാസങ്ങളുടെ സമാനതക കണക്കിലെടുത്ത് ഇത്തരമൊരു വാദം അംഗീകരിക്കുന്പോള്‍ പോലും യഹൂദവംശത്തിന്‍റെയും ക്രിസ്തീയവിശ്വാസത്തിന്‍റെയും യാതൊരുവിധ കുലീനതയും ഇസ്ലാമിന് ഉയര്‍ത്തിപ്പിടിക്കാനില്ല എന്നതാണ് സത്യം. ക്രിസ്ത്യാനികളെക്കാള്‍ തങ്ങളാണ് യേശുക്രിസ്തുവിനെ പിന്‍പറ്റുന്നതെന്ന് വാദിച്ച സക്കീര്‍നായിക്കിന് യഹൂദരും ക്രിസ്ത്യാനികളും പിന്തുടരുന്ന ധാര്‍മ്മികജീവിതം എന്തുകൊണ്ട് ഇസ്ലാമിനോ ഇസ്ലാം രാഷ്ട്രങ്ങള്‍ക്കോ ഇന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യത്തിന് മുന്പില്‍ ഉത്തരമില്ലാതാകും എന്നത് നിസ്സംശയം. ഇസ്ലാമിന്‍റെയും ക്രിസ്തീയതയുടെയും വിശ്വാസങ്ങള്‍ സക്കീര്‍ നായിക്ക് പറയുന്നതു പോലെ ഒന്നല്ല. ക്രിസ്തീയവിശ്വാസത്തിന്‍റെ യുക്തിഭദ്രതയും ദൈവശാസ്ത്രഔന്നത്യവും അവകാശപ്പെടാന്‍ ഇസ്ലാമിന്‍റെ വീക്ഷണങ്ങള്‍ക്ക് ഒരുകാലത്തും കഴിയുകയുമില്ല. എങ്കിലും പരിശുദ്ധ കത്തോലിക്കാസഭ സഹോദരമതമായി ഇസ്ലാമിനെ വീക്ഷിക്കുകയും സാഹോദര്യത്തിന്‍റെയും സംഭാഷണത്തിന്‍റെയും സമീപനം ഇസ്ലാമിനോട് സ്വീകരിക്കുകയും ചെയ്യുന്നു. ഇസ്ലാമോ ഇസ്ലാമികപ്രഭാഷകരോ ക്രിസ്തീയതക്കെതിരേ പ്രസംഗിക്കുന്നതുപോലെ സഭ ചെയ്യുന്നില്ലായെന്നതു തന്നെ സഭാവിശ്വാസത്തിന്‍റെ കുലീനതയുടെയും ഈശോയുടെ മാര്‍ഗ്ഗത്തോടു പുലര്‍ത്തുന്ന അടുപ്പത്തിന്‍റെയും തെളിവാണ്. < Originally Published On 20th May 2018>
Image: /content_image/SocialMedia/SocialMedia-2018-05-26-05:24:07.jpg
Keywords: ഇസ്ലാ
Content: 7858
Category: 1
Sub Category:
Heading: അമ്മയുടെ വാഗ്‌ദാനം നിറവേറ്റി മിന്‍ വു നാളെ വൈദികനാകും
Content: ഹോ ചി മിന്‍ സിറ്റി: മധ്യ വിയറ്റ്‌നാമിലെ വിന്‍ രൂപതാംഗമായ 'മിന്‍ വു' ജനിക്കുന്നതിനു മുൻപ് തന്നെ അവന്റെ അമ്മ പ്രഖ്യാപനം നടത്തി. "തനിക്ക് ജനിക്കുന്നത് മകനാണെങ്കിൽ ഉറപ്പായും അവന് ദൈവത്തിന് സമർപ്പിച്ചു വൈദികനാക്കും". കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ ദൈവത്തിന് കൊടുത്ത കേവലം വെറും വാഗ്ദാനമായിരുന്നല്ല അത്. പിന്നെയോ ആത്മ സമർപ്പണത്തിന്റെ വിശ്വാസ തീക്ഷ്ണതയുടെയും പ്രഖ്യാപനമായിരുന്നു അത്. ആ അമ്മയുടെ വാക്കുകൾ നാളെ യാഥാർത്ഥ്യമാകുകയാണ്. നാളെ മെയ്‌ 26ന് മിന്‍ വു തിരുപട്ടം സ്വീകരിച്ചു അഭിഷിക്തനാകും. 5th സ്ട്രീറ്റിലെ അസംപ്ഷന്‍ കത്തീഡ്രലില്‍ വെച്ചാണ് പട്ട സ്വീകരണ ചടങ്ങുകള്‍ നടക്കുക. ആർച്ച് ബിഷപ്പ് ജോസഫ്‌ ഇ. കുര്‍ട്സ് തിരുകര്‍മ്മങ്ങള്‍ക്ക്‌ മുഖ്യകാർമ്മികത്വം വഹിക്കും. ശക്തമായ ദൈവവിശ്വാസമുള്ള കത്തോലിക്കാ കുടുംബത്തിലെ 7 മക്കളില്‍ ഏറ്റവും ഇളയവനാണ് വു. വു ജനിക്കുന്നതിനു മുന്‍പ്‌ തന്നെ അവന്റെ അമ്മ അവനെ സമര്‍പ്പിത ജീവിതത്തിനായി നേരുകയായിരുന്നു. ആ നേര്‍ച്ചയാണ് ഇപ്പോള്‍ സഫലമാകുന്നത്. പൗരോഹിത്യമെന്ന അഭിലാഷം ഉള്ളില്‍ ഉള്ളതുകൊണ്ട് തന്റെ സ്കൂള്‍ ജീവിതവും, കൗമാരവും ദൈവത്തോട് ചേർന്നായിരുന്നുവെന്നു വു പറയുന്നു. ഹോ ചി മിന്‍ സിറ്റി സര്‍വ്വകലാശാലയിലാണ് വു സാമൂഹ്യ ശാസ്ത്രവും, ഹ്യുമാനിറ്റീസും പഠിച്ചത്‌. 2005-ല്‍ നരവംശശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഒരു ജേര്‍ണലിസ്റ്റായി ജോലി ചെയ്തുകൊണ്ടാണ് സെമിനാരിയിലേക്കുള്ള പ്രവേശന പരീക്ഷക്ക് വു തയ്യാറെടുപ്പുകള്‍ നടത്തിയത്‌. 2007-ല്‍ സെമിനാരിയില്‍ പ്രവേശിച്ച വു തത്വശാസ്ത്രവും, ഹുമാനിറ്റീസും വിശ്വാസ പ്രബോധനങ്ങളും പഠിച്ചു. ഉന്നത പഠനത്തിനായി തന്നെ അമേരിക്കയിലെത്തിച്ചതും, മധ്യ കെന്റക്കിയിലെ പുരോഹിതനാക്കിയതും പരിശുദ്ധാത്മാവാണെന്നു വു സാക്ഷ്യപ്പെടുത്തുന്നു‌. വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയര്‍ക്കെഴുതിയ “ഞാന്‍ നിന്നെ എന്റെ ഹൃദയത്തില്‍ ചേര്‍ത്തിരിക്കുന്നു” എന്ന വാക്യമാണ് മിൻ വുവിന്റെ പൗരോഹിത്യ മുദ്രാവാക്യം. പ്രഥമ ബലിയർപ്പണം നടത്തിയതിനു ശേഷം വു, ജൂണില്‍ വിയറ്റ്‌നാമിലെ സ്വന്തം രൂപതയായ വിന്നിലെത്തും. നാളെ ഡീക്കൻമാരായ റോബര്‍ട്ട് ബാര്‍നെല്‍, ബ്രാന്‍ഡന്‍ ഡി ടോമ, ഡേവിഡ്‌ ഫാരെല്‍, കിയന്‍ ന്ഗൂയെന്‍ എന്നിവരും മിന്‍ വുവിനോടൊപ്പം തിരുപട്ടം സ്വീകരിക്കുന്നുണ്ട്.
Image: /content_image/News/News-2018-05-25-11:48:10.jpg
Keywords: വൈദിക
Content: 7859
Category: 13
Sub Category:
Heading: അമ്മയുടെ വാഗ്‌ദാനം നിറവേറ്റി മിന്‍ വു നാളെ വൈദികനാകും
Content: ഹോ ചി മിന്‍ സിറ്റി: മധ്യ വിയറ്റ്‌നാമിലെ വിന്‍ രൂപതാംഗമായ 'മിന്‍ വു' ജനിക്കുന്നതിനു മുൻപ് തന്നെ അവന്റെ അമ്മ പ്രഖ്യാപനം നടത്തി. "തനിക്ക് ജനിക്കുന്നത് മകനാണെങ്കിൽ ഉറപ്പായും അവന് ദൈവത്തിന് സമർപ്പിച്ചു വൈദികനാക്കും". കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ ദൈവത്തിന് കൊടുത്ത കേവലം വെറും വാഗ്ദാനമായിരുന്നല്ല അത്. പിന്നെയോ ആത്മ സമർപ്പണത്തിന്റെ വിശ്വാസ തീക്ഷ്ണതയുടെയും പ്രഖ്യാപനമായിരുന്നു അത്. ആ അമ്മയുടെ വാക്കുകൾ നാളെ യാഥാർത്ഥ്യമാകുകയാണ്. നാളെ മെയ്‌ 26ന് മിന്‍ വു തിരുപട്ടം സ്വീകരിച്ചു അഭിഷിക്തനാകും. 5th സ്ട്രീറ്റിലെ അസംപ്ഷന്‍ കത്തീഡ്രലില്‍ വെച്ചാണ് പട്ട സ്വീകരണ ചടങ്ങുകള്‍ നടക്കുക. ആർച്ച് ബിഷപ്പ് ജോസഫ്‌ ഇ. കുര്‍ട്സ് തിരുകര്‍മ്മങ്ങള്‍ക്ക്‌ മുഖ്യകാർമ്മികത്വം വഹിക്കും. ശക്തമായ ദൈവവിശ്വാസമുള്ള കത്തോലിക്കാ കുടുംബത്തിലെ 7 മക്കളില്‍ ഏറ്റവും ഇളയവനാണ് വു. വു ജനിക്കുന്നതിനു മുന്‍പ്‌ തന്നെ അവന്റെ അമ്മ അവനെ സമര്‍പ്പിത ജീവിതത്തിനായി നേരുകയായിരുന്നു. ആ നേര്‍ച്ചയാണ് ഇപ്പോള്‍ സഫലമാകുന്നത്. പൗരോഹിത്യമെന്ന അഭിലാഷം ഉള്ളില്‍ ഉള്ളതുകൊണ്ട് തന്റെ സ്കൂള്‍ ജീവിതവും, കൗമാരവും ദൈവത്തോട് ചേർന്നായിരുന്നുവെന്നു വു പറയുന്നു. ഹോ ചി മിന്‍ സിറ്റി സര്‍വ്വകലാശാലയിലാണ് വു സാമൂഹ്യ ശാസ്ത്രവും, ഹ്യുമാനിറ്റീസും പഠിച്ചത്‌. 2005-ല്‍ നരവംശശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഒരു ജേര്‍ണലിസ്റ്റായി ജോലി ചെയ്തുകൊണ്ടാണ് സെമിനാരിയിലേക്കുള്ള പ്രവേശന പരീക്ഷക്ക് വു തയ്യാറെടുപ്പുകള്‍ നടത്തിയത്‌. 2007-ല്‍ സെമിനാരിയില്‍ പ്രവേശിച്ച വു തത്വശാസ്ത്രവും, ഹുമാനിറ്റീസും വിശ്വാസ പ്രബോധനങ്ങളും പഠിച്ചു. ഉന്നത പഠനത്തിനായി തന്നെ അമേരിക്കയിലെത്തിച്ചതും, മധ്യ കെന്റക്കിയിലെ പുരോഹിതനാക്കിയതും പരിശുദ്ധാത്മാവാണെന്നു വു സാക്ഷ്യപ്പെടുത്തുന്നു‌. വിശുദ്ധ പൗലോസ് ശ്ലീഹ ഫിലിപ്പിയര്‍ക്കെഴുതിയ “ഞാന്‍ നിന്നെ എന്റെ ഹൃദയത്തില്‍ ചേര്‍ത്തിരിക്കുന്നു” എന്ന വാക്യമാണ് മിൻ വുവിന്റെ പൗരോഹിത്യ മുദ്രാവാക്യം. പ്രഥമ ബലിയർപ്പണം നടത്തിയതിനു ശേഷം വു, ജൂണില്‍ വിയറ്റ്‌നാമിലെ സ്വന്തം രൂപതയായ വിന്നിലെത്തും. നാളെ ഡീക്കൻമാരായ റോബര്‍ട്ട് ബാര്‍നെല്‍, ബ്രാന്‍ഡന്‍ ഡി ടോമ, ഡേവിഡ്‌ ഫാരെല്‍, കിയന്‍ ന്ഗൂയെന്‍ എന്നിവരും മിന്‍ വുവിനോടൊപ്പം തിരുപട്ടം സ്വീകരിക്കുന്നുണ്ട്.
Image: /content_image/News/News-2018-05-25-11:49:02.jpg
Keywords: വൈദിക
Content: 7860
Category: 1
Sub Category:
Heading: "വത്തിക്കാൻ നയതന്ത്രബന്ധം ഇന്ത്യ ഉപേക്ഷിക്കണം": ബി‌ജെ‌പി നേതാവ്
Content: ന്യൂഡൽഹി: വത്തിക്കാനുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധവും ന്യൂഡൽഹിയിലെ അപ്പസ്തോലിക കാര്യാലയവും നിർത്തലാക്കണമെന്ന ബി‌ജെ‌പി നേതാവും എം‌പിയുമായ സുബ്രഹ്മണ്യ സ്വാമി പ്രധാനമന്ത്രിയോട് ട്വിറ്ററിൽ നടത്തിയ ആവശ്യം വിവാദത്തിൽ. രാജ്യത്തിന്റെ നന്മയ്ക്കായി ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയുടെ ആഹ്വാനത്തെ വിമർശിച്ച് മെയ് 23 ന് ബിജെപി അനുയായിയായ സുബ്രമണ്യ സ്വാമി നടത്തിയ പ്രസ്താവനയാണ് വൻ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിനിടെ ക്രൈസ്തവർക്കെതിരെ ജനവികാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് സുബ്രമണ്യ സ്വാമി പ്രസ്താവന നടത്തിയതെന്ന ആരോപണം ശക്തമാകുകയാണ്. മതേതരത്വത്തിന് രാജ്യത്തു ഭീഷണി നേരിടുകയാണെന്നും വരുന്ന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു എല്ലാവരും തീക്ഷ്ണമായി പ്രാർത്ഥിക്കണമെന്നും ഡൽഹി ആർച്ച് ബിഷപ്പ് പ്രസ്താവന ഇറക്കിയിരുന്നു. വെള്ളിയാഴ്ചകളിൽ ഒരു നേരം ഉപവാസമെടുത്ത് ആരാധനയിൽ രാഷ്ട്രത്തെ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന നിർദ്ദേശമാണ് ആർച്ച് ബിഷപ്പ് അതിരൂപതയിലെ ഇടവകകൾക്കും ക്രൈസ്തവസ്ഥാപനങ്ങൾക്കും നൽകിയത്. ഇതേ തുടർന്ന് സംഘപരിവാർ നേതാക്കന്മാർ ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയെ പരിഹസിച്ചു രംഗത്തെത്തി. അതേ സമയം ആർച്ച് ബിഷപ്പിനെ പിന്തുണച്ച് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി, മമത ബാനർജി ട്വീറ്റ് ചെയ്തു. രാജ്യം നേരിടുന്ന ആശങ്കകളാണ് അദ്ദേഹം പങ്കുവെച്ചതെന്നു അവർ വിലയിരുത്തി.
Image: /content_image/News/News-2018-05-26-03:48:53.jpg
Keywords: ബിജെപി
Content: 7861
Category: 1
Sub Category:
Heading: ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വേണ്ടതു ചെയ്യുന്നില്ല: സിബിസിഐ
Content: ന്യൂഡല്‍ഹി: ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വേണ്ടതു ചെയ്യുന്നില്ലായെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഒരുവിധത്തിലും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം സര്‍ക്കാരുകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥന നടത്തണമെന്ന ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോയുടെ കുറിപ്പിന്റെ പേരിലുള്ള വിവാദം അനാവശ്യമാണെന്ന് സൂചിപ്പിച്ച സിബിസിഐ പ്രസിഡന്റ് സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ സന്ദര്‍ശിച്ചു കര്‍ദ്ദിനാള്‍ ചര്‍ച്ച നടത്തിയിരിന്നു. സിബിസിഐ പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമുള്ള സൗഹൃദ കൂടിക്കാഴ്ചയാണ് രാജ്‌നാഥുമായി നടത്തിയതെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2018-05-26-04:00:47.jpg
Keywords: ഗ്രേഷ്യ
Content: 7862
Category: 18
Sub Category:
Heading: ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങി
Content: കൊച്ചി: നാലു ദിവസത്തെ ഭാരത സന്ദര്‍ശനം പൂര്‍ത്തിയാക്കി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങി. ഇന്നലെ രാവിലെ 10.30നു നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു ദുബായ് വഴിയാണ് ഡമാസ്‌കസിലേക്കു മടങ്ങിയത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, വിവിധ മെത്രാപ്പോലീത്തമാര്‍, വൈദികര്‍ എന്നിവര്‍ക്കൊപ്പം വിശ്വാസികളും ബാവയെ യാത്രയാക്കാനെത്തി. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഭരണതലത്തില്‍ അടക്കം നടത്തുന്ന ശ്രമങ്ങളെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ അഭിനന്ദിച്ചിരിന്നു. സന്ദര്‍ശനത്തില്‍ വിവിധ സഭാധ്യക്ഷന്മാരുമായും മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/India/India-2018-05-26-04:17:08.jpg
Keywords: ബാവ
Content: 7863
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ പ്രതിഭാസംഗമം സമാപിച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന പ്രതിഭാസംഗമം സമാപിച്ചു. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ ഏഴാം ക്ലാസില്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്. ക്ലാസുകള്‍, പുക്കാട്ടുപടി മദര്‍ തെരേസ ഹോമില്‍ സന്ദര്‍ശനം, ബൈബിള്‍ ക്വിസ്, കലാപരിപാടികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയുണ്ടായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കുന്നത്ത്, ഡയോണ്‍ സണ്ണി, കൃപ സൈജു, വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡായ് കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഭാസംഗമത്തിലെ മികവിനു റിച്ചാര്‍ഡ് പോള്‍ പൂവന്‍ (മാനന്തവാടി), സെബാസ്റ്റ്യന്‍ സ്‌കറിയ കൊല്ലംപറമ്പില്‍ (കാഞ്ഞിരപ്പിള്ളി), തോമസ് സെസില്‍ കൈനിക്കല്‍ (കോതമംഗലം), എയ്ഞ്ച്വിന്‍ പൊറുത്തൂക്കാരന്‍ (തൃശൂര്‍), ജോ ഷിബു ജോസഫ് കല്ലടയില്‍ (താമരശേരി), ജാസ്മിന്‍ ജോസഫ് കളരിക്കല്‍ (ചങ്ങനാശേരി), ആര്‍ഷ ബിജു തോട്ടത്തില്‍ (തലശേരി), കൃപ സൈജു നടുപറന്പില്‍ (കോട്ടയം), ക്രിസ്റ്റ ക്ലാര ജേക്കബ് പകലോമറ്റം (കോതമംഗലം), റോസ്മിയ ജോയ് ആക്കനത്ത് (എറണാകുളംഅങ്കമാലി) എന്നിവര്‍ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു. മേജര്‍ ആര്‍ച്ച് ബിഷപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Image: /content_image/India/India-2018-05-26-04:33:40.jpg
Keywords: സീറോ മലബാര്‍