Contents

Displaying 7571-7580 of 25133 results.
Content: 7884
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂലിച്ച വിശ്വാസികൾ അനുതപിച്ച് കുമ്പസാരിക്കണം: ഐറിഷ് ബിഷപ്പ്
Content: ഡബ്ലിൻ: അയർലണ്ട് ഭരണഘടന ഭേദഗതിയിൽ ഭ്രൂണഹത്യ നിയമപരമാക്കാൻ വോട്ടെടുപ്പിൽ അനുകൂലിച്ച കത്തോലിക്ക വിശ്വാസികളെല്ലാം അനുതപിച്ചു കുമ്പസാരിക്കണമെന്ന് എൽഫിൻ രൂപതാദ്ധ്യക്ഷന്‍ കെവിൻ ഡൊറാന്‍റെ ആഹ്വാനം. ഇരുപത്തിയൊന്ന് ലക്ഷം ജനങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ അറുപത്തിയാറ് ശതമാനം ആളുകളും ഭ്രൂണഹത്യ രാജ്യത്തു നിയമപരമാക്കുവാന്‍ വോട്ട് രേഖപ്പെടുത്തുകയായിരിന്നു. ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഐറിഷ് ബിഷപ്പ് ആഹ്വാനം നടത്തിയിരിക്കുന്നത്. ഐറിഷ് സമൂഹത്തിന്റെ മൂല്യച്യുതിയാണ് വോട്ടെടുപ്പിൽ പ്രകടമായതെന്നും ബിഷപ്പ് പറഞ്ഞു. നാം ചെയ്യുന്ന ഓരോ തിന്മയും വഴി ദൈവത്തിൽ നിന്നും നാം അകന്നു പോകുകയാണ്. ദൈവവും സഭയുമായി വ്യക്തിപരമായ ബന്ധം പുലർത്തുന്ന ഓരോ ക്രൈസ്തവനും വോട്ടെടുപ്പിലെ തീരുമാനം പുനഃപരിശോധിക്കണം. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യരുടെ പാപങ്ങൾക്കായി സ്വന്തം ജീവന്‍ ബലി നല്‍കിയ സ്നേഹമാണ് യേശുവിന്റെത്. ആ സ്നേഹത്തിന് മുന്നിൽ അനുതാപപൂര്‍വ്വം അണയണം. ഐറിഷ് സമൂഹത്തിന്റെ മൂല്യച്യുതിയാണ് വോട്ടെടുപ്പിൽ പ്രകടമായത്. അയര്‍ലണ്ട് കത്തോലിക്കരുടെ രാഷ്ട്രമെങ്കിലും വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കുവാനും ജീവിക്കാനും അവകാശങ്ങൾ നിഷേധിച്ച രാഷ്ട്രം ഭ്രൂണഹത്യയുടെ കേന്ദ്രമാകുമെന്ന ആശങ്ക ഐറിഷ് സഭയുടെ തലവനും ആര്‍ച്ച് ബിഷപ്പുമായ ഈമോണ്‍ മാര്‍ട്ടിന്‍ പ്രകടിപ്പിച്ചു. കത്തോലിക്ക സഭ വ്യത്യസ്തമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഐറിഷ് ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡയർമുയിഡ് മാർട്ടിൻ പറഞ്ഞു. ഇതിനിടെ ക്രൈസ്തവ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ കൂടുതൽ ഫലപ്രദമായ രീതിയിൽ അവലംബിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ഞായറാഴ്ച തോറും നടത്തുന്ന വിശ്വാസ പരിശീലനത്തിന് പുറമേ യുവജനങ്ങൾക്ക് വിശ്വാസത്തിൽ രൂപപ്പെടാനും ആഴപ്പെടാനും അവസരം ഒരുക്കാൻ പരിശ്രമിക്കുന്നതായും ബിഷപ്പ് കെവിൻ ഡൊറാൻ പറഞ്ഞു.
Image: /content_image/News/News-2018-05-29-10:19:10.jpg
Keywords: അയര്‍, ഐറിഷ
Content: 7885
Category: 1
Sub Category:
Heading: ഡിജിറ്റല്‍ ബൈബിള്‍ വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്
Content: വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡിജിറ്റല്‍ ബൈബിള്‍ വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. 2017-ലെ ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത മൊത്തം ബൈബിളുകളില്‍ അഞ്ചിലൊന്ന്‍ വീതം ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതാണ്. 3.4 കോടി ബൈബിളുകള്‍ വിതരണം ചെയ്തതില്‍ 79 ലക്ഷത്തോളം ബൈബിളുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തതെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ബൈബിള്‍ ഡൌണ്‍ലോഡുകളുടെ എണ്ണം 79 ലക്ഷത്തില്‍ നിന്നും ഒരുപാട് കൂടുതലാണെന്നാണ്‌ യു‌ബി‌എസ് പറയുന്നത്. ലോകത്താകമാനമായി ഏതാണ്ട് 90-ഓളം ബൈബിള്‍ സൊസൈറ്റികളാണ് വിശുദ്ധ ലിഖിതങ്ങളുടെ ഓണ്‍ലൈന്‍ തര്‍ജ്ജമകള്‍ തയ്യാറാക്കുന്നത്. ഇതില്‍ മൂന്നിലൊന്നു വീതം സൊസൈറ്റികള്‍ക്ക് ഡിജിറ്റല്‍ ബൈബിള്‍ ലഭ്യമാക്കുന്നതിനു പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണ്. 54 ലക്ഷത്തോളം ഡൌണ്‍ലോഡുകളുമായി ഏറ്റവും കൂടുതല്‍ ബൈബിളുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് അമേരിക്കന്‍ മേഖലയിലാണ്. യൂറോപ്യന്‍-മധ്യപൂര്‍വ്വേഷ്യ മേഖലയില്‍ 44 ശതമാനമാണ് ബൈബിള്‍ ഡൌണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഭാഷയുടെ അടിസ്ഥാനത്തില്‍ സ്പാനിഷ് ഭാഷയിലാണ് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡുകള്‍ നടന്നിട്ടുള്ളത്. 31 ലക്ഷം ബൈബിളുകളാണ് സ്പാനിഷ് ഭാഷയില്‍ ഡൌണ്‍ലോഡു ചെയ്യപ്പെട്ടിരിക്കുന്നത്. 20 ലക്ഷം ഡൌണ്‍ലോഡുമായി പോര്‍ച്ചുഗീസ് രണ്ടാമതും, 12 ലക്ഷം ഡൌണ്‍ലോഡുമായി ഇംഗ്ലീഷ് മൂന്നാം സ്ഥാനത്തുമുണ്ട്. 2015 മുതല്‍ യു‌ബി‌എസിന്റെ കുടക്കീഴില്‍ വരുന്ന അനുബന്ധ സംഘടനകള്‍ ഏതാണ്ട് പത്തു കോടിയിലധികം സമ്പൂര്‍ണ്ണ ബൈബിളുകളാണ് വിതരണംചെയ്തിരിക്കുന്നത്. സമ്പൂര്‍ണ്ണ ബൈബിള്‍, പുതിയ നിയമം, പഴയ നിയമം, സുവിശേഷങ്ങള്‍, വിശുദ്ധ ലിഖിതങ്ങള്‍ തുടങ്ങിയവയായി മുപ്പത്തിഅഞ്ചു കോടിയോളം ഗ്രന്ഥങ്ങള്‍ വിതരണം ചെയ്യപ്പെടുകയോ, ഡൌണ്‍ലോഡ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 3.4 കോടിയോളം സമ്പൂര്‍ണ്ണ ബൈബിളുകളും ഉള്‍പ്പെടുന്നുണ്ട്.
Image: /content_image/News/News-2018-05-29-12:04:05.jpg
Keywords: റെക്കോ
Content: 7886
Category: 18
Sub Category:
Heading: കെസിവൈഎം വിജയപുരം രൂപത പ്രതിഷേധറാലി സംഘടിപ്പിച്ചു
Content: കോട്ടയം: കെവിൻ ജോസഫിന്റെ കൊലപാതകത്തിൽ പോലീസിന്റെ അനാസ്ഥക്കെതിരെ കെ.സി.വൈ.എം. വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വിവേചനങ്ങള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെവിന്റെ മൃഗീയ കൊലപാതകമെന്ന് രൂപത സമിതി വ്യക്തമാക്കി. നല്ലിടയന്‍ പള്ളിയില്‍നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് മുന്‍ രൂപത പ്രസിഡന്റ് ജൂബി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. രൂപത പ്രസിഡന്റ് തോമസ് കുര്യന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. വിനോദ്, ജോസ് വര്‍ക്കി, ശീതള്‍ ഫ്രാന്‍സിസ്, വര്‍ഗീസ് മൈക്കിള്‍, ആല്‍ബിന്‍ ചാക്കോ, സോന സാബു, സുബിന്‍ കെ. സണ്ണി, ഡെനിയ സിസി, നിഥിന്‍ മാത്യു, അരുണ്‍ തോമസ്, വിദ്യ ജോസഫ്, റോബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-30-04:28:29.jpg
Keywords: കെ‌സി‌വൈ‌എം
Content: 7887
Category: 18
Sub Category:
Heading: മേജര്‍ സൂപ്പീരിയറെ തിരഞ്ഞെടുത്തു
Content: തൃശൂര്‍: ഷേണ്‍സ്റ്റാട്ട് ഫാദേഴ്‌സിന്റെ പ്രൊവിഡന്‍സ് പ്രവിശ്യയുടെ മേജര്‍ സൂപ്പീരിയറായി ഫാ. ജോയ് മഠത്തുംപടിയെ വീണ്ടും തിരഞ്ഞെടുത്തു. ഫാ. വില്‍സണ്‍ പാറേക്കാട്ടില്‍, ഫാ. ബിജോയ് കോട്ടേക്കുടിയില്‍, ഫാ. ജോണ്‍സണ്‍ പന്തപ്പിള്ളില്‍, ഫാ. പ്രവീണ്‍ വാതേലി തുടങ്ങിയവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു.
Image: /content_image/India/India-2018-05-30-04:57:53.jpg
Keywords: സുപ്പീ
Content: 7888
Category: 1
Sub Category:
Heading: പരിശുദ്ധാത്മാവാണ് സുവിശേഷവത്ക്കരണത്തിന്റെ സൂത്രധാരന്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവാണ് സഭയുടെ സുവിശേഷവത്ക്കരണത്തിന്‍റെ സൂത്രധാരനെന്നും ദൈവാരൂപിയോടു സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. മിഷന്‍ സംഘടനകളുടെ രാജ്യാന്തര സംഗമത്തിന് വത്തിക്കാനില്‍നിന്നും അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മിഷനു വേണ്ടിയും മിഷ്ണറിമാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക, ഒപ്പം തങ്ങളാല്‍ കഴിവതു ചെയ്യുക എന്നത് സഭയുടെ സുവിശേഷപ്രഘോഷണത്തിന്റെ പ്രസക്തി വെളിപ്പെടുത്തുന്ന ഘടകങ്ങളാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷവത്ക്കരണത്തിനും കൂദാശകളുടെ അനുഷ്ഠാനത്തിനും, വൈദികരുടെയും സെമിനാരി വിദ്യാര്‍ത്ഥികളുടെയും, അജപാലനപ്രേഷിത പ്രവൃത്തനങ്ങളുടെയും, മതബോധനത്തിന്‍റെയും സാക്ഷാത്ക്കാരത്തിനുമായി ചെയ്യുന്ന ധനസഹായം എല്ലായിടത്തും തുല്യമായി ലഭ്യമാകണമെന്നു പാപ്പാ സന്ദേശത്തില്‍ പ്രത്യേകം സൂചിപ്പിച്ചു. സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാക്കുന്ന പ്രേഷിതരെ പ്രാര്‍ത്ഥനയോടെ അനുസ്മരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യാം. അവരെ പരിശുദ്ധാത്മാവ് നയിക്കട്ടെ. അവിടുന്നാണ് സുവിശേഷവത്ക്കരണത്തെ ശാക്തീകരിക്കുന്നത്. ലോക രക്ഷകനായ ക്രിസ്തുവിന്‍റെ സുവിശേഷ പ്രഘോഷണം സസന്തോഷം തുടരാന്‍ അനുഗ്രഹവും ആശംസയും നേര്‍ന്നുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിച്ചത്. 200 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിതമായ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികള്‍ നൂറ്റിഇരുപതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Image: /content_image/News/News-2018-05-30-05:48:35.jpg
Keywords: സുവിശേഷ
Content: 7889
Category: 1
Sub Category:
Heading: വനിതാ പൗരോഹിത്യം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് വിശ്വാസ തിരുസംഘം
Content: വത്തിക്കാൻ സിറ്റി: വനിതകൾക്ക് പൗരോഹിത്യം അനുവദിക്കില്ലെന്ന തീരുമാനം വീണ്ടും ആവര്‍ത്തിച്ച് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ ആര്‍ച്ച് ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലഡാരിയ ഫെറെര്‍. ശിഷ്യന്മാരെ തിരഞ്ഞെടുത്ത യേശുവിന്റെ തീരുമാനങ്ങളുടെ തുടർച്ചയാണ് സഭയില്‍ നടപ്പിലാക്കുന്നതെന്നും വനിതാ പൗരോഹിത്യം അപ്രാപ്യമാണെന്നും നിയുക്ത കര്‍ദ്ദിനാള്‍ കൂടിയായ ആർച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ പറഞ്ഞു. വത്തിക്കാൻ പത്രമായ 'ഒസെര്‍വത്തോരെ റൊമാനോ'യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 1994-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറിക്കിയ 'ഓര്‍ഡിനേഷ്യോ സേക്കര്‍ഡൊറ്റാലി'സും ഫ്രാന്‍സിസ് പാപ്പയുടെ 'ഇവാഞ്ചലി ഗോഡിയ'വും ചൂണ്ടിക്കാട്ടിയ ആര്‍ച്ച് ബിഷപ്പ് വനിതാ പൗരോഹിത്യം ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ലായെന്നും പുരോഹിത പദവി പുരുഷന്മാർക്കു മാത്രമാണെന്നും വ്യക്തമാക്കി. വിശ്വാസ നിക്ഷേപത്തിന്റെ സത്യമെന്ന നിലയിൽ സഭാപഠനത്തെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരോഹിത്യ പദവിയിൽ സ്ത്രികളുടെ സാന്നിദ്ധ്യം സഭാപഠനത്തിന് വിരുദ്ധവും ആശയക്കുഴപ്പത്തിന് കാരണമാണെന്നും ആർച്ച് ബിഷപ്പ് ലഡാരിയ കൂട്ടിച്ചേര്‍ത്തു. 2016- അവസാനം സ്ത്രീകളുടെ പൗരോഹിത്യ പദവിയില്‍ കത്തോലിക്ക സഭയുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിന്നു. സ്ത്രീകളെ പുരോഹിതരോ, ബിഷപ്പുമാരോ ആയി നിയമിക്കുന്ന സമ്പ്രദായത്തെ കത്തോലിക്ക സഭ ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ അടഞ്ഞ അധ്യായമാണെന്നുമാണ് അന്നു ഫ്രാന്‍സിസ് പാപ്പ തുറന്ന്‍ പറഞ്ഞത്.
Image: /content_image/News/News-2018-05-30-07:27:21.jpg
Keywords: വനിതാ പൗരോഹിത്യം
Content: 7890
Category: 1
Sub Category:
Heading: സമാധാനത്തിനായി പ്രാര്‍ത്ഥനാ റാലിയുമായി മ്യാന്‍മറിലെ ക്രൈസ്തവ സമൂഹം
Content: മ്യിറ്റ്കിനാ: സൈന്യവും കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളുമായും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂലം ജീവിതം താറുമാറായ മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ റാലിയുമായി ക്രൈസ്തവ സമൂഹം. കച്ചിന്‍ പ്രവിശ്യയുടെ തലസ്ഥാനമായ മ്യിറ്റ്കിനായുടെ തെരുവുകളിലൂടെ ആയിരികണക്കിന് കത്തോലിക്ക വിശ്വാസികള്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ആവശ്യവുമായി പ്രാര്‍ത്ഥനാ റാലി നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന പ്രാര്‍ത്ഥനാ റാലിക്ക് പ്രാദേശിക മെത്രാനായ മോണ്‍. ഫ്രാന്‍സിസ് ഡോ ടാങ്ങ് ആണ് നേതൃത്വം നല്‍കിയത്. കത്തോലിക്കര്‍ക്ക് പുറമേ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ നിന്നുള്ളവരും അക്രൈസ്തവരും പ്രകടനത്തില്‍ പങ്കെടുത്തു. സമാധാനത്തിന് വേണ്ടി കച്ചിന്‍ മേഖലയിലെ ക്രിസ്ത്യാനികള്‍ നടത്തുന്ന ആദ്യത്തെ പ്രകടനമാണിത്. പ്രാര്‍ത്ഥനാ റാലിയില്‍ പങ്കെടുക്കുവാന്‍ സകലരേയും ക്ഷണിച്ചുകൊണ്ട് പ്രാദേശിക രൂപത കഴിഞ്ഞ ആഴ്ച കത്ത് പുറത്തുവിട്ടിരുന്നു. കച്ചിന്‍ വംശജരില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ഇവരില്‍ 40 ശതമാനം കത്തോലിക്കരും, 60 ശതമാനം പ്രൊട്ടസ്റ്റന്റുകാരുമാണ്. മ്യാന്‍മര്‍ സൈന്യവും, കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA)യും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്ന്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഭവനരഹിതരായവരുടെ എണ്ണം അയ്യായിരത്തിലധികമാണ്. ആയിരത്തി അഞ്ഞൂറോളം ഭവനരഹിതരായ ആളുകളാണ് പ്രശ്നബാധിത മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. 'യുണൈറ്റഡ് നേഷന്‍സ്‌ ഓഫീസ് ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ്' (UNOCA) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 150 പേര്‍ക്ക് മാത്രമേ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിപ്പെടുവാന്‍ സാധിച്ചിട്ടുള്ളൂ. ഇതിനിടെ ആയിരത്തിമുന്നൂറിലധികം അഭയാര്‍ത്ഥികളെയാണ് സൈന്യം മനുഷ്യകവചമായി ഉപയോഗിക്കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിന്നു. സാധാരണ ഗതിയില്‍ പ്രശ്നബാധിത മേഖലയിലെ ഗ്രാമവാസികളെ രക്ഷപ്പെടുവാന്‍ സര്‍ക്കാര്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സൈന്യം ഭവനരഹിതരായ ഗ്രാമവാസികളെ രക്ഷപ്പെടുവാന്‍ സൈന്യം അനുവദിച്ചിട്ടില്ലായെന്നും മനുഷ്യകവചങ്ങളായി ഉപയോഗിക്കുവാന്‍ സൈനീക കേന്ദ്രങ്ങളില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കുവാന്‍ കച്ചിന്‍ സ്റ്റേറ്റ് മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പൊതു സംഘടനകള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സൈന്യം യാതൊരുവിധ ഇടപെടലുകളും അനുവദിക്കുന്നില്ല. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങളേയും പ്രതിഷേധങ്ങളേയും സൈന്യം അടിച്ചമര്‍ത്തുകയാണ്. തടവിലായിരിക്കുന്നവരുടെ മോചനത്തിനായി കച്ചിന്‍ യൂത്ത് മൂവ്മെന്റിന്റെ കീഴില്‍ രാത്രിയും, പകലുമില്ലാതെ നിരവധി ക്രിസ്ത്യന്‍ യുവാക്കള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. ഇവരുടെ നേതാക്കളെ പിടികൂടി വിചാരണ ചെയ്ത് വന്‍ തുക പിഴ ചുമത്തിയിരിന്നു. കച്ചിനില്‍ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2018-05-30-10:02:27.jpg
Keywords: മ്യാന്‍മ
Content: 7891
Category: 1
Sub Category:
Heading: “ദൈവം നിങ്ങള്‍ക്ക് വേണ്ടി പോരാടും”: ക്രൈസ്തവരോട് നൈജീരിയന്‍ വൈസ് പ്രസിഡന്റ്
Content: അബൂജ: ദൈവം നിങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നു ക്രൈസ്തവരോട് നൈജീരിയന്‍ വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബാജോ. ഇക്കഴിഞ്ഞ ഞായറാഴ്ച നാഷണല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശത്രുക്കളുടെ സൈന്യം നമ്മെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമെങ്കിലും ദൈവം നമ്മുക്ക് വേണ്ടി പോരാടുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു. ‘റെഡീം ക്രിസ്റ്റ്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്’ പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിലെ വചന പ്രഘോഷകന്‍ കൂടിയായ അദ്ദേഹം തന്റെ പ്രഭാഷണത്തിനിടക്ക് ബൈബിള്‍ വാക്യങ്ങളും ഉപയോഗിച്ചു. പിന്തിരിഞ്ഞു നോക്കാതെ നമുക്ക് മുന്നോട്ടു തന്നെ പോകാം. ശത്രുക്കളുടെ സൈന്യം നമ്മെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. ഇന്നു നിങ്ങള്‍ കാണുന്ന ദാരിദ്ര്യവും അനീതിയും ഇനിയൊരിക്കലും കാണേണ്ടി വരില്ല, ദൈവം നിങ്ങള്‍ക്ക് വേണ്ടി പോരാടും, നിങ്ങള്‍ സമാധാനമുള്ളവരായിരിക്കുവിന്‍. “ദൈവത്തിന്റെ സകലവാഗ്ദാനങ്ങളും ക്രിസ്തുവില്‍ “അതേ” എന്നുതന്നെ. അതുകൊണ്ട് തന്നെയാണ് ദൈവമഹത്വത്തിന് അവന്‍ വഴി ഞങ്ങള്‍ ‘ആമേന്‍’ എന്ന് പറയുന്നത്” (2 കോറിന്തോസ് 1:20) എന്ന വചനം പോലെ ദൈവം തന്‍റെ വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം മതമൗലീകവാദികളായ ഫുലാനി ഗോത്രക്കാരില്‍ നിന്നും നൈജീരിയയിലെ ക്രിസ്ത്യാനികള്‍ കടുത്ത ആക്രമണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തീവ്ര നിലപാടുള്ള ഇസ്ളാം മതസ്ഥരുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം സമീപകാലങ്ങളില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നൈജീരിയന്‍ വൈസ് പ്രസിഡന്റ് ഒസിന്‍ ബാജോ ക്രൈസ്തവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രഭാഷണം നടത്തിയത്. നമുക്ക് മുന്നില്‍ ചുവന്ന കടലാണുള്ളതെന്നും ഭാവികാലം ഭൂതകാലത്തെക്കാള്‍ ഭയാനകരമായിരിക്കും എന്നാണ് പ്രവാചകര്‍ ഓര്‍മ്മിപ്പിക്കുന്നതെന്നും ഒസിന്‍ബാജോ പറഞ്ഞു. സ്ത്രീകളും കുട്ടികളും ശാന്തിയോടും സമാധാനത്തോടും കൂടി അധിവസിക്കുന്ന, യുവാക്കള്‍ക്ക് ഒരുപാട് അവസരങ്ങളുള്ള, പുതിയൊരു നൈജീരിയ പടുത്തുയര്‍ത്തുകയാണ് ദൈവത്തിന്റെ ആഗ്രഹമെന്നും ഒസിന്‍ബാജോ കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ തങ്ങളെകൊണ്ടാവുന്നതെല്ലാം ചെയ്യുമെന്ന ഉറപ്പ് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയും, വൈസ് പ്രസിഡന്റ് ഒസിന്‍ബാജോയും നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ക്രൈസ്തവര്‍ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന ആരോപണം ആഗോള തലത്തില്‍ തന്നെ ശക്തമാണ്.
Image: /content_image/News/News-2018-05-30-11:09:53.jpg
Keywords: നൈജീ
Content: 7892
Category: 1
Sub Category:
Heading: പ്രാര്‍ത്ഥന സഫലം; ദയാവധ ബില്‍ പോര്‍ച്ചുഗല്‍ തള്ളി
Content: ലിസ്ബണ്‍: കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ പോര്‍ച്ചുഗല്ലില്‍ ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളി. ആകെ 230 അംഗങ്ങള്‍ ഉള്ള പാര്‍ലമെന്റില്‍ 110 പേര്‍ ദയാവധത്തെ അനുകൂലിച്ചപ്പോള്‍ 115 പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. നാല് എംപിമാര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു. വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍ അവതരിപ്പിച്ച നാലുകരടു ബില്ലുകളാണ് തള്ളിയത്. ദയാവധത്തിന് നിയമ സാധുത നല്‍കാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക സഭ ശക്തമായി രംഗത്ത് വന്നിരിന്നു. വോട്ടെടുപ്പ് നടക്കുന്ന സമയത്ത് പ്രതിഷേധ പ്രകടനവുമായി നൂറുകണക്കിന് വിശ്വാസികളാണ് പാര്‍ലമെന്റിന് ചുറ്റും ബാനറുകളുമായി തടിച്ചുകൂടിയത്. ഇടതു സോഷ്യലിസ്റ്റ് പാര്‍ട്ടി, റാഡിക്കല്‍ ലെഫ്റ്റ് ബ്ലോക്ക്‌, ദി ഗ്രീന്‍ പാര്‍ട്ടി, പ്യൂപ്പിള്‍, അനിമല്‍സ്- നേച്ചര്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് ആത്മഹത്യയും, ദയാവധവും നിയമപരമാക്കാന്‍ പാര്‍ലമെന്റിനെ സമീപിച്ചത്. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സമൂഹത്തിനും രാഷ്ട്രത്തിനുമുണ്ടെന്ന് പറഞ്ഞുകൊണ്ട് ‘പോര്‍ച്ചുഗീസ് ഫെഡറേഷന്‍ ഫോര്‍ ലൈഫ്’ 14,000-ത്തിലധികം പേര്‍ ഒപ്പിട്ട അപേക്ഷ നേരത്തെ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിന്നു. നിലവില്‍ ദയാവധം പോര്‍ച്ചുഗലില്‍ മൂന്നു വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Image: /content_image/News/News-2018-05-31-04:52:11.jpg
Keywords: ദയാ
Content: 7893
Category: 18
Sub Category:
Heading: ബംഗളൂരു ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം ഇന്ന്
Content: ബംഗളൂരു: സ്ഥാനമൊഴിഞ്ഞ ഡോ.ബര്‍ണാഡ് മോറസിനു പകരം ബംഗളൂരു ആര്‍ച്ച് ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ച ഡോ. പീറ്റര്‍ മച്ചാഡോയുടെ സ്ഥാനാരോഹണം ഇന്നു നടക്കും. വൈകുന്നേരം 4.30ന് ബംഗളൂരു ക്ലവ്ലാന്‍ഡ് ടൗണ്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രല്‍ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങുകള്‍ നടക്കുക. ആഘോഷമായ സമൂഹബലിയും സ്ഥാനമൊഴിയുന്ന ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസിന് യാത്രയയപ്പുസമ്മേളനവും ഉണ്ടായിരിക്കും. മാര്‍ച്ച് 20നാണ് ബെല്‍ഗാം രൂപതയുടെ ബിഷപ്പായിരിന്ന പീറ്റര്‍ മച്ചാഡോയെ ബംഗളൂരു ആര്‍ച്ച് ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. 1954 മേയ് 26നു ഹൊന്നവാറിലാണ് ഡോ. മച്ചാഡോയുടെ ജനനം. 1978 ഡിസംബര്‍ 8നു പൗരോഹിത്യം സ്വീകരിച്ചു. 2006 മാര്‍ച്ച് 30നു ബെല്‍ഗാം ബിഷപ്പായി അഭിഷിക്തനായി. കാനന്‍ ലോയില്‍ ഡോക്ടറേറ്റുള്ള ഇദ്ദേഹം പ്രൊക്യൂറേറ്റര്‍, കോണ്‍സുലേറ്റര്‍, അല്മായര്‍ക്കുള്ള കര്‍ണാടക ബിഷപ്പ്സ് കൗണ്‍സില്‍ കമ്മീഷന്റെ സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2018-05-31-06:03:03.jpg
Keywords: ബംഗളൂ