Contents
Displaying 7591-7600 of 25133 results.
Content:
7904
Category: 1
Sub Category:
Heading: കത്തോലിക്ക ഡോക്ടര്‍മാരുടെ ജോലി ക്രൈസ്തവ സാക്ഷ്യമായിരിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്കരായ ഡോക്ടര്‍മാരുടെ ജോലി വിശ്വാസത്തില്‍ വേരൂന്നി ക്രൈസ്തവ സാക്ഷ്യം ഉള്‍ച്ചേരുന്നതാകണമെന്നു ഫ്രാന്‍സിസ് പാപ്പ. കത്തോലിക്കാ ഡോകര്‍മാരുടെ രാജ്യാന്തര പ്രതിനിധികളെ ചൊവ്വാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംസാരിക്കകയായിരിന്നു അദ്ദേഹം. ജീവന്‍ അതിന്‍റെ ഏറ്റവും ദുര്‍ബലമായ രോഗാവസ്ഥയിലോ പ്രായത്തിലോ എത്തിയാലും വൈദ്യശാസ്ത്രത്തിന്‍റെ ഏതു ഘടകവും നിലപാടും ജീവന് എതിരാകാന്‍ പാടുള്ളതല്ല എന്നത് സഭയുടെ നിലപാടാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ ആവര്‍ത്തിച്ചു. ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ശുശ്രൂഷയുടെ ഭാവമുണ്ടെങ്കില്‍ മാത്രമേ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളുമായ ബഹുഭൂരിപക്ഷം ജനതയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാവൂ. മനുഷ്യാന്തസ്സിനും മനുഷ്യവ്യക്തിയുടെ സമുന്നത സ്ഥാനത്തിനും ഇണങ്ങുംവിധം രോഗികളെ പരിചരിക്കുന്നതില്‍ രോഗീ പരിചാരകര്‍ മറ്റുള്ളവരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടതും, അവര്‍ ജീവന്‍റെ പ്രയോക്താക്കളായി തീരേണ്ടതുമാണ്. ജീവനുവേണ്ടിയും ജീവന്‍റെ സംരക്ഷണത്തിനും പരിചാരണത്തിനുംവേണ്ടി നിലകൊള്ളുന്ന സുസ്ഥാപിത സമൂഹമാണ് സഭ. സഭയുടെ പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ട് ചികിത്സയുടെയും രോഗീ പരിചരണത്തിന്‍റെയും ധാര്‍മ്മിക മാനവും എന്നും കാത്തുപാലിക്കേണ്ടതാണ്. ധാര്‍മ്മിക നിയമങ്ങള്‍ അവഗണിച്ച് രോഗിയെ നന്നാക്കിയെടുക്കേണ്ട ഒരു യന്ത്രമായി തരംതാഴ്ത്തി കാര്യക്ഷമതയുടെയും സാമ്പത്തിക നേട്ടത്തിന്‍റെരയും തന്ത്രങ്ങള്‍ നടപ്പിലാക്കുന്നത് തെറ്റാണ്. രോഗിയുടെ വ്യക്തിഭാവം മാനിച്ചുകൊണ്ടുള്ള വൈദ്യപരിചരണമാണ് ആവശ്യമെന്നും അതിനാല്‍ കത്തോലിക്ക ഡോക്ടര്‍മാര്‍ ജീവന്റെ വക്താക്കളായി മാറണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
Image: /content_image/News/News-2018-06-01-07:24:38.jpg
Keywords: പാപ്പ

7905
Category: 1
Sub Category:
Heading: ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഇരുപത് ശതമാനം വര്‍ദ്ധന
Content: ന്യൂഡൽഹി: ഭാരതത്തിലെ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ മുൻ വർഷത്തേക്കാൾ ഇരുപത് ശതമാനത്തോളം വർദ്ധിച്ചതായി നിരീക്ഷണം. ന്യൂഡൽഹിയിൽ എണ്ണൂറോളം മാധ്യമ പ്രമുഖരും നിയമവിദഗ്ദരും മറ്റ് പ്രതിനിധികളും പങ്കെടുത്ത സിറ്റിസൻസ് കോൺക്ലേവിൽ ആലിയന്‍സ് ഡിഫെണ്ഡിംഗ് ഫ്രീഡം ഇന്ത്യ വിഭാഗം ഡയറക്ടറും അഭിഭാഷകയുമായ തെഹ്മിന അറോറയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ നടപടിയെടുക്കുന്നതില്‍ പോലീസ് കാണിക്കുന്ന നിസ്സഹകരണം അനേകരെ ദുരിതത്തിലാഴ്ത്തുകയാണെന്നും രാജ്യത്തിനായി വെള്ളിയാഴ്ച തോറും ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന ഡല്‍ഹി ആർച്ച് ബിഷപ്പ് ജോസഫ് കൗട്ട്സിന്റെ കത്തിനെ ദേശവിരുദ്ധമായി ചിത്രീകരിച്ചത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അവര്‍ പറഞ്ഞു. മതേതര രാഷ്ട്രമായ ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വിവിധ മതങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പ്രൊഫ.ഗണേഷ് നാരായണൻ ദേവി സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ മാധ്യമങ്ങളെ വിലയിരുത്തിയ സമ്മേളനത്തിൽ സംഘടിതമായ വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ ധ്രുവീകരണം നടത്തുന്നുണ്ടെന്ന ബിബിസി സൗത്തേഷ്യ ലേഖകന്‍ ജസ്റ്റിൻ റൗലറ്റിന്റെ റിപ്പോർട്ടിനെ അനുകൂലിച്ചു. ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്നും അതുവഴി രാഷ്ട്രീയ അജണ്ടകൾക്ക് കൂടുതൽ ജനപിന്തുണ ഉറപ്പു വരുത്തുകയാണെന്നും സമ്മേളനം വിലയിരുത്തി. രാജ്യത്തെ മുഖ്യധാര മാധ്യമങ്ങൾ പോലും മതസ്പർദ്ധയുണർത്തുന്ന വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നത്. കൂടാതെ വോട്ടെടുപ്പിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ജാതി ചിന്തകൾ കൊണ്ടുവരുന്ന പ്രവണതയും കാണുന്നുണ്ട്. പണം നല്‍കി പ്രസിദ്ധീകരിക്കുന്ന ഇത്തരം വാർത്തകളുടെ വിശ്വാസ്യത സംശയകരമാണ്. യഥാർത്ഥ വീഡിയോ ദൃശ്യങ്ങൾ തെറ്റായി അപഗ്രഥിച്ച് ജനങ്ങളെ കൈയ്യിലെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജസ്റ്റിൻ റൗലറ്റിന്റെ കുറിപ്പിനെ ഉദ്ധരിച്ച് സമ്മേളനം വിലയിരുത്തി. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ ആയിരത്തോളം ഇസ്ലാം മതസ്ഥരാണ് മരണമടഞ്ഞത്. അതിന്റെ തുടർച്ചയാണ് ഇപ്പോള്‍ മോദിയുടെ അധികാരത്തിൻ കീഴിൽ ഇന്ത്യയിൽ നടക്കുന്നതെന്ന് മുൻ ഐഎസ് ഓഫീസർ ഹർഷ് മന്ദർ വ്യക്തമാക്കി. കാണ്ഡമാൽ ദുരന്തം പോലെ വിവിധ ന്യൂനപക്ഷ വിരുദ്ധ വിപ്ളവങ്ങളിലൂടെ ഹൈന്ദവ രാജ്യം സ്ഥാപിക്കാനാണ് ഭാരതീയ ജനത പാര്‍ട്ടിയുടെ നീക്കമെന്നും സാമൂഹ്യ പ്രവർത്തകനായ റാം പുണ്യായനിയും പ്രസ്താവിച്ചു. ക്രൈസ്തവ വിദ്യാലയങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയവർ തന്നെ ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഖേദകരമാണെന്നും സമ്മേളനത്തിൽ വിലയിരുത്തി. മെയ് 25 മുതൽ 27 വരെയാണ് സിറ്റിസൻസ് കോൺക്ലേവ് നടന്നത്.
Image: /content_image/News/News-2018-06-01-09:55:58.jpg
Keywords: ഭാരത

7906
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന പുസ്തകം ഈജിപ്ഷ്യന്‍ സര്‍വ്വകലാശാല നിര്‍ത്തലാക്കി
Content: കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ സ്ഥിതിചെയ്യുന്ന എയിന്‍ ഷാംസ് സര്‍വ്വകലാശാലയില്‍ ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന പുസ്തകം പഠിപ്പിക്കുന്നത് നിര്‍ത്തലാക്കി. ഈജിപ്ഷ്യന്‍ യൂണിയന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് (EUHR) ന്റെ പ്രസിഡന്റായ നാഗൂയിബ് ഗബ്രിയേല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ എയിന്‍ ഷാംസ് സര്‍വ്വകലാശാലയുടെ നിയമവിഭാഗം ഡീനായ നാഗി മൊമെനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. സര്‍വ്വകലാശാലയുടെ ‘ഫാക്കല്‍റ്റി ഓഫ് ലോ’യിലെ ‘കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ’ വിഭാഗം തലവനായ റാബെയി ഫത്തേ അല്‍-ബാബാണ് 'ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് പോളിറ്റിക്കല്‍ കോണ്‍ഫ്ലിക്റ്റ് ഇന്‍ പോസിറ്റീവ് തോട്ട് ആന്‍ഡ് ഹെവന്‍ലി റിലീജിയന്‍സ്' എന്ന തലക്കെട്ടുള്ള ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കത്തോടു കൂടിയ പുസ്തകം എഴുതിയത്. അഴിമതിയും, ലൈംഗീക ആഗ്രഹങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന മതമാണ് ക്രൈസ്തവ വിശ്വാസം എന്ന രീതിയിലാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. പുസ്തകത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ക്രിസ്ത്യന്‍ സമൂഹം രംഗത്തെത്തിയിരിന്നു. പുസ്തകം ക്രൈസ്തവ വിശ്വാസത്തെ നിന്ദിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഈജിപ്തിലെ മൂന്നു വിവിധ സര്‍വ്വകലാശാലകളിലെ ‘കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലോ’ പ്രൊഫസ്സര്‍മാര്‍ അടങ്ങിയ ഒരു സമിതി രൂപീകരിച്ചിരിന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുസ്തകം റദ്ദാക്കുവാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചത്. ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഒരേ രാജ്യത്ത് താമസിക്കുന്ന പങ്കാളികളാണെന്നും ക്രിസ്ത്യാനികളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും നാഗി മൊമെന്‍ പറഞ്ഞു. പുസ്തകം ലൈബ്രറിയില്‍ നിന്നും നീക്കം ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
Image: /content_image/News/News-2018-06-01-12:21:50.jpg
Keywords: ഈജി

7907
Category: 18
Sub Category:
Heading: കേരള കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
Content: കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 2017ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്‌സാണ്ടര്‍ പൈകട, രാഷ്ട്രദീപിക ലിമിറ്റഡ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ മോണ്‍. മാത്യു എം. ചാലില്‍ എന്നിവരുള്‍പ്പടെ നാലു പേരെ കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. ഷെവ. പ്രഫ. ഏബ്രഹാം അറയ്ക്കല്‍, സോളമന്‍ ജോസഫ് എന്നിവരാണു ഗുരുപൂജ അവാര്‍ഡിന് അര്‍ഹരായ മറ്റുള്ളവര്‍. മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയിലെ ശ്രദ്ധേയമായ മുഖപ്രസംഗങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ വഴി മലയാളിയുടെ മാധ്യമബോധത്തെ ജ്വലിപ്പിച്ച പത്രാധിപരായിരുന്നു ഫാ. അലക്‌സാണ്ടര്‍ പൈകട. വിദ്യാഭ്യാസ മേഖലയിലെ 50 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ച വ്യക്തിയാണ് മോണ്‍.ചാലില്‍. തലശേരി അതിരൂപത മുന്‍ വികാരി ജനറാളും ചെന്‌പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് മുന്‍ ചെയര്‍മാനും നിര്‍മലഗിരി കോളജ് മുന്‍ മാനേജര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലമായി രാഷ്ട്രദീപിക കന്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. നോവലിസ്റ്റ് ലിസിയാണ് ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡിന് അര്‍ഹത നേടിയത്. നടന്‍ ടിനി ടോമിനു മാധ്യമ അവാര്‍ഡും സംഗീത സംവിധായകന്‍ റോണി റാഫേലിനു യുവപ്രതിഭാ അവാര്‍ഡും നല്‍കും. എഴുത്തുകാരന്‍ റവ.ഡോ. അഗസ്റ്റിന്‍ മുള്ളൂരിനാണു ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ്. ജൂലൈ 15നു കൊച്ചി പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന മാധ്യമ ദിനാഘോഷ സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്നു കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍ അറിയിച്ചു.
Image: /content_image/India/India-2018-06-02-00:57:50.jpg
Keywords: കെസിബിസി

7908
Category: 1
Sub Category:
Heading: സമാധാനം പുനഃസ്ഥാപിക്കുവാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സിറിയന്‍ പുരോഹിതന്‍
Content: ആലപ്പോ, സിറിയ: സിറിയയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുവാനും, സിറിയയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുവാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സിറിയയില്‍ ജനിച്ചു വളര്‍ന്ന ഫ്രാന്‍സിസ്കന്‍ പുരോഹിതനായ ഫാ. ഇബ്രാഹിം അല്‍സബാഗ്. ഇക്കഴിഞ്ഞ മെയ് 31-ന് “ആലപ്പോയുടെ പുനര്‍നിര്‍മ്മാണം” എന്ന വിഷയത്തെ ആസ്പദമാക്കി ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയിട്ടുള്ള പുസ്തക പ്രകാശനത്തിനു ശേഷം നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലാണ് ഫാ. അല്‍സബാഗ് ജനിച്ചു വളര്‍ന്നത്. ആലപ്പോയിലേയും, മധ്യപൂര്‍വ്വേഷ്യയിലേയും മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കാകുലരാണെന്ന് ഫാദര്‍ അല്‍സബാഗ് പറഞ്ഞു, സിറിയന്‍ പ്രതിസന്ധിയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം എന്ത് തീരുമാനമെടുക്കുമെന്നതിനെ ആശ്രയിച്ചാണ് തങ്ങളുടെ ഭാവി. പരിശുദ്ധാത്മാവിനെ ഹൃദയത്തില്‍ പിന്തുടര്‍ന്നാല്‍ മാത്രമേ സമാധാനം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പോ, സിറിയ, ഭവനം പുനര്‍നിര്‍മ്മിക്കുക, ഹൃദയത്തിന്റെ മുറിവുണക്കുക” എന്ന ഉപശീര്‍ഷകത്തോടു കൂടിയ പുസ്തകം 2016-ന് ശേഷമുള്ള ആലപ്പോയുടെ പരിതാപകരമായ അവസ്ഥയുടെ നേര്‍കാഴ്ചയാണ്. നഗരത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചും, ആളുകളുടെ അവസ്ഥയെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 2011 മുതല്‍ ആഭ്യന്തരയുദ്ധവും, തുടര്‍ച്ചയായ അക്രമവും മൂലം ദുരന്ത ഭൂമിയാണ് സിറിയ. ഏതാണ്ട് 5 ലക്ഷത്തോളം ആളുകള്‍ ഇതിനോടകം തന്നെ കൊല്ലപ്പെടുകയും, ഒരു കോടിയോളം ആളുകള്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു. ഇതിനു പുറമേ ഇസ്ളാമിക തീവ്രവാദികളുടെ സാന്നിധ്യം സിറിയയുടെ അവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാസായുധം പ്രയോഗിച്ചു എന്നാരോപിച്ചുകൊണ്ട് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങള്‍ സിറിയയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണം ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്.
Image: /content_image/News/News-2018-06-02-01:08:23.jpg
Keywords: സിറിയ

7909
Category: 18
Sub Category:
Heading: മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം നാളെ
Content: കൊല്ലം: കൊല്ലം രൂപതയുടെ നിയുക്ത മെത്രാന്‍ മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം നാളെ ഉച്ചകഴിഞ്ഞു 2.30ന് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ് അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടക്കും. ചടങ്ങുകള്‍ക്കു കൊല്ലം രൂപത ബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പുനലൂര്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ സഹകാര്‍മികരായിരിക്കും. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചന സന്ദേശം നല്‍കും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം അനുഗ്രഹ പ്രഭാഷണം നടത്തും. കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും മുന്നൂറില്‍പ്പരം വൈദികരും ദിവ്യബലി അര്‍പ്പണത്തിലും തിരുക്കര്‍മങ്ങളിലും പങ്കുചേരും. മെത്രാഭിഷേക ചടങ്ങ് ഹരിത ചട്ടങ്ങൾ പാലിച്ച് ലളിതമായ രീതിയിലാണ് നടത്തുന്നത്.
Image: /content_image/India/India-2018-06-02-01:13:24.jpg
Keywords: പോൾ മുല്ലശേരി, കൊല്ലം

7910
Category: 1
Sub Category:
Heading: കാനഡയിലെ നിയമങ്ങള്‍ മതസ്വാതന്ത്ര്യത്തിനു ഭീഷണി: യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: കാനഡയുടെ സ്വവര്‍ഗ്ഗാനുകൂല നിയമങ്ങളും, നയങ്ങളും മതസ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് വിവരിക്കുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു അദ്ദേഹം. ഭ്രൂണഹത്യ, ദയാവധം എന്നീ വിഷയങ്ങളില്‍ ഡോക്ടര്‍മാരുടെ മനസാക്ഷിക്കും, വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരേ ഒണ്ടാറിയോയിലെ ക്രിസ്ത്യന്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിയമപോരാട്ടത്തെക്കുറിച്ചും, ലിംഗപരമായ വ്യക്തിത്വാവകാശങ്ങള്‍ ശിശുക്ഷേമ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കനേഡിയന്‍ നിയമങ്ങളും നയങ്ങളും കാനഡയിലെ മാത്രമല്ല, അമേരിക്കയിലേയും, അന്താരാഷ്ട്ര തലത്തിലേയും മതസ്വാതന്ത്ര്യത്തിനു ഭീഷണിയാണെന്ന് പോംപിയോ പറഞ്ഞു. മനുഷ്യാവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മൗലീകാവകാശം മതസ്വാതന്ത്ര്യമാണെന്നും, അമേരിക്കയുടെ അതിര്‍ത്തിക്ക് പുറത്തുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ അമേരിക്ക കാഴ്ചക്കാരായി കണ്ടുനില്‍ക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുമായുള്ള ബന്ധം കണക്കിലെടുക്കാതെ, പക്ഷപാതരഹിതമായി മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കയുടെ അംബാസഡറായ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. മ്യാന്‍മറില്‍ രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചും, ഉത്തരകൊറിയയില്‍ നടക്കുന്ന മതപീഡനങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് “മിനിസ്റ്റീരിയല്‍ ടോ അഡ്വാന്‍സ് റിലീജിയസ് ഫ്രീഡം” എന്ന പേരില്‍ ജൂലൈ 25, 26 തിയതികളിലായി വാഷിംഗ്‌ടണില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നുണ്ടെന്നും പോംപിയോ പ്രഖ്യാപിച്ചു. മതനേതാക്കള്‍, നയതന്ത്രജ്ഞര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
Image: /content_image/News/News-2018-06-02-01:24:09.jpg
Keywords: കാനഡ

7911
Category: 18
Sub Category:
Heading: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു കുറവിലങ്ങാട്ടേക്കു ക്ഷണം
Content: കുറവിലങ്ങാട്: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട്ടേക്കു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ക്ഷണം. കുറവിലങ്ങാട്ടെത്തണമെന്ന നാനാജാതി മതസ്ഥരായവരുടെ ആഗ്രഹം കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ മാര്‍പാപ്പയെ അറിയിച്ചു. കുറവിലങ്ങാട് മുന്‍ അസി.വികാരി ഫാ. ഇമ്മാനുവല്‍ പാറേക്കാട്ടുവഴിയാണ് മാര്‍പാപ്പയെ ക്ഷണപത്രം നല്‍കി കുറവിലങ്ങാട്ടേക്കു ക്ഷണിച്ചത്. ആര്‍ച്ച്പ്രീസ്റ്റ് ഇറ്റാലിയന്‍ ഭാഷയില്‍ തയാറാക്കിയ ക്ഷണപത്രമാണ് ഫാ. ഇമ്മാനുവല്‍ മാര്‍പാപ്പായ്ക്കു കൈമാറിയത്. റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട് മുന്‍പ് മാര്‍പാപ്പയെ സന്ദര്‍ശിച്ചവേളയില്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കുറവിലങ്ങാട്ട് സേവനം ചെയ്തതായി അറിയിച്ചപ്പോള്‍ ഈ സ്ഥലം സന്ദര്‍ശിക്കാനുള്ള ആഗ്രഹം മാര്‍പാപ്പ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വകാര്യസന്ദര്‍ശനത്തിന് അവസരം ലഭിച്ചപ്പോള്‍ രേഖാമൂലം ക്ഷണപത്രം നല്‍കിയത്. സന്തോഷസൂചകമായി തിരുസ്വരൂപം കൈമാറുകയും ചെയ്തു. തടിയില്‍ തീര്‍ത്ത രൂപമാണ് സമ്മാനിച്ചത്. വിശ്വാസിമൂഹത്തിന് അനുഗ്രഹാശംസകള്‍ നേരുന്നതായും മാര്‍പാപ്പ അറിയിച്ചു.
Image: /content_image/India/India-2018-06-02-01:30:20.jpg
Keywords: കുറവില

7912
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്ക് പിന്നില്‍ പൈശാചിക ശക്തി: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്ക് പിന്നില്‍ പൈശാചിക ശക്തിയാണെന്നു ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വെള്ളിയാഴ്ച (01/06/18) സാന്താ മാര്‍ത്ത കപ്പേളയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വചന സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി പീഡനമേല്‍ക്കേണ്ടി വരുന്നവര്‍ നിരവധിയാണെന്നും ക്രൈസ്തവ വിശ്വാസത്തെയും സ്ത്രീപുരുഷന്മാരിലുള്ള ദൈവിക ഛായയേയും ഐക്യത്തെയും നശിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കയാണെന്നും പാപ്പാ പറഞ്ഞു. നരകുലത്തെ നശിപ്പിക്കുന്നതിന് ശാരീരികമായും ധാര്‍മ്മികമായും സാസ്കാരികമായും സ്ത്രീപുരുഷന്മാരെ ഇല്ലാതാക്കുന്നതിന് ആയുധനിര്‍മ്മാണ ശാലകള്‍ നടത്തുന്നവര്‍ നിരവധിയാണ്. പട്ടിണി, അടിമത്തം, സാസ്കാരിക കോളനിവത്ക്കരണം, യുദ്ധങ്ങള്‍ എന്നിവയുടെയല്ലാം പിന്നില്‍ സാത്താനാണ്. അടിമത്തത്തിന്‍റെ രൂപങ്ങള്‍ നിരവധിയാണ്. മാനവ ഔന്നത്യം നശിപ്പിക്കുകയാണ് ആത്യന്തികമായി സാത്താന്‍ ലക്ഷ്യമിടുന്നതെന്നും അതിനു വേണ്ടിയാണ് പീഡനം അഴിച്ചുവിടുന്നതെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2018-06-02-15:06:26.jpg

7913
Category: 1
Sub Category:
Heading: പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് അഭയമായി 'സിസ്‌റ്റേഴ്‌സ് ഓഫ് നസ്രത്ത്'; പിന്തുണയുമായി പ്രോലൈഫ് സമിതിയും
Content: കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ചോരകുഞ്ഞിന് അഭയമൊരുക്കി സിസ്‌റ്റേഴ്‌സ് ഓഫ് നസ്രത്ത് സന്യാസിനിമാര്‍. ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സിസ്‌റ്റേഴ്‌സ് ഓഫ് നസ്രത്ത് സന്യാസിനിമാരുടെ മേല്‍നോട്ടത്തില്‍ അങ്കമാലി പാദുവാപുരത്തു പ്രവര്‍ത്തിക്കുന്ന ശിശുഭവനിലേക്കു മാറ്റിയത്. ആരോഗ്യസ്ഥിതി തൃപ്തികരമെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു നിയമനടപടികള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ ഏറ്റെടുത്തു. തുടര്‍ന്നാണ് ശിശുഭവനു കൈമാറിയത്. ശിശുഭവന്റെ ചുമതല വഹിക്കുന്ന സിസ്റ്റര്‍ ജൂലിറ്റ് കുഞ്ഞിനെ ഏറ്റുവാങ്ങി. ദന്പതികളോടു തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്നു വീണ്ടും കൗണ്‍സലിംഗ് നല്‍കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ പറഞ്ഞു. കുഞ്ഞിനും കുടുംബത്തിനും പൂര്‍ണ്ണ പിന്തുണയും സഹായവും അറിയിച്ച് കെസിബിസി പ്രോലൈഫ് സമിതി അംഗങ്ങള്‍ എളമക്കര പോലീസ് സ്റ്റേഷനില്‍ എത്തിയിരിന്നു. കുഞ്ഞിനെ ഉപേക്ഷിച്ച പിതാവ് ബിറ്റോയ്ക്കു ആവശ്യമായ കൗൺസിലിംഗും ഇതരസഹായവും നല്‍കാന്‍ തയാറാണെന്ന് ജനറല്‍ സെക്രട്ടറി സാബുജോസ് പറഞ്ഞു. നാലാമത് ഒരു കുഞ്ഞ് കൂടി ഉണ്ടാകുമ്പോള്‍ അതിനെ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ ജാതി മതഭേദമന്യേ നിലപാട് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിനു പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിറന്ന പെണ്‍കുഞ്ഞിനെയാണു ദമ്പതികള്‍ അന്നു രാത്രി എട്ടോടെ തീര്‍ത്ഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഉപേക്ഷിച്ചത്.
Image: /content_image/News/News-2018-06-03-01:59:01.jpg
Keywords: കുഞ്ഞ