Contents

Displaying 7631-7640 of 26160 results.
Content: 7944
Category: 9
Sub Category:
Heading: അനുഗ്രഹ സാക്ഷ്യങ്ങൾക്ക് കാതോർത്ത് വീണ്ടും ബഥേൽ; ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന്
Content: ബർമിങ്ഹാം: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുമ്പോൾ പ്രകടമായ ദൈവികാനുഗ്രഹങ്ങളുടെ നേർ സാക്ഷ്യങ്ങൾ, പ്രധാനമായും റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിച്ച കൺവെൻഷനിൽ അസാധ്യങ്ങൾ സാധ്യമായ അനുഗ്രഹ സാക്ഷ്യങ്ങൾ, ഇത്തവണ അനേകരുടെ വിശ്വാസജീവിതത്തിന് കരുത്തേകും. കഴിഞ്ഞ പത്ത് ദിവസത്തെ ഒരുമിച്ചുള്ള ശക്തമായ പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി സോജിയച്ചൻ കൺവെൻഷൻ നയിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ്‌ മാർ. ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹമേകാൻ ഇത്തവണയും കൺവെൻഷനിൽ എത്തിച്ചേരും. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക മിഷേൽ മോറാൻ കൺവെൻഷനിൽ പങ്കെടുക്കും. പ്രകടമായ ദൈവപരിപാലനയ്ക്കു പ്രത്യുത്തരമേകി അനേകർക്ക്‌ സാക്ഷ്യമാകാൻ സെഹിയോനിൽ മുഴുവൻ സമയ ശുശ്രൂഷകയായിമാറിയ സിൽവി സാബുവും ഇത്തവണ വചനവേദിയിലെത്തും. ജൂൺ മാസത്തിൽ ഈശോയുടെ തിരുഹൃദയ ഭക്തിയിൽ വിശ്വാസികൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. മാഞ്ചസ്റ്ററിൽ നടന്ന എബ്‌ളൈസ്‍ 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും ജൂൺ 9 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-06-07-03:51:30.jpg
Keywords: രണ്ടാം ശനി
Content: 7945
Category: 1
Sub Category:
Heading: ഫ്രാന്‍സിസ്‌ പാപ്പായ്ക്കു യുഎഇയിലേക്ക് ക്ഷണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ്‌ പാപ്പയെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ( യുഎഇ) ക്ഷണിച്ചുകൊണ്ട് യുഎഇ വിദേശ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയിഖ് അബ്ദുല്ല ബിന്‍ സായിദ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി വത്തിക്കാനിലെത്തിയപ്പോഴാണ് ഫ്രാന്‍സിസ് പാപ്പയെ അദ്ദേഹം അറേബ്യന്‍ ഐക്യനാട്ടിലേക്കു പ്രത്യേകം ക്ഷണിച്ചത്. കൂടിക്കാഴ്‌ചക്കിടക്ക് അബുദാബി കിരീടാവകാശിയും, സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയിഖ് മൊഹമ്മദ്‌ ബിന്‍ സായിദിന്റെ സന്ദേശം അദ്ദേഹം പാപ്പാക്ക് കൈമാറി. മധ്യപൂര്‍വ്വേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും, അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വത്തിക്കാനുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് ഷെയിഖ് അബ്ദുല്ല ബിന്‍ സായിദ് പാപ്പാക്ക് ഉറപ്പു നല്‍കി. അല്‍ അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം ഡോ. അഹ്മദ്‌ അല്‍ തയ്യേബുമായിട്ടുള്ള പാപ്പായുടെ സൗഹൃദം ചൂണ്ടിക്കാട്ടിയ അദ്ദേഹം ലോക സമാധാനത്തിനായി ഫ്രാന്‍സിസ്‌ പാപ്പ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലും, ലോകത്ത്‌ സമാധാനവും, സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുവാന്‍ യുഎഇ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് ഫ്രാന്‍സിസ്‌ പാപ്പാ അദ്ദേഹത്തെ അറിയിച്ചു. വത്തിക്കാനിലെ യുഎഇ നോണ്‍ റെസിഡന്റ് അംബാസഡറായ ഡോ. ഹെസ്സാ അബദുല്ല അല്‍ ഒതൈബയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുഎഇ സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ്‌ പാപ്പായെ വീണ്ടും ക്ഷണിച്ചിട്ടാണ് ഷെയിഖ് അബ്ദുല്ല ബിന്‍ സായിദ് മടങ്ങിയത്.
Image: /content_image/News/News-2018-06-07-04:49:25.jpg
Keywords: അബുദാബി, ഗള്‍ഫ
Content: 7946
Category: 1
Sub Category:
Heading: പീഡനത്തിന് ഇരയായ ക്രിസ്ത്യന്‍ വനിതകളെ തുറന്നുകാട്ടി ‘Me Too’
Content: റോം: വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിന് ഇരയായി നരകയാതനകള്‍ അനുഭവിച്ച ക്രൈസ്തവ വനിതകളെ തുറന്നുകാട്ടി ‘#Me Too’ ക്യാംപെയിന് പുതിയ മാനം. നൈജീരിയന്‍ ക്രൈസ്തവ വിശ്വാസി റെബേക്ക ബ്രിട്രുസ്‌, ഇന്ത്യന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മീന, ഇറാഖി സ്വദേശിയായ ദലാല്‍ തുടങ്ങിയവര്‍ അനുഭവിച്ച പീഡന കഥകളാണ് '#Me Too' പ്രചാരണത്തില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. ലൈംഗീകാതിക്രമത്തിനിരയായ വനിതകള്‍ ‘#Me Too’ എന്ന ഹാഷ്ടാഗില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാക്കിയ പ്രചാരണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം വാനിറ്റി ഫെയര്‍ മാഗസിന്റെ ഇറ്റാലിയന്‍ എഡിഷനില്‍ പ്രത്യക്ഷപ്പെട്ട റെബേക്ക ബ്രിട്രുസ്‌ എന്ന നൈജീരിയന്‍ ക്രൈസ്തവ വനിതയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. “അവര്‍ എന്നെ മാനഭംഗപ്പെടുത്തി, രണ്ടു വര്‍ഷത്തോളം തടവിലിട്ടു, എന്റെ ആണ്‍മക്കളില്‍ ഒരാളെ കൊന്നു, എന്നെ ഒരു അടിമയായി വിറ്റു" എന്നാണ് ബ്രിട്രുസ്‌ താന്‍ അനുഭവിച്ച വേദനകളുടെ സംക്ഷിപ്ത തലക്കെട്ടായി മാഗസിനില്‍ നല്‍കിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുവാനുള്ള ബോക്കോഹറാം തീവ്രവാദികളുടെ സമ്മര്‍ദ്ധത്തെ നേരിട്ട റെബേക്ക ബ്രിട്രുസ്‌ സ്വന്തം മകനെ തീവ്രവാദികള്‍ നിഷ്ഠൂരമായി കൊല്ലുന്നത് വേദനയോടെ നോക്കി കണ്ട സ്ത്രീയാണ്. നിരവധി തവണ മാനഭംഗത്തിന് ഇരയായ റെബേക്കയുടെ ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല്ലപ്പെട്ടിരിന്നു. #{red->none->b->Must Read: ‍}# {{ "മനസിലേറ്റ മുറിവുകളില്‍ നിന്ന് ഇന്നും രക്തം പൊടിയുന്നുണ്ട്": കാണ്ഡമാലിലെ നടുക്കുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ മീനാ ബര്‍വ -> http://www.pravachakasabdam.com/index.php/site/news/2346 }} ഒഡീഷായിലെ കാണ്ഡമാലില്‍ ഹൈന്ദവ വര്‍ഗ്ഗീയവാദികളില്‍ നിന്നും ക്രൂര മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീനയെന്ന ഇന്ത്യന്‍ കന്യാസ്ത്രീ അനുഭവിച്ച യാതനയാണ് #StopInDifference എന്ന അടയാളത്തോടെ മാഗസിനില്‍ ഉള്ളത്. “അവര്‍ എന്നെ മാനഭംഗപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു, അഞ്ചു കിലോമീറ്ററോളം അവര്‍ എന്നെ നഗ്നയാക്കി നടത്തി” എന്ന സിസ്റ്റര്‍ മീനയുടെ വാക്കുകള്‍ മാഗസിനില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. 17 വയസ്സുള്ളപ്പോഴാണ് ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തീവ്രവാദികള്‍ ദലാലിനെ തട്ടിക്കൊണ്ട് പോയി ലൈംഗീക അടിമയായി വിറ്റത്. 9 മാസങ്ങള്‍ക്കുള്ളില്‍ 9 പുരുഷന്‍മാര്‍ക്ക്‌ ദലാല്‍ വില്‍ക്കപ്പെട്ടു. #NotJustYou എന്നെഴുതിയ അടയാളവുമായി നില്‍ക്കുന്ന ദലാലിന്റെ ചിത്രമാണ് വാനിറ്റി ഫെയര്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ ഏറ്റവും പ്രചാരമുള്ള വനിതാ മാഗസിനുകളില്‍ ഒന്നാണ് വാനിറ്റി ഫെയര്‍. അന്താരാഷ്‌ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ്‌ റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (ACN) ആണ് ക്രൈസ്തവ വനിതകള്‍ അനുഭവിച്ച പീഡന കഥ വാനിറ്റി ഫെയറില്‍ നല്‍കുവാന്‍ പ്രത്യേക ഇടപെടല്‍ നടത്തിയത്. സ്വന്തം മതവിശ്വാസം കാരണം സ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് പ്രചാരണത്തിന് പിന്നിലെ ലക്ഷ്യമെന്ന് എയിഡ്‌ റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് ഇറ്റലിയുടെ ഡയറക്ടറായ അലസ്സാണ്ട്രോ മോണ്ടെഡൂറോ വ്യക്തമാക്കി.
Image: /content_image/News/News-2018-06-07-06:44:58.jpg
Keywords: പീഡന
Content: 7947
Category: 1
Sub Category:
Heading: ആലപ്പുഴയിൽ വൈദികൻ വാഹനാപകടത്തിൽ മരിച്ചു
Content: ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാരാരികുളത്തുണ്ടായ വാഹനാപകടത്തിൽ വൈദികന്‍ മരിച്ചു. വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരിയായ ഫാ. ഫ്രാൻസിസ് രാജു കാക്കരിയിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെ തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്. കഞ്ഞിപ്പാടം സ്വദേശിയ്ക്കൊപ്പം ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദികന്‍റെ ജീവൻ രക്ഷിക്കാനായില്ല. തുമ്പോളി പള്ളി, തുറവൂർ മരിയപുരം സെന്‍റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ലത്തീൻ ലിറ്റർജി സംഗീതത്തിൽ പ്രാവീണ്യം നേടിയ ഫാ. ഫ്രാൻസിസ് രാജു കാക്കരയിൽ ലത്തീൻ സഭയിലെ പ്രഗത്ഭനായ സംഗീതജ്ഞനായിരിന്നു. മൃതദേഹം നാളെ രാവിലെ വെട്ടയ്ക്കൽ സെൻറ് ആൻറണീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും, അവിടെനിന്നും പൊതുദർശനത്തിനായി തൈക്കൽ അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് കൊണ്ടുപോവും നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തൈക്കൽ പള്ളിയിൽ മൃതസംസ്കാര കർമ്മം നടക്കും. ചേർത്തല തെക്കുപഞ്ചായത്ത് തൈക്കൽ കാക്കരി വീട്ടിൽ ആന്‍റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്.
Image: /content_image/News/News-2018-06-07-09:10:48.jpg
Keywords: വൈദിക
Content: 7948
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം അവസാനിപ്പിക്കുവാന്‍ ദൃഢ പ്രതിജ്ഞയുമായി ഇറ്റാലിയന്‍ മന്ത്രി
Content: റോം: കത്തോലിക്ക വിശ്വാസിയും കടുത്ത പ്രോലൈഫ് വക്താവുമായ ലോറെന്‍സോ ഫോണ്ടാന ഇറ്റലിയുടെ ഫാമിലി ആന്‍ഡ് ഡിസേബിലിറ്റീസ് വകുപ്പിനെ നയിക്കും. സ്ത്രീഹത്യയുടെ പ്രധാന കാരണങ്ങളില്‍ ഒന്ന് അബോര്‍ഷനാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഗര്‍ഭഛിദ്രം അവസാനിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുമെന്ന് വാഗ്ദാനം ചെയ്തു. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ ഫോണ്ടാന ഇറ്റലിയില്‍ നടക്കുന്ന പ്രോലൈഫ് പരിപാടികളിലെ സജീവ പങ്കാളിയാണ്. തന്റെ വിദേശനയത്തിന്റെ ഭാഗമായി ആഗോളതലത്തിലുള്ള ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്നുംഫോണ്ടാന പറഞ്ഞു. കുടുംബങ്ങള്‍ക്കുള്ള സഹായവും, 'ജനനനിരക്ക് വര്‍ദ്ധനവും' താന്‍ മുന്‍ഗണനകൊടുക്കുന്ന കാര്യങ്ങളില്‍ പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റലിയിലെ ജനനനിരക്ക് വര്‍ദ്ധിപ്പിക്കുക എന്നത് തന്റെ മുന്‍ഗണനകളില്‍ പ്രധാനപ്പെട്ടതാണെന്ന് സത്യപ്രതിജ്ഞക്ക് ശേഷം നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദയാവധത്തിനെതിരെയും ശക്തമായ നിലപാടുകളാണ് ഫോണ്ടാനക്കുള്ളത്. നേരത്തെ അപൂര്‍വ്വ രോഗം ബാധിച്ച ലിവര്‍പൂളിലെ ആല്‍ഫി ഇവാന്‍ എന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ മാറ്റിയ ദിവസം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ദുഖാചരണത്തിന്റെ ദിനമാണെന്നാണ് ഫോണ്ടാന പറഞ്ഞത്. അതേസമയം സ്വവര്‍ഗ്ഗവിവാഹത്തിനും അബോര്‍ഷനും എതിരെയുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലിബറല്‍ ചിന്താഗതിക്കാരെ ഭയത്തിലാഴ്ത്തിരിക്കുകയാണ്. ഇറ്റലിയിലെ വിവാദമായ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് നീണ്ട മാസങ്ങള്‍ക്ക് ശേഷമാണ് ഗവണ്‍മെന്റ് രൂപീകൃതമായതെങ്കിലും ഫാമിലി ആന്‍ഡ് ഡിസേബിലിറ്റീസ് വകുപ്പ് ഫോണ്ടാനയുടെ കൈകളില്‍ എത്തിയത് ഇറ്റാലിയന്‍ ക്രൈസ്തവര്‍ക്ക് പുതിയ പ്രതീക്ഷയാണ് പകരുന്നത്.
Image: /content_image/News/News-2018-06-07-10:18:19.jpg
Keywords: ഇറ്റലി
Content: 7949
Category: 1
Sub Category:
Heading: ആഫ്രിക്ക നേരിടുന്നത് കനത്ത ദിവ്യകാരുണ്യ ദാഹം: ദുഃഖം പങ്കുവച്ച് മിഷ്ണറി വൈദികന്‍
Content: കാര: വൈദികരുടെ അഭാവത്തിൽ, ആഫ്രിക്കൻ സഭയില്‍ വിശ്വാസികള്‍ കടുത്ത ദിവ്യകാരുണ്യ ദാഹം അനുഭവിക്കുന്നുവെന്ന് മിഷ്ണറി വൈദികന്റെ വെളിപ്പെടുത്തല്‍. ആഫ്രിക്കൻ മിഷൻ സൊസൈറ്റിയിലെ ഐവേറിയൻ തിയോളജിയനായ ഫാ. ഡൊണാൾഡ് സഗോറാണ് ആഫ്രിക്ക നേരിടുന്ന ആത്മീയ വെല്ലുവിളിയെ പുറംലോകത്തെ അറിയിച്ചത്. മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ദിവ്യകാരുണ്യമാണെന്നും മുൻകാലങ്ങളിലേക്കാൾ ശക്തമായ ഇടയ സാന്നിദ്ധ്യവും വിശ്വാസികളുടെ കൂട്ടായ്മയും മിഷ്ണറി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു, രോഗികളെ സൗഖ്യപ്പെടുത്തുകയും പീഡിതരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ ഈശോയുടെ സാന്നിദ്ധ്യം സുവിശേഷ പ്രഘോഷണത്തിന് ഏറ്റവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ കുർബാനയാണ് സഭയുടെ നിലനില്പെന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഉദ്ദരിച്ച അദ്ദേഹം വൈദികരുടെ അസാന്നിദ്ധ്യത്തിൽ കൂദാശകളിലുള്ള കുറവുകള്‍ മൂലം വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുവെന്നും ദിവ്യകാരുണ്യത്തിന്റെ അഭാവമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടി. വിളവിന്റെ നാഥനോട് സുവിശേഷ വേലക്കാരെ അയക്കണമെന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമായി വിശ്വാസികളുടെ സംശയങ്ങൾ പരിഹരിക്കാനും തയാറാകണം. കൂട്ടായ പരിശ്രമം വഴി വിശ്വാസികളെ ദിവ്യകാരുണ്യ ഭക്തിയിൽ വളർത്തുവാനാണ് വൈദിക ദൈവവിളിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2018-06-07-17:49:00.jpg
Keywords: ആഫ്രിക്ക
Content: 7950
Category: 18
Sub Category:
Heading: മതേതര, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: കെ‌സി‌ബി‌സി
Content: കൊച്ചി: ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര, ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന ഭരണഘടനാവകുപ്പുകള്‍ സംരക്ഷിക്കപ്പെടണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). വര്‍ഷകാല സമ്മേളനത്തിനു ശേഷം ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയാധികാരത്തിലേക്കുള്ള എളുപ്പവഴിയായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും അനാവശ്യ ഭയാശങ്കകളും സൃഷ്ടിക്കുന്നതും ധ്രുവീകരണം നടത്തുന്നതും അപകടകരമാണെന്നും കെ‌സി‌ബി‌സി പറഞ്ഞു. കേരള സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും മൂന്നു ദിവസമായി എറണാകുളം പിഒസിയില്‍ നടന്ന കെസിബിസി വര്‍ഷകാല സമ്മേളനം ചര്‍ച്ച ചെയ്തു. വൈവിധ്യത്തില്‍ ഐക്യപ്പെട്ട് കാരുണ്യദൗത്യത്തിലൂടെ ക്രൈസ്തവ സാക്ഷ്യം നല്‍കാനുള്ള സിബിസിഐ ആഹ്വാനത്തിന്റെ വെളിച്ചത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കു സമ്മേളനം രൂപം നല്കി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-06-08-01:28:06.jpg
Keywords: കെ‌സി‌ബി‌സി
Content: 7951
Category: 18
Sub Category:
Heading: ഭൂമിവില്പന: നിക്ഷിപ്ത താത്പര്യക്കാര്‍ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നുവെന്നു ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിവില്പനയിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടു ചില നിക്ഷിപ്ത താത്പര്യക്കാര്‍ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നുവെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. സഭയിലെ പ്രശ്‌നങ്ങള്‍ സഭയ്ക്കുള്ളില്‍ പരിഹരിക്കാനാകും. അത് അങ്ങനെ തന്നെയാവണം. കോലം കത്തിക്കല്‍ പോലുള്ള തരംതാണ നടപടികളെ കെസിബിസി ശക്തമായി അപലപിക്കുന്നു. സഭയിലെ പ്രശ്‌നങ്ങള്‍ക്കു ന്യായമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണുകയാണു വേണ്ടത്. ചര്‍ച്ച് ആക്ട് പോലുള്ള തെറ്റായ നിയമനിര്‍മാണങ്ങള്‍ക്കായി വാദിക്കുന്നവരും വിഷയത്തില്‍ നിക്ഷിപ്ത താത്പര്യങ്ങളോടെ ഇടപെടുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു.
Image: /content_image/India/India-2018-06-08-01:31:52.jpg
Keywords: സൂസ
Content: 7952
Category: 18
Sub Category:
Heading: കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും ഇന്നും നാളെയും
Content: കടുത്തുരുത്തി: പ്രസിദ്ധമായ കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും ഇന്നും നാളെയും നടക്കും. നാളെയാണ് 12മത് ഇരട്ടകളുടെ മഹാസംഗമം. കഴിഞ്ഞ വര്‍ഷത്തെ സംഗമത്തില്‍ 1,356 ഇരട്ടകളാണ് പങ്കെടുത്തത്. ഇക്കുറി 1,500 ഇരട്ടകളെയാണ് ഇടവക പ്രതീക്ഷിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഇരട്ടവൈദികര്‍ അര്‍പ്പിക്കുന്ന ദിവ്യബലി ഈ വര്‍ഷത്തെ തിരുനാളിന്റെ പ്രത്യേകതയാണ്. ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷയ്ക്കു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിക്കും. ഇന്ന് രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. വൈകിട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശംമാര്‍ ജേക്കബ് മുരിക്കന്‍. തുടര്‍ന്ന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന. 8.30ന് ഇരട്ടകളുടെ രജിസ്‌ട്രേഷന്‍. 9.30ന് കര്ദി്നാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി. ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, ഫാ. ജോസഫ് ചൂളപ്പറന്പില്‍ സിഎംഐ, ഫാ. തോമസ് ചൂളപ്പറന്പില്‍ (ചങ്ങനാശേരി), ഫാ. റോജി മനയ്ക്കപ്പറന്പില്‍ സിഎംഐ, ഫാ. റെജി മനയ്ക്കപ്പറന്പില്‍ സിഎംഐ, ഫാ.ജസ്റ്റിന്‍ കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ബെന്നി കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ജോസഫ് കൊല്ലംകൊന്പില്‍ (ഇടുക്കി), ഫാ. ആന്റണി കൊല്ലംകൊന്പില്‍ സിഎസ്ടി, ഫാ. ബിബിന്‍ മറ്റത്തില്‍ സിഎസ്ടി, ഫാ. സിബിന്‍ മറ്റത്തില്‍ സിഎസ്ടി, ഫാ. മാര്‍ട്ടിന്‍ പുതുപ്പള്ളിയില്‍ എംഎസ്ടി, ഫാ. ജോസഫ് പുതുപ്പള്ളിയില്‍ എംഎസ്എഫ്എസ്, ഫാ. ജിസ് കളപ്പുരയ്ക്കല്‍ (തലശേരി), ഫാ. ജിത്തു കളപ്പുരയ്ക്കല്‍ (തലശേരി), ഫാ. ജസ്റ്റിന്‍ തയ്യില്‍ (നോര്‍ബര്‍ട്ടെയന്‍സ്), ഫാ. അഗസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി എന്നീ ഇരട്ട വൈദികര്‍ സമൂഹബലിയില്‍ സഹകാര്‍മികത്വം വഹിക്കും. 11.15ന് ഇരട്ടകളുടെ തിരുനാള്‍ പ്രദക്ഷിണം, 12.15ന് സമര്‍പ്പണ ശുശ്രൂഷ. വൈകിട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാന. ഫാ. മാത്യു കോലത്ത്. തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും. 126 ഇരട്ടകളാണ് കോതനല്ലൂര്‍ ഇടവകയിലുള്ളത്.
Image: /content_image/India/India-2018-06-08-01:37:06.jpg
Keywords: ഇരട്ട
Content: 7953
Category: 1
Sub Category:
Heading: ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കാമോ?
Content: വത്തിക്കാന്‍ സിറ്റി: ഇന്ന് ജൂണ്‍ 8 ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു മിനിറ്റ് ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ വിവിധ കത്തോലിക്ക സംഘടനകളുടെ ആഹ്വാനം. മുന്‍വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ഇതേ ദിവസം നടത്തിയ സമാധാന പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയായി തന്നെയാണ് ഇത്തവണയും പ്രാര്‍ത്ഥിക്കുവാന്‍ വിവിധ സംഘടനകള്‍ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. 2014 ജൂണ്‍ എട്ടാം തിയതി വത്തിക്കാനില്‍ ഇസ്രായേല്‍ പ്രസിഡന്റായിരിന്ന ഷിമോണ്‍ പെരസ്, പലസ്തീനയുടെ പ്രസിഡന്‍റ് മെഹമൂദ് അബാസിനൊപ്പം മാര്‍പാപ്പ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 'സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പയോടൊപ്പം ഒരു നിമിഷം' എന്ന പേരില്‍ പ്രാര്‍ത്ഥന നടത്തുന്നത്. ഉച്ചക്ക് ഒരു മണിക്ക് നാം എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലും ഏത് സാഹചര്യത്തില്‍ ആയാലും ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2018-06-08-03:03:12.jpg
Keywords: പ്രാര്‍ത്ഥ