category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും ഇന്നും നാളെയും
Contentകടുത്തുരുത്തി: പ്രസിദ്ധമായ കോതനല്ലൂര്‍ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും ഇന്നും നാളെയും നടക്കും. നാളെയാണ് 12മത് ഇരട്ടകളുടെ മഹാസംഗമം. കഴിഞ്ഞ വര്‍ഷത്തെ സംഗമത്തില്‍ 1,356 ഇരട്ടകളാണ് പങ്കെടുത്തത്. ഇക്കുറി 1,500 ഇരട്ടകളെയാണ് ഇടവക പ്രതീക്ഷിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഇരട്ടവൈദികര്‍ അര്‍പ്പിക്കുന്ന ദിവ്യബലി ഈ വര്‍ഷത്തെ തിരുനാളിന്റെ പ്രത്യേകതയാണ്. ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷയ്ക്കു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിക്കും. ഇന്ന് രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. വൈകിട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശംമാര്‍ ജേക്കബ് മുരിക്കന്‍. തുടര്‍ന്ന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന. 8.30ന് ഇരട്ടകളുടെ രജിസ്‌ട്രേഷന്‍. 9.30ന് കര്ദി്നാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി. ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, ഫാ. ജോസഫ് ചൂളപ്പറന്പില്‍ സിഎംഐ, ഫാ. തോമസ് ചൂളപ്പറന്പില്‍ (ചങ്ങനാശേരി), ഫാ. റോജി മനയ്ക്കപ്പറന്പില്‍ സിഎംഐ, ഫാ. റെജി മനയ്ക്കപ്പറന്പില്‍ സിഎംഐ, ഫാ.ജസ്റ്റിന്‍ കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ബെന്നി കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ജോസഫ് കൊല്ലംകൊന്പില്‍ (ഇടുക്കി), ഫാ. ആന്റണി കൊല്ലംകൊന്പില്‍ സിഎസ്ടി, ഫാ. ബിബിന്‍ മറ്റത്തില്‍ സിഎസ്ടി, ഫാ. സിബിന്‍ മറ്റത്തില്‍ സിഎസ്ടി, ഫാ. മാര്‍ട്ടിന്‍ പുതുപ്പള്ളിയില്‍ എംഎസ്ടി, ഫാ. ജോസഫ് പുതുപ്പള്ളിയില്‍ എംഎസ്എഫ്എസ്, ഫാ. ജിസ് കളപ്പുരയ്ക്കല്‍ (തലശേരി), ഫാ. ജിത്തു കളപ്പുരയ്ക്കല്‍ (തലശേരി), ഫാ. ജസ്റ്റിന്‍ തയ്യില്‍ (നോര്‍ബര്‍ട്ടെയന്‍സ്), ഫാ. അഗസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി എന്നീ ഇരട്ട വൈദികര്‍ സമൂഹബലിയില്‍ സഹകാര്‍മികത്വം വഹിക്കും. 11.15ന് ഇരട്ടകളുടെ തിരുനാള്‍ പ്രദക്ഷിണം, 12.15ന് സമര്‍പ്പണ ശുശ്രൂഷ. വൈകിട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാന. ഫാ. മാത്യു കോലത്ത്. തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും. 126 ഇരട്ടകളാണ് കോതനല്ലൂര്‍ ഇടവകയിലുള്ളത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-08 06:08:00
Keywordsഇരട്ട
Created Date2018-06-08 06:07:06