Contents

Displaying 7671-7680 of 25133 results.
Content: 7984
Category: 1
Sub Category:
Heading: സുവിശേഷ പ്രഘോഷണം ലാഭമുണ്ടാക്കാനുള്ളതല്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഹൃദയങ്ങളെ മാനസാന്തരത്തിലേയ്ക്ക് നയിക്കുകയാണ് വചനപ്രഘോഷകന്‍റെ ദൗത്യമെന്നും സുവിശേഷ പ്രഘോഷണം ലാഭമുണ്ടാക്കാനുള്ളതല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (ജൂണ്‍ 11ാം തീയതി തിങ്കളാഴ്ച) വിശുദ്ധ ബര്‍ണബാസിന്റെ തിരുനാള്‍ ദിനത്തില്‍ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. കര്‍ത്താവ് നമ്മെ അയയ്ക്കുന്നത് ലാഭമുണ്ടാക്കാനോ പണമുണ്ടാക്കാനോ അല്ലായെന്നും അതിനാല്‍ വചന പ്രഘോഷകര്‍ കച്ചവടത്തിന്‍റെയോ, ലാഭകരമായ പദ്ധതികളുടെയോ സംരഭകരല്ലായെന്നും പാപ്പ പറഞ്ഞു. സുവിശേഷപ്രഘോഷകന്‍റെ അടയാളം ചെറിയ കാര്യങ്ങളിലും വിശ്വസ്തതയുള്ള സേവനമാണ്. സഭയിലെ സ്ഥാനം ശുശ്രൂഷിക്കപ്പെടാനുള്ളതല്ല, വിശിഷ്യ പാവങ്ങളും എളിയവരുമായവരെ ശുശ്രൂഷിക്കാനുള്ളതാണ്. സ്ഥാനക്കയറ്റം കാത്തിരിക്കുന്നവര്‍ സുവിശേഷവത്ക്കരണം എന്തെന്ന് അറിവില്ലാത്തവരാണ്. വചനം പ്രഘോഷിക്കുന്നവര്‍ അത് അനുസരിച്ചു ജീവിക്കുന്നവരാകണം. നല്ല കാര്യങ്ങള്‍ പറയാം, പക്ഷേ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ അത് പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നില്ലങ്കിലോ? പരിശുദ്ധാരൂപി നമ്മെ അയക്കുന്നത് വചനം പ്രഘോഷിക്കാന്‍ മാത്രമല്ല, സഹോദരങ്ങള്‍ക്ക് സേവനം ചെയ്തു ജീവിക്കാനുമാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും സുവിശേഷപ്രഘോഷകര്‍ ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കരുത്. അവര്‍ എന്നും സകലരുടെയും ശുശ്രൂഷകരായിരിക്കട്ടെ. വചന ശുശ്രൂഷകന്‍ തന്‍റെ പ്രവൃത്തികള്‍ക്ക് പ്രതി നന്ദി പ്രതീക്ഷിക്കേണ്ടതില്ല. കാരണം ദൈവം ദാനമായി തന്നത് ദാനമായി കൊടുക്കേണ്ടവനാണ് വചനപ്രഘോഷകന്‍. ക്രിസ്തുവിനാല്‍ വിളിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തവര്‍ ആ രക്ഷയുടെ ദാനം ഉദാരമായി പങ്കുവച്ചു ജീവിക്കേണ്ടതാണെന്നും പാപ്പ പറഞ്ഞു. ദാരിദ്ര്യത്തിലും പരിശുദ്ധാരൂപിയിലും കൂടുതല്‍ തീക്ഷ്ണമായി ജീവിക്കുവാന്‍ സമര്‍പ്പിതര്‍ പ്രാപ്തരാകട്ടെയെന്ന വാക്കുകളോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2018-06-12-12:20:48.jpg
Keywords: സുവിശേഷ, ക്രിസ്തു
Content: 7985
Category: 11
Sub Category:
Heading: 'കുരിശുരൂപമാണ് തന്റെ ഏറ്റവും അമൂല്യമായ നിധി': പോപ്പ് ഗായിക അലാനിസ് മോറിസെറ്റെ
Content: വാഷിംഗ്ടണ്‍ ഡിസി: കുരിശുരൂപമാണ് തന്റെ ഏറ്റവും വലിയ നിധിയെന്ന് സുപ്രസിദ്ധ അമേരിക്കന്‍ കനേഡിയന്‍ പോപ്പ് ഗായിക അലാനിസ് മോറിസെറ്റെ. അടുത്തിടെ ‘ദി ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തിലാണ് മോറിസെറ്റെ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടയില്‍ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിധിയെന്ത് എന്ന ചോദ്യത്തിന് 'കുരിശുരൂപം’ എന്നായിരുന്നു മോറിസെറ്റെയുടെ മറുപടി. 1956-ലെ ഹംഗേറിയന്‍ വിപ്ലവത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്യുമ്പോള്‍ തന്റെ അമ്മ കയ്യില്‍ കരുതിയ കുരിശുരൂപം പിന്നീട് തനിക്കു സമ്മാനിച്ചതാണെന്നും മോറിസെറ്റെ പറഞ്ഞു. ഗായികയെന്ന നിലയില്‍ താന്‍ കത്തോലിക്കാ സഭയോട് കടപ്പെട്ടിരിക്കുന്നതായി ഇതിനു മുന്‍പ് ‘ദി സ്റ്റാര്‍’ നു നല്‍കിയ അഭിമുഖത്തില്‍ മോറിസെറ്റെ വെളിപ്പെടുത്തിയിരിന്നു. വീട്ടില്‍ പാടുമ്പോഴെല്ലാം ഒരു ഗായികയെന്ന നിലയില്‍ ഉയരുവാന്‍ തനിക്ക് സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സഹോദരന്‍മാര്‍ തന്നെ കളിയാക്കിയിരുന്നു. എന്നാല്‍ ഒരു ദിവസം ദേവാലയത്തില്‍ പാടികൊണ്ടിരിക്കെ ‘നിന്റെ ശബ്ദം മനോഹരമാണെന്ന്’ ഒരു സഹോദരി പറഞ്ഞു. ആ അഭിനന്ദനമാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. സംഗീതത്തെ സ്നേഹിച്ച താന്‍ യേശുവിനേയും, പരിശുദ്ധ മാതാവിനേയും ആഴമായി സ്നേഹിക്കുവാന്‍ തുടങ്ങി. പരിശുദ്ധ കന്യകാമാതാവിനെ പോലെ ജീവിക്കുവാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. പോപ്പ് ഗായിക എന്നതിന് പുറമേ ഗാനരചയിതാവ്, അഭിനേത്രി എന്നീ നിലകളിലും പ്രസിദ്ധയാണ് മോറിസെറ്റെ. 1990-കളില്‍ പിന്നണി ഗായികയെന്ന നിലയില്‍ കാനഡയില്‍ പേരെടുത്ത മോറിസെറ്റെ പിന്നീട് അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്ക് കുടിയേറുകയായിരുന്നു. 1995-ല്‍ പുറത്തിറങ്ങിയ ‘ലിറ്റില്‍ പില്‍’ എന്ന റോക്ക് ആല്‍ബമാണ് താരത്തെ അമേരിക്കയില്‍ പ്രസിദ്ധയാക്കിയത്.
Image: /content_image/News/News-2018-06-13-04:44:16.jpg
Keywords: പോപ്പ്
Content: 7986
Category: 18
Sub Category:
Heading: കോലം കത്തിച്ചതില്‍ പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപതയും
Content: ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതില്‍ പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപതയും. തലശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകള്‍ക്ക് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശേരി അതിരൂപതയും രംഗത്തെത്തിയിരിക്കുന്നത്. അന്‍പതുലക്ഷത്തിലധികം വിശ്വാസികളുടെ ആത്മീയചാര്യനെ അവഹേളിക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ഇത്തരം നീചപ്രവര്‍ത്തികളുമായി മുന്നോട്ടുപോകുന്ന ഗൂഢാലോചനക്കാര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാന്‍ സഭാധികാരികള്‍ തയ്യാറാകണമെന്നു രൂപതാ യോഗം ആവശ്യപ്പെട്ടു. വിശ്വാസത്തില്‍ ഐക്യപ്പെടുന്നതിനും കൂട്ടായ്മയില്‍ വ്യാപരിക്കുന്നതിനും സഭാമക്കളെല്ലാവരും പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും ഉപവാസമനുഷ്ഠിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. അതിരൂപതാകേന്ദ്രത്തില്‍ ചേര്‍ന്ന പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പിആര്‍ ജാഗ്രതാ സമിതിയംഗങ്ങള്‍, ഫൊറോന കൗണ്‍സില്‍ സെക്രട്ടറിമാര്‍, പിതൃവേദി മാതൃജ്യോതിസ്, എകെസിസി, എസ്എംവൈഎം, യുവദീപ്തി, ഡിസിഎംഎസ് സംഘടനാഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2018-06-13-05:10:43.jpg
Keywords: ചങ്ങനാശേരി
Content: 7987
Category: 18
Sub Category:
Heading: രോഗികള്‍ക്ക്‌ സഹായമായി കോട്ടയം അതിരൂപതയുടെ ബഗ്ഗി കാറുകള്‍
Content: കോട്ടയം: കോട്ടയത്തെ സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയിലെ സേവനങ്ങള്‍ രോഗികള്‍ക്ക്‌ എളുപ്പമാക്കുവാന്‍ രണ്ട്‌ ബഗ്ഗി കാറുകള്‍ കോട്ടയം അതിരൂപത സമ്മാനിക്കും. അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ചാണ്‌ ആശുപത്രിക്ക്‌ രണ്ട്‌ `മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ക്യാബ്‌’ അതിരൂപത നല്‍കുന്നത്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ സൗകര്യം ക്രമീകരിക്കുന്നത്‌. പത്ത്‌ ഏക്കറുള്ള ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നിന്നും ഏറെ ദൂരം നടന്നാണ്‌ രോഗികള്‍ വാര്‍ഡുകളിലും ശസ്‌ത്രക്രിയാ തിയേറ്ററുകളിലും പോകുന്നത്‌. മരുന്നും ഇതര സേവന സാധ്യതകളും എത്തിക്കുന്നതിലും ദൂരം വലിയ പ്രശ്നമാണ്. വീല്‍ ചെയറുകള്‍ ഇത്രയും ദൂരം കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിച്ചാണ്‌ കോട്ടയം അതിരൂപത ഇത്തരമൊരു സഹായ ഹസ്‌തവുമായി മുന്‍പോട്ടു വന്നത്‌. ഇന്നു രാവിലെ 10.30 ന്‌ ജനറല്‍ ആശുപത്രി ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ വച്ച്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ `മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ക്യാബ്‌’ കള്‍ കോട്ടയം ജനറല്‍ ആശുപത്രിക്ക്‌ കൈമാറും. ലഭ്യമാക്കുന്ന രണ്ട്‌ വാഹനങ്ങളില്‍ ഒന്ന്‌ കിടപ്പുരോഗികള്‍ക്കായുള്ള ആംബുലന്‍സ്‌ ക്യാബ്‌ ആണ്‌. പ്രസ്‌തുത വാഹനം ഉപയോഗിക്കുന്നതു വഴി ഗുരുതരാവസ്ഥയിലുളള രോഗികള്‍ക്ക്‌ ശാരീരിക ചലനമുണ്ടാകാതെയും രക്തസ്രാവം മൂലമുണ്ടാകാവുന്ന അപകട സാധ്യത കുറച്ച്‌ സുരക്ഷിതമായും വാര്‍ഡുകളില്‍ എത്തിക്കുവാന്‍ കഴിയും. മൂന്ന്‌ രോഗികള്‍ക്ക്‌ ഇരിക്കാനും കൂടാതെ സ്‌ട്രെച്ചറില്‍ ഒരു രോഗിയെ സംവഹിക്കാനും ബഗ്ഗി കാറില്‍ സൗകര്യമുണ്ട്‌. വീല്‍ ചെയറുകളിലും സ്‌ട്രെച്ചറുകളിലും രോഗികളെ എത്തിക്കേണ്ടി വരുമ്പോള്‍ ആവശ്യമായി വരുന്ന അധിക മാനവ വിഭവശേഷി കുറയ്‌ക്കാനും വേഗതയില്‍ രോഗികളെ ചികിത്സയ്‌ക്കായി എത്തിക്കാനും ഈ കാറുകള്‍ വഴിയൊരുക്കും. രണ്ടാമത്തേത്‌ മരുന്നുകളും അണുനശീകരണം വരുത്തിയ ശസ്‌ത്രക്രിയ സാമഗ്രികളും സ്റ്റോറില്‍ നിന്നും തിയേറ്ററിലെത്തിക്കാനും ബെഡ്‌ഷീറ്റുകളും രോഗീപരിചരണത്തിന്‌ ആവശ്യമായ ഇതര വസ്‌തുക്കളും അണുവിമുക്തമായി എത്തിക്കുവാനുമായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കാര്‍ഗോ ക്യാബ്‌ ആണ്‌. 11 ലക്ഷം രൂപ ചിലവഴിച്ച്‌ കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനിയില്‍ നിന്നാണ്‌ കോട്ടയം അതിരൂപത ഇവ വാങ്ങിയത്‌.
Image: /content_image/India/India-2018-06-13-05:31:59.jpg
Keywords: സഹായ
Content: 7988
Category: 1
Sub Category:
Heading: റോം ആസ്ഥാനമായ മിഷ്ണറി സമൂഹത്തിന് മലയാളി വൈദികന്‍ ജനറല്‍ കൗണ്‍സിലര്‍
Content: ഇറ്റലി: റോം ആസ്ഥാനമായ മിഷ്ണറീസ് ഓഫ് ലാസലറ്റ് സന്യാസസമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലറായി തലശേരി അതിരൂപതാംഗം ഫാ. ജോജോ ചെട്ടിയാകുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. ലാസലറ്റ് സന്യാസ സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ വൈദികന്‍ തെരഞ്ഞെടുക്കപ്പെടുന്നത്. റോമിലെ ആസ്ഥാനത്തു നടന്ന സഭയുടെ 32 ാമത് ജനറല്‍ സിനാക്‌സസിലായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ത്യന്‍ പ്രോവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലായിരുന്ന ഫാ.ജോജോ അഞ്ചു വര്‍ഷമായി അമേരിക്കയില്‍ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. തലശേരി അതിരൂപതയിലെ വിമലശേരി ഇടവകയില്‍പ്പെട്ട ഫാ. ചെട്ടിയാകുന്നേല്‍ മാത്യു- അന്നമ്മ ദമ്പതികളുടെ മകനാണ്.
Image: /content_image/News/News-2018-06-13-06:18:37.jpg
Keywords: മലയാളി
Content: 7989
Category: 9
Sub Category:
Heading: രണ്ടാമത് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കൺവെൻഷൻ ഒരുക്കശുശ്രൂഷയുമായി ബ്രദർ സന്തോഷ് കരുമത്ര ഇന്ന് മാഞ്ചസ്റ്ററിൽ
Content: മാഞ്ചസ്റ്റർ: ലോകപ്രശസ്ത വചന പ്രഘോഷകൻ വട്ടായിലച്ചൻ നയിക്കുന്ന രണ്ടാമത് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കൺവെൻഷന്റെ ഒരുക്കശുശ്രൂഷയുമായി അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെ നിർദ്ദേശാനുസരണം തൃശൂർ ഷെക്കീനായ് മിനിസ്ട്രിസ് ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ ബ്രദർ സന്തോഷ് കരുമത്ര നാളെ മാഞ്ചസ്റ്ററിൽ സായാഹ്‌ന ധ്യാനം നയിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത വികാരി ജനറാൾ റവ. ഫാ.സജി മലയിൽപുത്തൻപുരയുടെ ആത്മീയ നേതൃത്വത്തിൽ മാഞ്ചസ്റ്റർ സെന്റ് ജോസഫ് ദേവാലയത്തിൽ വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെയാണ് ഒരുക്കശുശ്രൂഷ നടക്കുക. ശുശ്രൂഷയിലേക്ക് രൂപത വികാരി ജനറൽ റവ.ഫാ .സജി മലയിൽപുത്തൻപുര യേശുനാമത്തിൽ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു #{red->none->b-> അഡ്രസ്സ് ‍}# ST. JOSEPHS CHURCH <br> LONGSIGHT <br> MANCHESTER <br> M13 0BU #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: }# <br> രാജു ആന്റണി ‭07912 217960‬.
Image: /content_image/Events/Events-2018-06-13-08:01:04.jpg
Keywords: ഗ്രേറ്റ്
Content: 7990
Category: 11
Sub Category:
Heading: ബ്രിട്ടീഷ് യുവത്വം വിശുദ്ധ കുര്‍ബാനയുമായി കൂടുതല്‍ അടുക്കുന്നു
Content: ലണ്ടന്‍: ബ്രിട്ടണില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന യുവതീ യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടെന്ന് സര്‍വ്വേ ഫലം. കത്തോലിക്കാ ഗവേഷണ സംഘടനയായ കാമിനോ ഹൗസ് ആന്‍ഡ്‌ സിംഫെഡും കത്തോലിക്കാ യൂത്ത് മിനിസ്ട്രി ഫെഡറേഷനും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. 2017 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും യുവജനങ്ങള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. 2009-ല്‍ ഏറ്റവും ചുരുങ്ങിയത് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ 25 ശതമാനമായിരുന്നുവെങ്കില്‍ 2017-ല്‍ അത് 36 ശതമാനമായി ഉയര്‍ന്നിരിക്കുന്നുവെന്ന് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നു. ഇതേ കാലയളവില്‍ തന്നെ ഇടവിട്ടു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 59 ശതമാനത്തില്‍ നിന്നും 75 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സഭയുടെ സുവിശേഷവത്ക്കരണ ശുശ്രൂഷകള്‍ ഇനിയും സജീവമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന വസ്തുതകളും സര്‍വ്വേയില്‍ ഉണ്ട്. അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത കത്തോലിക്കരെന്ന് അവകാശപ്പെടുന്നവരില്‍ 59 ശതമാനത്തോളം പേര്‍ യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുമ്പോള്‍, 38 ശതമാനം പേര്‍ യേശു വെറുമൊരു മനുഷ്യനാണെന്ന് വിശ്വസിക്കുന്നു. തങ്ങളുടെ വിശ്വാസപരമായ വ്യക്തിത്വം വെളിപ്പെടുത്താത്തവരില്‍ 22 ശതമാനം പേര്‍ യേശു യേശു ദൈവപുത്രനാണെന്ന് പറഞ്ഞപ്പോള്‍, 68 ശതമാനം പേര്‍ പറഞ്ഞത് യേശു മനുഷ്യനാണെന്നാണ്. ദൈവമാണ് ലോകത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നതെന്ന സഭാ പ്രബോധനത്തില്‍ വിശ്വസിക്കുന്നത് 38 ശതമാനം യുവജനങ്ങള്‍ മാത്രമാണ്. യൂത്ത് സിനഡിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുറത്തുവന്ന സര്‍വ്വേ ഫലം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും, യുവജനങ്ങളെ സഭയുമായും സഭാപ്രബോധനങ്ങളുമായും കൂടുതല്‍ അടുപ്പിക്കുന്നതിനു വേണ്ട ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
Image: /content_image/News/News-2018-06-13-08:41:00.jpg
Keywords: ബ്രിട്ടീ, ബ്രിട്ട
Content: 7991
Category: 1
Sub Category:
Heading: ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ലീവാ പാത നീക്കം ചെയ്തു
Content: ബെയ്ജിംഗ്: ചൈനയിലെ അന്യാങ്ങ് രൂപതയ്ക്കു കീഴില്‍ സ്ഥിതി ചെയ്യുന്ന ടിയാൻജിയജിങ്ങ് ഗ്രാമത്തിലെ കത്തോലിക്ക തീര്‍ത്ഥാടന കേന്ദ്രം സർക്കാർ ഭരണകൂടം തകര്‍ത്തു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹെനാൻ പ്രവിശ്യയിലെ ഉദ്യോഗസ്ഥരാണ് കുരിശിന്റെ വഴിയിലെ ഓരോ സ്ഥലങ്ങളും ക്രിസ്തു ചിത്രങ്ങളും നീക്കം ചെയ്തത്. ഇടവകാംഗങ്ങളുടെ സാന്നിദ്ധ്യം ഭയന്ന് ജൂൺ അഞ്ചിന് രാത്രിയിലാണ് മണ്ണുമാന്തിയും ലോറികളുമായി ഉദ്യോഗസ്ഥരും കമ്മ്യൂണിസ്റ്റ് അനുഭാവികളും പ്രദേശത്ത് എത്തിയത്. 1903-05 കാലഘട്ടത്തിൽ മിഷ്ണറിമാർ ദൈവമാതാവിനോട് നന്ദി സൂചകമായി നിർമ്മിച്ച ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ എന്ന തീർത്ഥാടന കേന്ദ്രത്തിലാണ് കുരിശിന്റെ വഴിയുടെ വിവിധ സ്ഥലങ്ങള്‍ ക്രമീകരിച്ചിരിന്നത്. കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ ആയിരകണക്കിന് വിശ്വാസികളാണ് ഓരോ വർഷവും സ്ലീവാ പാതയില്‍ പങ്കെടുക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. മതസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടുള്ള സര്‍ക്കാരിന്റെ ക്രൂരമായ നടപടി അനേകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം ചൈനയിലെ ഔദ്യോഗിക കത്തോലിക്ക സഭയും രഹസ്യ പ്രവർത്തനം നടത്തുന്ന ഭൂഗർഭ സഭയേയും ലക്ഷ്യം വച്ച് ഗവൺമെന്റ് നീക്കങ്ങൾ ശക്തമാകുകയാണ്. വിശ്വാസികളുടെ മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പുതുക്കിയ മതകാര്യ കമ്മിറ്റി നയരേഖ ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്നതോടെയാണ് ജനജീവിതം ദുഷ്കരമായത്. ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകളും ഇതര രൂപങ്ങളും നീക്കം ചെയ്തും മറ്റും ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശ്വാസികളുടെ വളർച്ച തടയാൻ പല തരം ശ്രമം നടത്തി വരികയാണ്. കഴിഞ്ഞ നവംബറിൽ ക്രിസ്തു ചിത്രങ്ങൾക്ക് പകരം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ പ്രതിഷ്ഠിച്ചാൽ മാത്രമേ ഗവൺമെന്റ് ധനസഹായം ലഭ്യമാക്കൂ എന്ന പ്രഖ്യാപിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പ്രസ്താവന വിവാദമായിരിന്നു. പീഡനങ്ങള്‍ക്ക് നടുവില്‍ലും ക്രിസ്തുവിനെ പ്രത്യാശ അര്‍പ്പിച്ചു ജീവിക്കുകയാണ് ചൈനീസ് ക്രൈസ്തവര്‍.
Image: /content_image/News/News-2018-06-13-10:26:16.jpg
Keywords: ചൈന, ചൈനീ
Content: 7992
Category: 1
Sub Category:
Heading: ബൈബിള്‍ കാലഘട്ടത്തിലേക്ക് വിരല്‍ചൂണ്ടുന്ന രൂപഭാഗം കണ്ടെത്തി
Content: ജറുസലേം: ബൈബിള്‍ കാലഘട്ടത്തിലേക്ക് വിരല്‍ചൂണ്ടുന്ന മൂവായിരത്തില്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള രൂപത്തിന്റെ ഭാഗം പുരാവസ്തുഗവേഷ സംഘം ഇസ്രായേലില്‍ കണ്ടെത്തി. ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള രാജാവിന്റേതെന്ന് കരുതപ്പെടുന്ന രൂപത്തിന്റെ 2.2 ഇഞ്ച്‌ വലുപ്പമുള്ള ശിരോഭാഗം അസൂസ പസഫിക് യൂണിവേഴ്സിറ്റിയുടെയും ജെറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയുടേയും സംയുക്ത ഗവേഷകസംഘമാണ് കണ്ടെത്തിയത്. ഇസ്രായേല്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുകയാണ് രൂപം. ബൈബിളില്‍ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും (1 രാജാക്കന്‍മാര്‍ 15:20, 2 രാജാക്കന്‍മാര്‍ 15:29, 2 സാമുവല്‍ 20:15) പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അബേല്‍ ബെത്ത് മക്കാ എന്ന മേഖലയില്‍ നിന്നുമാണ് രാജാവ് സദൃശ്യമായ രൂപത്തിന്റെ ശിരോഭാഗം കണ്ടെത്തിയത്. ഇസ്രായേല്‍, ടൈര്‍, അരാം-ഡമാസ്കസ് എന്നീ മൂന്ന് പുരാതന സാമ്രാജ്യങ്ങളുടെ അതിര്‍ത്തി മേഖലയായിരുന്നു അബേല്‍ ബെത്ത് മക്കാ. ക്രിസ്തുവിന് മുന്‍പ് 9-ാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന രൂപത്തിന്റെ ശിരോഭാഗം ഏത് രാജാവിന്റേതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. തിളക്കമുള്ള മുടിയിഴകള്‍ പുറകിലേക്ക് മാറ്റി മഞ്ഞ നിറത്തിലുള്ള നാടകൊണ്ട് ഒതുക്കി വെച്ചിരിക്കുന്ന, താടിയുള്ള ഒരാളുടെ പ്രതിമയുടെ ശിരോഭാഗമാണ് കണ്ടെത്തിയത്. അക്കാലത്തെ കലാവൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണമായാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രൂപത്തെ ഗവേഷക സംഘം വിലയിരുത്തുന്നത്. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇസ്രായേല്‍ രാജാവ് അഹാബിന്റേയോ, അരാം-ഡാമാസകസിലെ രാജാവ് ഹസായേലിന്റേയോ, ടൈറിലെ രാജാവ് എത്ബാലിന്റേയോ രൂപത്തിന്റെ ശിരോഭാഗമാകാമെന്നാണ് പുരാവസ്തുഗവേഷക സംഘാംഗവും, അസൂസാ പസഫിക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറുമായ റോബര്‍ട്ട് മുള്ളിന്‍സിന്റെ അഭിപ്രായം. ചില്ലിനു സമാനമായ മിശ്രിതം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള രൂപം മണ്‍ മറഞ്ഞുപോയ രാജവംശത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ മാസാവസാനത്തോടെ അബേല്‍ ബെത്ത് മക്കാ പുരാവസ്തു മേഖലയിലെ ഗവേഷണം വീണ്ടും പുനരാരംഭിച്ചു കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍.
Image: /content_image/News/News-2018-06-13-12:16:02.jpg
Keywords: പുരാതന
Content: 7993
Category: 18
Sub Category:
Heading: ബഗ്ഗി കാറുകള്‍ കോട്ടയം അതിരൂപത കൈമാറി
Content: കോട്ടയം: അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ബഗ്ഗി കാറുകള്‍ കോട്ടയം ജനറല്‍ ആശുപത്രിക്കു സമ്മാനിച്ചു. ഇന്നലെ രാവിലെ ആശുപത്രിയങ്കണത്തില്‍ നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ബഗ്ഗി കാറുകളുടെ താക്കോലുകളും രേഖകളും ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ബിന്ദുകുമാരി എന്നിവര്‍ക്ക് കൈമാറി. ദൈവസ്‌നേഹം വാക്കുകളിലൊതുക്കാതെ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതില്‍ കോട്ടയം അതിരൂപത എക്കാലത്തും ശ്രദ്ധിച്ചിരുന്നുവെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയുള്ള കോട്ടയം അതിരൂപതയുടെ സമര്‍പ്പണമാണ് ബഗ്ഗി കാറുകളെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. വ്യാസ് സുകുമാരന്‍, കോട്ടയം ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജെസി ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. 11 ലക്ഷം രൂപ ചെലവഴിച്ചാണ് കോട്ടയം അതിരൂപത രണ്ട് ബഗ്ഗി കാറുകള്‍ വാങ്ങിയത്.
Image: /content_image/India/India-2018-06-14-04:15:00.jpg
Keywords: ബഗ്ഗി