Contents

Displaying 7681-7690 of 25133 results.
Content: 7994
Category: 18
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാര്‍ഷികം ഇന്ന്
Content: കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകള്‍ ഇന്ന് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നടക്കും. രാവിലെ 10.30 ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയില്‍ ബിഷപ്പുമാരും അതിരൂപതയിലെ വൈദികരും സഹകാര്‍മികരാകും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സന്ദേശം നല്‍കും. കോട്ടയം അതിരൂപതയിലെ വൈദികരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സമര്‍പ്പിത സമൂഹങ്ങളിലെ പ്രതിനിധികളും അതിരൂപത സംഘടനാ ഭാരവാഹികളും ഇടവകകളില്‍നിന്നുള്ള പ്രതിനിധികളും ദിനാചരണത്തില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം 12ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി നിര്‍വ്വഹിക്കും. മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെമ്മോറിയല്‍ ക്‌നാനായ മ്യൂസിയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഇന്ന് വൈകുന്നേരം 5 മണിക്ക്‌ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വ്വഹിക്കും. കടുത്തുരുത്തി സെന്റ്‌ മേരീസ്‌ വലിയ പള്ളിയോട്‌ നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ ക്‌നാനായ സമുദായത്തിന്റെ പ്രേഷിത കുടിയേറ്റ ചരിത്രം ഓഡിയോ വിഷ്വല്‍ സൗകര്യങ്ങളോടെയാണ് ക്രമീകരിക്കുന്നത്.
Image: /content_image/India/India-2018-06-14-04:42:36.jpg
Keywords: കുന്നശേരി
Content: 7995
Category: 1
Sub Category:
Heading: ഫുട്ബോള്‍ ലോകകപ്പിന് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റഷ്യയില്‍ ഇന്ന് ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പയും. ഇന്നലെ ജൂണ്‍ 13 ബുധനാഴ്ച വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസാനത്തിലാണ് പാപ്പ, ലോകകപ്പിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. കളിക്കാര്‍ക്കും സംഘാടകര്‍ക്കും കളി നിയന്തിക്കുന്നവര്‍ക്കും, കളികാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്കും, സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെ അതില്‍ പങ്കുചേരുന്ന സകലര്‍ക്കും മാര്‍പാപ്പ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. #{red->none->b->You May Like: ‍}# {{ 100% ജീസസ്: ഒളിമ്പ്ക്സില്‍ ഇത് നെയ്മറിന്റെ ക്രിസ്തീയ സാക്ഷ്യം -> http://www.pravachakasabdam.com/index.php/site/news/2298 }} മത്സരങ്ങള്‍ വിവിധ സംസ്ക്കാരങ്ങളും മതങ്ങളും തമ്മില്‍ കൂട്ടായ്മയും സംവാദവും സാഹോദര്യവും വളര്‍ത്താനുള്ള അവസരമാണെന്നും അത് രാഷ്ട്രങ്ങളില്‍ ഐക്യവും സമാധാനവും വളരാന്‍ കാരണമാകട്ടെയെന്നും ഫ്രാന്‍സിസ് പാപ്പ ആശംസിച്ചു. പാപ്പയുടെ വാക്കുകളെ കരഘോഷത്തോടെയാണ് വത്തിക്കാന്‍ ചത്വരത്തില്‍ സംഗമിച്ച ആയിരങ്ങള്‍ സ്വീകരിച്ചത്. ഇന്ന് ആരംഭിക്കുന്ന ലോകകപ്പ് ജൂലൈ 15-വരെ നീണ്ടുനില്ക്കും. 8 പൂളുകളായുള്ള മത്സരങ്ങളില്‍‍ ഫ്രാന്‍സിസ് പാപ്പയുടെ ജന്മനാടായ അര്‍ജന്‍റീന ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് മത്സരിക്കുന്നത്. 2014-ല്‍ നടന്ന കഴിഞ്ഞ ലോകകപ്പിന് ബ്രസീലാണ് വേദിയായത്.
Image: /content_image/News/News-2018-06-14-05:06:49.jpg
Keywords: നെയ്മ, ഫുട്
Content: 7996
Category: 1
Sub Category:
Heading: വൈദികരുടെ കുറവ്; ഭാരത സഭയില്‍ പ്രതീക്ഷ അര്‍പ്പിച്ച് അയര്‍ലണ്ട്
Content: ഡബ്ലിന്‍: വൈദികരുടെ എണ്ണത്തില്‍ വ്യാപകമായ കുറവ് നേരിടുന്ന പശ്ചാത്തലത്തില്‍ ഭാരത സഭയില്‍ പ്രതീക്ഷ വച്ച് അയര്‍ലണ്ട് സഭാനേതൃത്വം. ഐറിഷ് പ്രദേശങ്ങളില്‍ വൈദിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബിഷപ്പ് ഫിന്‍റന്‍ മോനാഹാന്‍ രണ്ട് മലയാളി വൈദികരെ നിയമിച്ചിരിന്നു. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടില്‍, ഫാ. റെക്‌സണ്‍ ചുള്ളിക്കല്‍ എന്നീ വൈദികരെയാണ് നേരത്തെ നിയമിച്ചത്. മുന്നോട്ടുള്ള മാസങ്ങളില്‍ ഭാരതത്തില്‍ നിന്നു ഏതാനും വൈദികരെ കൂടി ഐറിഷ് സഭ സ്വീകരിച്ചേക്കുമെന്നാണ് 'ഹിന്ദുസ്ഥാന്‍ ടൈംസ്' ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐറിഷ് സഭയില്‍ വൈദികരുടെ എണ്ണത്തിലുള്ള അഭാവം രൂക്ഷമായിരിക്കെ തന്നെ, നിലവില്‍ സേവനം ചെയ്യുന്ന ഇംഗ്ലീഷ് വൈദികരുടെ പ്രായം അന്‍പതില്‍ അധികമാണ്. അര നൂറ്റാണ്ട് മുന്‍പ് അയര്‍ലണ്ടാണ് ലോകമെമ്പാടും വൈദികരെ സമ്മാനിച്ചിരുന്നത്. 1950-ല്‍ അയര്‍ലണ്ടില്‍ നിന്നുള്ള വൈദികരുടെ എണ്ണം വളരെ വലുതായിരിന്നെങ്കില്‍ ഇന്ന്‍ അത് തിരിച്ചാണെന്നും ഭാരതത്തില്‍ നിന്നുള്ള വൈദികരാണ് ഐറിഷ് സഭയെ സഹായിക്കുന്നതെന്നും ഷന്നോന്‍ ഇടവക വികാരി ഫാ. ടോം റെയാന്‍ പറഞ്ഞു. ബ്രിട്ടനില്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതോടെ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ മലയാളി വൈദികരുടെ സാന്നിധ്യം സജീവമാകുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Image: /content_image/News/News-2018-06-14-06:40:56.jpg
Keywords: അയര്‍
Content: 7997
Category: 1
Sub Category:
Heading: അമേരിക്കൻ ജനത ഭ്രൂണഹത്യയ്ക്കു എതിരാണെന്ന് സര്‍വ്വേ ഫലം
Content: കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രം തിന്മയാണെന്ന് അമേരിക്കൻ ജനത അംഗീകരിക്കുന്നതായി പുതിയ സര്‍വ്വേ ഫലം. യുഎസ് ആസ്ഥാനമായ 'ഗാലൂപ്പ്' ഗവേഷക ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. വോട്ടെടുപ്പിൽ പങ്കെടുത്ത നാല്പത്തിയെട്ട് ശതമാനം ആളുകളാണ് ഗര്‍ഭഛിദ്രം ധാര്‍മ്മികമായി തെറ്റാണെന്ന് വിലയിരുത്തിയത്. 43% പേര്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പുറത്തുവരുന്ന സർവ്വേ ഫലങ്ങൾ പ്രകാരം ഭ്രൂണഹത്യയെ എതിർക്കുന്ന നിലപാടാണ് അമേരിക്കൻ ജനത സ്വീകരിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലും ഗാലൂപ്പ് സര്‍വ്വേയില്‍ അബോര്‍ഷനെ അമേരിക്കന്‍ ജനത തള്ളി കളഞ്ഞിരിന്നു. അബോർഷൻ നിയമപരമായി അനുവദിക്കരുതെന്ന നിലപാടാണ് ഭൂരിപക്ഷം അമേരിക്കന്‍ സമൂഹവും കൈക്കൊള്ളുന്നത്. 'ചില സാഹചര്യങ്ങളില്‍ മാത്രം' അബോര്‍ഷന്‍ അനുവദിക്കാമെന്ന് അന്‍പത് ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 18% പേര്‍ 'യാതൊരു സാഹചര്യത്തിലും' അബോര്‍ഷന് അനുമതി കൊടുക്കരുതെന്ന് വ്യക്തമാക്കി. അടിയന്തര സാഹചര്യമെന്ന നിയമത്തിന്റെ ദുരുപയോഗമാണ് ഭ്രൂണഹത്യയുടെ കണക്കുകൾ ഉയരാൻ കാരണമായി വോട്ടടുപ്പിൽ പങ്കെടുത്തവര്‍ ന്നിരീക്ഷിച്ചത്. ടെലിഫോൺ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തില്‍ 18 വയസ്സിന് മുകളിലുള്ള ആയിരത്തോളം പേരിലാണ് 'ഗാലൂപ്പ്' ഗവേഷക ഏജന്‍സി സര്‍വ്വേ നടത്തിയത്.
Image: /content_image/News/News-2018-06-14-07:53:27.jpg
Keywords: അബോര്‍ഷ, ഭ്രൂണ
Content: 7998
Category: 1
Sub Category:
Heading: അമേരിക്കൻ ജനത ഭ്രൂണഹത്യയ്ക്കു എതിരാണെന്ന് സര്‍വ്വേ ഫലം
Content: കാലിഫോര്‍ണിയ: ഗര്‍ഭഛിദ്രം തിന്മയാണെന്ന് അമേരിക്കൻ ജനത അംഗീകരിക്കുന്നതായി പുതിയ സര്‍വ്വേ ഫലം. യുഎസ് ആസ്ഥാനമായ 'ഗാലൂപ്പ്' ഗവേഷക ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. വോട്ടെടുപ്പിൽ പങ്കെടുത്ത നാല്പത്തിയെട്ട് ശതമാനം ആളുകളാണ് ഗര്‍ഭഛിദ്രം ധാര്‍മ്മികമായി തെറ്റാണെന്ന് വിലയിരുത്തിയത്. 43% പേര്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ചു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പുറത്തുവരുന്ന സർവ്വേ ഫലങ്ങൾ പ്രകാരം ഭ്രൂണഹത്യയെ എതിർക്കുന്ന നിലപാടാണ് അമേരിക്കൻ ജനത സ്വീകരിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലും ഗാലൂപ്പ് സര്‍വ്വേയില്‍ അബോര്‍ഷനെ അമേരിക്കന്‍ ജനത തള്ളി കളഞ്ഞിരിന്നു. 'ചില സാഹചര്യങ്ങളില്‍ മാത്രം' അബോര്‍ഷന്‍ അനുവദിക്കാമെന്ന് അന്‍പത് ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 18% പേര്‍ 'യാതൊരു സാഹചര്യത്തിലും' അബോര്‍ഷന് അനുമതി കൊടുക്കരുതെന്ന് വ്യക്തമാക്കി. അടിയന്തര സാഹചര്യമെന്ന നിയമത്തിന്റെ ദുരുപയോഗമാണ് ഭ്രൂണഹത്യയുടെ കണക്കുകൾ ഉയരാൻ കാരണമായി വോട്ടടുപ്പിൽ പങ്കെടുത്തവര്‍ ന്നിരീക്ഷിച്ചത്. ടെലിഫോൺ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തില്‍ 18 വയസ്സിന് മുകളിലുള്ള ആയിരത്തോളം പേരിലാണ് 'ഗാലൂപ്പ്' ഗവേഷക ഏജന്‍സി സര്‍വ്വേ നടത്തിയത്.
Image: /content_image/News/News-2018-06-14-07:53:51.jpg
Keywords: അബോര്‍ഷ, ഭ്രൂണ
Content: 7999
Category: 18
Sub Category:
Heading: 'കേരള ക്രിസ്ത്യാനികളുടെ ഉറവിടവും ചരിത്രവും': പഠന ക്ലാസ് നാളെ
Content: മൂവാറ്റുപുഴ: 'കേരള ക്രിസ്ത്യാനികളുടെ ഉറവിടവും ചരിത്രവും' എന്ന വിഷയത്തില്‍ ക്ലാസും ചര്‍ച്ചയും നാളെ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടത്തും. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍ അധ്യക്ഷത വഹിക്കും. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രഫസര്‍ റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ ക്ലാസ് നയിക്കും. ഒന്നാം നൂറ്റാണ്ടിലെ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വം സംബന്ധിച്ച് അടുത്ത നാളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളുടേയും സംശയങ്ങളുടേയും പശ്ചാത്തലത്തിലാണ് ആധികാരികമായി ക്ലാസും ചര്‍ച്ചയും നടത്തുന്നതെന്ന് ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ് കാരക്കുന്നേല്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.സിറിയക് ഞാളൂര്‍ എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2018-06-14-10:22:55.jpg
Keywords: കേരള
Content: 8000
Category: 1
Sub Category:
Heading: ക്രിസ്തുവിനായി ജീവത്യാഗം ചെയ്തവരുടെ സ്മരണയില്‍ പ്രഥമ ദേവാലയം തുറന്നു
Content: ന്യൂയോർക്ക്: ക്രിസ്തുവിലുള്ള വിശ്വാസത്തിനായി സഹനങ്ങള്‍ ഏറ്റുവാങ്ങിയവരുടെ സ്മരണയില്‍, നിര്‍മ്മിച്ച ലോകത്തിലെ പ്രഥമ ദേവാലയം അമേരിക്കയില്‍ കൂദാശ ചെയ്തു. ന്യൂയോർക്കിലെ മാൻഹട്ടൻ സെന്‍റ് മൈക്കിൾ ഇടവകയ്ക്കു കീഴിലാണ് 'ഔർ ലേഡി ഓഫ് അരാധിൻ' എന്ന പേരില്‍ ദേവാലയം തുറന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വെഞ്ചിരിപ്പ് കർമ്മങ്ങളോടെ ദേവാലയം വിശ്വാസികൾക്ക് തുറന്ന് കൊടുത്തത്. മതസ്വാതന്ത്ര്യത്തിന്റെ സമ്മാനമാണ് ദേവാലയമെന്ന് ന്യൂയോർക്ക് അതിരൂപത അദ്ധ്യക്ഷൻ കർദ്ദിനാൾ തിമോത്തി ഡോളൻ അഭിപ്രായപ്പെട്ടു. ന്യൂയോർക്കിന്റെ ഹൃദയത്തിലേക്ക് പരിശുദ്ധ അമ്മയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. മതമര്‍ദ്ദനം മൂലം ക്രൈസ്തവ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായവരുടെ ഓർമ്മയ്ക്കു നിര്‍മ്മിക്കുന്ന ലോകത്തിലെ ആദ്യത്തെ ദേവാലയമാണിതെന്ന് നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ച ഫാ. ബെനഡിക്റ്റ് കില്ലി പറഞ്ഞു. വിശ്വാസ തീക്ഷ്ണതയുടെ ഉത്തമ മാതൃകയാണ് മത പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടേത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നവർക്കും അതിന് വേണ്ടി ജീവൻ വെടിയുന്നവർക്കും പ്രാർത്ഥിക്കാൻ ദേവാലയം ഉപയോഗിക്കാമെന്ന് ഫാ. കില്ലി കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിൽ ക്രിസ്തുവിനായി ജീവൻ വെടിയുന്ന വിശ്വാസി സമൂഹവും അതേസമയം പാശ്ചാത്യ രാജ്യങ്ങളിലെ മതേതര സംസ്കാരവും ഒരുപോലെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദ ആക്രമണം മൂലം മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവ വിശ്വാസിയാണ് 'ഔർ ലേഡി ഓഫ് അരാധിൻ' എന്ന ചിത്രം ദേവാലയത്തിൽ പൂർത്തിയാക്കിയത്. ചിത്രത്തിന് താഴെ 'പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കണമേ' എന്ന വാക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഗോൾഡൻ നിറത്തിലെ ചിത്രത്തിൽ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന യേശു സംസാരിച്ചിരുന്ന 'അറമായ' ഭാഷയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേവാലയം നിർമ്മാണത്തിന് നേതൃത്വം വഹിച്ച അരാധിൻ ചാരിറ്റബിൾ ട്രസ്റ്റിന് ഇതേ നാമത്തില്‍ മറ്റൊരു ദേവാലയവും കൂടി പണിയാൻ പദ്ധതി തയാറാക്കുന്നുണ്ട്.
Image: /content_image/News/News-2018-06-14-11:24:00.jpg
Keywords: സഹന
Content: 8001
Category: 13
Sub Category:
Heading: കത്തോലിക്ക സഭ വീണ്ടും വളര്‍ച്ചയുടെ പാതയില്‍
Content: വത്തിക്കാന്‍ സിറ്റി: ക്രൂരമായ മതമര്‍ദ്ദനങ്ങളെ അതിജീവിച്ചുകൊണ്ട് ആഗോള കത്തോലിക്ക സഭ വളര്‍ച്ചയുടെ പാതയില്‍. ലോകമാകമാനമുള്ള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വത്തിക്കാന്റെ പൊന്തിഫിക്കല്‍ ഇയര്‍ബുക്ക്‌-2018 നോടൊപ്പം പ്രസിദ്ധീകരിച്ച ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്ഥിര ഡീക്കന്‍മാരുടേയും മെത്രാന്മാരുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍, സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ മാമ്മോദീസ സ്വീകരിച്ചിട്ടുള്ള കത്തോലിക്കരുടെ എണ്ണം 2015-ല്‍ 128 കോടിയോളമായിരുന്നത് 2016-ല്‍ 129.9 കോടിയായാണ് ഉയര്‍ന്നത്. തിരുസഭക്ക് ആകെ 5353 മെത്രാന്‍മാരുള്ളപ്പോള്‍, നാല് ലക്ഷത്തിലധികം വൈദികരാണ് സേവനം ചെയ്യുന്നത്. സ്ഥിര ഡീക്കന്‍മാരുടെ എണ്ണം 46,312 ആയി ഉയര്‍ന്നപ്പോള്‍, സന്യസ്ഥ ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ട്. 2010-ല്‍ എഴുലക്ഷത്തിലധികം കന്യാസ്ത്രീകള്‍ ഉണ്ടായിരിന്ന സഭയില്‍ 659,000 കന്യാസ്ത്രീകളാണ് 2016- കണക്കുകള്‍ പ്രകാരം ഉള്ളത്. അതേസമയം ഏഷ്യയില്‍ നിന്നുള്ള പൗരോഹിത്യ ദൈവവിളിയിൽ വർദ്ധനവുണ്ടെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ ഭൂഖണ്ഡമാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. മാമോദീസ സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായ കത്തോലിക്കരില്‍ 48.6 % വും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്. അതേസമയം കത്തോലിക്കാ വിശ്വാസം ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്. 2010-ല്‍ ആഫ്രിക്കയില്‍ 18.5 കോടി കത്തോലിക്ക വിശ്വാസികളാണ് ഉണ്ടായിരിന്നത്. 2016-ല്‍ അത് 22.8 കോടിയായി ഉയര്‍ന്നു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ 76% കത്തോലിക്കരും ഫിലിപ്പീന്‍സില്‍ നിന്നും ഭാരതത്തില്‍ നിന്നുമുള്ളവരാണെന്നും ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Image: /content_image/News/News-2018-06-14-12:31:55.jpg
Keywords: കത്തോലിക്ക സഭ
Content: 8002
Category: 18
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശേരിയിലൂടെ കൈവരിച്ച നേട്ടങ്ങള്‍ എക്കാലവും സ്മരണീയം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കോaട്ടയം: ദൈവാശ്രയത്തില്‍ അടിയുറച്ച് ശക്തമായ അജപാലനം നിര്‍വഹിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭയും ക്‌നാനായ കത്തോലിക്കാ സമുദായവും കൈവരിച്ച നേട്ടങ്ങള്‍ എക്കാലവും സ്മരണീയമാണെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഒന്നാം ചരമവാര്‍ഷിക ശുശ്രൂഷകളില്‍ അനുസ്മരണ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആഗോള സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളിലും അജപാലനത്തിലും സമര്‍പ്പിത സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠാചാര്യനായിരുന്നു മാര്‍ കുര്യാക്കോസ് കുന്നശേരിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇന്നലെ ക്രിസ്തുരാജാ കത്തീഡ്രലില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ്പ് ഡോ. കുര്യന്‍ വയലുങ്കല്‍, മാര്‍ ജോസഫ് പണ്ടാരശേരില്‍, ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവരും വിവിധ രൂപതകളിലെ വികാരി ജനറാള്‍മാരും അതിരൂപത വൈദികരും സഹകാര്‍മികരായിരുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശേരില്‍ എന്നിവരും സന്ദേശങ്ങള്‍ നല്‍കി. പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും സമര്‍പ്പിത സമൂഹപ്രതിനിധികളും സംഘടനാ ഭാരവാഹികളും ഇടവക പ്രതിനിധികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് അനുസ്മരണ ബലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
Image: /content_image/India/India-2018-06-15-03:56:30.jpg
Keywords: കുന്നശേ
Content: 8003
Category: 18
Sub Category:
Heading: മാര്‍ കുന്നശേരി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു
Content: കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ ഉദ്ഘാടനം നടന്നു. ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള എല്ലാവരുടെയും സഹകരണത്തോടെ പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാവരിലേക്കും എത്തണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ഫൗണ്ടേഷന്‍ രക്ഷാധികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ്, ബിഷപ്പ് ജോസഫ് പണ്ടാരശേരില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തോമസ് ചാഴികാടന്‍ മാനേജിംഗ് ട്രസ്റ്റി, ടി.പി. ശ്രീനിവാസന്‍ , ജോയി ജോസഫ് കൊടിയന്ത്ര, മോന്‍സ് ജോസഫ് എംഎല്‍എ, ബിസിഎം കോളജ് മുന്‍ പ്രിന്‍സിപ്പല്‍ രമണി തറയില്‍, സാവിയോ കുന്നശേരി എന്നിവരാണ് ട്രസ്റ്റിന്റെ മറ്റ് അംഗങ്ങള്‍.
Image: /content_image/India/India-2018-06-15-04:06:25.jpg
Keywords: കുന്ന