category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക സഭ വീണ്ടും വളര്‍ച്ചയുടെ പാതയില്‍
Contentവത്തിക്കാന്‍ സിറ്റി: ക്രൂരമായ മതമര്‍ദ്ദനങ്ങളെ അതിജീവിച്ചുകൊണ്ട് ആഗോള കത്തോലിക്ക സഭ വളര്‍ച്ചയുടെ പാതയില്‍. ലോകമാകമാനമുള്ള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വത്തിക്കാന്റെ പൊന്തിഫിക്കല്‍ ഇയര്‍ബുക്ക്‌-2018 നോടൊപ്പം പ്രസിദ്ധീകരിച്ച ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ എന്ന പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്ഥിര ഡീക്കന്‍മാരുടേയും മെത്രാന്മാരുടേയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍, സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു ഉണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ മാമ്മോദീസ സ്വീകരിച്ചിട്ടുള്ള കത്തോലിക്കരുടെ എണ്ണം 2015-ല്‍ 128 കോടിയോളമായിരുന്നത് 2016-ല്‍ 129.9 കോടിയായാണ് ഉയര്‍ന്നത്. തിരുസഭക്ക് ആകെ 5353 മെത്രാന്‍മാരുള്ളപ്പോള്‍, നാല് ലക്ഷത്തിലധികം വൈദികരാണ് സേവനം ചെയ്യുന്നത്. സ്ഥിര ഡീക്കന്‍മാരുടെ എണ്ണം 46,312 ആയി ഉയര്‍ന്നപ്പോള്‍, സന്യസ്ഥ ജീവിതം നയിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ട്. 2010-ല്‍ എഴുലക്ഷത്തിലധികം കന്യാസ്ത്രീകള്‍ ഉണ്ടായിരിന്ന സഭയില്‍ 659,000 കന്യാസ്ത്രീകളാണ് 2016- കണക്കുകള്‍ പ്രകാരം ഉള്ളത്. അതേസമയം ഏഷ്യയില്‍ നിന്നുള്ള പൗരോഹിത്യ ദൈവവിളിയിൽ വർദ്ധനവുണ്ടെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ ഭൂഖണ്ഡമാണ് കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. മാമോദീസ സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായ കത്തോലിക്കരില്‍ 48.6 % വും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്. അതേസമയം കത്തോലിക്കാ വിശ്വാസം ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ആഫ്രിക്കയാണ്. 2010-ല്‍ ആഫ്രിക്കയില്‍ 18.5 കോടി കത്തോലിക്ക വിശ്വാസികളാണ് ഉണ്ടായിരിന്നത്. 2016-ല്‍ അത് 22.8 കോടിയായി ഉയര്‍ന്നു. തെക്ക് കിഴക്കന്‍ ഏഷ്യയിലെ 76% കത്തോലിക്കരും ഫിലിപ്പീന്‍സില്‍ നിന്നും ഭാരതത്തില്‍ നിന്നുമുള്ളവരാണെന്നും ‘ആന്ന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസ്യ’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-14 17:04:00
Keywordsകത്തോലിക്ക സഭ
Created Date2018-06-14 17:01:55