Contents
Displaying 7721-7730 of 25133 results.
Content:
8034
Category: 18
Sub Category:
Heading: വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്ന ശുശ്രൂഷയിലുള്ള വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. ദൈവവിളി കമ്മീഷന്‍ അംഗവും തലശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. നല്ല കുടുംബങ്ങളില്‍ നിന്നുമാണു നല്ല ദൈവവിളികളുണ്ടാകുന്നതെന്നും വിളി നല്‍കുന്നതു ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. ദൈവവിളി പ്രോത്സാഹനരംഗത്തു വൈദികരെയും സന്യസ്തരെയും സുസജ്ജരാക്കുകയാണു പരിശീലന പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്‍പതോളം സന്യസ്തരും വൈദികരും പങ്കെടുക്കുന്നുണ്ട്. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ റവ. ഡോ. ഡായി കുന്നത്ത്, റവ. ഡോ. ജി. കടൂപ്പാറയില്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-20-07:21:53.jpg
Keywords: വൈദിക

8035
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര കൊലപാതകത്തിന് അനുമതി നല്‍കാന്‍ അര്‍ജന്‍റീനയും
Content: ബ്യൂണസ് അയേഴ്സ്: പതിനാല് ആഴ്ച വരെയുള്ള ഗര്‍ഭസ്ഥ ശിശുക്കളെ അബോര്‍ഷന്‍ ചെയ്യുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ബില്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസിന്റെ അധോസഭ പാസ്സാക്കി. 23 മണിക്കൂറുകളോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 125 നെതിരെ 129 വോട്ടുകള്‍ക്കാണ് 'ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ്' ബില്‍ പാസ്സാക്കിയത്. അര്‍ജന്റീനയുടെ ഉപരിസഭയും ഈ ബില്‍ പാസ്സാക്കുകയാണെങ്കില്‍ ഇത് നിയമമാകും.അര്‍ജന്റീനയിലെ നിലവിലെ അബോര്‍ഷന്‍ നിയമമനുസരിച്ച് ഗര്‍ഭാവസ്ഥ മൂലം അമ്മയുടെ ജീവന് ഭീഷണിയാവുകയോ, അല്ലെങ്കില്‍ ബലാല്‍സംഘം നടക്കുകയോ ചെയ്താല്‍ മാത്രമായിരിന്നു അബോര്‍ഷനു അനുമതി ഉണ്ടായിരിന്നത്. എന്നാല്‍ പുതിയ നിയമം പാസ്സാകുകയാണെങ്കില്‍ ഗര്‍ഭധാരണത്തിനു ശേഷം പതിനാല് ആഴ്ചകള്‍ വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുവാന്‍ നിയമാനുമതി ലഭിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുമതി കൂടാതെ ഗര്‍ഭഛിദ്രം ചെയ്യാനും നിയമം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഏറെ വേദനയുളവാക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് അര്‍ജന്റീനയിലെ മെത്രാന്‍ സമിതി പ്രതികരിച്ചു. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതിലുള്ള സങ്കടം ശക്തമായ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കാരണമാകണമെന്ന് മെത്രാന്‍ സമിതി പറഞ്ഞു. നടപടിക്കെതിരെ അര്‍ജന്റീനയിലെ പ്രോലൈഫ് സംഘടനയായ 'യുനിഡാഡ് പ്രൊവീഡ'യും രംഗത്തെത്തിയിട്ടുണ്ട്. തെറ്റ് തിരുത്തുവാനുള്ള അവസരം സെനറ്റിനുണ്ടെന്നു സംഘടന ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ മാസം അയര്‍ലണ്ടില്‍ സംഭവിച്ചതിനു സമാനമായ രംഗങ്ങള്‍ക്കാണ് അര്‍ജന്റീനയും കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. പ്രസിഡന്റ് മൗറീസിയോ മാക്രിക്ക് വീറ്റോ പവറുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ഇരുസഭകളും ബില്‍ പാസ്സാക്കുകയാണെങ്കില്‍ തന്റെ വീറ്റോ അധികാരം ഉപയോഗിക്കുകയില്ലെന്ന് യക്തമാക്കിയിട്ടുണ്ട്. ജനിക്കുവാനിരിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ജീവനുവേണ്ടി നിലകൊള്ളണമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സ്വന്തം നാടായ അര്‍ജന്‍റീനക്ക് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.
Image: /content_image/News/News-2018-06-20-08:11:26.jpg
Keywords: അര്‍ജ

8036
Category: 1
Sub Category:
Heading: കന്യാസ്ത്രീയെ നാടുകടത്താനുള്ള തീരുമാനം ഫിലിപ്പീന്‍സ് പിന്‍വലിച്ചു
Content: മനില: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ജാഥയില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യം വിട്ടുപോകുവാന്‍ ഫിലിപ്പീന്‍സ് ഭരണകൂടം നേരത്തെ നിര്‍ദ്ദേശം നല്‍കിയ ഓസ്ട്രേലിയന്‍ മിഷ്ണറി സിസ്റ്റര്‍ പട്രീഷ്യ ഫോക്സിന് രാജ്യത്തു തുടരാന്‍ അനുമതി. കന്യാസ്ത്രീയെ നാടുകടത്താൻ നടത്തിയ നീക്കം അധികൃതർ ജൂൺ പതിനെട്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ റദ്ദാക്കുകയായിരിന്നു. മൂന്ന് ദശാബ്ദത്തോളം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സിസ്റ്ററിന്റെ പ്രവർത്തനം രാജ്യത്തു തുടരാൻ അനുവദിച്ചതിനെ ഏറെ സന്തോഷത്തോടെയാണ് കത്തോലിക്ക സഭ സ്വാഗതം ചെയ്തത്. ഫിലിപ്പീൻസിൽ മിഷൻ പ്രവർത്തനവുമായി നിയോഗിക്കപ്പെട്ട സഭയുടെ ദൗത്യം നിർവഹിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് സിയോന്‍ സന്യാസിനീ സഭയുടെ സുപ്പീരിയര്‍ കൂടിയായ സിസ്റ്റര്‍ പട്രീഷ്യ പറഞ്ഞു. ഗ്രാമീണ പ്രദേശങ്ങളിലെ ജനങ്ങൾക്കായി പ്രവർത്തിക്കാൻ തുടർന്നും ജീവിതം മാറ്റിവെക്കുമെന്നും എഴുപത്തിയൊന്ന് വയസ്സുള്ള സിസ്റ്റര്‍ പട്രീഷ്യ വ്യക്തമാക്കി. ഫിലിപ്പീൻസിലെ റൂറൽ മിഷനറി പ്രവർത്തനങ്ങളുടെ ദേശീയ കോർഡിനേറ്ററായ സിസ്റ്റര്‍ ഏലനിറ്റ ബല്ലാർഡോയും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ റാലികളില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ ഏപ്രില്‍ 16-നാണ് ഫിലിപ്പീന്‍സ് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയെ അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 25-ന് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയുടെ മിഷ്ണറി വിസ റദ്ദാക്കുകയും, 30 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയുമായിരിന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യമെമ്പാടും നടന്നത്. സിസ്റ്റര്‍ ഫോക്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെത്രാന്മാർ, വൈദികർ, സന്യസ്തർ, സാമൂഹിക പ്രവർത്തകരും അടക്കം ആയിരകണക്കിന് ആളുകള്‍ പരസ്യമായി രംഗത്ത് വന്നിരിന്നു.
Image: /content_image/News/News-2018-06-20-10:08:20.jpg
Keywords: കന്യാസ്ത്രീ, ഫിലി

8037
Category: 18
Sub Category:
Heading: തീരത്തെ അവഗണിച്ച സര്‍ക്കാര്‍ നിലപാടില്‍ വിമര്‍ശനവുമായി ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍
Content: ആലപ്പുഴ: കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ട തീര ജനതയ്ക്ക് സൗജന്യറേഷന്‍ വിതരണം 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ സര്‍ക്കാര്‍ നടപടി അപഹാസ്യമെന്ന് ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. 50 മീറ്ററിനുള്ളില്‍ മാത്രമല്ല മത്സ്യത്തൊഴിലാളി താമസിക്കുന്നതെന്നും തീരത്തെ അവഗണിച്ചാല്‍ മറ്റൊരു സുനാമി സമരത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണം മൂലം കഴിഞ്ഞ മൂന്ന് ആഴ്ചയായി ഒരൊറ്റ വള്ളം പോലും കടലില്‍ പണിക്ക് പോയിട്ടില്ല. തീരം പട്ടിണിയിലായിരിക്കെ ആരുടെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു അപ്രായോഗ്യമായ നിലപാട് എടുത്തതെന്ന് അറിയണം. കടലാക്രമണം മൂലം എല്ലാം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസക്യാന്പുകളില്‍ കഴിയുന്‌പോഴും ജില്ലയിലെ ഒരൊറ്റ മന്ത്രിമാര്‍ പോലും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയാറായിട്ടില്ലായെന്നും ബിഷപ്പ് പറഞ്ഞു. യോഗത്തില്‍ സഹായ മെത്രാന്‍ ജയിംസ് ആനാപറന്പില്‍, വികാരി ജനറല്‍ പയസ് ആറാട്ടുകുളം, അത്മായ കമ്മീഷന്‍ രൂപത സെക്രട്ടറി രാജു ഈരേശേരില്‍, കെഐല്‍സിഎ രൂപത പ്രസിഡന്റ് ക്ലീറ്റസ് കളത്തില്‍, കെസിവൈഎം രൂപത പ്രസിഡന്റ് നിധിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-20-11:07:05.jpg
Keywords: ആലപ്പുഴ

8038
Category: 1
Sub Category:
Heading: ജീവന് വേണ്ടി സ്വരമുയര്‍ത്തി ദക്ഷിണ കൊറിയയിലും മാർച്ച് ഫോർ ലൈഫ്
Content: സിയോൾ: ഗര്‍ഭഛിദ്രത്തിന് എതിരെ സ്വരമുയര്‍ത്തി കൊറിയൻ കത്തോലിക്ക സമൂഹം മാർച്ച് ഫോർ ലൈഫ് റാലി സംഘടിപ്പിച്ചു. അബോർഷൻ നിയമപരമാക്കുന്നത് തടയുക, മനുഷ്യ ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ പതിനാറിന് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലാണ് റാലി നടത്തിയത്. കത്തീഡ്രൽ ദേവാലയത്തില്‍ പ്രവേശിച്ച റാലിയെ സിയോൾ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആൻഡ്രൂ യോം സൂ- ജുങ്ങ് അഭിസംബോധന ചെയ്തു. ഗർഭാവസ്ഥയിൽ വളരെ ദുർബലമായ ജീവൻ അതിന്റെ പൂർണതയിൽ സ്വീകരിക്കാനും സംരക്ഷിക്കാനും ഓരോ മനുഷ്യനും അവകാശമുണ്ടെന്നും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ചിന്താഗതികളാണ് സ്ത്രീകളെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതെന്നും കർദ്ദിനാൾ പറഞ്ഞു. ഭ്രൂണഹത്യ എല്ലായ്പ്പോഴും തെറ്റായ തീരുമാനമാണെന്നും ജീവനെ ബഹുമാനിക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഴുപതുകളിൽ അമേരിക്കയിൽ പ്രോ ലൈഫ് മൂവ്മെന്റ് ആരംഭിച്ചതാണ് മാർച്ച് ഫോർ ലൈഫ്. ഭ്രൂണഹത്യ അനുകൂല നിലപാടുകള്‍ക്ക് എതിരെയും ജീവൻ സംരക്ഷിക്കുന്നതിനുമായി വിവിധ രാജ്യങ്ങളിൽ മാര്‍ച്ച് ഫോര്‍ ലൈഫ് റാലി സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൊറിയയിലും കഴിഞ്ഞ ദിവസം റാലി നടന്നത്. ഗര്‍ഭഛിദ്രത്തിന് നിയമപരമായ വിലക്കുകള്‍ ഉള്ള ദക്ഷിണ കൊറിയയില്‍ രഹസ്യമായി നിരവധി ഭ്രൂണഹത്യ നടക്കുന്നുണ്ട്. അതേസമയം സ്ത്രീകളുടെ അവകാശത്തിനെതിരെയുള്ള കടന്നുകയറ്റമായി അബോർഷനെ ചൂണ്ടിക്കാണിക്കുന്ന ഗര്‍ഭഛിദ്രാനുകൂല സിവിൽ സംഘടനകളും രംഗത്തുണ്ട്. ഇതിനെതിരെ ജീവന്റെ മഹത്വവും മൂല്യവും സ്ഥാപിതമാക്കാൻ കൊറിയൻ പ്രോലൈഫ് സംഘടനകൾ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.
Image: /content_image/News/News-2018-06-20-12:05:15.jpg
Keywords: കൊറിയ

8039
Category: 10
Sub Category:
Heading: "ദൈവം യാഥാര്‍ത്ഥ്യമാണ്, നിങ്ങള്‍ക്കു ഒരു ആത്മാവുണ്ട്"; ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്
Content: കാലിഫോര്‍ണിയ: ജുറാസിക് വേള്‍ഡ്, ജുറാസിക് പാര്‍ക്ക്, റിക്രിയേഷന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് തന്റെ ക്രൈസ്തവ വിശ്വാസം വീണ്ടും പരസ്യമായി ഏറ്റുപറഞ്ഞു. എം ടിവി സിനിമ & ടിവി അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടക്കാണ് ‘ക്രിസ് പ്രാറ്റിന്റെ 9 നിയമങ്ങള്‍’ എന്ന പേരില്‍ ആത്മീയ സന്ദേശം അദ്ദേഹം പങ്കുവച്ചത്. തന്റെ നിയമങ്ങളിലെ ആറാമത്തെ നിയമത്തെക്കുറിച്ച് ക്രിസ് ആരംഭിച്ചത് തന്നെ “ദൈവം യാഥാര്‍ത്ഥ്യമാണ്” എന്ന് പറഞ്ഞുകൊണ്ടാണ്. ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ക്ക് നല്ലത് വരുത്തുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നത് പോലെ നിങ്ങളും വിശ്വസിക്കൂ, നിങ്ങള്‍ക്ക് ഒരു ആത്മാവുണ്ട്, അതിനെ കരുതലോടെ പരിപാലിക്കൂ ഇങ്ങനെ നീളുന്നു ക്രിസ് പങ്കുവച്ച ആത്മീയ നിയമങ്ങള്‍. വേദനയനുഭവിക്കുന്നവനെ സഹായിക്കുന്നത് നമ്മുടെ ആത്മാവിന് ഗുണം ചെയ്യുമെന്നും പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കണമെന്നും ക്രിസ് സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. പ്രാര്‍ത്ഥിക്കുന്നത് എളുപ്പമാണ്, അത് നിങ്ങളുടെ ആത്മാവിന് ഗുണം ചെയ്യും. നമ്മള്‍ ആരും പൂര്‍ണ്ണരല്ല, പക്ഷേ നമ്മളെ സൃഷ്ടിച്ച ഒരു സര്‍വ്വശക്തനുണ്ട്. അത് അംഗീകരിക്കുവാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ കൃപയുള്ളവരായിരിക്കും. കൃപയെന്ന് പറയുന്നത് ഒരു വരദാനമാണെന്നും അദ്ദേഹം തന്റെ 'ആത്മീയ നിയമ' സന്ദേശത്തില്‍ പറഞ്ഞു. ദൈവ വിശ്വാസത്തെ ശക്തിയുക്തം ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് അദ്ദേഹം അവാര്‍ഡ് വേദിയില്‍ നൂറുകണക്കിന് പ്രമുഖരുടെ മുന്നില്‍ പ്രസംഗം നടത്തിയത്. പ്രശസ്തിക്ക് നടുവിലും ലഭിക്കുന്ന അവസരങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത അപൂര്‍വ്വം ഹോളിവുഡ് നടന്മാരില്‍ ഒരാളാണ് ക്രിസ് പ്രാറ്റ്. ഇതിന് മുന്നെയും അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2018-06-20-13:17:55.jpg
Keywords: ക്രിസ് പ്രാ, ഹോളി

8040
Category: 18
Sub Category:
Heading: ഞായറാഴ്ച പിഎസ്‌സി പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തം
Content: കൊച്ചി: പിഎസ്‌സി പരീക്ഷകള്‍ ഞായറാഴ്ചകളില്‍ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി, കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി അടക്കമുള്ള നിരവധി സംഘടനകള്‍ ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന്‍ ആവശ്യപ്പെട്ടു. നിലവിലുള്ള കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമായി ജൂലൈ 22, ഓഗസ്റ്റ് അഞ്ച് എന്നീ ഞായറാഴ്ചകളില്‍ സിവില്‍ പോലീസ് ഓഫീസര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കെഎസ്ആര്‍ടിസി, കെഎസ്ഡിസി, സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പറേഷന്‍ തുടങ്ങിയ വകുപ്പുകളിലേക്കാണ് പരീക്ഷകള്‍ നടക്കുന്നത്. ഞായറാഴ്ച ദേവാലയങ്ങളിലെ പ്രാര്‍ത്ഥനകളിലും വിശ്വാസ പരിശീലന ക്ലാസുകളിലും ക്രൈസ്തവര്‍ പങ്കെടുക്കുന്ന ദിവസമാണ്. വിശ്വാസ പരിശീലന ക്ലാസുകള്‍ നടക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ചകളില്‍ മറ്റ് ആവശ്യങ്ങള്‍ക്കു വിട്ടുനല്‍കുന്നതിനും തടസമാകും. പരീക്ഷകളില്‍ ചീഫ് സൂപ്രണ്ട് സ്ഥാപനമേധാവികളാണെന്നിരിക്കെ, അവരും അധ്യാപകരും നിര്‍ബന്ധമായും ഞായറാഴ്ചകളില്‍ ഹാജരാകണമെന്നത് അംഗീകരിക്കാനാവില്ലായെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി വ്യക്തമാക്കി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ജോസ് ആന്റണി, സിബി വലിയമറ്റം, ഡി.ആര്‍. ജോസ്, വി.എക്‌സ്. ആന്റണി, ബിസോയ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തീരുമാനം പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയും ആവശ്യപ്പെട്ടു. മത്സര പരീക്ഷകള്‍ക്കുള്ള നിരവധി സ്‌കൂളുകളില്‍ പരീക്ഷ നടത്തിപ്പു ജോലികളില്‍ നിയുക്തരായ അധ്യാപകര്‍ക്ക് ഞായറാഴ്ച ആചരണവും ആരാധനയും നടത്താന്‍ കഴിയാത്ത അവസരമു!ണ്ടാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. പരീക്ഷ കേന്ദ്രങ്ങളില്‍ മിക്കയിടത്തും മതപഠന ക്ലാസുകള്‍ നടത്തുന്നതിനു കഴിയാത്ത സാഹചര്യം ഒഴിവാക്കി സൗകര്യപ്രദമായ ഇതര ദിവസങ്ങളില്‍ പരീക്ഷ നടത്തുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2018-06-21-04:45:47.jpg
Keywords: ടീച്ചേ

8041
Category: 14
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന്റെ പ്രചരണത്തിനായി ജീവിതം സമര്‍പ്പിച്ച് ഇറാഖി കലാകാരന്‍
Content: ബെയ്റൂട്ട്: അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവ വിശ്വാസികളുടെ പ്രതീകാത്മക ചിത്രങ്ങളും, വിശുദ്ധ ചിത്രങ്ങളും വരച്ച് ഇറാഖി കലാകാരന്‍ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മോത്താന ബുട്രെസ് എന്ന കലാകാരനാണ് ദൈവം നല്‍കിയിരിക്കുന്ന കഴിവ് ക്രൈസ്തവ വിശ്വാസത്തിന്റെ പ്രചരണത്തിനായി പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്നത്. തങ്ങളുടെ ക്രിസ്ത്യന്‍ വിശ്വാസത്തിനുവേണ്ടി തന്റെ പിതാമഹന്‍മാര്‍ അനുഭവിച്ച സഹനങ്ങളാണ് തന്റെ രചനയില്‍ തന്നെ സഹായിക്കുന്നതെന്നും രക്തത്തോളം ശക്തമല്ല താന്‍ വരച്ചിട്ടുള്ള പ്രതീകാത്മക ചിത്രങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളെന്നും അദ്ദേഹം പറഞ്ഞു. കല്‍ദായ കത്തോലിക്കാ സഭാംഗമായ അദ്ദേഹം ഇപ്പോള്‍ ലബനനിലെ സാഹ്ലെയിലാണ് താമസിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ന്യൂയോര്‍ക്കിലെ സെന്റ് മൈക്കേല്‍സ് ദേവാലയത്തിലെ പ്രധാന ആകര്‍ഷണമായ ‘ഔർ ലേഡി ഓഫ് അരാധിൻ’ എന്ന മാതാവിന്റെ പ്രതീകാത്മക രൂപം വരച്ചിരിക്കുന്നത് ബുട്രെസാണ്. പരിശുദ്ധ കന്യകാമാതാവാണ് അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതെന്ന സത്യമാണ് ‘ഔര്‍ ലേഡി ഓഫ് അരാധിന്‍’ എന്ന മാതാവിന്റെ രൂപം വരയ്ക്കുവാന്‍ തനിക്ക് പ്രചോദനമേകിയതെന്ന് ബുട്രെസ് പറയുന്നു. തന്റെ സൃഷ്ടി അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള ഒരുതരത്തിലുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന കൂടിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാഖിലെ അരാധിന്‍ മേഖലയിലെ സ്ത്രീകളുടെ കല്യാണ വസ്ത്രമാണ് അദ്ദേഹം തന്റെ ചിത്രത്തില്‍ മാതാവിന് നല്‍കിയിട്ടുള്ളത്. ഇറാഖിലേയും, മധ്യപൂര്‍വ്വേഷ്യയിലേയും ക്രിസ്ത്യാനികള്‍ക്കൊപ്പം മാതാവിന്റെ മാധ്യസ്ഥം ഉണ്ടായിരുന്നുവെന്നും അതിന്റെ പ്രതീകമാണ് ഈ സൃഷ്ട്ടിയെന്നും ബുട്രെസ് കൂട്ടിച്ചേര്‍ത്തു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്വാരക്കോഷില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പലായനം ചെയ്തതാണ് ബുട്രെസ്. പലായനം ചെയ്യുമ്പോള്‍ തന്റെ പിതാവിന്റെ ആയിരകണക്കിന് സുറിയാനി ഗ്രന്ഥങ്ങളുടെയും, കയ്യെഴുത്ത് പ്രതികളുടെയും ശേഖരത്തില്‍ നിന്നും സുറിയാനി ഗീതങ്ങളടങ്ങിയ 600 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കയ്യെഴുത്ത് ഗ്രന്ഥം മാത്രമേ തനിക്ക് എടുക്കുവാന്‍ കഴിഞ്ഞുള്ളൂവെന്ന് ബുട്രെസ് പറഞ്ഞു. പ്രതീകങ്ങളും, വിശ്വാസപരമായ ചിത്രങ്ങളും വരക്കുന്ന ഒരു കലാകാരന്‍ എന്ന നിലയില്‍ ആ ഗ്രന്ഥം തന്റെ സൃഷ്ടികള്‍ക്ക് ഒരുപാട് പ്രചോദനമേകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12-മത്തെ വയസ്സിലാണ് ബുട്രെസ്സിന് പ്രതീകാത്മക ചിത്രങ്ങളുടെ രചനയില്‍ താല്‍പ്പര്യം ജനിക്കുന്നത്. പിന്നീട് ലെബനനിലെ ഹോളി സ്പിരിറ്റ് സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രം പഠിച്ചു. ബുട്രെസ്സിന്റെ സഹോദരങ്ങളില്‍ ഒരാള്‍ കന്യാസ്ത്രീയും ഒരാള്‍ പുരോഹിതനുമാണ്. ഒരടി വീതിയുള്ള വലിയ തുകല്‍ ചുരുളില്‍ മുഴുവന്‍ ബൈബിളും സുറിയാനി ഭാഷയില്‍ എഴുതുവാനാണ് ബുട്രെസ്സിന്റെ പുതിയ ശ്രമം. മൂന്ന്‍ മാസങ്ങള്‍ക്കുള്ളില്‍ പഴയനിയമത്തിലെ ആദ്യത്തെ 5 അദ്ധ്യായങ്ങള്‍ ബുട്രെസ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Image: /content_image/News/News-2018-06-21-06:41:58.jpg
Keywords: ക്രൈസ്തവ

8042
Category: 1
Sub Category:
Heading: യുകെയെ മാറ്റി മറിച്ചത് ക്രൈസ്തവ വിശ്വാസം: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്
Content: ലണ്ടന്‍: കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ സുവിശേഷ മൂല്യങ്ങളും പ്രബോധനങ്ങളും വഴി ക്രൈസ്തവ വിശ്വാസമാണ് യുകെയെ മാറ്റിമറിച്ചതെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ഇന്നലെ ബുധനാഴ്ച പാര്‍ലമെന്റിന്റെ വെസ്റ്റ്‌മിന്‍സ്റ്റര്‍ ഹാളില്‍ വെച്ച് നടന്ന 'നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍' സന്ദേശം നല്‍കുകയായിരിന്നു പ്രധാനമന്ത്രി. സമൂഹത്തിന്റെ നന്മക്കായി ക്രിസ്ത്യാനികള്‍ പൊതുജീവിതത്തില്‍ സജീവമാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഇന്നത്തെ സാമൂഹ്യ ജീവിതത്തില്‍ ക്രിസ്ത്യാനികള്‍ക്ക് വഹിക്കുവാന്‍ കഴിയുന്ന പങ്കിനെക്കുറിച്ചും, രാജ്യത്തിന് ക്രിസ്ത്യാനികള്‍ നല്‍കിയ സംഭാവനകളെക്കുറിച്ചും പറയുവാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണെന്നാണ് നാഷണല്‍ പ്രെയര്‍ ബ്രേക്ക് ഫാസ്റ്റിനെ തെരേസാ മെയ് വിശേഷിപ്പിച്ചത്. രാഷ്ട്രരൂപീകരണത്തില്‍ ക്രൈസ്തവ വിശ്വാസത്തിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. നിയമരൂപീകരണം, സംസ്കാരം, സാമൂഹ്യ ജീവിതം എന്നിവയില്‍ ക്രിസ്തീയതയുടെ സ്വാധീനം പ്രകടമാണ്. നിങ്ങള്‍ പാര്‍ലമെന്റംഗമോ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയോ എന്തുമാകട്ടെ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ജനങ്ങളുടെ നന്മക്കായി പൊതു ജീവിതത്തില്‍ സജീവമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്തുതിഗീതങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റിന്റെ ഭാഗമായി നടന്നു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വര്‍ഷം തോറും സംഘടിപ്പിക്കാറുള്ളതാണ് 'നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ്'. ഇക്കൊല്ലത്തെ പ്രാര്‍ത്ഥനാ യോഗത്തില്‍ തെരേസാ മേക്ക് പുറമേ 170 പാര്‍ലമെന്റ്, ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങള്‍, സഭാ നേതാക്കള്‍ എന്നിവരുള്‍പ്പെടെ 470 പേര്‍ പങ്കെടുത്തു. അമേരിക്കന്‍ പ്രിസ്ബൈറ്റേറിയന്‍ പാസ്റ്ററായ ടിം കെല്ലറാണ് മുഖ്യ പ്രഭാഷണം നടത്തിയത്.
Image: /content_image/News/News-2018-06-21-08:35:01.jpg
Keywords: തെരേസ മെയ്

8043
Category: 1
Sub Category:
Heading: യെമന്‍ ജനതക്കായി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി സലേഷ്യന്‍ വൈദികന്‍
Content: ബെംഗളൂരു: യെമനില്‍ യുദ്ധക്കെടുതികൾ നേരിടുന്ന ജനങ്ങൾക്കായി മാര്‍പാപ്പയോടൊപ്പം പ്രത്യേകം പ്രാർത്ഥിക്കണമെന്ന് യെമനിൽ ഫാ. ടോം ഉഴുന്നാലിനൊപ്പം ശുശ്രൂഷ ചെയ്തിരുന്ന സലേഷ്യന്‍ വൈദികന്‍ ഫാ. ജോർജ് മുട്ടത്തുപറമ്പിലിന്റെ അഭ്യര്‍ത്ഥന. സലേഷ്യൻ സഭയുടെ ബെംഗളൂരു പ്രോവിന്‍ഷ്യാളായ ഫാ. ജോർജ്, ഏഷ്യ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് യെമനിലെ ഭീകരമായ യുദ്ധക്കെടുതികള്‍ അനുസ്മരിച്ചു പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടത്. രാജ്യത്തു സമാധാനം സ്ഥാപിക്കപ്പെടുവാന്‍ ജൂൺ 23നു ദിവ്യബലിയർപ്പണവും ആരാധനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അരക്ഷിതാവസ്ഥ നേരിടുന്ന യെമനില്‍ നിന്നും 2016 മാർച്ചിൽ മിഷൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം വീണ്ടും യെമൻ ജനതയുടെ സേവനത്തിന് തിരികെ പോകാന്‍ സന്നദ്ധത അറിയിച്ചു. അനാവശ്യമായ യുദ്ധത്തിലൂടെ നിഷ്കളങ്കരായ ജനങ്ങളാണ് യെമനില്‍ ദുരിതമനുഭവിക്കുന്നത്. ഭക്ഷണം, വെള്ളം, മരുന്ന് എന്നീ അവശ്യ സാധനങ്ങളുടെ അഭാവം മൂലം സ്ഥിതിഗതികൾ രൂക്ഷമായി വരുന്ന സാഹചര്യമാണ് യെമനിലേത്. രാജ്യത്തെ സന, ടയസ്, ഹോഡായി, ഏഡൻ ഇടവകകളിലെ ജനങ്ങൾ സുരക്ഷിതരല്ല. പതിനായിരങ്ങളാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത്. ദൈവിക ഇടപെടൽ വഴി രാജ്യത്ത് സമാധാനവും നീതിയും സ്ഥാപിതമാകാന്‍ പാപ്പയോടും ബിഷപ്പ് പോള്‍ ഹിന്‍ററിനൊപ്പം പ്രാര്‍ത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ് മാർപാപ്പയും ഇന്നലെ തെക്കൻ അറേബ്യൻ അപ്പസ്തോലിക വികാരി മോൺ.പോൾ ഹിന്ററും യെമനില്‍ സമാധാനം സംജാതമാകുവാന്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തിരിന്നു. 2010 മുതൽ 2016 വരെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഫാ. മുട്ടത്തുപറമ്പില്‍ ശുശ്രൂഷ ചെയ്തത്. അദ്ദേഹം ടയസ് ദേവാലയത്തിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് 2016 മാർച്ച് നാലിന് ഏഡനിലെ മദർ തെരേസ സന്യാസി സമൂഹത്തിലെ നാലോളം കന്യാസ്ത്രീകളെയും പന്ത്രണ്ട് അന്തേവാസികളെയും കൊലപ്പെടുത്തി ഫാ.ടോം ഉഴുന്നാലിനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്.
Image: /content_image/News/News-2018-06-21-10:31:38.jpg
Keywords: യെമ, മുട്ടത്തു