Contents
Displaying 7751-7760 of 25133 results.
Content:
8064
Category: 1
Sub Category:
Heading: റാഞ്ചി അതിരൂപത അദ്ധ്യക്ഷനായി ഡോ. ഫെലിക്‌സ് ടോപ്പോയെ നിയമിച്ചു
Content: ന്യൂഡല്‍ഹി: റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി ഡോ. ഫെലിക്‌സ് ടോപ്പോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍പാപ്പയുടെ നിയമന ഉത്തരവ് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വത്തിക്കാനിലും ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്തും റാഞ്ചി അതിരൂപത ആസ്ഥാനത്തും വായിച്ചു. ഈശോ സഭാംഗമായ ഡോ. ഫെലിക്‌സ് ടോപ്പോ ജംഷഡ്പൂര്‍ ബിഷപ്പായി സേവനം ചെയ്തു വരികയായിരിന്നു. 1947 നവംബര്‍ 21നു ഗുംല രൂപതയിലെ ടോങ്കോയിലാണ് അദ്ദേഹം ജനിച്ചത്. 1968-ൽ ജെസ്യുട്ട് സഭയിൽ പ്രവേശിച്ചു വൈദിക പഠനം ആരംഭിച്ചു. 1982 ഏപ്രില്‍ 14നാണ് വൈദികനാകുന്നത്. റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ജെസ്യൂട്ട് കോണ്‍ഗ്രിഗേഷനില്‍ പ്രിനൊവിസസ് ഡയറക്ടര്‍, നൊവീസ് മാസ്റ്റര്‍ ആന്‍ഡ് സുപ്പീരിയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1997 ജൂണ്‍ 14നു ജംഷഡ്പൂര്‍ രൂപത അധ്യക്ഷനായി ചുമതലയേല്‍ക്കുകയായിരിന്നു. സിബിസിഐ ക്ലര്‍ജി ആന്‍ഡ് റിലിജിയസ് വിഭാഗം ചെയര്‍മാന്‍, സിബിസിഐ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍, ഝാന്‍ (JHAAN) റീജണല്‍ ബിഷപ്പ്സ് കൗണ്‍സില്‍ ചെയര്‍മാന്‍, റാഞ്ചി സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് ചാന്‍സലര്‍, പദവികളും വഹിച്ചിട്ടുണ്ട്. പുരോഹിതനായി 36 വർഷം പിന്നിട്ട് നില്‍ക്കുമ്പോഴാണ് ഡോ. ഫെലിക്‌സ് ടോപ്പോയ്ക്കു പുതിയ ദൗത്യം ലഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2018-06-25-04:58:08.jpg
Keywords: ടോപ്പോ, റാഞ്ചി

8065
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ രചിച്ച 'ഗിരിദീപം' പ്രകാശനം ചെയ്തു
Content: തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ രചിച്ച മാര്‍ ഈവാനിയോസ് പ്രാര്‍ത്ഥനാ ഗാനങ്ങളുടെ ഓഡിയോ സിഡി ഗിരിദീപം പ്രകാശനം ചെയ്തു. പട്ടം സെന്റ് മേരീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാര്‍ത്ഥനാ ഗാനങ്ങളുടെ ഓഡിയോ സീഡി ഗായിക ചിത്രയ്ക്കു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. എട്ടു ഗാനങ്ങളുള്ള ആല്‍ബത്തിലെ എല്ലാ ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. കെ.എസ്. ചിത്രയ്ക്കു പുറമേ വിജയ് യേശുദാസ്, വിധു പ്രതാപ്, മധു ബാലകൃഷ്ണന്‍, ശ്രേയ ജയദീപ്, സുധീപ് കുമാര്‍ എന്നിവരും ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു പുറമേ വയലാര്‍ ശരത്ചന്ദ്രവര്‍മ, ഫാ. മൈക്കിള്‍ പനച്ചിക്കല്‍, ഫാ. വില്‍സണ്‍ തട്ടാരുതുണ്ടില്‍, ഷൈല തോമസ് എന്നിവരും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആര്‍ബത്തിന്റെ റിക്കാര്‍ഡിംഗും ചിത്രീകരണവും ചെന്നൈയിലെ സ്റ്റുഡിയോയിലാണ് നിര്‍വഹിച്ചത്.
Image: /content_image/India/India-2018-06-25-06:53:01.jpg
Keywords: ക്ലീമീ

8066
Category: 18
Sub Category:
Heading: മലങ്കര സുറിയാനി സഭ ഡയറക്ടറി പുറത്തിറക്കി
Content: തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൊതുവായ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പുതിയ ഡയറക്ടറി പുറത്തിറക്കി. 2018 ജൂൺ 23, ശനിയാഴ്ച, പട്ടം മേജർ ആര്‍ച്ച് ബിഷപ്സ് ഹൌസിൽ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്‌ളീമിസ് കാതോലിക്കാബാവ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജൂലൈ 1 മുതൽ സഭയുടെ ആസ്ഥാന കാര്യാലയത്തിലും ഭദ്രാസന കാര്യാലയങ്ങളിലും പുതിയ ഡയറക്ടറി ലഭ്യമാകുന്നതാണെന്ന്‍ അതിരൂപതാ വൃത്തം വ്യക്തമാക്കി.
Image: /content_image/India/India-2018-06-25-07:08:03.jpg
Keywords: മലങ്കര

8067
Category: 9
Sub Category:
Heading: കുട്ടികൾക്ക് അവധിക്കാല സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ഡർബിഷെയറിൽ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന കിഡ്സ് ഫോർ കിങ്ഡം ടീം ഈവരുന്ന സ്കൂൾ അവധിക്കാലത്ത് 9 മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന താമസിച്ചുള്ള ധ്യാനം സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെ ഡെർബിഷെയറിലുള്ള മറ്റ്ലോക്ക് കാത്തലിക് യൂത്ത് സെന്ററിൽ നടക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളുടെ ആത്മീയ വളർച്ചയെ പരിപോഷിപ്പിക്കുവാൻ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കിഡ്സ് ഫോർ കിങ്‌ഡം സെഹിയോൻ ടീം നയിക്കുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് ബുക്കിങ് നടത്താം. #{red->n->n->അഡ്രസ്: }# THE BRIARS CATHOLIC YOUTH CENTRE <br> BRIARS LANE <br> CRICH MATLOCK <br> DE4 5BW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# തോമസ് ജോസഫ് 07877 508926 <br> ആമി സെയിൽസ് 07535 699082
Image: /content_image/Events/Events-2018-06-25-07:14:55.jpg
Keywords: അഭിഷേക

8068
Category: 1
Sub Category:
Heading: ജാർഖണ്ഡിൽ വൈദികനെ അറസ്റ്റ് ചെയ്തതില്‍ സിബിസിഐയുടെ പ്രതിഷേധം
Content: റാഞ്ചി: ജാർഖണ്ഡിൽ യുവതികളെ മാവോയിസ്റ്റ് അനുയായികള്‍ തട്ടിക്കൊണ്ടു പോയി ബലാല്‍സംഘം ചെയ്ത സംഭവത്തില്‍ വൈദികനെ അറസ്റ്റ് ചെയ്തതില്‍ ദേശീയ മെത്രാന്‍ സമിതിയുടെ പ്രതിഷേധം. മിഷ്ണറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം ഫാ. അൽഫോൻസ് അലീൻ എന്ന ജെസ്യൂട്ട് വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദികനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയോഡോര്‍ മാസ്‌ക്കരന്‍ഹാസ് വ്യക്തമാക്കി. ജൂണ്‍ 19നാണ് ജാർഖണ്ഡ് ഖുന്തി ജില്ലയിലെ കൊച്ചാങ് ആദിവാസി ഗ്രാമത്തിലെ മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം അവതരിപ്പിച്ച അഞ്ചു യുവതികളെ മാവോയിസ്റ്റ് വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അനുയായികൾ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തത്. ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സിന് കീഴിലുള്ള ആശാകിരണ്‍ എന്ന പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങളാണ് പീഡനത്തിന് ഇരകളായത്.
Image: /content_image/News/News-2018-06-25-07:57:16.jpg
Keywords: വൈദിക

8069
Category: 1
Sub Category:
Heading: സമാധാന ഉടമ്പടി സ്മാരകമായി കൊറിയന്‍ അതിര്‍ത്തിയില്‍ പുതിയ ദേവാലയം
Content: പ്യോംങ്യാംഗ്: ഉത്തര ദക്ഷിണ കൊറിയകളുടെ സമാധാന ഉടമ്പടിയുടെ സ്മാരകമായി കൊറിയന്‍ അതിര്‍ത്തിയില്‍ ദേവാലയ നിർമ്മാണം ആരംഭിച്ചു. പാൻമുൻജമ്മിനു കീഴിലുള്ള ട്രൂസ് ഗ്രാമത്തിലെ ജോയിന്റ് സെക്യൂരിറ്റി ഏരിയയിലാണ് ദേവാലയം നിര്‍മ്മിക്കുന്നത്. പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ജൂൺ അഞ്ചിന് ബിഷപ്പ് ഫ്രാൻസിസ് സേവ്യർ യു സൂ ഇലിന്റെ അദ്ധ്യക്ഷതയിലാണ് നിർവ്വഹിക്കപ്പെട്ടത്. ദൈവത്തിന്റെ കൃപയുടെ ദാനമാണ് പുതിയ ചാപ്പലെന്നും യുദ്ധകെടുതികൾ നേരിട്ട രാഷ്ട്രത്തിൽ സമാധാന ചിഹ്നമായി ദേവാലയം നിലനില്‍ക്കുമെന്നും ബിഷപ്പ് സേവ്യർ പറഞ്ഞു. രാഷ്ട്ര തലവന്മാരുടെ അനുരജ്ഞന ഉടമ്പടി ഉടൻ നടപ്പിലാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇരുകൊറിയൻ സഭകളുടേയും ഐക്യത്തിനായി പ്രാർത്ഥിക്കണം. ട്രൂസ് ഗ്രാമത്തിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് ആത്മീയ ഉണർവിന് ദേവാലയം സഹായകമാണ്. സന്ദർശകർക്ക് അനുഗ്രഹമായി ദേവാലയം ഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാർത്ഥനകൾ വഴി കൊറിയയിൽ സമാധാനം സ്ഥാപിതമാകട്ടെയെന്നു യുഎൻ കമ്മാന്റർ ലഫ്.കേണൽ മാത്യു ഫാർമറും പ്രത്യാശ പ്രകടിപ്പിച്ചു. പാൻമുൻജം സമാധാന ഉടമ്പടിയെ തുടർന്ന് 1958 ൽ പണിത സ്മാരകത്തിന് പകരമാണ് ദേവാലയം നിർമ്മിക്കുന്നത്. നൂറോളം വിശ്വാസികളെ ഉൾകൊള്ളാനാകും വിധം രണ്ടായിരത്തോളം ചതുരശ്ര മീറ്ററിൽ ഒരു നില ദേവാലയ കെട്ടിടം അടുത്ത മാർച്ചോടെ പൂർത്തിയാക്കാനാണ് പദ്ധതി.
Image: /content_image/News/News-2018-06-25-10:03:43.jpg
Keywords: കൊറിയ

8070
Category: 1
Sub Category:
Heading: മാർപാപ്പയുടെ വാക്കുകളെ വീണ്ടും വളച്ചൊടിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ
Content: വാഷിംഗ്‌ടണ്‍ ഡിസി: ഫ്രാൻസിസ് പാപ്പയുടെ വാക്കുകളെ തങ്ങളുടേതായ രീതിയിൽ വളച്ചൊടിച്ചു വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങൾ. അമേരിക്കൻ അതിർത്തിയിലെ കുടിയേറ്റ പ്രശ്നത്തെ സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായത്തെയാണ് മാധ്യമങ്ങൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു 'ഡെയിലി വയർ' എന്ന മാധ്യമം നൽകിയ റിപ്പോർട്ട് നവമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. അമേരിക്കൻ അതിർത്തിയിലെ കുടിയേറ്റ പ്രശ്നത്തിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെ ഫ്രാൻസിസ് പാപ്പ ശക്തമായ ഭാഷയിൽ വിമർശിച്ചു എന്നാണ് ഹഫിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. "കുടുംബങ്ങളെ വേർപെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികളെ ഫ്രാൻസിസ് മാർപാപ്പ ശാസിച്ചു" എന്ന് പൊളിറ്റിക്കോ എന്ന അന്താരാഷ്‌ട്ര മാധ്യമം തലക്കെട്ടെഴുതി. മറ്റൊരു അന്താരാഷ്‌ട്ര മാധ്യമമായ വോക്സിന്റെ തലക്കെട്ട് " കുടുംബങ്ങളെ വേർപെടുത്തുന്ന ട്രംപിന്റെ നയത്തെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചു" എന്നായിരുന്നു. ഏതാണ്ട് ഇതേ അർഥം വരുന്ന തലക്കെട്ടുകൾ തന്നെ ആയിരുന്നു ഹഫിങ്ടൺപോസ്റ്റും, വാഷിംഗ്ടൺ പോസ്റ്റും പ്രസ്തുത വാർത്തക്ക് നൽകിയത്. കുടുംബാംഗങ്ങളെ തമ്മിൽ വേർപെടുത്തുന്ന നയത്തെ അമേരിക്കയുടെ മെത്രാൻ സമിതി അപലപിച്ചതിനെ താൻ പൂർണമായും പിന്‍തുണയ്ക്കുന്നുണ്ടെന്നും, എന്നാൽ ഈ കുടിയേറ്റ നയങ്ങൾ ഡൊണാൾഡ് ട്രംപ് ഭരണമേൽക്കുന്നതിന് മുൻപ് രൂപം കൊണ്ട നയങ്ങളാണെന്നുമാണ് റോയിറ്റേഴ്‌സ് പ്രതിനിധിയുമായി സംസാരിച്ചപ്പോൾ പാപ്പ അഭിപ്രായപ്പെട്ടത്. പ്രസ്തുത വിഷയത്തിൽ ട്രംപിനെ മാത്രമായി പാപ്പ വിമർശിച്ചിട്ടില്ലായെന്നും മറിച്ച് ഒബാമ പ്രസിഡന്റ് ആയിരുന്ന കാലം മുതലേ കാര്യങ്ങൾ കലുഷിതമായിരുന്നു എന്നാണ് പാപ്പ പറഞ്ഞതെന്ന് "ഡെയിലി വയർ" ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിൽ നടക്കുന്ന കാര്യങ്ങളെ പറ്റി പൂർണമായുളള അറിവ് തനിക്ക് ഇല്ലായെന്നും ഫ്രാൻസിസ് മാർപാപ്പ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒബാമയുടെ ഭരണ കാലയളവിൽ അമേരിക്കയുടെയും മെക്സിക്കോയുടെയും അതിർത്തിയായ സിയുദാദ് ജുവറെസ് എന്ന സ്ഥലത്ത് അൻപത് ബിഷപ്പുമാരുടെ സഹകാർമികത്തത്തിൽ സ്ഥലത്ത് തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ജനങ്ങളുടെ മുൻപാകെ വിശുദ്ധ കുർബാന അർപ്പിച്ചത് പാപ്പ അഭിമുഖത്തിൽ സ്മരിച്ചു. അന്ന് അവിടെ അതിർത്തിയിൽ പ്രശ്മുണ്ടായിരുന്നു. അതിനാൽ ഇത് ട്രംപുമായി ബന്ധപ്പെട്ട പ്രശ്നമല്ല, മറിച്ച് ഇതിന് മുൻപ് ഉണ്ടായിരുന്ന സർക്കാരുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നമാണെന്നും പാപ്പ കൂട്ടി ചേർത്തു. പക്ഷേ ഇത്തരം വസ്തുതകളെ മറച്ചുവച്ചു തങ്ങളുടെ ലക്ഷ്യങ്ങൾക്കായി മാർപാപ്പയുടെ വാക്കുകൾ വളച്ചൊടിക്കുവാനാണ് മാധ്യമങ്ങൾ ശ്രദ്ധ കാണിക്കുന്നതെന്ന് "ഡെയിലി വയർ" കുറ്റപ്പെടുത്തുന്നുണ്ട്. കുടുംബാംഗങ്ങളെ തമ്മിൽ വേർതിരിക്കുന്നത് നീതിരഹിതമെന്നു പാപ്പ പറഞ്ഞത് ലോകം ആദരിക്കുന്ന ഒരു ക്രിസ്‌തീയ നേതാവ് എന്ന നിലയിലാണെന്നും ലേഖനം ഓർമ്മപ്പെടുത്തുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുകളുണ്ടെന്ന് കണ്ടെത്തിയാൽ ഗര്‍ഭച്ഛിദ്രം നടത്തുന്ന പ്രവണതയെ നാസി വംശ ശുദ്ധീകരണവുമായി കത്തോലിക്കാ സഭയുടെ തലവൻ ഉപമിച്ചപ്പോഴും 'വിവാഹം' ഒരു പുരുഷനും സ്‌ത്രീയും തമ്മിൽ മാത്രമായിരിക്കണം എന്ന സഭയുടെ പ്രബോധനത്തെ എടുത്തുപറഞ്ഞപ്പോഴും ഈ മാധ്യമങ്ങൾ ഒന്നും തന്നെ അത് വലിയൊരു വാർത്തയാക്കിയില്ലായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായങ്ങളിൽ തങ്ങൾക്ക് ഉചിതമെന്നു തോന്നുന്നത് മാത്രം അടർത്തി എടുത്തു വാർത്തയാക്കുന്നതും, മനുഷ്യരുടെ പാപങ്ങളെ പറ്റിയും തിന്മകളെ പറ്റിയും പാപ്പ പറയുമ്പോൾ അതിനെ മാധ്യമങ്ങൾ നിരാകരിക്കുന്നതും അപലപനീയമാണെന്നാണ് ഡെയിലി വയർ റിപ്പോർട്ടിനെ ഉദ്ധരിച്ചു പലരും സോഷ്യൽ മീഡിയായിൽ രേഖപ്പെടുത്തിയത്. നേരത്തെ "നരകം ഇല്ല" എന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ സത്യമെന്തെന്നു അറിയാതെ ഈ വാർത്ത അതിവേഗം റിപ്പോർട്ട് ചെയ്തു. വ്യാപക പ്രചാരണം ലഭിച്ച വാർത്ത അനേകരിൽ തെറ്റിദ്ധാരണ ഉളവാക്കിയിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്ന് അധികം വൈകാതെ വത്തിക്കാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ കുറഞ്ഞ ശതമാനം മാധ്യമങ്ങളാണ് പ്രചരിച്ചത് "വ്യാജ വാർത്ത"യാണെന്ന വത്തിക്കാൻ പ്രസ്താവന പിന്നീട് പ്രസിദ്ധീകരിച്ചത്.
Image: /content_image/News/News-2018-06-25-11:53:56.jpg
Keywords: വ്യാജ

8071
Category: 24
Sub Category:
Heading: കുമ്പസാരത്തെ അവഹേളനത്തിന് വിധേയമാക്കുമ്പോള്‍ മറന്നു പോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍
Content: കത്തോലിക്കാസഭയുടെ ഏഴ് പാവനകൂദാശകളില്‍ സൗഖ്യദായകകൂദാശയായിട്ടാണ് കുമ്പസാരം എന്ന കൂദാശ പരിഗണിക്കപ്പെടുന്നത്. കത്തോലിക്കരും അകത്തോലിക്കരും അക്രൈസ്തവരും ആദരവോടും അത്ഭുതത്തോടും കൂടിയാണ് കുമ്പസാരം എന്ന കൂദാശയെ വീക്ഷിക്കുന്നത്. ജീവിതത്തിന്‍റെ നൊമ്പരങ്ങളെയും അസ്വസ്ഥതകളെയും പാപവഴികളെയും ഓര്‍ത്തെടുക്കാനും ഏറ്റുപറയാനും നവമായ ഉന്മേഷത്തോടും പുതിയ തീരുമാനങ്ങളോടും ദൈവകൃപയോടും കൂടെ പുതുജീവിതം ആരംഭിക്കാനും കത്തോലിക്കാവിശ്വാസികളെ സജ്ജരാക്കുന്ന ഈ കൂദാശയോട് അന്യമതസ്ഥര്‍ക്ക് അസൂയ പോലുമുണ്ട്. എം.ഡി. വാസുദേവന്‍നായരുടെ "വാരാണസി" എന്ന നോവലിലെ ഈ വാചകങ്ങള്‍ സ്മരണാര്‍ഹമാണ്: "അമ്പലങ്ങളിലും കുമ്പസാരക്കൂടുകള്‍ വച്ചാലെന്താ? വൃദ്ധനും പണ്ഡിതനുമായ ഒരാള്‍ കേള്‍ക്കുന്നു. ഏതാനും മണിക്കൂറുകള്‍ പറഞ്ഞാല്‍ തീരാത്ത പാപങ്ങളൊന്നും നമുക്കില്ല. പറയാൻ ഇടകിട്ടണ്ടേ? ഒരിക്കല്‍ നീയെല്ലാം പറയണം. പലപ്പോഴായി ഞാനും. നമ്മള്‍ പരസ്പരം ഏറ്റുപറയും. മാപ്പുകൊടുക്കും" (വാരാണസി, p.77). സമാനതകളില്ലാത്ത ആക്രമണത്തിനും അവഹേളനത്തിനും കുമ്പസാരം എന്ന കൂദാശ വിധേയമാക്കപ്പെടുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രവാസിശബ്ദം, പുവര്‍ ലെയ്റ്റി, ദ ക്രിസ്ത്യന്‍ ട്രൂത്ത് എന്നീ തീവ്രക്രൈസ്തവവിരുദ്ധ ഓണ്‍ലൈന്‍ സംരംഭങ്ങളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. നിരവധി നുണകളും നുണക്കഥകളും സ്വയം രൂപപ്പെടുത്തുകയും അവയുടെയെല്ലാം പിന്നില്‍ കുന്പസാരരഹസ്യത്തിന്‍റെ ലംഘനം ആരോപിക്കയുമാണ് ഇവയുടെ പ്രവര്‍ത്തനരീതി. ഓര്‍ത്തഡോക്സ് സഭയിലെ എട്ടോളം വൈദികര്‍ ചേര്‍ന്ന ഒരു സ്ത്രീയെ അവരുടെ കുമ്പസാരരഹസ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പീഡിപ്പിച്ചു എന്ന വ്യാജവാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ വിശദമായന്വേഷിച്ചപ്പോള്‍ കുമ്പസാരവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പ്രശ്നമാണിതെന്ന് മനസ്സിലായി. വ്യക്തിവൈരാഗ്യം, കുടുംബപ്രശ്നം, സഭാതര്‍ക്കം, രാഷ്ട്രീയം എന്നിങ്ങനെ പലവിധകാര്യങ്ങള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന ഒരു വിഷയമാണിത്. മാത്രവുമല്ല, ഓര്‍ത്തഡോക്സ് സഭയുടെ ശൈലികളും രീതികളും പരിശോധിക്കുന്നവര്‍ക്കും, മാത്രമല്ല, സാമാന്യബോധമുള്ള ആര്‍ക്കും ഈ കെട്ടുകഥയിലെ യുക്തിഭംഗങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. കുമ്പസാരത്തെ ലൈംഗികതയോടും സ്ത്രീവിഷയത്തോടും ബന്ധപ്പെടുത്തി മേല്‍പ്പറഞ്ഞ ഓണ്‍ലൈന്‍ സംരംഭങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ കത്തോലിക്കാസഭയുടെ കുന്പസാരമെന്ന കൂദാശയെക്കുറിച്ച് ഒരു സംക്ഷിപ്തപഠനം - ആരോപണങ്ങളുടെ വെളിച്ചത്തില്‍ - നല്കുന്നു. 1. #{blue->none->b-> "കുമ്പസാരം" - അനുരഞ്ജനകൂദാശ }# ദൈവശാസ്ത്രപരമായ വീക്ഷണത്തില്‍കുന്പസാരം (Confession) അഥവാ ഏറ്റുപറച്ചില്‍ ഈ കൂദാശയുടെ ഒരു ഭാഗം മാത്രമാണ്. അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശയെന്നാണ് (Sacrament of Reconciliation) കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഈ കൂദാശയെ വിശേഷിപ്പിക്കുന്നത്. അനുതാപം (repentance), ഏറ്റുപറച്ചില്‍ (confession), അനുരഞ്ജനം (reconciliation), പ്രായ്ശ്ചിത്തം(reparation) എന്നിങ്ങനെ പല ഘടകങ്ങള്‍ ഒന്നുചേരുന്നതാണ് അനുരഞ്ജനകൂദാശ (CCC 1423-1424). ഓരോ കാലഘട്ടത്തിന്‍റെയും ദൈവശാസ്ത്രപരമായ ഊന്നലുകളാണ് വ്യത്യസ്തമായ പേരുകള്‍ക്ക് നിദാനം. 2. #{blue->none->b->അനുരഞ്ജനത്തിന്‍റെ ആവശ്യകത }# സമാന്തരസുവിശേഷങ്ങളെല്ലാം ആരംഭിക്കുന്നത് മാനസാന്തരത്തിനുള്ള ആഹ്വാനത്തോടെയാണ്. മത്തായി 3,2-ലെ സ്നാപകയോഹന്നാന്‍റെ പ്രസംഗവും മത്തായി 4,17-ലെ യേശുവിന്‍റെ പ്രസംഗവും അപ്പസ്തോലസഭയുടെ പ്രഘോഷണവും ഒരേകാര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, "മാനസാന്തരപ്പെടുവിന്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു" (ലൂക്ക 5,32). ഉയിര്‍ത്തെഴുന്നേറ്റ ഈശോ തന്‍റെ ദൗത്യം അപ്പസ്തോലന്മാരെ ഏല്പിച്ചുകൊണ്ട് അരുളിച്ചെയ്തു, "പാപമോചനത്തിനുള്ള അനുതാപം എന്‍റെ നാമത്തില്‍ ജറുസലേമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കുവിന്‍" (ലൂക്ക 24,47). ഈശോയാണ് നമ്മെ മാനസാന്തരാത്തിലേക്ക് വിളിക്കുന്നത്. "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1,15). ഈശോയുടെ ദൗത്യം തന്നെയും ലോകത്തെ ദൈവത്തോടു അനുരഞ്ജനപ്പെടുത്തുക എന്നതായിരുന്നു. 3. #{blue->none->b->പാപമോചനത്തിനുള്ള അധികാരം സഭക്ക് നല്കുന്നു }# ദൈവപുത്രനെന്ന നിലയില്‍ മനുഷ്യരുടെ പാപങ്ങള്‍ ബന്ധിക്കാനും മോചിക്കാനും ഈശോയ്ക്ക് അധികാരമുണ്ടായിരുന്നുവെന്നത് നിസ്തര്‍ക്കമാണ്. പാപികളെ വിളിക്കാനാണ് താന്‍ വന്നിരിക്കുന്നതെന്നും ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം എന്നും നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കാണ് താന്‍ അയക്കപ്പെട്ടിരിക്കുന്നതെന്നുമൊക്കെയുള്ള അവിടുത്തെ വചനങ്ങള്‍ അതിന് തെളിവാണ്. പാപികളോട് തനിക്കുള്ള നിസ്സീമമായ കരുണയും സ്നേഹവും യുഗാന്ത്യം വരെ ഈ ലോകത്തില്‍ ദൃശ്യമായ രീതിയില്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ പാപമോചനത്തിന്‍റെ അധികാരം അവിടുന്ന് അപ്പസ്തോലികസഭയെ ഭരമേല്പിച്ചു. "നിങ്ങള്‍ക്ക് സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതുപറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവന്‍ അവരോട് അരുളിച്ചെയ്തു, നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അത് അവരോട് ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ, അവ ബന്ധിക്കപ്പെട്ടിരിക്കും" (യോഹ. 20,21-23). അപ്പസ്തോലന്മാര്‍ക്ക് ഭരമേല്പിക്കപ്പെട്ട ഈ ദൗത്യം ശ്ലൈഹികമായ കൈവെയ്പ്പുവഴി അവരുടെ പിന്ഗാമികളായ മെത്രാന്മാരില്‍ ഇന്നെത്തിനില്‍ക്കുന്നു. മെത്രാനോട് ചേര്‍ന്ന് നിന്ന്, തിരുപ്പട്ടകൂദാശയുടെ ശക്തിയാല്‍, മെത്രാന്‍റെ അനുവാദമുള്ള എല്ലാ വൈദികരും ഈ കൂദാശ ഇന്നത്തെ രൂപത്തില്‍ പരികര്‍മ്മം ചെയ്യുകയും ചെയ്യുന്നു. 4. #{blue->none->b-> അപ്പസ്തോലികസഭയില്‍ }# പാപത്തെ ഗൗരവത്തോടെ വീക്ഷിക്കാനും മിശിഹാ തങ്ങളെ ചുമതലപ്പെടുത്തിയ അനുരഞ്ജനശുശ്രൂഷ വിശ്വസ്തതയോടെ നിര്‍വ്വഹിക്കാനും അപ്പസ്തോലന്മാര്‍ ഉത്സാഹിച്ചു. മനപൂര്‍വ്വം പാപം ചെയ്തവരെ ശിക്ഷിക്കുകയും (അപ്പ 5,1-11), മനസ്തപിക്കുന്നവര്‍ക്ക് പാപമോചനം നല്കുകയും (അപ്പ 19,19-20), പരസ്യപാപികളെ ഭ്രഷ്ടരാക്കുകയും (1 കൊറി 5,19-20) അനുരഞ്ജനത്തിന്‍റെ ദൗത്യം തങ്ങളെ ഭരമേല്പിച്ചിരിക്കുന്നു എന്ന ബോധ്യത്തില്‍ പശ്ചാത്തപിച്ചവരെ സ്വീകരിക്കുകയും (2 കൊറി.5,18-21; 2,5) ചെയ്തുകൊണ്ട് സഭാംഗങ്ങളെ വിശുദ്ധിയിലേക്ക് നയിക്കാനുള്ള ദൈവികകടമ (2 തീത്തോ 3,10) ആദിമസഭ നിര്‍വ്വഹിച്ചു. 5. #{blue->none->b-> പരസ്യകുമ്പസാരം എങ്ങനെ രഹസ്യകുമ്പസാരമായി? }# ആദിമസഭയിലെ അനുരഞ്ജനശുശ്രൂഷ സഭാശ്രേഷ്ഠന്മാരുടെ മുന്പില്‍ പരസ്യമായി പാപങ്ങളേറ്റു പറഞ്ഞുകൊണ്ടാണ് പൂര്‍ത്തിയാക്കിയിരുന്നത് (അപ്പ 19,18-19). ശ്രേഷ്ഠന്മാര്‍ പാപങ്ങളുടെ ഗൗരവമനുസരിച്ച് അവരുടെ മേല്‍ പിഴ അഥവാ പ്രായ്ശ്ചിത്തം ചുമത്തിയിരുന്നു. തെറ്റായ രീതിയില്‍ ലഭിച്ച സാധനങ്ങള്‍ തിരിച്ചുകൊടുക്കുക, കേടുപാടുകള്‍ക്ക് പരിഹാരം നല്കുക തുടങ്ങിയവ പരിഹാരപ്രവൃത്തിക്ക് ആവശ്യമായ വ്യവസ്ഥകളായിരുന്നു. എന്നാല്‍ പരസ്യകുന്പസാരത്തില്‍ പല മാരകപാപങ്ങളുടെയും തുറന്നുള്ള ഏറ്റുപറച്ചില്‍ സമൂഹത്തില്‍ പലവിധ അസ്വസ്ഥതകള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടനല്കി. അതിനാല്‍ പരസ്യകുമ്പസാരത്തില്‍ നിന്ന് സഭയിലെ ശ്രേഷ്ഠന്മാരുടെ ചെവിയില്‍ കുമ്പസാരിക്കുന്ന രീതി സഭയില്‍ നിലവില്‍ വന്നു. 4-ാം നൂറ്റാണ്ടോടെ പരസ്യകുമ്പസാരം ഭാഗികമായി അവസാനിച്ചു. പിന്നീട് 4-7 വരെയുള്ള നൂറ്റാണ്ടുകളില്‍ പൗരസ്ത്യസഭകളിലും സന്ന്യാസികളുടെ ഇടയിലുമുണ്ടായിരുന്ന രഹസ്യ കുമ്പസാരത്തിന്‍റെ രീതി ലോകമെമ്പടും പ്രചാരത്തിലാവുകയും ചെയ്തു. 6. #{blue->none->b->ഏറ്റുപറയേണ്ട പാപങ്ങള്‍ }# അനുരഞ്ജനശുശ്രൂഷക്ക് അണയുന്ന വിശ്വാസി ദൈവത്തോടും സഭയോടും അനുരഞ്ജനപ്പെടാനുള്ള ആഗ്രഹവും ചെറുതും വലുതുമായ തന്‍റെ പാപങ്ങളെ പ്രതി അനുതാപവും ഉള്ള ആളായിരിക്കണം. നല്ല കുമ്പസാരത്തിനുവേണ്ടി സഭ നിര്‍ദ്ദേശിക്കുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ചും വേണ്ടത്ര അറിവും അവ പാലിച്ചിട്ടുണ്ടെന്ന ഉറപ്പും ഉണ്ടാകം. ചെയ്തു പോയ പാപങ്ങളെല്ലാം -മാരകപാപങ്ങളും ലഘുപാപങ്ങളും- കുന്പസാരക്കാരനെ അറിയിക്കണം. പത്ത് ദൈവകല്പനകള്‍, അഞ്ച് തിരുസ്സഭയുടെ കല്പനകള്‍, മൂലപാപങ്ങള്‍, പരിശുദ്ധാത്മാവിനെതിരായുള്ള പാപങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തന്‍റെ ജീവിതത്തിന്‍റെ പോരായ്മകളെ വിശ്വാസി ആത്മപരിശോധനയിലൂടെ കണ്ടെത്തേണ്ടത്. ഇന്ന് വ്യാപകമായി സഭാശത്രുക്കള്‍ പ്രചരിപ്പിക്കുന്നതുപോലെ ലൈംഗികതയുമായി ബന്ധപ്പെട്ടവ മാത്രമല്ല ഒരു വിശ്വാസിയുടെ പാപങ്ങള്‍. ദൈവവുമായുള്ള ബന്ധത്തിലും ആത്മീയവളര്‍ച്ചയിലും സംഭവിക്കുന്ന പോരായ്മകളാണ് അയാളുടെ ഉത്കണ്ഠകള്‍. ലൈംഗികപാപങ്ങള്‍ (അവയുള്ളവര്‍ക്ക്) തങ്ങളുടെ ഏറ്റുപറച്ചിലിന്‍റെ ഒരംശം മാത്രമാണ്. എന്നാല്‍ അത് മാത്രമാണ് കുമ്പസാരമെന്ന് വ്യാഖ്യാനിക്കുന്നവര്‍ കുമ്പസാരം എന്ന കൂദാശ സ്വീകരിക്കുന്ന എല്ലാവരെയും തങ്ങളെപ്പോലെ വിഷയാസക്തിയുള്ളവരായി വ്യാഖ്യാനിക്കുകയാണെന്ന് സാരം. യഥാര്‍ത്ഥത്തില്‍ അടുക്കലടുക്കല്‍ കുന്പസാരിക്കുകയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ആത്മീയകാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നവരുടെ ജീവിതത്തില്‍ ഇത്തരം പാപങ്ങള്‍ താരതമ്യേന കുറവായിരിക്കും എന്നതാണ് സത്യം. 7. #{blue->none->b-> പാപങ്ങള്‍ എങ്ങനെ ഏറ്റുപറയുന്നു }# വിവരമില്ലാത്ത ചില ചലച്ചിത്രങ്ങളിലെ രംഗങ്ങള്‍ അവതരിപ്പിക്കുന്നതുപോലെ കുന്പസാരക്കാരനോട് പാപങ്ങള്‍ (ലൈംഗികപാപമായാലും എന്തായാലും) ഏറ്റുപറയുന്നത് അത് സംഭവിച്ച എല്ലാ വിശദാംശങ്ങളോടും കൂടിയല്ല. ലൈംഗികപാപങ്ങളാണെങ്കില്‍ത്തന്നെ, എന്താണ് ചെയ്തത് എന്നും ചെയ്ത പാപത്തിന്‍റെ ഗൗരവം മനസ്സിലാക്കി ഉപദേശവും പരിഹാരവും നിര്‍ദ്ദേശിക്കാന്‍ വേണ്ടി മാത്രം പ്രസ്തുത പാപത്തില്‍ പങ്കാളിയായ വ്യക്തിയുടെ ജീവിതാന്തസ്സും, എത്ര പ്രാവശ്യം സംഭവിച്ചു എന്നതും ഏറ്റുപറയണം. (ഉദാ: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു./വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുമായി/ ആണ്‍കുട്ടിയുമായി . . . ). ഇതിനപ്പുറം ചെയ്ത കാര്യങ്ങളോ അവയുടെ രീതികളോ സ്ഥലമോ സമയമോ ഒന്നുംതന്നെ കുമ്പസാരത്തിന്‍റെ വിഷയമല്ല. ഞാന്‍ മോശമായ പദങ്ങളുപയോഗിച്ച് സംസാരിച്ചിട്ടുണ്ട് എന്ന് ഏറ്റുപറയുന്നതിന് പകരം ഉപയോഗിച്ച പദങ്ങളെല്ലാം കുമ്പസാരക്കൂട്ടില്‍ വൈദികനോട് പറയുന്നത് എത്ര അനൗചിത്യമാണെന്ന് ഓര്‍ത്തു നോക്കുക. അതിനാല്‍ത്തന്നെ കുന്പസാരങ്ങള്‍ വൈദികര്‍ക്ക് ഇക്കിളിപ്പെടാനുള്ള അവസരമാണെന്ന് ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നവന്‍റെ ഭാവനാലോകം എത്ര നാറ്റമുള്ളതാണ്. 8. #{blue->none->b-> അനുരഞ്ജനശുശ്രൂഷ വൈദികനുമായുള്ള സംഭാഷണത്തിനുള്ള അവസരമല്ല }# അനുരഞ്ജനശുശ്രൂഷയുടെ വേദി ജീവിതത്തില്‍ സംഭവിച്ചു പോയ പാപങ്ങള്‍ അനുതാപത്തോടെ ഏറ്റു പറയാനും, ഏറ്റുപറഞ്ഞ പാപങ്ങളുടെ വെളിച്ചത്തില്‍ ആത്മീയജീവിതത്തിന്‍റെ വളര്‍ച്ചക്കാവശ്യമായ ഉപദേശങ്ങളും പാപമോചനത്തിന്‍റെ ആശീര്‍വ്വാദവും സ്വീകരിക്കാനുള്ളതാണ്. അവിടെ ജീവിതപ്രശ്നങ്ങളുടെ ചര്‍ച്ചയോ കൗണ്‍സലിംഗോ തിരുസ്സഭ അനുവദിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ജീവിതത്തിലെ തെറ്റുകളുടെ കാര്യമാത്രപ്രസക്തമായ അവതരണമല്ലാതെ യാതൊന്നും കുമ്പസാരക്കൂട്ടില്‍ സംസാരിക്കുന്നില്ല എന്ന് കുമ്പസാരിക്കുന്ന വ്യക്തിയും കുമ്പസാരക്കാരനും ഉറപ്പാക്കേണ്ടതാണ്. 9. #{blue->none->b->കുമ്പസാരക്കാരന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ }# തന്‍റെ അടുക്കല്‍ അനുരഞ്ജനശുശ്രൂഷക്കായി വരുന്ന വ്യക്തിയുടെ ഐഡന്‍റിറ്റി എന്താണെന്ന് കുമ്പസാരക്കാരന്‍ അറിയേണ്ടതില്ല. എന്നാല്‍ അയാളുടെ ജീവിതാന്തസ്സ് എന്താണെന്ന് അയാള്‍ പറയേണ്ടതാണ്. കുന്പസാരക്കാരന്‍ ആ വ്യക്തിയുടെ മുഖത്തേക്കു പോലും നോക്കേണ്ട ആവശ്യമില്ലെന്നതാണ് സത്യം. പേരോ, വീട്ടുപേരോ യാതൊന്നും കുന്പസാരക്കാരനോട് പറയേണ്ടതില്ല. ഏറ്റു പറയുന്ന പാപത്തെക്കുറിച്ച് അനാവശ്യമായ വിശദീകരണങ്ങള്‍ കുന്പസാരക്കാരന്‍ ആവശ്യപ്പെടാന്‍ പാടുള്ളതല്ല. വളരെ അത്യാവശ്യമായ ചില കാര്യങ്ങള്‍ ചോദിക്കാമെന്നതല്ലാതെ ഏറ്റുപറയുന്ന കാര്യങ്ങള്‍ക്കപ്പുറം യാതൊന്നും അനുതാപിയോട് ചോദിക്കാന്‍ കുമ്പസാരക്കാരന് അനുവാദമില്ല. പാപങ്ങള്‍ ഏറ്റുപറയുന്ന വ്യക്തിയുടെ അനുതാപത്തിന്‍റെ ആഴം മനസ്സിലാകുന്ന കുമ്പസാരക്കാരന്‍ ഏറ്റുപറഞ്ഞ പാപങ്ങളുടെ എണ്ണത്തിലും വലിപ്പത്തിലും സ്വഭാവത്തിലുമല്ല ശ്രദ്ധയൂന്നേണ്ടത്, മറിച്ച്, അയാളില്‍ വര്‍ഷിക്കപ്പെടുന്ന ദൈവകരുണയിലാണ്. സ്നേഹത്തോടും കാരുണ്യത്തോടും സൗമ്യതയോടും കൂടി ആശ്വാസത്തിന്‍റെയും ധൈര്യപ്പെടുത്തലിന്‍റെയും പ്രത്യാശയുടെയും വാക്കുകള്‍ പറഞ്ഞ് ആശ്വാസത്തോടെ കുന്പസാരക്കൂട്ടില്‍ നിന്ന് പുറത്തുപോകാന്‍ അയാളെ സഹായിക്കുകയാണ് കൂദാശയുടെ കാര്‍മ്മികന്‍ ചെയ്യേണ്ടത്. വൈദികന്‍ ദൈവകരുണയുടെയും ക്ഷമയുടെയും യജമാനനല്ല, മറിച്ച്, ശുശ്രൂഷകനാണ്. 10. #{blue->none->b->കുമ്പസാരരഹസ്യം }# കുമ്പസാരക്കൂട്ടില്‍ കേട്ട ഏതൊരു കാര്യവും അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് അതികഠിനമായ ശിക്ഷകളുടെ കീഴില്‍ പരിശുദ്ധ സഭ ആവശ്യപ്പെട്ടിരിക്കുന്നു. അനുതാപികളുടെ ജീവിതത്തെ സംബന്ധിച്ച് കുമ്പസാരത്തിലൂടെ ലഭിക്കുന്ന അറിവ് വൈദികന് ഒരുകാരണവശാലും എവിടെയും ഒരുകാലത്തും ഉപയോഗിക്കാന്‍ അനുവാദമില്ല. യാതൊരു അപവാദവും (exception) അംഗീകരിക്കാത്ത രഹസ്യമാണത്. "കൗദാശികമുദ്ര" (sacramental seal) എന്നാണ് ഇതറിയപ്പെടുന്നത്. ശുദ്ധമാനസഭയുടെ ചരിത്രത്തിലെങ്ങും കുന്പസാരരഹസ്യം വെളിപ്പെടുത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അതേസമയം കുമ്പസാരരഹസ്യം സൂക്ഷിച്ചതിന്‍റെ പേരില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന വിശുദ്ധാത്മാക്കളും സഭയിലുണ്ട്. #{red->none->b-> സമാപനം }# വൈദികരെ അവഹേളിക്കുന്നതിലും തിരുസ്സഭയെ അപകീര്‍ത്തിപ്പെടുത്തുന്നതിലും ആനന്ദിക്കുന്നവരുടെ കൂട്ടായ്മകള്‍ ബലപ്പെട്ടുവരുന്നത് നമ്മള്‍ കാണുന്നുണ്ട്. ആമുഖത്തില്‍ സൂചിപ്പിച്ച ഓണ്‍ലൈന്‍ സംരംഭങ്ങളിലെല്ലാം ഇത്തരക്കാരുടെ വിളയാട്ടമാണുള്ളത്. അടുത്ത ദിവസങ്ങളില്‍ വളരെ മ്ലേച്ഛമായി കുന്പസാരക്കൂടിനെയും പൗരോഹിത്യത്തെയും ചിത്രീകരിക്കാന്‍ ഇവര്‍ മത്സരിക്കുകയാണ്. ക്രൈസ്തവനാമധാരികളായ നിരവധിപേര്‍ ഇവര്‍ക്ക് പിന്തുണയും നല്കുന്നുണ്ട്. സത്യം അന്വേഷിക്കാതെയും സഭാവിശ്വാസത്തെ മനസ്സിലാക്കാതെയും തിരിച്ചറിയാതെയും ശത്രുക്കളോട് കൂട്ടുചേര്‍ന്നുകൊണ്ട് അവരുടെ പക്ഷം സ്വീകരിക്കുന്ന ക്രിസ്ത്യാനികള്‍ തിരുസ്സഭയെ ഇവയിലൂടെയെല്ലാം തകര്‍ത്തുകളയാം എന്ന അവരുടെ വ്യര്‍ത്ഥസ്വപ്നത്തിന്‍റെ പ്രചാരകരാവുകയാണെന്ന് മറക്കരുത്. മിശിഹായുടെ സഭ വാള്‍ത്തലപ്പുകളെയും ഹിംസ്രജന്തുക്കളെയും അഗ്നിയെയും കന്മതിലുകളെയും അതിജീവിച്ച സത്യമാണ്. ഹീനമാര്‍ഗ്ഗങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുംവിധം അശക്തമല്ല കത്തോലിക്കാസഭയുടെ അടിത്തറയെന്ന് ഓര്‍ക്കണം. ഇത് പാറമേല്‍ സ്ഥാപിതമാണ്. കൂദാശകളുടെ കൃപയും വിശുദ്ധിയുമറിയുന്ന നല്ല മാതാപിതാക്കന്മാരില്‍ നിന്ന് ജനിക്കുകയും വിശ്വാസത്തിന്‍റെയും സന്മാര്‍ഗ്ഗത്തിന്‍റെയും പാതയില്‍ ചരിക്കുന്ന നല്ല കുടുംബങ്ങളില്‍ ജീവിക്കുകയും ചെയ്താല്‍ മാത്രമേ സഭയുടെ മാത്രമല്ല, ഏതൊരു മനുഷ്യന്‍റെയും പ്രസ്ഥാനത്തിന്‍റെയും നന്മകളെ തിരിച്ചറിയാന്‍ ആര്‍ക്കും ആവതുള്ളുവെന്നോര്‍ക്കുക. നുണകളെഴുതുകയും കരക്കന്പി പ്രചരിപ്പിക്കുകയും ആക്ഷേപഭാഷ ശീലിക്കുകയും നിര്‍ലജ്ജം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ആ നഷ്ടസ്വര്‍ഗ്ഗത്തെപ്പറ്റി വിലപിക്കാനല്ലാതെ എന്തുചെയ്യാം.
Image: /content_image/SocialMedia/SocialMedia-2018-06-25-16:35:12.jpg
Keywords: കുമ്പസാ

8072
Category: 18
Sub Category:
Heading: കെസിബിസി മദ്യവിരുദ്ധസമിതി ലഹരിവിരുദ്ധ ദിനാചരണം ഇന്നു കൊച്ചിയില്‍
Content: കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ഇന്നു കൊച്ചിയില്‍ നടക്കും. സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11.30 നു നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍, വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. പോള്‍ കാരാച്ചിറ, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്റണി, വൈ.രാജു, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറന്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-06-26-04:01:33.jpg
Keywords: ലഹരി

8073
Category: 18
Sub Category:
Heading: ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ വൈദികപദവി വജ്രജൂബിലി സമ്മേളനം നാളെ
Content: തിരുവല്ല: മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 88ാമത് ജന്മദിനാഘോഷവും വൈദികപദവി വജ്രജൂബിലി സമ്മേളനവും നാളെ നടക്കും. മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായാണ് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ജനിച്ചത്. നാളെ ഉച്ചകഴിഞ്ഞു 3.30ന് ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്‍ അധ്യക്ഷത വഹിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഭദ്രാസന സെക്രട്ടറി റവ.ജോജന്‍ മാത്യൂസ് ജോണ്‍, കണ്‍വീനര്‍ വര്‍ഗീസ് മാമ്മന്‍, ട്രഷറാര്‍ അന്‍സില്‍ കോമാട്ട് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഷെല്‍ഡന്‍ ബംഗേര നയിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും.
Image: /content_image/India/India-2018-06-26-04:29:39.jpg
Keywords: മെത്രാപ്പോ