Contents

Displaying 7791-7800 of 25133 results.
Content: 8104
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മപ്പെരുന്നാളിനു മുഖ്യാതിഥിയായി ജര്‍മ്മന്‍ കര്‍ദ്ദിനാള്‍
Content: തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി സ്ഥാപകനുമായ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65 ാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 14 വരെ പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ഈ വര്‍ഷത്തെ പരിപാടികളില്‍ മുഖ്യാതിഥിയായി ജര്‍മനിയിലെ കൊളോണ്‍ അതിരൂപത അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി പങ്കെടുക്കും. ഓര്‍മപ്പെരുന്നാള്‍ ദിവസമായ ജൂലൈ 15നു ഞായര്‍ ആയതിനാല്‍ സഭയുടെ പൊതു ആഘോഷങ്ങള്‍ ജൂലൈ 14ന് നടക്കും. ജൂലൈ14ന് നടക്കുന്ന സമൂഹ ബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികന്‍ ആയിരിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദികരും സഹകാര്‍മികരായിരിക്കും. നാളെ മുതല്‍ കബറില്‍ രാവിലെ ഒമ്പതു മുതല്‍ മധ്യസ്ഥ പ്രാര്‍ഥനയും വൈകുന്നേരം അഞ്ചിന് സമൂഹബലിയും നടക്കും. നാളെ പാറശാല രൂപത അധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ മോണ്‍. വര്‍ഗീസ് മരുതൂര്‍, മോണ്‍. എല്‍ദോ പുത്തന്‍കണ്ടത്തില്‍. ജോണ്‍ വര്‍ഗീസ് ഈശ്വരന്‍കുടിയില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. കുര്യാക്കോസ് തടത്തില്‍, മോണ്‍. ജോസ് കൊന്നാത്ത്വിള, റവ. ഡോ. മാത്യൂ തിരുവാലില്‍ ഒഐസി, മോണ്‍. വര്‍ക്കി ആറ്റുപുറത്ത്, റവ. ഡോ. ജോസ് മരിയദാസ് ഒഐസി, റവ. ഡോ. ജോസ് കുരുവിള ഒഐസി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ജൂലൈ ഏഴിന് സീറോ മലബാര്‍ ക്രമത്തില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയിലും എട്ടിന് ലത്തീന്‍ ക്രമത്തില്‍ കൊല്ലം രൂപത അധ്യക്ഷന്‍ ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരിയും 12ന് മാവേലിക്കര രൂപത അധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസും വിശുദ്ധ കുര്‍ബാനയ്ക്കു മുഖ്യ കാര്‍മികത്വം വഹിക്കും. 13ന് വൈകുന്നേരം അഞ്ചിന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ കബറില്‍ എത്തിച്ചേരും. തുടര്‍ന്ന് ആറിന് മെഴുകുതിരി പ്രദക്ഷിണം നടക്കും.
Image: /content_image/News/News-2018-06-30-07:27:50.jpg
Keywords: ഇവാന്ന
Content: 8105
Category: 1
Sub Category:
Heading: വിശ്വാസ തീക്ഷ്ണതയില്‍ ജ്വലിച്ച് ഉസ്ബെക്കിസ്ഥാൻ കത്തോലിക്ക സമൂഹം
Content: താഷ്കന്റ്: വൈദികരുടെ കുറവുണ്ടെങ്കിലും വിശ്വാസ തീക്ഷ്ണതയില്‍ ജ്വലിച്ച് ഉസ്ബെക്കിസ്ഥാൻ കത്തോലിക്ക സമൂഹം വളർച്ചയുടെ പാതയിൽ. മൂന്ന് ദിവസത്തെ പ്രാർത്ഥന ശുശ്രൂഷകളും വിശ്വാസ പരിശീലനവുമടങ്ങുന്ന ഉസ്ബെക്കിസ്ഥാൻ കത്തോലിക്ക ദിനവും ഏറ്റവും വിപുലമായ രീതിയിലാണ് കഴിഞ്ഞ ദിവസം ആചരിച്ചത്. രാജ്യത്തെ അഞ്ച് ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ഇതേ ദിവസം തന്നെ ഒൻപത് പേർ സ്ഥൈര്യലേപനം സ്വീകരിച്ചു വിശ്വാസം സ്ഥിരീകരിച്ചു. 'ക്രൈസ്തവ ദൈവവിളി' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസുകളിലും പ്രാര്‍ത്ഥനാശുശ്രൂഷകളിലും വിശ്വാസികളുടെ സജീവ പങ്കാളിത്തമാണുണ്ടായിരിന്നതെന്ന് 'ഫിഡ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. വിശ്വാസികളുടെ കൂട്ടായ പങ്കാളിത്തം സഭയുടെ ശുശ്രൂഷകളെ കൂടുതല്‍ അർത്ഥപൂർണമാക്കുന്നതായി ഉസ്ബെക്കിസ്ഥാൻ കത്തോലിക്ക സമൂഹത്തിന്റെ അപ്പസ്തോലിക അദ്ധ്യക്ഷനായ ഫാ. ജെർസി മക്കുലെവിക്സ് അഭിപ്രായപ്പെട്ടു. ശുശ്രൂഷകൾക്ക് ടർക്ക്മെനിസ്ഥാൻ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റർസജ് മഡേജ് നേതൃത്വം നൽകി. യുവജനങ്ങളിൽ വിശുദ്ധരുടെ സ്വാധീനം വളർത്തിയെടുക്കാൻ ഇത്തരം പരിപാടികള്‍ ഉപകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. വിശ്വാസത്തിൽ ആഴപ്പെടാനുള്ള പ്രാർത്ഥനാ ശുശ്രുഷകളെ കുറിച്ചും ഇടവക തലത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഫാ.ആന്റർസജ് വിശ്വാസികള്‍ക്ക് ക്ലാസുകള്‍ നല്‍കി. പ്രമുഖ നഗരങ്ങളായ താഷ്കന്റ്, സമർക്കന്റ്, ബുഖറ, ഉർഗഞ്ച്, ഫെർഗാന എന്നിവിടങ്ങളിലെ അഞ്ച് ഇടവകകളിൽ മൂവായിരത്തിലധികം വിശ്വാസികളാണ് ഉസ്ബെക്കിസ്ഥാനിലുള്ളത്. എന്നാൽ നാല് വൈദികരാണ് അഞ്ച് ഇടവകകളിലുമായി സേവനമനുഷ്ഠിക്കുന്നത്. 1997 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച മിസിയോ സൂയി ഇയൂറിസാണ് രാജ്യത്തെ അപ്പസ്തോലിക കാര്യാലയമായി പ്രവര്‍ത്തിക്കുന്നത്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു വിശ്വാസ തീക്ഷ്ണതയില്‍ ജീവിക്കുകയാണ് ഉസ്ബെക്കിസ്ഥാന്‍ കത്തോലിക്ക സമൂഹം. മുസ്ളിം രാഷ്ട്രമായ ഉസ്ബെക്കിസ്ഥാനിൽ എട്ട് ശതമാനത്തോളം ഓര്‍ത്തഡോക്സ് വിശ്വാസികളുമുണ്ട്.
Image: /content_image/News/News-2018-06-30-09:28:15.jpg
Keywords: ക്കിസ്ഥാ
Content: 8106
Category: 1
Sub Category:
Heading: പരമ്പരാഗത കുടുംബ മൂല്യങ്ങളെ വളര്‍ത്തുന്ന പദ്ധതിക്കു റഷ്യയില്‍ വന്‍ വിജയം
Content: മോസ്ക്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സാമ്പത്തിക സഹായത്തോടെ യുവജനങ്ങള്‍ക്കിടയില്‍ പരമ്പരാഗത കുടുംബ മൂല്യങ്ങളുടെ പ്രചാരണത്തിനും, ബോധവത്കരണത്തിനായുമുള്ള പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഗര്‍ഭഛിദ്രം, പൂര്‍വ്വവിവാഹ ലൈംഗീകത എന്നീ മൂല്യച്യുതികളെ എതിര്‍ക്കുന്ന യുവജനങ്ങളുടെ എണ്ണം റഷ്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കുടുംബം, സ്നേഹം, സന്തോഷം എന്നിവയെ ആസ്പദമാക്കി ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി തലങ്ങളില്‍ നടത്തിയ ക്ലാസ്സുകളില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഇതിനോടകം പങ്കെടുത്തത്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അധിഷ്ടിതമായ കുടുംബ മൂല്യങ്ങളോടുള്ള യുവജനങ്ങളുടെ ആഭിമുഖ്യം കൂടിയതായി പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ചോദ്യാവലിയില്‍ ഭൂരിഭാഗം പേരും രേഖപ്പെടുത്തി. പദ്ധതിയില്‍ പങ്കെടുത്ത 53% പേരാണ് ഗര്‍ഭഛിദ്രത്തെ എതിര്‍ത്തത്. 34% ശതമാനം പേരും വിവാഹത്തിനു മുന്‍പുള്ള ലൈംഗീകതയെ എതിര്‍ത്തു. പാരമ്പര്യ കുടുംബ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് 3% പേര്‍ മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തെ എതിര്‍ത്തിരുന്നത്. എന്നാല്‍ ബോധവത്ക്കരണ ക്ലാസിന് ശേഷം ഗര്‍ഭഛിദ്രത്തെ ഒരിക്കലും അനുവദിക്കരുതെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം 15 ശതമാനമായി ഉയര്‍ന്നുവെന്നത് പദ്ധതിയുടെ വിജയമായി കണക്കാക്കുന്നു. ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഗര്‍ഭഛിദ്രം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു. 2017 ഡിസംബറിലാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രചാരണ പദ്ധതിക്കായുള്ള സാമ്പത്തിക സഹായം നല്‍കിയത്. ട്യൂമെന്‍ മേഖലയിലെ 102 സ്കൂളുകളില്‍ നിന്നായി ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഉള്‍പ്പെടെ ഏതാണ്ട് 10,000-ത്തോളം പേരാണ് ഈ പദ്ധതിയില്‍ പങ്കെടുത്തത്. പരമ്പരാഗത വിവാഹത്തിന്റെ പ്രാധാന്യം, വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധങ്ങളിലെയും ഗര്‍ഭനിരോധനത്തിലേയും അപകടങ്ങള്‍, ഭ്രൂണഹത്യ എന്ന ക്രൂരതയുടെ ഭീകരത എന്നിവയെക്കുറിച്ചാണ് വിവിധ ക്ലാസുകളില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. പദ്ധതിയില്‍ പങ്കെടുത്തവരില്‍ 85% പേരും വിവാഹേതര ലൈംഗീകബന്ധത്തേയും അനുകൂലിക്കുന്നില്ല എന്ന് രേഖപ്പെടുത്തി. സ്ഥിരവും, ദൈര്‍ഖ്യമുള്ളതുമായ ദാമ്പത്യബന്ധങ്ങളിലാണ് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം കൂടുതലുള്ളതെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു. തങ്ങളുടെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് 60% പേരും കുടുംബം, കുട്ടികള്‍ എന്നിവക്കാണ് പ്രഥമ പ്രാധാന്യം നല്‍കുന്നതെന്നാണ് അഭിപ്രായപ്പെട്ടത്. 20% പേര്‍ ആനന്ദത്തിനും, ജീവിതം ആസ്വാദിക്കുന്നതിനുമാണ് പ്രാധാന്യം നല്‍കുന്നത്. 8% പേര്‍ ബന്ധങ്ങളിലെ സ്വാതന്ത്ര്യത്തിനു പ്രാധാന്യം വേണമെന്ന്‍ അഭിപ്രായപ്പെട്ടു. പുറം ലോകത്തേയും, ജീവിതത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ മാറ്റുവാനും, ചിന്തിക്കുവാനും, ചിന്തകളിലെ തെറ്റിദ്ധാരണകളെ നീക്കം ചെയ്യുവാനും ബോധവത്ക്കരണ ക്ലാസ് സഹായകമായെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് മുന്നില്‍ വ്യത്യസ്ഥമായ മാതൃകയുമായാണ് റഷ്യന്‍ പ്രസിഡന്റിന്റെ സഹായത്തോടെയുള്ള പദ്ധതി രാജ്യത്തു വ്യാപിക്കുന്നത്.
Image: /content_image/News/News-2018-06-30-10:07:47.jpg
Keywords: റഷ്യ
Content: 8107
Category: 1
Sub Category:
Heading: ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ പ്രത്യേക പരിഗണന; നയം ആവര്‍ത്തിച്ച് ഹംഗറി
Content: ബുഡാപെസ്റ്റ്: മതപീഡനത്തിനിരയാകുന്ന ക്രൈസ്തവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും അതിനായി തങ്ങള്‍ പ്രത്യേക പരിഗണന നല്‍കുമെന്നും ഹംഗറിയുടെ വിദേശകാര്യ- വാണിജ്യ വകുപ്പ് മന്ത്രി പീറ്റര്‍ സിജ്ജാര്‍ട്ടിന്റെ വാഗ്ദാനം. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ബ്രെറ്റ്ബാര്‍ട്സി'നു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സിജ്ജാര്‍ട്ടോ ഇക്കാര്യം പറഞ്ഞത്. “ഹംഗറി ഒരു ക്രിസ്ത്യന്‍ രാജ്യമാണ്. അതിനാല്‍ ലോകത്താകമാനമുള്ള ക്രൈസ്തവ സഹോദരീ-സഹോദരന്‍മാരെ സഹായിക്കുന്നതിനുള്ള ഒരു പ്രത്യേക ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട്. നമ്മള്‍ അവരെ സംരക്ഷിച്ചില്ലെങ്കില്‍ ആര് അവരെ സഹായിക്കും? നമ്മള്‍ അവര്‍ക്ക് വേണ്ടി സംസാരിച്ചില്ലെങ്കില്‍ ആര് അവര്‍ക്ക് വേണ്ടി സംസാരിക്കും?” സിജ്ജാര്‍ട്ടോ അഭിമുഖത്തില്‍ ചോദിച്ചു. ലോകത്ത് മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന അഞ്ച് പേരില്‍ ഒരാള്‍ ക്രിസ്ത്യാനിയാണെന്ന് സിജ്ജാര്‍ട്ടോ വെളിപ്പെടുത്തി. ആഗോളതലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കായി ഹ്യൂമന്‍ കപ്പാസിറ്റി മന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക വിഭാഗത്തിനു തന്നെ തങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്നും സിജ്ജാര്‍ട്ടോ വ്യക്തമാക്കി. പീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവരെ സാമ്പത്തികമായി സഹായിക്കുമെന്നും കുഞ്ഞുങ്ങള്‍ക്കായി സ്കൂളുകള്‍ സ്ഥാപിക്കുമെന്നും അവരുടെ ചികിത്സാ ചിലവുകള്‍ വഹിക്കുമെന്നും വിവേചനം നേരിടുന്ന ക്രൈസ്തവര്‍ക്കായി ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. അഭിമുഖത്തിനിടെ മധ്യപൂര്‍വ്വേഷ്യയില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ യൂറോപ്യന്‍ യൂണിയന്‍ കാണിക്കുന്ന നിസംഗതയില്‍ സിജ്ജാര്‍ട്ടോ ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്പിലെ വിദേശകാര്യമന്ത്രികളുടെ കൂടിക്കാഴ്ചകളിലെല്ലാം തന്നെ താന്‍ മധ്യപൂര്‍വ്വേഷ്യയില്‍ സഹനമനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ കാര്യം ഉന്നയിക്കുമ്പോള്‍ മറ്റുള്ളവര്‍ അവിടെയുള്ള ഇതര മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യമാണ് സംസാരിക്കുന്നതെന്നു അദ്ദേഹം വെളിപ്പെടുത്തി. ആഗോളതലത്തില്‍ പീഡനങ്ങള്‍ക്കു ഇരയാകുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെ ഹംഗറി നിയമിച്ചിട്ടുണ്ടെന്ന യു‌എസ് അംബാസഡറായ ലസ്ലോ സാബോയുടെ പ്രഖ്യാപനത്തെ സിജ്ജാര്‍ട്ടോ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാണ്ട് 215 ലക്ഷത്തോളം ക്രൈസ്തവരാണ് വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പീഡിപ്പിക്കപ്പെട്ടതെന്ന് ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 3,066 പേരാണ് കൊല്ലപ്പെട്ടത്, 1,020 സ്ത്രീകള്‍ മാനഭംഗത്തിനിരയായി. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിശബ്ദത തുടരുമ്പോഴും ക്രൈസ്തവര്‍ക്കായി ശബ്ദമുയര്‍ത്തികൊണ്ട് ഹംഗറി അടക്കമുള്ള ഏതാനും രാഷ്ട്രങ്ങള്‍ മുന്നോട്ട് വരുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് വിശ്വാസികള്‍ നോക്കികാണുന്നത്. ക്രൈസ്തവരുടെ സംരക്ഷണവും യൂറോപ്പിനെ ക്രിസ്തീയ മൂല്യങ്ങളിലേക്ക് മടക്കികൊണ്ടുവരികയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു.
Image: /content_image/News/News-2018-06-30-11:12:53.jpg
Keywords: ഹംഗേ, ഹംഗ
Content: 8108
Category: 18
Sub Category:
Heading: അവശരെ സംരക്ഷിക്കുന്നത് ദൈവീകം: ഡോ. തോമസ് മാര്‍ കൂറിലോസ്
Content: കോട്ടയം: അവശരെയും ആലംബഹീനരെയും സഹായിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നത് ദൈവികമാണെന്നും സ്‌നേഹഭവന്‍ നന്മയുടെ പ്രതീകമാണെന്നും തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്. തിരുവല്ല അതിരൂപതയുടെ പുത്തനങ്ങാടി സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിനോടു ചേര്‍ന്നുള്ള തെയോഫിലോസ് സ്‌നേഹഭവന്റെ എട്ടാമതു വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു തോമസ് മാര്‍ കൂറിലോസ്. സമൂഹത്തിനു നന്മ ചെയ്യുന്ന കാര്യത്തില്‍ മലങ്കര കത്തോലിക്ക സഭ എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി പാസ്റ്ററല്‍ സെന്ററിലെ നവീകരണം പൂര്‍ത്തിയാക്കിയ ചാപ്പലിന്റെ കൂദാശ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിച്ചു. വാര്‍ഷിക സമ്മേളനത്തില്‍ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനംചെയ്തു. സ്‌നേഹഭവനില്‍ കഴിയുന്ന അന്തേവാസികളെ വീടുകളിലെത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും വീടുകളില്‍ അവര്‍ക്കു നല്ല വിശ്രമജീവിതം നയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം, തിരുവല്ല അതിരൂപത വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ താഴമണ്‍, എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന, ഡോ. വിവിഷ് തോമസ്, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ റവ.ഡോ.റെജി വര്‍ഗീസ് മനയ്ക്കലേട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു വെട്ടിയോടിത്തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-07-01-01:49:19.jpg
Keywords: കൂറിലോ
Content: 8109
Category: 18
Sub Category:
Heading: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകജനതയെ ഒന്നിപ്പിച്ച വിശ്വപൗരന്‍: ഗവര്‍ണര്‍ സദാശിവം
Content: മാന്നാനം: ഭാഷയ്ക്കും ദേശത്തിനും മതത്തിനും സംസ്‌കാരത്തിനുമതീതമായി ലോകജനതയെ സ്‌നേഹത്തിന്റെ ചരടില്‍ ഒന്നിപ്പിച്ച വിശ്വപൗരനായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉപാധികളില്ലാത്ത സ്‌നേഹം ലോകത്തിനു നല്‍കിയ ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പേരില്‍ നല്‍കുന്ന പുരസ്‌കാരത്തിനു കാലിക പ്രസക്തിയുണ്ടെന്നും വിദ്യാഭ്യാസം കേവലം അറിവിനു വേണ്ടിയാകരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രഫ.പി ജെ കുര്യന്‍, വെല്ലൂര്‍ സ്‌നേഹദീപം പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.ജോണി എടക്കര, കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനിയറിംഗ് മാനേജര്‍ ഫാ.മാത്യു പായിക്കാട്ട്, മാന്നാനം കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ക്കായിരുന്നു ഈ വര്‍ഷത്തെ അവാര്‍ഡ്. അവാര്‍ഡ് ജേതാക്കള്‍ക്കുവേണ്ടി പ്രഫ.പി ജെ കുര്യന്‍ മറുപടി പറഞ്ഞു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും അംഗവുമെന്ന നിലയിലുള്ള കാലാവധി അവസാനിക്കുന്ന ദിവസം ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു. പ്രഫ.പി.ജെ. കുര്യന്‍ അവാര്‍ഡ് തുകയായ 50,000 രൂപ ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റിനു സമ്മാനിച്ചു. തുക ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസിനു കൈമാറി. യോഗത്തില്‍ മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷത വഹിച്ചു. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളുമായ മോണ്‍.മാണി പുതിയിടം ആമുഖ പ്രഭാഷണം നടത്തി. ജോസ് കെ. മാണി എംപി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പി.പി. ജോസഫ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-07-01-02:05:40.jpg
Keywords: ഗവര്‍
Content: 8110
Category: 10
Sub Category:
Heading: ക്രിസ്തീയ സ്നേഹം കരകവിഞ്ഞൊഴുകി; പ്രതിക്ക് മാപ്പ് നല്‍കി മേരി
Content: ചെങ്ങന്നൂര്‍: ക്രിസ്തീയ സ്നേഹം കരകവിഞ്ഞൊഴുകിയപ്പോള്‍ കേരള മണ്ണില്‍ നിന്നു വീണ്ടും ഒരു ക്ഷമയുടെ അധ്യായം. കേരളത്തെ നടുക്കിയ ചാക്കോ കൊലക്കേസിലെ രണ്ടാംപ്രതിക്കു മാപ്പ് നല്‍കികൊണ്ട് പത്‌നി ശാന്തമ്മ ചാക്കോയെന്ന മേരിയാണ് യേശു പഠിപ്പിച്ച ക്ഷമയുടെ മാതൃക അനേകര്‍ക്ക് മുന്നില്‍ സാക്ഷ്യമായി നല്‍കിയത്. ചെങ്ങന്നൂര്‍ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ഫാ. ജോര്‍ജ് പനയ്ക്കലിന്റെ സാന്നിധ്യത്തിലാണ് ശാന്തമ്മ ഭാസ്‌കരപിള്ളയോട് പരിഭവമില്ലെന്നും ക്ഷമിക്കുകയാണെന്നും പറഞ്ഞത്. പലരുടെയും പ്രേരണ കാരണം സംഭവിച്ചുപോയതാണിതെന്ന ഭാസ്‌കരപിള്ളയുടെ കണ്ണുനിറഞ്ഞ ക്ഷമാപണത്തിന് ആശ്വാസ വാക്കുകളാണ് മേരി നല്‍കിയത്. 'നിങ്ങളെ പീഡിപ്പിക്കുന്നവരോട് നിങ്ങള്‍ ക്ഷമിക്കൂ' എന്ന ബൈബിള്‍ വചനമാണ് ഇത്തരമൊരു പ്രവൃത്തിയിലേക്കുതന്നെ നയിച്ചതെന്നും ഭര്‍ത്താവിനെ ഇല്ലാതാക്കിയവരോടു വെറുപ്പോ ദേഷ്യമോ ഇല്ലായെന്നും മേരി പറഞ്ഞു. ഭാസ്‌കരപിള്ളയോട് ക്ഷമിച്ചതിനൊപ്പം ഒന്നാംപ്രതി സുകുമാരക്കുറുപ്പിനോടും പരിഭവമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്ന ചാക്കോയുടെ സഹോദരന്മാരായ ജോണ്‍സണും സാജനും എന്നിവര്‍ക്കൊപ്പമായിരുന്നു ശാന്തമ്മ ചെങ്ങന്നൂരില്‍ എത്തിയത്. ദീര്‍ഘനാളായി തങ്ങളുടെ മനസിലുള്ള ഒരു ആഗ്രഹമാണ് ഈ മാപ്പു നല്കലിലൂടെ സാധിച്ചതെന്നു ജോണ്‍സണും സാജനും പറഞ്ഞു. 1984-ല്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിക്കുകയായിരിന്നു. കൊല്ലപ്പെടുന്‌പോള്‍ ചാക്കോയുടെ ഭാര്യ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. രണ്ടാം പ്രതിയായ ഭാസ്‌കരപിള്ളയ്ക്കും മൂന്നാം പ്രതിയായ പൊന്നപ്പനും ജീവപര്യന്തം ലഭിച്ചിരുന്നു. എന്നാല്‍, സുകുമാരക്കുറുപ്പിനെ സംഭവത്തിനു ശേഷം ഇതുവരെ ആരും കണ്ടിട്ടില്ല. 2007-ല്‍ തങ്ങളുടെ മകളുടെ ഘാതകനായ സമുന്ദര്‍ സിംഗിനോട് സിസ്റ്റര്‍ റാണി മരിയയുടെ മാതാപിതാക്കള്‍ പൈലിയും ഏലീശ്വയും ക്ഷമിച്ച ക്രിസ്തീയ ക്ഷമയുടെ തനിയാവര്‍ത്തനം ഇക്കഴിഞ്ഞ മാര്‍ച്ചിലും ആവര്‍ത്തിച്ചിരിന്നു. മലയാറ്റൂര്‍ റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ ഘാതകനോട് ക്ഷമിക്കുന്നതായി പറഞ്ഞുകൊണ്ടു പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് യേശു പഠിപ്പിച്ച ക്ഷമയുടെ മറ്റൊരു മഹത്തായ മാതൃകയായിരിന്നു. ഇതിന്റെ മറ്റൊരു ആവര്‍ത്തനമാണ് ഇന്നലെ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലും നടന്നത്.
Image: /content_image/India/India-2018-07-01-02:51:32.jpg
Keywords: ക്ഷമ, ക്ഷമി
Content: 8111
Category: 1
Sub Category:
Heading: ആഫ്രിക്ക നേരിടുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം ബൈബിൾ; പ്രത്യേക പദ്ധതിയുമായി സന്നദ്ധ സംഘടന
Content: ബംഗൂയി: രാഷ്ട്രീയ അരക്ഷിതാവസ്ഥ രൂക്ഷമായ മദ്ധ്യാഫ്രിക്കയിൽ സമാധാനം സംജാതമാകുവാന്‍ ബൃഹത്തായ ബൈബിള്‍ പദ്ധതിയുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്. സംഘര്‍ഷഭരിതമായ പ്രദേശങ്ങളില്‍ പുതിയ നിയമത്തിന്റെ കോപ്പികള്‍ വ്യാപകമായി എത്തിക്കുവാനാണ് സന്നദ്ധ സംഘടന പദ്ധതിയിടുന്നത്. പ്രാദേശിക ഭാഷയായ സാങ്ങ്ഗോയിൽ മുപ്പതിനായിരം പുതിയ നിയമ കോപ്പികൾ പ്രിന്റ് ചെയ്യാൻ അമ്പത്തിയാറായിരം ഡോളർ നീക്കിവച്ചിട്ടുണ്ടെന്ന് സംഘടനാവൃത്തങ്ങള്‍ വ്യക്തമാക്കി. നിരാശജനകമായ അവസ്ഥയിലും വിശ്വാസികളിൽ പ്രത്യാശ നൽകാൻ ബൈബിൾ വായന ഉപകരിക്കുമെന്ന് ചർച്ച് ഇൻ നീഡ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന എഡ്വാർഡ് ക്ലാൻസി പറഞ്ഞു. സ്വജീവൻ നല്കിയ സ്നേഹത്തെ വിവരിക്കുന്ന ബൈബിളിലൂടെ ക്ഷമയുടേയും കരുണയുടേയും മാതൃക നല്കുന്നു. സൃഷ്ടാവായ ദൈവത്തെ അടുത്തറിയാനും ബൈബിൾ ഉപകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൈവവചനമാണ് സഭയുടെ ആയുധമെന്ന് ബംഗൂയി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ദിയുഡോൺ നസപലിങ്ക പറഞ്ഞു. സംഘര്‍ഷഭരിതമായ ആഫ്രിക്കയില്‍ സുവിശേഷ പ്രഘോഷണം ഒരു വെല്ലുവിളിയാണ്. ആഭ്യന്തര കലഹവും, ദാരിദ്ര്യവുമാണ് ആഫ്രിക്കന്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷണവും ശുദ്ധജലവും അവശ്യ വസ്തുക്കളും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. എന്നാല്‍ സംഘര്‍ഷാവസ്ഥക്ക് മാറ്റം വരാത്ത സാഹചര്യത്തിലാണ് വിശുദ്ധ ഗ്രന്ഥം കൊണ്ട് സമാധാനം സംജാതമാക്കുവാന്‍ സഭ ശ്രമം നടത്തുന്നത്. സമാധാന ശ്രമങ്ങൾക്കിടയിലും ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ രൂക്ഷമാണ്.
Image: /content_image/News/News-2018-07-01-03:22:21.jpg
Keywords: ബൈബി, ആഫ്രിക്ക
Content: 8112
Category: 1
Sub Category:
Heading: ഗര്‍ഭാവസ്ഥ മുതല്‍ സ്വാഭാവിക അന്ത്യം വരെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗര്‍ഭം ധരിക്കപ്പെടുന്ന നിമിഷം മുതല്‍ സ്വാഭാവിക അന്ത്യം വരെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുവിന്‍റെ അമൂല്യ രക്തത്തിന്‍റെ കുടുംബത്തിലെ സന്യാസി സമൂഹത്തിലെ അംഗങ്ങളും അപ്പസ്തോലിക ജീവിത സമൂഹങ്ങളിലെ അംഗങ്ങളുമുള്‍പ്പടെ 3000 ത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (30/06/18) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മനുഷ്യജീവന്‍ ആക്രമിക്കപ്പെടുന്ന ഏത് അവസ്ഥയിലും സാമൂഹ്യതിന്മകള്‍ക്കു മുന്നിലും മുഖംതിരിക്കാതെ പ്രതികരിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷത്തിന്‍റെ മൂല്യങ്ങളും ലോകത്തെയും മനുഷ്യനെയുംകുറിച്ചുള്ള സത്യവും പ്രഖ്യാപിക്കാന്‍ കഴിവുള്ള ധീര സമൂഹം കെട്ടിപ്പടുക്കേണ്ട ധൈര്യമുള്ള വ്യക്തികളായിരിക്കേണ്ടത് സുപ്രധാനമാണ്. ഇടവകയുടെയും, തങ്ങള്‍ വസിക്കുന്ന പ്രദേശത്തിന്‍റെയും ജീവിതത്തെ സ്പര്‍ശിക്കാനും നിസ്സംഗത കൂടാതെ വ്യക്തികളുടെ ഹൃദയങ്ങളെയും ജീവിതത്തെയും പരിവര്‍ത്തനം ചെയ്യാനും വിളിക്കപ്പെട്ടതാണ് യേശുശിഷ്യരുടെ സാക്ഷ്യം. ക്രിസ്തുവിന്‍റെ ഏറ്റം അമൂല്യ രക്തത്തിന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ സകലരുടെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-07-01-03:35:27.jpg
Keywords: ഫ്രാന്‍സിസ്
Content: 8113
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി കണ്ണന്താനം
Content: തിരുവനന്തപുരം: സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പട്ടം ബിഷപ്പ്സ് ഹൗസില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയെ കാണാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയില്‍, ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷം പാവങ്ങള്‍ക്കു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖ അല്‍ഫോന്‍സ് കണ്ണന്താനം മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു കൈമാറി. രാജ്യത്തിന് വളര്‍ച്ചയുണ്ടാകണമെന്നും അത് എല്ലാവര്‍ക്കും അനുഭവവേദ്യമാകണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.
Image: /content_image/India/India-2018-07-02-04:10:26.jpg
Keywords: ക്ലീമിസ്