Contents
Displaying 7831-7840 of 25133 results.
Content:
8144
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു 19ന് കൊടിയേറും
Content: ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭരണങ്ങാനം തീര്‍ഥാടനകേന്ദ്രത്തില്‍ 19ന് കൊടിയേറും. രാവിലെ 10.45 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3.30 ന് ജര്‍മനിയിലെ കൊളോണ്‍ അതിരൂപത മെത്രാപ്പോലീത്ത കര്‍ദിനാള്‍ റെയ്‌നര്‍ വോള്‍ക്കിക്കിനു സ്വീകരണം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 11 നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ആലപ്പുഴ രൂപത മെത്രാന്‍ ബിഷപ്പ് ജയിംസ് റാഫേല്‍ ആനാപറമ്പില്‍, ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, താമരശേരി രൂപത മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനി, കൊല്ലം രൂപത മെത്രാന്‍ ബിഷപ് ആന്റണി മുല്ലശേരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ 28നു രാവിലെ 4.45നു വിശുദ്ധ കുര്‍ബാന തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലും ആറിനു ഫാ. ആന്റണി പെരുമാനൂറും 7.30 ന് മാര്‍ ജോസഫ് പള്ളിക്കാപറന്പിലും 8.15 നു മോണ്‍. ജോസഫ് കൊല്ലംപറന്പിലും 9.15 നു ഫാ. ജോസഫ് താഴത്തുവരിക്കയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പത്തിനു തിരുനാള്‍ റാസയും സന്ദേശവും (ഇടവക ദേവാലയത്തില്‍) പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഫാ. ജോസഫ് കിഴക്കേക്കുറ്റ് സഹകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് 12 ന് തിരുനാള്‍ ജപമാല പ്രദക്ഷിണം. ഫാ. തോമസ് ഓലിക്കല്‍, ഫാ. സ്‌കറിയ വേകത്താനം, ഫാ. അലക്‌സാണ്ടര്‍ പൈകട എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 നും 3.30 നും 4.30 നും 5.30 നും വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കും. തിരുനാളിനോടനുബന്ധിച്ചു 18 മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു തീര്‍ത്ഥാടനവും ഭരണങ്ങനാത്തേക്ക് നടക്കും.
Image: /content_image/India/India-2018-07-06-04:37:25.jpg
Keywords: അല്‍ഫോ

8145
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ അല്‍മായ നിയമനം തുടരുന്നു; ഡോ. റുഫീനി മാധ്യമ വകുപ്പിനെ നയിക്കും
Content: വത്തിക്കാന്‍ സിറ്റി: സഭയുടെ വിവിധ നേതൃസ്ഥാനങ്ങളില്‍ അല്‍മായരെ നിയമിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിയമന നടപടി തുടരുന്നു. ഇന്നലെ വത്തിക്കാന്‍റെ മാധ്യമ വകുപ്പിന്റെ പ്രീഫെക്ടായി ഇറ്റലിയില്‍ നിന്നുള്ള അല്‍മായന്‍ ഡോ. പാവുളോ റുഫീനിയെയാണ് മാര്‍പാപ്പ നിയമിച്ചത്. റോമിലെ സിപെയെന്‍സാ യൂണിവേഴ്സിറ്റിയില്‍നിന്നും നിയമം, പത്രപ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റുള്ള റുഫീനി ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ ടിവി.2000 ശൃംഖലയുടെ ഡയറക്ടറുമായി സേവനം ചെയ്തിട്ടുണ്ട്. തെക്കെ ഇറ്റലിയിലെ പലേര്‍മോ സ്വദേശിയും വിവാഹിതനുമാണ്. വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രഥമ പ്രീഫെക്ടായി സേവനംചെയ്ത മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ തല്‍സ്ഥാനത്തുനിന്നും രാജി വച്ചതിനെ തുടര്‍ന്നാണ് പാപ്പ പുതിയ നിയമനം നടത്തിയത്. കര്‍ദ്ദിനാളുമാരും ബിഷപ്പുമാരും നയിക്കുന്ന വത്തിക്കാന്‍ വകുപ്പിന്റെ പ്രീഫെക്ടായി ഒരു അല്‍മായനെ നിയമിക്കുന്നത് ഇത് ആദ്യമായാണ്. അടുത്തിടെ റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടറായി വിവാഹിതനായ അൽമായനെ മാര്‍പാപ്പ നിയമിച്ചിരിന്നു.
Image: /content_image/News/News-2018-07-06-06:08:26.jpg
Keywords: അല്‍മായ

8146
Category: 1
Sub Category:
Heading: അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന്റെ ക്രിസ്തീയതക്ക് ഭീഷണി: ബിഷപ്പ് ഷ്നീഡര്‍
Content: മിലാന്‍, ഇറ്റലി: ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിന്റെ ക്രിസ്തീയമായ വ്യക്തിത്വം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിഗൂഢ പദ്ധതിയുടെ ഭാഗമാണെന്ന് ഖസാഖിസ്ഥാനിലെ അസ്താന അതിരൂപത സഹായ മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍. ഇറ്റാലിയന്‍ പത്രമായ ‘ഇല്‍ ജിയോര്‍ണാലെ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുസഭ ചൂഷണത്തിനു വിധേയമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹമെന്ന പ്രതിഭാസം യൂറോപ്യന്‍ ജനതയുടെ ക്രിസ്തീയവും, ദേശീയവുമായ വ്യക്തിത്വത്തില്‍ മാറ്റം വരുത്തുവാന്‍ അന്താരാഷ്‌ട്ര ശക്തികള്‍ വളരെക്കാലമായി ആലോചിച്ചു തയ്യാറെടുപ്പുകള്‍ നടത്തി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ്. ക്രിസ്ത്യന്‍ വിരുദ്ധ ശക്തികള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി തിരുസഭയുടെ ധാര്‍മ്മികതയേയും, ശക്തമായ ഘടനയേയും വളരെ ഫലപ്രദമായി ഉപയോഗിക്കുകയാണെന്നും മെത്രാന്‍ ഷ്നീഡര്‍ വിവരിച്ചു. ഇതര സഭകളില്‍ നിന്നുള്ളവരുടെ ദിവ്യകാരുണ്യ സ്വീകരണം, ഫ്രാന്‍സിസ് പാപ്പായുടെ അമോരിസ് ലെത്തീസ്യ തുടങ്ങിയവയെ കുറിച്ചും മെത്രാന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ദൈവത്തിന്റെ ആലയത്തിലേക്ക് ചില വിടവുകളില്‍ കൂടി സാത്താന്റെ പുക പ്രവേശിച്ചിരിക്കുകയാണെന്ന പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ച അദ്ദേഹം ദിവ്യകാരുണ്യമെന്നത് തിരുസഭാംഗങ്ങളുടെ പരിപൂര്‍ണ്ണ ഐക്യമായതിനാല്‍ കത്തോലിക്കാ പ്രബോധനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു. സഭാപ്രബോധനത്തിനനുസൃതമല്ലാത്ത വിവാഹ ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്നവരെ ദിവ്യകാരുണ്യം സ്വീകരണത്തിനു അനുവദിക്കുന്നത് വിവാഹത്തിന്റെ പവിത്രതയെക്കുറിച്ചുള്ള സഭാ നിയമങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-07-06-07:27:06.jpg
Keywords: അഭയാര്‍, ഷ്നീ

8147
Category: 1
Sub Category:
Heading: ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിനു തടവില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ മോചനത്തിന് യുകെ
Content: ലണ്ടന്‍/ അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാം തടവിലാക്കിയ നൈജീരിയന്‍ വിദ്യാര്‍ത്ഥിയുടെ മോചനത്തിന് ഇടപെടലുമായി യുകെ. തടവില്‍ കഴിയുന്ന പതിനഞ്ചുകാരിയായ ലീ ഷരീബു എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മോചിപ്പിക്കുന്നതിന് നൈജീരിയന്‍ ഗവണ്‍മെന്റിനെ സഹായിക്കുമെന്നാണ് യുകെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ ഹൗസ് ഓഫ് കോമ്മണ്‍സ് സമ്മേളനത്തിനിടയില്‍ കാര്‍ഷാല്‍ട്ടണ്‍ & വാല്ലിംഗ്ടണ്‍ എം.പി ടോം ബ്രേക്ക്, ലീ ഷരീബുവിന്റെ കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാറുമായി എന്തൊക്കെ ചര്‍ച്ചകളാണ് നടത്തിയിരിക്കുന്നതെന്ന് സ്റ്റേറ്റ് വിദേശ കാര്യ മന്ത്രാലയത്തോട് ആരാഞ്ഞിരിന്നു. ബൊക്കോ ഹറാമിനെതിരെ പോരാടുവാന്‍ നൈജീരിയന്‍ സര്‍ക്കാരിനെ സഹായിക്കുമെന്ന തങ്ങളുടെ വാഗ്ദാനത്തില്‍ യു.കെ ഉറച്ചു നില്‍ക്കുന്നുവെന്നും മോചന സംബന്ധമായ വിഷയത്തില്‍ ചര്‍ച്ച ചെയ്യുകയും, വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഫോറിന്‍ ആന്‍ഡ് കോമ്മണ്‍ വെല്‍ത്ത് അഫയേഴ്സ് മന്ത്രാലയത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ വകുപ്പ് മന്ത്രിയായ ഹാരിയറ്റ് ബാള്‍ഡ്വിന്‍ പ്രതികരിച്ചു. നൈജീരിയായില്‍ ഇന്റലിജന്‍സ്, മിലിട്ടറി തുടങ്ങിയവക്ക് പുറമേ മാനുഷികമായ സഹായങ്ങളും യുകെ നല്‍കിക്കൊണ്ടിരിക്കുന്നതായും ഫോറിന്‍ സെക്രട്ടറി നൈജീരിയന്‍ വൈസ് പ്രസിഡന്റായ ഒസിന്‍ബാജോയുമായി ചര്‍ച്ച നടത്തിയെന്നും ലിയാ ഷരീബുവിനെ മോചിപ്പിക്കുമെന്നും അതിനുവേണ്ട പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നു നൈജീരിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും ഹാരിയറ്റ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സയന്‍സ് ടെക്നിക്കല്‍ സ്കൂളില്‍ നിന്നും 110 സ്കൂള്‍ വിദ്യാര്‍ത്ഥികളെയാണ് ബൊക്കോഹറാം തട്ടിക്കൊണ്ടു പോയത്. തീവ്രവാദികളുടെ പിടിയിലായിരിന്ന വിദ്യാര്‍ത്ഥിനികളില്‍ ഷരീബു മാത്രമാണ് ഇനി മോചിപ്പിക്കപ്പെടുവാനുള്ളു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചാല്‍ മോചിപ്പിക്കാമെന്ന തീവ്രവാദികളുടെ പ്രലോഭനത്തിനു വഴങ്ങാത്തതിനാലാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബൊക്കോഹറാം മോചിപ്പിക്കാത്തതെന്ന് ‘ദി കേബിള്‍’ അടക്കമുള്ള നൈജീരിയന്‍ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2018-07-06-08:40:20.jpg
Keywords: ലീ ഷ, നൈജീ

8148
Category: 1
Sub Category:
Heading: ഭാരതത്തിൽ ക്രൈസ്തവർക്കു നേരെ ഓരോ മാസവും ഇരുപത് ആക്രമണങ്ങൾ
Content: ന്യൂഡൽഹി: ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട്. ഈ വർഷം മാത്രം നൂറോളം ആക്രമണങ്ങളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മതസ്വാതന്ത്ര്യത്തിനും ജീവന്റെ മഹത്വത്തിനുമായി പ്രവർത്തിക്കുന്ന ആലിയന്‍സ് ഡിഫന്റിങ്ങ് ഫ്രീഡം (എഡിഫ് ) എന്ന ക്രൈസ്തവ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 2018 ജനുവരി മുതൽ മെയ് വരെയുള്ള കണക്കുകൾ പ്രകാരം ഓരോ മാസവും ഇരുപതോളം ആക്രമണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2018 ജനുവരിയിൽ 21, ഫെബ്രുവരിയിൽ 19, മാർച്ചിൽ 20, ഏപ്രിലിൽ 17, മെയ് മാസത്തില്‍ 24 എന്നിങ്ങനെ നൂറ്റിയൊന്ന് കേസുകളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തു ക്രൈസ്തവ പ്രാർത്ഥന കൂട്ടായ്മകള്‍ക്കു നേരെ ഭീഷണിയും ആക്രമണങ്ങളും വർദ്ധിച്ചു വരുന്നു. ക്രൈസ്തവ വിശ്വാസികളായ സ്ത്രീകൾക്കും കുട്ടികളെയും അക്രമം വ്യാപകമാണ്. കേസ് റജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന പോലീസിന്റെ മനോഭാവം ആശങ്കയുണർത്തുന്നുവെന്നും ആദ്യമായി ഡൽഹി, ഗോവ, പോണ്ടിച്ചേരി, രാജസ്ഥാൻ എന്നിവിടങ്ങളില്‍ ക്രൈസ്തവർക്ക് നേരെ അക്രമണങ്ങൾ ആരംഭിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മതേതര പാര്‍ട്ടികള്‍ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലും ഭാരതീയ ജനത പാര്ട്ടി ഭരിക്കുന്ന പതിനാല് സംസ്ഥാനങ്ങളിലും ഒരുപോലെ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതായി ക്രൈസ്തവ നിയമപണ്ഡിത ടെഹമിന അറോറ വിലയിരുത്തി. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം നല്കിയ ഹെൽപ്പ് ലൈൻ നമ്പറിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ക്രൈസ്തവർക്കെതിരെ എഴുനൂറ്റിയമ്പത് ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തീവ്ര ഹിന്ദുത്വ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ മതപീഡനം രൂക്ഷമാകുകയാണെന്ന റിപ്പോര്‍ട്ട് വിവിധ അന്താരാഷ്ട്ര സംഘടനകള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് തീവ്ര ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും മതതീവ്രവാദ സംഘടനകളാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി സിഐഎ അടുത്തിടെ രേഖപ്പെടുത്തിയത്.
Image: /content_image/News/News-2018-07-06-10:16:23.jpg
Keywords: ഭാരത

8149
Category: 1
Sub Category:
Heading: പതിനഞ്ചാം വയസ്സില്‍ മരണമടഞ്ഞ ദിവ്യകാരുണ്യ ഭക്തന്‍ ധന്യ പദവിയില്‍
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ധന്യപദവിയിലേക്ക് ഉയര്‍ത്തി. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലുക്കീമിയ ബാധിച്ച് മരണമടഞ്ഞ കാര്‍ളോ അക്യൂറ്റീസിനെ ഇന്നലെ ജൂലൈ 5 വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പയാണ് ധന്യനായി പ്രഖ്യാപിച്ചത്. ഇതോടെ അക്യൂട്ടിസിന്റെ വിശുദ്ധീകരണ പാതയിലെ രണ്ടാംഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. കമ്പ്യൂട്ടര്‍ പ്രതിഭയായിരുന്ന അക്യൂറ്റീസ് ദിവ്യകാരുണ്യത്തോടു അഗാധമായ സ്നേഹവും ഭക്തിയും കാത്തുസൂക്ഷിച്ചിരിന്നു. കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ വ്യക്തിയ്ക്ക് സമാനമായ അറിവുണ്ടായിരുന്ന കാര്‍ളോ, ആ അറിവിനെ ദിവ്യകാരുണ്യ ഈശോയുടെ പ്രചരണത്തിനായി ഉപയോഗിച്ചു. ലോകത്തെ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്ന തരത്തിലുള്ള വിര്‍ച്വല്‍ ലൈബ്രറിയുടെ നിര്‍മ്മാണം 11 വയസ്സിലാണ് അവന്‍ ആരംഭിച്ചത്. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭയുടെ അംഗീകാരം ലഭിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങള്‍ കാര്‍ളോയുടെ വിര്‍ച്വല്‍ ലൈബ്രറിക്കായി ശേഖരിച്ചു. രണ്ടു വര്‍ഷം സമയമെടുത്താണ് നൂതനരീതിയില്‍ ഏവരെയും ആകര്‍ഷിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിര്‍ച്വല്‍ ലൈബ്രറി കാര്‍ളോ അക്യൂറ്റീസ് നിര്‍മ്മിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളില്‍ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം നടത്തപ്പെട്ടു. അനേകരെ ദിവ്യകാരുണ്യ ഭക്തിയിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് കാര്‍ളോ വിടവാങ്ങിയത്. കാര്‍ളോ അക്യൂറ്റീസിന് പുറമേ, 1940-ല്‍ മരണമടഞ്ഞ പീട്രോ ഡി വിറ്റാലെ എന്ന സെമിനാരി വിദ്യാര്‍ത്ഥിയുടേയും, 1985 ഡിസംബര്‍ 5-ന് മരണമടഞ്ഞ അലെക്സിയാ ഗോണ്‍സാലെസ്-ബാറോസ് എന്ന പതിമൂന്ന്കാരിയുടേയും ജീവിതങ്ങള്‍ പുണ്യം നിറഞ്ഞ ജീവിതമായിരുന്നുവെന്ന്‍ അംഗീകരിച്ചു മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇരുപത്തിനാലാമത്തെ വയസ്സില്‍ മരണത്തെ പുല്‍കുമ്പോള്‍ “യേശു ക്രിസ്തുവും, പരിശുദ്ധ കന്യകാമാതാവും നീണാള്‍ വാഴട്ടെ” എന്നാണ് പീട്രോ ഡി വിറ്റാലെ തന്റെ അമ്മയോട് പറഞ്ഞത്. റോമില്‍ വെച്ച് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുകയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ അഭിവാദ്യം ചെയ്യുകയും ചെയ്തിട്ടുള്ള അലെക്സിയായും തന്റെ മരണത്തെ ധൈര്യപൂര്‍വ്വം തന്നെയാണ് നേരിട്ടത്.
Image: /content_image/News/News-2018-07-06-11:32:25.jpg
Keywords: ദിവ്യകാരുണ്യ

8150
Category: 1
Sub Category:
Heading: പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി അന്തരിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖത്തിനു ചികിത്സയിലായിരുന്ന കര്‍ദ്ദിനാള്‍ ഇന്നലെയാണ് ദിവംഗതനായത്. 75 വയസ്സായിരിന്നു. വിവിധ മതങ്ങളുമായുള്ള സഭയുടെ സംവാദപാതയില്‍ 11 വര്‍ഷക്കാലം സേവനം ചെയ്ത കര്‍ദ്ദിനാള്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ചകള്‍ തന്നെ നടത്തിയിരിന്നു. അടുത്തിടെ തീവ്ര മുസ്ലിം ഭൂരിപക്ഷ രാജ്യമായ സൗദി സന്ദര്‍ശിച്ച് സല്‍മാന്‍ രാജാവുമായി കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. 2013 മാര്‍ച്ച് 13ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയിയായിരുന്നു. 1975 മുതല്‍ വത്തിക്കാന്‍റെ നയന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹത്തെ 1990-ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്കും വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയായും നിയമിച്ചു. 2003-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്ക് ഉയര്‍ത്തി. തുടര്‍ന്ന് വത്തിക്കാന്‍ ലൈബ്രറിയുടെ ഉത്തരവാദിത്ത്വവും സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ പദവിയും നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ 2007-ല്‍ മുന്‍പാപ്പാ ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ നിയമിക്കുകയായിരിന്നു. രണ്ടു മാസം മുന്‍പുവരെ ശുശ്രൂഷാ ജീവിതത്തില്‍ സജീവമായിരിന്നു. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി.
Image: /content_image/News/News-2018-07-07-03:16:30.jpg
Keywords: പൊന്തി, സൗദി

8151
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്കെതിരെ പ്രസ്താവനയുമായി ബിജെപി എംപി
Content: മുംബൈ: ക്രൈസ്തവര്‍ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഭാരതീയ ജനത പാര്‍ട്ടി എംപി ഗോപാല്‍ ഷെട്ടി. ഇന്ത്യയിലെ ക്രൈസ്തവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും അവര്‍ ബ്രിട്ടീഷുകാരാണെന്നും ബിജെപി എംപി പറഞ്ഞു. ഹിന്ദുക്കളും മുസ്ലിംകളും മാത്രമാണു സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കാളികളായതെന്നു ഷെട്ടി പറഞ്ഞു. ഷിയ കബര്‍സ്ഥാന്‍ കമ്മിറ്റി മുംബൈയില്‍ ഞായറാഴ്ച സംഘടിപ്പിച്ച ഈദ് മിലാദ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് നോര്‍ത്ത് മുംബൈ എംപിയായ ഷെട്ടിയുടെ പ്രസ്താവന. "ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്‌ലിങ്ങളോ അല്ല ഇന്ത്യയെമോചിപ്പിച്ചത്. ഒരുമിച്ച് ഒന്നായി ഹിന്ദുസ്ഥാനികളായാണ് നാം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്"- ഷെട്ടി പറഞ്ഞു. പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം വ്യാപകമാണ്. ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാണെന്നും മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു.
Image: /content_image/India/India-2018-07-07-01:20:59.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

8152
Category: 18
Sub Category:
Heading: വിന്‍സെന്‍ഷ്യ യുവജനദിനാഘോഷം നടന്നു
Content: ആലപ്പുഴ: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, കേരള റീജന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല വിന്‍സെന്‍ഷ്യ യുവജനദിനാഘോഷം നടന്നു. ആലപ്പുഴ രൂപത സഹായമെത്രാന്‍ ഡോ.ജയിംസ് ആനാപ്പറന്പില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മിത്രക്കരി സെന്റ് സേവ്യേഴ്‌സ് പാരിഷ്ഹാളില്‍ നടന്ന പരിപാടിയില്‍ കേരളാ റീജണല്‍ കോഓര്‍ഡിനേറ്റര്‍ മൈക്കിള്‍ ഡിക്രൂസ് അധ്യക്ഷതവഹിച്ചു. സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. തോമസ് കാട്ടൂര്‍, കേരളാ റീജണല്‍ സെക്രട്ടറി ബിനു കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് റോസമ്മ സെബാസ്റ്റ്യന്‍, അനില്‍ ആന്റണി, അലക്‌സാണ്ടര്‍ ആന്റണി, ബാബു കൊട്ടാരത്തില്‍, ഐറിന്‍ ഷിബു, അഭില്‍ റ്റി. മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് രാമങ്കരി സഹൃദയ സ്‌പെഷല്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം നടന്ന സമാപനസമ്മേളനം, കുട്ടനാട് മുന്‍ എം.എല്‍.എ ഡോ.കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു ചെത്തിപ്പുഴ സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടെസി കായിത്തറ, സനില്‍ ബോസ്, ബിനു കുര്യോക്കോസ്, ജിനോ ജോസ്, പി.ജെ.ജോസഫ് ചേന്നാട്ടുശേരി, ജോമോന്‍ വര്‍ഗീസ്, വി.റ്റി. കുരിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2018-07-07-02:56:10.jpg
Keywords: യുവജന

8153
Category: 18
Sub Category:
Heading: എക്യുമെനിക്കല്‍ ദുക്‌റാന സമ്മേളനം ഇന്ന്
Content: ചങ്ങനാശേരി: എക്യുമെനിക്കല്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ദുക്‌റാന സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിന് വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ കുര്യന്‍ പുത്തന്‍പുര അധ്യക്ഷത വഹിക്കും. നിരണം മേഖല ക്‌നാനായ യാക്കോബായ ഭദ്രാസന ബിഷപ്പ് കുര്യാക്കോസ് മാര്‍ ഇവാനിയോസ് ഉള്‍പ്പെടെ നിരവധി പേര്‍ സമ്മേളനത്തില്‍ സംസാരിക്കും.
Image: /content_image/India/India-2018-07-07-03:12:22.jpg
Keywords: എക്യു