Contents

Displaying 7841-7850 of 25133 results.
Content: 8154
Category: 1
Sub Category:
Heading: പാരമ്പര്യ വിവാഹ മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമെന്ന് ഹംഗേറിയൻ സർക്കാർ
Content: കപോസ്വര്‍: സ്വവര്‍ഗ്ഗ ലൈംഗീകത അടക്കമുള്ള തിന്മകളെ തടഞ്ഞു വിവാഹ മൂല്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമെന്നു പ്രഖ്യാപിച്ച് ഹംഗേറിയൻ സര്‍ക്കാര്‍. കുടുംബങ്ങൾക്കും, യുവജനങ്ങൾക്കുമായുളള വകുപ്പിന്റെ സെക്രട്ടറി കറ്റാലിൻ നൊവാക്കാണ്, കപോസ്വറിലെ എക്യുമെനിക്കല്‍ പരിപാടിയില്‍ വിവാഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും മൂല്യം കാത്തുസൂക്ഷിക്കുവാന്‍ നിലകൊള്ളുമെന്നു പ്രഖ്യാപിച്ചത്. സ്വവര്‍ഗ്ഗ ലൈംഗീകതയെ പരോക്ഷമായി വിമര്‍ശിച്ച കറ്റാലിൻ, ഭൂരിപക്ഷം വരുന്ന ആളുകളെ മറന്നു കൊണ്ട് ചെറിയ ന്യൂനപക്ഷത്തിന്റെ അവകാശം സംരക്ഷിക്കണം എന്നു പറഞ്ഞ് ചിലർ പോരാട്ടത്തിലാണെന്ന് ആരോപിച്ചു. പുരുഷനും, സ്ത്രീയും തമ്മിൽ മാത്രമേ കുടുംബം ജീവിതം സാധ്യമാകൂ എന്ന യാഥാർഥ്യം 'ഹോമോഫോബിയ' ആരോപണം പേടിച്ച് സമൂഹത്തിലെ ഉന്നതരായ ആളുകൾ പോലും പറയാൻ മടി കാണിക്കുകയാണ്. കുടുംബ ജീവിതത്തിന് ഒരു പുരുഷനും, ഒരു സ്ത്രീയും വേണമെന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറയാൻ മടി കാണിക്കരുതെന്നും കറ്റാലിൻ തന്റെ ശ്രോതാക്കളോടായി പറഞ്ഞു. ക്രെെസ്തവ വിശ്വാസം കൊണ്ട് മാത്രമേ രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകൂ എന്നു പരസ്യമായി പ്രഖ്യാപിച്ച ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ പ്രതിനിധി സഭയിലെ അംഗമാണ് കറ്റാലിൻ നൊവാക്ക്. ഏതാനും മാസം മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ശക്തമായ ഭൂരിപക്ഷം നേടിയാണ് വിക്ടർ ഓർബൻ ഹംഗറിയിൽ വീണ്ടും അധികാരത്തിലേറിയത്.
Image: /content_image/News/News-2018-07-07-03:44:25.jpg
Keywords: ഹംഗേ, ഹംഗ
Content: 8155
Category: 18
Sub Category:
Heading: ഹൊസൂർ രൂപതയില്‍ ദുക്റാന തിരുനാൾ നാളെ
Content: ചെന്നൈ: സീറോ മലബാർ സഭ ഹൊസൂർ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ നാളെ സാന്തോം സിഎസ്ഐ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഡെഫിൽ നടക്കും. രാവിലെ 10.30നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഹൊസൂർ രൂപതാധ്യക്ഷൻ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ സഹകാർമ്മികത്വം വഹിക്കും. 12നു നൊവേന, ലദീത്ത്, രൂപം എഴുന്നള്ളിപ്പ്. 12.30നു സ്നേഹവിരുന്ന് എന്നിവയും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇന്നു (ശനി) വൈകിട്ട് 6.30നു സാന്തോം സെന്റ് റീത്താസ് ചാപ്പലിൽ പ്രസുദേന്തി വാഴ്ചയും വിശുദ്ധ കുർബാനയും നൊവേനയും നടക്കും. തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ വികാരി ജനറൽ മോൺ. ജോസ് ഇരുമ്പൻ, വികാരി ജനറൽ മോൺ. വർഗീസ് പെരേപ്പാടൻ, ഫാ. റിന്റോ തെക്കിനേത്ത് എന്നിവരും ജേക്കബ് ചക്കാത്തറ, ജോമി ജോസഫ്,ബെന്നി തോമസ്, ജോളി ജോസഫ് തുടങ്ങീ അല്‍മായ പ്രതിനിധികളും നേതൃത്വം നൽകും.
Image: /content_image/India/India-2018-07-07-07:36:02.jpg
Keywords: ഹൊസൂർ
Content: 8156
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം തടഞ്ഞതിന് ജയില്‍ ശിക്ഷ; അഭിമാനം ഉണ്ടെന്ന് വൈദികന്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ഗര്‍ഭഛിദ്രത്തിൽ നിന്നും ശിശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ ജയിലിൽ കിടക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് അമേരിക്കയില്‍ നിന്നുള്ള കത്തോലിക്കാ വൈദികന്‍റെ സാക്ഷ്യം. ഫാ. സ്റ്റീഫൻ ഇബരാറ്റോ എന്ന വൈദികനാണ് ജീവന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ലഭിച്ച ജയില്‍ ശിക്ഷയില്‍ സന്തോഷമുണ്ടെന്ന് തുറന്ന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഡിസംബർ രണ്ടാം തീയതി വാഷിംഗ്ടണിലെ അബോർഷൻ ക്ലിനിക്കിൽ പ്രവേശിച്ച് ഗര്‍ഭഛിദ്രത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഫാ. സ്റ്റീഫനെ ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തി അഞ്ചാം തീയതി കൊളംബിയയിലെ കോടതി ഏഴു ദിവസത്തെ ജയിൽ ശിക്ഷയ്ക്കു വിധിക്കുകയായിരിന്നു. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഫാ. ഇബരാറ്റോ പറഞ്ഞത്, ശിശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ ജയിലിൽ കിടക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും, താൻ ചെയ്ത ചെറിയ ത്യാഗം ഗര്‍ഭഛിദ്രത്തിനു വിധിക്കപ്പെട്ട ശിശുകൾക്ക് ശബ്ദമാകാൻ വേണ്ടിയായിരുന്നുവെന്നുമാണ്. അമേരിക്കയിലെ ഏറ്റവും വലിയ പുരോഹിത പ്രോലെെഫ് സംഘടനയിലെ അംഗവും പ്രശസ്ത പ്രോ ലെെഫ് പ്രവർത്തകനുമാണ് ഫാ. സ്റ്റീഫൻ ഇബരാറ്റോ. മറ്റ് രണ്ട് പ്രോ ലെെഫ് പ്രവർത്തകർക്കാപ്പമായിരുന്നു പ്രസ്തുത ദിവസം ഫാ. ഇബരാറ്റോ വാഷിംഗ്ടണിലെ ക്ലിനിക്കിൽ എത്തിയത്. അബോർഷൻ ക്ലിനിക്കിൽ പ്രവേശിച്ച് ഗര്‍ഭഛിദ്രത്തിനായി വന്ന സ്ത്രീകൾക്ക് റോസാപ്പൂക്കൾ നൽകി ഗര്‍ഭഛിദ്ര ക്രൂരതയ്ക്ക് എതിരെയുള്ള ബോധവത്ക്കരണം നടത്തുന്ന "റെഡ് റോസ് റെസ്ക്യൂ" എന്ന പേരിലറിയപ്പെടുന്ന പ്രവര്‍ത്തന രീതിയായിരുന്നു ഫാ. ഇബരാറ്റോയും അവലംബിച്ചിരുന്നത്. ജയില്‍ ശിക്ഷയോടൊപ്പം അബോർഷൻ ക്ലിനിക്കുകളിൽ പ്രവേശിക്കരുത് എന്ന് വിലക്കിയ കോടതി ഉത്തരവിനെ ബഹുമാനത്തോടെ തന്നെ തള്ളികളയുന്നതായി വൈദികന്‍ പ്രതികരിച്ചു. താൻ അധികാരത്തെ ബഹുമാനിക്കുന്നെങ്കിലും ഗര്‍ഭഛിദ്രത്തിനെ സംരക്ഷിക്കുന്ന അഴിമതി നിറഞ്ഞതും മൂല്യരഹിതവുമായ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവിനെ കാര്യമായി കാണുന്നില്ലെന്ന് ഫാ. ഇബരാറ്റോ വ്യക്തമാക്കി.
Image: /content_image/News/News-2018-07-07-08:56:51.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛിദ്ര
Content: 8157
Category: 1
Sub Category:
Heading: യുവജനങ്ങളുടെ കുടിയേറ്റം; വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
Content: ബെത്‌ലഹേം: യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വലിയതോതിലുള്ള കുറവുണ്ടെന്ന് വൈദികന്റെ വെളിപ്പെടുത്തല്‍. തിരുപ്പിറവി ബസലിക്കക്ക് സമീപമുള്ള സാന്താ കാതറീന ഇടവക വികാരിയായ ഫാ. റാമി അസാക്രിയെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രമാതീതമായ കുടിയേറ്റം മൂലം 90% ത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന നഗരത്തില്‍ ഇപ്പോള്‍ വെറും 17 % ക്രിസ്ത്യാനികള്‍ മാത്രമാണുള്ളതെന്നും ആഗോള ക്രിസ്ത്യാനികളുടെ പുണ്യ നാടായ ബെത്ലഹേമിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഗൗരവമേറിയ പ്രശ്നമാണെന്നുമാണ് ഫാ. അസാക്രിയെ പറയുന്നത്. തന്റെ ഇടവകയില്‍ 1,479 പലസ്തീനിയന്‍ കുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്. ക്രിസ്ത്യന്‍ യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയതാണ് ഇതിന്റെ പ്രധാന കാരണം. പലവിധത്തിലുള്ള സഹായങ്ങള്‍ നല്‍കികൊണ്ട് തങ്ങള്‍ കുടിയേറ്റം തടയുവാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ നഗരത്തിലെ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം തൊഴില്‍ രഹിതരായ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പാലസ്തീനിലെ പ്രതികൂല സാഹചര്യങ്ങള്‍ മൂലം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുവാന്‍ യുവജനങ്ങള്‍ നിര്‍ബന്ധിതരാകുകയാണ്. അന്താരാഷ്‌ട്ര ക്രിസ്ത്യന്‍ സംഘടനകളുടെ സഹായം പ്രധാനമായും ഇറാഖിലേയും, സിറിയയിലേയും ക്രിസ്ത്യാനികളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ബെത്ലഹേമിലെ ക്രിസ്ത്യാനികള്‍ക്കു കാര്യമായ പരിഗണന ലഭിക്കുന്നില്ലായെന്ന ആരോപണവും ഉയരുന്നുണ്ട്. തന്റെ ഇടവകയിലെ ക്രൈസ്തവര്‍ക്ക് ഇതുവരെ യാതൊരുവിധ ബാഹ്യസഹായവും ലഭിച്ചിട്ടില്ലെന്നും ഫാ. റാമി അസാക്രിയെ പറഞ്ഞു.
Image: /content_image/News/News-2018-07-07-10:30:55.jpg
Keywords: വിശുദ്ധ നാട
Content: 8158
Category: 13
Sub Category:
Heading: അമേരിക്കയിലെ മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പൗരോഹിത്യം സ്വീകരിച്ചു
Content: ഒഹിയോ: ലോകം നൽകിയ ഭൗതീക സന്തോഷങ്ങളോട് 'നോ' പറഞ്ഞു അമേരിക്കയിലെ മുൻ വ്യോമസേന ഉദ്യോഗസ്ഥന്‍ ഇനി അള്‍ത്താരയില്‍ ബലിയര്‍പ്പിക്കും. ഒഹിയോ സ്വദേശിയായ ക്രിസ് ഹെമ്മേലാണ് ഒരാഴ്ച മുന്‍പ് തിരുപട്ടം സ്വീകരിച്ചത്. പൗരോഹിത്യ ജീവിതത്തിനെ പറ്റി പല സാഹചര്യങ്ങളിലും ആഭിമുഖ്യം തോന്നിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും ഉള്‍കൊള്ളുവാന്‍ താന്‍ ശ്രമിച്ചില്ലായെന്നും ഒടുവില്‍ യേശു തന്നെ ഒരുക്കുകയായിരിന്നുവെന്നും ക്രിസ് പറയുന്നു. അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തായിരുന്നു ക്രിസ് ഹെമ്മേലിന്റെ ജനനം. ഹൈസ്ക്കൂൾ വിദ്യാഭ്യാസ കാലത്താണ് ഹെമ്മേലിന്റെ മനസ്സില്‍ പൗരോഹിത്യ വിളിയെ കുറിച്ചുള്ള ചിന്ത ആദ്യമായി മുളച്ചത്. എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പങ്കെടുക്കുമായിരിന്നെങ്കിലും പൗരോഹിത്യ ജീവിതത്തിനെ പറ്റിയും അതുമായി ബന്ധപ്പെട്ട കടമകളെ പറ്റിയും തനിക്ക് ഗ്രാഹ്യമില്ലായിരിന്നുവെന്നു ഹെമ്മേല്‍ പറയുന്നു. പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനു ശേഷവും ദൈവ വിളിയെ കുറിച്ചുള്ള ചിന്ത അവനില്‍ സജീവമായി. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഹെമ്മേല്‍ തയാറായില്ല. രാജ്യ സേവനം എന്ന ലക്ഷ്യം മാത്രമായിരിന്നു അവന്റെ മുന്നില്‍ ഉണ്ടായത്. ദൈവവിളിക്കായുള്ള തീവ്രമായ ചിന്തയെ മനപൂര്‍വ്വം മറന്ന്‍ ഈ യുവാവ് അമേരിക്കൻ വ്യോമസേനയിൽ ചേർന്നു. എന്നാൽ ഹെമ്മേലിനെ കുറിച്ചുള്ള ദെെവത്തിന്റെ പദ്ധതി വ്യക്തമായിരിന്നു. വ്യോമസേനയിൽ ജോലി ചെയ്യുന്ന സമയത്ത് ഹെമ്മേൽ ദെെവവുമായി കൂടുതലായി അടുത്തു. പ്രാര്‍ത്ഥനയും കത്തോലിക്ക വിശ്വാസത്തോടുള്ള പ്രത്യേകമായ ആഭിമുഖ്യവും ഹെമ്മേലിന്റെ ഹൃദയത്തിൽ പൗരോഹിത്യ ജീവിതത്തെ കുറിച്ചുളള ആഗ്രഹം വീണ്ടും ജനിപ്പിച്ചു. അത് മുന്‍പ് ഉണ്ടായ ചിന്തകളേക്കാള്‍ തീവ്രമായിരിന്നു. യേശുവിന്റെ മഹത്വത്തിനായി ശുശ്രൂഷാ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ അവന്‍ തീരുമാനിക്കുകയായിരിന്നു. അങ്ങനെ ഫ്ളോറിഡയിലെ സെന്റ് വിൻസെന്റ് ഡി പോൾ സെമിനാരിയിൽ വെെദിക പഠനത്തിനായി അവന്‍ ചേർന്നു. വർഷങ്ങൾ നീണ്ട പഠനത്തിനു ശേഷം കഴിഞ്ഞ ആഴ്ചയാണ് ഈ 'മുൻ വ്യോമസേന ഉദ്യോഗസ്ഥന്‍' പൗരോഹിത്യ കൂദാശ സ്വീകരിച്ചത്. നേരത്തെ തനിക്ക് ഒരു കുടുംബം വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും, എന്നാൽ തന്റെ ആഗ്രഹം താൻ ശുശ്രൂഷ ചെയ്യുന്ന ദേവാലയത്തെ തന്റെ കുടുംബമായി കണ്ട് സഫലീകരിക്കുമെന്നും ഫാ. ഹെമ്മേൽ പറയുന്നു. പ്രക്ഷുബ്‌ധമായ സാഹചര്യങ്ങൾ നമ്മുടെ ചുറ്റും രൂപപ്പെടുന്നതു കാണുമ്പോൾ ക്രിസ്‌തുവാണ് നമ്മുക്ക് അടിസ്ഥാനമുള്ള ഇളക്കം തട്ടാത്ത പാറയെന്നും ഫാ. ക്രിസ് സ്മരിച്ചു. ഒഹിയോ സംസ്ഥാനത്തിന്റെ ഭാഗമായ ബ്രൗൺസ്വിക്കിലുളള സെന്റ് ഫ്രാൻസിസ് സേവ്യര്‍ ദേവാലയത്തിന്റെ ചുമതലയാണ് ഫാ. ഹെമ്മേലിന് ലഭിച്ചിരിക്കുന്നത്. അതേ, സെന്റ് ഫ്രാൻസിസ് സേവ്യര്‍ ദേവാലയത്തില്‍ ഇനി മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ കര്‍ത്താവിന്റെ കാസ ഉയര്‍ത്തൂം.
Image: /content_image/News/News-2018-07-07-12:34:46.jpg
Keywords: പൗരോഹിത്യ, തിരുപട്ട
Content: 8159
Category: 18
Sub Category:
Heading: ബി‌ജെ‌പി എം‌പിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനം: കേരള കാത്തലിക് ഫെഡറേഷന്‍
Content: കൊച്ചി: ക്രൈസ്തവര്‍ ബ്രിട്ടീഷുകാരെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമുള്ള മുംബൈയിലെ ബിജെപി എംപിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനമെന്നു കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) ആരോപിച്ചു. സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്‍, ജോര്‍ജ് ജോസഫ്, എം.ജെ. ജോണ്‍, കെ.ഇ. മാമ്മന്‍, വര്‍ഗീസ് ചെറിയാന്‍, ആനി മസ്‌ക്രിന്‍ തുടങ്ങിയ ക്രിസ്ത്യന്‍ നേതാക്കളുടെ കര്‍മധീരമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു കരുത്തു പകര്‍ന്നിട്ടുണ്ട്. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇവിടുത്തെ െ്രെകസ്തവ സമൂഹം ഭാരതീയരല്ലെന്ന പ്രചാരണം െ്രെകസ്തവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെസിഎഫ് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, ജസ്റ്റിന്‍ കരിപ്പാട്ട്, ഡേവിസ് തുളുവത്ത് മേരി കുര്യന്‍, സജി ജോണ്‍, ഡോ. മേരി റെജീന, പ്രഷീല ബാബു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-07-08-02:11:04.jpg
Keywords: ഭാരത
Content: 8160
Category: 10
Sub Category:
Heading: പരാജയത്തിലും ദൈവത്തിന് നന്ദി അര്‍പ്പിച്ച് ബ്രസീല്‍ താരം നെയ്മര്‍
Content: മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ നിന്നും പുറത്തായെങ്കിലും ദെെവത്തിന് നന്ദി പറഞ്ഞുള്ള ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഫുട്ബോൾ മെെതാനത്തിലേയ്ക്ക് തിരികെ പോകാൻ ബലമില്ലെങ്കിലും ഏതു സാഹചര്യത്തെയും നേരിടാൻ ദെെവം തനിക്ക് ശക്തി തരുമെന്ന് ഉറപ്പുണ്ടെന്നും, അതിനാൽ തോൽവിയിലും താൻ ദെെവത്തിനു നന്ദി പറയുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. ദെെവത്തിന്റെ വഴി തന്റെ വഴിയെക്കാൾ മികച്ചതാണെന്ന കാര്യം താൻ മനസ്സിലാക്കുന്നുവെന്നും നെയ്മര്‍ രേഖപ്പെടുത്തി. മുട്ടുകുത്തി കരങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് തന്റെ ക്രൈസ്തവ വിശ്വാസം നെയ്മര്‍ സോഷ്യല്‍ മീഡിയായില്‍ പ്രഘോഷിച്ചത്. 44000 ആളുകളാണ് ഇതിനോടകം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ സ്‌കോട്‌ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കാ വിശ്വാസികളെ ക്ലബിൽ ചേർക്കില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും പല രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു കേട്ടപ്പോഴും നെയ്മർ തന്റെ എതിർപ്പ് തുറന്നു പറയുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2018-07-08-06:41:50.jpg
Keywords: ഫുട്ബോ, നെയ്മ
Content: 8161
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസ് പുനരൈക്യം സാധ്യമാക്കിയത് ദൈവാത്മാവിന്റെ പ്രേരണയില്‍: മാര്‍ തോമസ് തറയില്‍
Content: തിരുവനന്തപുരം: ദൈവാത്മാവിന്റെ പ്രേരണയിലാണ് മാര്‍ ഈവാനിയോസ് പുനരൈക്യം സാധ്യമാക്കിയതെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍. ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രപ്പോലീത്തായുടെ 65 ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍ തോമസ് തറയില്‍. പുനരൈക്യ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കുക വഴി മാര്‍ ഈവാനിയോസ് ഐക്യത്തിന്റെ സംസ്താപനമാണ് നിര്‍വ്വഹിച്ചതെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു. ഇന്നു വൈകുന്നേരം അഞ്ചിന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി ലത്തീന്‍ ക്രമത്തില്‍ കുര്‍ബാനയര്‍പ്പിക്കും. ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുന്നാട്ടില്‍നിന്ന് ആരംഭിക്കുന്ന പ്രധാന തീര്‍ത്ഥാടന പദയാത്രയ്ക്ക് നാളെ തുടക്കമാവും. രാവിലെ എട്ടിനു കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പദയാത്രികര്‍ക്കുള്ള വള്ളിക്കുരിശ് ആശീര്‍വദിച്ച് നല്‍കും. വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ 13ന് വൈകുന്നേരം കബറില്‍ എത്തിച്ചേരും. ആയിരങ്ങള്‍ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം അന്നു നടക്കും.ഓര്‍മപ്പെരുന്നാള്‍ 14ന് സമാപിക്കും.
Image: /content_image/News/News-2018-07-08-07:41:54.jpg
Keywords: തറയി
Content: 8162
Category: 1
Sub Category:
Heading: നിര്‍ധനരായ ക്രൈസ്തവരെ ലക്ഷ്യമിട്ട് ചൈനീസ് ഭരണകൂടം
Content: ബെയ്ജിംഗ്: ചൈനയിലെ ഹെനാൻ പ്രവിശ്യയ്ക്കു കീഴിലുള്ള ദേവാലയങ്ങളിലെ നിര്‍ധനരായ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യം വച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. പാവങ്ങളായ കത്തോലിക്ക വിശ്വാസികളുടെ എണ്ണവും മറ്റ് വിവരങ്ങളും നല്‍കണമെന്ന് സ്പെഷ്യൽ ഓഫീസ് ദേവാലയങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വരുമാനം കുറഞ്ഞവർക്ക് അനുവദിച്ചിരിക്കുന്ന സബ്സിഡികൾ ക്രൈസ്തവരെന്ന കാരണത്താൽ നിറുത്തലാക്കാനാണ് 'സ്പെഷ്യൽ പോജക്റ്റിലൂടെ' ഗവൺമെൻറ് നീക്കമെന്ന് സംശയിക്കപ്പെടുന്നു. ദേവാലയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനാണെന്ന വ്യാജേനെ മത പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നു സാൻമെന്‍ക്സിയ നഗരത്തിലെ ലുയോങ്ങ് രൂപത വൈദികൻ അഭിപ്രായപ്പെട്ടു. വിശ്വാസ പഠന കേന്ദ്രങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനും ശക്തമായ ലൈറ്റുകളും സ്പീക്കറുകളും ഉപയോഗിക്കുന്നതിനും അധികൃതരുടെ അനുമതി തേടണമെന്നും ദേവാലയങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പ്രദർശിപ്പിക്കണമെന്നും സര്‍ക്കാര്‍ നല്‍കിയ നോട്ടീസിൽ പറയുന്നു. ദേവാലയങ്ങളിലും ശുശ്രൂഷ കേന്ദ്രങ്ങളിലും ചൈനീസ് പതാക പ്രദർശിപ്പിക്കണമെന്നും ദേശീയ ഗാനം ആലപിക്കണമെന്നും നിർദ്ദേശമുണ്ട്. ദേവാലയങ്ങളും കുരിശ് രൂപങ്ങളും തകര്‍ക്കുന്നതും ക്രൈസ്തവ വിശ്വാസ വ്യാപനം തടയുന്നതുമായ നടപടികള്‍ ചൈനയില്‍ വ്യാപകമാണ്. ക്രൈസ്തവ വിശ്വാസ വളർച്ചയ്ക്കെതിരെ നടത്തുന്ന നീക്കങ്ങൾക്കിടയിലും പത്ത് മില്യൺ കത്തോലിക്കരാണ് ചൈനയിലുള്ളത്. ആകെ ജനസംഖ്യയുടെ 10% വിശ്വാസികളും ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.
Image: /content_image/News/News-2018-07-08-08:18:39.jpg
Keywords: ചൈന
Content: 8163
Category: 1
Sub Category:
Heading: അമേരിക്കയിലെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ പഠന ക്ലാസ്; ബില്‍ പ്രാബല്യത്തില്‍
Content: കെന്റകി: അമേരിക്കയിലെ കെന്റകിയിലെ പബ്ലിക് സ്കൂളുകളില്‍ ബൈബിള്‍ കോഴ്സുകള്‍ തിരികെ കൊണ്ടുവരുവാന്‍ അനുവാദം നല്‍കികൊണ്ട് ഗവര്‍ണര്‍ മാറ്റ് ബെവിന്‍ ഒപ്പുവെച്ച് നിയമമാക്കിയ ബില്‍ പ്രാബല്യത്തില്‍ വന്നു. ഇക്കഴിഞ്ഞ ജൂലൈ 5നു 'ബൈബിള്‍ ലിറ്ററസി ബില്‍' എന്ന പേരിലാണ് ബില്‍ പ്രാബല്യത്തില്‍ എത്തിയത്. ബൈബിളിന്റെ ഉള്ളടക്കത്തെക്കുറിച്ചും, ബൈബിളില്‍ പറഞ്ഞിരിക്കുന്ന വ്യക്തികളെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ നിയമമാക്കിയിരിക്കുന്നത്. ഹീബ്രുവിലുള്ള വിശുദ്ധ ലിഖിതങ്ങളും, പഴയ-പുതിയ നിയമങ്ങളും പഠിപ്പിക്കുവാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 26-ന് ഫ്രാങ്ക്ഫര്‍ട്ടിലെ കാപ്പിറ്റോള്‍ റോട്ടുണ്ടായില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ക്രൈസ്തവ വിശ്വാസിയായ ഗവര്‍ണര്‍ ബെവിന്‍ ബില്ലില്‍ ഒപ്പ് വെച്ചത്. എന്തുകൊണ്ടാണ് മറ്റുള്ള സംസ്ഥാനങ്ങളും, രാജ്യവും ഈ മാതൃക പിന്തുടരുന്നില്ലായെന്ന ചോദ്യം ബില്ലില്‍ ഒപ്പ് വെച്ചതിനു ശേഷം ഗവര്‍ണര്‍ ചോദിച്ചു. അതേസമയം കെന്റകിയിലെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീ യൂണിയന്‍ (ACLU) അടക്കമുള്ള സംഘടനകള്‍ കോഴ്സിനെ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. ബില്‍ നിയമമായിട്ടും കെന്റക്കി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ പാഠ്യപദ്ധതി തയാറാക്കത്തതിലുള്ള ആശങ്ക എ‌സി‌എല്‍‌യു ഭാരവാഹി ആംബര്‍ ഡൂക്ക് പങ്കുവച്ചിട്ടുണ്ട്.
Image: /content_image/News/News-2018-07-08-08:57:13.jpg
Keywords: അമേരിക്ക, ബൈബി