Contents

Displaying 7881-7890 of 26163 results.
Content: 8194
Category: 18
Sub Category:
Heading: ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ഇന്ന് കേരളത്തിലെത്തും
Content: തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65ാം ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കുവാന്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ രൂപതയായ കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി ഇന്നു തിരുവനന്തപുരത്ത് എത്തും. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവായുടെ ക്ഷണമനുസരിച്ചാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. ഇന്നു വൈകുന്നേരം ആറിനു പട്ടം കത്തീഡ്രലില്‍ നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം, അപ്പോസ്‌തോലിക ആശീര്‍വാദം എന്നിവയില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍ നാളെ നടക്കുന്ന ഓര്‍മപ്പെരുന്നാള്‍ കുര്‍ബാന മധ്യേ വചന സന്ദേശം നല്കും. നാളെ ഉച്ചയ്ക്കു ശേഷം കേശവദാസപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി, മാര്‍ ഈവാനിയോസ് വിദ്യാനഗര്‍, മാര്‍ ഗ്രിഗോറിയോസ് സ്‌നേഹവീട്, സെന്റ് മേരീസ് മലങ്കര സെമിനാരി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാറശാല രൂപതയില്‍ സന്ദര്‍ശനം നടത്തും. 16ന് വൈകുന്നേരം കൊച്ചിയിലും മറ്റു രൂപതകളിലും സന്ദര്‍ശനങ്ങള്‍ക്കായി പോകും. കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ റോമില്‍ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ കണ്‍സള്‍ട്ടന്റും ദൈവാരാധനയ്ക്കുവേണ്ടിയുള്ള തിരുസംഘത്തില്‍ അംഗവുമാണ്.
Image: /content_image/India/India-2018-07-13-04:28:51.jpg
Keywords: ജര്‍മ്മ
Content: 8195
Category: 18
Sub Category:
Heading: കേരള ലേബര്‍ മൂവ്മെന്‍റ് രൂപത ഡയറക്ടര്‍മാരുടെ സംസ്ഥാനതല സമ്മേളനം
Content: കൊച്ചി: കേരള ലേബര്‍ മൂവ്‌മെന്റിന്റെ രൂപത ഡയറക്ടര്‍മാരുടെ സംസ്ഥാനതല സമ്മേളനം പാലാരിവട്ടം പിഒസിയില്‍ നടന്നു. കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അലക്‌സ് വടക്കുംതല പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിസ്തുവിന്റെ പ്രകാശം അസംഘടിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ തൊഴിലാളികള്‍ക്കു പകര്‍ന്നുകൊടുക്കേണ്ടത് കത്തോലിക്കാ സഭയുടെ ദൗത്യമാണെന്നു അദ്ദേഹം പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെഎല്‍എം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍, തോമസ് കുരിശിങ്കല്‍, ജോസ് ഊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ജോസഫ് ജൂഡ്, സെബാസ്റ്റ്യന്‍ പാലന്പറമ്പില്‍, ജോയ് ഗോതുരുത്ത് എന്നിവര്‍ വിഷയാവതരണം നടത്തി.
Image: /content_image/News/News-2018-07-13-04:41:42.jpg
Keywords: ലേബര്‍
Content: 8196
Category: 1
Sub Category:
Heading: ദേവാലയത്തിലേക്കുള്ള സ്വവര്‍ഗ്ഗാനുരാഗികളുടെ ജാഥ തടഞ്ഞ് പോളിഷ് വിശ്വാസികള്‍
Content: സെസ്റ്റോച്ചോവ, പോളണ്ട്: പോളണ്ടിലെ സെസ്റ്റോച്ചോവ നഗരത്തിലെ ‘ജസ്ന ഗോര’ ആശ്രമ ദേവാലയത്തിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിച്ച സ്വവര്‍ഗ്ഗാനുരാഗികളുടെ ‘പ്രൈഡ് പരേഡ്’’ ജാഥ കത്തോലിക്കാ വിശ്വാസികളുടെ ഫലപ്രദമായ ഇടപെടലിനെ തുടര്‍ന്ന്‍ വിഫലമായി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദേവാലയത്തിലേക്ക് സ്വവര്‍ഗ്ഗാനുരാഗികള്‍ ജാഥ നടത്തിയത്. ജാഥയില്‍ ഡെമോക്രാറ്റിക്‌ ലെഫ്റ്റ് മുന്നണിയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏതാണ്ട് അറുനൂറോളം പേരാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ കത്തോലിക്കാ വിശ്വാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‍ ജാഥക്ക് വഴിമാറ്റേണ്ടതായി വന്നു. ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്ന രീതിയില്‍ കിരീടത്തോട് കൂടിയ കഴുകനെ ആലേഖനം ചെയ്ത മഴവില്ല് പതാകയുമായിട്ടായിരുന്നു ജാഥ. ‘റേഡിയോ മേരിജാ’ കത്തോലിക്കാ റേഡിയോയുടെ ഒരുലക്ഷത്തോളം വരുന്ന ശ്രോതാക്കളും അന്നേ ദിവസം ഇതേ ദേവാലയത്തിലേക്ക് തീര്‍ത്ഥാടനത്തിന് പദ്ധതിയിട്ടിരുന്നു. ദേവാലയത്തിലേക്ക് പ്രവേശിക്കുവാനായി ബിയഗാന്‍സ്കി സ്ക്വയറില്‍ എത്തിയ സ്വവര്‍ഗ്ഗാനുരാഗികളെ വിശ്വാസികള്‍ ഒന്നടങ്കം തടയുകയായിരുന്നു. മോസ്റ്റ്‌ ഹോളി വിര്‍ജിന്‍ അവന്യൂവില്‍ നിലത്ത് കിടന്നാണ് വിശ്വാസികള്‍ ജാഥക്കാരുടെ മുന്നേറ്റത്തെ തടഞ്ഞത്. കത്തോലിക്കാ വിശ്വാസികളെ പോലീസ് പിരിച്ചുവിട്ടെങ്കിലും, പ്രാര്‍ത്ഥനകളുമായി ദേവാലയത്തിന് താഴെ അവര്‍ വീണ്ടും ഒന്നിക്കുകയായിരിന്നു. വിശ്വാസികള്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ ജാഥയെ മുനിസിപ്പല്‍ ആര്‍ട്ട് ഗാലറിയിലേക്ക് തിരിച്ചുവിടുകയേ പോലീസിനു നിവൃത്തിയുണ്ടായിരുന്നുള്ളു. ഗോരാ ആശ്രമത്തിലേക്ക് പ്രവേശിക്കുവാനുള്ള സ്വവര്‍ഗ്ഗാനുരാഗികളുടെ നീക്കത്തെ ‘പ്രകോപനപര’മെന്നാണ് പോളിഷ് വിശ്വാസികള്‍ വിശേഷിപ്പിച്ചത്. അതേസമയം സ്വവര്‍ഗ്ഗാനുരാഗികളുടെ നീക്കത്തെ പോളണ്ടിലെ ആഭ്യന്തര മന്ത്രി ജൊവാക്കിം ബ്രൂഡ്സിന്‍സ്കി അപലപിച്ചു.
Image: /content_image/News/News-2018-07-13-05:07:07.jpg
Keywords: പോളണ്ട, പോളിഷ
Content: 8197
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിനെതിരെ ഫാ. ടോണി ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചിട്ട് മുപ്പതു വർഷം
Content: ഒട്ടാവ: വടക്കേ അമേരിക്കൻ രാജ്യമായ കാനഡയിലെ നിയമനിര്‍മ്മാണസഭയുടെ മുൻപിൽ ഗര്‍ഭഛിദ്രത്തിനെതിരെ കത്തോലിക്ക വൈദികന്‍ ഉപവാസ പ്രാര്‍ത്ഥന പോരാട്ടം ആരംഭിച്ചിട്ട് മുപ്പതു വർഷത്തോട് അടുക്കുന്നു. ഫാ. ടോണി വാൻ ഹി എന്ന എൺപത്തിയൊന്നു വയസുള്ള വൈദികനാണ് ജീവന്റെ മഹത്വം മറന്നു പാപത്തിന് കൂട്ടുനില്‍ക്കുന്നവരുടെ മാനസാന്തരത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങൾ എന്നാണ് ഫാ. ടോണി വിശേഷിപ്പിക്കുന്നത്. നിയമനിര്‍മ്മാണസഭയിൽ ജനസഭ സമ്മേളിക്കുന്ന ദിവസങ്ങളിലാണ് പ്രാർത്ഥനയ്ക്കും, ഉപവാസത്തിനുമായി ഫാ. ടോണി അവിടെ എത്തിചേരുന്നത്. 1989-ല്‍ "ഒാപ്പറേഷൻ റെസ്ക്യു" എന്ന പ്രോലെെഫ് സംഘടനയുടെ ഭാഗമായതിന് ശേഷമാണ് നിയമനിര്‍മ്മാണസഭയുടെ മുന്നില്‍ പ്രാർത്ഥനയും, ഉപവാസവും ഫാ. ടോണി ജീവിതചര്യയാക്കിയത്. ഒാപ്പറേഷൻ റെസ്ക്യുവിന്റെ നേതാവായിരുന്ന കുർട്ട് ഗെയ്ൽ എന്ന വ്യക്തിയുടെ മാതൃകയാണ് ഫാ. ടോണിയെ സ്വാധീനിച്ചത്. 1988-ല്‍ ഗര്‍ഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഒരു വിധി കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായതിനു ശേഷം അതിനെതിരെ പ്രതിഷേധിക്കാൻ നിയമനിര്‍മ്മാണസഭ നിലകൊണ്ട സ്ഥലത്ത് കുർട്ട് ഗെയ്ലും മറ്റൊരു വ്യക്തിയും പതിനെട്ടു ദിവസം ഉപവസിച്ചുവെന്നാണ് ഫാ. ടോണി പറയുന്നത്. ഗെയ്ലിന്റെ നിർദേശം കൂടി പരിഗണിച്ചാണ് ഫാ. ടോണി ഗര്‍ഭഛിദ്രത്തിനെതിരെ ഉപവാസ പ്രാര്‍ത്ഥന തുടങ്ങിയത്. ഗര്‍ഭച്ഛിദ്രം തടയാൻ സമാധാനപരമായി നടത്തിയ ചില പ്രതിഷേധങ്ങൾ ഫാ. ടോണിയുടെ അറസ്റ്റിലും കലാശിച്ചിട്ടുണ്ട്. ഭ്രൂണഹത്യയെ ശക്തമായി അനുകൂലിക്കുന്ന ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങള്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണെങ്കിലും ഗര്‍ഭച്ഛിദ്രത്തിനെതിരെയുളള തന്റെ ഒറ്റയാള്‍ പോരാട്ടവുമായി മുന്നോട്ട് പോകാൻ ഉറച്ചു തന്നെയാണ് ഈ വയോധിക വൈദികന്‍.
Image: /content_image/News/News-2018-07-13-06:44:23.jpg
Keywords: കാനഡ, കനേഡി
Content: 8198
Category: 1
Sub Category:
Heading: കന്ധമാല്‍ ക്രൈസ്തവരുടെ മോചനം; ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണം അരലക്ഷമായി
Content: ന്യൂഡൽഹി: ഒഡീഷയിൽ നടന്ന കന്ധമാല്‍ ദുരന്തത്തിന്റെ പത്താം വാർഷികത്തിനു ദിവസങ്ങള്‍ ശേഷിക്കേ നിരപരാധികളായ ഏഴു ക്രൈസ്തവരുടെ ജയിൽ മോചനത്തിനായി നടത്തുന്ന ഒപ്പുശേഖരണം അമ്പതിനായിരം കടന്നു. ക്രിസ്ത്യൻ മാധ്യമപ്രവർത്തകനും സാമൂഹ്യ പൊതുപ്രവർത്തകനുമായ ആന്റോ അക്കര ആരംഭിച്ച www.release7innocents.com എന്ന വെബ്സൈറ്റിലൂടെ ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണമാണ് അരലക്ഷം കഴിഞ്ഞത്. കേവലം നാലു മാസങ്ങള്‍ കൊണ്ട് നാല്‍പ്പത്തിനായിരത്തോളം ആളുകളാണ് നിരപരാധികളായ ക്രൈസ്തവരുടെ മോചനം ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവച്ചത്. ഭാസ്കർ സുനമജ്ഹി, ബിജയ് കുമാർ സൻസേത്ത്, ബുദ്ധദേബ് നായക്, ദുർ ജോ സുനമജ്ഹി, ഗോർത്ഥ് ചലൻ സേത്ത്, മുണ്ട ബദമജഹി എന്നീ ഏഴു ക്രൈസ്തവരാണ് പത്ത് വർഷമായി ജയിലിൽ കഴിയുന്നത്. 2008 ആഗസ്റ്റ് 23 ന് വധിക്കപ്പെട്ട സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‍ ആരോപിച്ച് നിരക്ഷരായ ക്രൈസ്തവരെ തടവിലാക്കുകയായിരിന്നു. എന്നാല്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആരോപണം സാധൂകരിക്കുവാന്‍ വിശ്വസനീയമായ യാതൊരു തെളിവും ഇതുവരെ കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടിട്ടില്ല. കേസിന്റെ പ്രഥമദൃഷ്ട്യ തെളിവുകൾ പരിശോധിച്ച കോടതി ക്രൈസ്തവ ഗൂഢാലോചനയെന്നു അന്തിമ വിധിയെഴുതി ക്രൈസ്തവരെ ജീവപര്യന്തത്തിന് വിധിക്കുകയായിരുന്നു. 2015 ജൂണില്‍ കാണ്ഡമാല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ, ഉന്നതരായ രണ്ട് പോലീസ്‌ ഉദ്യോഗസ്ഥര്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് മൊഴി കൊടുത്തിട്ടുണ്ട്. എന്നാല്‍ നിഷ്കളങ്കരായ ഈ ഏഴുപേരുടേയും അപ്പീല്‍ പരിഗണിക്കുന്നത് ഒഡീഷാ ഹൈക്കോടതി തുടര്‍ച്ചയായി നീട്ടികൊണ്ട് പോവുകയാണ്. 2016 മാർച്ച് മൂന്നിന് ആരംഭിച്ച ഓൺലൈൻ ഒപ്പുശേഖരണ യജ്ഞത്തിൽ ലഭിക്കുന്ന ഒപ്പുകള്‍ സുപ്രീം കോടതി, മനുഷ്യവകാശ കമ്മീഷൻ അദ്ധ്യക്ഷന്മാർക്കും ഇന്ത്യൻ പ്രസിഡന്റിനും ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2017-ൽ ഭാരതത്തിലെ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനയെ തുടർന്ന് ഓൺലൈൻ പ്രയത്നത്തിന് കൂടുതൽ പിന്തുണ ലഭിച്ചതായി ആന്റോ അക്കര വിലയിരുത്തി. ക്രൈസ്തവ കൂട്ടക്കൊലയുടെ പത്താം വാർഷിക സ്മരണാചരണം ആഗസ്റ്റ് 25നു നടക്കാനിരിക്കെ നിരപരാധികളായ ക്രൈസ്തവരുടെ മോചനത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കാണ്ഡമാല്‍ സമൂഹം. നീതിയ്ക്ക് വേണ്ടിയുള്ള ഈ ദൗത്യത്തില്‍ നമ്മുക്കും പങ്കാളികളാകാം. കേവലം രണ്ടോ മൂന്നോ ക്ലിക്കില്‍, നമ്മുടെ പരാതി ഇന്‍ഡ്യന്‍ പ്രസിഡന്‍റിനും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും സമർപ്പിക്കുവാൻ സാധിക്കും. {{പരാതി സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക-> https://www.change.org/p/release-the-seven-innocents-of-kandhamal#delivered-to }}
Image: /content_image/News/News-2018-07-13-08:11:40.jpg
Keywords: കന്ധ
Content: 8199
Category: 1
Sub Category:
Heading: ഉപയോഗത്തില്‍ ഇല്ലാത്ത ദേവാലയങ്ങളുടെ ക്രയവിക്രയത്തിന് നിര്‍ദ്ദേശങ്ങളുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ആരാധനകളോ കൂദാശകളോ നടക്കാത്ത ഉപയോഗത്തില്‍ ഇല്ലാത്ത ദേവാലയങ്ങളുടെ ക്രയവിക്രയത്തിന് വത്തിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുന്നു. ക്രയവിക്രയം ചെയ്യുന്ന ദേവാലയങ്ങള്‍ മ്ളേച്ഛമായ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നത് തടയാനാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ മുഖ്യ ലക്ഷ്യം. ഇതിനായി റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയുടേയും, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടേയും നേതൃത്വത്തില്‍ നവംബര്‍ 29, 30 തിയതികളിലായി അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. “ദൈവം ഇപ്പോള്‍ ഇവിടെ വസിക്കുന്നില്ലേ?” എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടക്കുക. ദേവാലയങ്ങളുടേയും, സ്വത്തുക്കളുടേയും ശരിയായ കൈമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ലക്ഷ്യം. മതനിരപേക്ഷത വളര്‍ന്നുകൊണ്ടിരിക്കുന്നതിനാലും, ദേവാലയത്തില്‍ പോകുന്നവരുടെ എണ്ണം കുറഞ്ഞതിനാലും, സാമ്പത്തിക കാരണങ്ങളാലും യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങള്‍ വേണ്ടവിധത്തില്‍ നോക്കിനടത്തുവാന്‍ കഴിയാതെ കിടക്കുകയാണെന്ന് വത്തിക്കാന്‍ സാംസ്കാരിക മന്ത്രി കര്‍ദ്ദിനാള്‍ ജിയാന്‍ഫ്രാങ്കോ റവാസി പറഞ്ഞു. കൈമാറ്റം ചെയ്യപ്പെട്ട ചില ദേവാലയങ്ങള്‍ നൈറ്റ് ക്ലബ്ബുകളും, ജിംനേഷ്യങ്ങളുമായി ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ വത്തിക്കാന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് പുതിയ മാര്‍ഗ്ഗരേഖകളെക്കുറിച്ച് ചിന്തിക്കുവാന്‍ വത്തിക്കാനെ പ്രേരിപ്പിച്ചത്.
Image: /content_image/News/News-2018-07-13-10:29:39.jpg
Keywords: ദേവാലയ
Content: 8200
Category: 1
Sub Category:
Heading: ഏഴാം നൂറ്റാണ്ടിലെ കുരിശ് പതിച്ച ബൈസന്റൈൻ തൂക്കുകട്ടി കണ്ടെത്തി
Content: ഹിപ്പോ: ഏഴാം നൂറ്റാണ്ടിൽ വിശുദ്ധ നാട്ടിൽ ജീവിച്ചിരുന്ന ക്രിസ്‌ത്യാനികളും മുസ്ലിം ഭരണാധികാരികളും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിച്ചം വീശുന്ന കുരിശ് ആലേഖനം ചെയ്യപ്പെട്ട ബൈസന്‍റൈൻ തൂക്കകട്ടി ഗവേഷകർ കണ്ടെത്തി. ഹൈഫ യൂണിവേഴ്സിറ്റിയിലെ മെെക്കിൾ ഈസെൻബെർഗിന്റെ നേതൃത്വത്തിലുളള ഗവേഷണ സംഘം ഗലീലിയയുടെ ഭാഗമായ നഗരമായിരുന്ന ഹിപ്പോയിൽ നിന്നാണ് നിര്‍ണ്ണായകമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ബൈസന്‍റൈൻ ദേവാലയത്തിന്റെ ഭാഗമായിരുന്ന വീഞ്ഞ് ഉത്പാദന ശാലയ്ക്കു സമീപം കണ്ടെത്തിയ തൂക്കകട്ടിയിലെ കുരിശ് കറുത്ത നിറത്തിലുള്ള ഒരു കറ കൊണ്ട് മറയ്ക്കപ്പെട്ട നിലയിലായിരുന്നു. കറ കൊണ്ട് തൂക്കുക്കട്ടയിലെ കുരിശ് മറയ്ക്കാൻ ബോധപൂർവം ആരെങ്കിലും ശ്രമിച്ചതായിരിക്കാമെന്നാണ് സംഘത്തിന്റെ നിഗമനം. ഇസ്ളാമിക അധിനിവേശത്തിന് ശേഷം നിയന്ത്രണങ്ങളോടെ ക്രിസ്‌ത്യാനികൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന പല വസ്തുക്കളും ഉപയോഗിക്കാൻ മുസ്ലിം ഭരണാധികാരികൾ അനുവദിച്ചിരുന്നുവെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം മറ്റൊരു വാദവും ഉയര്‍ന്നിട്ടുണ്ട്. ഇസ്ലാമിക ഭരണത്തിന്റെ ആദ്യ നാളുകളിൽ ഏതാനും ക്രെെസ്തവ ദേവാലയങ്ങൾ പ്രദേശത്ത് നിലനിന്നിരുന്നതായും, ദേവാലയങ്ങളുടെ മുകളിൽ സ്ഥാപിക്കപ്പെട്ടിരുന്ന ബൃഹത്തായ കുരിശുകൾ ഒരു പ്രശ്നമായി മുസ്ലിം ഭരണാധികാരികൾ കണ്ടിരുന്നില്ലായെന്നും ഗവേഷകർ പറയുന്നു. എഡി 749-ലെ ശക്തമായ ഭൂചലനത്തിൽ ഹിപ്പോ നഗരം നാമാവശേഷമാവുകയായിരുന്നു.
Image: /content_image/News/News-2018-07-13-12:05:55.jpg
Keywords: കുരിശ
Content: 8201
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാള്‍ ഇന്നു സമാപിക്കും
Content: തിരുവനന്തപുരം: ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മപ്പെരുന്നാളിന് ഇന്നു സമാപിക്കും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെ ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നു പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സന്ധ്യാപ്രാര്‍ത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടന്നു. ദേവാലയത്തില്‍ നി‍ന്ന് ആരംഭിച്ച പ്രദക്ഷിണം ജോണ്‍പോള്‍ രണ്ടാമന്‍ ഗേറ്റു വഴി, കാതോലിക്കേറ്റ് സെന്റര്‍, സെന്റ് മേരിസ് സ്‌കൂള്‍ വഴി മെയിന്‍ റോഡിലിറങ്ങി കത്തീഡ്രല്‍ കവാടത്തിലൂടെ കബര്‍ ചാപ്പലിന്റെ മുന്നിലെത്തി. ഏറ്റവും മുന്നിലായി മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ജര്‍മനിയിലെ കൊളോണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിയും മറ്റു മെത്രാപ്പോലീത്തമാരും നീങ്ങി. തുടര്‍ന്ന് വൈദികരുടെയും സമര്‍പ്പിതരുടെയും നീണ്ട നിര. പ്രദക്ഷിണത്തിന് സമാപനം കുറിച്ച് കബറില്‍ ധൂപ പ്രാര്‍ത്ഥനയും അപ്പസ്‌തോലിക ആശീര്‍വാദവും നടന്നു. സഭാതല സുവിശേഷ സംഘാംഗങ്ങളുടെ കൈവയ്പ് ശുശ്രൂഷയും പ്രാര്‍ത്ഥനയോട് ചേര്‍ന്നു നടത്തി. കത്തീഡ്രല്‍ ബാല്‍ക്കണിയില്‍ നിന്നു കാതോലിക്കാ ബാവയും മറ്റു മെത്രാപ്പോലീത്തമാരും വിശ്വാസിഗണത്തെ സ്ലീബാ ഉയര്‍ത്തി ആശീര്‍വദിച്ചു. ഇന്നു രാവിലെ എട്ടിന് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കിക്ക് കത്തീഡ്രല്‍ ഗേറ്റില്‍ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. 8.30ന് നടക്കുന്ന സമൂഹബലിയില്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരിക്കും.
Image: /content_image/India/India-2018-07-14-03:50:13.jpg
Keywords: ഈവാനി
Content: 8202
Category: 18
Sub Category:
Heading: മദര്‍ തെരേസയ്ക്കെതിരെയുള്ള ആരോപണം മാപ്പര്‍ഹിക്കാത്തത്: നെയ്യാറ്റിന്‍കര രൂപത
Content: നെയ്യാറ്റിന്‍കര: മദര്‍ തെരേസയ്ക്കെതിരെയുള്ള ആര്‍‌എസ്‌എസ് നേതാവിന്റെ പ്രസ്താവനയെ അപലപിച്ചു നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയെ അവഹേളിക്കുന്നതു മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് രൂപത വ്യക്തമാക്കി. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മദറിന്റെ സേവനങ്ങള്‍ക്ക് രാജ്യം നല്‍കിയ ഭാരതരത്‌നം തിരിച്ച് വാങ്ങണമെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞത് വഴി മദര്‍തെരേസയെ പരസ്യമായി അപമാനിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു. ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. മദര്‍ തെരേസയുടെ സന്യാസ സഭയായ മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും മാപ്പര്‍ഹിക്കുന്നതല്ല. പരസ്പര വിരുദ്ധമായി സംഘപരിവാര്‍ സംഘടനകള്‍ മദറിനെതിരെ നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു പറഞ്ഞു. എല്‍സിവൈഎം രൂപതാ പ്രസിഡന്റ് അരുണ്‍ തോമസ് പ്രസംഗിച്ചു. നാളെ എല്‍സിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മദര്‍ തെരേസയുടെ പേരിലെ ലോകത്തിലെ ആദ്യ ദേവാലയമായ മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തില്‍ നാളെ രാവിലെ 10 ന് പ്രതിഷേധ കൂട്ടായ്മ നടക്കും. ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് ഉദ്ഘാടനം ചെയ്യും സഹവികാരി ഫാ.അലക്‌സ് സൈമണ്‍ മുഖ്യ സന്ദേശം നല്‍കും. അതേസമയം മദര്‍ തെരേസയെ നിന്ദിച്ചു സംസാരിച്ച ആര്‍‌എസ്‌എസ് നേതാവിന്റെ പ്രവര്‍ത്തിയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
Image: /content_image/India/India-2018-07-14-04:04:16.jpg
Keywords: നെയ്യാ
Content: 8203
Category: 18
Sub Category:
Heading: സ്വവര്‍ഗ ബന്ധത്തിനു പരിരക്ഷ നല്‍കുന്നത് ദൈവീക പദ്ധതികള്‍ക്ക് വിരുദ്ധം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: സ്വവര്‍ഗ ബന്ധത്തിനു നിയമപരിരക്ഷ നല്‍കിയാല്‍ രാജ്യം പിന്തുടര്‍ന്നുവന്ന സാന്മാര്‍ഗികതയുടെ അന്തസത്തയ്ക്കു പ്രഹരമാകുമെന്നും അതു ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യന്റെയും നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്. സ്വവര്‍ഗ അനുരാഗത്തിനോടൊപ്പം മയക്കുമരുന്നിന്റെ ഉപയോഗവും ലൈഗിക അരാജകത്വവും പെരുകാന്‍ ഇടവരുത്തും. ട്രാന്‍സ്ജന്‍ഡറില്‍നിന്നും വ്യത്യസ്തമാണ് സ്വവര്‍ഗബന്ധം. ഇതൊരു മാനസിക വൈകല്യമായി കണ്ട് അവര്‍ക്കു ചികിത്സയും കൗണ്‍സലിംഗും നല്‍കുകയാണു വേണ്ടതെന്നും കേന്ദ്രസമിതി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ജോസ് മേനാച്ചേരി, പ്രഫ. ജോയി മുപ്രപ്പള്ളി, സാജു അലക്‌സ്, സെലിന്‍ സിജോ, ആന്റണി കെ.ജെ., പ്രഫ. ജോസുകുട്ടി ഒഴുകയില്‍, പ്രഫ. ജാന്‍സന്‍ ജോസഫ്, ബിജു കുണ്ടുകുളം, ജോര്‍ജ് കോയിക്കല്‍, മോഹന്‍ ഐസക്ക്, തോമസ് പീടികയില്‍, ബെന്നി ആന്റണി, ആന്റണി എല്‍. തൊമ്മാന, പീറ്റര്‍ ഞരളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-07-14-04:19:07.jpg
Keywords: സ്വവര്‍