Contents
Displaying 7911-7920 of 25184 results.
Content:
8224
Category: 1
Sub Category:
Heading: വിഖ്യാത ശാസ്ത്രജ്ഞനായ കത്തോലിക്ക വൈദികനെ സ്മരിച്ച് ഗൂഗിള്‍
Content: കാലിഫോര്‍ണിയ: വിഖ്യാത ജ്യോതിശാസ്ത്രജ്ഞനും ബിഗ് ബാംഗ് സിദ്ധാന്തം ആദ്യമായി മുന്നോട്ടുവയ്ക്കുകയും ചെയ്ത കത്തോലിക്കാ വൈദികന്‍ ഫാ. ജോര്‍ജസ് ലെമെയട്രറുടെ 124-ാം ജന്മദിനത്തിന് ഡൂഡിലുമായി ഗൂഗിള്‍. 1894 ജൂലൈ പതിനേഴിനായിരുന്നു ബെല്‍ജിയം സ്വദേശിയായ ഫാ. ജോര്‍ജസിന്റെ ജനനം. 1923ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ല്യൂവനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ പ്രഫസറായിരുന്നു. ‘ഹബ്ബ്ള്‍സ് ലോ’, ‘ഹബ്ബ്ള്‍സ് കോണ്‍സ്റ്റന്റ്’ എന്ന സിദ്ധാന്തങ്ങളാലും പ്രസിദ്ധനായ വ്യക്തിയാണ് ഫാ. ലെമെയട്ടര്‍. രണ്ടു സര്‍വകലാശാല ബിരുദം ഉണ്ടായിരുന്ന ലെമെയട്രര്‍, കൈയില്‍ എല്ലായിപ്പോഴും ഒരു ‘ബെല്‍ജിയന്‍ വാര്‍ ക്രോസ്’ കരുതിയിരുന്നു. 1966 ജൂലൈ 17നാണ് അദ്ദേഹം അന്തരിച്ചത്.
Image: /content_image/News/News-2018-07-18-04:25:27.jpg
Keywords: ശാസ്ത്ര

8225
Category: 18
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയെ അവഹേളിച്ച് കേന്ദ്ര സര്‍ക്കാര്‍
Content: ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സേവനങ്ങളെ അവഹേളിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാറിന്റെ നടപടി. രാജ്യത്തെ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ മുഴുവന്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം രാജ്യത്തെ മറ്റു ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഇത്തരം പരിശോധനയോ നടപടികളോ നിര്‍ദേശിച്ചിട്ടില്ലായെന്നത് സര്‍ക്കാരിന്റെ ഇരട്ടത്വം വ്യക്തമാക്കുകയാണ്. കോണ്‍ഗ്രിഗേഷന്‍റെ സ്ഥാപനങ്ങളില്‍ അടിയന്തര പരിശോധന നടത്തി ശിശു സംരക്ഷണ സ്ഥാപനങ്ങളെല്ലാം സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അഥോറിറ്റിയുടെ (സിഎആര്‍എ) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഒരു മാസത്തിനുള്ളില്‍ ഉറപ്പുവരുത്തണമെന്നും ബിജെപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ് സ്ഥാപനത്തില്‍ ഒരു കുട്ടിയെ വില്പന നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ മാത്രം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ചു പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രിഗേഷനുമായി ബന്ധമില്ലാത്ത മറ്റൊരാളുടെ വ്യക്തിപരമായ നടപടിയുടെ പേരില്‍ ജുഡീഷല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ വ്യാജവാര്‍ത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ കഥകളും പ്രചരിപ്പിക്കുന്നതില്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. പ്രേമ ദുഃഖം പ്രകടിപ്പിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നടപടി. ബിജെപി സര്‍ക്കാര്‍ മിഷ്ണറീസ് ഓഫ് ചാരിറ്റിയോട് പകപോക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ അഭിപ്രായപ്പെട്ടിരിന്നു. ഇതിനെ ശരിവയ്ക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
Image: /content_image/India/India-2018-07-18-05:14:46.jpg
Keywords: മദര്‍ തെരേ, മിഷ്ണ

8226
Category: 18
Sub Category:
Heading: മദര്‍ തെരേസയെ പരിഹസിച്ച് തസ്ലിമ നസ്രീന്‍റെ ട്വീറ്റ്
Content: കൊല്‍ക്കത്ത: മിഷ്ണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടലുകള്‍ നടത്തുന്നതിനിടെ മദര്‍ തെരേസയെ അപമാനിച്ചു ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്രീന്‍റെ ട്വീറ്റ്. മദര്‍ തെരേസയുടെ ചാരിറ്റി ഭവനങ്ങള്‍ കുട്ടികളെ വില്‍ക്കുന്നുന്നുവെന്നും അതില്‍ പുതുതായൊന്നുമില്ലായെന്നും നിരവധി നിയമവിരുദ്ധ, മനുഷ്യത്വരഹിത, അധാര്‍മിക, സദാചാരരഹിത ദുഷ്ടത നിറഞ്ഞ, വഞ്ചനാപരമായ കാര്യങ്ങള്‍ മദര്‍ ചെയ്തിട്ടുണ്ടെന്നുമാണ് തസ്ലിമയുടെ നിന്ദനാപരമായ പരാമര്‍ശം. ജന്മനാടായ ബംഗ്ലാദേശില്‍ കയറാന്‍ കഴിയാതെ ഇന്ത്യയില്‍ സര്‍ക്കാര്‍ കാരുണ്യത്തില്‍ കഴിയുന്ന തസ്ലിമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. അതേസമയം ആരെങ്കിലും എന്തെങ്കിലും പറയുന്നതുകൊണ്ട് ശോഭ മങ്ങുന്നതല്ല മദറിന്റെ പ്രതിച്ഛായയെന്നു കൊല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ഡിസൂസ പ്രതികരിച്ചു.
Image: /content_image/India/India-2018-07-18-05:57:42.jpg

8227
Category: 18
Sub Category:
Heading: പെരുമഴയില്‍ ഹൈന്ദവ കുടുംബത്തിന്റെ കണ്ണീരൊപ്പി കടുവാക്കുളം കത്തോലിക്ക ദേവാലയം
Content: കോട്ടയം: ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാന്‍ പെരുമഴ തടസ്സമായപ്പോള്‍ ഹൈന്ദവനായ പരേതന് ആദരാഞ്ജലി അര്‍പ്പിക്കുവാന്‍ സ്ഥലം നല്‍കിയത് കത്തോലിക്ക ദേവാലയം. ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയാണ് സാഹോദര്യത്തിന്റെ മഹത്തായ മാതൃക ലോകത്തിന് കാണിച്ചുകൊടുത്തത്. പാറയ്ക്കല്‍ കടവില്‍ വാടകയ്ക്കു താമസിക്കുന്ന തോട്ടുങ്കല്‍ കെ.ജി. രാജു ഹൃദ്രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം വയ്ക്കാന്‍ വെള്ളക്കെട്ടും മറ്റ് അസൗകര്യങ്ങളും തടസമായതോടെ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബം പ്രതിസന്ധിയിലായി. രാജുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലയിടത്തും സ്ഥലത്തും അന്വേഷിച്ചെങ്കിലും ഒരിടത്തും സൗകര്യം ലഭിച്ചില്ല. ഒടുവില്‍ പനച്ചിക്കാട് പഞ്ചായത്ത് മെംബര്‍ ആനി മാമന്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസിനെ വിവരം അറിയിക്കുകയായിരിന്നു. കൈക്കാരന്മാരുമായി ആലോചിച്ച ശേഷം ഫാ. വിവേക്, പള്ളി പാരീഷ് ഹാളിനു മുന്നില്‍ മൃതദേഹം വെക്കാന്‍ സമ്മതം നല്‍കി. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ മൃതദേഹം വഹിച്ച ആംബുലന്‍സ് പള്ളിപ്പരിസരത്ത് എത്തിയപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളും കുടുംബാംഗങ്ങളും കാത്തുനിന്നിരുന്നു. ദേവാലയത്തിന്റെ മഹത്തായ നന്മ അറിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സ്ഥലത്തെത്തിയിരിന്നു. ഹൈന്ദവസഹോദരന്റെ മൃതദേഹം വയ്ക്കാന്‍ ഇടംനല്‍കിയ കടുവാക്കുളം പള്ളി വികാരിയെയും പള്ളിക്കമ്മിറ്റിയെയും അദ്ദേഹം നന്ദി അറിയിച്ചു. ഇടവക വികാരിക്കും ദേവാലയ അധികൃതര്‍ക്കും സോഷ്യല്‍ മീഡിയായിലും നിറഞ്ഞ കൈയ്യടി ലഭിക്കുകയാണ്.
Image: /content_image/India/India-2018-07-18-06:41:15.jpg
Keywords: ദേവാ

8228
Category: 1
Sub Category:
Heading: മെക്സിക്കോയിൽ മാതാവിന്റെ രൂപത്തില്‍ നിന്നു ഒഴുകുന്നത് ഒലിവെണ്ണയെന്ന് പരിശോധന ഫലം
Content: ലാസ് ക്രുസെസ്: ന്യൂ മെക്‌സിക്കോയിലെ ഹോബ്‌സിലുള്ള ഔര്‍ ലേഡി ഓഫ് ഗ്വാഡലുപ്പ ദേവാലയത്തിലെ മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നും ഒഴുകുന്നത് ഒലിവെണ്ണയെന്ന് പരിശോധനാ ഫലം. കഴിഞ്ഞ മേയ് മാസം മുതലാണ് രൂപത്തിൽ നിന്നും ദ്രാവകം ഒഴുകുന്നതു ആരംഭിച്ചത്. ഇത് കണ്ട സന്ദര്‍ശകർ ദേവാലയയ അധികൃതരെ വിവരം അറിയിക്കുകയായിരിന്നു. മേയ് മാസം തന്നെ ലാസ് ക്രുസെസ് രൂപത ഈ പ്രതിഭാസത്തെ പറ്റി വിശദമായ പഠനം ആരംഭിച്ചിരുന്നു. ദ്രാവകം പിന്നീട് ശാസ്ത്രീയ പഠനത്തിനായി നൽകുകയായിരിന്നു. പഠനത്തിൽ നിന്നും ദ്രാവകം ഒലിവെണ്ണയാണെന്നു മനസ്സിലാക്കിയതായി ലാസ് ക്രുസെസ് രൂപത മെത്രാൻ ഒാസ്കർ കൻറ്റു, ലാസ് ക്രുസെസ് സണ്‍ ന്യൂസിനോട് പറഞ്ഞു. അകം പൊളളയായ രൂപത്തിന്റെ ഉള്‍ഭാഗം പരിശോധിച്ചപ്പോൾ മാറാല അല്ലാതെ മറ്റൊന്നും കണ്ടില്ലായെന്നും, അതിനാൽ തന്നെ സംശയത്തോടെ നോക്കി കാണാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലേശകരമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് പരിശുദ്ധ ദൈവമാതാവ് നമ്മുടെ കൂടെയുണ്ടെന്നു സംഭവം ഓര്‍മ്മപ്പെടുത്തുകയാണെന്ന് ബിഷപ്പ് കൻറ്റു ലാസ് ക്രുസെസ് പറഞ്ഞു. അതേസമയം അത്ഭുതത്തെ പറ്റി രൂപത തലത്തിൽ ഉളള അന്വേഷണം തുടരുമെന്നു അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് വൈദികര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന രാജ്യമാണ് മെക്സിക്കോ.
Image: /content_image/News/News-2018-07-18-07:44:57.jpg
Keywords: മാതാവ, കന്യകാ

8229
Category: 1
Sub Category:
Heading: ഒടുവിൽ നീതി; ഇറാഖി കന്യാസ്ത്രീക്ക് യുകെ സന്ദര്‍ശിക്കുവാന്‍ അനുമതി
Content: ഇര്‍ബില്‍/ ലണ്ടന്‍: ബ്രിട്ടനിലെ രോഗിയായ സഹോദരിയെ സന്ദര്‍ശിക്കുവാന്‍ യുകെ വിസ തുടര്‍ച്ചയായി നിഷേധിക്കപ്പെട്ട ഇറാഖി കന്യാസ്ത്രിക്കു ഒടുവില്‍ സന്ദര്‍ശനാനുമതി. കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റംഗങ്ങളായ ജേക്കബ് റീസ് മോഗ്ഗിന്റേയും, സര്‍ എഡ്വാര്‍ഡ് ലെയിഗിന്റേയും ഇടപെടല്‍ നിമിത്തമാണ് രണ്ടുപ്രാവശ്യത്തോളം ബ്രിട്ടീഷ് സര്‍ക്കാര്‍ വിസ നിഷേധിച്ച ഡൊമിനിക്കന്‍ സഭാംഗമായ സിസ്റ്റര്‍ ബാന്‍ മഡ്‌ലീന് ഒടുവില്‍ വിസ ലഭിച്ചത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തെ തുടര്‍ന്ന്‍ ഇറാഖിലെ ക്രിസ്ത്യന്‍ നഗരമായ ക്വാരക്കോഷില്‍ നിന്നും പലായനം ചെയ്ത് ഇര്‍ബിലില്‍ താമസമാക്കിയ സിസ്റ്റര്‍ ബാന്‍ പ്രീ സ്കൂള്‍ സെന്‍ററുകള്‍ നടത്തിവരികയാണ്. യുകെയിലുള്ള രോഗിയായ തന്റെ സഹോദരിയേയും കുടുംബത്തേയും സന്ദര്‍ശിക്കുവാന്‍ വേണ്ടി സിസ്റ്റര്‍ ബാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിസക്കായി അപേക്ഷിച്ചിരുന്നുവെങ്കിലും ബ്രിട്ടന്‍ വിസ നിഷേധിക്കുകയാണ് ചെയ്തത്. സിസ്റ്റര്‍ ബാന്‍ വീണ്ടും വിസക്കായി അപേക്ഷിച്ചെങ്കിലും കഴിഞ്ഞ മാസവും അപേക്ഷ നിരസിക്കപ്പെട്ടു. ഇതേ തുടര്‍ന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച പാര്‍ലമെന്റംഗങ്ങളായ ജേക്കബ് റീസും, എഡ്വാര്‍ഡും സിസ്റ്റര്‍ ബാന്നിന്റെ കാര്യം ഹൗസ് ഓഫ് കോമ്മണ്‍സില്‍ ഉന്നയിക്കുകയായിരിന്നു. അതേ ദിവസം തന്നെ സിസ്റ്റര്‍ക്ക് വിസ അനുവദിക്കപ്പെടുകയും ചെയ്തു. ഇക്കാര്യം nasarean.org സ്ഥാപകനായ ഫാ. കിയലി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസ് ഇരയായ കന്യാസ്ത്രീക്ക് വിസ ലഭിക്കുവാന്‍ അന്താരാഷ്ട്ര ശ്രദ്ധ വേണ്ടിവന്നുവെന്നത് നിര്‍ഭാഗ്യകരമാണെന്നു അദ്ദേഹം കുറിച്ചു. ഇതാദ്യമായല്ല ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് യുകെയില്‍ വിസ നിഷേധിക്കപ്പെടുന്നത്. യുകെയിലെ ആദ്യത്തെ കല്‍ദായ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ സമര്‍പ്പണ കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ കല്‍ദായ ഓര്‍ത്തഡോക്സ് സഭയുടെ ക്ഷണപ്രകാരം വിസക്കായി അപേക്ഷിച്ച മൂന്ന്‍ ഇറാഖി, സിറിയന്‍ മെത്രാപ്പോലീത്തമാരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടത് 2016-ലാണ്. മറ്റൊരു ഇറാഖി ഡൊമിനിക്കന്‍ സിസ്റ്ററിന്റെ വിസ അപേക്ഷയും ഇതിന് മുന്‍പ് നിരസിച്ചിട്ടുണ്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കുന്ന കാരണത്താല്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പരിശീലനം നല്‍കുന്ന മാര്‍ഗേറ്റിലെ സെന്റ് അന്‍സ്ലേം എന്ന കത്തോലിക്ക സ്ഥാപനം കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിയിരിന്നു.
Image: /content_image/News/News-2018-07-18-09:43:39.jpg
Keywords: യുകെ

8230
Category: 1
Sub Category:
Heading: സുവിശേഷവത്കരണം സഭയുടെ പ്രഥമ ദൗത്യം: ആര്‍ച്ച് ബിഷപ്പ് പ്രോട്ടെസ് റുഗംബ്വ
Content: നെയ്റോബി: തിരുസഭയുടെ പ്രഥമ ദൗത്യം സുവിശേഷവത്കരണമാണെന്നു ആവര്‍ത്തിച്ച് വത്തിക്കാന്‍ സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ സെക്രട്ടറിയും ആഫ്രിക്കന്‍ ബിഷപ്പുമായ പ്രോട്ടെസ് റുഗംബ്വ. ജൂലൈ പതിനഞ്ചിന് ആരംഭിച്ച കിഴക്കന്‍ ആഫ്രിക്കന്‍ മെത്രാന്‍ സമിതിയുടെ പത്തൊൻപതാമത് പ്ലീനറി സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍മാര്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വൈവിധ്യം സഭയ്ക്ക് മുതൽക്കൂട്ടാണെന്നും സുവിശേഷവത്കരണത്തിന് പ്രാധാന്യം നൽകുന്ന സാമൂഹ്യ പ്രവർത്തനങ്ങളാണ് സഭയ്ക്കു ആവശ്യമെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ആഭ്യന്തര കലഹങ്ങളും മനുഷ്യവകാശ ലംഘനവും രൂക്ഷമായ കാലഘട്ടത്തിലൂടെയാണ് ആഫ്രിക്ക കടന്നു പോകുന്നത്. സഭയുടെ പ്രഥമ ഉത്തരവാദിത്വമായ സുവിശേഷവത്കരണത്തിന് പ്രാധാന്യം നൽകുന്ന സാമൂഹ്യ പ്രവർത്തനങ്ങളാണ് ആവശ്യം. പ്രായോഗികമായ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലൂടെ ക്രൈസ്തവർക്ക് ആധുനിക പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിപ്പിക്കണം. മനുഷ്യമഹത്വം, സമഗ്ര മാനുഷിക വികസനം, ആയുധശേഖരത്തിനെതിരെ പ്രതിഷേധം, ക്ഷമ തുടങ്ങിയ ഘടകങ്ങൾക്ക് പരിഗണന നല്കി സഭ സമാധാന ഉടമ്പടികൾ സ്ഥാപിക്കണം. ഒക്ടോബറിൽ പോൾ ആറാമൻ പാപ്പയുടെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനിരിക്കെ അദ്ദേഹം 1969 ൽ കംപാലയിൽ സ്ഥാപിച്ച SECAM എന്ന കത്തോലിക്ക സംഘടനയുടെ അമ്പതാമത് വാർഷികവും അടുത്ത് വരുന്നത് ഭാഗ്യമാണെന്നും ബിഷപ്പ് സ്മരിച്ചു. 1967 ൽ പുറത്തിറക്കിയ ആഫ്രിക്കൻ നാട് എന്ന പോൾ ആറാമൻ പാപ്പയുടെ അപ്പസ്തോലിക ലേഖനത്തിൽ തദ്ദേശീയ പുരോഗതി ഓരോ പൗരന്മാരുടേയും ഉത്തരവാദിത്വമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനെ ഉദ്ധരിച്ച മെത്രാന്‍, ആഫ്രിക്കൻ പൗരന്മാർ വിവിധ മിഷൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നും കൂട്ടിച്ചേർത്തു.
Image: /content_image/News/News-2018-07-18-11:25:02.jpg
Keywords: സുവിശേഷ

8231
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊല കണ്ടില്ലെന്ന് നടിക്കരുത്: കാന്റര്‍ബറി മെത്രാപ്പോലീത്ത
Content: ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് ആംഗ്ലിക്കന്‍ സഭയിലെ കാന്റര്‍ബറി രൂപതയുടെ മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി. യുകെയിലെ ഹൗസ് ഓഫ് ലോഡ്സ് പാർലമെന്റിന്റെ ഉപരിസഭയിലെ അംഗമായ ബാരോണസ് കോക്സിന്റെ പ്രസ്താവനക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. നൈജീരിയയിലെ അക്രമങ്ങള്‍ തടയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. "നൈജീരിയയിലെ സാഹചര്യം വളരെ സങ്കീര്‍ണ്ണമാണെന്ന് മന്ത്രി പറഞ്ഞു, പക്ഷേ നൈജീരിയന്‍ സര്‍ക്കാരിനെ ശക്തിപ്പെടുത്തുവാനും, സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും യുകെ സര്‍ക്കാരിന് എന്തുചെയ്യുവാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞിട്ടില്ല". ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. യുകെ സര്‍ക്കാരിന്റെ പിന്തുണ നൈജീരിയന്‍ വൈസ് പ്രസിഡന്റ് യെമി ഒസിന്‍ബാജോയെ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ടെന്നും, നൈജീരിയയെ സഹായിക്കുവാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നുമായിരുന്നു പാര്‍ലമെന്റംഗമായ ബാരോണെസ് ഗോള്‍ഡിയുടെ പ്രതികരണം. നൈജീരിയായിലെ ഇസ്ളാമിക ഗോത്ര വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാനില്‍ നിന്നും, ഇതര ഇസ്ലാമിക തീവ്രവാദി സംഘടനകളില്‍ നിന്നും കടുത്ത ആക്രമണമാണ് രാജ്യത്തെ ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ മാസത്തിനുള്ളില്‍ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടത്. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന് ഇസ്ളാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിന്റെ തടവില്‍ കഴിയുന്ന ലീ ഷരീബു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മോചനത്തിനു വേണ്ടിയുള്ള ആവശ്യവും ആഗോളതലത്തില്‍ ശക്തമാകുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇസ്ളാമിക തീവ്രവാദികള്‍ ലീ ഷരീബുവിനെ തടവിലാക്കിയത്. അതേസമയം നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മൌനം തുടരുകയാണ്.
Image: /content_image/News/News-2018-07-18-12:45:34.jpg
Keywords: വെല്‍ബി, ആംഗ്ലി

8232
Category: 1
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിക്കു നേരെയുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധം വ്യാപകമാകുന്നു
Content: ന്യൂഡല്‍ഹി: മിഷ്ണറീസ് ഓഫ് ചാരിറ്റിസിന്റെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ മാത്രം പരിശോധിക്കാനുള്ള കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശത്തെ അപലപിച്ച് ദേശീയ നേതാക്കള്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ബിജെപി ലോക്‌സഭ എംപി ജോര്‍ജ് ബേക്കര്‍, പ്രഫ. കെ.വി. തോമസ് എംപി, ജോസ് കെ. മാണി എംപി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, ജോയ്‌സ് ജോര്‍ജ് എംപി തുടങ്ങീ നിരവധി പ്രമുഖര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് പ്രതികരിച്ചു. മദര്‍ തെരേസയുടെയും മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ വലിയ മതിപ്പോടെയും ആദരവോടെയുമാണ് രാജ്യവും ലോകവും വിലയിരുത്തുന്നതെന്നും മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അത്തരമൊരു സമൂഹത്തെ അവഹേളിക്കാനും അവര്‍ക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും പ്രതിഷേധാര്‍ഹമാണെന്ന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജുഡീഷല്‍ നടപടികള്‍ നടക്കുന്നതിനിടെ മിഷനറീസ് ഓഫ് ചാരിറ്റീസിനെ മാത്രം തെരഞ്ഞെടുപിടിച്ച് ഉത്തരവിറക്കുന്ന നടപടിയെ സംശയത്തോടെയേ കാണാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷ്ണറീസ് ഓഫ് ചാരിറ്റീസിന്റെ മഹനീയ പ്രവൃത്തികളെ അധിക്ഷേപിക്കാനും ഒറ്റപ്പെടുത്തി ആക്രമിക്കാനുമുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും ഇക്കാര്യം ഇന്നുതന്നെ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിനു കീഴില്‍ ആര്‍ക്കും രക്ഷയില്ലെന്നുള്ളതിനുള്ള തെളിവാണ് പുതിയ സംഭവവികാസങ്ങളെന്നും അദ്ദേഹം പറഞ്ഞു. മദര്‍ തെരേസയുടെ അനുയായികള്‍ തെറ്റായ എന്തെങ്കിലും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയോ അത്തരമൊരു പരിശീലനം നല്‍കുകയോ ചെയ്യില്ലായെന്നും കുട്ടിക്കടത്തു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളേക്കുറിച്ചും അന്വേഷണം നടത്തുകയാണ് കേന്ദ്രമന്ത്രി ചെയ്യേണ്ടതെന്നും ബിജെപി ലോക്‌സഭ എംപിയും കൊല്‍ക്കത്തയില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയുമായ ജോര്‍ജ് ബേക്കര്‍ പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റീസിനെ അപമാനിക്കുന്ന വിധത്തില്‍ കേന്ദ്രത്തിലെയും ജാര്‍ഖണ്ഡിലെയും ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നായിരിന്നു പ്രഫ. കെ.വി. തോമസ് എംപിയുടെ പ്രതികരണം. രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നല്കി ആദരിച്ച മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനീ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തതനങ്ങള്‍ സാമൂഹ്യ ആതുര സേവന രംഗത്ത് മികച്ച സംഭാവനകള്‍ നല്കുന്ന ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുന്നതിനുള്ള നടപടിയായി കാണണമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എംപി പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് പുറത്തുള്ള ഏതെങ്കിലും വ്യക്തികളുടെ വീഴ്ചയുടെയോ തെറ്റിന്റെയോ മറവില്‍ സമൂഹത്തിനെതിരെ കഥകളും കെട്ടുകഥകളും നുണകളും പ്രചരിപ്പിച്ച് അവഹേളിക്കാനുള്ള നീക്കം തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ലോകം ആരാധിക്കുന്ന മദര്‍ തെരേസയുടെ പിന്‍ഗാമികളെ ഒറ്റതിരിഞ്ഞ് അവഹേളിക്കാന്‍ ശ്രമിക്കുന്നതു പൊറുക്കാനാകില്ലായെന്നും ജോസ് കെ. മാണി എംപിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമൂഹത്തിനെതിരേ നടക്കുന്ന നിരന്തര കടന്നാക്രമണങ്ങളുടെ തുടര്‍ച്ചയാണ് മിഷ്ണറീസ് ഓഫ് ചാരിറ്റീസിനെതിരേയുള്ള ദുരാരോപണങ്ങളും നടപടികളുമെന്ന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയും പിന്തുണയും ഉള്ളതുകൊണ്ടാണ് ഏകപക്ഷീയമായ അക്രമങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ചിലര്‍ മുതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-07-19-04:17:06.jpg
Keywords: മിഷ്ണറീ

8233
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും
Content: ഭരണങ്ങാനം: ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 10.45ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. തുടര്‍ന്നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 2.30നു ഫാ.ജോര്‍ജ് കാവുംപുറവും വൈകുന്നേരം അഞ്ചിന് ഫാ. തോമസ് മേനാച്ചേരിയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 3.30 ന് ജര്‍മനിയിലെ കൊളോണ്‍ അതിരൂപത മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ റെയ്‌നര്‍ വോള്‍ക്കിക്ക് സ്വീകരണം. തിരുനാള്‍ ദിവസങ്ങളില്‍ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. വിവിധ ദിവസങ്ങളില്‍ രാവിലെ 11 നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് , മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ഡോ. ആന്റണി മുല്ലശേരി, ഡോ. ജയിംസ് റാഫേല്‍ ആനാപറന്പില്‍ എന്നിവര്‍ മുഖ്യ കാര്‍മികരായിരിക്കും. 28 നാണു പ്രധാന തിരുനാള്‍.
Image: /content_image/India/India-2018-07-19-05:15:17.jpg
Keywords: അല്‍ഫോ