Contents
Displaying 7901-7910 of 26164 results.
Content:
8214
Category: 18
Sub Category:
Heading: പ്രഥമ ദിവ്യബലിയര്‍പ്പിച്ച് ഫാ. കെന്‍സി
Content: കൊച്ചി: മുപ്പത്തിയഞ്ചു ലക്ഷം രൂപ പ്രതിഫലമുള്ള ജോലി ഉപേക്ഷിച്ചു പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തു വൈദികനായ ഫാ. കെന്‍സി ജോസഫ് മാമൂട്ടില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. മാതൃ ഇടവകയായ എറണാകുളം പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന് ഫാ. ജോണ്‍ വടക്കേറ്റം, ഫാ. ഫ്രാന്‍സിസ് വടക്കേറ്റം, ഫാ. സേവ്യര്‍ തറമേല്‍, ഫാ. അനില്‍ കൊച്ചുമെതിക്കളം, ഫാ. റോയി തോട്ടത്തില്‍, ഫാ. വിന്‍സന്റ് പുതുശേരി എന്നിവര്‍ സഹകാര്‍മികരായിരിന്നു. ഇടവകാംഗങ്ങളും ബന്ധു മിത്രാദികളുമടക്കം നൂറുകണക്കിനാളുകള്‍ ദിവ്യബലിയില്‍ പങ്കെടുത്തു. മുംബൈ ഐഐടിയില്‍ എന്‍ജിനിയറിംഗ് പഠനശേഷം യുകെയിലെ നോട്ടിംഗാമില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ ബാങ്കിംഗ് കമ്പനിയായ കാപിറ്റല്‍ വണ്ണിന്റെ യൂറോപ്യന്‍ ഡിവിഷണില്‍ പ്രതിവര്‍ഷം 35 ലക്ഷം രൂപയ്ക്കു ജോലി ചെയ്യുന്നതിനിടെയാണു കെന്‍സി ജോസഫ് വൈദിക ജീവിതം തിരഞ്ഞെടുത്തത്. തുടര്‍ന്നു ഈശോ സഭയില്‍ അംഗമാകുകയായിരിന്നു. കഴിഞ്ഞ ജൂണ്‍ 30ന് ലണ്ടനില്‍ വെസ്റ്റ്മിനിസ്റ്റര്‍ ബിഷപ്പ് ഡോ. നിക്കോളാസ് ഹഡ്‌സനില്‍ നിന്നാണു ഫാ. കെന്‍സി ജോസഫ് പൗരോഹിത്യം സ്വീകരിച്ചത്.
Image: /content_image/India/India-2018-07-16-13:48:46.jpg
Keywords: കെന്‍സി, പൗരോഹി

8215
Category: 1
Sub Category:
Heading: "എല്ലാ കത്തോലിക്കരെയും വധിക്കും"; പാരീസ് മെട്രോയില്‍ അഭയാര്‍ത്ഥിയുടെ കൊലവിളി
Content: പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ മെട്രോയിൽ കയറി 'കത്തോലിക്കരെ വധിക്കും' എന്ന് ഭീഷണി മുഴക്കിയ അഭയാർത്ഥി അറസ്റ്റിൽ. ഫ്രാൻസിന്‍െറ ദേശീയ അവധി ദിനമായിരുന്ന ജൂലൈ പതിനാലാം തീയതി ഈജിപ്തിൽ നിന്നും എത്തിയ മുസ്ലി അഭയാർത്ഥി പാരീസ് മെട്രോയിൽ വധഭീഷണി മുഴക്കി പരിഭ്രാന്തി പരത്തുകയായിരിന്നു. ഫ്രഞ്ച് മാധ്യമമായ 'ലെ പരീസിയൻ' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്‌ച ഉച്ച സമയത്ത് അൻവീർ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഈജിപ്തിൽ നിന്നും എത്തിയ ഇമാദ് എന്ന അഭയാർത്ഥി പ്ലാറ്റ്ഫോമിൽ വച്ച് കത്തി കൈയിൽ എടുത്ത് "ഞാൻ മുസ്ലിമാണ് കത്തോലിക്കരെ എല്ലാം ഞാൻ കൊല്ലും" എന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു. ഉടനെ തന്നെ അടുത്ത് ഉണ്ടായിരുന്ന യാത്രക്കാർ ചേര്‍ന്ന് ഇമാദിനെ കീഴ്പ്പെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മതിയായ രേഖകൾ ഇല്ലാതെ ഫ്രാന്‍സില്‍ പ്രവേശിച്ച അഭയാർത്ഥിയാണ് ഇമാദ്. ഇദ്ദേഹത്തിന്റെ പേരിൽ രണ്ടു നിയമ ലംഘന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫ്രാന്‍സില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇസ്ളാമിക തീവ്രവാദികള്‍ കത്തോലിക്ക വൈദികനെ കഴുത്തറത്ത് കൊന്നത്. രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി 'ഒബ്‌സര്‍വേറ്ററി ഡീ ലാ ക്രിസ്റ്റിയാനോഫോബി' എന്ന സംഘടന നടത്തിയ പഠനത്തില്‍ നേരത്തെ വ്യക്തമായിരിന്നു.
Image: /content_image/News/News-2018-07-16-14:23:21.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

8216
Category: 1
Sub Category:
Heading: ‘ഔര്‍ ലേഡി ഓഫ് അറേബ്യ’; ബഹ്‌റൈനിലെ ക്രിസ്ത്യന്‍ സമൂഹത്തിന് പുതിയൊരടയാളം
Content: മനാമ: കത്തോലിക്ക വിശ്വാസികള്‍ക്കായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ സൗജന്യമായി അനുവദിച്ച സ്ഥലത്തു ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ ദേവാലയ നിര്‍മ്മാണം പുരോഗമിക്കുന്നു. അറേബ്യന്‍ ഉപദ്വീപിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ തിലകക്കുറിയെന്ന്‍ വിശേഷിപ്പിക്കാവുന്ന ദേവാലയത്തിന്റെ നിര്‍മ്മാണം ഇക്കഴിഞ്ഞ ജൂണ്‍ 10നാണ് ആരംഭിച്ചത്. ബഹ്‌റൈന്‍റെ തലസ്ഥാനമായ മനാമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അവാലിയില്‍ പണികഴിപ്പിക്കുന്ന കത്തീഡ്രല്‍ ദേവാലയത്തിന്റെ നിര്‍മ്മാണം 2021-ല്‍ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വടക്കന്‍ അറേബ്യയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അടയാളമായി മാറുവാന്‍ പോകുന്ന ദേവാലയം അറേബ്യന്‍ മേഖലയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വടക്കേ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ സഭയുടെ ആസ്ഥാനകേന്ദ്രമായി ഈ ദേവാലയം മാറും. ഒരേസമയം രണ്ടായിരം വിശ്വാസികളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നത്. എപ്പിസ്കോപ്പല്‍ ക്യൂരിയയുടെ ഔദ്യോഗിക വസതി, അതിഥി മന്ദിരം, വിദ്യാഭ്യാസ-അജപാലക സൗകര്യങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുടങ്ങിയവയും പുതിയ കത്തീഡ്രലിനോടനുബന്ധിച്ചു നിര്‍മ്മിക്കുന്നുണ്ട്. ഇതിനുപുറമേ സാമൂഹ്യ, വിദ്യഭ്യാസ, സാംസ്കാരിക പരിപാടികള്‍ നടത്തുവാനുള്ള സൗകര്യവുമുണ്ടായിരിക്കും. 15 ലക്ഷത്തോളം വരുന്ന ബഹ്റൈനിലെ ജനസംഖ്യയില്‍ ഏതാണ്ട് എണ്‍പത്തിനായിരത്തോളം കത്തോലിക്ക വിശ്വാസികളാണുള്ളത്. ആകെയുള്ള വിശ്വാസികളില്‍ ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇന്ത്യ, ശ്രീലങ്ക, ലെബനന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികളും ബഹ്‌റൈനിലുണ്ട്. നേരത്തെ ജൂണ്‍ 10നു നടന്ന തറക്കല്ലിടല്‍ കര്‍മ്മത്തില്‍ ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധി, അപ്പസ്തോലിക ന്യൂണ്‍ഷോ മോണ്‍. ഫ്രാന്‍സിസ്കോ മോണ്ടെസില്ലോ പാഡില്ലാ, വടക്കന്‍ അറേബ്യയുടെ വികാര്‍ മോണ്‍. കാമില്ലോ ബാല്ലിന്‍ എന്നിവര്‍ പങ്കെടുത്തിരിന്നു. പ്രാദേശിക വിശ്വാസികള്‍ക്ക് പുറമേ കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-07-16-16:15:19.jpg
Keywords: അബുദാബി, ഗള്‍ഫ

8217
Category: 18
Sub Category:
Heading: സത്യസന്ധതയുള്ളവര്‍ക്കു മാത്രമേ കരുണ കാണിക്കാന്‍ കഴിയൂ: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്
Content: തിരുവനന്തപുരം: സത്യസന്ധതയുള്ളവര്‍ക്കു മാത്രമേ കരുണ കാണിക്കാന്‍ കഴിയൂവെന്നു സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 28ാമത് വാര്‍ഷികം ശ്രീകാര്യം മരിയറാണി സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ കുറവുകളേക്കാള്‍ വലുതാണു ദൈവത്തിന്റെ കൃപയുടെ ശക്തിയെന്നും അദ്ദേഹം വിവരിച്ചു. സഭയ്ക്കുള്ളിലെ വിശ്വാസികളെ നഷ്ടമാകാതെ സൂക്ഷിക്കുന്ന കാവലാളാണ് കാനന്‍ നിയമങ്ങളെന്ന് കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മോണ്‍. ജോര്‍ജ് പനംതുണ്ട്, റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, റവ.ഡോ. ജോണ്‍സണ്‍ മാനാടന്‍, റവ.ഡോ. ജോയ് മംഗലത്തില്‍, റവ. ഡോ. ബിജു പെരുമായന്‍, അഡ്വ. നാദിര്‍ഷാ ദോണ്ഡി എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. റജി വര്‍ഗീസ് മനക്കലേത്ത് സ്വാഗതവും റവ.ഡോ. തോമസ് കുഴിനാപ്പുറത്ത് നന്ദിയും പറഞ്ഞു. റവ.ഡോ. ജയിംസ് തലച്ചെല്ലൂര്‍, ഡോ. ജയിംസ് വടക്കുഞ്ചേരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. നിയമസംഹിത ആഴത്തില്‍ പഠിച്ച് നിയമ പ്രകാരം സഭാ ശുശ്രൂഷകള്‍ നടത്താനാണ് ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായിട്ടുള്ളത്.
Image: /content_image/India/India-2018-07-17-04:16:57.jpg
Keywords: ക്ലീമി

8218
Category: 18
Sub Category:
Heading: അല്‍ഫോന്‍സാ തീര്‍ത്ഥാടനവും സന്യസ്ത യുവജനസംഗമവും 22ന്
Content: പാലാ: സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് പാലാ രൂപതയുടെ നേതൃത്വത്തില്‍ യുവജനങ്ങളും പാലാ രൂപതയിലെ സന്യസ്ത പ്രതിനിധികളും പങ്കെടുക്കുന്ന അല്‍ഫോന്‍സാ തീര്‍ത്ഥാടനവും സന്യസ്ത യുവജനസംഗമവും 22ന് ഭരണങ്ങാനത്ത് നടക്കും. സംഗമത്തിലും തീര്‍ത്ഥാടനത്തിലും പാലാ രൂപതയിലെ 170 ഇടവകകളില്‍നിന്നുള്ള യുവജനങ്ങളും ഇടവകകളിലും മറ്റും സേവനം ചെയ്യുന്ന സന്യസ്തരും ഒരുമിച്ച് അണിചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സംഗമത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്യാസത്തെക്കുറിച്ച് പ്രബോധനം നല്‍കും. അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രസംഗിക്കും. തീര്‍ത്ഥാടനത്തിനും സമ്മേളനത്തിനും ശേഷം മോണ്‍. ജോസഫ് കുഴിഞ്ഞാലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. യുവജനവര്‍ഷത്തോടനുബന്ധിച്ച് ജൂലൈ മാസം സന്യാസവിളി പ്രോത്സാഹന മാസമായി ആചരിച്ച് പത്തു വര്‍ഷത്തിനുള്ളില്‍ സന്യാസജീവിതം തെരഞ്ഞെടുത്ത യുവതികളെയും മറ്റെല്ലാ സന്യാസിനികളെയും ആദരിക്കും. ഇതാദ്യമായാണു യുവജനങ്ങളുടെ നേതൃത്വത്തില്‍ സന്യസ്തരെ ആദരിക്കുന്നതിനായി ഭരണങ്ങാനത്ത് രൂപതയിലെ മുഴുവന്‍ യുവതീയുവാക്കളും അണിനിരക്കുന്നത്.
Image: /content_image/News/News-2018-07-17-05:05:47.jpg
Keywords: യൂത്ത്, പാലാ

8219
Category: 1
Sub Category:
Heading: മാമ്മോദീസ സ്വീകരിച്ചവര്‍ സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മാമ്മോദീസായിലൂടെ ലഭിച്ച യോഗ്യതയാൽ എല്ലാ കത്തോലിക്ക വിശ്വാസികളും യേശുവിന്റെ സുവിശേഷം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്‌ച വത്തിക്കാനിൽ ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സുവിശേഷം പ്രഘോഷണ ദൗത്യം സഭയിൽ നിന്നും വേര്‍പ്പെടുത്താൻ കഴിയില്ലായെന്നും സുവിശേഷം പ്രഘോഷിക്കുന്നതിന്‍െറയും യേശുവിനെ ഏറ്റു പറയുന്നതിന്‍െറയും ആവശ്യകത മനസ്സിലാക്കാത്ത മാമോദീസ സ്വീകരിച്ച വ്യക്തി ഒരു യഥാര്‍ത്ഥ ക്രിസ്‌ത്യാനി അല്ലെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സുവിശേഷ പ്രഘോഷണം എന്നത് യേശുവിൽ നിന്നും, സഭയിൽ നിന്നും വേർപ്പെടുത്തി ചെയ്യാൻ സാധിക്കുന്ന ഒന്നല്ല. യേശുവിൽ നിന്നും ദൗത്യം സ്വീകരിച്ച സഭ അയയ്ക്കാതെ ഒരു ക്രിസ്‌ത്യാനിക്കും സ്വന്തം നിലയിൽ സുവിശേഷം പ്രഘോഷിക്കാൻ സാധിക്കില്ല. വിവിധ ജീവിത സാഹചര്യങ്ങളിൽ യേശുവിന്‍െറ സുവിശേഷത്തിനു സാക്ഷ്യംനൽകാനുള്ള വിളി മാമ്മോദീസ സ്വീകരിച്ച എല്ലാവർക്കും ഉളളതാണ്. അത് പുരോഹിതർക്കു മാത്രം ഉളള വിളി അല്ലെന്നും പാപ്പ കൂട്ടി ചേര്‍ത്തു. വചനം പ്രഘോഷിക്കുവാന്‍ ദൈവവചനത്തിന്‍െറ പ്രഥമ ശിഷ്യയും, മിഷ്ണറിയുമായിരുന്ന കന്യകാമറിയത്തിന്‍െറ മദ്ധ്യസ്ഥം തേടാം എന്ന വാക്കുകളോടെയാണ് ഫ്രാൻസിസ് മാർപാപ്പ തന്‍െറ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-07-17-06:06:07.jpg
Keywords: സുവിശേഷ

8220
Category: 1
Sub Category:
Heading: പുരോഹിതരാകുന്നതിന് നിബന്ധനകളുമായി റുവാണ്ടന്‍ സര്‍ക്കാര്‍
Content: നെയ്റോബി, (കെനിയ): കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ഏഴുനൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതിനു പിന്നാലെ മത പുരോഹിതരെ തടയുവാനായി സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നു. പുരോഹിതര്‍ക്ക് ഏറ്റവും ചുരുങ്ങിയത് സര്‍വ്വകലാശാല ബിരുദവും, മതപഠനത്തിലുള്ള അംഗീകൃത സര്‍ട്ടിഫിക്കേറ്റും ആവശ്യമാണെന്ന് പുതിയ നിയമമനുശാസിക്കുന്നു. വംശഹത്യാപരമായ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കും, അത്തരം ആശയങ്ങളെ പിന്തുണക്കുന്നവര്‍ക്കും പുരോഹിതരാകുവാന്‍ വിലക്കുമുണ്ട്. വിശ്വാസികളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് തടയുവാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പ്രസിഡന്റ് പോള്‍ കഗാമെയുടെ കാര്യാലയത്തിലെ മന്ത്രിയായ ജൂഡിത്ത് ഉവിസെയെയാണ് പുതിയനിയമത്തിന്റെ കരടുരേഖ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഭൂരിപക്ഷം പാര്‍ലമെന്റംഗങ്ങളും നിയമത്തെ പിന്തുണക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ റുവാണ്ടയില്‍ ആര്‍ക്ക് വേണമെങ്കിലും സഭ തുടങ്ങാവുന്ന രീതിയിലാണ് കാര്യങ്ങളെന്ന് ജൂഡിത്ത് ഉവിസെ പറഞ്ഞു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ-സംഘടനകള്‍ സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേവാലയങ്ങളുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ അപകടകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റുവാണ്ടയിലെ ലൂഥറന്‍ വിഭാഗ അംഗമായ ഇവാലിസ്റ്റര്‍ മുഗാബോ ഇതിനോടകം സമ്മതിച്ചിട്ടുണ്ട്. വിശ്വാസികളുടെ ജീവന് തന്നെ ഭീഷണിയാകുന്നുവെന്ന കാരണം പറഞ്ഞ് നൂറോളം ക്രിസ്ത്യന്‍ ദേവാലയങ്ങളും ഡസന്‍ കണക്കിന് മുസ്ലീം പള്ളികളുമാണ് ഈ വര്‍ഷം റുവാണ്ടന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ബാറുകളും, നൈറ്റ്ക്ലബ്ബുകളും അടച്ചുപൂട്ടാതെ ദേവാലയങ്ങളെ ലക്ഷ്യം വെക്കുന്നതെന്ന് ചോദിച്ചുകൊണ്ട് ചില പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം മതനേതാക്കളും സര്‍ക്കാര്‍ നീക്കത്തെ പിന്തുണക്കുകയാണ്.
Image: /content_image/News/News-2018-07-17-07:14:35.jpg
Keywords: ആഫ്രിക്ക

8221
Category: 1
Sub Category:
Heading: ഇറാഖിലെ നിനവേയില്‍ മടങ്ങിയെത്തിയത് 26,000 ക്രൈസ്തവർ
Content: ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളിൽ നിന്നും ഇറാഖിനെ മോചിപ്പിച്ച് രണ്ട് വർഷത്തോളമാകുമ്പോൾ നിനവേയില്‍ മടങ്ങിയെത്തിയത് ഇരുപത്തിയാറായിരത്തോളം ക്രൈസ്തവർ. ടർക്കിയിലും ലബനനിലും അഭയാർത്ഥികളായി കഴിഞ്ഞവരും സ്വദേശത്ത് മടങ്ങിയെത്തി താമസം ആരംഭിച്ചതായാണ് ഇറാഖി വൈദികനെ ഉദ്ധരിച്ച് 'ദി പ്രീമിയര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പാശ്ചാത്യ ക്രൈസ്തവ സംഘടനകളുടെ സഹായത്തോടെ നാശനഷ്ടങ്ങൾക്കിരയായ ഏഴായിരത്തോളം ഭവനങ്ങൾ ഇതിനോടകം താമസ യോഗ്യമാക്കിയിട്ടുണ്ട്. ക്രിസ്തീയ സംഘടനകളുടെ സഹകരണത്തോടെ നിര്‍മ്മിച്ച ഭവനങ്ങൾ പലായനം ചെയ്ത ക്രൈസ്തവരെ സ്വദേശത്തേയ്ക്ക് ആകർഷിക്കുന്നതായി ഇറാഖി വൈദികന്‍ ഫാ. ജോർജ് ജഹോല വ്യക്തമാക്കി. ഇറാഖിലെ ക്രൈസ്തവർക്ക് നേരെ അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും കണ്ണടച്ചത് തീർത്തും വിവേചനപരമാണെന്ന് നിനവേയിലെ സിറിയൻ ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് തിമോത്തിയോസ് മൗസ അൽ ഷമനി പ്രതികരിച്ചു. ആഭ്യന്തര കലഹത്തെ തുടർന്ന് ഖ്വാരഘോഷ് നഗരത്തിൽ അയ്യായിരത്തോളം ഭവനങ്ങൾ തകർന്നതായി എയിഡ് ടു ചർച്ച് ഇൻ നീഡ് നേരത്തെറിപ്പോർട്ട് ചെയ്തിരുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നുണ്ടെങ്കിലും ഇറാഖി ഭരണകൂടത്തിന്റെ നിസ്സംഗത ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
Image: /content_image/News/News-2018-07-17-08:16:08.jpg
Keywords: ഇറാഖ

8222
Category: 1
Sub Category:
Heading: സ്വിസ്സ് ഗാര്‍ഡിന്റെ വിവാഹത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അപ്രതീക്ഷിതമായ സന്ദര്‍ശനം കൊണ്ട് ആളുകളെ അമ്പരപ്പിച്ചിട്ടുള്ള ഫ്രാന്‍സിസ് പാപ്പ വീണ്ടും മാധ്യമ ശ്രദ്ധ നേടുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാന്‍ സിറ്റിയിലെ സെന്റ് സ്റ്റീഫന്‍ ഓഫ് ദി അബീസീനിയന്‍സ് ദേവാലയത്തില്‍ വത്തിക്കാന്‍ സ്വിസ്സ് ഗാര്‍ഡിന്റെ വിവാഹത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് പാപ്പ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. സ്വിസ്സ് ഗാര്‍ഡ് അംഗമായ ലുക്കാ ഷാഫറിന്റേയും, വത്തിക്കാന്‍ മ്യൂസിയത്തിലെ മുന്‍ ജീവനക്കാരിയായിരുന്ന ലെറ്റീഷ്യ വേരായുടേയും വിവാഹ ചടങ്ങിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ ഫ്രാന്‍സിസ് പാപ്പ എത്തുകയായിരിന്നു. വിവാഹ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്ന ഫാ. റെനാറ്റോ ഡോസ് സാന്റോസ് എന്ന ബ്രസീലിയന്‍ പുരോഹിതന്‍ വിശുദ്ധ കുര്‍ബാനക്ക് ഒരുങ്ങുന്നതിനായി സങ്കീര്‍ത്തിയില്‍ ചെന്നപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് തന്നെക്കാത്തിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയെയാണ് കാണുന്നത്. തന്റെ ജീവിതത്തിനിടയില്‍ ഒരു പാപ്പായെ സങ്കീര്‍ത്തിയില്‍ വെച്ച് കണ്ടുമുട്ടുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന്‍ പിന്നീട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഫാ. റെനാറ്റോ പറഞ്ഞു. ദേവാലയത്തിലെത്തിയ പാപ്പ വിവാഹ ബന്ധത്തിന്റെ പൂര്‍ണ്ണതയ്ക്കായുള്ള ഘടകങ്ങളെക്കുറിച്ചുള്ള ലഘു സന്ദേശവും നവ വധൂവരന്‍മാര്‍ക്ക് നല്‍കുകയുണ്ടായി. സ്വിസ് ഗാര്‍ഡിന്റെ വിവാഹത്തിന് എത്തിയ പാപ്പയുടെ ചിത്രവും വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഇതാദ്യമായല്ല ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ വിവാഹങ്ങളില്‍ പങ്കെടുക്കുന്നത്. 2014 സെപ്റ്റംബറില്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വെച്ച് നടന്ന 20 ദമ്പതികളുടെ വിവാഹ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഫ്രാന്‍സിസ് പാപ്പയായിരുന്നു. പിന്നീട് 2016 ജൂലൈയില്‍ കാസാ സാന്താ മാര്‍ട്ടാ ദേവാലയത്തില്‍ വെച്ച് നടന്ന ബധിര ദമ്പതികളുടെ വിവാഹത്തിലും പാപ്പാ സംബന്ധിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ചിലിയിലേക്കുള്ള യാത്രക്കിടയില്‍ വിമാന ജീവനക്കാരുടെ വിവാഹം, പാപ്പ വിമാനത്തിനുള്ളില്‍ വച്ച് ആശീര്‍വ്വദിച്ചത് ആഗോള ശ്രദ്ധനേടിയിരുന്നു.
Image: /content_image/News/News-2018-07-17-10:14:24.jpg
Keywords: പാപ്പ, വിവാഹ

8223
Category: 10
Sub Category:
Heading: “ദൈവത്തിന് മഹത്വം” : ലോക വെല്‍ട്ടര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ശേഷം മാനി പക്വിയാവോ
Content: ക്വാലലംപൂര്‍: ലോക വെല്‍ട്ടര്‍വെയ്റ്റ് കിരീടം നേടിയതില്‍ ദൈവത്തിന് മഹത്വം അര്‍പ്പിച്ച് പ്രൊഫഷണല്‍ ബോക്സറും ഫിലിപ്പീന്‍സിലെ സെനറ്ററുമായ മാനി പക്വിയാവോ. ദൈവത്തിനു മഹത്വമുണ്ടാകട്ടെയെന്നും ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നുമാണ് വിജയത്തിന് ശേഷം മാനി പക്ക്വിയാവോ ട്വിറ്ററില്‍ കുറിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ക്വാലാലംപൂരിലെ അക്സിയാട്ട അരീനയില്‍ ഏഴ് റൗണ്ടോളം നീണ്ട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനും അര്‍ജന്റീനക്കാരനുമായ ലുക്കാസ് മാത്തീസെയെ തോല്‍പ്പിച്ചാണ് തീവ്ര ക്രൈസ്തവ വിശ്വാസിയായ പക്വിയാവോ ലോക വെല്‍ട്ടര്‍വെയ്റ്റ് കിരീടത്തിനര്‍ഹനായത്. 2009 നവംബറില്‍ മിഗ്വെല്‍ കോട്ടോയെ തോല്‍പ്പിച്ചതിനു ശേഷം പക്ക്വിയാവോ നേടുന്ന ആദ്യത്തെ നോക്ക്ഔട്ട് വിജയമാണിത്. “ദൈവത്തിനു മഹത്വമുണ്ടായിരിക്കട്ടെ! എന്റെ ഭാര്യക്കും, കുഞ്ഞുങ്ങള്‍ക്കും, എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും നന്ദി. എല്ലാ ഫിലിപ്പീനോസിനും ലോകം മുഴുവനുമുള്ള എന്റെ എല്ലാ ആരാധകര്‍ക്കും നന്ദി! ഇത് നമ്മുടെ എല്ലാവരുടേയും വിജയമാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ”. വിജയത്തിനു ശേഷം പക്ക്വിയാവോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത് ഇപ്രകാരമായിരിന്നു. പ്രശസ്‌തികൾക്കു ഇടയില്‍ തന്റെ ക്രിസ്തീയ വിശ്വാസം വെളിപ്പെടുത്തുന്നതില്‍ പക്വിയാവോ ഒരിക്കലും മടിക്കാണിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. ഫിലിപ്പീന്‍സില്‍ ദേശീയ ബൈബിള്‍ ദിനം ആചരിക്കണമെന്ന ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2018-07-17-12:00:04.jpg
Keywords: പക്വി