Contents

Displaying 7891-7900 of 26163 results.
Content: 8204
Category: 9
Sub Category:
Heading: മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് ലണ്ടനില്‍
Content: പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ഇംഗ്ലണ്ടിലെ എല്ലാ സ്ഥലങ്ങളിലും വിവിധങ്ങളായ ശുശ്രൂഷകള്‍ നയിക്കുന്ന മരിയന്‍ മിനിസ്ട്രി ലണ്ടന്‍ കേന്ദ്രീകരിച്ച് എല്ലാ ആദ്യ ശനിയാഴ്ചകളിലും 2018 ഒക്ടോബര്‍ 6ാം തീയതി മുതല്‍ ഏകദിന ധ്യാനങ്ങള്‍ ഒരുക്കുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട ഫാ. ടോമി ഏടാട്ട് ആണ് ധ്യാനം നയിക്കുന്നത്. പലവിധ ദൈവദാനങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട, ഇംഗ്ലണ്ടിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രവാസ ജീവിതം അനുഭവിച്ചറിഞ്ഞ വൈദീകരേയും അല്മായ ശുശ്രൂഷകരെയും ഉള്‍പ്പെടുത്തി പ്രവാസികളുടെ ആത്മീയ ഉയര്‍ച്ചയ്ക്കും സഭയുടെ വളര്‍ച്ചയ്ക്കുമുള്ള ആത്മീയ മുന്നേറ്റമാണ് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോട് ചേര്‍ന്ന് ഈ ധ്യാനത്തിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് ജപമാലയിലൂടെ മാതാവിന്റെ വിമലഹൃദയത്തിന് ശുശ്രൂഷകളെ സമര്‍പ്പിച്ച് ആരാധനയോടെ വൈകുന്നേരം 3 മണിക്ക് സമാപിക്കുന്നതായിരിക്കും മരിയന്‍ ഏകദിന ധ്യാനം. വിശദവിവരങ്ങള്‍ക്ക് മരിയന്‍ മിനിസ്ട്രി യു.കെ. ഡയറക്ടറും റീട്രീറ്റ് ചീഫ് കോഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവലിനെ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: +44 7460499931
Image: /content_image/Events/Events-2018-07-14-04:49:23.jpg
Keywords: മരിയന്‍
Content: 8205
Category: 1
Sub Category:
Heading: "ദെെവത്തിന് ഒന്നും അസാധ്യമല്ല"; തായ്‌ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ ക്രിസ്ത്യന്‍ മാതാപിതാക്കൾ
Content: ചാങ് റായി: ദൈവത്തിനു ഒന്നും അസാധ്യമല്ലായെന്നു ഏറ്റുപറഞ്ഞുകൊണ്ട് തായ്‌ലന്റിലെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടിയുടെ ക്രിസ്‌തീയ വിശ്വാസികളായ മാതാപിതാക്കൾ. തങ്ങളുടെ കുട്ടിയെ ഗുഹയിൽ നിന്നും പുറത്ത് എത്തിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും, ദെെവത്തിന്റെ സ്നേഹമാണ് തങ്ങളുടെ കുട്ടിയെ തിരികെ ലഭിക്കാൻ കാരണമെന്നും അവിടുത്തേക്ക് അസാധ്യമായി യാതൊന്നുമ്മില്ലായെന്നും മാതാപിതാക്കൾ വ്യക്തമാക്കി. തായ്‌ ഗുഹയില്‍ പതിനെട്ടു ദിവസം അകപ്പെട്ടു പോയ ജൂനിയർ ഫുട്ബോൾ ടീമിലെ അംഗങ്ങളെ ഏതാനും ദിവസങ്ങൾക്കു മുൻപാണ് മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ സംഘം പുറത്ത് എത്തിച്ചത്. ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ ഇപ്പോൾ പരിചരിക്കുന്നത് ചാങ്ങ് റായ് എന്ന സ്ഥലത്തെ ആശുപത്രിയിലാണ്. രക്ഷാപ്രവർത്തനത്തെ അത്ഭുതമെന്നാണ് ചാങ് റായിയിൽ മിഷ്ണറി പ്രവർത്തനത്തിനായി എത്തിയ ബ്രിട്ടീഷ് സ്വദേശി ഇവാൻ മക്ഗ്രിഗോർ വിശേഷിപ്പിക്കുന്നത്. കുട്ടികൾ ഗുഹയിൽ അകപ്പെട്ടതിന്റെ ആദ്യത്തെ ഒൻപതു ദിവസങ്ങൾ പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തിയിരുന്നുവെന്നും, എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞതെന്നും മക്ഗ്രിഗോർ പറഞ്ഞു. കുട്ടികൾ ഗുഹയിൽ ആയിരുന്ന സമയത്തെ അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ അത് ദെെവീക പദ്ധതിക്കു ഉപയോഗിക്കാൻ കാരണമാകട്ടെയെന്നും അതിനാൽ ക്രൈസ്തവ വിശ്വാസികൾ കുട്ടികൾക്കായി പ്രാർത്ഥിക്കണമെന്നും മക്ഗ്രിഗോർ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2018-07-14-06:24:55.jpg
Keywords: തായ്
Content: 8206
Category: 1
Sub Category:
Heading: നവ കര്‍ദ്ദിനാളുമാര്‍ക്കു ഇറ്റാലിയന്‍ പ്രസിഡന്‍റിന്റെ സ്വീകരണം
Content: റോം: ഇറ്റലിക്ക് ലഭിച്ച പുതിയ കര്‍ദ്ദിനാളുമാര്‍ക്കു സ്വീകരണം നല്‍കികൊണ്ട് ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മാറ്റെറല്ല. ജൂലൈ 11 ബുധനാഴ്ചയാണ് മൂന്നു കര്‍ദ്ദിനാളുമാര്‍ക്ക് പ്രസി‍ഡന്‍റിന്‍റെ മന്ദിരമായ റോമിലെ 'കുരിനാലേ' കൊട്ടാരത്തില്‍ സ്വീകരണം നല്‍കിയത്. റോമിലെ വികാരി ജനറാള്‍ ആര്‍ച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാന്‍ വിദേശകാര്യ സമിതിയുടെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ, അക്വീല അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഗ്വിസെപ്പെ പെട്രോച്ചി എന്നിവരാണ് ഇറ്റലിയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍, ഇറ്റലിയിലേയ്ക്കുള്ള വത്തിക്കാന്‍റെ ​അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് എമില്‍ പോള്‍ ഷെറീഗ്, വത്തിക്കാനിലേയ്ക്കുള്ള ഇറ്റലിയുടെ സ്ഥാനപതി പിയട്രോ സെബസ്തീനി എന്നിവരും പ്രസി‍ഡന്‍റിന്‍റെ ക്ഷണപ്രകാരം കുരിനാലെ കൊട്ടാരത്തിലെത്തിയിരിന്നു. ഇറ്റലിക്കാരായ നവകര്‍ദ്ദിനാളന്മാരെ പ്രസി‍‍ഡന്‍റ് ആദരിക്കുന്ന പതിവിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ജൂണ്‍ 28നാണ് നവ കര്‍ദ്ദിനാളുമാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ പുതിയ ദൗത്യം ഏൽപ്പിച്ചത്.
Image: /content_image/News/News-2018-07-14-07:40:20.jpg
Keywords: ഇറ്റ
Content: 8207
Category: 1
Sub Category:
Heading: ജീവന്റെ സംരക്ഷകരാകാൻ ആഹ്വാനവുമായി ഡൊമിനിക്കൻ മെത്രാൻ സമിതി
Content: സാന്തോ ഡോമിംഗോ: ഭ്രൂണാവസ്ഥ മുതൽ സ്വഭാവിക മരണം വരെ ജീവന്റെ എല്ലാ അവസ്ഥകളിലും സംരക്ഷിക്കാനും ബഹുമാനിക്കാനും ആഹ്വാനവുമായി നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കില്‍ നിന്നുള്ള മെത്രാൻ സമിതി. ജൂലൈ ഒന്ന് മുതൽ ആറ് വരെ നടന്ന ദേശീയ മെത്രാൻ സമിതിയുടെ പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചു ഇക്കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ദേശീയ മെത്രാന്‍ സമിതി ഇക്കാര്യം ആഹ്വാനം ചെയ്തത്. ജീവന് വെല്ലുവിളികൾ നേരിടുന്ന ലോകത്ത് സമൂഹ മനസാക്ഷി ജീവന് മഹത്വം നല്കുവാൻ പരിശ്രമിക്കണമെന്ന്‍ മെത്രാന്‍ സമിതി വിശ്വാസ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. ശാസ്ത്ര സാങ്കേതിക വളർച്ചയുടെ കാലഘട്ടത്തിലും ജീവൻ എടുക്കാൻ, പ്രത്യേകിച്ച് നിരാലംബരായ ഗർഭസ്ഥ ശിശുക്കളുടെ ജീവന്‍ എടുക്കാന്‍ മനുഷ്യർക്ക് അവകാശമില്ല. മനുഷ്യവകാശ സംരക്ഷണം ഉറപ്പു വരുത്തുന്ന നയങ്ങളിൽ ഗർഭസ്ഥ ശിശുക്കളെയും ഉൾപ്പെടുത്തണം. തിന്മയുടെ സ്വാധീനങ്ങൾക്കിടയിലും ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖം ലോകത്തിന് നല്കുന്നതോടൊപ്പം സുവിശേഷവത്കരണവും സഭയുടെ ദൗത്യമാണെന്നും പ്രസ്താവനയിൽ മെത്രാന്‍ സമിതി ഓര്‍മ്മിപ്പിച്ചു. 1494-ൽ ആചരിച്ച ദനഹാത്തിരുന്നാളിന്റെ അഞ്ഞൂറ്റിയിരുപ്പത്തിയഞ്ചാമത് വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ വിശ്വാസ സമൂഹം. കത്തോലിക്ക വിശ്വാസിയായ കൊളംബസിന്റെ യാത്രയിൽ ഡൊമിനിക്കൻ റിപ്പബ്ളിക് ലോകത്തിന് വെളിപ്പെടുത്തിയപ്പോൾ നടത്തിയ ദിവ്യബലിയുടെ അനുസ്മരണം കൂടിയാണ് ആഘോഷം. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനങ്ങളും തീർത്ഥാടനങ്ങളും രാജ്യത്തു നടക്കും.
Image: /content_image/News/News-2018-07-14-09:34:56.jpg
Keywords: ജീവന്‍, ജീവന്‍റെ
Content: 8208
Category: 1
Sub Category:
Heading: ദൈവനിന്ദയ്ക്കു മാപ്പപേക്ഷയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്
Content: ദാവോ സിറ്റി, ഫിലിപ്പീന്‍സ്: ആഴ്ചകള്‍ക്ക് മുന്‍പ് ദൈവനിന്ദ നടത്തിയ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ട ദൈവത്തോട് മാപ്പപേക്ഷിക്കുന്ന വീഡിയോ പുറത്ത്. പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍ ഓപ്പറേഷന്‍സ് ഓഫീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് ദൈവത്തോട് മാപ്പപേക്ഷിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. “ഞാന്‍ മറ്റാരോടുമല്ല ദൈവത്തോട് മാത്രമാണ് മാപ്പപേക്ഷിക്കുന്നത്. ഞാന്‍ ദൈവത്തോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദൈവം എന്നോടു ക്ഷമിക്കും. കാരണം എന്റെ ദൈവം എല്ലാം ക്ഷമിക്കുന്നവനാണ്. നല്ലവനായിരിക്കുവാന്‍ വേണ്ടിയാണ് ദൈവം എന്നെ സൃഷ്ടിച്ചിരിക്കുന്നത്”. ഡൂട്ടെര്‍ട്ട പറയുന്നു. ജീസസ് ഈസ്‌ ലോര്‍ഡ് സമൂഹത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ എഡ്വാര്‍ഡോ വില്ലനൂയേവ, അഭിഭാഷകനായ ആഞ്ചെലീനോ വില്ലനൂയേവ, പ്രസിഡന്റിന്റെ പ്രത്യേക അസിസ്റ്റന്റായ ക്രിസ്റ്റഫര്‍ ഗോ, പ്രസിഡന്‍ഷ്യല്‍ ലീഗല്‍ കൗണ്‍സേല്‍ ആയ സാല്‍വഡോര്‍ പനേലോ എന്നിവരുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച മലാഗോ ക്ലബ്ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഫിലിപ്പീന്‍സില്‍ എത്തിയിട്ടുള്ള വിദേശ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നതിനെതിരെയാണ് താന്‍ സംസാരിച്ചതെന്ന് ഡൂട്ടെര്‍ട്ട പറഞ്ഞു, നിങ്ങള്‍ക്ക് വേണമെങ്കില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാം പക്ഷേ അതിനായി ദൈവത്തെ ഉപയോഗിക്കരുത്. സര്‍ക്കാരിനും സഭക്കുമിടയില്‍ അധികാരത്തിന്റേതായ ഒരു വിടവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചക്ക് ശേഷം പ്രസിഡന്റിനുവേണ്ടി വില്ലനൂയേവ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പ്രസിഡന്റിന്റെ മാപ്പപേക്ഷയേ സ്വാഗതം ചെയ്യുന്നതായി സെനറ്റര്‍മാരായ പാന്‍ഫിലോ ലാക്സണ്‍, സോണി അന്‍ഗാര, ജോയല്‍ വില്ലനൂയേവ എന്നിവര്‍ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഫിലിപ്പീന്‍സിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും, ദാവോയിലെ മെത്രാപ്പോലീത്തയുമായ റോമുലൊ വാല്ലസുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Image: /content_image/News/News-2018-07-14-11:10:25.jpg
Keywords: ഫിലിപ്പീ
Content: 8209
Category: 1
Sub Category:
Heading: ബ്രിട്ടനില്‍ ക്രൈസ്തവ വിശ്വാസം പുനരുജ്ജീവിപ്പിക്കുവാന്‍ പദ്ധതികളുമായി ഇംഗ്ലീഷ് സഭ
Content: ലണ്ടന്‍: ബ്രിട്ടനില്‍ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളുമായി ആംഗ്ലിക്കന്‍ സഭ. തീരദേശ മേഖലകളിലും നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും പുതിയ ക്രിസ്ത്യന്‍ ആരാധനാകേന്ദ്രങ്ങളും, സമൂഹങ്ങളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2.7 കോടി പൗണ്ടാണ് ഇംഗ്ലീഷ് സഭ ചിലവഴിക്കുവാനൊരുങ്ങുന്നത്. നിലവിലുള്ള ആറോളം ദേവാലയങ്ങളുടെ വികസനത്തിനും, അന്‍പതോളം പുതിയ വിശ്വാസകേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനുമായി 53 ലക്ഷം പൗണ്ടാണ് ലെയ്സ്റ്റര്‍ രൂപതക്ക് ലഭിക്കുക. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായിട്ടായിരിക്കും മാഞ്ചെസ്റ്റര്‍, പീറ്റര്‍ബറോ രൂപതകള്‍ക്ക് ലഭിക്കുന്ന ഫണ്ട് വിനിയോഗിക്കുക. സഭയുടെ റിന്യൂവല്‍ ആന്‍ഡ്‌ റിഫോം പദ്ധതിയുടെ കീഴില്‍ ഇംഗ്ലീഷ് സഭയുടെ സ്ട്രാറ്റെജിക്കല്‍ ഡെവലപ്മെന്റ് ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്ന പണമുപയോഗിച്ച് നൂറിലധികം പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാനാണ് ഇംഗ്ലീഷ് സഭ പദ്ധതിയിടുന്നത്. ഹെര്‍നെ ബേ, സിറ്റിംഗ്ബോര്‍നെ, മെയിഡ്സ്റ്റോണ്‍ എന്നിവ ഉള്‍പ്പെടെ കെന്റിലെ തീരദേശ പട്ടണങ്ങളില്‍ ഒമ്പതോളം ആരാധനാ കേന്ദ്രങ്ങള്‍ പുതുതായി നിര്‍മ്മിക്കും. ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള പ്ലിമൗത്തില്‍ മൂന്ന്‍ പുതിയ ദേവാലയങ്ങളാണ് വരുവാന്‍ പോകുന്നത്. റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്കായി സ്വിണ്ടനിലും പുതിയൊരു ദേവാലയം നിര്‍മ്മിക്കുന്നുണ്ട്. കച്ചവട തിരക്കേറിയ പട്ടണങ്ങളിലും ഫണ്ടുപയോഗിച്ച് പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കും. ഇതിനു പുറമേ വിവിധ സ്ഥലങ്ങളില്‍ നിലവിലുള്ള പദ്ധതികളുടെ നടത്തിപ്പിനും, ദേവാലയങ്ങളുടെ വികസനത്തിനുമായി ഫണ്ടില്‍ നിന്നും നല്ലൊരു തുക വകയിരുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് ദേവാലയങ്ങളെന്ന് കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.
Image: /content_image/News/News-2018-07-14-11:49:27.jpg
Keywords: ബ്രിട്ട
Content: 8210
Category: 18
Sub Category:
Heading: ഡോ. പീറ്റര്‍ പോള്‍ സല്‍ദന്‍ഹയുടെ മെത്രാഭിഷേകം സെപ്റ്റംബര്‍ 15ന്
Content: മംഗളൂരു: മംഗളൂരു രൂപതയുടെ പുതിയ മെത്രാനായി നിയമിതനായ റവ.ഡോ. പീറ്റര്‍ പോള്‍ സല്‍ദന്‍ഹയുടെ മെത്രാഭിഷേകം സെപ്റ്റംബര്‍ 15ന് നടക്കും. നഗരത്തിലെ റോസാരിയോ കത്തീഡ്രലില്‍ രാവിലെ 9.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയും കര്‍ദ്ദിനാള്‍മാരും വിവിധ രൂപതാധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിന്റെ വിജയത്തിനായി ബിഷപ്പ് ഡോ. അലോഷ്യസ് പോള്‍ ഡിസൂസ ചെയര്‍മാനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 22 വര്‍ഷമായി രൂപതാധ്യക്ഷനായി തുടരുന്ന ഡോ. അലോഷ്യസ് പോള്‍ ഡിസൂസ വിരമിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നിനാണ് റവ.ഡോ. സല്‍ദാനയെ പുതിയ ബിഷപ്പായി പ്രഖ്യാപിച്ചത്.
Image: /content_image/India/India-2018-07-15-02:15:22.jpg
Keywords: മംഗളൂ
Content: 8211
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസ് പ്രചരിപ്പിച്ചതു മനുഷ്യത്വം: കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ
Content: തിരുവനന്തപുരം: ഒരു നല്ല നേതാവ് എന്ന നിലയില്‍ ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പ്രചരിപ്പിച്ചതു മനുഷ്യത്വമാണെന്നും ദൈവത്തിന്റെ അമൂല്യ സമ്മാനമാണ് അദ്ദേഹമെന്നും ജര്‍മ്മനിയിലെ കൊളോണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65ാം ഓര്‍മപ്പെരുന്നാളിന്റെ സമാപനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഒരുമയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് മലങ്കര മക്കളെ ഒരു മഹത്തായ സമൂഹമാക്കി വളര്‍ത്തിയതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇന്നലെ രാവിലെ പട്ടം സന്റ് മേരീസ് കത്തീഡ്രല്‍ ഗേറ്റിലെത്തിയ കര്‍ദ്ദിനാള്‍ വോള്‍ക്കിക്ക് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കി. തുടര്‍ന്നു അംശ വസ്ത്രങ്ങള്‍ ധരിച്ച വൈദികരും മേല്‍പ്പട്ടക്കാരും കത്തീഡ്രല്‍ മദ്ബഹായിലേക്കു പ്രദക്ഷിണമായി നീങ്ങി. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലി നടന്നു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ യൂലിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, വിന്‍സന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അന്തോണിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നിവരും വികാരി ജനറാള്‍മാര്‍, സുപ്പീരിയര്‍ ജനറല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍, കോര്‍ എപ്പിസ്‌കോപ്പമാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കഴിഞ്ഞ ഒന്നിന് ആരംഭിച്ച 65ാം ഓര്‍മപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയായി.
Image: /content_image/India/India-2018-07-15-06:13:41.jpg
Keywords: ജര്‍മ്മ
Content: 8212
Category: 1
Sub Category:
Heading: "ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ അനുമതി നല്‍കുന്നത് മനുഷ്യവകാശം"; വിചിത്ര വാദവുമായി ആംനസ്റ്റി ഇന്‍റര്‍നാഷ്ണല്‍
Content: ന്യൂയോര്‍ക്ക്: ഗര്‍ഭച്ഛിദ്ര നിയമങ്ങൾ പൊളിച്ചെഴുതുന്നതിനു പകരം നിയമപരമായി സ്ത്രീകൾക്കും, പെൺകുട്ടികൾക്കും ഭ്രൂണഹത്യ നടത്താൻ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 'മനുഷ്യാവകാശ സംഘടന' എന്ന പേരില്‍ അറിയപ്പെടുന്ന ആംനസ്റ്റി ഇന്‍റര്‍നാഷ്ണലിന്റെ വിചിത്ര വാദം. ലണ്ടന്‍ ആസ്ഥാനമായി നിലകൊളളുന്ന ആംനസ്റ്റി ഇന്‍റർനാഷ്ണലിന്റെ പോളണ്ടിന്‍െറ തലസ്ഥാനമായ വാർസോയിൽ സമ്മേളിച്ച പൊതു സഭയാണ് ഭ്രൂണഹത്യയെ സംബന്ധിച്ച പുതിയ നയത്തിൽ തീരുമാനം എടുത്തത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതിയിൽ വന്ന ഒഴിവിലേയ്ക്ക് പ്രോ ലൈഫ് ജഡ്‌ജിയെ നാമനിർദേശം ചെയ്ത അതേ ദിവസം തന്നെയാണ് ആംനസ്റ്റി ഭ്രൂണഹത്യയ്ക്ക് അനുകൂലമായി പ്രസ്‌താവനയിറക്കിയതെന്നത് ശ്രദ്ധേയമാണ്. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള സംഘടന എന്ന പേരിലാണ് ആംനസ്റ്റി അറിയപ്പെടുന്നതെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്ന നടപടിയെ അനുകൂലിക്കുന്ന സംഘടനയുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം വ്യാപകമാണ്. ശീതയുദ്ധ സമയത്ത് രാഷ്ട്രീയ തടവുകാരായവരുടെ മോചനത്തിനായി രൂപംകൊണ്ട സംഘടനയാണ് ആംനസ്റ്റി ഇന്‍റര്‍നാഷ്ണല്‍. കത്തോലിക്ക വിശ്വാസിയായിരിന്ന ബെർണാഡ് ബെനൻസണ്‍നാണ് സംഘടനയുടെ സ്ഥാപകൻ. എന്നാൽ ബെനൻസണിന്‍െറ മരണത്തിന് ശേഷം ആംനസ്റ്റി ഭ്രൂണഹത്യയയേയും മറ്റും പിന്തുണയ്ക്കാൻ ആരംഭിക്കുകയായിരിന്നു. 2007-ൽ സംഘടനയുടെ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ കേറ്റ് ജിൽമോർ എന്ന സ്ത്രീയാണ് സംഘടനയെ കൂടുതൽ അബോർഷൻ അനുകൂലമാക്കിയത്. ഇതോടെ സംഘടനയിൽ നിന്നും കത്തോലിക്കരുടെ കൊഴിഞ്ഞു പോക്ക് വ്യാപകമായി. കുറച്ചു നാളുകൾക്കു മുൻപ് അയർലൻഡിൽ ഭ്രൂണഹത്യ നിയമവിധേയമാക്കണമോ എന്ന് തീരുമാനിക്കാൻ നടന്ന ജനഹിത പരിശോധനയിൽ ഭ്രൂണഹത്യയ്ക്ക് അനുകൂലമായ നിയമ നിര്‍മ്മാണം സാധ്യമാക്കാൻ ആംനസ്റ്റി ശക്തമായി ഇടപെട്ടിരുന്നതായി വാര്‍ത്തകള്‍ വന്നിരിന്നു. അതേസമയം ആംനസ്റ്റിക്ക് സാമ്പത്തികമായി സഹായം നല്‍കുന്ന പല പ്രോലൈഫ് അനുകൂലികള്‍ക്കും സംഘടനയുടെ ഭ്രൂണഹത്യയ്ക്ക് അനുകൂലമായ നയത്തെ പറ്റി വലിയ ധാരണയില്ലായെന്നത് വസ്തുതയാണ്.
Image: /content_image/News/News-2018-07-15-06:37:24.jpg
Keywords: യുഎന്‍, ഐക്യരാ
Content: 8213
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി
Content: വാല്‍സിംഗ്ഹാം: ഇംഗ്ലണ്ടിന്റെ നസ്രത്ത് എന്നു പേരുകേട്ട വാല്‍സിംഗ്ഹാം തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നടത്തിയ രണ്ടാമത് തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. രാവിലെ മുതല്‍ ഇടമുറിയാതെ തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങിയിരുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും അല്മായ നേതാക്കളുടെയും നേതൃത്വത്തിലാണ് തീര്‍ത്ഥാടകര്‍ എത്തിയത്. രാവിലെ ഒന്‍പതിന് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ മരിയന്‍ ധ്യാനത്തോടെ തീര്‍ത്ഥാടനം ആരംഭിച്ചു. തുടര്‍ന്ന് ജപമാല പ്രദക്ഷിണം നടന്നു. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കാര്‍മികത്വം വഹിച്ചു. തൊണ്ണൂറ്റിഒമ്പത് ആടുകളെയും ഉപേക്ഷിച്ചു കാണാതെ പോയ ഒരാടിനെ തേടിപ്പോകുന്ന ഇടയനെപ്പോലെ നല്ലിടയനായ ഈശോയുടെ തിരിച്ചുവരുവോളം കാത്തിരിക്കുന്ന മനോഭാവത്തോടെ നാം ആയിരിക്കുന്ന ജീവിത സാഹചര്യങ്ങളില്‍ പ്രത്യേകിച്ചു തിരുസഭയിലും കുടുംബങ്ങളിലും നമുക്കെല്ലാവര്‍ക്കും ഉണ്ടാകണമെന്നും വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
Image: /content_image/News/News-2018-07-16-04:21:58.jpg
Keywords: വാല്‍സിം