Contents
Displaying 7931-7940 of 25184 results.
Content:
8244
Category: 1
Sub Category:
Heading: റഷ്യന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കി ബോള്‍ഷേവിക് സ്മരണ
Content: മോസ്ക്കോ: നൂറ് വർഷങ്ങള്‍ക്കു മുൻപ് കുപ്രസിദ്ധമായ ബോള്‍ഷേവിക് വിപ്ലവത്തിൽ കൊല്ലപ്പെട്ട അവസാന സാർ ചക്രവർത്തിയുടെ ഒാർമ്മ ആചരണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത് ഒരു ലക്ഷത്തോളം വിശ്വാസികള്‍. റഷ്യൻ ഒാർത്തോക്സ് സഭയുടെ തലവൻ പാത്രിയാര്‍ക്കീസ് കിറിലിന്റെയും മറ്റ് സഭാദ്ധ്യക്ഷന്‍മാരുടെയും പിന്നാലെ റഷ്യന്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കി രാത്രിയില്‍ പതിനായിരങ്ങളാണ് പ്രദിക്ഷണത്തില്‍ ഒരുമിച്ചു കൂടിയത്. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്‍മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ ശ്രമം ആരംഭിച്ചത്. സാർ നിക്കോളാസിനെയും, ഭാര്യയെയും, അഞ്ചു കുട്ടികളെയും ബോള്‍ഷേവിക്കുകൾ വെടിവച്ചു കൊലപ്പടുത്തിയതിന് ശേഷമാണ് റഷ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിലാകുന്നത്. രാജാവിനെയും, കുടുംബാംഗങ്ങളേയും കൊലപ്പടുത്തിയ സ്ഥലത്തുനിന്നും ആരംഭിച്ച പ്രദക്ഷിണം പതിമൂന്നു മെെലുകൾ താണ്ടി രാജകുടുബത്തിന്റെ ഒാർമയ്ക്കായി പണിത ആശ്രമത്തിലാണ് അവസാനിച്ചത്. കയ്പേറിയ അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊളളണമെന്നും ജീവിതവും, വിശ്വാസവും പാരമ്പര്യവും തകർത്തു കൊണ്ട് പുതിയതും അജ്ഞാതവുമായ ഒരു സന്തോഷം പുൽകാൻ നമ്മളെ ക്ഷണിക്കുന്ന നേതാക്കൻമാരെ ശാശ്വതമായി ചെറുക്കാൻ സാധിക്കണമെന്നും പാത്രിയാര്‍ക്കീസ് കിറിൽ തീർത്ഥാടകര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രവും ക്രൈസ്തവ വിരോധിയുമായ വ്ലാഡിമിര്‍ ലെനിന്‍ സാര്‍ ചക്രവര്‍ത്തിമാരുടെ പ്രതിനിധികളായിട്ടായിരുന്നു ക്രൈസ്തവ പുരോഹിതരെ കണ്ടിരുന്നത്. അനേകം ക്രൈസ്തവര്‍ ഇക്കാലയളവില്‍ ദാരുണ മരണത്തിന് ഇരയായി. ഹൃദയഭേദകമായ സഹനങ്ങള്‍ക്കിടയില്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നു മരണം വരിച്ചതും ആയിരങ്ങളാണ്. ഉപവാസവും, ജപമാലയുമൊക്കെയായി അനേകായിരങ്ങളാണ് തൊഴില്‍ ക്യാമ്പുകളിലും തടവറകളിലും കഴിഞ്ഞത്. അന്നത്തെ സഹനങ്ങള്‍ ഇന്നത്തെ വിശ്വാസമുള്ള റഷ്യയെ പടുത്തുയര്‍ത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2017-ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം റഷ്യയില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും. 15% ആളുകള്‍ മാത്രമാണ് രാജ്യത്തു നിരീശ്വരവാദികളായിട്ടുള്ളത്.
Image: /content_image/News/News-2018-07-20-12:04:57.jpg
Keywords: റഷ്യ, ബോള്‍ഷേ

8245
Category: 18
Sub Category:
Heading: ഫാ. കെന്‍സി ജോസഫിനെ ആദരിക്കും
Content: ചങ്ങനാശേരി: ഇംഗ്ലണ്ടിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി ഉപേക്ഷിച്ചു വൈദികനായ ഫാ.കെന്‍സി ജോസഫ് മാമ്മൂട്ടിലിനെ ആദരിക്കും. ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ഇന്നു നടക്കുന്ന വാര്‍ഷികത്തിലാണ് ആദരിക്കല്‍ നടക്കുക. ചങ്ങനാശേരി സ്വദേശിയായ ഇദ്ദേഹം മുബൈ ഐഐറ്റിയിലെ പഠനത്തിനുശേഷം യുകെയിലെ നോട്ടിംഗാമില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ ബാങ്കിംഗ് കമ്പനിയായ കാപിറ്റല്‍ വണ്ണിന്റെ യൂറോപ്യന്‍ ഡിവിഷണില്‍ പ്രതിവര്‍ഷം 35 ലക്ഷം രൂപയ്ക്കു ജോലി ചെയ്യുന്നതിനിടെയാണ് വൈദികനാകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 11 വര്‍ഷത്തെ വൈദിക പരിശീലനത്തിനുശേഷം ജൂണ്‍ 30നാണ് അദ്ദേഹം ഈശോസഭാ വൈദികനായി അഭിഷിക്തനായത്.
Image: /content_image/India/India-2018-07-21-05:27:38.jpg
Keywords: കെന്‍സി

8246
Category: 1
Sub Category:
Heading: യുവജന സിനഡിന് ഒരുക്കമായി റോമില്‍ അരലക്ഷം യുവജനങ്ങളുടെ സംഗമം
Content: വത്തിക്കാന്‍ സിറ്റി: വരുന്ന ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന യുവജനങ്ങള്‍ക്കു വേണ്ടിയുള്ള സിനഡിന് ഒരുക്കമായി റോമില്‍ വീണ്ടും യുവജന സംഗമം. ആഗസ്റ്റ് 3ന് ആരംഭിച്ച് 12നു സമാപിക്കുന്ന രീതിയിലാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സംഗമത്തില്‍ ഇറ്റലിയിലെ 200 കത്തോലിക്ക രൂപതകളില്‍ നിന്നു 50,000 യുവതീയുവാക്കള്‍ പങ്കെടുക്കും. റോമിലെ ചിര്‍ക്കോ മാക്സിമോ സ്റ്റേഡിയത്തിലാണ് സംഗമം നടക്കുക. നൂറോളം മെത്രാന്മാരും വൈദികരും സന്ന്യസ്തരും ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥനയിലും അനുബന്ധ ശുശ്രൂഷയിലും പങ്കെടുക്കും. സംഗമത്തിന്റെ സമാപന ദിനമായ ആഗസ്റ്റ് 12 ഞായറാഴ്ച രാവിലെ 9.30-ന് യുവജനങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സംഗമിക്കും. ഇറ്റലിയുടെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിന്‍റെ അന്ത്യത്തില്‍ ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. 2020-ല്‍ നടക്കുന്ന പനാമയിലെ യുവജനസംഗമത്തിന്‍റെ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ത്ഥിച്ച് യുവജനങ്ങളെ ആശീര്‍വ്വദിക്കും. നേരത്തെ മാര്‍ച്ച് 19 മുതല്‍ 24 വരെ മറ്റൊരു യുവജന സമ്മേളനവും വത്തിക്കാനില്‍ നടന്നിരിന്നു. ഇതില്‍ മലയാളികള്‍ അടക്കം നൂറുകണക്കിന് യുവജനങ്ങളാണ് പങ്കെടുത്തത്.
Image: /content_image/News/News-2018-07-21-06:21:45.jpg
Keywords: യുവജന

8247
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള ലെബനീസ് മുഫ്തിയുടെ പ്രസ്താവന ധീരമെന്ന് മാരോണൈറ്റ് ബിഷപ്പ്
Content: ബെയ്റൂട്ട്: ക്രിസ്ത്യാനികള്‍ ഇല്ലെങ്കില്‍ മധ്യപൂര്‍വ്വേഷ്യയില്ലായെന്ന സത്യം തുറന്നു പറഞ്ഞ ലെബനീസ് റിപ്പബ്ലിക്കിന്റെ ഗ്രാന്‍റ് മുഫ്തി ഷെയ്ഖ് അബ്ദൽ ലത്തീഫ് ദരിയന്‍റെ പ്രസ്താവന ധീരമെന്ന് മാരോണൈറ്റ് കത്തോലിക്ക മെത്രാന്‍ മോണ്‍. മാറോന്‍ നാസ്സര്‍ ഗമായേല്‍. “എ ഹോപ് ഫോര്‍ ലെബനന്‍” എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ശ്ലൈഹീക ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിന് ചേര്‍ന്ന പ്രവര്‍ത്തിയാണ് അറുപത്തിയഞ്ചുകാരനായ മുഫ്‌തിയുടേതെന്ന്‍ ഔര്‍ ലേഡി ഓഫ് ലെബനന്‍ ഓഫ് പാരീസ്’ മാരോണൈറ്റ് കത്തോലിക്കാ എപ്പാര്‍ക്കിയുടെ മെത്രാനായ മോണ്‍. മാറോന്‍ നാസ്സര്‍ ഗമായേല്‍ അഭിപ്രായപ്പെട്ടു. "ഒരേ പ്രദേശത്ത് താമസിക്കുകയും, കഴിഞ്ഞ കാലത്തെ സന്തോഷങ്ങളും, ദുഖങ്ങളും ഒരുമിച്ചനുഭവിക്കുകയും ചെയ്ത ക്രിസ്ത്യാനികളും മുസ്ലീംങ്ങളും സഹകരണത്തിന്റേയും, സഹവര്‍ത്തിത്വത്തിന്റേതുമായ ഒരു ഭാവിയാണ് കെട്ടിപ്പടുക്കേണ്ടത്” എന്നാണ് വിശുദ്ധ ജോണ്‍ പോള്‍ II പാപ്പായുടെ ശ്ലൈഹീക ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. ലെബനനിലെ മക്കസേദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ഏതാണ്ട് മുന്നൂറിലധികം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് മുഫ്‌തി അബ്ദേല്‍ ലത്തീഫ് മധ്യപൂര്‍വ്വേഷ്യയുടെ നിലനില്‍പ്പിന് ക്രൈസ്തവ വിശ്വാസം അത്യാവശ്യമാണെന്ന് പറഞ്ഞത്. ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ മുഴുവന്‍ ജനതക്കും എതിരായ ആക്രമണങ്ങളാണെന്ന മുഫ്‌തിയുടെ വാക്കുകള്‍ ധീരമാണെന്നും ഇത് ഏറെ ചിന്തിക്കേണ്ട വിഷയമാണെന്നും മോണ്‍. മാറോന്‍ നാസ്സര്‍ പ്രസ്താവിച്ചു. സമാധാന ചര്‍ച്ചകളുടെ വക്താവായ മുഫ്‌തി അബ്ദേല്‍ ലത്തീഫ് ദരിയന്‍, ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിക്കുന്നതിനൊപ്പം തന്നെ ഇസ്ലാമിലെ ഷിയാ-സുന്നി വിഭാഗീയതയേയും എതിര്‍ക്കുന്നുണ്ട്. ഒരാഴ്ചക്ക് മുന്‍പ് പൗരസ്ത്യ സഭാ നേതാക്കള്‍ക്കും, പാത്രിയാര്‍ക്കീസുമാര്‍ക്കുമൊപ്പം നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെ ഫ്രാന്‍സിസ് പാപ്പായും മുഫ്‌തി ദരിയനെ പ്രശംസിച്ചിരുന്നു.
Image: /content_image/News/News-2018-07-21-07:27:57.jpg
Keywords: മാരോ, ഇസ്ളാമിക

8248
Category: 18
Sub Category:
Heading: കേരള സഭ അനുഗ്രഹങ്ങളാല്‍ സമ്പന്നം: കര്‍ദ്ദിനാള്‍ റെയ്നര്‍ വോള്‍ക്കി
Content: ഭരണങ്ങാനം: വിശുദ്ധരുടെ വെളിച്ചം കേരള സഭയിലുണ്ടെന്നും കേരള സഭ അനുഗ്രഹങ്ങളാല്‍ സമ്പന്നമാണെന്നും ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്നര്‍ മരിയ വോള്‍ക്കി. വിശുദ്ധ അല്‍ഫോന്‍സായുടെ കബറിടം സന്ദര്‍ശിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസവും സ്നേഹവും സഹനവുമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ധന്യമാക്കിയതെന്നും അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ വഴിയില്‍ സഞ്ചരിച്ചവളാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിയ കര്‍ദ്ദിനാളിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്നലെ തൃശൂർ അതിരൂപതാ സഹായമെത്രാൻ മാര്‍ ടോണി നീലങ്കാവിൽ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
Image: /content_image/India/India-2018-07-21-08:30:44.jpg
Keywords: അല്‍ഫോ

8249
Category: 1
Sub Category:
Heading: ദുരിതകയത്തെ സർക്കാർ അവഗണിച്ചപ്പോൾ ആശ്വാസമേകുന്നത് കത്തോലിക്ക സഭ
Content: കോട്ടയം/ ആലപ്പുഴ: കേരളം മഴക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ശ്രദ്ധേയമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി കത്തോലിക്ക സഭയുടെ ഇടപെടല്‍. ചങ്ങനാശ്ശേരി, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ രൂപതകളും കത്തോലിക്ക സന്നദ്ധ സംഘടനകളും പ്രളയ പ്രദേശങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരന്തമുഖത്ത് അരിയും പച്ചക്കറിയും ബ്രഡും ജാമും പഴങ്ങളും അവശ്യവസ്തുക്കളുമെല്ലാം വൈദികരുടെ നേതൃത്വത്തില്‍ യുവജനങ്ങളും വിശ്വാസികളും എത്തിക്കുകയാണ്. ദുരിതകയത്തെ സർക്കാർ അവഗണിച്ചപ്പോൾ നാനാജാതി മതസ്ഥരായ പതിനായിരകണക്കിന് ആളുകള്‍ക്കു മുന്നില്‍ രാപ്പകലില്ലാതെയാണ് സഭയുടെ ജീവകാരുണ്യശുശ്രൂഷ. ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ എണ്ണായിരത്തോളം ആളുകളിലേക്കാണ് എത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 80 ടണ്‍ അരിയും 10 ടണ്‍ പയറുമാണ് ഇവിടേക്ക് എത്തിച്ചത്. കാലവര്‍ഷ കെടുതിയെ വ്യക്തമായ പദ്ധതിയോടെയാണ് കോട്ടയം അതിരൂപത നേരിടുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ടു വീട്ടില്‍ ഒറ്റപ്പെട്ടു കിടക്കുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയും ക്യാമ്പുകളിലേയ്ക്ക് പോകാന്‍ മടിക്കുന്നവരെ ബോധവത്ക്കരണം നടത്തിയും ഒറ്റപ്പെട്ടു പോയവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കിയും രൂപതാ തങ്ങളുടെ സേവനം തുടരുകയാണ്. പുളിങ്കുന്ന്‍ സെന്റ് മേരീസ് ഫൊറോനയിലെ വികാരി ഫാ. മാത്യു ചൂരവടിയുടെയും അസിസ്റ്റന്‍റ് വികാരി ഫാ. ജിസണ്‍ പോള്‍ വേങ്ങശേരിയുടെയും നേതൃത്വത്തില്‍ യുവജനങ്ങള്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനം മൂവായിരത്തോളം നാനാജാതി മതസ്ഥരായ കുടുംബങ്ങള്‍ക്കാണ് ആശ്വാസമേകുന്നത്. രണ്ടായിരത്തിലധികം പാക്കറ്റ് ബ്രെഡ്ഡും ജാമും, ബിസ്ക്കറ്റ്, നേന്ത്രപഴം തുടങ്ങിയവയുമാണ് പ്രളയ ബാധിത പ്രദേശങ്ങളില്‍ ഇവര്‍ നല്‍കിയത്. പുളിങ്കുന്ന് വലിയ പള്ളിയിലെ യുവദീപ്തി– എസ്. എം. വൈ. എം അംഗങ്ങളായ യുവജനങ്ങളും വൈദികരും ചേര്‍ന്നാണ് ഭക്ഷണ പദാര്‍ത്ഥങ്ങളും ആവശ്യവസ്തുക്കളും പ്രളയ പ്രദേശത്ത് എത്തിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യസാധനങ്ങളുമായി പോകുന്ന ഫാ. ജിസണ്‍ പോളിന്റെയും സംഘത്തിന്റെയും വീഡിയോ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം തരംഗമായിരിന്നു. ഇന്ന് 1000 പേർക്കുള്ള പ്രഭാതഭക്ഷണവും, 2000 പേർക്കുള്ള ഉച്ചഭക്ഷണവും കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലേക്ക് 6000 പാക്കറ്റ് ബ്രെഡും നല്‍കുന്നുണ്ടെന്ന് പുളിങ്കുന്ന്‍ യുവദീപ്തിയുടെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. തങ്ങളുടെ സന്നദ്ധ സേവനം ദിവ്യകാരുണ്യ ആരാധനക്ക് ശേഷമാണ് സംഘം ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മഴവെള്ള കെടുതിയിൽ 95 ശതമാനത്തോളം കുടുംബങ്ങളും ദുരിതം അനുഭവിക്കുന്ന മുട്ടാറില്‍ സെന്റ് ജോര്‍ജ് ദേവാലയം, കുമരഞ്ചിറ ദേവാലയം, മുട്ടാർ അമലോത്ഭവ മാതാ ദേവാലയം എന്നീ ഇടവകകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ്. ഭക്ഷ്യവസ്തുക്കളും ഇതരസഹായവുമാണ് പ്രദേശത്ത് ഇടവകകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിപ്പെടാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പുന്നപ്ര ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ബിജോയ് അറക്കന്റെയും ഇടവക ജനങ്ങളുടെയും നേതൃത്വത്തില്‍ ഇരുനൂറോളം ഭവനങ്ങളിൽ അരിയും പയറും എത്തിച്ചു കഴിഞ്ഞു. അരലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രദേശത്തെ ആളുകളിലേക്ക് എത്തിച്ചത്. ഇടവകയിലെ വിശ്വാസികളില്‍ നിന്നു സ്വരൂപിച്ച തുകക്കു വലിയ വള്ളങ്ങളിൽ സാധനങ്ങൾ വാങ്ങി ചെറിയ വള്ളങ്ങളിൽ ആയി വിവിധ മതസ്ഥരായ ആളുകളുടെ വീടുകളിൽ എത്തിക്കുകയാണ്. വെള്ളപ്പൊക്ക കെടുതിയില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ഫാ. രാജീവ് ജോസഫ് എന്ന യുവവൈദികനും നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വെള്ളപൊക്കം ബാധിച്ച പ്രദേശത്തൂടെ തോണിയില്‍ യാത്ര ചെയ്യവേ ഒറ്റപ്പെട്ടു കിടക്കുന്ന വയോധികയായ അമ്മയുടെ അവസ്ഥ ആരായുന്നതും സഹായവുമായി ഉടന്‍ മടങ്ങിയെത്താമെന്നുള്ള വാഗ്ദാനവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാവുന്നതാണ്. കണ്ടംകരിയിലെ സെന്റ് ജോസഫ് ദേവാലയത്തിന്റെ നേതൃത്വത്തിലാണ് അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇങ്ങനെ കത്തോലിക്ക സഭയുടെ വിവിധ രൂപതകളിലുള്ള ഇടവകകള്‍ വഴി, വിവിധ സംഘടനകള്‍ വഴി സഭ സന്നദ്ധ സേവനം തുടരുകയാണ്. ഈ വാര്‍ത്ത ഒരിയ്ക്കലും പൂര്‍ണ്ണമാകുന്നില്ലായെന്നു വായനക്കാര്‍ ശ്രദ്ധിയ്ക്കുക. സോഷ്യല്‍ മീഡിയായിലൂടെയും എംസിബിഎസ് മാധ്യമമായ 'ലൈഫ്ഡേ'യിലൂടെയും വന്ന സഭയുടെ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ 'ലഘുരൂപം' മാത്രമാണിത്. ഇതില്‍ പ്രതിപാദിക്കാത്ത അനേകം രൂപതകളും ഇടവകളും സംഘടനകളും ഉണ്ടെന്ന് വ്യക്തം. വെള്ളപ്പൊക്ക ദുരിതത്തില്‍ സര്‍ക്കാര്‍ നിസംഗത കാണിക്കുന്നിടത്ത് രാപ്പകലില്ലാതെ അദ്ധ്വാനിക്കുകയാണ് കത്തോലിക്ക സഭ. മുഖ്യധാര മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നില്ലെങ്കിലും, നിങ്ങള്‍ ഈ വായിക്കുന്ന സമയത്തും മഴയെ അവഗണിച്ച് ശുശ്രൂഷ തുടരുകയാണ് സഭയിലെ വൈദികരും യുവജന അല്‍മായ സമൂഹവും.
Image: /content_image/News/News-2018-07-21-10:54:13.jpg
Keywords: കത്തോലിക്ക സഭ

8250
Category: 18
Sub Category:
Heading: ഉത്തർപ്രദേശിൽ കത്തോലിക്ക കോളേജിനു നേരെ തീവ്രഹൈന്ദവ സംഘടനയുടെ ആക്രമണം
Content: കാൺപൂർ: ഉത്തർപ്രദേശിലെ സെന്‍റ് ആൻഡ്രൂസ് കോളേജിന് നേരെ ഹൈന്ദവവാദികളുടെ ആക്രമണം. ജൂലൈ പതിനെട്ടിന് ആർഎസ്എസ് പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടനയായ എബിവിപിയാണ് ആക്രമണം അഴിച്ചുവിട്ടത്. കോളേജ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ബിജെപി അനുകൂലികള്‍ കോളേജ് അധികൃതരേയും ജോലിക്കാരെയും അധിക്ഷേപിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമായിരിന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എബിവിപി സെക്രട്ടറി ജനറൽ സൗരഭ് കുമാർ ഗൗറിനും മറ്റ് നാൽപത് പ്രവർത്തകർക്കുമെതിരെ ഗോരഖ്പുർ കോളേജ് ഡീൻ ജെ. കെ ലാൽ പോലീൽ പരാതി നൽകി. കോളേജ് പ്രവേശനത്തിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ച എബിവിപി പ്രവർത്തകർ സംഘർഷം അഴിച്ചുവിടുകയായിരിന്നു. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പോലീസിനും, മുഖ്യമന്ത്രിയ്ക്കും ദീന്‍ദയാൽ ഉപാദയ ഗോരഖ്പുർ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ചാൻസലറിനും കോളജ് അധികൃതർ ഇതിനോടകം കൈമാറിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതും പെന്തക്കുസ്ത ആരാധനാലയങ്ങള്‍ക്ക് നേരെ വിവേചനപരമായ നടപടി സ്വീകരിക്കുന്നതും തുടരുകയാണെന്ന്‍ ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് സംഘടന അദ്ധ്യക്ഷൻ സാജൻ കെ ജോർജ് പ്രസ്താവിച്ചു. ജൂലൈ രണ്ടിന് പ്രതാപഗർഹ് ജില്ലയിൽ ഇരുപതോളം പെന്തക്കുസ്ത വിഭാഗത്തിലെ വിശ്വാസികള്‍ പ്രാർത്ഥന ശുശ്രൂഷകൾക്കിടയിൽ ആക്രമിക്കപ്പെട്ടിരിന്നു. ഇതിന് പിന്നാലെ ജൂലൈ ഒൻപതിന് പ്രാർത്ഥന ശുശ്രൂഷ നടത്തുകയായിരുന്ന സാബു തോമസ് എന്ന വചനപ്രഘോഷകനെ നിർബന്ധിത പരിവർത്തനം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശില്‍ ഇതിനു മുന്‍പും ക്രൈസ്തവര്‍ക്ക് നേരെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരിന്നു.
Image: /content_image/News/News-2018-07-21-12:32:04.jpg
Keywords: ഉത്തര്‍

8251
Category: 1
Sub Category:
Heading: “ഈജിപ്തിലെ ക്രിസ്ത്യന്‍ വനിതകളുടെ ജീവിതം നരകതുല്യം”: ഞെട്ടിക്കുന്ന പ്രസ്താവനയുമായി മാധ്യമ പ്രവര്‍ത്തക
Content: ബ്രൂക്ക്ലിന്‍: ഈജിപ്തിലെ ക്രിസ്ത്യന്‍ വനിതകളുടെ ജീവിതം നരകതുല്യമാണെന്ന ഞെട്ടിക്കുന്ന പ്രസ്താവനയുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. രാജ്യത്തെ ക്രിസ്ത്യന്‍ വനിതകളെ ലൈംഗീക അടിമകളെ പോലെയാണ് അവിടുത്തെ പുരുഷ സമൂഹം കാണുന്നതെന്നും കോപ്റ്റിക് സഭാംഗമായ എന്‍ഗി മഗ്ഡി എന്ന മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തി. ബ്രൂക്ക്ലിന്‍ ആസ്ഥാനമായുള്ള കത്തോലിക്കാ വാര്‍ത്താ വെബ്സൈറ്റായ “ദി ടാബ്ലെറ്റ്”നു നല്‍കിയ എഡിറ്റോറിയലിലാണ് ഈജിപ്തിലെ ക്രിസ്ത്യന്‍ വനിതകള്‍ അനുഭവിക്കുന്ന ലൈംഗീകാതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. ഈജിപ്തിലെ 99 ശതമാനം സ്ത്രീകളും ഏതെങ്കിലും വിധത്തിലുള്ള ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിക്കൊണ്ട് രാജ്യത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണെന്നും എന്‍ഗി മഗ്ഡി രേഖപ്പെടുത്തി. സ്ത്രീകളെ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വനിതകളെ രണ്ടാം തരം പൗരന്‍മാരായിട്ടാണ് ഈജിപ്തില്‍ കണ്ടുവരുന്നത്. ക്രിസ്ത്യന്‍ വനിതകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുകയാണെന്നും എന്‍ഗിയുടെ എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിജാബ് ധരിക്കാത്തതിനാല്‍ ക്രിസ്ത്യാനിയാണെന്ന് മനസ്സിലാക്കാന്‍ കഴിയുകയും, തങ്ങളുടെ മതത്തില്‍പ്പെടാത്ത ഇവരെ തങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാം എന്നാണ് ഈജിപ്തിലെ മുസ്ലിം പുരുഷവര്‍ഗ്ഗത്തിന്റെ പൊതുവായ ധാരണയെന്നും എന്‍ഗി ആരോപിക്കുന്നു. ക്രിസ്ത്യന്‍ വനിതകളെ പ്രണയിച്ച് വിവാഹം ചെയ്യുകയും, ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും ചെയ്‌താല്‍ പ്രതിഫലം ലഭിക്കുമെന്നതുകൊണ്ട് കോപ്റ്റിക് ക്രിസ്ത്യന്‍ വനിതകളെ ഇരകളെപ്പോലെയാണ് ഈജിപ്തിലെ മുസ്ലീം പുരുഷന്‍മാര്‍ കാണുന്നത്. സ്ത്രീകളെ അപമാനിക്കുന്നവരെ സംരക്ഷിക്കുന്ന ഒരു സമൂഹം ഞെട്ടലുളവാക്കുന്നതാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. 2016-ല്‍ 72 കാരിയായ താബെത്ത് എന്ന ക്രിസ്ത്യന്‍ വനിതയെ നഗ്നയാക്കി റോഡിലൂടെ നടത്തിച്ചവരെ ഇപ്പോഴും പോലീസ് പിടികൂടിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ക്രിസ്ത്യന്‍ സ്ത്രീകളെ ആക്രമിക്കുന്നവരെ സഹായിക്കുന്ന സമീപനമാണ് പോലീസിന്റേതെന്നും എന്‍ഗി ആരോപിക്കുന്നു. എന്‍ഗി മഗ്ഡിയുടെ വെളിപ്പെടുത്തല്‍ ശരിവെക്കും വിധത്തിലുള്ള റിപ്പോര്‍ട്ട് തന്നെയാണ് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭയും പുറത്തുവിട്ടിട്ടുള്ളത്. 64 ശതമാനം പുരുഷന്‍മാരും സ്ത്രീകളെ റോഡില്‍ വെച്ച് അപമാനിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2018-07-21-13:20:04.jpg
Keywords: ഈജി

8252
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ 2018 ഇയര്‍ ബുക്ക് പ്രകാശനം ചെയ്തു
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ സമഗ്രവിവരങ്ങള്‍ സംക്ഷിപ്തമായി രേഖപ്പെടുത്തിയിരിക്കുന്ന 2018 ഇയര്‍ ബുക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പില്‍നിന്ന് ഇയര്‍ബുക്കിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. സഭയുടെ ചരിത്രം, ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെയും ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാന തീയതികള്‍, സഭയിലെ എല്ലാ മെത്രാന്‍മാരുടെയും ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് അംഗമായ വത്തിക്കാനിലെ നാലു തിരുസംഘങ്ങളുടെ വിശദാംശങ്ങള്‍ എന്നിവ ഇയര്‍ ബുക്കിലുണ്ട്. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റേ അവതാരികയോടെ ആരംഭിക്കുന്ന ഇയര്‍ബുക്കില്‍ ലോകമെന്പാടും വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ സഭയെക്കുറിച്ചുള്ള പുതിയ സ്ഥിതിവിവരക്കണക്കുകള്‍, രൂപത, സഭാ തലങ്ങളില്‍ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും എണ്ണം, സെമിനാരികള്‍, സന്യാസ സമൂഹങ്ങള്‍, സഭയിലെ വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ധന്യരുടെയും ദൈവദാസരുടെയും പട്ടിക, മുന്‍കാലങ്ങളില്‍ സഭയെ നയിച്ചവര്‍, സഭയുടെ വിവിധ ശുശ്രൂഷകള്‍, ഓഫീസുകള്‍ എന്നിവയെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും ഇയര്‍ബുക്കിലുണ്ട്. സീറോ മലബാര്‍ സഭയെ ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന രീതിയിലാണ് 2018ലെ ഇയര്‍ ബുക്ക് ക്രമീകരിച്ചിരിക്കുന്നതെന്ന് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ച സഭയുടെ കൂരിയ വൈസ് ചാന്‍സലര്‍ ഫാ. പോള്‍ റോബിന്‍ തെക്കത്ത് അറിയിച്ചു.
Image: /content_image/India/India-2018-07-22-01:50:25.jpg
Keywords: പ്രകാശനം

8253
Category: 18
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റി; കേന്ദ്ര നടപടിയില്‍ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്
Content: ചങ്ങനാശേരി: മദര്‍ തെരേസയുടെ സന്യാസ സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റിയെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചു പൊതുസമൂഹത്തില്‍ അവഹേളിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. അഗവണിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ രോഗികള്‍ക്കൊപ്പം അനാഥ ശിശുക്കള്‍ക്കൊപ്പവും നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റിയെ തകര്‍ക്കുന്ന നിഗൂഢ പദ്ധതിയെ ചെറുത്തു തോല്പിക്കാന്‍ പൊതുസമൂഹം തയാറാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഭാരതത്തിന്റെ വൈവിധ്യ പൂര്‍ണമായ ബഹുസ്വരതയെ തകര്‍ക്കുന്ന ഗൂഢനീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷതവഹിച്ച യോഗത്തില്‍ ഫാ. ജോസ് മുകളേല്‍, രാജേഷ് ജോണ്‍, സിബി മുക്കാടന്‍, ടോം കൈയാലകം, സൈബി അക്കര, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യന്‍, ജോര്‍ജുകുട്ടി മുക്കത്ത്, ജോസ് ജോണ്‍ വെങ്ങാന്തറ, ബാബു വള്ളപ്പുര, ടോണി കോയിത്തറ, ജോസ് പാലത്തിനാല്‍, ആനീസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-07-22-05:19:09.jpg
Keywords: മിഷ്ണ