Contents

Displaying 7941-7950 of 25184 results.
Content: 8254
Category: 24
Sub Category:
Heading: "മാധ്യമങ്ങള്‍ പറയുന്നതല്ല സഭ"; വൈദികന്റെ പോസ്റ്റ് വൈറല്‍
Content: കത്തോലിക്ക സഭയ്ക്കെതിരെയുള്ള ചില മാധ്യമങ്ങളുടെ സ്ഥാപിതതാത്പര്യങ്ങളെ ചൂണ്ടിക്കാട്ടി യുവ വൈദികന്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വൈറല്‍. മാനന്തവാടി രൂപതാവൈദികനും ബിഷപ്പ് ഹൗസ് പ്രോക്യൂറേറ്ററുമായ ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ എഴുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്. "മാധ്യമങ്ങള്‍ പറയുന്നതല്ല സഭ" എന്ന ശീര്‍ഷകത്തോട് കൂടി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതുവരെ ആയിരത്തി ഇരുനൂറോളം ആളുകളാണ് ഈ പോസ്റ്റു ഷെയര്‍ ചെയ്തിരിക്കുന്നത്. മറ്റ് അനവധി പേജുകളിലും നിന്നും ഇതേ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 'മാധ്യമങ്ങള്‍ക്കെതിരെയല്ല ഞാന്‍ സംസാരിക്കുന്നതെ'ന്ന വാക്കുകളോടെ ആരംഭിക്കുന്ന പോസ്റ്റില്‍ ചിലര്‍ നടത്തുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥാപിതതാത്പര്യങ്ങളോട് കൂടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. #{red->none->b->ഫാ. നോബിളിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍}# മാധ്യമങ്ങള്‍ക്കെതിരെയല്ല ഞാന്‍ സംസാരിക്കുന്നത്. സഭയുടെ വീഴ്ചകളെ ന്യായീകരിക്കാനുള്ള ശ്രമവും നടത്തുന്നില്ല. സഭയുടെ വീഴ്ചകള്‍ വാര്‍ത്തകളാകുന്നതില്‍ യാതൊരു സങ്കടവുമില്ല. അത് തിരുത്തലിനും നവീകരണത്തിനും വഴിതെളിക്കുകയേയുള്ളു. എന്നാല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന പേരില്‍ നടപ്പില്‍ വരുത്തുന്ന സ്ഥാപിതതാത്പര്യങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. വിരലിലെണ്ണാവുന്ന ചില മാധ്യമങ്ങളുടെ ക്രൈസ്തവവിരുദ്ധതയാണ് ചൂണ്ടിക്കാട്ടുന്നത്. കാരണം, അവര്‍ നുണകള്‍ പറയുന്നു. ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി അവതരിപ്പിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തുന്നു. അടിസ്ഥാനപരമായ അറിവുപോലുമില്ലാത്തവരെയും സഭയില്‍ നിന്ന് പുറത്തുപോയവരെയും വിഘടിച്ചുനില്‍ക്കുന്നവരെയും സഭാവിമര്‍ശകരെയും അഭിപ്രായപ്രകടനമെന്ന കോപ്രായത്തിനായി വിളിക്കുന്നു. സാമാന്യബോധമുള്ളവന് അശ്ലീലം പോലെ തോന്നുന്ന സുറിയാനിസഭാവിരുദ്ധത പ്രകടമാക്കാന്‍ മത്സരിക്കുന്ന ചില മാധ്യമങ്ങളെ ചൂണ്ടിക്കാട്ടിയെന്നു മാത്രം. എന്നാല്‍, ഈ മാധ്യമങ്ങള്‍ പറയുന്നതൊന്നുമല്ല സഭയെന്ന് ഇവിടുത്തെ സാധാരണക്കാരനറിയാം. ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഏതാനും പേരുടേത് മാത്രമല്ല സഭയെന്ന് എല്ലാവര്‍ക്കുമറിയാം. സഭയെന്താണെന്ന് മാധ്യമങ്ങള്‍ കണ്ടിട്ടില്ല. അല്ലെങ്കില്‍ സെന്‍സേഷണലിസം തപ്പി നടക്കുന്ന ക്യാമറക്കണ്ണുകളില്‍ സഭയെന്താണെന്ന് വെളിപ്പെടുകയില്ല. തിരുസ്സഭ മാധ്യമങ്ങളുടെ സഹചാരിയല്ല. അതിനാല്‍ത്തന്നെ തിരുസ്സഭയെക്കുറിച്ചുള്ള മാധ്യമവിധിയെഴുത്തുകള്‍ കേവലം തൊലിപ്പുറരചനകള്‍ മാത്രമാണ്. ഇതാ ഈ പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങള്‍ കാണൂ. കേരളത്തിലങ്ങോളമിങ്ങോളം മഴക്കെടുതി ബാധിച്ച സാധാരണക്കാരന്‍റെ വിശപ്പിന് പരിഹാരം കാണുന്ന സഭയുടെ പ്രാദേശികജീവിതമാണ് ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെയൊന്നും ഒരുരാഷ്ട്രീയക്കാരനെയും മാധ്യമപ്രവര്‍ത്തകനെയും രാപകല്‍ നിങ്ങള്‍ കാണുകയില്ല. ഒരു പത്രമോഫീസും കൂരയില്ലാത്തവര്‍ക്കായി തുറന്നുകൊടുത്തുവെന്ന് നമ്മളറിയില്ല. തുറന്നിട്ടിരിക്കുന്നത് ക്രൈസ്തവദേവാലയങ്ങളാണ്. ഭക്ഷണം വിതരണം ചെയ്യുന്നത് ക്രിസ്തീയവിശ്വാസികളാണ്. അവരെ തേടിച്ചെല്ലുന്നത് വൈദികരും സന്ന്യസ്തരും തന്നെയാണ്. എത്ര അവഹേളിച്ചാലും, ആട്ടിയോടിച്ചാലും, പുലഭ്യം പറഞ്ഞാലും, പരിഹസിച്ചാലും യഥാര്‍ത്ഥ ക്രിസ്ത്യാനി സീറോ മലബാര്‍ സഭാതലവനെപ്പോലെ തലയുയര്‍ത്തിപ്പിടിച്ചു തന്നെ നില്‍ക്കും. ഞങ്ങളുടെ വിശ്വാസം - ദൈവത്തിലും സഭയിലും സഭാതലവനിലുമുള്ളത് - പാറമേല്‍ സ്ഥാപിക്കപ്പെട്ട ഭവനം പോലെയാണ്. കാറ്റടിച്ചാലും വെള്ളം പൊങ്ങിയാലും അത് നിപതിക്കുകയില്ല.
Image: /content_image/News/News-2018-07-22-06:05:49.jpg
Keywords: വൈറ
Content: 8255
Category: 1
Sub Category:
Heading: അബോർഷനെ പ്രകീർത്തിച്ച് നെറ്റ്ഫ്ളിക്സിന്റെ ദൈവനിന്ദ; തുറന്ന പ്രതിഷേധവുമായി കത്തോലിക്ക വൈദികന്‍
Content: ന്യൂയോര്‍ക്ക്: പ്രമുഖ ഓൺലൈൻ സ്ട്രീമിങ് സർവീസായ നെറ്റ്ഫ്ളിക്സിൽ അബോർഷനെ പ്രകീർത്തിച്ചുള്ള ദൈവനിന്ദാപരമായ പരമ്പരയ്ക്കെതിരെ പ്രതിഷേധവുമായി കത്തോലിക്ക വൈദികന്‍. നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുന്ന "ദി ബ്രേക്ക് വിത്ത് മിച്ചൽ വൂൾഫ്" എന്ന പരമ്പരയിൽ ഈ മാസമാണ് പരിപാടിയുടെ അവതാരകയായ മിച്ചൽ വൂൾഫ് ഭ്രൂണഹത്യയെ പ്രകീർത്തിച്ച് പരാമർശങ്ങൾ നടത്തിയത്. പരിപാടിക്കിടയിൽ 'ദെെവം ഭ്രൂണഹത്യയെ അനുഗ്രഹിക്കട്ടെ' എന്ന ദെെവ നിന്ദാപരമായ പരാമർശം അവതാരകയായ മിച്ചൽ നടത്തുകയായിരിന്നു. ഇതിൽ പ്രതിഷേധിച്ചാണ് അമേരിക്കയിലെ ബാൾട്ടിമോറിൽ സ്ഥിതി ചെയ്യുന്ന ഔർ ലേഡി ഒാഫ് വിക്ടറി ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. ജോൺ റാപ്പിസാർഡാ രംഗത്തെത്തിയത്. നിന്ദ്യവും ദെെവദൂഷണപരവും എന്നാണ് പ്രസ്തുത പരിപാടിയിൽ മിച്ചൽ നടത്തിയ പരാമർശത്തെ ഫാ. ജോൺ വിശേഷിപ്പിച്ചത്. പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും നെറ്റ്ഫ്ളിക്സ് വരിസംഖ്യാ അംഗത്വം ഉപേക്ഷിക്കുകയാണെന്നും അറിയിച്ചുകൊണ്ടും അദ്ദേഹം കത്ത് കമ്പനി അധികൃതര്‍ക്ക് അയക്കുകയായിരിന്നു. വൈദികന്റെ കത്ത് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാണ്. ഭ്രൂണഹത്യയിലൂടെ അമ്മയുടെ ഉദരത്തിലുളള മനുഷ്യ ജീവൻ നശിപ്പിക്കുമെന്നും എന്നാൽ അതൊന്നും കണ്ടില്ല എന്നു നടിച്ച് 'ഭ്രൂണഹത്യയെ ദെെവം അനുഗ്രഹിക്കട്ടെ' എന്നു പറയുന്നത് നല്ല കാര്യമല്ലെന്നും മറിച്ച് അത് നിന്ദ്യവും, ദെെവദൂഷണപരമാണെന്നും ഫാ. ജോൺ തന്റെ കത്തിൽ ആരോപിച്ചു. പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ അറിവില്ലാത്തവർ എന്ന് പറഞ്ഞ് തന്നെയും ആയിരക്കണക്കിന് ആളുകളെയും തള്ളി കളയുമായിരിക്കും. എന്നാല്‍ താൻ ഭ്രൂണഹത്യയുടെ വിനാശത്തെ പറ്റി അവർക്ക് ധാരണ ഉണ്ടാകുവാനും അതു വഴി അവർ പശ്ചാത്തപിക്കാനും, അവരുടെ ഹൃദയത്തിനു മാറ്റം ഉണ്ടാകുവാനുമായി പ്രാർത്ഥിക്കും. നെറ്റ്ഫ്ളിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കത്തെ പറ്റി അധികൃതർ പുനരാലോചന നടത്തുന്നതു വരെ അംഗത്വം ഉപേക്ഷിക്കാൻ താൻ മറ്റുള്ളവരെയും പ്രേരിപ്പിക്കുമെന്നു പറഞ്ഞാണ് വൈദികന്റെ കത്ത് അവസാനിക്കുന്നത്.
Image: /content_image/News/News-2018-07-22-07:32:44.jpg
Keywords: ദൈവനിന്ദ
Content: 8256
Category: 1
Sub Category:
Heading: നാലാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ അവശേഷിപ്പ് റോമില്‍ കണ്ടെത്തി
Content: റോം: റോമില്‍ ക്രൈസ്തവ വിശ്വാസം ആരംഭിച്ചു തുടങ്ങിയ കാലഘട്ടത്തില്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. ടിബെര്‍ നദിക്ക് സമീപം വൈദ്യുത കേബിളുകള്‍ കുഴിച്ചിട്ടുകൊണ്ടിരുന്ന സാങ്കേതിക വിദഗ്ദരാണ് ക്രിസ്തീയ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള ദേവാലയം കണ്ടെത്തിയിരിക്കുന്നത്. റോമിലെ ഏറ്റവും പുരാതന ദേവാലയങ്ങളില്‍ ഒന്നായിരിക്കാമിതെന്നാണ് അനുമാനിക്കപ്പെടുന്നത്. ടിബെര്‍ നദിക്ക് കുറുകെയുള്ള പോണ്ടെ മില്‍വിയോ പാലത്തിനു സമീപത്തുനിന്നാണ് പുരാതന ദേവാലയവശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. എഡി ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയില്‍ പണികഴിപ്പിച്ചിട്ടുള്ള മനോഹരമായ മാര്‍ബിള്‍ പാകിയിട്ടുള്ള ഒരു കെട്ടിടത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഇറ്റാലിയന്‍ വാര്‍ത്താ പത്രമായ ‘ലാ റിപ്പബ്ലിക്കാ’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. സ്പാര്‍ട്ട, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള മാര്‍ബിള്‍ പതിച്ച നിലവും ഇഷ്ടികകൊണ്ടുള്ള ചുവരുകളുമാണ് കെട്ടിടത്തിനുള്ളത്. അതേ സമയം കെട്ടിടം ആഡംബര റോമന്‍ വില്ലയാണെന്ന്‍ വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതൊരു ദേവാലയമായിരുന്നിരിക്കാം എന്ന വാദത്തിനാണ് മുന്‍തൂക്കം. സമീപ പ്രദേശങ്ങളില്‍ നടത്തിയ ഖനനത്തില്‍ നിന്നും ഒരു സെമിത്തേരിയുടെ അവശേഷിപ്പുകള്‍ കിട്ടിയിട്ടുള്ളത് ഇക്കാര്യത്തെ ശരിവയ്ക്കുന്നുണ്ട്. റോമ സാമ്രാജ്യത്തിലെ ഏറ്റവും പുരാതന ദേവാലയങ്ങളെല്ലാം തന്നെ പണികഴിപ്പിച്ചിരിക്കുന്നത് നാലാം നൂറ്റാണ്ടിലാണ്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കെട്ടിടവും ഇതേ കാലഘട്ടത്തില്‍ തന്നെയുള്ളതാണെന്നും അതിനാല്‍ ഇതൊരു ദേവാലയം തന്നെയാണെന്നാണ് ഗവേഷകരെ ഉദ്ധരിച്ച് ‘ലാ റിപ്പബ്ലിക്ക’യുടെ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2018-07-22-11:47:50.jpg
Keywords: പുരാതന\
Content: 8257
Category: 18
Sub Category:
Heading: അല്‍ഫോന്‍സാമ്മ സാധാരണക്കാരുടെ പ്രതിനിധി: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
Content: ഭരണങ്ങാനം: അല്‍ഫോന്‍സാമ്മ സാധാരണക്കാരുടെ പ്രതിനിധിയാണെന്നു ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ജനിച്ചപ്പോഴും ജീവിച്ചപ്പോഴും മരിച്ചപ്പോഴും സാധാരണക്കാരിയായിരിന്ന അവള്‍ ഔന്നിത്യത്തിലേക്ക് ഉയര്‍ത്തപ്പെടുകയായിരിന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു ഭരണങ്ങാനത്ത് തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ആധുനിക ലോകത്തിനു ദൈവം നല്‍കിയ സമ്മാനമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ. വിശുദ്ധിയെക്കുറിച്ചുള്ള പുതിയൊരു കാഴ്ചപ്പാട് അല്‍ഫോന്‍സാമ്മ അവതരിപ്പിച്ചു. സ്നേഹത്തോടെ സഹനത്തെ സമീപിക്കുമ്പോള്‍ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരമാകുമെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് ചെങ്ങളം ഇടവകയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പദയാത്രയായി എത്തിയിരിന്നു. ആയിരങ്ങളാണ് അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം തേടി ഓരോ ദിവസവും ഭരണങ്ങാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2018-07-23-04:55:35.jpg
Keywords: ഇടുക്കി
Content: 8258
Category: 18
Sub Category:
Heading: ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നവതിയാഘോഷം നടന്നു
Content: കോലഞ്ചേരി: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നവതിയാഘോഷം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടന്നു. പരിപാടി മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, എംഎല്‍എമാരായ വി.പി.സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, അനൂപ് ജേക്കബ്, ഡോ.ഡി. ബാബുപോള്‍, ടി.യു.കുരുവിള, ജോസഫ് വാഴയ്ക്കന്‍, സാജു പോള്‍, സഭാ സെക്രട്ടറി ജോര്‍ജ് മാത്യു, ട്രസ്റ്റി തന്പു തുകലന്‍ എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2018-07-23-05:05:06.jpg
Keywords: ഓര്‍ത്ത
Content: 8259
Category: 18
Sub Category:
Heading: അടിച്ചമര്‍ത്തലും പീഡനവും സഭയെ തകര്‍ക്കുകയല്ല, വളര്‍ത്തുന്നു: മാര്‍ ജേക്കബ് മുരിക്കന്‍
Content: ഭരണങ്ങാനം: മതപീഡനങ്ങളും അടിച്ചമര്‍ത്തലുകളും സഭയെ തകര്‍ക്കുകയല്ല, സഭയുടെ വളര്‍ച്ചയ്ക്കു കാരണമാകുകയാണെന്നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പാലാ രൂപതയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ എസ്എംവൈഎം നേതൃത്വം കൊടുത്ത അല്‍ഫോന്‍സാ തീര്‍ത്ഥാടനത്തിലും സന്യസ്ത യുവജനസംഗമത്തിലും അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനികതയുടെ കുത്തൊഴുക്കിലും ഭൗതികതയുടെ അതിപ്രസരത്തിലും ലോകം മുന്നോട്ടുപോകുമ്പോഴും സമര്‍പ്പണ സന്യാസ ജീവിതത്തിന് വളരെ പ്രസക്തിയുണ്ടെന്നും ബിഷപ്പ് പറഞ്ഞു. സന്യാസജീവിതം മരുഭൂമിയിലേക്കുള്ള യാത്രയാണെന്നും മരുഭൂമി ദൈവാനുഗ്രഹത്തിന്റെ ഇടമാണെന്നും അതിനാല്‍ മരുഭൂമിയിലെ മാലാഖമാരാകാന്‍ ഓരോ സമര്‍പ്പിതര്‍ക്കും കഴിയണമെന്നും മാര്‍ മുരിക്കന്‍ ഓര്‍മ്മിപ്പിച്ചു. നേരത്തെ പാലാ രൂപത എസ്എംവൈഎം നേതൃത്വം കൊടുത്ത അല്‍ഫോന്‍സാ തീര്‍ത്ഥാടനം അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച ക്ലാര മഠാങ്കണത്തില്‍ നിന്നുമാണ് ആരംഭിച്ചത്. ജപമാല പ്രദക്ഷിണത്തിലും സന്യസ്ത യുവജനസംഗമത്തിലും അഞ്ഞൂറിലധികം സന്ന്യാസിനികളും ആയിരത്തിലധികം യുവജനങ്ങളും പങ്കെടുത്തു. രൂപതയുടെ 170 ഇടവകകളില്‍നിന്നും പങ്കെടുത്ത സമര്‍പ്പിതരെ എസ്എംവൈഎം പാലാ രൂപതാസമിതി ആദരിക്കുന്ന ചടങ്ങും ഇന്നലെ നടന്നു. രൂപത ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കാപ്പിലിപറന്പില്‍ ആമുഖസന്ദേശം നല്‍കി. വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എസ്എംവൈഎം അസി. ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ഷൈനി ഡിഎസ്ടി, വൈസ് പ്രസിഡന്റ് ശീതള്‍ വെട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-07-23-06:38:40.jpg
Keywords: മുരിക്ക
Content: 8260
Category: 18
Sub Category:
Heading: കുട്ടനാടിന് സഹായഹസ്തവുമായി തലശ്ശേരി പാലക്കാട് രൂപതകള്‍
Content: തലശ്ശേരി/ പാലക്കാട്: പ്രളയ കെടുതി നേരിടുന്ന കുട്ടനാടിന് സഹായഹസ്തവുമായി തലശ്ശേരി പാലക്കാട് രൂപതകള്‍. തലശ്ശേരി അതിരൂപതയുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പത്ത് ടൺ അരിയും പയറുമായി ആദ്യത്തെ വാഹനം ഇന്നലെ കുട്ടനാട്ടിലേയ്ക്ക് യാത്രയായി. കേരള സന്ദര്‍ശനത്തിന് എത്തിയ ജർമ്മനിയിലെ കൊളോൺ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ റെയ്നര്‍ മരിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടും സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും വൈദികരും അല്‍മായരും സന്നിഹിതരായിരിന്നു. നേരത്തെ കുട്ടനാട്ടിന് സഹായഹസ്തവുമായി പാലക്കാട് രൂപതയുടെ സാമൂഹ്യ സേവന വിഭാഗവും രംഗത്തെത്തിയിരിന്നു. ഭക്ഷ്യയോഗ്യമായ ഒരു ലോഡ് ഏത്തപ്പഴമാണ് കുട്ടനാട്ടില്‍ അവര്‍ എത്തിച്ചു നല്‍കിയത്. വടക്കുഞ്ചേരിയിൽവച്ച് ലൂർദ്ദ് ഫൊറോന വികാരി ഫാ. സേവ്യർ മാറാമറ്റമാണ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തത്. ഫാ.ജക്കബ് മാവുങ്കൽ, പിഎസ്എസ്പി സംഘാടകർ എന്നിവര്‍ നേതൃത്വം നൽകി. ദുരിതകയത്തിലായിരിക്കുന്ന കുട്ടനാട്ടില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള വിവിധ രൂപതകള്‍ രാപ്പകലില്ലാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
Image: /content_image/India/India-2018-07-23-07:14:58.jpg
Keywords: തലശ്ശേ, സഭ
Content: 8261
Category: 1
Sub Category:
Heading: കാമറൂണില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
Content: യോണ്ടേ: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ബോമാക തിരുഹൃദയ ഇടവക വികാരിയായിരുന്ന ഫാ.അലക്സാണ്ടർ സോബ് നൗഗിയാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് ജൂലൈ 20 ന് വധിക്കപ്പെട്ടത്. ദക്ഷിണ പൂർവ്വ കാമറൂണിന്റെ തലസ്ഥാന നഗരിയായ യോണ്ടേയിലാണ് വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രൂപതയിൽ സജീവ പ്രവർത്തനം കാഴ്ചവെച്ചിരുന്ന വൈദികന്റെ നിര്യാണത്തിൽ അതീവ ദുഃഖിതരാണെന്ന് ബുവെ വികാരി ജനറാൾ ഫാ. അസേക്ക് ബർണാഡ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. കാമറൂണിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലെയും തെക്ക് പടിഞ്ഞാറൻ മേഖലയിലെയും സുരക്ഷ വീഴ്ചയാണ് വൈദികന്റെ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്തെ ജനങ്ങൾക്ക് സ്വതന്ത്ര ഭരണ പ്രദേശം നല്കണമെന്ന ആവശ്യം ഉന്നയിച്ച് സുരക്ഷ ഉദ്യോഗസ്ഥരും ആയുധധാരികളായ പ്രക്ഷോഭരും തമ്മിൽ പ്രദേശത്ത് സംഘര്‍ഷം രൂക്ഷമാണ്. അധികാരികൾക്കും പ്രക്ഷോഭകർക്കും ഇടയില്‍ കത്തോലിക്ക സഭയാണ് സന്ധി സംഭാഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനിടെയാണ് വൈദികന്‍ കൊല്ലപ്പെട്ടത്.
Image: /content_image/News/News-2018-07-23-07:49:10.jpg
Keywords: വൈദിക
Content: 8262
Category: 1
Sub Category:
Heading: ചൈനയില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് വേട്ട; ക്രൈസ്തവ ദേവാലയം തകർത്തു
Content: ബെയ്ജിംഗ്: ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നടപടി വീണ്ടും തുടരുന്നു. ജൂലൈ പതിനേഴിന് ഷാൻഡോങ്ങ് പ്രവിശ്യയിലെ ലിയങ്ങ് വാങ്ങ് കത്തോലിക്ക ദേവാലയമാണ് പോലീസും പണിക്കാരും അടങ്ങുന്ന എഴുപതോളം അംഗങ്ങളുടെ സംഘം തകർത്തത്. 2006-ൽ രജിസ്റ്റർ ചെയ്ത് ഭരണകൂടത്തിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ദേവാലയമാണ് അധികൃതർ പൊളിച്ചു നീക്കിയത്. ദേവാലയ ശുശ്രൂഷികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത അധികൃതർ നിമിഷങ്ങൾക്കകം ബുൾഡോസറിന്റേയും ആയുധങ്ങളുടേയും സഹായത്തോടെ ദേവാലയം നശിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ദേവാലയം പൊളിച്ചു മാറ്റിയതിന്റെ ദൃശ്യങ്ങൾ യു എസ് ആസ്ഥാനമായ അമേരിക്കന്‍ സംഘടന ഫേസ്ബുക്കിൽ പങ്കുവച്ചിരിന്നു. വ്യാവസായിക ആവശ്യങ്ങൾക്കും നഗരവത്കരണത്തിന്റെയും ഭാഗമായി ദേവാലയങ്ങൾ നീക്കം ചെയ്യുകയാണ് ചൈനീസ് ഭരണകൂടത്തിന്റെ പുതിയ നയം. കഴിഞ്ഞ ഡിസംബറിൽ ഷാങ്സി പ്രവിശ്യയിൽ അനുമതിയോടെ പ്രവർത്തിച്ചിരുന്ന ദേവാലയവും സമാന രീതിയിൽ പൊളിച്ചു മാറ്റിയിരുന്നു. ചൈനയില്‍ ക്രൈസ്തവ വളർച്ചയിൽ ഭീതി പൂണ്ട കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങളാണിതെന്ന് 'ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ' റീജിയണൽ മാനേജർ ജിന്ന ഗോ വിലയിരുത്തി. മുന്നറിയിപ്പുകൾ നല്‍കാതെ ദേവാലയം നീക്കം ചെയ്തത് പ്രതിഷേധത്തെ ഭയന്നാണെന്നും ഇത്തരം പ്രവർത്തികൾക്കൊന്നും ക്രൈസ്തവ വിശ്വാസ വളർച്ചയെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/News/News-2018-07-23-09:31:14.jpg
Keywords: ചൈന, ചൈനീ
Content: 8263
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര വിധി റദ്ദാക്കുന്നതിനായി അമേരിക്കയില്‍ നൊവേന യത്നം
Content: ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള പ്രമാദമായ ‘റോയ് v. വേഡ്’ കേസിന്‍മേലുള്ള സുപ്രീം കോടതി വിധിയുടെ മാറ്റത്തിനായി ദേശവ്യാപകമായി നൊവേനക്ക് ആഹ്വാനം ചെയ്തുകൊണ്ട് അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനും, ന്യൂയോര്‍ക്കിലെ കര്‍ദ്ദിനാളുമായ തിമോത്തി ഡോളന്‍ രംഗത്ത്. ഓഗസ്റ്റ് 3 മുതല്‍ സെപ്റ്റംബര്‍ 28 വരെയുള്ള 9 വെള്ളിയാഴ്ചകളിലും മനുഷ്യ ജീവന്റെ സംരക്ഷണമെന്ന നിയോഗത്തെ മുന്‍നിറുത്തി പ്രത്യേകമായി നൊവേന ചൊല്ലണമെന്നാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രാര്‍ത്ഥനാ ദിവസങ്ങളില്‍ ഉപവസിക്കുന്നതു നല്ലതായിരിക്കുമെന്നും കര്‍ദ്ദിനാളിന്റെ ആഹ്വാനത്തില്‍ പറയുന്നു. ജസ്റ്റിസ് അന്തോണി കെന്നഡി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‍ പ്രസിഡന്റ് ട്രംപ് വാഷിംഗ്‌ടണ്‍ സര്‍ക്ക്യൂട്ട് കോടതി ജഡ്ജി ബ്രെറ്റ് കാവനോയെ അടുത്ത സുപ്രീം കോടതി ജസ്റ്റിസായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന്‍ ഗര്‍ഭഛിദ്ര അനുകൂലികള്‍ ഭ്രൂണഹത്യക്കുള്ള നിയമസംരക്ഷണം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ ഡോളന്‍ പ്രാര്‍ത്ഥന വഴിയായി ജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രചാരണ പരിപാടിക്ക് ആഹ്വാനം ചെയ്തത്. ഓരോ മനുഷ്യ ജീവനും നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്ന ഒരു ദിവസത്തിലേക്ക് നമ്മുടെ രാഷ്ട്രത്തെ നയിക്കുവാന്‍ പുതിയ സുപ്രീം കോടതി ജസ്റ്റിസിന് സാധിക്കട്ടേയെന്നും, അതിനായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ജീവന് ഭീഷണിയായ നിലവിലെ സുപ്രീംകോടതി വിധിയെ നിലനിര്‍ത്തുവാന്‍ തല്‍പ്പര കക്ഷികള്‍ നടത്തുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ ബന്ധപ്പെട്ടവരെ അറിയിക്കും. പ്രോലൈഫ് നയമുള്ള ജഡ്ജി അടുത്ത സുപ്രീംകോടതി ജസ്റ്റിസാകുന്നതു തടയുവാന്‍ അബോര്‍ഷന്‍ അനുകൂലികള്‍ സെനറ്റില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തി വരുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഒന്‍പതു വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകളും, ആവശ്യമായ വിവരങ്ങളും, ഉപവാസത്തിനായുള്ള അഭ്യര്‍ത്ഥനയും ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതി ഇതുസംബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ നൊവേനയുടെ വിജയത്തിനായി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, ഒരു നന്മനിറഞ്ഞ മറിയവും, ഒരു ത്രിത്വ സ്തുതിയും നൊവേനക്ക് മുന്‍പായി ചൊല്ലണമെന്നും മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-07-23-10:15:12.jpg
Keywords: അബോര്‍ഷ, ഭ്രൂണ