Contents

Displaying 7971-7980 of 25183 results.
Content: 8284
Category: 1
Sub Category:
Heading: നിക്കരാഗ്വയിൽ രണ്ട് ദേവാലയങ്ങൾക്ക് നേരെ ആക്രമണം
Content: ജിനോറ്റേഗ, നിക്കരാഗ്വ: കലാപം രൂക്ഷമായ മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയിൽ രണ്ട് ദേവാലയങ്ങൾക്കു നേരെ ആക്രമണം. നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും സഭയും തമ്മിൽ അഭിപ്രായ അനൈക്യം നിലനിൽക്കുന്നതിനിടയിലാണ് ജിനോറ്റേഗ രൂപതയിലെ രണ്ട് ദേവാലയങ്ങൾക്ക് നേരെ ആക്രമണം നടന്നത്. ജൂലൈ ഇരുപത്തിരണ്ടിന് സാന്‍ റാഫേൽ ദൽ നോർത്തെയിലെ സെന്‍റ് മാർക്ക് ദേവാലയത്തിന്റെ ചാപ്പൽ ജനാലകൾ അജ്ഞാതരായ ആക്രമികൾ തകർക്കുകയും തിരുവോസ്തി മോഷ്ടിക്കുകയും ചെയ്തതായി ഇടവക വികാരി ഫാ.നോയി അർമാൻഡോ ഫ്ലോറസ് പറഞ്ഞു. പിറ്റേന്ന് സമീപത്തെ വയലിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ സക്രാരി കണ്ടെത്തിയിരിന്നു. നേരത്തെ ജൂലൈ 20-നു സമാന രീതിയിൽ ജിനോറ്റേഗ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചാപ്പലും അക്രമിക്കപ്പെട്ടു. ചിന്നി ചിതറിയ നിലയിലാണ് തിരുവോസ്തിയും മറ്റ് വസ്തുക്കളും കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ രാഷ്ട്രീയവും സാമൂഹികവുമായ അരക്ഷിതാവസ്ഥയിൽ എട്ട് കത്തോലിക്ക ദേവാലയങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. സാമൂഹിത സുരക്ഷിതത്വ നയങ്ങളിലും, പെന്‍ഷന്‍ പദ്ധതികളിലും നിക്കരാഗ്വെന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സഭാദ്ധ്യക്ഷന്മാരും രാഷ്ട്രീയ പ്രവർത്തകരും തമ്മിൽ സമാധാന ഉടമ്പടി ശ്രമങ്ങൾ നടന്നു വരികയാണ്.
Image: /content_image/News/News-2018-07-26-11:25:05.jpg
Keywords: നിക്കരാ
Content: 8285
Category: 18
Sub Category:
Heading: കുമ്പസാരത്തെ എതിര്‍ക്കുവാന്‍ വനിതാകമ്മീഷന് അവകാശം ഇല്ല: പ്രോലൈഫ് അപ്പോസ്തലേറ്റ്
Content: കൊച്ചി: ക്രൈസ്തവ വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും അരുതെന്നു പറയുവാൻ ദേശിയ വനിതാ കമ്മീഷന് അവകാശമില്ലായെന്നു സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ്. കേന്ദ്രസർക്കാരിന്റെ ഒരു കമ്മീഷൻ അധ്യക്ഷ സ്ഥാനം വഹിക്കുന്ന വ്യക്തി, ആ സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കി വേണം പ്രസ്താവനകൾ നല്‍കാന്‍. ലോകവ്യാപകമായി വിവിധ ക്രൈസ്തവ സഭകൾ നൂറ്റാണ്ടുകളായി പരിപാവനമായി ആചരിക്കുന്ന കുമ്പസാരം എന്ന കൂദാശയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ വനിതാ കമ്മീഷൻ അധ്യക്ഷ പരിശ്രമിക്കണം. ഒറ്റപ്പെട്ട അത്യപൂർവം സംഭവങ്ങളുടെ പേരിൽ ക്രൈസ്തവ വിശ്വാസത്തെയും സഭാസവിധാനങ്ങളെയും മോശമായി ചിത്രീകരിക്കുന്ന പ്രവണതയിൽ നിന്നും വ്യക്തികളും പ്രസ്ഥാനങ്ങളും പിന്തിരിയണം. കേന്ദ്രസർക്കാരിന്റെ നിലപാടാണോ വനിതാ കമ്മീഷൻ പറഞ്ഞതെന്ന് കത്തോലിക്ക സഭാംഗം കൂടിയായ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
Image: /content_image/News/News-2018-07-26-12:49:50.jpg
Keywords: കുമ്പസാര
Content: 8286
Category: 24
Sub Category:
Heading: മൗനവും നിസംഗതയും വെടിയാന്‍ ആരെങ്കിലുമൊക്കെ തയ്യാറായിരുന്നെങ്കില്‍; ഒരു വൈദികന്റെ കുമ്പസാര വിചാരങ്ങള്‍
Content: 20 വര്‍ഷത്തിലേറെയായി ഇടയില്‍ വലിയ കാലദൈര്‍ഘ്യമില്ലാതെ കുമ്പസാരിക്കുന്ന ഒരു യുവാവാണ് ഞാന്‍ (ഇപ്പോള്‍ വൈദികനാണ് - കുമ്പസാരിപ്പിക്കാറുമുണ്ട്). എന്‍റെ ജീവിതത്തില്‍ പലതവണ സ്വന്തം സുഹൃത്തുക്കളായ വൈദികരുടെ അടുക്കല്‍ ഞാന്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു കുമ്പസാരിച്ചിട്ടുണ്ട്. എന്നെ നല്ലതുപോലെ പരിചയമുള്ളവരും അടുത്തറിയാവുന്നതുമായ നിരവധി വൈദികരുടെ അടുക്കലും അവധിക്കാലങ്ങളില്‍ എന്‍റെ ഇടവകവൈദികന്‍റെ അടുത്തും കുമ്പസാരിച്ചിട്ടുണ്ട്. ളോഹയിട്ടുകൊണ്ടു തന്നെ എന്‍റെ ഇടവകപ്പള്ളിയില്‍ വികാരിയച്ചന്‍റെയടുത്ത് ഞാന്‍ കുമ്പസാരിച്ചതു മറ്റൊരാളെക്കൂടി കുന്പസാരിക്കാന്‍ പ്രേരിപ്പിച്ചത് എന്‍റെ ജീവിതാനുഭവമാണ് ( പെസഹാക്കാലത്തു മാത്രം കുമ്പസാരിച്ചിരുന്ന ആ ചേട്ടന്‍ പിന്നീട് എന്നോട് പറഞ്ഞതാണിത്). അവരോടൊക്കെ ഞാന്‍ ഏറ്റുപറഞ്ഞത് എന്‍റെ ജീവിതത്തിലെ വിജയങ്ങളെയും നേട്ടങ്ങളെയും കുറിച്ചല്ല. വെട്ടിപ്പിടിച്ചതിന്‍റെ നാള്‍വഴി വിവരിക്കാന്‍ പോകുന്ന ഗര്‍വ്വോടെയല്ല അവിടെയൊന്നും മുട്ടുകുത്തിയതും. ആത്മീയവും ധാര്‍മ്മികവുമായ ഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പരാജയപ്പെട്ടതിന്‍റെയും പതറിപ്പോയതിന്‍റെയും ഉള്‍വേവോടുകൂടിയായിരുന്നു. സുഹൃത്തുക്കളും സഹപാഠികളും ഗുരുഭൂതരും ആത്മീയപിതാക്കന്മാരുമൊക്കെയായിരുന്ന ആ പുരോഹിതരാരും ഒരിക്കലും എന്‍റെ കുമ്പസാരത്തെ ഓര്‍മ്മിപ്പിക്കുംവിധം എന്നോട് പെരുമാറിയിട്ടില്ല. ഓരോ കുമ്പസാരത്തിനും ശേഷം അതേ വൈദികരോട് കളിതമാശ പറഞ്ഞ് കൂട്ടുകൂടി മുന്പോട്ടു പോകുന്പോഴും, ഇവരെന്‍റെ ജീവിതപരാജയങ്ങള്‍ അറിഞ്ഞവരും കേട്ടവരുമാണല്ലോയെന്ന ചിന്ത തമാശക്കുപോലും എന്നെ അലട്ടിയിട്ടുമില്ല. ആരുടെയും നോക്കിലും വാക്കിലും എന്‍റെ ഏറ്റുപറച്ചിലുകളുടെ ആവര്‍ത്തനങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്നും അതേ ആത്മവിശ്വാസത്തോടെ തന്നെ പരിചയക്കാരനായ ഒരു വൈദികന്‍റെ പക്കല്‍ കുന്പസാരിച്ചിട്ടാണ് ഞാനീ കുറിപ്പെഴുതുന്നത്. പരിശുദ്ധ സഭയുടെ അതിവിശുദ്ധമായ ഈ കൂദാശ പന്നികള്‍ക്കു മുന്പില്‍ വിതറിയ മുത്തിനുസമാനം ചവിട്ടിമെതിക്കപ്പെടുന്നതു കാണുന്പോഴും ഹൃദയഭാരങ്ങളിറക്കിവച്ച ആ കുമ്പസാരക്കൂട് തന്ന സമാശ്വാസം ഇപ്പോള്‍ എന്നെ ശാന്തനാക്കുന്നുണ്ട്. കുന്പസാരം നിരോധിക്കണമെന്നു പറഞ്ഞ ദേശീയ വനിതാകമ്മീഷന്‍റെ അദ്ധ്യക്ഷക്ക് കുന്പസാരം എന്താണെന്ന് അറിവുണ്ടായിരിക്കുകയില്ല. അവരോട് ക്ഷമിക്കാം. പക്ഷേ, ക്രൈസ്തവമായ പ്രതികരണങ്ങള്‍ ഉണ്ടാകണം. അത് കുന്പസാരം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുമെന്ന് പേടിച്ചിട്ടല്ല, മറിച്ച് ഭരണഘടന തരുന്ന മതസ്വാതന്ത്ര്യം ആരുടെയും അഭിപ്രായപ്രകടനങ്ങള്‍ കൊണ്ടുപോലും ഹനിക്കപ്പെടാതിരിക്കാന്‍ വേണ്ടി. മുന്പൊരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുകയാണ്, കുമ്പസാരം വിശ്വാസിയുടെ സ്വകാര്യ അഹങ്കാരമാണ്. അനുഭവിക്കുന്നവന് മാത്രം ആസ്വാദ്യമായിത്തീരുന്ന സ്വര്‍ഗ്ഗീയവിരുന്നാണത്. അനേകകാലത്തേക്ക് വേണ്ട ഊര്‍ജ്ജത്തെ സ്വരുക്കൂട്ടാന്‍ സ്വര്‍ഗ്ഗമനുവദിക്കുന്ന ഇറ്റുനിമിഷങ്ങളാണവ. ക്ഷണിക്കപ്പെട്ടിട്ടും വിരുന്നിനു വരാത്തവരും അയോഗ്യതകൊണ്ട് പുറത്താക്കപ്പെട്ടവരും ഉഴവുചാലിനു മദ്ധ്യേ കലപ്പയുപേക്ഷിച്ചവരും സഭയുടെ വക്താക്കളും വിശ്വാസത്തിന്‍റെ വ്യാഖ്യാതാക്കളുമാകുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസം തെറ്റിദ്ധരിക്കപ്പെടുന്നതില്‍ ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും വിശ്വാസം ജീവിക്കുന്നവര്‍ നിശബ്ദരാവുകയും വിശ്വാസത്തെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുമ്പോള്‍ പൊതുസമൂഹത്തിനുമുന്പില്‍ അസത്യങ്ങളും അയഥാര്‍ത്ഥ്യങ്ങളും സത്യവും യാഥാര്‍ത്ഥ്യവുമായി ആവിഷ്കരിക്കപ്പെടും, സ്ഥാപിക്കപ്പെടും. വിശ്വാസജീവിതത്തിന്‍റെ ഈ വെല്ലുവിളി തിരിച്ചറിഞ്ഞുകൊണ്ട് മൗനവും നിസംഗതയും വെടിയാന്‍ ആരെങ്കിലുമൊക്കെ തയ്യാറായിരുന്നെങ്കില്‍, എന്ന് കൊതിച്ചുപോകുന്നു.
Image: /content_image/SocialMedia/SocialMedia-2018-07-27-06:15:17.jpg
Keywords: കുമ്പസാര
Content: 8287
Category: 18
Sub Category:
Heading: വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തെ അപലപിച്ച് കെസിബിസി
Content: കൊച്ചി: ഒറ്റപ്പെട്ട ആരോപണത്തിന്റെ പേരില്‍ കുമ്പസാരത്തിന്റെ ദൈവശാസ്ത്രപരവും ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങള്‍ പരിഗണിക്കാതെയും ബന്ധപ്പെട്ട ആരുമായും ആലോചിക്കാതെയും ക്രൈസ്തവസഭകളെ കേള്‍ക്കാതെയും വനിതാ കമ്മീഷന്റെ അധികാരപരിധിയില്‍ വരാത്ത ഒരു വിഷയത്തെക്കുറിച്ചു കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഭിപ്രായം പറഞ്ഞതും ഏകപക്ഷീയമായ റിപ്പോര്‍ട്ടു നല്കിയതും നിരുത്തരവാദപരവും ദുരുദ്ദേശ്യപരവുമാണെന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി). കുമ്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച ശിപാര്‍ശ ഞെട്ടിപ്പിക്കുന്നതാണെന്നും കെ‌സി‌ബി‌സി പത്രകുറിപ്പില്‍ രേഖപ്പെടുത്തി. പോലീസിന്റെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡല്‍ഹിയില്‍നിന്നു വന്ന് ആരോടൊക്കെയോ അന്വേഷിച്ചെന്നുവരുത്തി ക്രൈസ്തവ വിശ്വാസത്തെയും വിശ്വാസികളെയും അവഹേളിക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടു നല്കിയത് അധികാര ദുര്‍വിനിയോഗമാണ്. റിപ്പോര്‍ട്ടു നല്കിയ വ്യക്തിയുടെ ഗൂഢമായ രാഷ്ട്രീയലക്ഷ്യവും വര്‍ഗീയ മനോഭാവവും വെളിപ്പെടുത്തുന്നതുമാണിത്. കുമ്പസാരം ക്രൈസ്തവ വിശ്വാസമനുസരിച്ച് ഒരു കൂദാശയാണ്. ആത്മീയവളര്‍ച്ചയ്ക്കും നിത്യരക്ഷയ്ക്കുമുള്ള മാര്‍ഗമാണ്. നൂറ്റാണ്ടുകളായി ക്രൈസ്തവസഭകളില്‍ കുമ്പസാരം നിലവിലുണ്ട്. ആയിരക്കണക്കിനു വൈദികരുടെയടുത്തു സ്ത്രീകളും പുരുഷന്മാരുമായ ലക്ഷക്കണക്കിനു വിശ്വാസികള്‍ കുമ്പസാരിച്ചിട്ടുണ്ട്. കുമ്പസാരരഹസ്യം സൂക്ഷിക്കാന്‍ വേണ്ടി ജീവന്‍പോലും ബലികൊടുത്തിട്ടുള്ള ചരിത്രമുണ്ട്. കുമ്പസാരം എന്താണെന്നും എന്തിനാണെന്നും അറിയാത്ത ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സമര്‍പ്പിച്ച ശിപാര്‍ശ, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. മതസ്പര്‍ധ വളര്‍ത്തി സമൂഹത്തില്‍ സംഘര്‍ഷവും കലാപവും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഗൂഢമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ഈ നിര്‍ദ്ദേശമെന്നും കെസിബിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Image: /content_image/India/India-2018-07-27-07:10:10.jpg
Keywords: കെ‌സി‌ബി‌സി
Content: 8288
Category: 18
Sub Category:
Heading: ആര്‍ക്കും എന്തും പറയാവുന്ന പ്രസ്ഥാനമല്ല ക്രൈസ്തവസഭ: മാര്‍ ജോസഫ് പാംപ്ലാനി
Content: ചെമ്പേരി: ആര്‍ക്കും എന്തും പറയാവുന്ന ഒരു പ്രസ്ഥാനമല്ല ക്രൈസ്തവ സഭയെന്നും വിശുദ്ധ കുമ്പസാരത്തെ അവഹേളിച്ച് ക്രൈസ്തവരുടെ വിശ്വാസത്തെ മുറിപ്പെടുത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ മാന്യതയുടെ സര്‍വപരിധിയും ലംഘിക്കുകയാണെന്നും തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവനയില്‍ തലശേരി അതിരൂപതയുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെമ്പേരിയില്‍ നടന്ന യൂത്ത് അസംബ്ലിയില്‍ കെസിവൈഎം പ്രവര്‍ത്തകര്‍ തിരിതെളിച്ച് പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ സഭകള്‍ക്കെതിരേയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാന്‍ യുവജനങ്ങള്‍ കാവല്‍ നില്‍ക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. ഫൊറോന വികാരിമാരായ റവ. ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്ട്, ഫാ.ജോസ് മാണിക്കത്താഴെ, ഫാ. സെബാസ്റ്റ്യന്‍ പാലാക്കുഴി, കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ.സോണി വടശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2018-07-27-07:46:02.jpg
Keywords: പാംപ്ലാ
Content: 8289
Category: 1
Sub Category:
Heading: അറബ് ക്രിസ്‌ത്യാനികൾ ഇല്ലാതാകുന്നത് വ്യാപകമായ പരിണിത ഫലം ഉളവാക്കും: മാരോണൈറ്റ് സഭാതലവൻ
Content: ലെബനന്‍: പശ്ചിമേഷ്യയിൽ അറബ് ക്രിസ്‌ത്യാനികൾ ഇല്ലാതാകുന്നതു വ്യാപകമായ പരിണിത ഫലം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ ബെച്ചാര ബൗട്രോസ് അൽ റാഹി. ജോർദാൻ ടെെംസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും ക്രിസ്‌ത്യാനികൾ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നത് യുദ്ധങ്ങൾ മൂലമാണെന്നും ആഭ്യന്തര യുദ്ധങ്ങളും, തീവ്രവാദ വിരുദ്ധ പോരാട്ടവും മൂലം തകർന്ന പശ്ചിമേഷ്യയുടെ പുനര്‍നിര്‍മാണത്തിനായി ലോക രാജ്യങ്ങള്‍ ഒരുമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഭിമുഖത്തില്‍ ക്രിസ്‌ത്യാനികൾ തങ്ങളുടെ മാതൃ രാജ്യത്ത് ആയിരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പാത്രിയര്‍ക്കീസ്‌ റാഹി ഒാർമപ്പെടുത്തി. മാതൃ രാജ്യത്തേയ്ക്ക് തിരികെ വരാനുളള ഉദേശമില്ലാതെ പലായനം ചെയ്ത അറബ് ക്രിസ്‌ത്യാനികൾ രണ്ടു യുദ്ധങ്ങൾ നേരിടുന്നുണ്ട്. അവരെ അവിടെ നിന്നും പലായനം ചെയ്യാൻ പ്രേരിപ്പിച്ച യുദ്ധമാണ് ഒന്നാമത്തേത്. രണ്ടാമത്തെത് അവരുടെ സംസ്‌കാരവും, വ്യക്തിത്വവും നഷ്ട്ടപ്പെട്ടതാണ്. അഭയാര്‍ത്ഥികൾക്ക് വാതിൽ തുറന്നിട്ട രാജ്യങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്തതെന്നും റാഹി പറഞ്ഞു. ജോർദാൻ പ്രധാനമന്ത്രി ഒമർ റവാസിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് നാലു ദിവസത്തെ ജോർദാൻ സന്ദര്‍ശനത്തിന് എത്തിയതായിരിന്നു പാത്രിയാര്‍ക്കീസ്‌ റാഹി.
Image: /content_image/News/News-2018-07-27-08:53:51.jpg
Keywords: മാരോണൈ
Content: 8290
Category: 1
Sub Category:
Heading: കുമ്പസാരം നിരോധിക്കണമെന്ന പരാമര്‍ശം: പ്രതിഷേധം വ്യാപകമാകുന്നു
Content: കൊച്ചി/ തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന വനിതാകമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മയുടെ പരാമർശത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. സഭാനേതൃത്വവും ക്രൈസ്തവ സംഘടനകളും കൂട്ടായ്മകളും പ്രസ്താവനയില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രേഖ ശര്‍മ്മയുടെ വാക്കുകള്‍ അവരുടെ സ്ഥാനത്തിന് യോജിക്കാത്തതാണെന്ന്‍ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാന സമിതി വ്യക്തമാക്കി. കുമ്പസാരം സംബന്ധിച്ച കാര്യങ്ങൾ കുമ്പസാരിക്കാൻ പോകുന്നവർ തീരുമാനിക്കുമെന്നും വനിതാകമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന മതേതര അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും കെഎൽസിഎ പറഞ്ഞു. വിവാദ പരാമർശം നടത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്നും കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കുമ്പസാരം നിര്‍ത്തലാക്കണമെന്ന നിര്‍ദ്ദേശം തികച്ചും പ്രതിഷേധകരമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളെപ്രതി മതവിശ്വാസത്തെ ചോദ്യം ചെയ്യുന്നത് അഭിലഷണീയമല്ലെന്നും സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് പ്രതികരിച്ചു. ക്രൈസ്തവവിശ്വാസത്തെ അപമാനിച്ച വനിതാകമ്മീഷന്‍ അധ്യക്ഷ രാജിവെക്കണമെന്നാണ് കേരള കത്തോലിക്ക യുവജനപ്രസ്ഥാനം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടത്. പരാമര്‍ശത്തെ അപലപിച്ചു കെ‌സി‌ബി‌സി നേതൃത്വവും വിവിധ രൂപതകളും ഇതിനോടകം പ്രസ്താവന ഇറക്കിയിരിന്നു. സോഷ്യല്‍ മീഡിയായിലും വിശ്വാസികള്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. കുമ്പസാരത്തെ ഇല്ലാതാക്കുവാന്‍ കഴിയുകയില്ലായെന്നും വനിതാകമ്മീഷൻ അധ്യക്ഷയുടെ വാക്കുകള്‍ വിശ്വാസികളുടെ അടുത്ത് വിലപോകില്ലായെന്നുമാണ് വിശ്വാസികള്‍ സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തുന്നത്. അതേസമയം നിര്‍ദ്ദേശത്തിന് എതിരെ വരും ദിവസങ്ങളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-07-27-10:34:01.jpg
Keywords: കുമ്പസാര
Content: 8291
Category: 1
Sub Category:
Heading: ഇറാഖില്‍ വംശഹത്യ നേരിടുന്ന ക്രൈസ്തവർക്ക് സഹായ പദ്ധതിയുമായി അമേരിക്ക
Content: വാഷിംഗ്ടൺ: ഇറാഖില്‍ വംശഹത്യ നേരിടുന്ന ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് സഹായം ലഭ്യമാക്കുവാന്‍ പദ്ധതിയുമായി അമേരിക്ക. ആഗോള തലത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനായി അമേരിക്കന്‍ സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച ത്രിദിന ഉന്നത തല യോഗത്തില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് ഇക്കാര്യം വിവരിച്ചത്. അഭയാർത്ഥികൾക്ക് സ്വദേശത്ത് മടങ്ങിയെത്താനും സമാധാനപരമായ ജീവിതം നയിക്കാനും വഴിയൊരുക്കുന്ന പദ്ധതിയാണ് അമേരിക്ക വിഭാവനം ചെയ്തിരിക്കുന്നത്. ഇറാഖിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നും ഭാവിയില്‍ മതപരമായ വിവേചനം തടയുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി പെൻസ് കൂട്ടിച്ചേർത്തു. 2014 മുതൽ ഇറാഖിലെ ഐഎസ് തീവ്രവാദികൾ ആക്രമണത്തിൽ ഭവനരഹിരും അഭയാർത്ഥികളുമായ ക്രൈസ്തവ യസീദി സമൂഹങ്ങളുടെ പുനരധിവാസത്തിന് മുൻതൂക്കം നല്‍കും. തീവ്രവാദികളിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ മാനസികമായും ശാരീരികമായും അനുഭവിച്ച പീഡനങ്ങൾ ഏറെയാണ്. ടർക്കിയിൽ തടവിൽ കഴിയുന്ന അമേരിക്കൻ സുവിശേഷകൻ പാസ്റ്റർ ആൻഡ്രൂ ബ്രുൺസണിനെ മോചിപ്പിക്കാത്ത പക്ഷം ശക്തമായ തിരിച്ചടി നേരിടുമെന്നും പെൻസ് മുന്നറിയിപ്പ് നല്കി. വീട്ടുതടങ്കലിൽ കഴിയുന്ന പാസ്റ്റർ ബ്രുൺസിനു വേണ്ടി പ്രാർത്ഥിക്കുവാനും അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിനായി പ്രത്യേക വിദേശനയം തയ്യാറാക്കുന്നതായും ഇറാഖിനെ കൂടാതെ ഇറാൻ, റഷ്യ, ചൈന, ഉത്തര കൊറിയ എന്നിവിടങ്ങളിലെയും മതമർദ്ധനതോത് വർദ്ധിക്കുന്നതായും അദ്ദേഹം വിലയിരുത്തി. മധ്യഅമേരിക്കൻ രാഷ്ട്രമായ നിക്കരാഗ്വയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദേവാലയത്തിനും പുരോഹിതർക്കും നേരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പോലീസിന്റെ അക്രമം ഖേദകരമാണ്. നിക്കരാഗ്വയിലെ ഭരണാധികാരികൾക്കും രാജ്യത്തെ ക്രൈസ്തവ ജനതയ്ക്കും പ്രത്യേകം പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകജനതയുടെ എൺപത്തിമൂന്ന് ശതമാനവും താമസിക്കുന്ന രാജ്യങ്ങളിൽ മതസ്വാതന്ത്ര്യത്തിന് ഭീഷണി നിലനിൽക്കുന്നു. സൃഷ്ടാവായ ദൈവമാണ് യഥാർത്ഥ സ്വാതന്ത്ര്യം നല്കുന്നത്. അത് എല്ലാ മനുഷ്യർക്കും പ്രാപ്തവുമാണ്. ദേശ നിവാസികള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുവിൻ എന്ന ലേവ്യരുടെ പുസ്തകത്തിലെ വചനം ഉദ്ധരിച്ചു കൊണ്ടാണ് പെൻസിന്റെ പ്രസംഗം സമാപിച്ചത്.
Image: /content_image/News/News-2018-07-27-11:38:17.jpg
Keywords: ഇറാഖ, അമേരി
Content: 8292
Category: 7
Sub Category:
Heading: കുമ്പസാര രഹസ്യത്തിനായി ജീവത്യാഗം ചെയ്ത വൈദികര്‍
Content: പരിശുദ്ധ കുമ്പസാരമെന്ന കൂദാശയെ അവഹേളിക്കുന്ന പ്രസ്താവനകളും ചര്‍ച്ചകളും വ്യാപകമാകുകയാണ്. എന്നാല്‍ കത്തോലിക്ക സഭയുടെ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യത്തില്‍ കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച അനേകം വിശുദ്ധ വൈദികര്‍ നമ്മുടെ തിരുസഭയിലുണ്ട്. അവരില്‍ ഏതാനും വിശുദ്ധരുടെ ജീവത്യാഗവും അനുരഞ്ജന കൂദാശയുടെ പ്രാധാന്യവുമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.
Image:
Keywords: കുമ്പസാര
Content: 8293
Category: 18
Sub Category:
Heading: വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവനയെ തള്ളി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
Content: ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ രേഖ ശര്‍മയുടെ പ്രസ്താവനയെ എതിര്‍ത്തു കേന്ദ്രസര്‍ക്കാരും ദേശീയ ന്യൂനപക്ഷ കമ്മീഷനും. വനിതാ കമ്മീഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ നിലപാടല്ലെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു. രേഖ ശര്‍മയുടെ നിര്‍ദേശം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനും സംസ്ഥാന ബിജെപി നേതാവുമായ ജോര്‍ജ് കുര്യനും വ്യക്തമാക്കിയിട്ടുണ്ട്. കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ ക്രൈസ്തവരുടെ മൗലിക വിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ക്കും എതിരാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞ നിലപാടുമായി കേന്ദ്ര സര്‍ക്കാരിന് ഒരു ബന്ധവുമില്ലായെന്നും കുമ്പസാരം നിരോധിക്കണമെന്നത് രേഖ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വനിത കമ്മീഷന്റെ ശുപാര്‍ശ തള്ളണം എന്നാവശ്യപ്പെട്ട് ജോര്‍ജ് കുര്യനും അല്‍ഫോന്‍സ് കണ്ണന്താനവും പ്രധാനമന്ത്രിക്കു കത്തെഴുതി.
Image: /content_image/India/India-2018-07-28-05:01:48.jpg
Keywords: കുമ്പസാര