Contents
Displaying 7991-8000 of 25183 results.
Content:
8304
Category: 18
Sub Category:
Heading: വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ല: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
Content: തിരുവനന്തപുരം: ക്രൈസ്തവ ദേവാലയങ്ങളിലെ കുമ്പസാരം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ. ഒറ്റപ്പെട്ട ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നതും പവിത്രമായി കരുതുന്നതുമായ കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ലാഘവത്തോടെ ആവശ്യപ്പെട്ടതിന്റെ യുക്തി മനസിലാക്കാന്‍ കഴിയുന്നില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ അടിസ്ഥാനത്തിലാണു മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് നല്‍കിയതെന്ന് മനസിലാക്കുന്നു. എന്നാല്‍, വൈദികര്‍ക്ക് എതിരേയുള്ളത് ലൈംഗിക പീഡന ആരോപണം മാത്രമാണ്. ആരോപണത്തില്‍ ബന്ധപ്പെട്ട കോടതിയുടെ തീരുമാനം വരാനിരിക്കുന്നതേയുളളൂ. മതവിശ്വാസത്തിന്റെ ഭാഗമായി ആചരിച്ചു പോരുന്ന കുന്പസാരത്തെപ്പറ്റി സഭയോടോ മറ്റ് മതസംഘടനകളോടോ ഒരു അന്വേഷണം പോലും നടത്താതെ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മതവിശ്വാസികള്‍ക്ക് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ വ്യക്തമാക്കി.
Image: /content_image/India/India-2018-07-29-05:48:34.jpg
Keywords: ന്യൂനപക്ഷ

8305
Category: 18
Sub Category:
Heading: സഹന റാണിയുടെ മാധ്യസ്ഥം തേടി ഭരണങ്ങാനത്ത് എത്തിയത് പതിനായിരങ്ങള്‍
Content: ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മരണ തിരുനാള്‍ ദിനമായ ഇന്നലെ ഭരണങ്ങാനത്ത് എത്തിയത് പതിനായിരങ്ങള്‍. ഇന്നലെ രാവിലെ തുടങ്ങിയ തീര്‍ത്ഥാടക പ്രവാഹം രാത്രി വൈകിയും തുടര്‍ന്നു. ഇന്നലെ രാവിലെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്‍കി. അല്‍ഫോന്‍സാമ്മ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണമെന്നും നമ്മുടെ വീടിന്റെ ഒരു വാതില്‍ ഭരണങ്ങാനത്തേയ്ക്ക് തുറന്നിടണമെന്നും അദ്ദേഹം തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, വികാരി ജനറാള്‍മാരായ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ. ജോസഫ് മലേപ്പറന്പില്‍, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, ഫാ.ജോസഫ് കൊല്ലംപറന്പില്‍,കുടമാളൂര്‍ ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ ഫാ.ജോസഫ് തോലാനിക്കല്‍, ഫാ.ജോസഫ് വാട്ടപ്പള്ളില്‍, ഫാ. ആന്റണി പെരുമാനൂര്‍ എന്നിവരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഉച്ചയ്ക്ക് വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചു ചാപ്പലില്‍നിന്നു ഫൊറോന പള്ളി അങ്കണത്തിലേക്കു നടത്തിയ ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണത്തിലും ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. ഇക്കഴിഞ്ഞ പത്തൊന്‍പതിനാണ് തിരുനാള്‍ കൊടിയേറിയത്.
Image: /content_image/India/India-2018-07-29-06:02:22.jpg
Keywords: അല്‍ഫോ

8306
Category: 1
Sub Category:
Heading: ഫാ. തോമസ് പെരുനിലം ന്യൂ ജേഴ്‌സിയിൽ നിര്യാതനായി
Content: ന്യൂ ജേഴ്‌സി: ഫാ. തോമസ് പെരുനിലം (80 ) ന്യൂ ജേഴ്‌സിയിൽ നിര്യാതനായി. 2018 ജൂലൈ 26 ന് പെർത്ത് അംബോയിയിലെ രാരിറ്റൻ ബേ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ അരുവിത്തുറയിൽ ജനിച്ച അദ്ദേഹം പൂനയിലെ പേപ്പൽ സെമിനാരിയിലും, കേരളത്തിലെ ആലുവയിലെ സെൻറ് ജോസഫ് സെമിനാരിയിലും വൈദികപഠനം നടത്തി. ന്യൂ ജേഴ്സിയിലെ റട്ഗേർസ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം പൂർത്തിയാക്കി. 1964 മാർച്ച് 11 ന് സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്നും പൌരോഹിത്യം സ്വീകരിച്ചു. സെൻറ് മേരീസ് പള്ളി തീക്കോയി, ളാലം സെൻറ് മേരീസ് പള്ളി പാലാ എന്നുവിടങ്ങളിൽ സേവനം അനുഷ്ടിച്ചു. 1973 ൽ അദ്ദേഹം അമേരിക്കയിൽ എത്തി ന്യൂ ജേഴ്‌സിലിൽ മെറ്റച്ചൻ രൂപതയുടെ കീഴിലുള്ള സൗത്ത് റിവർ, കോർപ്പസ് ക്രിസ്റ്റി , ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, സോമർവിൽ, സെൻറ് ഗ്രിഗോറി ദ ഗ്രേറ്റ് ഹാമിൽട്ടൺ എന്നി ഇടവകകളിൽ വികാരിയായി പ്രവർത്തിച്ചു. 1985 ൽ മിൽടൗണിലെ ഔവർ ലേഡി ഓഫ് ലൂർദ് പാരിഷ് പാസ്റ്ററായി സേവനം ചെയ്ത അദ്ദേഹം 2006 -ൽ റിട്ടയർമെൻറ് വരെ അവിടെ സേവനം ചെയ്തു. പാസ്റ്ററായതിനു പുറമേ, രൂപതയുടെ ഭദ്രാസന കൗൺസിൽ, സെമിനാരി ബോർഡ് ഓഫ് എഡ്യൂക്കേഷൻ, മെറ്റൂച്ചൻ രൂപതയുടെ ആദ്യ സഭാ സിനഡ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ന് കാണുന്ന സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ഫാ. തോമസ് പെരുനിലത്തിന്റെ സ്തുത്യര്‍ഹമായ സേവനവും, നേതൃത്വപാടവവും ഇടവകാംഗങ്ങൾ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ഉദ്യാനപരിപാലനം, യാത്ര, ബാസ്ക്കറ്റ് ബോൾ എന്നിവയിൽ തല്പരനായിരുന്ന ഫാ.തോമസ് പെരുനിലം മറ്റുള്ളവരോടുള്ള കരുതൽ, കാരുണ്യം, സ്നേഹം എന്നിവ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അച്ചന്റെ നെഫ്യു ഫാ.ഡൊമിനിക് പെരുനിലം ഓസ്റ്റിനിലെ സെൻറ് അൽഫോൻസ് സിറോമലബാർ കാത്തോലിക് വകാരിയാണ്. കുടുംബാംഗങ്ങളായ റാൽഫ് ആൻഡ് മരിയാൻ ടെല്ലോൺ (സോമർവിൽ),കോർട്നി ആൻഡ് ജസ്റ്റിൻ, കിമ്പർലി, ലീ മാത്യു (മമ്മത് ജംഗ്ഷൻ, ന്യൂ ജേഴ്‌സി), മറ്റുള്ളർ ഇന്ത്യയിലുമായി താമസിക്കുന്നു. പൊതുദർശനം ജൂലൈ 30നു (തിങ്കൾ) വൈകുന്നേരം 4.00 മുതൽ രാത്രി 7.00 മണി വരെ സോമെർസെറ്റിലുള്ള സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ പള്ളിയിൽ വച്ച് നടക്കും. തുടർന്ന് ചിക്കാഗോ സെൻറ് തോമസ് സിറോ മലബാർ രൂപത ബിഷപ്പ് മാർ. ജോക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയും പ്രത്യക പ്രാർത്ഥനകളും നടക്കും. ഫാ. ഡൊമിനിക് പെരുനിലം സഹകാർമ്മികനായിരിക്കും. ജൂലായ് 31 ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 10:45 വരെ ഹിൽസ്‌ബോറോയിലെ സെൻറ് ജോസഫ് ഇടവക ദേവാലയത്തിൽ പൊതു സന്ദർശനവും തുടർന്ന് മെട്ടച്ചൻ രൂപതയുടെ ബിഷപ്പ് മാർ.ജെയിംസ് ചെക്കിയോയുടെ കാർമ്മികത്വത്തിൽ ദിവ്യബലിയും മൃതസംസ്കാര ശുശ്രൂഷകളും നടക്കും. തുടർന്ന് മൃതസംസ്കാരം പിസ്‌കേറ്റവേ റെസ്സറക്ഷൻ സെമിത്തേരിയിൽ വച്ച് നടക്കും.
Image: /content_image/News/News-2018-07-29-10:14:13.jpg
Keywords: നിര്യാത

8307
Category: 1
Sub Category:
Heading: 16 ലക്ഷത്തോളം രൂപയുടെ ഭക്ഷണ സാധനങ്ങളും മരുന്നുകളുമായി സിഎംസി സന്യാസിനികള്‍ കുട്ടനാട്ടില്‍
Content: പ്രളയത്തിന്റെ കെടുതികള്‍ മൂലം ദുരിതത്തിലായ കുട്ടനാടിന്റെ കണ്ണീരൊപ്പാന്‍ ഭക്ഷണവും ചികിത്സയുമായി സിഎംസി ആലുവ മൗണ്ട് കാര്‍മല്‍ ജനറലേറ്റിലെ 13 പ്രോവിന്‍സില്‍ നിന്നുള്ള 150 സന്യാസിനികള്‍. 16 ലക്ഷത്തോളം രൂപയുടെ ഭക്ഷണ സാധനങ്ങളും മരുന്നുകളുമാണ് സന്യാസിനികള്‍ ഇന്ന് വിതരണം ചെയ്യുന്നത്. സിസ്റ്റര്‍മാരായ 14 ഡോക്ടര്‍മാര്‍, 25 നഴ്‌സുമാര്‍, 12 ഫാര്‍മസിസ്റ്റുമാര്‍ എന്നിവര്‍ തകഴി, കൈനകരി അറുനൂറ്റിന്‍പാടം, വേഴപ്ര പ്രദേശങ്ങളില്‍ നടത്തുന്ന മെഡിക്കല്‍ പരിശോധനക്ക് നേതൃത്വം നല്‍കും. പനി പ്രതിരോധത്തിനായി ക്യാന്പില്‍ ഹോമിയോ മരുന്നുവിതരണവുമുണ്ടാകും. ബ്രഡ്, റെസ്‌ക്, ബിസ്‌ക്റ്റ്, അവല്‍, പഞ്ചസാര, കാപ്പിപ്പൊടി, ജാം തുടങ്ങിയവ പ്രത്യേകം തയാറാക്കിയ തുണിസഞ്ചികളില്‍ ദുരിതബാധിതരായ ആളുകള്‍ക്ക് കന്യാസ്ത്രീകള്‍ വിതരണം ചെയ്യും. മദര്‍ ജനറാള്‍ സിസ്റ്റര്‍ സിബി സിഎംസിയുടെ നേതൃത്വത്തില്‍ ജനറലേറ്റിലെ കൗണ്സിലര്‍മാര്‍, തൃശൂര്‍, ഇരിഞ്ഞാലക്കുട, ചങ്ങനാശേരി, അങ്കമാലി, കോതമംഗലം, എറണാകുളം, പാലാ, ഭോപ്പാല്‍, കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലക്കാട് തുടങ്ങിയ പ്രോവിന്‍സിലെ പ്രൊവിഷ്യാള്‍മാര്‍, പ്രൊവിന്‍ഷ്യല്‍ കൗണ്സിലര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും.
Image: /content_image/News/News-2018-07-29-11:17:21.jpg
Keywords: കുട്ടനാട

8308
Category: 24
Sub Category:
Heading: എന്റെ കുമ്പസാരം എന്റെ ലൈംഗീകജീവിത വർണ്ണനകളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?
Content: ഞാന്‍ മുപ്പതു വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. 1997 മെയ് മാസത്തിലാണ് ഞാന്‍ ആദ്യമായി കുമ്പസാരമെന്ന കൂദാശ സ്വീകരിച്ച് ആദ്യകുർബാന സ്വീകരണം നടത്തിയത്. കഴിഞ്ഞ ഇരുപത്തിയൊന്നു വർഷമായി മുടക്കം വരുത്താതെ അനുഷ്ഠിക്കുന്ന തിരുക്കർമ്മമാണിത്. പറ്റുന്നിടത്തോളം മാസത്തില്‍ രണ്ടു തവണ. ഒരു വര്‍ഷം എന്തായാലും ഇരുപതു തവണയെങ്കിലും കുമ്പസാരിച്ചിരിക്കും. അതായത് ഏതാണ്ട് അഞ്ഞൂറോളം പ്രാവശ്യം കുമ്പസാരക്കൂടെന്ന കരുണയുടെ കൂടാരത്തിന് മുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുമ്പസാരമെന്ന കൂദാശയെക്കുറിച്ച് ആധികാരികമായിത്തന്നെ സംസാരിക്കാനുള്ള അവകാശം എനിക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇനി കാര്യത്തിലേക്ക് വരാം. കുമ്പസാരനിരോധനത്തിന് വേണ്ടി മുറവിളി കൂട്ടുന്ന കമ്മീഷന്‍ കൊച്ചമ്മമാരോടും അന്തിയിലെ നീലചർ്ച്ചകളില്‍ വിധിയാളന്മാമരായ മാദ്ധ്യമവിശാരഥന്മാരോടും എച്ചിൽ കൂനകളില്‍ അന്നന്നപ്പം തിരയുന്ന മഞ്ഞപ്പത്ര മുതലാളിമാരോടും എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എന്റെ കുമ്പസാരങ്ങള്‍ എന്റെ ലൈംഗികജീവിത വർണ്ണനകളാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? എന്റെ കുമ്പസാരങ്ങള്‍ ശരീരത്തിന്റെെ പാളിച്ചകളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങള്‍ അപമാനിച്ചത് ഞങ്ങളുടെ പുരോഹിതരെയല്ല. നിങ്ങള്‍ അധിക്ഷേപിച്ചത് ഞങ്ങളുടെ പുരോഹിതരെയല്ല. നിങ്ങള്‍ കുറ്റപ്പെടുത്തിയത് ഞങ്ങളുടെ പുരോഹിതരെയല്ല. നിങ്ങള്‍ അപമാനിച്ചതും അധിക്ഷേപിച്ചതും കുറ്റപ്പെടുത്തിയതും എന്നെയാണ്. കുമ്പസാരത്തെ വിശുദ്ധമായി കാണുകയും അനേകം പ്രാവശ്യം കുമ്പസാരക്കൂടിന് മുന്നില്‍ മുട്ടുകുത്തുകയും ചെയ്ത ലക്ഷോപലക്ഷം വരുന്ന കത്തോലിക്കാ വിശ്വാസികളെയാണ്. കാരണം, ഞങ്ങളുടെ പുരോഹിതര്‍ ഞങ്ങളുടെ ലൈംഗികഅരാജകത്വ വര്‍ണ്ണ നകള്‍ കേള്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇതെല്ലാം ചെയ്തതും കാട്ടിക്കൂട്ടിയതും ഞങ്ങള്‍ കത്തോലിക്കാ വിശ്വാസികള്‍ ആണ്. അതാണല്ലോ നിങ്ങള്‍ പറഞ്ഞുവരുന്നത്. അപ്പോള്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ എത്ര വൃത്തികെട്ടവന്മാളര്‍ ആയിരിക്കും. (അഞ്ഞൂറോളം പ്രാവശ്യം കുമ്പസാരിച്ച ഞാന്‍ എത്ര നീചന്‍ ആയിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ...!!!) വിശുദ്ധ കൂദാശയായ കുമ്പസാരം പരികർമ്മം ചെയ്യപ്പെടുന്ന കുമ്പസാരക്കൂട് ഇക്കിളി കഥകള്‍ വിളമ്പുന്ന ഇടങ്ങളാണെന്ന മുനവിധികള്‍ പുറപ്പെടുവിക്കുന്നവര്‍ അപമാനിക്കുന്നത് ഞങ്ങളുടെ അമ്മമാരെയാണ്. അധിക്ഷേപിച്ചത് ഞങ്ങളുടെ സഹോദരിമാരെയാണ്, ഭാര്യമാരെയാണ്, ഞങ്ങളുടെ പെൺകുഞ്ഞുങ്ങളെയാണ്. കത്തോലിക്കാ വിശ്വാസികളെ അധിക്ഷേപിക്കാനും അപമാനിക്കാനും നിങ്ങള്‍ക്ക് എന്തവകാശമാണുള്ളത്? ആരാണ് നിങ്ങള്‍ക്ക് അതിന് അധികാരം തന്നത്? ചിലര്‍ക്ക് ഉളുപ്പില്ലായ്മയും വിവരക്കേടും വിവേകശൂന്യതയും ജന്മസിദ്ധമാണ്. അവരെ വൈകല്ല്യമുള്ളവരായി കണ്ട് സഹാനുഭൂതിയോടെ കാണാനാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എന്നാലത് അലങ്കാരമായി കൊണ്ടുനടക്കരുത്. മന്ത് അലങ്കാരമല്ലല്ലോ. മനസ്സിന് മന്ത് ബാധിച്ചവര്‍ ചികത്സ തേടുകയാണ് വേണ്ടത്. മുപ്പതു വർഷത്തെ ജീവിതത്തിനിടയില്‍ അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. അനേകം വേദനകളിലൂടെ കടന്നുപോയിട്ടുണ്ട്. പ്രാണന്റെ പാതിയായ പ്രിയപ്പെട്ടവളെ വേദനിപ്പിച്ചിട്ടുണ്ട്. ദൈവം സൂക്ഷിക്കാനും വളര്‍ത്താനും ഞങ്ങളെ ഏല്പിച്ച ഞങ്ങളുടെ കണ്മണിക്ക് ആവശ്യമായ ശ്രദ്ധയും കരുതലും കൊടുക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. അപ്പനെയും അമ്മയെയും ആവശ്യനേരത്ത് ശ്രദ്ധിക്കാന്‍ സാധിച്ചിട്ടില്ല. ചുരുക്കത്തില്‍ ഞാന്‍ ദൈവം ആഗ്രഹിക്കുന്ന നല്ല മകനോ ഭർത്താവോ അപ്പനോ സഹോദരനോ കൂട്ടുകാരനോ ആയിട്ടില്ല. ഇങ്ങനോക്കെയാണ് സാര്‍ ഞങ്ങള്‍ കുമ്പസാരിക്കുന്നത്. ഇതിലെവിടെയാണ് സാര്‍ ഇക്കിളി..? മറ്റുള്ളവരുടെ ദുഖങ്ങളും വേദനകളും വീഴ്ചകളും കേള്‍ക്കുന്ന പുരോഹിതർക്ക് എന്തോ സുഖമുണ്ടെന്ന് പറയുന്നത് ശുദ്ധ പോക്രിത്തരവും തെമ്മാടിത്തരവുമാണ്. അങ്ങനെ കരുതുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ജീവിക്കുന്ന സമൂഹത്തെ കരുതിയെങ്കിലും അടുത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികത്സ തേടാന്‍ മടിക്കരുത്. നിങ്ങള്‍ രോഗിയാണ്... വലിയ രോഗി.. ശിരസ്സ് കുനിച്ച്, കൈകള്‍ നെഞ്ചോട് ചേര്‍ത്ത് വച്ച്, മുൻ വിധികളില്ലാതെ, കുറ്റപ്പെടുത്തലുകളില്ലാതെ, ലജ്ജിപ്പിക്കാന്‍ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്യാത്ത പുരോഹിതരാണ് എനിക്കുള്ളത്. നോബിളച്ചന്‍ ഒരു കുറിപ്പില്‍ എഴുതിയതുപോലെ എന്റെ പാളിച്ചകള്‍ കേള്‍ക്കു ന്ന പുരോഹിതന്‍ എന്റെ സ്വകാര്യ അഹങ്കാരമാണ്. കുമ്പസാരക്കൂട്ടില്‍ മുട്ടുകുത്തുമ്പോള്‍ കാലുകളില്‍ പടരുന്ന അതേ കുളിര്‍മ ഹൃദയത്തിലും മനസ്സിലും ആത്മാവിലും ഏറ്റുവാങ്ങിയാണ് ഞാന്‍ കുമ്പസാരക്കൂട് വിടുന്നത്. അതുകൊണ്ട് കുമ്പസാരം വേണ്ടെന്നു പറയരുത് സാര്‍. പറഞ്ഞാലും അതൊന്നും നടക്കാന്‍ പോകുന്നില്ല സാര്‍. ആദിമ നൂറ്റാണ്ടുകളില്‍ ക്രൈസ്തവരെ പീഡിപ്പിച്ചവര്‍ നിരത്തിയ പ്രധാന ആരോപണങ്ങളിലൊന്ന് ക്രൈസ്തവര്‍ അർപ്പിക്കുന്ന ബലിയർപ്പണം ശിശുബലിയാണെന്നും ശിശുക്കളുടെ രക്തം വിശുദ്ധ ബലി അർപ്പിക്കാന്‍ ഉപയോഗിച്ചിരിന്നു എന്നുമാണ്. (പിന്നിട് ഇതേ ആരോപണം ക്രൈസ്തവര്‍ ആദിമ നൂറ്റാണ്ടില്‍ തന്നെ വിശുദ്ധ കുര്‍ബാന അർപ്പിച്ചിരുന്നു എന്നതിന് ശക്തമായ തെളിവുകളില്‍ ഒന്നായി മാറി എന്നുള്ളത് ചരിത്രസത്യം...) അതുകൊണ്ട് ക്രൈസ്തവര്‍ നേരിടുന്ന ആരോപണങ്ങള്‍ പുതിയ കാര്യമാണെന്ന് ആരും കരുതേണ്ടതില്ല. എല്ലാ തരത്തിലുമുള്ള ആരോപണങ്ങള്‍ അതിജീവിച്ചാണ് സഭ വളര്‍ന്നട്ടുള്ളത്. ഇന്ന് നിങ്ങള്‍ ഞങ്ങളുടെ പുരോഹിതരെ തേടി വന്നു. നാളെ നിങ്ങള്‍ വിശ്വാസികളെ തേടിവരുമെന്നു ഞങ്ങൾക്കറിയാം. കുമ്പസാരമെന്ന കൂദാശയെ ഞങ്ങള്‍ പ്രാണനോളം സ്നേഹിക്കുന്നു. കത്തോലിക്കരായ ഞങ്ങളുടെ മുത്തുകകളിലൊന്നാണത്. തെരുവിലേക്ക് വലിച്ചെറിയപ്പെടാനോ പന്നികൾക്ക് ചവിട്ടി മെതിക്കാനോ അർത്ഥമില്ലാത്ത അന്തിചർച്ച കളില്‍ പിച്ചിചീന്താനോ ഉള്ളതല്ല കുമ്പസാരം എന്ന കൂദാശ. എനിക്കൊരു സ്വപ്നമുണ്ട്.... ശരീരത്തില്‍ നിന്ന് പ്രാണന്‍ വേർപെടുന്ന എന്റെ അവസാന മണിക്കൂറുകളില്‍ എനിക്ക് കുമ്പസാരിക്കണം. എന്റെെ സ്നേഹരാഹിത്യങ്ങളെക്കുറിച്ച്, ഇടർച്ചകളെക്കുറിച്ച്, തെറ്റുകളെക്കുറിച്ച്, വീഴ്ചകളെക്കുറിച്ച് ഏറ്റുപറഞ്ഞ് എനിക്ക് കുമ്പസാരിക്കണം. തണുത്തു തുടങ്ങിയ എന്റെ കരങ്ങള്‍ പിടിച്ച് “സാരമില്ല” എന്നുപറയാന്‍ അപ്പോഴും എനിക്കൊരു കർത്താവിന്റെപുരോഹിതനെ വേണം.... (വാല്ക്കഷണം:- ഏറ്റുപറയുന്നവന്റെ identity കണ്ടുപിടിച്ച് പിറകെവന്നു ഭീഷണിപ്പെടുത്താന്‍ കുമ്പസാരക്കൂട് ആധാര്‍ കാർഡുമായി ലിങ്കു ചെയ്തിട്ടില്ല എന്ന് പറയാന്‍ പറഞ്ഞു...)
Image: /content_image/SocialMedia/SocialMedia-2018-07-29-15:55:44.jpg
Keywords: കുമ്പസാര

8309
Category: 1
Sub Category:
Heading: കാരുണ്യത്തിന്റെ ഉറവ തുറന്ന് ഫാ. രാജു: പുതുജീവിതം ആരംഭിക്കുവാന്‍ ബില്ലി
Content: കൊച്ചി: മുന്നോട്ട് എന്ത് എന്നു ചിന്തിച്ച് ജീവിതം വഴിമുട്ടി തകര്‍ന്നു പോയ നിരാലംബ ജീവിതത്തിന് പുതു ജീവനേകാന്‍ ഫാ. രാജു അഗസ്റ്റിന്‍ ഇന്ന് വൃക്ക പകുത്തു നല്‍കും. ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്ണൂര്‍ പരിയാരത്തെ ഐആര്‍സി ധ്യാനകേന്ദ്രം ഡയറക്ടറായ ഫാ. രാജു തൃശൂര്‍ ജില്ലയിലെ കാട്ടിലപൂവം വില്ലേജിലെ ചെന്നക്കര സ്വദേശി എം.കെ. ബില്ലിയെന്ന 41കാരനാണ് വൃക്ക ദാനം ചെയ്യുന്നത്. വൃക്ക ദാനത്തിന് വഴിയൊരുങ്ങിയത് വലിയ ദൈവീക പദ്ധതിയായാണ് ഫാ. രാജുവും ബില്ലിയും നോക്കികാണുന്നത്. എറണാകുളത്തെ ഒരു ദേവാലയത്തില്‍ ധ്യാനം നടക്കുന്നതിനിടെയാണ് ബില്ലി, ആദ്യമായി അച്ചനെ കാണുന്നത്. ധ്യാനത്തിന്റെ ഇടവേളയില്‍ മനസുതുറന്ന് സംസാരിക്കണമെന്നു നിറകണ്ണുകളോടെ അവന്‍ അച്ചനോട് പറഞ്ഞു. തന്റെ മനസ്സിനും കുടുംബത്തിനും ഏറ്റ മുറിവുകള്‍ ശാരീരിക അസ്വസ്ഥതകളെ മറന്ന് നിറകണ്ണുകളോടെ അവന്‍ പങ്കുവച്ചു. തൃശൂര്‍ കിട്ടലപൂവം റൂട്ടില്‍ സ്വകാര്യ ബസിലെ ഡ്രൈവറായ ബില്ലി, ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്. രണ്ടു വര്‍ഷം മുമ്പ് ഒരു രാത്രിയില്‍ പാമ്പുകടിയേറ്റിരുന്നു. അക്കാലത്ത് ചില നാടന്‍ ചികിത്സകളൊക്കെ ചെയ്തു പ്രശ്‌നം പരിഹരിച്ചു. പക്ഷേ പിന്നീടാണ് വൃക്കകള്‍ ചുരുങ്ങുകയാണെന്ന് അറിഞ്ഞത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഏകപരിഹാരം വൃക്ക മാറ്റിവയ്ക്കണം എന്നതായിരിന്നു. ബില്ലിയുടെ തലയില്‍ കൈകള്‍ വച്ച് കുറേനേരം പ്രാര്‍ത്ഥിച്ചുവെങ്കിലും രാജു അച്ചന്റെ മനസ്സ് അസ്വസ്ഥമായിരിന്നു. ബൈബിള്‍ തുറന്നു. ലഭിച്ചത് 'എന്റെ എറ്റവും എളിയ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്' എന്ന വചനം. ദൈവത്തിന്റെ പദ്ധതിയ്ക്കായി തന്നെ വേണമെന്ന്‍ അച്ചന്‍ തിരിച്ചറിഞ്ഞു. വൈകിയില്ല, ബില്ലിയോട് അല്‍പനേരം അവിടെ ഇരിക്കാന്‍ പറഞ്ഞ് അച്ചന്‍ ഫോണുമായി പുറത്തേക്കിറങ്ങി ഈശോ സഭയുടെ കേരള പ്രൊവിന്‍ഷ്യല്‍ ഫാ. എം.കെ. ജോര്‍ജിനെ വിളിച്ചു. തന്റെ വൃക്ക മറ്റൊരാള്‍ക്ക് ദാനംചെയ്യാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പ്രൊവിന്‍ഷ്യാള്‍ അച്ചനെ അറിയിച്ചു. അച്ചനും പൂര്‍ണ്ണ സമ്മതം. കണ്ണുനീരോടെ തന്നെ കാത്തിരിക്കുന്ന ബില്ലിയോട് ഫാ. രാജു തീരുമാനം അറിയിച്ചു. യാതൊരു ബന്ധമോ പരിചയമോ ഇല്ലാത്ത ഒരു വൈദികന്‍ തനിക്ക് വൃക്ക ദാനംചെയ്യാമെന്നു പറയുന്നു. അവിശ്വസനീയം. വാക്കുകള്‍ക്ക് അതീതം. പൊട്ടികരയാനെ ബില്ലിക്ക് കഴിഞ്ഞുള്ളൂ. പിന്നീട് ടെസ്റ്റുകളെല്ലാം നടത്തി. ക്രോസ് മാച്ചിംഗിലും പൂര്‍ണ്ണ യോജിപ്പ്. നീണ്ട ദിവസങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ശനിയാഴ്ച ഫാ. രാജു ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ലിസി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഒരു മുറി വ്യത്യാസത്തില്‍ ബില്ലിയും. ഇന്ന് എറണാകുളം ലിസ്സി ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുകയാണ്. കാരുണ്യത്തിന്റെ ഉറവ തുറന്നു കൊടുത്ത ഫാ. രാജുവിനും പുതുജീവിതം ആരംഭിക്കുവാന്‍ ഒരുങ്ങുന്ന ബില്ലിക്കു വേണ്ടിയും നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2018-07-30-04:57:09.jpg
Keywords: വൃക്ക, പുതു

8310
Category: 18
Sub Category:
Heading: കുമ്പസാരം തീരുമാനിക്കേണ്ടത് ദേശീയ വനിതാ കമ്മീഷനല്ല: സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ
Content: പയ്യന്നൂര്‍: കുമ്പസാരം അത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ദേശീയ വനിതാ കമ്മീഷനല്ലെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. പയ്യന്നൂര്‍ കോറോം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ വനിതാ കമ്മീഷന്‍ കുമ്പസാരത്തിനെതിരേ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ പറയുന്നില്ല എന്ന ചോദ്യത്തിലൂടെ തന്റെമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഒരു ചാനല്‍ ശ്രമിച്ചത്. വഴിപ്പെടുന്നില്ലെന്നു വന്നപ്പോഴാണ് അവര്‍ തനിക്കെതിരേ തിരിഞ്ഞതെന്നും ജോസഫൈന്‍ ആരോപിച്ചു. ഓരോ മതത്തിനും ഓരോ ആചാരാനുഷ്ഠാനങ്ങളുണ്ട്. വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത് അപ്രസക്തമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണത്. സഭാവിശ്വാസികളും സഭയ്ക്കുള്ളിലുള്ള പണ്ഡിതരും ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നുമുണ്ട്. സമൂഹത്തില്‍ ചെറുതും വലുതുമായ അസ്വസ്ഥതയുണ്ടാക്കുക എന്ന ലക്ഷ്യമാണ് കുമ്പസാര വിവാദത്തിനു പിന്നിലെ രാഷ്ട്രീയത്തിന് പിന്നിലെന്നും ജോസഫൈന്‍ പറഞ്ഞു.
Image: /content_image/India/India-2018-07-30-05:59:38.jpg

8311
Category: 24
Sub Category:
Heading: ഭാരത ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിന്റെ കാണാപ്പുറങ്ങള്‍
Content: ലോകത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ വിലയിരുത്തുന്ന ഓപൺ ഡോർസ് എന്ന സംഘടനയുടെ വേൾഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലെ പതിനൊന്നാം സ്ഥാനത്താണ്. അതിഭയാനകം (എക്സ്റ്റ്രീം) എന്നാണു ഓപൺ ഡോർസ് ഈ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. കണ്ടമാലിലോ മംഗലാപുരത്തൊ നടന്നതുപോലെയുള്ള വലിയ തോതിലുള്ള രക്തരൂക്ഷിത അക്രമങ്ങൾ കുറച്ചു നാളുകളായി ഇന്ത്യയിൽ റിപ്പോർട്ട ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഓപ്പൺ ഡോർസ് എക്സ്റ്റ്രീം മതപീഡനം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്? വലിയ തോതിലുള്ള രക്തരൂക്ഷിത പീഡനങ്ങൾ നടക്കുന്നില്ലെങ്കിലും ക്രിസ്ത്യാനികൾക്കെതിരെ (എല്ലാ വിഭാഗങ്ങളിലുമുള്ളവർ) വ്യാപകമായ രീതിയിൽ വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു ഓപ്പൺ ഡോർസ് കണ്ടെത്തിയത്. എന്നാൽ രക്തരൂക്ഷിതമായ ഇത്തരം പീഡനങ്ങൾക്കപ്പുറം ക്രിസ്തുവിനെ പിന്തുടരുന്നവരും പ്രഘോഷിക്കുനന്വരും എന്ന രീതിയിൽ ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളെയും ഈ ലിസ്റ്റിൽ പ്രതിപാധിക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ രക്തരൂക്ഷിത അക്രമങ്ങളേക്കാൾ ആസൂത്രിതവും വിദൂരഭാവിയിൽ പോലും അപകടകരമായേക്കാവുന്നതുമായ സമ്മർദ്ദതന്ത്രങ്ങളാണ് ഇന്നു ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പീഡനമുറകൾ. ഇത്തരം പീഡനങ്ങളെ ആണു ഞാൻ Soft Persecutions അഥവാ മൃദു-മതപീഡനങ്ങൾ എന്നു വിശേഷിപ്പിക്കാൻ ആഗ്രഹിക്കുനന്ത്. രക്തരൂക്ഷിത അക്രമണങ്ങൾ മതപീഡനത്തെ മറച്ചുവക്കാനാവാത്ത വിധം പരസ്യമായവ ആണെങ്കിൽ ഇത്തരം മൃദു-മതപീഡനങ്ങൾ എളുപ്പത്തിൽ മനസിലാകാത്തവയും പലപ്പോഴും സമൂഹത്തിന്റെ പൊതുനന്മ എന്ന വഞ്ചനാപരമായ പേപ്പറിൽ പൊതിഞ്ഞവയും ആയിരിക്കും. ഉദാഹരണമായി കൽക്കത്തയിലെ മദർ തെരേസയെ ആദ്യമായി വിമർശിച്ചതു നിഷ്പക്ഷരെന്നു തോന്നിക്കുന്നവരും വിദേശികളുമായ ചില എഴുത്തുകാർ ആയിരുന്നു. മദർ പാവങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടില്ല എന്നും പാവങ്ങളെ തന്റെ പ്രശസ്തിക്കായി ഉപയോഗിക്കുകയായിരുന്നു എന്നും അവർ വാദിച്ചു. പാവപ്പെട്ടവനു പാലു കൊടുക്കുന്നതിലും നല്ലത് പശുവിനെ വാങ്ങി കൊടുക്കുന്നതാണെന്നു ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ ശൈലിയിൽ അവർ വാദിച്ചു. ഒറ്റ നോട്ടത്തിൽ നിരുപദ്രവകരമെന്നും വിപ്ലവകരമെന്നും തോന്നാവുന്ന വാദങ്ങൾ. പക്ഷെ പാവങ്ങളിൽ പാവങ്ങളായവരെ ശൂശ്രൂഷിച്ചിരുന്ന മദർ തെരേസയ്ക്കു ഇതെങ്ങനെ ബാധകമാകും? മരണാസന്നരായ രോഗികൾക്കും അനാഥരായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കും പശുവിനെ കൊടുത്തിട്ട് എന്തു ഫലമാണ്? തങ്ങളുടെ ബുദ്ധികൊണ്ട് മാത്രം മനുഷ്യജീവിതങ്ങളെ അളക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യാജ-തിയറിസ്റ്റുകളുടെ ചുവടു പിടിച്ചു പരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന ചിലർ മദറിന്റെ പ്രവർത്തനങ്ങൾക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചു. മതം മാറ്റമായിരുന്നും മദറിന്റെ പ്രവർത്തനങ്ങളുടെ ഉദ്ദേശം എന്ന ഇവരുടെ തിയറിക്ക് സമ്പൂർണ്ണ സാക്ഷരർ എന്നു അവകാശപ്പെടുന്ന മലയാളികളുടെ ഇടയിൽ വരെ പ്രചാരം ലഭിച്ചു. ലോകത്തിലെ ഏറ്റവും എക്സ്ട്രീം ആയ മേഖലകളിൽ പോലും ഉപവി പ്രവർത്തനങ്ങൾ നടത്തിയിരുന്ന മദറിന്റെ സഹോദരിമാരെ ‘ഇന്ത്യയിൽ മാത്രം’ ജോലി ചെയ്യുന്നവർ എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യൻ സമൂഹത്തിന്റെ മുമ്പിൽ ഗൂഡലക്ഷ്യങ്ങളുള്ളവരായി അവതരിപ്പിക്കുവാനും ഈ ഘട്ടത്തിൽ ഇവർ മടിച്ചില്ല. തുടർച്ചയായ ഇത്തരം ആരോപണങ്ങളുടെ ഫലമായി ‘ഉപവിയുടെ സഹോദരിമാർ‘ക്കു സമൂഹത്തിന്റെയും സർക്കാരിന്റെയും പല കോണിൽ നിന്നും ആരോപണങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നു. അനാഥാശ്രമങ്ങളും അഗതിമന്ദിരങ്ങളും നടത്തിക്കൊണ്ട് പോവുക എന്നത് ദുഷ്കരമാക്കി, ദത്ത് കൊടുക്കാനുള്ള ലൈസൻസുകൾ ഉപേക്ഷിക്കേണ്ടി വന്നു. പല സ്ഥലങ്ങളിലും സർക്കാർ ജീവനക്കാരുടെയും മറ്റും അനാവശ്യസമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നു. ഇങ്ങനെ ആസൂത്രിതവും ദീർഘവുമായ പദ്ധതികൾ വഴി മദർ തെരേസയുടെ ഉദ്ദേശശുദ്ധിയെയും മദറിന്റെ സഹോദരിമാരുടെ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ വർഷങ്ങൾ അധ്വാനിച്ചിട്ടും എക്സ്റ്റ്രീം ചിന്താഗതി പുലർത്തുന്ന ചില സർക്കിളുകളിൽ ഒഴിച്ച് പൊതുസമൂഹത്തിന്റെ പിന്തുണ ഈ തിയറിക്ക് ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് മദറിന്റെ സഹോദരിമാർക്കെതിരെ റാഞ്ചിയിൽ ഉണ്ടായ ആരോപണം വലിയ വാർത്തയാകുന്നത്. Adoption in stead of abortion (ഭ്രൂണഹത്യക്കു പകരം കുഞ്ഞിനെ ദത്തു കൊടുക്കുവാൻ ഉള്ള സൌകര്യം) എന്ന ആശയത്തിലാണു ഉപവിയുടെ സഹോദരിമാർ വിശ്വസിക്കുന്നത്. മദറിൽ നിന്നു ലഭിച്ച ഈ ചൈതന്യത്തിനു യോജിച്ച രീതിയിൽ പ്രവർത്തിക്കുവാനായി അവിവാഹിതകളായ പെൺകുട്ടികൾക്ക് തങ്ങളുടെ ആശ്രമത്തിൽ തങ്ങാനും കുഞ്ഞിനെ ജന്മം കൊടുത്ത് അഡോപ്ഷൻ സെന്ററുകളിൽ ഏൽപ്പിക്കാനുമുള്ള സൌകര്യം അവർ ഒരുക്കിയിട്ടുണ്ട്. ഇതു പോലെ അവരുടെ ആശ്രമത്തിൽ താമസിച്ച അവിവാഹിതയായ ഒരു പെൺകുട്ടി തനിക്കു ജനിച്ച കുഞ്ഞിനെ ഗവണ്മെന്റ് ചൈൽഡ് ലൈനിൽ ഏൽപ്പിക്കാൻ എന്ന വ്യാജേന പുറത്തുകൊണ്ടുപോവുകയും ആശ്രമത്തിലെ ചില ജീവനക്കാരുടെ സഹായത്തോടെ കുഞ്ഞിനെ മറ്റൊരു ദമ്പതികൾക്ക് വിൽക്കുകയുമായിരുന്നു ചെയ്തത്. ഈ സംഭവത്തെ മുൻനിറുത്തി മദർ തെരേസയുടെ സഹോദരിമാർക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങൾ ആണു നടന്നത്. നീതിയുടെ കാവൽക്കാർ എന്ന രീതിയിൽ മാധ്യമങ്ങളും സ്ഥാപിത താല്പര്യക്കാരും കൂടി സമൂഹത്തിൽ ആർക്കും വേണ്ടാത്തവരെ ശുശ്രൂഷിക്കുന്ന ഒരു പറ്റം സാധുസ്ത്രീകളെ ആക്രമിച്ചതിനെ പീഡനം എന്നല്ലെങ്കിൽ പിന്നെ എന്താണു വിളിക്കേണ്ടത്? മതപീഡനം എന്നതുകൊണ്ട് ക്രൂരമായി കൊല്ലപ്പെടുന്ന വയലൻസ് മാത്രമല്ല ഉദ്ദേശിക്കുന്നത്. ക്രൂരത നിറഞ്ഞ അത്തരം വയലൻസുകളോടു തിരിച്ചു അതേ രീതിയിൽ ക്രിസ്ത്യാനികൾ പ്രതികരിക്കാതിരുന്നതിനാൽ ആക്രമണങ്ങളിലൂടെ മുതലെടുപ്പ് നടത്താൻ തുനിഞ്ഞവർക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. അതുകൊണ്ടാവണം ഇപ്പോൾ ഇതേ പോലെ ഉള്ള വ്യാപകമായ ആക്രമണങ്ങൾക്ക് ശത്രുക്കൾ മുതിരാത്തത്. ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തു പറഞ്ഞതുപോലെ ഇന്ത്യയിലെ മതപീഡനങ്ങളുടെ യഥാർത്ഥ ലക്ഷ്യങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും ഉള്ള മുതലെടുപ്പുകൾ ആണ്. അതിനാൽ ക്രിസ്ത്യാനികളെ നശിപ്പിക്കുവാൻ അവർ പുതിയ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. ഇതാണു മൃദു-മതപീഡനത്തിന്റെ ശൈലി സ്വീകരിക്കുവാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്നു അനുമാനിക്കാവുന്നതാണ്. മദർ തെരേസയുടെ സഹോദരിമാരുടേത് ക്രിസ്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്. ക്രിസ്ത്യൻ മാനേജ്മെന്റ് നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭാസസ്ഥാപനങ്ങൾ, ആശുപത്രികൾ, സോഷ്യൽ സർവീസ് സെന്ററുകൾ, എൻ.ജി.ഓകൾ, അനാഥാശ്രമങ്ങൾ, അഗതിമന്ദിരങ്ങൾ... എന്നിങ്ങനെ ഒട്ടുമിക്ക സ്ഥാപനങ്ങളും വർഷങ്ങളായി വളരെയധികം പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സമ്മർദ്ദതന്ത്രങ്ങൾക്കു പുറമെ ഇപ്പോൾ ആരാധനാശൈലികളിൽ വരെ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വ്യാപകമായ ഇത്തരം മൃദു-മതപീഡനത്തെ എക്സ്പോസ് ചെയ്യുകയും ക്രിസ്തീയമായ രീതിയിൽ തന്നെ അതിനെ നേരിടുകയും ചെയ്യേണ്ടത് ആവശ്യമാണ്. ക്രിസ്ത്യൻ കൂട്ടായ്മകൾ ഇതിനെ എങ്ങനെ നേരിടും എന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2018-07-30-07:03:43.jpg
Keywords: ഭാരത

8312
Category: 1
Sub Category:
Heading: ദൗത്യം ഓര്‍മ്മിപ്പിച്ച് ആയിരത്തിലധികം സ്ഥിര ഡീക്കന്‍മാരുടെ സമ്മേളനം
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ആയിരത്തിമുന്നൂറിലധികം സ്ഥിര ഡീക്കന്‍മാര്‍ പങ്കെടുത്ത നാഷണല്‍ ഡയക്കനേറ്റ് കോണ്‍ഗ്രസ് ശ്രദ്ധേയമായി. ഇക്കഴിഞ്ഞ ജൂലൈ 22-ന് ന്യൂ ഓര്‍ലീന്‍സില്‍ വെച്ച് ആരംഭം കുറിച്ച നാഷണല്‍ ഡയക്കനേറ്റ് കോണ്‍ഗ്രസ് 26നാണ് സമാപിച്ചത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനക്ക് അമേരിക്കയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയായ ക്രിസ്റ്റഫെ പിയറെ മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. 'സ്നേഹത്തിന്റേതായ പുതിയ സംസ്കാരത്തിന്റെ നായകന്‍മാരാണ് ഡീക്കന്‍മാര്‍' എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളെ ഓര്‍മ്മിപ്പിച്ച മെത്രാപ്പോലീത്ത കാരുണ്യ പ്രവര്‍ത്തികളും, ദൈവ വചന പ്രഘോഷണവും, വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാ കൂട്ടായ്മകളെ നയിക്കുകയും ചെയ്യുന്ന ഡീക്കന്‍മാരുടെ സേവനത്തെ അഭിനന്ദിച്ചു. ആതുര ശുശ്രൂഷ മേഖലയില്‍ ഡീക്കന്‍മാര്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തുവരുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷം പ്രചരിപ്പിക്കുന്നതിനാലാണ് 'ഡീക്കന്‍' എന്ന പ്രേഷിത സേവനത്തിന്റെ വ്യക്തിത്വമിരിക്കുന്നതെന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് സുവിശേഷം പ്രഘോഷിക്കുവാനും, മറ്റുള്ളവരെ സഹായിക്കാനുമാണ് സ്ഥിര ഡീക്കന്‍മാര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അല്ലാതെ ഓഫീസ് ജോലിക്കല്ലെന്നും തന്റെ മുന്നില്‍ തടിച്ചു കൂടിയിരിക്കുന്ന ഡീക്കന്‍മാരോടായി ന്യൂണ്‍ഷോ പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി ലോകത്ത്, പ്രത്യേകിച്ച് അമേരിക്കയില്‍ സ്ഥിര ഡീക്കന്‍മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 18,500-ഓളം സ്ഥിര ഡീക്കന്‍മാരാണ് അമേരിക്കയില്‍ ഉള്ളത്. ലോകം മുഴുവനുമുള്ള സ്ഥിര ഡീക്കന്‍മാരുടെ പകുതിയിലധികമാണിത്. ന്യൂ ഓര്‍ലീന്‍സ് മെത്രാപ്പോലീത്ത ഗ്രിഗറി എം. അയ്‌മണ്ടും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. പാവങ്ങളുടേയും, പുറന്തള്ളപ്പെട്ടവരേയും സേവിക്കുന്ന കാര്യത്തില്‍ സഭയുടെ ബോധ്യമായി മാറുകയെന്നതാണ് ഡീക്കന്‍മാരുടെ പ്രധാന പങ്കെന്ന് ഉദ്ഘാടന കുര്‍ബാനക്ക് ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. “മാമ്മോദീസ വഴിയായി എല്ലാ ക്രിസ്ത്യാനികളും കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിളിക്കപ്പെട്ടവരാണ്, എന്നാല്‍ ഇക്കാര്യത്തില്‍ നമ്മളെ നയിക്കേണ്ടവര്‍ ഡീക്കന്‍മാരാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-07-30-07:45:32.jpg
Keywords: ഡീക്ക

8313
Category: 1
Sub Category:
Heading: റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസം: പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍
Content: മോസ്ക്കോ: റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതായിരുന്നു റഷ്യയുടെ രൂപീകരണത്തിന്റെ ആരംഭ ബിന്ദു. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഒരു ഭൂപ്രദേശമാണ് ഇന്നത്തെ റഷ്യയെന്നും രാഷ്ട്രത്തിന്റെ വ്യക്തിത്വത്തിന്റേയും, പുരോഗതിയുടേയും, വികസിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ ഉന്നതിയുടേയും, റഷ്യയിലെ പൂര്‍വ്വികരുടെ ആത്മീയ ജനനത്തിന്റേയും ആധാരശിലയും, പ്രാരംഭബിന്ദുവും ക്രൈസ്തവ വിശ്വാസമായിരിന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. 988-ല്‍ മഹാനായ വ്ലാഡിമിര്‍ രാജാവാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് ആദ്യമായി മാമ്മോദീസ മുങ്ങിയത്. പിന്നീട് തന്റെ കുടുംബത്തെ മാമ്മോദീസ മുങ്ങുവാന്‍ പ്രേരിപ്പിക്കുകയും, വിജാതീയ നഗരമായിരുന്ന കിവാന്‍ റൂസ് എന്നറിയപ്പെട്ടിരുന്ന കീവിനെ ക്രൈസ്തവ വിശ്വാസവുമായി പരിചയപ്പെടുത്തുകയും ചെയ്തു. ‘റഷ്യയുടെ മാമ്മോദീസ’ എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ക്രെംലിന്‍ കൊട്ടാരത്തിനു പുറത്ത് വ്ലാഡിമിര്‍ രാജാവിന്റെ പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു വാര്‍ഷികാഘോഷം നടത്തിയത്. പുരോഹിതരും വിശ്വാസികളുമുള്‍പ്പെടെ ആയിരകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരിന്നു. കമ്മ്യൂണിസത്തിന്റെ പതനത്തോടെ റഷ്യയിലെ ക്രൈസ്തവ വിശ്വാസം വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ഓര്‍ത്തഡോക്സ് വിശ്വാസിയായ പുടിന്‍ എല്ലാ ക്രിസ്തീയ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ട്. റഷ്യന്‍ സഭ നല്‍കുന്ന ആത്മീയ അനുഭവമില്ലാത്ത റഷ്യയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്നും സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹബന്ധം തടയുക എന്നത് രാജ്യത്തിന്റെ തലവനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും പുടിന്‍ ഇതിന് മുന്‍പ് പരസ്യമായി പ്രസ്താവിച്ചിരിന്നു.
Image: /content_image/India/India-2018-07-30-10:54:15.jpg
Keywords: റഷ്യ, പുടിന്‍