Contents

Displaying 8011-8020 of 25183 results.
Content: 8324
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയുടെ അല്‍ഫോന്‍സാ തീര്‍ത്ഥാടനം നാലിന്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിലുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ ഫൊറോനാ പള്ളിയിലേക്കുമുള്ള 30ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം നാലിനു നടക്കും. മിഷന്‍ലീഗ് അംഗങ്ങളോടൊപ്പം പ്രായഭേദമെന്യേ പതിനായിരങ്ങളും അണിചേരും. നാലിനു രാവിലെ 5.30ന് അതിരന്പുഴ മേഖലയുടെ തീര്‍ത്ഥാടനവും രാവിലെ 5.45ന് ചങ്ങനാശേരി പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നുള്ള ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ത്ഥാടനവും ആരംഭിക്കും. രാവിലെ ഏഴിന് കുടമാളൂര്‍ മേഖലയുടെ തീര്‍ത്ഥാടനവും രാവിലെ 8.30ന് കോട്ടയം സിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം മേഖലകളുടെ തീര്‍ഥാടനങ്ങളും തുടങ്ങും. ഉച്ചയ്ക്ക് 12ന് കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനം ആരംഭിക്കും. വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ രാവിലെ 9.45ന് എത്തിച്ചേര്‍ന്നു മധ്യസ്ഥ പ്രാര്‍ത്ഥനക്കു ശേഷമാണ്ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചന്പക്കുളം മേഖലകളിലെ തീര്‍ത്ഥാടകര്‍ കുടമാളൂരിലേക്ക് നീങ്ങുക. രാവിലെ 7.30ന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ കുടമാളൂര്‍ ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം സന്ദേശം നല്‍കും. 9.30നുള്ള വിശുദ്ധകുര്‍ബാനയ്ക്ക് അതിരന്പുഴ ഫൊറോന വികാരി ഫാ.സിറിയക് കോട്ടയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12ന് ആലപ്പുഴ മേഖല ഡയറക്ടര്‍ ഫാ.തോമസ് മുട്ടേല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്കും. തുടര്‍ന്നു വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന നടക്കും. തീര്‍ത്ഥാടനം ആരംഭിച്ചതിന്റെ രജതജൂബിലി സ്മാരകമായി ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചിട്ടുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം നല്‍കുക എന്ന പദ്ധതിയും സംഘടന ആവിഷ്ക്കരിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-08-01-04:26:10.jpg
Keywords: അല്‍ഫോ
Content: 8325
Category: 18
Sub Category:
Heading: 'ആകാശപ്പറവകളുടെ കൂട്ടുകാര്‍' രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ
Content: കോട്ടയം: തെരുവോര മക്കളുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന ആകാശപ്പറവകളുടെ കൂട്ടുകാര്‍ (FBA) ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ മുതല്‍ കോട്ടയം വാഴൂര്‍ ചെങ്കല്‍ നസ്രത്ത് ആശ്രമത്തില്‍ നടക്കും. നാളെ വൈകുന്നേരം 4.30ന് ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ കബറിടത്തില്‍നിന്നും കൊളുത്തിയ ദീപശിഖാ പ്രയാണത്തിനു സ്വീകരണം. 5.30നു കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. കുര്യന്‍ താമരശേരി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാത്രി ഏഴിനു ചേരുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും. മാര്‍ ജോസ് പുളിക്കല്‍ മുഖ്യസന്ദേശം നല്‍കും. ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട്, ഫാ. മാത്യു തുണ്ടത്തില്‍, ഫാ. ജേക്കബ് പുറ്റനാനിക്കല്‍, ഫാ. ജയിംസ് മാത്യു പാന്പാറ, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 5.30നു ചേരുന്ന സാംസ്‌കാരിക സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് അധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീര്‍ഥപാദസ്വാമി വിഷയാവതരണം നടത്തും. പൊന്‍കുന്നം മുസ്ലിം ജമാ അത്ത് ഉമര്‍ മൗലവി അല്‍ ഖാസിമി അനുഗ്രഹപ്രഭാഷണം നടത്തും. രാത്രി 7.30ന് മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ പ്രഭാഷണം നടത്തും. നാലിനു രാവിലെ 9.30ന് അനുമോദനസമ്മേളനം ചേരും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡംഗം ഫാ. ജോര്‍ജ് ജോഷ്വാ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസഫ് വെള്ളമറ്റം, സന്തോഷ് മരിയസദനം തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കലാസന്ധ്യ. അഞ്ചിനു രാവിലെ 10ന് റാസക്കുര്‍ബാന. ഉച്ചകഴിഞ്ഞു 2.15ന് കര്‍മലമാതാവിന്റെ പ്രതിഷ്ഠ. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി സിഎംസി സന്ദേശം നല്‍കും. ഫാ. ഫ്രാന്‍സിസ് കൊടിയന്‍ പ്രഭാഷണം നടത്തും. രാത്രി ഏഴിന് കലാസന്ധ്യ. ആറിനു രാവിലെ 9.30ന് വിശുദ്ധകുര്‍ബാന. ഫാ. ടോം ജോസ്. ഫാ. ഡൊമിനിക് മുണ്ടാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ആറിന് ഉച്ചകഴിഞ്ഞ് 2.15നാണ് ജൂബിലി സമാപനസമ്മേളനം. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്‌കലാദേവി മുഖ്യപ്രഭാഷണം നടത്തും. രജതജൂബിലി സ്മാരകമന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ടോമി കല്ലാനി, ഫാ. മാത്യു ഓലിക്കല്‍, ഡോ. സിസ്റ്റര്‍ കാര്‍മലി സിഎംസി, വി.എന്‍. മനോജ്, ബ്രദര്‍ ജോസ് മാത്യു, ഫാ. റോബിന്‍സ് മറ്റത്തില്‍, സിസ്റ്റര്‍ ജൂലി എഫ്‌സിസി, സിസ്റ്റര്‍ അമല കിടങ്ങത്താഴെ എസ്എബിഎസ്, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. മാത്യു തുണ്ടത്തില്‍, തങ്കച്ചന്‍ പുളിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-08-01-05:18:01.jpg
Keywords: ആകാശ
Content: 8326
Category: 18
Sub Category:
Heading: വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു
Content: തിരുവനന്തപുരം: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്കുള്ള തീര്‍ത്ഥാടരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ നാഗര്‍കോവില്‍- വേളാങ്കണ്ണി റൂട്ടിലാണ് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് നഗര്‍ കോവിലില്‍ നിന്നും വേളാങ്കണ്ണിയിലേക്കും, മൂന്നിന് രാത്രി 11.45 ന് വേളാങ്കണ്ണിയില്‍ നിന്നു നാഗര്‍കോവിലിലേക്കുമാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന്‍ റയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
Image: /content_image/India/India-2018-08-01-06:08:59.jpg
Keywords: വേളാങ്കണ്ണി
Content: 8327
Category: 1
Sub Category:
Heading: യൂറോപ്പിന് ദിശാബോധം നല്‍കാന്‍ ജര്‍മ്മന്‍ സഭ ഉറച്ച നിലപാട് കൈക്കൊള്ളണം: കര്‍ദ്ദിനാള്‍ മുള്ളര്‍
Content: പറമാറ്റ, ഓസ്ട്രേലിയ: തങ്ങളുടെ ധാര്‍മ്മികവും, സദാചാരപരവുമായ ആശയങ്ങള്‍ തിരിച്ചെടുത്താല്‍ മാത്രമേ യൂറോപ്പിനെ നയിക്കുവാന്‍ ജര്‍മ്മനിക്ക് കഴിയുകയുള്ളൂവെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ്‌ മുള്ളര്‍. ജര്‍മ്മനിക്ക് ശരിയായ ധാര്‍മ്മിക ദിശാബോധം നല്‍കുന്നതിന് ദേശീയ സഭാനേതൃത്വം ഉറച്ച നിലപാട് കൈകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയായിലെ പറമാറ്റ രൂപതയുടെ വാര്‍ത്താപത്രമായ ‘കത്തോലിക് ഔട്ട്‌ലൂക്ക്’നു നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ മുള്ളര്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്. സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ജര്‍മ്മനിയെങ്കിലും, ധാര്‍മ്മികമായ കാര്യങ്ങളിലും ജര്‍മ്മനി മുന്നേറണ്ടതുണ്ട്. ഭൂരിഭാഗം യൂറോപ്യന്‍ നേതാക്കളും ഭ്രൂണഹത്യ, ദയാവധം, സ്വവര്‍ഗ്ഗവിവാഹം പോലെയുള്ള തെറ്റായ ആശയങ്ങളെ പിന്തുണക്കുന്നവരാണ്. ഇതാണ് പുരോഗതിയെന്നാണ് അവര്‍ വിചാരിക്കുന്നത്, എന്നാല്‍ ഇത് പുരോഗതിയല്ല മറിച്ച് അധോഗതിയാണെന്നും കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു. പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ വിവാഹ പങ്കാളികള്‍ക്ക് ദിവ്യകാരുണ്യം അനുവദിക്കണമെന്ന മെത്രാന്‍ സമിതിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നവ സുവിശേഷവത്കരണത്തിനു പകരം രാഷ്ട്രീയവും, അധികാരപരവുമായ കാര്യങ്ങളെക്കുറിച്ചാണ് ജര്‍മ്മന്‍ മെത്രാന്‍മാര്‍ ചിന്തിക്കുന്നതെന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. ദിവ്യകാരുണ്യം വിശ്വാസവുമായി ബന്ധപ്പെട്ട കൗദാശികമായ പ്രകടനമായതിനാല്‍ അന്യ സഭകളില്‍ നിന്നുള്ളവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദനീയമല്ല. നിയമപരമായ എല്ലാ നടപടികളും ധാര്‍മ്മികമായി ശരിയാകണമെന്നില്ല. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതും, കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രേരിപ്പിക്കുന്നതും ധാര്‍മ്മികതക്ക് എതിരാണ്. സഭക്കുള്ളില്‍ തന്നെയുള്ള സൈദ്ധാന്തികമായ വിഭാഗീയതകളെ ചെറുക്കേണ്ടതുണ്ടെന്നും വിശുദ്ധ ലിഖിതങ്ങളിലെ ദൈവവചനത്തിനു എതിരായ സിദ്ധാന്തങ്ങളോ, ആശയങ്ങളോ സഭയില്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2018-08-01-06:56:00.jpg
Keywords: മുള്ളര്‍
Content: 8328
Category: 1
Sub Category:
Heading: "ക്രൈസ്തവരെ തീവ്രവാദികളായി പരിഗണിക്കുന്നു": പരാതിയുമായി ജാർഖണ്ഡ് മെത്രാൻ സമിതി
Content: റാഞ്ചി: ക്രൈസ്തവരെ തീവ്രവാദികളായി കണക്കാക്കിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ജാര്‍ഖണ്ഡ് കത്തോലിക്ക ബിഷപ്പുമാർ രംഗത്ത്. ഭാരതീയ ജനത പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ നടക്കുന്ന നീക്കത്തിനെതിരെ ഒൻപത് മെത്രാന്മാർ ചേർന്നാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ നിയമസഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ക്രൈസ്തവ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ഇടപെടണമെന്നാണ് സംസ്ഥാന ഗവർണർ ദ്രൗപതി മുർമുയോട് സഭാനേതൃത്വം ആവശ്യപ്പെട്ടത്. ഇതേ ആവശ്യം ഉന്നയിച്ച് ജൂലൈ മുപ്പതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും നിവേദനം സമർപ്പിച്ചു. സംസ്ഥാനത്ത് ക്രൈസ്തവരെയും ക്രിസ്തീയ സ്ഥാപനങ്ങളെയും തീവ്രവാദികള്‍ക്ക് തുല്യമായ രീതിയില്‍ കാണുന്നുവെന്നും വ്യാജ പരാതികളിൽ നിയമ നടപടികളെടുക്കുന്ന ഭരണകൂടത്തിന്റെ ഇടപെടലും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്വാസികളെ വ്യാജ പരാതിയിൽ തടവിലാക്കുകയും ക്രൈസ്തവ സ്ഥാപനങ്ങളിൽ യാതൊരു കാരണവും കൂടാതെ നിരന്തരം പരിശോധനയും നടത്തി വരികയാണെന്ന് റാഞ്ചി സഹായമെത്രാൻ ടെലസ്ഫോർ ബിലുങ്ങ് പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങൾ വാർഷിക റിപ്പോർട്ടും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതിയും സമർപ്പിക്കുന്നുണ്ടെങ്കിലും സ്ഥാപനങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കടന്നുകയറ്റം രൂക്ഷമാണ്. വിദേശ പണം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ നിരവധിയുണ്ടെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങൾ മാത്രം ലക്ഷ്യമിടുന്നത് അപലപനീയമാണെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ റാഞ്ചി ബിഷപ്പ് തിയഡോര്‍ മസ്‌കരനസ് പറഞ്ഞു. ഭരണകൂടത്തിന്റെ നീക്കങ്ങൾക്കു തീവ്ര ഹൈന്ദവ സംഘടനകൾ പിന്തുണ നൽകുന്നത് ഇതിനെ ശരിവെക്കുകയാണ്. അതേ സമയം, സഭാദ്ധ്യക്ഷന്മാരുടെ ആരോപണങ്ങൾ സംസ്ഥാന പോലീസ് വക്താവ് നിഷേധിച്ചു. ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം ഗവൺമെന്റ് ഇതര സ്ഥാപനങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം നടത്തിയതെന്നും ക്രൈസ്തവ സ്ഥാപനങ്ങളുടെ ലാഭം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന സംശയത്താലാണ് സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ നിർദ്ദേശിച്ചതെന്നും ആര്‍കെ മല്ലിക്ക് പറഞ്ഞു. പത്ത് ലക്ഷത്തോളം ക്രൈസ്തവ ജനസംഖ്യയുള്ള ജാര്‍ഖണ്ഡിൽ ഭൂരിപക്ഷവും ഗോത്രവംശജരാണ്. നിരക്ഷരരായ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സഭാനേതൃത്വം പരിശ്രമിക്കുന്നതിനെയാണ് ഭരണകൂടം പ്രതികൂട്ടിലാക്കാന്‍ ശ്രമം നടത്തുന്നത്.
Image: /content_image/News/News-2018-08-01-08:42:44.jpg
Keywords: ജാര്‍ഖ, ആര്‍‌എസ്‌എസ്
Content: 8329
Category: 1
Sub Category:
Heading: പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്ക മുന്നില്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: ആഗോള തലത്തില്‍ മറ്റേതൊരു സമ്പന്ന രാജ്യങ്ങളേക്കാളും പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കന്‍ ജനത മുന്നിലെന്ന് പുതിയ പഠനഫലം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രശസ്ത ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സമ്പന്ന രാഷ്ട്രങ്ങളില്‍ അമേരിക്കയില്‍ മാത്രമാണ് പ്രാര്‍ത്ഥനയുടേയും, സമ്പത്തിന്റേയും തോത് ശരാശരിക്കും മുകളില്‍ നില്‍ക്കുന്നതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായി. നൂറ്റിരണ്ട് രാജ്യങ്ങളിലായാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പഠനം നടത്തിയത്. യൂറോപ്യന്‍ ജനതയേക്കാള്‍ അധികമായി അമേരിക്കന്‍ ജനത പ്രാര്‍ത്ഥനയില്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടെന്നും, ആഴ്ചയിലൊരു പ്രാവശ്യമെങ്കിലും ആത്മീയകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മുപ്പതിനായിരം ഡോളറില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ 40 ശതമാനം അമേരിക്കക്കാരും പറഞ്ഞത് തങ്ങള്‍ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ടെന്നാണ്. മൊത്ത കണക്കില്‍ അമേരിക്കയിലെ 55 ശതമാനത്തോളം ആളുകളും ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ്. കാനഡയില്‍ 25 ശതമാനവും, ഓസ്ട്രേലിയായില്‍ 18 ശതമാനവും ബ്രിട്ടനില്‍ 6 ശതമാനവുമാണ് ദിവസവും പ്രാര്‍ത്ഥിക്കുന്നവര്‍. യൂറോപ്പിലെ മൊത്തം കണക്ക് നോക്കുമ്പോള്‍ ഇത് 22 ശതമാനമാണ്. അതേസമയം ദരിദ്ര രാജ്യങ്ങളും, വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയുടെ സ്ഥാനം മധ്യഭാഗത്താണ്. സൗത്താഫ്രിക്കയില്‍ 52 ശതമാനം പേര്‍ ദിവസവും പ്രാര്‍ത്ഥിക്കുമ്പോള്‍ ബംഗ്ലാദേശില്‍ 57 ശതമാനവും, ബൊളീവിയയിലെ 56 ശതമാനവും ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ്. ബറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് അമേരിക്കയില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിന്നു.
Image: /content_image/News/News-2018-08-01-10:26:53.jpg
Keywords: അമേരിക്ക
Content: 8330
Category: 1
Sub Category:
Heading: 'പോര്‍സ്യുങ്കുള': സമ്പൂര്‍ണ്ണ ദണ്ഡവിമോചനം നേടുന്നതിനു നാളെ വീണ്ടും അവസരം
Content: ഇറ്റലി: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം. ഇന്ന് ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം. ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും. ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു. പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഹോണോറിയൂസ് പാപ്പാക്ക് അപേക്ഷ സമര്‍പ്പിച്ചു. അതുവരെ കേള്‍ക്കാതിരുന്ന സമ്പൂര്‍ണ്ണ ദണ്ഠവിമോചനം അനുവദിക്കുവാന്‍ പാപ്പാ ആദ്യം തയ്യാറായില്ലെങ്കിലും കര്‍ത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പാപ്പ പിന്നീട് ദണ്ഠവിമോചനം അനുവദിക്കുകയായിരുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. പോര്‍സ്യുങ്കുള ദണ്ഡവിമോചനം പൂര്‍ണ്ണമായ ഇളവാണ്. ആഗസ്റ്റ് 2നു 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക എന്നതാണ് ദണ്ഡവിമോചനം നേടുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം. നാളെ (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്നതാണ് അടുത്ത പടി. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും വേണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെയായിരിന്നുവെന്നാണ് ചരിത്രം. വിശുദ്ധ പത്രോസിന്റെ ചങ്ങലകളുടെ ഓര്‍മ്മദിവസം (തടവറയില്‍ നിന്നും മോചിതനായത്) ഓഗസ്റ്റ് ഒന്ന്‍ എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവസം നിജപ്പെടുത്തിയത്. ഈ ദിവസം പാപികള്‍ക്ക് തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. ഇറ്റലിയിലെ അസീസ്സിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2018-08-01-12:55:50.jpg
Keywords:
Content: 8331
Category: 1
Sub Category:
Heading: 'പോര്‍സ്യുങ്കുള': സമ്പൂര്‍ണ്ണ ദണ്ഡവിമോചനം നേടുന്നതിനു വീണ്ടും അവസരം
Content: ഇറ്റലി: ആഗോള സഭയില്‍ മാര്‍പാപ്പ ആദ്യമായി പ്രഖ്യാപിച്ച 'പോര്‍സ്യുങ്കുള ദണ്ഡവിമോചനം' നേടാന്‍ വീണ്ടും അവസരം. ഓഗസ്റ്റ് 1 സന്ധ്യമുതല്‍ ഓഗസ്റ്റ് 2 സൂര്യാസ്തമയം വരെയാണ് ദണ്ഡവിമോചനം സ്വീകരിക്കുന്നതിനായുള്ള സമയം. ഫ്രാന്‍സിസ്കന്‍ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് പോര്‍സ്യുങ്കുള ദണ്ഡ വിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം വിശേഷിപ്പിക്കുന്നത്. നിരവധി ദണ്ഡവിമോചന മാര്‍ഗ്ഗങ്ങള്‍ സഭയിലുണ്ടെങ്കിലും കത്തോലിക്കാ സഭയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ദണ്ഡവിമോചനമാണ് പോര്‍സ്യുങ്കുള ദണ്ഡവിമോചനം. ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധന്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ അതിനോടു ചേര്‍ന്ന് ദേവാലയത്തില്‍ താമസമാക്കി. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വെച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മിക ജീവിതം ആരംഭിക്കുന്നതും, സന്യാസ സഭക്ക് രൂപം നല്‍കുന്നതും. ഇക്കാലയളവില്‍ തനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധന്‍ മാതാവിനോട് കരഞ്ഞപേക്ഷിക്കാറുണ്ടായിരുന്നു. പിന്നീട് ലഭിച്ച ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഹോണോറിയൂസ് പാപ്പാക്ക് അപേക്ഷ സമര്‍പ്പിച്ചു. അതുവരെ കേള്‍ക്കാതിരുന്ന സമ്പൂര്‍ണ്ണ ദണ്ഡവിമോചനം അനുവദിക്കുവാന്‍ പാപ്പാ ആദ്യം തയ്യാറായില്ലെങ്കിലും കര്‍ത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പാപ്പ പിന്നീട് ദണ്ഠവിമോചനം അനുവദിക്കുകയായിരുന്നു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. പോര്‍സ്യുങ്കുള ദണ്ഡവിമോചനം പൂര്‍ണ്ണമായ ഇളവാണ്. ( #{red->n->n-> പൂര്‍ണ്ണദണ്ഡവിമോചനം എന്നത് നാം ചെയ്യുന്ന എല്ലാ പാപങ്ങളുടെയും കാലികശിക്ഷയില്‍ നിന്നുള്ള മോചനമല്ല. മറിച്ച് ഏതെങ്കിലും ഒരു പാപത്തിന്‍റെ മാത്രം കാലികശിക്ഷയാണ് പൂര്‍ണ്ണമായും മോചിക്കപ്പെടുന്നത്. അതിനാല്‍ ഒരിക്കല്‍ പൂര്‍ണ്ണദണ്ഡവിമോചനത്തിനായുള്ള പരിശ്രമങ്ങള്‍ കേവലം ഒരു പ്രാവശ്യംകൊണ്ട് അവസാനിപ്പിക്കേണ്ടതല്ല താനും.}# ) ഇന്നു ആഗസ്റ്റ് 2നു 8 ദിവസങ്ങള്‍ മുന്‍പോ, ശേഷമോ നല്ല കുമ്പസാരം നടത്തുക എന്നതാണ് ദണ്ഡവിമോചനം നേടുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം. ഇന്ന് (ഓഗസ്റ്റ് 2) വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടു കൂടി വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്നതാണ് അടുത്ത പടി. അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദേവാലയത്തില്‍ ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, വിശ്വാസ പ്രമാണവും ചൊല്ലിയതിനു ശേഷം മാര്‍പാപ്പയുടെ നിയോഗം സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുകയും വേണം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെയായിരിന്നുവെന്നാണ് ചരിത്രം. വിശുദ്ധ പത്രോസിന്റെ ചങ്ങലകളുടെ ഓര്‍മ്മദിവസം (തടവറയില്‍ നിന്നും മോചിതനായത്) ഓഗസ്റ്റ് ഒന്ന്‍ എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവസം നിജപ്പെടുത്തിയത്. ഈ ദിവസം പാപികള്‍ക്ക് തങ്ങളുടെ പാപമാകുന്ന ചങ്ങലകളില്‍ നിന്നും മോചനം നേടുവാന്‍ കഴിയണമെന്ന് വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചു. ഇറ്റലിയിലെ അസീസ്സിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള സെന്റ്‌ മേരി ഓഫ് ഏഞ്ചല്‍സ് ബസലിക്കയിലാണ് ഇപ്പോള്‍ പോര്‍സ്യുങ്കുള ചാപ്പല്‍ സ്ഥിതി ചെയ്യുന്നത്.
Image: /content_image/News/News-2018-08-01-12:58:30.jpg
Keywords: ദണ്ഡ
Content: 8332
Category: 18
Sub Category:
Heading: കുട്ടനാട്ടില്‍ വിവിധ പുനരധിവാസ പദ്ധതികളുമായി ചാസ്
Content: കോട്ടയം: ചങ്ങനാശേരി അതിരൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ദീപിക ദിനപത്രത്തിന്റെയും കാരുണ്യഹസ്തം പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിത മേഖലകളില്‍ വിവിധ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനം. വെള്ളപ്പൊക്ക സമയത്തു കുടിവെള്ള വിതരണം ചെയ്ത പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം ഈ മാസം നടത്തും. ആയിരക്കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണു കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിയിരിക്കുന്നത്. വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചു ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ചാസ് പ്രവര്‍ത്തകര്‍ നേരിട്ടെത്തി സംഭരിച്ചു സംസ്‌കരണ യൂണിറ്റുകള്‍ക്കു കൈമാറും. കാരുണ്യഹസ്തം പദ്ധതിയുടെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ്, ആലപ്പുഴ സഹൃദയ, പച്ച ലൂര്‍ദ്മാതാ, എടത്വാ മഹാജൂബിലി ആശുപത്രികളുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാന്പുകളും പ്രതിരോധ മരുന്നു വിതരണവും നടന്നുവരികയാണ്. ഇതിനോടകം 15 ക്യാന്പുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ദുരിതമേഖലകളില്‍ ചാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 18 ദിവസമായി ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രം, ബ്രഡ്, പായ്ക്കറ്റ് പാല്‍, കുപ്പിവെള്ളം എന്നിവ മുടങ്ങാതെ വിതരണം ചെയ്തു.
Image: /content_image/India/India-2018-08-02-01:05:01.jpg
Keywords: കുട്ടനാ, കാരുണ്യ
Content: 8333
Category: 18
Sub Category:
Heading: ബോധവത്കരണ കണ്‍വെന്‍ഷനുകള്‍ നടത്താന്‍ കാത്തലിക് ഫെഡറേഷന്‍
Content: കോട്ടയം: ക്രൈസ്തവ സമൂഹം ഏറെ ആദരവോടെ കാണുന്ന കുമ്പസാരം അടക്കമുള്ള കൂദാശകള്‍ക്കെതിരേയും, ഒറ്റപ്പെട്ട ആരോപണങ്ങളുടെ പേരില്‍ സഭയെ മൊത്തത്തില്‍ അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന നടപടികളെ ചെറുക്കാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോധവത്കരണ കണ്‍വെന്‍ഷനുകള്‍ നടത്താന്‍ കാത്തലിക് ഫെഡറേഷന്‍. ശനിയാഴ്ച സമൂഹത്തിന്റെ നാനാതുറകളിലുളള പ്രമുഖരുടെ സമ്മേളനം ന്യൂഡല്‍ഹിയില്‍ വിളിച്ചു കൂട്ടും. സഭയ്‌ക്കെതിരേ ബോധപൂര്‍വമായി നടക്കുന്ന കടന്നാക്രമണങ്ങളെ ചെറുത്തുതോല്പിക്കാന്‍ സമുദായവും സമൂഹവും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഫാ. ആന്റണി മുഞ്ഞേലി, ജോസ് മാത്യു ആനിത്തോട്ടം, ജിജി പോരകശേരി, നൈനാന്‍ തോമസ് മുളപ്പന്‍മഠം, ടോണി കോയിത്തറ, ബിജോ തുളിശേരി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-08-02-01:08:08.jpg
Keywords: കാത്തലി