category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുട്ടനാട്ടില്‍ വിവിധ പുനരധിവാസ പദ്ധതികളുമായി ചാസ്
Contentകോട്ടയം: ചങ്ങനാശേരി അതിരൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ദീപിക ദിനപത്രത്തിന്റെയും കാരുണ്യഹസ്തം പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിത മേഖലകളില്‍ വിവിധ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനം. വെള്ളപ്പൊക്ക സമയത്തു കുടിവെള്ള വിതരണം ചെയ്ത പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം ഈ മാസം നടത്തും. ആയിരക്കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണു കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിയിരിക്കുന്നത്. വിവിധ ഇടവകകള്‍ കേന്ദ്രീകരിച്ചു ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ചാസ് പ്രവര്‍ത്തകര്‍ നേരിട്ടെത്തി സംഭരിച്ചു സംസ്‌കരണ യൂണിറ്റുകള്‍ക്കു കൈമാറും. കാരുണ്യഹസ്തം പദ്ധതിയുടെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ്, ആലപ്പുഴ സഹൃദയ, പച്ച ലൂര്‍ദ്മാതാ, എടത്വാ മഹാജൂബിലി ആശുപത്രികളുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാന്പുകളും പ്രതിരോധ മരുന്നു വിതരണവും നടന്നുവരികയാണ്. ഇതിനോടകം 15 ക്യാന്പുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ദുരിതമേഖലകളില്‍ ചാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 18 ദിവസമായി ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രം, ബ്രഡ്, പായ്ക്കറ്റ് പാല്‍, കുപ്പിവെള്ളം എന്നിവ മുടങ്ങാതെ വിതരണം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-02 05:38:00
Keywordsകുട്ടനാ, കാരുണ്യ
Created Date2018-08-02 05:35:01