category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ആകാശപ്പറവകളുടെ കൂട്ടുകാര്‍' രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ
Contentകോട്ടയം: തെരുവോര മക്കളുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന ആകാശപ്പറവകളുടെ കൂട്ടുകാര്‍ (FBA) ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ മുതല്‍ കോട്ടയം വാഴൂര്‍ ചെങ്കല്‍ നസ്രത്ത് ആശ്രമത്തില്‍ നടക്കും. നാളെ വൈകുന്നേരം 4.30ന് ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ കബറിടത്തില്‍നിന്നും കൊളുത്തിയ ദീപശിഖാ പ്രയാണത്തിനു സ്വീകരണം. 5.30നു കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. കുര്യന്‍ താമരശേരി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രാത്രി ഏഴിനു ചേരുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും. മാര്‍ ജോസ് പുളിക്കല്‍ മുഖ്യസന്ദേശം നല്‍കും. ഫാ. സെബാസ്റ്റ്യന്‍ വെച്ചൂക്കരോട്ട്, ഫാ. മാത്യു തുണ്ടത്തില്‍, ഫാ. ജേക്കബ് പുറ്റനാനിക്കല്‍, ഫാ. ജയിംസ് മാത്യു പാന്പാറ, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 5.30നു ചേരുന്ന സാംസ്‌കാരിക സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജസ്റ്റിന്‍ പഴേപറന്പില്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് അധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീര്‍ഥപാദസ്വാമി വിഷയാവതരണം നടത്തും. പൊന്‍കുന്നം മുസ്ലിം ജമാ അത്ത് ഉമര്‍ മൗലവി അല്‍ ഖാസിമി അനുഗ്രഹപ്രഭാഷണം നടത്തും. രാത്രി 7.30ന് മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ പ്രഭാഷണം നടത്തും. നാലിനു രാവിലെ 9.30ന് അനുമോദനസമ്മേളനം ചേരും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡംഗം ഫാ. ജോര്‍ജ് ജോഷ്വാ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാ. റോയി വടക്കേല്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസഫ് വെള്ളമറ്റം, സന്തോഷ് മരിയസദനം തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം അഞ്ചിന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് കലാസന്ധ്യ. അഞ്ചിനു രാവിലെ 10ന് റാസക്കുര്‍ബാന. ഉച്ചകഴിഞ്ഞു 2.15ന് കര്‍മലമാതാവിന്റെ പ്രതിഷ്ഠ. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി സിഎംസി സന്ദേശം നല്‍കും. ഫാ. ഫ്രാന്‍സിസ് കൊടിയന്‍ പ്രഭാഷണം നടത്തും. രാത്രി ഏഴിന് കലാസന്ധ്യ. ആറിനു രാവിലെ 9.30ന് വിശുദ്ധകുര്‍ബാന. ഫാ. ടോം ജോസ്. ഫാ. ഡൊമിനിക് മുണ്ടാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ആറിന് ഉച്ചകഴിഞ്ഞ് 2.15നാണ് ജൂബിലി സമാപനസമ്മേളനം. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. എസ്. പുഷ്‌കലാദേവി മുഖ്യപ്രഭാഷണം നടത്തും. രജതജൂബിലി സ്മാരകമന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ടോമി കല്ലാനി, ഫാ. മാത്യു ഓലിക്കല്‍, ഡോ. സിസ്റ്റര്‍ കാര്‍മലി സിഎംസി, വി.എന്‍. മനോജ്, ബ്രദര്‍ ജോസ് മാത്യു, ഫാ. റോബിന്‍സ് മറ്റത്തില്‍, സിസ്റ്റര്‍ ജൂലി എഫ്‌സിസി, സിസ്റ്റര്‍ അമല കിടങ്ങത്താഴെ എസ്എബിഎസ്, ഫാ. സെബാസ്റ്റ്യന്‍ പെരുനിലം, ഫാ. മാത്യു തുണ്ടത്തില്‍, തങ്കച്ചന്‍ പുളിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-08-01 09:51:00
Keywordsആകാശ
Created Date2018-08-01 09:48:01