Contents
Displaying 8021-8030 of 25182 results.
Content:
8334
Category: 18
Sub Category:
Heading: സുറിയാനി സംഗീത മത്സരത്തില്‍ കടുത്തുരുത്തി ദേവാലയം ജേതാക്കള്‍
Content: കടുത്തുരുത്തി: സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും പ്രവാസി കേന്ദ്രങ്ങളിലെയും വിശ്വാസികള്‍ക്കായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൂഹാ മീഡിയായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അന്താരാഷ്ട്രാ സുറിയാനി സംഗീത മത്സരത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാപള്ളി (താഴത്തുപള്ളി) ജേതാക്കള്‍. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവയടക്കം 19 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പാട്ടിന്റെ മികവിന് 50 ശതമാനവും വ്യൂവേഴ്‌സിന്റെ എണ്ണവും പാട്ടിന് ലഭിച്ച ലൈക്കുകളുടെയും അടിസ്ഥാനത്തിലാണ് ജേതാക്കളെ തീരുമാനിച്ചത്. വിശുദ്ധ കുര്‍ബാനയില്‍ പാടുന്ന മൂന്ന് പാട്ടുകളാണ് 13 അംഗ കടുത്തുരുത്തി ടീം പാടിയത്. സുറിയാനിയില്‍ കഴിവ് തെളിയിച്ചിട്ടുള്ള താഴത്തുപള്ളി സഹവികാരി ഫാ.അഗസ്റ്റിന്‍ കണ്ടത്തികുടിലില്‍ ആണ് ഇടവകയുടെ ടീമിന് പരിശീലനം നല്‍കിയത്. ജേതാക്കള്‍ക്ക് പതിനായിരം രൂപയും ട്രോഫ്രിയും ലഭിക്കും. കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോനാ പള്ളിയിലെ ടീമിനാണ് മത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ചത്. മാണ്ഡ്യ രൂപതയുടെ കീഴിലുള്ള ബാംഗ്ലൂര്‍ ധര്‍മ്മാരം സെന്‍റ് തോമസ് ഫൊറോനക്ക് മൂന്നാം സ്ഥാനം. തൃശൂരില്‍ നിന്നു ഡല്‍ഹിയിലേക്ക് കുടിയേറിയ പെരേപ്പാടന്‍ കുടുംബാംഗമായ പരേതനായ അമിത് ആന്‍ഡ്രൂസിന്റെ സ്മരണാര്‍ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2018-08-02-01:19:56.jpg
Keywords: സുറിയാനി

8335
Category: 1
Sub Category:
Heading: സൗന്ദര്യം, പ്രശസ്തി തുടങ്ങിയവയോടുള്ള ആസക്തി വിഗ്രഹാരാധന: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പണം, സ്മാര്‍ട്ട്‌ഫോണ്‍, സൗന്ദര്യം, പ്രശസ്തി തുടങ്ങിയവയോടുള്ള ആസക്തി വിഗ്രഹാരാധനയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാസത്തെ അവധിക്കുശേഷം ഇന്നലെ പ്രതിവാര പൊതുദര്‍ശന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണാടിയില്‍ സ്വന്തം രൂപം ഏറെനേരം ആസ്വദിക്കുന്നതും വിഗ്രഹാരാധനയാണെന്നും അതും സ്‌നേഹവും ഒരിക്കലും ഒത്തുപോകില്ലായെന്നും വിശ്വാസികള്‍ വിഗ്രഹങ്ങളെ ജനലിനു പുറത്തേക്കു വലിച്ചെറിയണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുമായി കണ്ണാടിക്ക് മുന്നില്‍ എത്രനേരമാണ് ചിലര്‍ ചിലവഴിക്കുന്നത്. അതും വിഗ്രഹാരാധനയാണ്. ധനം ജീവിതത്തെ കവര്‍ന്നെടുക്കുന്നു. ലൗകികസുഖങ്ങള്‍ ഏകാന്തതയിലേക്കാനയിക്കുന്നു. സമ്പദ്ഘടനകള്‍ കൂടുതല്‍ നേട്ടത്തിനായി മനുഷ്യജീവനുകളെ കുരുതികഴിക്കുന്നു. തൊഴില്‍രഹിതരെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. എന്തുകൊണ്ട് അവര്‍ക്ക് തൊഴിലില്ല? കൂടുതല്‍ സമ്പാദിക്കുന്നതിനായി തൊഴില്‍ ദാതാക്കാള്‍ അവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു എന്നതാണ് കാരണം. ജീവിതങ്ങളും കുടുംബങ്ങളും നശിപ്പിക്കപ്പെടുന്നു. മയക്കുമരുന്നും ഒരു വിഗ്രഹമാണ്. ഈ വിഗ്രഹത്തെ പൂജിച്ചുകൊണ്ട് ആരോഗ്യവും ജീവന്‍ തന്നെയും നശിപ്പിക്കുന്ന യുവതീയുവാക്കള്‍ ഏറെയാണ്! വിഗ്രഹങ്ങള്‍ ജീവിതം വാഗ്ദാനം ചെയ്യുകയാണ്. പക്ഷേ സത്യത്തില്‍, അത് ജീവന്‍ എടുക്കുകയാണ് ചെയ്യുന്നത്. നേരെമറിച്ച് സത്യദൈവമാകട്ടെ ജീവന്‍ ആവശ്യപ്പെടുന്നില്ല, സമ്മാനിക്കുന്നു. നമ്മുടെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു വീക്ഷണമല്ല സത്യദൈവം നമുക്കേകുന്നത്, പ്രത്യുത സ്നേഹിക്കാന്‍ അവിടുന്ന് പഠിപ്പിക്കയാണ് ചെയ്യുന്നത്. എന്നാല്‍ വിഗ്രഹങ്ങള്‍ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ അവതരിപ്പിക്കുകയും വര്‍ത്തമാനകാലത്തെ അവമതിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ സത്യദൈവം അനുദിന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ പഠിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ സ്നേഹിക്കാന്‍ കഴിയണമെങ്കില്‍ നാം എല്ലാ വിഗ്രഹങ്ങളിലും നിന്നു മുക്തരാകണമെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-08-02-02:41:44.jpg
Keywords: പാപ്പ

8336
Category: 1
Sub Category:
Heading: "ഞങ്ങൾ കൊലയാളികൾ അല്ല"; ഗര്‍ഭഛിദ്രത്തിനെതിരെ അർജന്‍റീനയിലെ ഡോക്ടർമാർ
Content: ബ്യൂണസ് അയേഴ്സ്: തങ്ങള്‍ കൊലയാളികളല്ലെന്നും ഗര്‍ഭഛിദ്രം ചെയ്യാൻ നിർബന്ധിച്ചാൽ ജയിലിൽ പോകാൻ മടിയില്ലെന്നും തുറന്ന്‍ പ്രഖ്യാപിച്ച് അർജന്‍റീനയിലെ ഡോക്ടർമാർ. അടുത്ത ആഴ്ച അർജന്‍റീനയിലെ സെനറ്റ് പതിനാല് ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താൻ അനുവദിക്കുന്ന നിയമനിർമ്മാണം പരിഗണിക്കാനിരിക്കെയാണ് നൂറ് കണക്കിന് ഡോക്ടർമാർ പ്രതിഷേധ സൂചകമായി ബ്യൂണസ് അയേഴ്സ് തെരുവികളിലിറങ്ങിയത്. 'എന്തു നഷ്ടം സഹിച്ചാലും ഒരു മനുഷ്യ ജീവൻ നശിപ്പിക്കില്ല' എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഡോക്ടർമാർ പ്രതിഷേധ വഴിയെ നടന്നു നീങ്ങിയത്. "ഞാൻ ഒരു ഡോക്ടറാണ് കൊലയാളിയല്ല" എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡുകൾ ഡോക്ടർമാര്‍ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചിരിന്നു. ഏതാണ്ട് മൂന്നൂറ് സ്വകാര്യ ആശുപത്രികൾ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള പുതിയ നിയമത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. നിയമം പ്രാബല്യത്തിൽ വന്നാൽ സ്വകാര്യ ആശുപത്രികൾ എല്ലാം ഗര്‍ഭച്ഛിദ്രം നടത്തേണ്ടതായി വരും. ഡോക്ടർമാർക്ക് നിയമത്തിന്റെ ഭാഗമാകാതിരിക്കാമെങ്കിലും വിശ്വാസത്തിന്റെ പേരിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. നിയമം പ്രാബല്യത്തിൽ വന്നാലും താൻ ഒരു മനുഷ്യ ജീവൻ നശിപ്പിക്കില്ലായെന്ന് ഒാസട്രെൽ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടർ ഏർണസ്റ്റോ ബെറൂറ്റി വ്യക്തമാക്കി. സമാനമായ ചിന്താഗതിയാണ് അനേകം ഡോക്ടര്‍മാര്‍ക്കുള്ളത്. അർജന്‍റീനയൻ അക്കാഡമി ഒാഫ് മെഡിസിനും നിയമനിർമ്മാണത്തിനെതിരെ രംഗത്തുണ്ട്.
Image: /content_image/News/News-2018-08-02-04:08:51.jpg
Keywords: അര്‍ജ

8337
Category: 1
Sub Category:
Heading: ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയെ ആക്രമിക്കുന്നത് ശരിയല്ലെന്ന് കത്തോലിക്ക മെത്രാന്‍
Content: ഇറ്റലി: നിയമപരമല്ലാത്ത കുടിയേറ്റത്തെ തടയുവാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മാറ്റിയോ സാല്‍വീനിയ്ക്കെതിരെയുള്ള ആക്രമണത്തെ വിമര്‍ശിച്ച് ചിയോഗ്ഗിയായിലെ മെത്രാന്‍ അഡ്രിയാനോ ടെസ്സാരൊല്ലോ രംഗത്ത്. അടുത്തിടെ രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ പ്രസിദ്ധീകരണമായ ‘ഫാമിഗ്ലിയാ ക്രിസ്റ്റ്യാന’ സാല്‍വീനിയെ സാത്താനുമായി താരതമ്യം ചെയ്തുകൊണ്ടു കവര്‍ സ്റ്റോറി തയാറാക്കിയിരിന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. മാഗസിന്‍ രാജ്യത്തെ മുഴുവന്‍ കത്തോലിക്കാ പുരോഹിതരുടെ അഭിപ്രായമായി കരുതരുതെന്നും ‘ഫാമിഗ്ലിയാ ക്രിസ്റ്റ്യാന’ സഭയുടെ ശബ്ദമല്ലെന്നും ‘കൊറിയേറെ ഡെല്‍ വെനാറ്റോ’ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് അഡ്രിയാനോ പറഞ്ഞു. സാല്‍വീനിയെ ചെകുത്താനോടു ഉപമിച്ച കത്തോലിക്കാ പ്രസിദ്ധീകരണത്തിന്റെ നിലപാടിനോട് താനും യോജിക്കുന്നില്ലെന്ന് ഫാ. അലെക്സാണ്ടര്‍ ലൂസിയെ എന്ന വൈദികനും അഭിപ്രായപ്പെട്ടിരിന്നു. വത്തിക്കാന്റെ ശബ്ദം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഒരു പ്രസിദ്ധീകരണം ഒരു മന്ത്രിയെ ചെകുത്താനെന്നു വിശേഷിപ്പിച്ചത് നിരുത്തരവാദപരമാണെന്നായിരിന്നു അദ്ദേഹത്തിന്റെ പ്രതികരണം. അനിയന്ത്രിതമായ നിയമവിരുദ്ധ കുടിയേറ്റത്തെ തടയുവാനുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്നവരാണ് ഭൂരിപക്ഷം കത്തോലിക്ക വിശ്വാസികളെങ്കിലും, ഏതാനും മെത്രാന്‍മാര്‍ മാറ്റിയോ സാല്‍വീനിയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുണ്ട്. കുടിയേറ്റക്കാരെ സഹായിക്കുവാനായി താന്‍ എല്ലാ ദേവാലയങ്ങളും മോസ്കുകളാക്കി മാറ്റുവാന്‍ വരെ തയ്യാറാണെന്ന്‍ ഒരു മെത്രാന്‍ പറഞ്ഞതും സാല്‍വീനിയെ ‘അന്തിക്രിസ്തു’വെന്ന് ഒരു വൈദികന്‍ വിശേഷിപ്പിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരിന്നു. ഇതിനിടെ കുടിയേറ്റ നയങ്ങളെ സംബന്ധിച്ച് സഭാനേതൃത്വവും, വിശ്വാസിസമൂഹവും തമ്മിലുള്ള വിഭാഗീയത വര്‍ദ്ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അബോര്‍ഷനും അനിയന്ത്രിത കുടിയേറ്റത്തിനും എതിരെ ശക്തമായ നിലപാടുള്ള സെന്റര്‍-റൈറ്റ് പോപ്പുലിസ്റ്റ് പാര്‍ട്ടികളായ ലെഗാ നൊര്‍ഡ് പാര്‍ട്ടിയും, ഫൈവ്സ്റ്റാര്‍ മൂവ്മെന്റും അടങ്ങുന്ന സഖ്യക്ഷിയാണ് ഇപ്പോള്‍ ഇറ്റലി ഭരിക്കുന്നത്. പൊതു കെട്ടിടങ്ങളില്‍ ക്രൂശിത രൂപം പ്രദര്‍ശിപ്പിക്കണമെന്ന് അനുശാസിക്കുന്ന ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ ഇറ്റലി ഒരുങ്ങുകയാണ്.
Image: /content_image/News/News-2018-08-02-13:13:31.jpg
Keywords: ഇറ്റലി, ഇറ്റാലി

8338
Category: 1
Sub Category:
Heading: കുമ്പസാരം വിശ്വാസികളുടെ സ്വാതന്ത്ര്യം; നിരോധിക്കണമെന്ന ഹര്‍ജി തള്ളി
Content: കൊച്ചി: ക്രിസ്തീയ സഭകളിലെ കുമ്പസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും കുമ്പസാരം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാൻ സാധിക്കില്ലായെന്നും കുമ്പസാരിക്കുമ്പോൾ എന്ത് പറയണമെന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ചോദിച്ചു. ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതിൽ നിന്ന് പുറത്തു പോകാനും അവകാശമുണ്ട്. കുമ്പസാരിക്കുമ്പോൾ എന്തു പറയണം പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസാരിക്കണമെന്നത് നിയമപരമായ നിർബന്ധമല്ല. ഒരാൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വസിക്കുന്നതെന്നും കോടതി പറഞ്ഞു. എറണാകുളം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
Image: /content_image/News/News-2018-08-02-14:09:29.jpg
Keywords: കുമ്പസാര

8339
Category: 1
Sub Category:
Heading: വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല: മതബോധനത്തിൽ മാറ്റംവരുത്തി മാർപാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് കത്തോലിക്കാസഭ. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം കത്തോലിക്കാസഭയുടെ വേദോപദേശത്തില്‍(സിസിസി) ഇതനുസരിച്ചുള്ള മാറ്റം വരുത്തി. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നായിരുന്നു ഇതിനു മുന്‍പുള്ള പ്രബോധനം. 2267-ാം മതബോധനത്തിലാണ് മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സിസിസി 2267ചൂണ്ടിക്കാട്ടുന്നത്. ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തിരിക്കുന്നത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് പുതിയ പ്രബോധനം വ്യക്തമാക്കുന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ ചേര്‍ത്തു. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിൽ മേയിൽ മാറ്റം വരുത്തിയിരുന്നെങ്കിലും വ്യാഴാഴ്ചയാണ് വത്തിക്കാന്‍ ഔദ്യോഗികമായി ഇത് പ്രസിദ്ധീകരിക്കുന്നത്.
Image: /content_image/News/News-2018-08-03-05:09:55.jpg
Keywords: വധശിക്ഷ, ദയാ

8340
Category: 18
Sub Category:
Heading: കാരുണ്യനാഥ സന്യാസ സഭയുടെ 800ാം വാര്‍ഷികാഘോഷം വല്ലാര്‍പാടത്ത്
Content: കൊച്ചി: കാരുണ്യനാഥയുടെ (മേഴ്‌സി ഡാരിയന്‍) സന്യാസ സഭയുടെ 800ാം വാര്‍ഷികാഘോഷം വല്ലാര്‍പാടം ബസിലിക്കയില്‍ ഞായറാഴ്ച നടക്കും. കാരുണ്യനാഥയുടെ നാമകരണത്തിന്റെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ചു വല്ലാര്‍പാടം ബസിലിക്കയില്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്കു പൂര്‍ണദണ്ഡവിമോചനം ലഭിക്കുമെന്ന മാര്‍പാപ്പയുടെ അറിയിപ്പിന്റെ പ്രഖ്യാപനവും അന്നുണ്ടാകും. വൈകുന്നേരം 5.30ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി. ദേവാലയത്തില്‍ പ്രത്യേകം സജ്ജമാക്കിയ കവാടം വിശ്വാസികള്‍ക്കു തുറന്നു നല്‍കും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കും. 1218 ഓഗസ്റ്റ് പത്തിനു വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ മേഴ്‌സി ഡാരിയന്‍ സന്യാസ സഭ സ്ഥാപിച്ചതോടെയാണു മാതാവിനു കാരുണ്യനാഥ എന്ന പേരു വിളിക്കപ്പെട്ടത്.
Image: /content_image/India/India-2018-08-03-06:15:44.jpg
Keywords: വല്ലാര്‍

8341
Category: 24
Sub Category:
Heading: ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Content: പാപത്തിന്‍റെ പൊറുതിയും പാപത്തിനുള്ള ശിക്ഷയും രണ്ടായി കാണണം. പാപം പൊറുക്കപ്പെടുമ്പോഴും പാപത്തിനുള്ള ശിക്ഷ അവശേഷിക്കുന്നു. അത് ഈ ലോകത്തിലോ വരുംലോകത്തിലോ വച്ച് അനുഭവിക്കണം. ശുദ്ധീകരണസ്ഥലവും ഈ ശിക്ഷയുടെ ഭാഗമാണ്. കാനന്‍ നിയമവും (992) മതബോധനഗ്രന്ഥവും (1471) ഇത് കൃത്യമായി പഠിക്കുന്നുണ്ട്. കുന്പസാരത്തിലൂടെ പാപം മോചിക്കപ്പെടുന്നു എന്ന് പറയുന്പോഴും നാം ചെയ്ത പാപങ്ങളുടെ ഫലങ്ങള്‍ അതോടെ ഇല്ലാതായി എന്നു കരുതാന്‍ കഴിയുമോ? എന്‍റെ പാപങ്ങള്‍ മോചിക്കപ്പെടുന്നതിലൂടെ (കുമ്പസാരം വഴി) ഞാന്‍ വരപ്രസാദാവസ്ഥയിലേക്ക് എത്തുമ്പോഴും എന്‍റെ കൊള്ളരുതായ്മകള്‍ മൂലം നിലനില്‍ക്കുന്ന തിന്മയുടെ സാഹചര്യങ്ങള്‍, മറ്റുള്ളവര്‍ ഇപ്പോഴും അനുഭവിക്കുന്ന പീഡനങ്ങള്‍ (ഒരു കൊലപാതകം ഉദാഹരണം) എന്നിവ ആ പ്രവൃത്തിയെ ഇല്ലാതാക്കുന്നില്ല. ഇക്കാരണങ്ങളാല്‍, ദൈവസന്നിധിയില്‍ പാപമോചനം നേടുമ്പോഴും നമ്മുടെ പാപജീവിതത്തിന്‍റെ പരിണിതഫലങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. അതിനാല്‍ പരിഹാരത്തിന്‍റെയും പ്രായ്ശ്ചിത്തത്തിന്‍റെയും ഒരു ജീവിതം അനിവാര്യമാണ്. അത് പക്ഷേ നിരാശാബോധത്തോടെയല്ല, സന്തോഷത്തോടും പ്രത്യാശയോടും കൂടിയാണ്. നമ്മുടെ പാപങ്ങള്‍ മൂലം മുറിവേല്പിക്കപ്പെട്ട വ്യക്തികളെയും സാഹചര്യങ്ങളെയും പുനര്‍നിര്‍മ്മിച്ചുകൊണ്ടുള്ളതായിരിക്കണം. ഇപ്രകാരമുള്ള ഒരു ജീവിതത്തിന് തിരുസ്സഭ വാഗ്ദാനമായി നല്കുന്ന ഒരു ആശ്വാസമാണ് ദണ്ഡവിമോചനങ്ങള്‍. എന്തുകൊണ്ട് ഇവ നല്കുന്നു, എങ്ങനെ നല്കുന്നു, സഭക്കിത് നല്കാനുള്ള അധികാരമെന്താണ്, മാര്‍ഗ്ഗങ്ങളേതൊക്കെയാണ് എന്നീ കാര്യങ്ങളറിയാന്‍ തുടര്‍ന്ന് വരുന്ന ലേഖനം വായിക്കാവുന്നതാണ്. #{red->none->b->ദണ്ഡവിമോചനം }# 1. #{blue->n->n->എന്താണ് ദണ്ഡവിമോചനം?: }# യേശുക്രിസ്തുവിന്‍റെയും അവിടുത്തെ വിശുദ്ധരുടെയും തിരുസഭയുടെയും യോഗ്യതകള്‍ മുഖേന പാപത്തിനും അതിനുള്ള ശിക്ഷയ്ക്കും മോചനം ലഭിച്ച ശേഷം ദൈവമുമ്പാകെയുള്ള താല്‍ക്കാലികശിക്ഷ പൂര്‍ണ്ണമായോ അഥവാ ഭാഗികമായോ ഇളച്ചുകൊടുക്കുന്നതിനാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. 2. #{blue->n->n-> മതബോധനം: }# ദണ്ഡവിമോചനങ്ങളെ സംബന്ധിച്ചുള്ള സഭയുടെ വിശ്വാസപ്രബോധനവും അവയുടെ വിനിയോഗവും പ്രായശ്ചിത്തകൂദാശയുടെ ഫലങ്ങളോട് ഗാഢമായി ബന്ധപ്പെട്ടതാണ്. അപരാധവിമുക്തമായ പാപങ്ങളുടെ കാലികശിക്ഷയില്‍ നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണ് ദണ്ഡവിമോചനം. നിര്‍ദ്ദിഷ്ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു തക്കമനോഭാവമുള്ള ക്രിസ്തീയവിശ്വാസി അത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്‍റെ ശുശ്രൂഷികള്‍ എന്ന നിലയില്‍ ക്രിസ്തുവിന്‍റെയും വിശുദ്ധരുടെയും പരിഹാരകര്‍മ്മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവുചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണമോ ആകാം. ഏതു വിശ്വാസിക്കും തനിക്കുവേണ്ടിത്തന്നെയോ മരിച്ചവര്‍ക്കുവേണ്ടിയോ ദണ്ഡവിമോചനങ്ങള്‍ നേടാവുന്നതാണ് (CCC 1471). 3. #{blue->n->n-> ചരിത്രം: }#ജൂലിയസ് രണ്ടാമന്‍ മാര്‍പാപ്പ റോമില്‍ തുടങ്ങിവച്ച വി. പത്രോസിന്‍റെ നാമത്തിലുള്ള ബൃഹത്തും മനോഹരവുമായ ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലെയോ പത്താമന്‍ മാര്‍പാപ്പ തീരുമാനിച്ചു. ഈ നിയോഗത്തില്‍ പ്രസ്തുത ദേവാലയത്തിന്‍റെ പണിക്കുവേണ്ടി സ്വമനസ്സാലെ എന്തെങ്കിലും സംഭാവന നല്കുന്നവര്‍ക്ക് ദണ്ഡവിമോചനം നല്കുന്നതാണെന്നുള്ള ഒരു ബൂള പരിശുദ്ധ പിതാവ് പ്രസിദ്ധപ്പെടുത്തി. അതേസമയം തന്നെ, ദേവാലയനിര്‍മ്മാണത്തിന് യാതൊരു സംഭാവനയും നല്കിയില്ലെങ്കിലും, ദണ്ഡവിമോചനം ലഭിക്കാനുള്ള വ്യവസ്ഥകള്‍ നിര്‍വ്വഹിക്കുന്ന ആര്‍ക്കും സഭയുടെ പുണ്യനിക്ഷേപത്തില്‍ നിന്നും തുല്യമായ ഓഹരി ലഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിഷ്കപടമായ അനുതാപവും പാപസങ്കീര്‍ത്തനവും വ്യവസ്ഥകളായി നിശ്ചയിച്ചു. സംഭാവന എത്ര വലുതാണെങ്കിലും അനുതാപമില്ലെങ്കില്‍ അത് ഫലപ്രദമാവില്ലെന്ന് ദണ്ഡവിമോചനത്തിന് അപേക്ഷിച്ചവര്‍ക്കെല്ലാം ബോദ്ധ്യമുണ്ടായിരുന്നു. അതിനാല്‍, ദണ്ഡവിമോചനം കച്ചവടമോ ക്രയവിക്രയമോ അല്ല. ഭക്തരായ ദൈവജനത്തിന് തിരുസഭ പ്രതിഫലമായി നല്കുന്ന ആദ്ധ്യാത്മികമായ ഒരു വാഗ്ദാനമാണിത്. 4. #{blue->n->n-> രണ്ടാം വത്തിക്കാന്‍ സൂനഹദോസ്: }# സൂനഹദോസിന് ശേഷം ദണ്ഡവിമോചനത്തിന്‍റെ വ്യവസ്ഥകള്‍ കൃത്യമായി ഉള്‍പ്പെടുത്തി 1968 ജൂണ്‍ 29-ന് Manual of Indulgences സഭ പ്രസിദ്ധപ്പെടുത്തി. പാപമോചനം സ്വീകരിച്ച ശേഷം സഭയുടെ വ്യവസ്ഥയനുസരിച്ച് വിശ്വാസിക്ക് ലഭിക്കുന്ന താത്കാലികശിക്ഷയുടെ മോചനമാണ് ദണ്ഡവിമോചനം എന്നു നാം കണ്ടുകഴിഞ്ഞു. താത്കാലികശിക്ഷ ഈ ലോകത്തിലോ പരലോകത്തിലോ വച്ചാണ് പരിഹരിക്കപ്പെടേണ്ടത്. താത്കാലികശിക്ഷ ഇവിടെ വച്ച് പരിഹരിക്കാനുള്ള ഒരെളുപ്പമാര്‍ഗ്ഗമാണ് ദണ്ഡവിമോചനം. പോള്‍ ആറാമന്‍ മാര്‍പാപ്പ പറയുന്നു, "പാപകടം നീക്കുക എന്നതിനേക്കാള്‍ നമ്മുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹവും പരസ്നേഹവും ഉജ്ജ്വലിപ്പിക്കുന്നതിനാണ് ദണ്ഡവിമോചനം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്." 5. #{blue->n->n->ദണ്ഡവിമോചനം പ്രാപിക്കാനുള്ള വ്യവസ്ഥകള്‍: }# 5.1 തനിക്കുവേണ്ടിത്തന്നെയോ മരിച്ചവര്‍ക്കുവേണ്ടിയോ ദണ്ഡവിമോചനം നേടണമെന്ന നിയോഗം 5.2 മാമ്മോദീസ സ്വീകരിച്ച വ്യക്തിയായിരിക്കണം 5.3 പ്രസാദവരത്തിലായിരിക്കണം 5.4 മാര്‍പാപ്പയുടെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കണം (1 സ്വര്‍ഗ്ഗസ്ഥനായ പിതാവ്, 1 നന്മ നിറഞ്ഞ മറിയം, 1 ത്രിത്വസ്തുതി) 5.5 പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് കുമ്പസാരിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്തിരിക്കണം. 6. #{blue->n->n-> പൂര്‍ണം, ഭാഗികം: }# ദണ്ഡവിമോചനത്തെ പൂര്‍ണമെന്നും ഭാഗികമെന്നും രണ്ടായി തിരിക്കാം. പൂര്‍ണ്ണദണ്ഡവിമോചനം ഒരു ദിവസം ഒരെണ്ണം മാത്രമേ പ്രാപിക്കാന്‍ കഴിയൂ. ഭാഗികദണ്ഡ വിമോചനത്തിന് ദിവസം വര്‍ഷം എന്നിങ്ങനെ കണക്കുകളില്ല. #{red->none->b-> പൂര്‍ണ ദണ്ഡവിമോചനം }# 1. #{blue->n->n->നോമ്പുമായി ബന്ധപ്പെട്ടത് }# - വി. കുരിശിന്‍റെ വഴി പ്രാര്‍ത്ഥന നടത്തുക - അരമണിക്കൂറെങ്കിലും യേശുവിന്‍റെ പീഡാനുഭവത്തെപ്പറ്റി വായിക്കുക, ധ്യാനിക്കുക - വലിയനോമ്പിലെ വെള്ളിയാഴ്ച കുരിശുരൂപത്തിന്‍റെ മുമ്പില്‍ ജപം ചൊല്ലുക - പെസഹാവ്യാഴാഴ്ച 'കൊല്ലന്‍ ദശ്നേ' എന്ന ഗീതം ആലപിക്കുക. (വാഴ്വിന്‍റെ ഗാനം = സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം) - ദുഃഖവെള്ളിയാഴ്ച ആരാധനാക്രമപ്രകാരം കുരിശിന്‍റെ ആരാധനയില്‍ പങ്കെടുത്ത് കുരിശ് ചുംബിക്കുക - ദുഃഖശനിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങളോടനുബന്ധിച്ച് ജ്ഞാനസ്നാന വാഗ്ദാനം നവീകരിക്കുക. 2. #{blue->n->n-> ദൈവാലയുമായി ബന്ധപ്പെട്ടത്}# - ഇടവകമദ്ധ്യസ്ഥന്‍റെ തിരുനാള്‍ദിനത്തില്‍ പള്ളി സന്ദര്‍ശിക്കുക, പ്രാര്‍ത്ഥിക്കുക. - ആഗസ്റ്റ് 15-ന് (മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം) ഇടവകപള്ളി സന്ദര്‍ശിച്ച് ക്രമപ്രകാരം ആരാധന നടത്തുക. - പള്ളിയോ അള്‍ത്താരയോ കൂദാശ ചെയ്യുന്ന ദിവസം പള്ളി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക - രൂപതയിലെ മെത്രാന്‍ ഔദ്യോഗിക ഇടവകസന്ദര്‍ശനം നടത്തുമ്പോള്‍ അദ്ദേഹം പ്രധാനകാര്‍മ്മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് പ്രാര്‍ത്ഥിക്കുക. - സ്വന്തം ജ്ഞാനസ്നാനദിനത്തില്‍ വാഗ്ദാനം നവീകരിക്കുക. 3. #{blue->n->n-> പ്രത്യേകദിനവുമായി ബന്ധപ്പെട്ടത്}# - ജനുവരി ഒന്നാം തിയതി 'താലാഹ് റൂഹാ' എന്ന ഗീതം പരസ്യമായി ആലപിക്കുക (പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന) - വര്‍ഷാവസാനത്തില്‍ 'ലഹ് ആലാഹാ' എന്ന കൃതജ്ഞതാസ്തോത്രം പരസ്യമായി ആലപിക്കുക. - ക്രിസ്തുവിന്‍റെ രാജ്യത്വതിരുനാളില്‍ മനുഷ്യകുലത്തെ മുഴുവന്‍ പ്രതിഷ്ഠിക്കുന്ന 'പ്രതിഷ്ഠാജപം' പരസ്യമായി ചൊല്ലുക. - ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവകരുണയുടെ പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പള്ളിയില്‍ പങ്കെടുക്കുക. - പന്തക്കുസ്താദിനം 'താലാഹ് റൂഹാ' ഗീതം പാടുക. 4. #{blue->n->n-> പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ടത് }# - വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ വിശ്വാസപ്രമാണം ചൊല്ലുക. - ഈശോയുടെ തിരുഹൃദയതിരുനാള്‍ ദിവസം നിര്‍ദ്ദിഷ്ടപരിഹാരജപം പരസ്യമായി ചൊല്ലുക - വി. കുര്‍ബാനയുടെ തിരുനാള്‍ദിവസം 'കൊല്ലന്‍ ദശ്നെ' എന്ന ഗീതം ആഘോഷമായി ആലപിക്കുക. - പൂര്‍ണ്ണദിവസങ്ങളെങ്കിലും ധ്യാനം ശ്രവിച്ച്, ദൈവവചനം അനുസരിച്ച് ജീവിക്കാന്‍ പരിശ്രമിക്കുക - പള്ളിയിലോ പൊതുപ്രാര്‍ത്ഥനാലയങ്ങളിലോ കുടുംബത്തിലോ സന്യാസസമൂഹത്തിലോ ഭക്തസംഘടനയിലോ എല്ലാവരും കൊന്ത ചൊല്ലുക. 5 രഹസ്യം തുടര്‍ച്ചയായി ചൊല്ലി, ദിവ്യരഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയും വേണം. (വ്യക്തിപരമായി ചൊല്ലുന്ന കൊന്തയ്ക്ക് ഭാഗികദണ്ഡവിമോചനം ലഭിക്കുന്നതാണ്.) 5. #{blue->n->n-> ബൈബിളും ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ടത് }# - ദിവ്യകാരുണ്യസന്നിധിയില്‍ ഒറ്റയ്ക്കോ സമൂഹമായോ അരമണിക്കൂറെങ്കിലും ആരാധന നടത്തുക. - പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്നയാള്‍ക്കും ആ കര്‍മ്മത്തില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നവര്‍ക്കും - അരമണിക്കൂറെങ്കിലും ദിവസവും വി. ഗ്രന്ഥം ഭക്തിയോടെ വായിച്ച് ധ്യാനിക്കുന്നവര്‍ക്ക് (അരമണിക്കൂറില്‍ താഴെ വായിക്കുന്നവര്‍ക്ക് ഭാഗികദണ്ഡവിമോചനം ലഭിക്കും). 6. #{blue->n->n-> മാര്‍പാപ്പയോടും മെത്രാനോടും സമര്‍പ്പിതരോടും ബന്ധപ്പെട്ടത്}# - പൂര്‍ണ്ണദണ്ഡവിമോചനത്തോടു കൂടിയ മാര്‍പാപ്പയുടെ ആശീര്‍വ്വാദം സ്വീകരിക്കുക (മാര്‍പാപ്പ ആശീര്‍വ്വാദം നല്കുമ്പോള്‍ റേഡിയോ, ടെലിവഷന്‍ പോലുള്ള മീഡിയയിലൂടെ ശ്രവിച്ചുകൊണ്ടും ദണ്ഡവിമോചനം പ്രാപിക്കാം) - മാര്‍പാപ്പയോ ഏതെങ്കിലും മെത്രാനോ വെഞ്ചരിച്ച കുരിശുരൂപം, ജപമാല, കാശുരൂപം എന്നിവ ഉപയോഗിക്കുക. - രൂപതയില്‍ മെത്രാന്‍ അനുവാദത്തോടെ നല്കുന്ന പേപ്പല്‍ ആശീര്‍വ്വാദങ്ങള്‍ സ്വീകരിക്കുക. - പ്രഥമദിവ്യബലിയര്‍പ്പിക്കുന്ന വൈദികനും അതില്‍ ഭക്തിപൂര്‍വ്വം സംബന്ധിക്കുന്നവര്‍ക്കും. - പൗരോഹിത്യം/ സന്യാസം സ്വീകരിച്ചതിന്‍റെ 25,50,60,75 എന്നീ വാര്‍ഷികദിനത്തില്‍, തന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ വിശ്വസ്തതയോടെ നിര്‍വ്വഹിക്കും എന്ന പ്രതിജ്ഞ നവീകരിക്കുക. ജൂബിലേറിയന്‍ അര്‍പ്പിക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ സംബന്ധിക്കുക. - നവസന്യാസിനികള്‍ നൊവീഷ്യേറ്റില്‍ പ്രവേശിക്കുമ്പോഴും ആദ്യവ്രതം, നിത്യവ്രതം, വ്രതാനുഷ്ഠാനത്തിന്‍റെ 25,50,60,75 എന്നീ വര്‍ഷങ്ങളിലും ദണ്ഡവിമോചനം നേടാം. - തിരുസഭയില്‍ വൈദികര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മാസാദ്യവ്യാഴാഴ്ചകളില്‍, കുര്‍ബാനയര്‍പ്പിച്ച് പുരോഹിതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലി, ഒരു പരോപകാര (നന്മ) പ്രവൃത്തിയെങ്കിലും ചെയ്ത് കാഴ്ചവയ്ക്കുന്ന വിശ്വാസികള്‍ക്ക് പൂര്‍ണദണ്ഡവിമോചനം പ്രാപിക്കാം. - പൂരോഹിതര്‍ക്ക് ദണ്ഡവിമോചനത്തിന് മുകളില്‍പ്പറഞ്ഞവയ്ക്കൊപ്പം കാനോനനമസ്കാര അര്‍പ്പണവും ദിവ്യകാരുണ്യ ആരാധനയും സഭ ആവശ്യപ്പെടുന്നുണ്ട്. 7. #{blue->n->n-> പരേതരുടെ ദിനവുമായി ബന്ധപ്പെട്ടത്}# - മരണസമയത്ത് അപ്പസ്തോലിക ആശീര്‍വ്വാദം സ്വീകരിക്കുക. അതിനുള്ള അവസരം ലഭ്യമല്ലെങ്കില്‍, മരണാസന്നന് അയാള്‍ ഏതെങ്കിലും സഭാത്മകപ്രാര്‍ത്ഥന (ഉദാ. വിശ്വാസപ്രമാണം) ജീവിതകാലത്ത് ചൊല്ലിയിട്ടുണ്ടെങ്കില്‍ ഈ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാന്‍ വേണ്ട സാധാരണ വ്യവസ്ഥകള്‍ ഈ അവസരത്തില്‍ ബാധകമല്ല. അന്നേ ദിവസം തന്നെ അദ്ദേഹം വേറെ ഏതെങ്കിലും വിധത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിച്ചിട്ടുണ്ടെങ്കിലും ഈ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. - സകല മരിച്ചവരുടെയും ദിനത്തില്‍ പള്ളിയിലോ കപ്പേളയിലോ ഉള്ള തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുക. ദണ്ഡവിമോചനം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുക. (ജീവിച്ചിരിക്കുന്ന മറ്റൊരാള്‍ക്കുവേണ്ടി ഇതു നിയോഗിക്കാവുന്നതല്ല). - നവംബര്‍ 1 മുതല്‍ 8 വരെ സെമിത്തേരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുക. ഓരോ ദിവസവും ഈ ദണ്ഡവിമോചനം ആത്മാക്കള്‍ക്കായ് കാഴ്ചവയ്ക്കുക. #{red->none->b-> ഭാഗികദണ്ഡവിമോചനം }# - ഉപവിപ്രവൃത്തികള്‍ ചെയ്യുക - പാപപരിഹാരത്തിനായി ആശയടക്കം ചെയ്യുക - രോഗികളെ സന്ദര്‍ശിക്കുക - ക്ലേശിതരെ ആശ്വസിപ്പിക്കുക - പണം കൊടുത്തോ മറ്റുവിധത്തിലോ പാവപ്പെട്ടവരെ സഹായിക്കുക - മതപരമായ കാര്യങ്ങള്‍ പഠിക്കുക, പഠിപ്പിക്കുക - വെഞ്ചരിച്ച കുരിശ്, കൊന്ത, മെഡല്‍ എന്നിവ ധരിക്കുക - സുവിശേഷപ്രസംഗങ്ങള്‍ കേള്‍ക്കുക - കുരിശുവരയ്ക്കുക - സെമിത്തേരി സന്ദര്‍ശനം നടത്തുക - വിശുദ്ധ കുര്‍ബാനയുടെ വിസീത്ത കഴിക്കുക - വിശ്വാസം, ശരണം, ഉപവി എന്നിവയുടെ പ്രകരണങ്ങളും വിശ്വാസപ്രമാണവും ചൊല്ലുക - ത്രികാലജപം ചൊല്ലുക - ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തുക - മാര്‍പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുക. - എത്രയും ദയയുള്ള മാതാവേ, പരിശുദ്ധ രാജ്ഞി എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലുക - സഭ അംഗീകരിച്ച ഔദ്യോഗിക ലുത്തിനിയകള്‍ ചൊല്ലുക - ദണ്ഡവിമോചനമുള്ള സുകൃതജപം ഉരുവിടുക - പ്രശംസയ്ക്കുവേണ്ടിയല്ലാതെ സാമൂഹ്യസേവനം ചെയ്യുക - മെത്രാന്‍റെ ഇടയസന്ദര്‍ശനദിനത്തില്‍ പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുക.
Image: /content_image/SocialMedia/SocialMedia-2018-08-03-07:10:43.jpg
Keywords: ദണ്ഡ

8342
Category: 1
Sub Category:
Heading: "സഭ ശബ്ദം ഉയർത്തണം": സ്വവർഗ്ഗ ലെെംഗീകത ആഘോഷമാക്കുന്ന പ്രദർശനങ്ങൾക്കെതിരെ ബിഷപ്പ് ഷ്നീഡര്‍
Content: അസ്താന (ഖസാഖിസ്ഥാന്‍): സ്വവർഗ്ഗ ലെെംഗീകത ആഘോഷമാക്കുന്ന നഗര പ്രദർശനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഖസാഖിസ്ഥാനിലെ അസ്താന അതിരൂപത സഹായ മെത്രാനായ അത്താനേഷ്യസ് ഷ്നീഡര്‍. ഏതാനും ദശാബ്ദങ്ങളായി പാശ്ചാത്യ രാജ്യങ്ങളിലെ നഗരങ്ങളും, പിറകെ ലോകത്തിലെ മറ്റു നഗരങ്ങളും പിടിച്ചടക്കാൻ സ്വവർഗ്ഗ ലെെംഗീകത ആഘോഷമാക്കുന്ന നഗര പ്രദർശനങ്ങൾ നടന്നു വരുകയാണെന്നും എല്ലാ കത്തോലിക്കാ മെത്രാൻമാർക്കും ഇതിനെതിരെ ശബ്ദം ഉയർത്താനുളള ധാർമികമായ ഉത്തരവാദിത്വം ഉണ്ടെന്നും ബിഷപ്പ് ഷ്നീഡർ പറഞ്ഞു. ജൂലൈ 28നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ്പ് ഷ്നീഡറിന്റെ ശക്തമായ പ്രതികരണം. പാശ്ചാത്യ രാജ്യങ്ങളിൽ നടക്കുന്ന ഈ പ്രകടനങ്ങൾക്ക് സാമ്പത്തികമായും അല്ലാത്ത രീതിയിലും സഹായം ലഭിക്കുന്നു. സ്വവർഗ്ഗ ലെെംഗീകത പ്രോത്സാഹിപ്പിക്കുന്ന ഇവർക്കായി രാഷ്ട്രീയക്കാരും, സാമൂഹിക മാധ്യമങ്ങളും, മറ്റും വൻ തോതിൽ ആശയപ്രചാരണം നടത്തുന്നുമുണ്ട്. കത്തോലിക്കാ സഭ മാത്രമേ ഇതിനെതിരെ ശബ്ദം ഉയർത്തുന്നുളളുവെന്നും അദ്ദേഹം പറഞ്ഞു. സ്വവർഗ്ഗ ലെെംഗീകത ആഘോഷമാക്കുന്ന നഗര പ്രദർശനങ്ങളെ അനുകൂലിക്കുന്ന കർദ്ദിനാൾമാരെയും മെത്രാന്മാരെയും, പുരോഹിതരെയും ബിഷപ്പ് ഷ്നീഡർ വിമർശിച്ചു. സ്വവർഗ്ഗ ലെെംഗീക ആഘോഷമാക്കുന്ന റാലികളില്‍ യേശുവിനെയും തിരുസഭയെയും കൂദാശകളെയും വിശുദ്ധരെയും ഏറ്റവും വേദനാജനകമായ രീതിയില്‍ അപമാനിക്കുന്നത് പതിവ് സംഭവമാണ്. അശ്ലീല വാക്കുകള്‍ അടങ്ങുന്ന പ്ലക്കാര്‍ഡുകളും ഏറ്റവും മോശമായ വസ്ത്രധാരണവും ഇത്തരം റാലികളില്‍ പ്രകടമാണ്. തിന്മയുടെ ശക്തമായ പ്രകടനത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയ ബിഷപ്പിന്റെ വാക്കുകളെ അതീവ ശ്രദ്ധയോടെയാണ് ക്രിസ്തീയ മാധ്യമങ്ങള്‍ നോക്കി കാണുന്നത്.
Image: /content_image/News/News-2018-08-03-08:53:49.jpg
Keywords: സ്വവർഗ്ഗ, അത്താനേ

8343
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ തടയണം: അള്‍ജീരിയയോട് യുഎൻ മനുഷ്യാവകാശ കമ്മീഷന്‍
Content: അൽജിയേഴ്സ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ അള്‍ജീരിയയില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ നടപടിയെടുക്കുണമെന്നു ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു. രാജ്യത്തു മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി മുസ്ലീം ഭൂരിപക്ഷരാജ്യമായ അള്‍ജീരിയയില്‍ ക്രിസ്തീയ ദേവാലയങ്ങളും മതസ്ഥാപനങ്ങളും അടച്ചു പൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍. മതഭേദം കൂടാതെ പൗരന്മാർക്ക് തുല്യമായ അവകാശം നല്കണമെന്നും ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾക്കു നേരെ നടക്കുന്ന വിവേചനപരമായ നീക്കം തടയണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അള്‍ജീരിയയിൽ, ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും, ഭരണഘടനയുടെ മുഖവുരയില്‍ തന്നെ ഇസ്ലാമിനെ രാഷ്ട്രത്തിന്റെ മതമായി ഉയര്‍ത്തിക്കാട്ടുകയാണ്. സ്വന്തം മതവിശ്വാസം ത്യജിക്കുക എന്നത് അള്‍ജീരിയയില്‍ കുറ്റമല്ലെങ്കിലും, ഇസ്ലാമില്‍ നിന്ന്‍ മതപരിവര്‍ത്തനം ചെയ്യുന്നത് കുറ്റകരമാണ്. നേരത്തെ ആറ് ദേവാലയങ്ങൾ അടയ്ക്കാൻ ഗവൺമെന്റ് നിർദ്ദേശം നൽകിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്നു പിന്നീട് മൂന്നെണം തുറന്നു നല്കി. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, മറ്റ് വസ്തുക്കളും കൈവശം വെക്കുന്നതിനുള്ള അനുവാദം വരെ രാജ്യത്തു നിരസിക്കുകയാണെന്നു ഏഷ്യന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2018-08-03-10:04:03.jpg
Keywords: അള്‍ജീ