Contents
Displaying 8061-8070 of 25180 results.
Content:
8374
Category: 18
Sub Category:
Heading: സീറോ മലബാർ സഭ സാമൂഹ്യ ശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം ആഗസ്റ്റ് 11ന്
Content: കൊച്ചി: സീറോ മലബാർ സഭയിലെ സാമൂഹ്യ ശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം കാക്കാനാട് പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ആഗസ്റ്റ് 11ന് നടക്കും. സീറോ മലബാർ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്കിന്റെ നേതൃത്വത്തിലാണ് ഏകദിന നേതൃസംഗമം സംഘടിപ്പിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എബ്രാഹം മാത്യു ഉദ്ഘാടനം ചെയ്യും. സീറോ മലബാർ സഭ സോഷ്യൽ ഡെവലപ്പ്‌മെന്റ് നെറ്റ്‌വർക്ക് സിനഡൽ കമ്മിറ്റി ചെയർമാൻ മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സിനഡ് സെക്രട്ടറി മാർ ആന്റണി കരിയിൽ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാർ സഭയുടെ പ്രേഷിത ആഭിമുഖ്യം സാമൂഹിക ശുശ്രൂഷാ രംഗത്ത് – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിഷയാവതരണം നടത്തും. ഫാ. തോമസ് നടക്കാലൻ, ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ, സിസ്റ്റർ ജാസിന സി.എം.സി, പി.യു തോമസ്, സിജോ പൈനാടത്ത്, ബീന സെബാസ്റ്റ്യൻ എന്നിവർ പ്രതികരണങ്ങളും പ്രവർത്തനസാധ്യതകളുടെ അവതരണവും നടത്തും. ഉച്ചകഴിഞ്ഞ് നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗം സ്പന്ദൻ സിനഡൽ കമ്മിറ്റി അംഗം മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മോഡറേറ്റ് ചെയ്യും. സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സമാപന സന്ദേശം നൽകും. സ്പന്ദൻ സീറോ മലബാർ സിനഡൽ കമ്മിറ്റി അംഗങ്ങളായ മെത്രാന്മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരതത്തിലെ സീറോ മലബാർ രൂപതകളിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വൈദികരും സീറോ മലബാർ സഭയിലെ സമർപ്പിത സമൂഹങ്ങളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
Image: /content_image/India/India-2018-08-07-08:51:53.jpg
Keywords: സീറോ മലബാര്‍

8375
Category: 1
Sub Category:
Heading: വിശ്വാസത്തിന്‍ തീജ്വാല ആളികത്തിക്കുവാന്‍ സിറിയന്‍ തെക്ല ആശ്രമം ഒരുങ്ങുന്നു
Content: ഡമാസ്കസ്: യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയിട്ടുള്ള സിറിയയിലെ വിശുദ്ധ തെക്ല ഓർത്തഡോക്സ് ആശ്രമം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണമായും തുറന്നുകൊടുക്കാന്‍ ഒരുങ്ങുന്നു. വടക്കു കിഴക്കന്‍ ഡമാസ്ക്കാസില്‍ നിന്നു 55 കിലോമീറ്റര്‍ മാറി മാലോലയിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നാണ് ആശ്രമത്തിന് കേടുപാടുകള്‍ സംഭവിച്ചത്. 2014-ൽ ഐഎസ് അധീനതയിൽ നിന്നും വിട്ടുകിട്ടിയ മാലോല നഗരത്തിൽ പുന:നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. യുദ്ധത്തെ തുടർന്ന് ഒഴിഞ്ഞു പോയ സന്യസ്ഥർ ഇതിനോടകം തിരികെയെത്തിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ ആത്മീയ പ്രവർത്തനത്തിന് നേതൃത്വം നല്കിയിരുന്ന സന്യാസസമൂഹത്തിന്റെ തിരിച്ചു വരവ് വിശ്വാസി സമൂഹത്തിന് പ്രത്യാശ പകരുന്നതായി ആശ്രമത്തിലെ വൈദികൻ ഫാ. ഇല്യാസ് അഡസ് പറഞ്ഞു. ആശ്രമത്തിന്റെ പുന:നിർമ്മാണ പ്രവർത്തനങ്ങൾ സമാപന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധകെടുതികളിൽ നിന്നും മാലോല പ്രദേശവും ദേവാലയവും നവീകരിച്ചതിനെ തുടർന്ന് തീർത്ഥാടകരുടെ പ്രവാഹം തുടരുകയാണ്. സിറിയയിലെ സമാധാന ശ്രമങ്ങൾ ഫലം കണ്ടതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയും ഫാ. ഇല്യാസ് പങ്കുവെച്ചു. 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ക്രൈസ്തവ ദേവാലയങ്ങളും ആശ്രമങ്ങളും വ്യാപകനാശത്തിന് ഇരയായിരിന്നു. ആയിരകണക്കിന് ക്രൈസ്തവരാണ് ഭവനരഹിതരായത്. ഇതിനിടെ വിശുദ്ധ തെക്ല ആശ്രമത്തിലെ നാൽപത് കന്യാസ്ത്രീകളിൽ പന്ത്രണ്ട് പേരെ ഐഎസ് തീവ്രവാദികള്‍ തടവിലാക്കി. മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. ഐഎസ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട പ്രദേശത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ ജ്വാല ആളികത്തിക്കുവാന്‍ ഒരുങ്ങുകയാണ് തെക്ല ആശ്രമവും സന്യസ്ഥരും.
Image: /content_image/News/News-2018-08-07-10:21:33.jpg
Keywords: സിറിയ

8376
Category: 1
Sub Category:
Heading: നിനവേയില്‍ നിന്ന് ക്രൈസ്തവരെ ഇല്ലാതാക്കുവാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
Content: ഇർബിൽ: ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടില്‍ എന്നറിയപ്പെടുന്ന ഇറാഖിലെ നിനവേയില്‍ നിന്നു ക്രൈസ്തവരെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ നീക്കമെന്നു റിപ്പോര്‍ട്ട്. നിനവേയിൽ 450 അറബ് കുടുംബങ്ങളെ താമസിപ്പിക്കുവാന്‍ സര്‍ക്കാര്‍ പ്രത്യേക നീക്കങ്ങള്‍ നടത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിനവേയിൽ പൂര്‍ണ്ണമായും അറബ് വത്ക്കരണം നടത്തുവാന്‍ നീക്കം നടത്തുകയാണെന്നും ഇതിനെതിരെ ക്രൈസ്തവരും യസീദികളും ഒറ്റക്കെട്ടാണെന്നും ഷബക് എംപി സലീം ഷബക് പറഞ്ഞു. ഇതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ, യസീദി, ഷബക്ക് സമൂഹങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫെഡറൽ ഭരണകൂടത്തിനും നിനവേ പ്രാവിൻഷ്യൽ കൗൺസിലിനും കത്തയച്ചു. മുന്നോട്ട് രണ്ടായിരം കുടുംബങ്ങളെ നിനവേയില്‍ പ്രവേശിപ്പിച്ച് പ്രദേശത്തെ ക്രൈസ്തവ യസീദി സമൂഹങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുവാനും നീക്കം നടക്കുന്നതായി സലീം ഷബക് ആരോപിച്ചു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണത്തെ തുടര്‍ന്നു പലായനം ചെയ്ത ക്രൈസ്തവരുടെ പുനരധിവാസത്തിനു തടസ്സങ്ങള്‍ തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ക്രൈസ്തവര്‍ സ്വദേശത്ത് മടങ്ങിയെത്താൻ മടിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. നാനൂറോളം അസ്സീറിയൻ ക്രൈസ്തവ കുടുംബങ്ങളിൽ പകുതിയോളം കുടുംബങ്ങൾ മാത്രമാണ് തിരികെ വന്നിരിക്കുന്നതെന്ന് ബഹ്സാസാനിയിലെ പാസ്റ്റർ ഫ്രാം അൽഖോരി പറഞ്ഞു. ഇറാഖിലെ സ്ഥിതിഗതികൾ ശോചനീയമാണെന്നും രാജ്യത്തു സുരക്ഷിതത്വവും സമാധാനവും ഉറപ്പു വരുത്തുന്ന പക്ഷം വിശ്വാസി സമൂഹം സ്വദേശത്ത് മടങ്ങിയെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനവും വർദ്ധിച്ചു വരുന്നതായും ഖോരി വിലയിരുത്തി. ഇറാഖിൽ നിരവധി സാമ്പത്തിക സഹായം വിതരണം ചെയ്യുന്നുവെങ്കിലും ക്രൈസ്തവർ കടുത്ത അവഗണന നേരിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ബാഷിഖ എന്ന പ്രദേശത്തും സ്ഥിതി സമാനമാണെന്ന് ഫാ.ബോളിസ് അഫ്രിമ് എന്ന വൈദികന്‍ വെളിപ്പെടുത്തി. എഴുനൂറോളം കുടുംബങ്ങൾ പ്രദേശത്ത് നിന്നും ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2018-08-07-14:08:40.jpg
Keywords: ഇറാഖ

8377
Category: 1
Sub Category:
Heading: ക്രൈസ്തവ സമൂഹത്തിന്റെ പാരമ്പര്യത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നു: രാഷ്ട്രപതി രാംനാഥ് കോവിന്ദ്
Content: തൃശൂര്‍: ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും രാജ്യം അഭിമാനം കൊള്ളുന്നുവെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ക്രൈസ്തവ സമുദായത്തിന്റെ സേവനങ്ങളാണെന്നും കേരളത്തിലെ ക്രൈസ്തവ സമൂഹം ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും പുരാതനമായ സമുദായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹത്തായദൗത്യമാണു സെന്റ് തോമസ് കോളജ് നിര്‍വഹിക്കുന്നത്. സമൂഹത്തെ ജ്ഞാനികളാക്കി രാഷ്ട്രനിര്‍മിതിയില്‍ പങ്കാളികളാകുന്ന ഈ ദൗത്യം തുടരണം. വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മൂല്യം പരീക്ഷകളിലും ബിരുദങ്ങളിലുമല്ല. ഇല്ലാത്തവരെ സഹായിക്കാനും പങ്കുവയ്ക്കാനുമാണു നാം പഠിക്കേണ്ടത്. കോളേജിനു സാരഥ്യമേകുന്ന കത്തോലിക്കാസഭയെ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ക്രൈസ്തവ സമുദായത്തിന്റെ സേവനങ്ങളാണ്. അടുത്തിടെ എത്യോപ്യയിലേക്കു പോയപ്പോള്‍ അമ്പതു വര്‍ഷംമുമ്പ് അവര്‍ക്കു വിദ്യാഭ്യാസം പകര്‍ന്നു നല്‍കിത് ഇന്ത്യന്‍ അധ്യാപകരാണെന്നു നന്ദിയോടെ അവര്‍ പറഞ്ഞു. ആ അധ്യാപകരില്‍ ഏറെപ്പേരും കേരളത്തില്‍ നിന്നുള്ള ക്രൈസ്തവരാണ്. പൊതുസമൂഹത്തിനും രാജ്യത്തിനും കോളജ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അടുത്ത നൂറു വര്‍ഷത്തേക്കു മികച്ച സേവനങ്ങള്‍ ചെയ്യാനുള്ള അടിത്തറയാണത്. തൃശൂരിന്റെ പ്രഥമമെത്രാന്‍ ഡോ. അഡോള്‍ഫ് മെഡ്ലിക്കോട്ട് 1889ല്‍, താമസിക്കാന്‍ ബിഷപ്‌സ്ഹൗസ് നിര്‍മിക്കാതെയാണ് സ്‌കൂളും കോളജും നിര്‍മിച്ചതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. കോളജിന്റെ രക്ഷാധികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എംപി, മേയര്‍ അജിത ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദിയോടനുബന്ധിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കുന്ന തപാല്‍ കവറിന്റെ പ്രകാശനം രാഷ്ട്രപതി നിര്‍വഹിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശാരദ സമ്പര്‍ക്ക് ആദ്യ കോപ്പി സ്വീകരിച്ചു. അതിരൂപതാ സഹായമെത്രാനും കോളജിന്റെ മാനേജറുമായ മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഡോ. ഇഗ്‌നേഷ്യസ് ആന്റണി നന്ദിയും പറഞ്ഞു.
Image: /content_image/News/News-2018-08-08-04:52:04.jpg
Keywords:

8378
Category: 18
Sub Category:
Heading: വനിതാ കമ്മിഷന്റെ വിവാദ പ്രസ്താവന; പ്രതിഷേധവുമായി ഹൊസൂർ രൂപത
Content: ചെന്നൈ: വിശുദ്ധ കുമ്പസാരത്തിനെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഹൊസുർ രൂപത. അറുമ്പാക്കം ഐശ്വര്യ മഹൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ എസ്.എം.വൈ.എം ഹൊസുർ രൂപതാ യുവജന കൺവെൻഷൻ അഗാപ്പെ 2018യിലാണ് പ്രതിഷേധം ഉയര്‍ന്നത്. 800 ഓളം യുവജനങ്ങൾ പങ്കെടുത്ത കൺവെൻഷനിൽ സഭയ്ക്കെതിരെയും, കൂദാശകൾക്കെതിരെയും നടക്കുന്ന സംഘടിതമായ അക്രമണങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് പ്രതിഷേധത്തെ അഭിസംമ്പോധന ചെയ്ത് സംസാരിച്ച സൗത്ത് സോൺ പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ പറഞ്ഞു. മോൺ.വർഗീസ് പെരേപ്പാടൻ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ ബിഷപ്പ് സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. മോൺ.ജോസ് മാളിയേക്കൽ, കേരളാ ജ്വല്ലേഴ്സ് എം.ഡി വിൽസൺ ജോസഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് ചക്കാത്തറ,സി.പവിത്ര,സി.ജോഫി എന്നിവർ പ്രസംഗിച്ചു. യുവജനങ്ങൾക്ക് ഉണ്ടാകേണ്ട ദിശാമ്പോധത്തെ കുറിച്ചും മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ചും ബിജു കോഴിക്കോട് ക്ലാസ്സ് നയിച്ചു. കൺവെൻഷനോടനു ബന്ധിച്ച് നടന്ന ഇലക്ഷനിൽ പുതിയ ഭാരവാഹികളായി ജോൺ ജോസ്(പ്രസിഡന്റ്), ലെസ്ലി ചക്കാത്തറ(വൈ. പ്രസിഡന്റ്), റോസ് ടോം (സെക്രട്ടറി), നിമിഷ(ജോ. സെക്രട്ടറി), ലിജോ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
Image: /content_image/News/News-2018-08-08-05:50:22.jpg
Keywords: ഹൊസൂ

8379
Category: 1
Sub Category:
Heading: ബില്ലി ഗ്രഹാമിനെക്കുറിച്ചുള്ള പ്രദർശനവുമായി ബെെബിൾ മ്യൂസിയം
Content: വാഷിംഗ്ടണ്‍: മുപ്പതു ലക്ഷം ആളുകളെ ക്രിസ്‌തീയ വിശ്വാസത്തിലേയ്ക്കു നയിച്ച പ്രശസ്ത വചനപ്രഘോഷകന്‍ ബില്ലി ഗ്രഹാമിനെക്കുറിച്ചുള്ള പ്രദർശനവുമായി ബെെബിൾ മ്യൂസിയം. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിൽ ഏതാനും മാസങ്ങൾക്കു മുൻപ് ആരംഭിച്ചു ഏറെ ശ്രദ്ധ നേടിയ "മ്യൂസിയം ഒാഫ് ബെെബിൾ" എന്ന പേരിൽ അറിയപ്പെടുന്ന ബെെബിൾ മ്യൂസിയത്തിലാണ് ബില്ലി ഗ്രഹാമിനെക്കുറിച്ചുളള രേഖകളുമായുളള പ്രദർശനം ആരംഭിച്ചത്. ലക്ഷകണക്കിന് ആളുകളെ സത്യവിശ്വാസത്തിലേയ്ക്ക് നയിച്ച ബില്ലി ഗ്രഹാമിന്റെ സുവിശേഷവത്കരണത്തെക്കുറിച്ചും, അദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും വെളിച്ചം വീശുന്ന രേഖകളാണ് പ്രദർശനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ബെെബിൾ മ്യൂസിയത്തിന്റെയും, ബില്ലി ഗ്രഹാം ഇവാൻജെലിസ്റ്റിക്ക് അസോസിയേഷന്റെയും കൂട്ടായ ശ്രമമാണ് പ്രദർശനം സാധ്യമാക്കിയത്. ബെെബിളിന്റെ സ്വാധീനം ലോകത്തിന് മനസ്സിലാക്കി കൊടുക്കുക എന്ന മ്യൂസിയത്തിന്റെ ദൗത്യത്തോട് ചേർന്നു പോകുന്നതാണ് പുതിയ പ്രദർശനമെന്ന് മ്യൂസിയത്തിന്റെ ചുമതല വഹിക്കുന്ന അന്തോണി ഷ്മിഡ്ത് പറഞ്ഞു. അമേരിക്കയുടെ വിശ്വാസപരമായ ചുറ്റുപാടുകളെ മാത്രമല്ല ലോകത്തെ മുഴുവനായി ബില്ലി ഗ്രഹാം സ്വാധീനിച്ചിട്ടുണ്ടെന്നും അന്തോണി ഷ്മിഡ്ത് കൂട്ടിച്ചേർത്തു. അമേരിക്കൻ സംസ്കാരത്തിൽ ധാര്‍മ്മിക ആത്മീയ മൂല്യങ്ങൾക്ക് സംഭവിച്ച ജീര്‍ണ്ണതയെക്കുറിച്ചും, നിരീശ്വര കമ്മ്യൂണിസത്തിനെതിരെയും, അതിനെ വളർത്താൻ ശ്രമിക്കുന്ന സാത്താന്റെ മൂലശക്തികള്‍ക്കു എതിരെയും ബില്ലി ഗ്രഹാം ശബ്ദമുയർത്തിയതിനെ പറ്റിയും മ്യൂസിയം രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രഹാമിന്റെ സ്വകാര്യ ബെെബിളും, അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫർ റെസ് ബുസ്ബി പകർത്തിയ ചിത്രങ്ങളും മ്യൂസിയം പ്രദർശനത്തിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും തീക്ഷ്ണതയുള്ള വചന പ്രഘോഷകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരിന്ന ബില്ലി ഗ്രഹാം 99-വയസ്സില്‍ നിത്യതയിലേക്ക് യാത്രയായത്.
Image: /content_image/News/News-2018-08-08-06:10:35.jpg
Keywords: ബില്ലി, ഗ്രഹാ

8380
Category: 18
Sub Category:
Heading: എതിര്‍ സാക്ഷ്യങ്ങളെ അതിജീവിച്ച് വിശ്വാസികളെ നയിക്കാന്‍ സഭ പ്രതിജ്ഞാബദ്ധം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊച്ചി: സഭയില്‍ വിശുദ്ധിക്ക് എതിര്‍ സാക്ഷ്യങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് വിശ്വാസിസമൂഹത്തെ നയിക്കാന്‍ സഭാ നേതൃത്വം പ്രതിജ്ഞാബദ്ധമാണെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. സീറോ മലബാര്‍ സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കെസിബിസി തിയോളജി കമ്മീഷന്‍ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.എം. സൂസപാക്യം. വിശ്വാസാനുസൃതമായ ജീവിതം നയിക്കുന്ന ഉന്നതരും സാധാരണക്കാരും വിശുദ്ധിയുടെ പാതയില്‍ ചരിക്കുന്നവരാണെന്നും വിശുദ്ധി ഏവര്‍ക്കും പ്രാപ്യമായ ജീവിതാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്ച്ച്ബി ഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പ് ഏബ്രഹാം മാര്‍ ജൂലിയോസ്, ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, റവ. ഡോ. ജോളി കരിമ്പില്‍, റവ. ഡോ. ജോയി അയിനിയാടന്‍, റവ. ഡോ. ടോമി പോള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന പ്രബോധനരേഖയേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപി, ലിസി ജോയി എന്നിവര്‍ സംസാരിച്ചു.
Image: /content_image/India/India-2018-08-08-08:46:42.jpg
Keywords: സൂസ

8381
Category: 1
Sub Category:
Heading: കോപ്റ്റിക് ബിഷപ്പിന്റെ കൊലപാതകം: ആശങ്ക ഒഴിയാതെ ക്രൈസ്തവ സമൂഹം
Content: കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള മരുഭൂമിയിലെ ആശ്രമത്തിൽ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. കൊലപാതകം നടന്നു പത്തു ദിവസങ്ങള്‍ പിന്നിട്ടും പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ നാനൂറോളം പേരെ ഇതിനോടകം ചോദ്യം ചെയ്തുവെന്നാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്നു ആശങ്കയോടെയാണ് രാജ്യത്തെ ക്രൈസ്തവ സമൂഹം കഴിയുന്നത്. ബഹിറ പ്രവിശ്യയിലെ അൻബ മകർ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസ് ജൂലൈ 29 ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. ശിരസ്സില്‍ നിന്നു രക്തം വാര്‍ന്ന നിലയിലാണ് ബിഷപ്പിനെ കണ്ടെത്തിയത്. ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമായ ഈജിപ്തില്‍ ബിഷപ്പിന്റെ ദാരുണ മരണം വിശ്വാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്നു കോപ്റ്റിക് ആശ്രമങ്ങളിലേക്കുള്ള പ്രവേശനം സഭ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 2016 ഡിസംബർ മുതൽ ഈജിപ്ഷ്യൻ ക്രൈസ്തവർക്ക് നേരെ ആക്രമണം രൂക്ഷമാണ്. ഇതുവരെ ബോംബേറിലും വെടിവെയ്പിലും മറ്റ് ആക്രമണങ്ങളിലും നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തു കൊല്ലപ്പെട്ടത്. മദ്ധ്യ കിഴക്കൻ ദേശത്തെ ഏറ്റവും വലിയ ക്രൈസ്തവ സാന്നിദ്ധ്യമായ ഈജിപ്തിലെ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയ്ക്കു കീഴില്‍ പതിനഞ്ച് മില്യണിന് അടുത്ത് വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2018-08-08-11:36:41.jpg
Keywords: ഈജി

8382
Category: 13
Sub Category:
Heading: ദൈവമോ പാര്‍ട്ടിയോ?; ചൈനയിലെ ക്രൈസ്തവര്‍ക്ക് ഇത് അഗ്നിപരീക്ഷണത്തിന്റെ കാലഘട്ടം
Content: നാന്യാങ്ങ്: മാവോ സെതൂങ്ങിനു ശേഷം ചൈന കണ്ട തീവ്ര കമ്മ്യൂണിസ്റ്റ് നേതാവായ ഷി ജിൻപിംഗിന്റെ കീഴില്‍ രാജ്യത്തെ ക്രൈസ്തവര്‍ കടന്നുപോകുന്നത് അഗ്നിപരീക്ഷണത്തിലൂടെ. 1982-ല്‍ മതസ്വാതന്ത്ര്യം ചൈനയുടെ ഭരണഘടനയില്‍ എഴുതി ചേര്‍ത്തതിനു ശേഷം ഉണ്ടായിട്ടുള്ളതില്‍വച്ചു ഏറ്റവും വലിയ മതപീഡനത്തിലൂടെയാണ് തങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നാണ് ചൈനീസ് ക്രൈസ്തവര്‍ പറയുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുന്നത് ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ രീതിയിലാണെന്ന് ക്രൈസ്തവര്‍ വെളിപ്പെടുത്തിയതായി അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു. ഗുവോ എന്ന് പേരായ 62 കാരനായ കടയുടമയുടെ അനുഭവം വാര്‍ത്തയില്‍ വിവരിച്ചിട്ടുണ്ട്. തന്റെ സ്ഥലത്ത് ഒരു ചെറിയ ദേവാലയം നിര്‍മ്മിക്കണമെന്ന ജീവിതാഭിലാഷം നിറവേറ്റിയ സന്തോഷത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ ദേവാലയത്തില്‍ പോലീസ് അതിക്രമിച്ചു കയറി കുരിശുരൂപം ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രമേ ആരാധനകള്‍ നടത്തുവാന്‍ പാടുള്ളൂ എന്ന് ഉത്തരവിട്ടിരിക്കുകയുമാണ്. ചൈനയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തികേന്ദ്രമായ ഹെനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഴെങ്ങ്ഴൗവിലെ ദേവാലയം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട നിലയിലാണ്. കഴിഞ്ഞ ജനുവരിയില്‍ 60 പേരടങ്ങുന്ന സംഘം ദേവാലയത്തില്‍ അതിക്രമിച്ചു കയറി ദേവാലയം നശിപ്പിക്കുകയായിരിന്നു. ഇത്തരമൊരു കടുത്ത മതപീഡനം അടുത്ത കാലങ്ങളിലൊന്നും തങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നാണ് ഗുവോയും, അദ്ദേഹത്തിന്റെ അയല്‍ക്കാരായ ക്രൈസ്തവരും പറയുന്നത്. ദൈവത്തില്‍ വിശ്വസിക്കുന്ന സമൂഹത്തെ കമ്മ്യൂണിസ്റ്റ് അനുകൂലികളാക്കി മാറ്റുക എന്ന ജിൻപിംഗ് സര്‍ക്കാരിന്റെ നിഗൂഢ അജണ്ടയുടെ ഭാഗമാണ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള നടപടികളെന്ന് എല്ലാവരും ഒന്നടങ്കം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ചിലമാസങ്ങളായി നൂറുകണക്കിന് ഭവന ദേവാലയങ്ങളാണ് ചൈനയിലെ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. ബൈബിളുകള്‍ പിടിച്ചെടുക്കുന്നത് കൊണ്ട് ജെഡി.കോം, താവോബാവോ. കോം തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ ബൈബിള്‍ തങ്ങളുടെ സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. ചില സ്ഥലങ്ങളില്‍ കുട്ടികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും ദേവാലയത്തില്‍ പോകുന്നതിനു കടുത്ത വിലക്കുമുണ്ട്. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം ശക്തമായ നിരീക്ഷണത്തിനു കീഴിലാണെന്ന് ‘അസോസിയേറ്റഡ് പ്രസ്സ്’ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിനെ ഭയന്ന്‍ ഭൂരിഭാഗം ക്രിസ്ത്യാനികളും തങ്ങളുടെ പേര് ഭാഗികമായേ പറയാറുള്ളൂ. തങ്ങള്‍ക്കെതിരെയുള്ള ഒരു വെല്ലുവിളിയായിട്ടാണ് ചൈനീസ് ഭരണകൂടം ക്രൈസ്തവ വിശ്വാസത്തെ നോക്കികാണുന്നത്. ക്രൈസ്തവരുടെ ഭവനങ്ങളില്‍ നിന്നും യേശുവിന്റെ ചിത്രങ്ങള്‍ മാറ്റി പകരം ഷി ജിൻപിംഗിന്റെ ചിത്രങ്ങള്‍ വെക്കുവാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത് വന്‍ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ചൈനയില്‍ ക്രൈസ്തവ വിശ്വാസമുണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. പീഡനത്തെ അതിജീവിച്ച് ലോകത്ത് ഏറ്റവുമധികം ക്രിസ്ത്യാനികളുള്ള രാഷ്ട്രമായി ചൈന മാറുമെന്നാണ് വിവിധ സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.
Image: /content_image/News/News-2018-08-08-14:07:52.jpg
Keywords: ചൈന, ചൈനീ

8383
Category: 1
Sub Category:
Heading: യഹൂദരെ പുതിയ നിയമം പഠിപ്പിച്ച് കത്തോലിക്ക സന്യാസിനികൾ
Content: ജറുസലേം: യേശുവിന്റെ കാലത്ത് ഇസ്രായേലിൽ നിലനിന്നിരുന്ന ജീവിത പശ്ചാത്തലത്തിനെ അടിസ്ഥാനമാക്കി ഹീബ്രു ഭാഷയിൽ യഹൂദരെ പുതിയ നിയമം പഠിപ്പിച്ച് കത്തോലിക്കാ സന്ന്യാസിനികൾ. ജറുസലേമിലുളള നോറ്റർ ഡേം ഡി സയൻ എന്ന പേരിലുളള സന്ന്യാസിനീ സമൂഹമാണ് വളരെയധികം ശ്രദ്ധയാകർഷിച്ച ഉദ്യമത്തിനു പിന്നിൽ. യഹൂദരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാനാണ് നോറ്റർ ഡേം ഡി സയൻ സന്ന്യാസിനീ സമൂഹം രൂപം കൊണ്ടത്. പിന്നീട് യഹൂദ മത പണ്ഡിതരെയും, ക്രെെസ്തവ മത പണ്ഡിതരെയും ഒരുമിച്ചു കൊണ്ടുവന്ന് എങ്ങനെ യഹൂദ സംസ്‌കാരം ബെെബിളിലെ ക്രെെസ്തവ നേതാക്കളെ സ്വാധീനിച്ചു എന്നു പഠിക്കാനുളള സ്ഥാപനമായി ഇത് രൂപാന്തരപ്പെട്ടുകയായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെയും, വിശുദ്ധ ലൂക്കയുടെ സുവിശേഷത്തെയും ആസ്പദമാക്കി ഇവിടെ നടക്കുന്ന കോഴ്സുകൾ യഹൂദ സംസ്‌കാരം പുതിയ നിയമത്തിലെ പ്രധാന വ്യക്തിത്വങ്ങളെ എപ്രകാരം സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നവയാണ്. യഹൂദ പാരമ്പര്യ പശ്ചാത്തലത്തിലാണ് തങ്ങൾ സുവിശേഷം നോക്കി കാണുന്നത് എന്നാണ് സ്ഥാപനത്തിന്റെ ഡയറക്‌ടര്‍ സിസ്റ്റർ മാർഗരറ്റ് സുനിച്ച് പറയുന്നത്. അതിനാൽ സുവിശേഷ വ്യാഖ്യാനങ്ങൾ കൂടുതലായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും സിസ്റ്റർ സുനിച്ച് കൂട്ടിച്ചേർത്തു. 1843-ല്‍ ആണ് നോറ്റർ ഡേം ഡി സയൻ സന്യാസിനി സമൂഹം രൂപം കൊണ്ടത്.
Image: /content_image/News/News-2018-08-08-19:02:57.jpg
Keywords: യഹൂദ, ജൂത