Contents

Displaying 8071-8080 of 25180 results.
Content: 8384
Category: 18
Sub Category:
Heading: കരുണാനിധി: അനുശോചനവുമായി സി‌ബി‌സി‌ഐ
Content: ന്യൂഡല്‍ഹി: തമിഴ്നാടിന്‍റെ മുന്‍ മുഖ്യമന്ത്രി കലൈഞ്ജര്‍ ഡോ. എം. കരുണാനിധിയുടെ മരണത്തില്‍ അനുശോചനവുമായി സി‌ബി‌സി‌ഐ. തമിഴകത്തിനും ഭാരതത്തിനു പൊതുവെയും കരുണാനിധി നല്കിയിട്ടുള്ള രാഷ്ട്രീയ സംഭാവനകള്‍ ബൃഹത്തും മഹത്തരവുമായിരുന്നുവെന്നും സമൂഹത്തിലെ താഴെക്കിടക്കാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അതുല്യസംഭാവനകള്‍ അദ്ദേഹം നല്കിയിട്ടുണ്ടെന്നും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ബിഷപ്പ് തിയഡോര്‍ മസ്ക്കരനാസ് പ്രസ്താവിച്ചു. ക്രൈസ്തവരോടും ക്രൈസ്തവ പ്രേഷിത പ്രവര്‍ത്തനങ്ങളോടും കലൈഞ്ജര്‍ എന്നും കാട്ടിയിട്ടുള്ള പിന്‍തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ മനോഭാവത്തെ നന്ദിയോടെ അനുസ്മരിക്കുന്നതായി പ്രസ്താവിച്ചുകൊണ്ടാണ് സി‌ബി‌സി‌ഐ ജനറല്‍ സെക്രട്ടറിയുടെ അനുശോചന സന്ദേശം അവസാനിക്കുന്നത്.
Image: /content_image/India/India-2018-08-08-19:11:36.jpg
Keywords: സി‌ബി‌സി‌ഐ
Content: 8385
Category: 18
Sub Category:
Heading: മെത്രാന്‍മാരുടെ വാര്‍ഷിക ധ്യാനം ആരംഭിച്ചു
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയിലെ വിവിധ രൂപതകളുടെ മെത്രാന്‍മാരുടെ വാര്‍ഷിക ധ്യാനം കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ ആരംഭിച്ചു. പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മലങ്കര അതിരൂപതാംഗവുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ധ്യാനം നയിക്കുന്നത്. സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ രൂപതകളിലെ മെത്രാന്‍മാര്‍ എല്ലാവരും ധ്യാനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരള സഭയ്ക്കും ധ്യാനത്തിന്റെ വിജയത്തിനു വേണ്ടി കാക്കനാട് മോറിയ ധ്യാനകേന്ദ്രത്തില്‍ 101 മണിക്കൂര്‍ ആരാധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മെത്രാന്‍മാരുടെ ധ്യാനം 11നു സമാപിക്കും.
Image: /content_image/India/India-2018-08-08-19:27:52.jpg
Keywords: ഡാനിയേ
Content: 8386
Category: 18
Sub Category:
Heading: വേളാങ്കണ്ണിക്കു വീണ്ടും സ്‌പെഷ്യല്‍ ട്രെയിനുകള്‍
Content: എറണാകുളം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്കു വീണ്ടും സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 29നും സെപ്റ്റംബര്‍ അഞ്ചിനും തിരുവനന്തപുരത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുന്ന വേളാങ്കണ്ണി സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്നു രാവിലെ 3.45ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. ഈ മാസം 30നും സെപ്റ്റംബര്‍ ആറിനും വേളാങ്കണ്ണിയില്‍നിന്നു രാത്രി 22.10ന് പുറപ്പെടുന്ന സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്നു ഉച്ചയ്ക്കു 12.15നു തിരുവനന്തപുരത്ത് എത്തിച്ചേരും. ഈമാസം 28, 31, സെപ്റ്റംബര്‍ ഏഴ് തിയതികളില്‍ എറണാകുളം ജംഗ്ഷനില്‍നിന്നു രാത്രി 11ന് വേളാങ്കണ്ണിയിലേക്കു പുറപ്പെടുന്ന സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്കു ഒന്നിന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. ഈ മാസം 29, ആഗസ്റ്റ് രണ്ട്, അഞ്ച്, ഒന്പത് തിയതികളില്‍ രാത്രി 11.45ന് വേളാങ്കണ്ണിയില്‍നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന സെപെഷല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്നു ഉച്ചയ്ക്ക് 1.40നു എറണാകുളത്ത് എത്തിച്ചേരും.
Image: /content_image/India/India-2018-08-09-01:12:04.jpg
Keywords: വേളാ
Content: 8387
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ നാളെ കരിദിനമാചരിക്കും
Content: കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നാളെ ആഗസ്റ്റ് 10നു ദളിത് ക്രൈസ്തവര്‍ കരിദിനമാചരിക്കും. 1950 ഓഗസ്റ്റ് 10നു ഇന്ത്യന്‍ പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ മൂന്നാം ഖണ്ഡിക റദ്ദു ചെയ്യുക, ദളിത് െ്രെകസ്തവര്‍ക്കു പട്ടികജാതി സംവരണം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം. ഡിസിഎംഎസിന്റെയും സിഡിസിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്ത് പ്രകടനവും ഹെഡ് പോസ്റ്റ് ഫീസ് പടിക്കല്‍ കൂട്ടധര്‍ണയും നടത്തും. രാവിലെ 10.30നു ഹെഡ് പോസ്‌റ്റോഫീസ് പടിക്കല്‍ ഡിസിഎംഎസ് സംസ്ഥാനപ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. സിഡിസി സംസ്ഥാന വൈസ്‌ചെയര്‍മാന്‍ എബനൈസര്‍ ഐസക് മുഖ്യപ്രഭാഷണം നടത്തും. ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപതാ ഡയറക്ടര്‍ ഫാ. ജെസ്റ്റിന്‍ കായംകുളത്തുശേരി, ഫാ. ജസ്റ്റിന്‍ തറയില്‍, ഫാ. തോമസ് പഴുവക്കാട്ടില്‍, സി.സി. കുഞ്ഞുകൊച്ച്, ഷാജി പീറ്റര്‍, സുശീല്‍ സൈമണ്‍, ഷിബു ജോസഫ്, സിജോ ജേക്കബ്, മേഴ്‌സി വര്‍ഗീസ്, ഹാര്‍മസി വിജി, തന്പി തോമസ്, ടോമി പൂവത്തോലില്‍, മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-08-09-01:15:28.jpg
Keywords: ദളിത
Content: 8388
Category: 18
Sub Category:
Heading: ജീസസ് യൂത്ത് കേരള കോണ്‍ഫറന്‍സ് 23നു ആരംഭിക്കും
Content: മൂവാറ്റുപുഴ: ജീസസ് യൂത്ത് അല്മായ മുന്നേറ്റത്തിന്റെ കേരള കോണ്‍ഫറന്‍സ് 23നു ആരംഭിക്കും. 23നു മൂവാറ്റുപുഴ നിര്‍മല കോളജില്‍ വൈകുന്നേരം അഞ്ചിന് വിശുദ്ധബലിയോടെ ആരംഭിക്കുന്ന കോണ്‍ഫറന്‍സ് സിബിസിഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ സഭയിലെ അല്മായ മുന്നേറ്റമെന്ന നിലയില്‍ വത്തിക്കാന്റെ അംഗീകാരം നേടിയതിനു ശേഷമുള്ള ആദ്യത്തെ കോണ്‍ഫറന്‍സാണിത്. ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ജൂഡ് ആന്റണി, തോമസ് പോള്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ ഡോ. അലക്‌സ് വടക്കുംതല, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ. ക്രിസ്തുദാസ് രാജപ്പന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുത്ത് പ്രസംഗിക്കും. കുട്ടികള്‍, കൗമാരക്കാര്‍, യുവജനങ്ങള്‍, കുടുംബസ്തര്‍, സന്യസ്തര്‍, പുരോഹിതര്‍ എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 23 സോണുകളില്‍നിന്ന് ഏഴായിരത്തോളം പേര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.
Image: /content_image/India/India-2018-08-09-01:42:46.jpg
Keywords: ജീസ
Content: 8389
Category: 18
Sub Category:
Heading: മിഷന്‍ലീഗ് മിഷന്‍താര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് മിഷന്‍താര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തലശേരി അതിരൂപതാംഗം വര്‍ഗീസ് മാറാട്ടുകുന്നേല്‍, കോതമംഗലം രൂപതാംഗം ജിസ് പോള്‍ വില്‍സണ്‍, പാലാ രൂപതാംഗം ജോസ്മി ജേക്കബ് എന്നിവര്‍ക്കാണ് മിഷന്‍താര പുരസ്‌കാരം. ഇതിനു പുറമെ സംസ്ഥാന തലത്തില്‍ രൂപത, മേഖലാ ഭാരവാഹികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. കവിതാ മത്സരംജോമിന്‍ ജോണി(പാലാ), ജോണി പി.സ്റ്റീഫന്‍ (കോട്ടയം), സിസ്റ്റര്‍ ഡാന്റി പാറത്തട്ടേല്‍ (കോതമംഗലം). ചെറുകഥാ മത്സരം: സിസ്റ്റര്‍ ഡാന്റി പാറത്തട്ടേല്‍(കോതമംഗലം). ഉപന്യാസ മത്സരം: ഫാ. മാത്യു കിഴക്കേടം (കോതമംഗലം), ഫാ.സഖറിയാസ് കല്ലിടുക്കില്‍ (കോതമംഗലം), സിസ്റ്റര്‍ ജാന്‍സി മരിയ എഫ്‌സിസി (താമരശേരി), സിജിന്‍മോന്‍ ഒഴുകയില്‍ (കോട്ടയം), ജോസ് സി.മാത്യു ചന്ദ്രത്തില്‍(പാലാ), ആലീസ് മാത്യു പാറയ്ക്കല്‍ (പാലാ) എന്നിവര്‍ സമ്മാനാര്‍ഹരായി. 11നു ചെമ്മലമറ്റത്തു നടക്കുന്ന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Image: /content_image/India/India-2018-08-09-03:15:37.jpg
Keywords: മിഷന്‍ ലീഗ
Content: 8390
Category: 11
Sub Category:
Heading: റോമില്‍ രണ്ടുലക്ഷത്തില്‍ അധികം കരിസ്മാറ്റിക് യുവജനങ്ങളുടെ സംഗമം
Content: പെറൂജിയ: ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 1900 കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളില്‍നിന്നുമുള്ള 2 ലക്ഷത്തില്‍ അധികം യുവജനങ്ങളുടെ സംഗമം ഇന്നലെ ആരംഭിച്ചു. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ 15-മത് സാധാരണ സിനഡിന് ഒരുക്കമായാണ് സംഗമം നടക്കുന്നത്. രണ്ടു ഘട്ടമായാണ് സംഗമം. ആഗസ്റ്റ് 8 മുതല്‍ 11-വരെ തിയതികളില്‍ ഇറ്റലിയുടെ വടക്കന്‍ പ്രവിശ്യയായ പെറൂജിയയിലാണ് ആദ്യഘട്ടം സംഗമം. ആഗസ്റ്റ് 11, 12 ശനി, ഞായര്‍ ദിവസങ്ങളില്‍ റോമിലുമാണ് യുവജനസംഗമത്തിന്‍റെ രണ്ടാംഘട്ടം. ശനിയാഴ്ച വൈകുന്നേരം റോമിലെ സര്‍ക്കൊ മാക്സിമോ സ്റ്റേഡിയത്തില്‍ യുവജനങ്ങള്‍ ഒത്തുചേരുന്ന ജാഗരപ്രാര്‍ത്ഥനയും സമ്മേളനത്തിലെ‍ ശ്രദ്ധേയമായ ശുശ്രൂഷയാണ്. ഇറ്റലിയിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് സാല്‍വത്തോര്‍ മര്‍ത്തിനെസ്, നവകരണ പ്രസ്ഥാനത്തിന്‍റെ മറ്റു പ്രമുഖര്‍ മാരിയോ ലാന്‍റി, ലൂസിയാനാ ലിയോണെ, ഡോണ്‍ മരിയ എപിക്കോക്കോ എന്നിവര്‍ സംഗമത്തിലെ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വംനല്കും. “യുവജനങ്ങളും അവരുടെ വിശ്വാസവും ജീവിത തിരഞ്ഞെടുപ്പുകളും” എന്ന വിഷയവുമായി 2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തീയതികളിലാണ് മെത്രാന്മാരുടെ 15-മത് സാധാരണ സിനഡു സമ്മേളനം ഫ്രാന്‍സിസ് പാപ്പയുടെ അദ്ധ്യക്ഷതയില്‍ വത്തിക്കാനില്‍ നടക്കാന്‍ പോകുന്നത്.
Image: /content_image/News/News-2018-08-09-03:47:04.jpg
Keywords: യുവജന
Content: 8391
Category: 1
Sub Category:
Heading: പ്രോലെെഫ് വിജയം, ഗര്‍ഭഛിദ്രം അനുവദിക്കുവാനുള്ള ബില്ല് അർജന്‍റീന തള്ളി
Content: ബ്യൂണസ് അയേഴ്സ്: ഫ്രാന്‍സിസ് പാപ്പയുടെ ജന്മനാടും ലാറ്റിൻ അമേരിക്കൻ രാജ്യവുമായ അർജന്‍റീനയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുവാനുള്ള ബില്ല് തള്ളി. പതിനാല് ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ അനുവാദം നല്‍കുന്ന ബില്ലാണ് സെനറ്റ് വോട്ടെടുപ്പില്‍ തള്ളികളഞ്ഞത്. 31നെതിരെ 38 വോട്ടുകള്‍ക്കാണ് ബില്‍ അട്ടിമറിക്കപ്പെട്ടത്. കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായ അർജന്‍റീനയിൽ ലഭിച്ച പ്രോലൈഫ് വിജയം ലോകത്താകാമാനമുള്ള പ്രോലെെഫ് പ്രസ്ഥാനങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. ബില്ലിന് വേണ്ട വിധത്തിൽ പിന്തുണ ലഭിക്കും എന്ന ഘട്ടത്തിലാണ് കത്തോലിക്കാ സഭ ശക്തമായി ഇടപെട്ടത്. സഭയുടെ ഇടപെടലാണ് പല സെനറ്റർമാരുടെയും നിലപാട് ബില്ലിന് എതിരാക്കിയത്. ജനിക്കുവാനിരിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ജീവനുവേണ്ടി നിലകൊള്ളണമെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സ്വന്തം നാടായ അര്‍ജന്‍റീനക്ക് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. അർജന്‍റീന പ്രസിഡന്റ് മൗറിഷോ മാക്രി ഗർഭഛിദ്രം നിയമവിധേയമാക്കരുത് എന്ന നിലപാടാണ് എടുത്തത്. ബില്‍ അര്‍ജന്റീന കോണ്‍ഗ്രസിന്റെ അധോസഭ പാസ്സാക്കിയെങ്കിലും ഉപരിസഭയില്‍ വലിയ അട്ടിമറി സംഭവിക്കുകയായിരിന്നു. പ്രതിരോധിക്കാന്‍ ഒട്ടും കഴിയാത്തവരെ പ്രതിരോധിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതു വിജയിച്ചുവെന്നും പ്രോലൈഫ് വക്താക്കള്‍ വ്യക്തമാക്കി. അധോസഭയില്‍ വിജയിച്ച ബില്‍ ഉപരിസഭയില്‍ അട്ടിമറിക്കപ്പെട്ടത് കത്തോലിക്ക സഭയുടെ വിജയമായാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വോട്ടിന്റെ ഫലം വന്നതിനു ശേഷം ഗര്‍ഭഛിദ്ര അനുകൂല സംഘടനകൾ വ്യാപക അക്രമമാണ് രാജ്യത്ത് അഴിച്ചുവിട്ടിരിക്കുന്നത്.
Image: /content_image/News/News-2018-08-09-13:36:04.jpg
Keywords: അര്‍ജ
Content: 8392
Category: 1
Sub Category:
Heading: എത്യോപ്യ കത്തുന്നു; 6 വൈദികര്‍ കൊല്ലപ്പെട്ടു, 7 ദേവാലയങ്ങള്‍ അഗ്നിക്കിരയായി
Content: ആഡിസ് അബാബ: കിഴക്കേ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ എത്യോ-സോമാലി സംസ്ഥാനത്തിലെ ജിജിഗാ ഉള്‍പ്പെടുന്ന മേഖലയില്‍ വംശീയ ആക്രമണങ്ങളെ തുടര്‍ന്നു 6 വൈദികര്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടു. ഏഴോളം എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ദേവാലയങ്ങള്‍ അഗ്നിക്കിരയാവുകയും ചെയ്തു. ഇതുവരെ 30 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തിലാണ് ആക്രമണങ്ങള്‍ക്ക് തുടക്കമായത്. ഡിരേ ദാവുവാ നഗര പ്രതിനിധികളും പ്രാദേശിക പാര്‍ലമെന്റംഗങ്ങളും തമ്മില്‍ നടന്ന കൂടിക്കാഴ്ച സൊമാലി മേഖലയിലെ പ്രസിഡന്റായ അബ്ദി ഇല്ലിയുടെ ഉത്തരവിനെ തുടര്‍ന്നു പ്രത്യേക സേനയായ ലിയു മിലീഷ്യ തടസ്സപ്പെടുത്തതിനെ തുടര്‍ന്നാണ്‌ പ്രശ്നങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഒമോറോ ഗോത്രവും, സോമാലി ജനതയും തമ്മിലുള്ള വംശീയകലാപമാണിതെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രശ്നത്തില്‍ കേന്ദ്ര സൈന്യം ഇടപെട്ടുകഴിഞ്ഞു. പ്രാദേശിക പാര്‍ലമെന്റ് കെട്ടിടം, അബ്ദി ഇല്ലിയുടെ വസതി തുടങ്ങിയ പൊതു കെട്ടിടങ്ങള്‍ എത്യോപ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. പ്രാദേശിക ഭരണകൂടവും, എത്യോപ്യന്‍ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത വെളിപ്പെടുത്തുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതേസമയം ആക്രമണങ്ങള്‍ മൂലം ഭവനരഹിതരായ ഇരുപതിനായിരത്തോളം എത്യോപ്യക്കാര്‍ക്ക് ജിജിഗായിലെ ക്രൈസ്തവ സമൂഹമാണ് സഹായം നല്‍കിവരുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാത്രിയാര്‍ക്കീസ് മത്തിയാസ്‌ I ന്റെ നേതൃത്വത്തില്‍, എത്യോപ്യയിലെ തെവാഹെഡോ ഓര്‍ത്തഡോക്സ് സഭാ സുനഹദോസ് 16 ദിവസത്തെ പ്രാര്‍ത്ഥനയും, ഉപവാസവും നടത്തുവാന്‍ പദ്ധതി തയാറാക്കിയിരിക്കുകയാണ്.
Image: /content_image/News/News-2018-08-09-15:42:27.jpg
Keywords: എത്യോ
Content: 8393
Category: 18
Sub Category:
Heading: കുമ്പസാരത്തിനെതിരെയുള്ള നീക്കം: പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം
Content: ന്യൂഡല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശയ്ക്കെതിരെ പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. കുമ്പസാരം നിരോധിക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധവും മതവിശ്വാസങ്ങള്‍ക്കെതിരേയുള്ള കടന്നാക്രമണവും ആണെന്ന് ലോക്‌സഭയില്‍ വയനാട് എം‌പി എം.ഐ. ഷാനവാസ് പറഞ്ഞു. പുരോഹിതന്റെ മുന്‍പില്‍ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും സ്വമേധയാ ഏറ്റുപറയുന്ന ആചാരം മനുഷ്യനെ നന്മയിലേക്കു നയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പള്ളികളില്‍ കുമ്പസാരം നിരോധിക്കണമെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കേരളത്തിലെത്തി ആവശ്യപ്പെടുകയും അതനുസരിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുളളൂ പുരോഹിതനോടു പറയുന്ന കുമ്പസാരരഹസ്യം ദൈവത്തോടു പറയുന്നതിനു സമമാണ്. ഇത്തരം വര്‍ഗീയനീക്കങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലായെന്നും ഇതിനെതിരെ കേന്ദ്രം പ്രതികരിക്കണമെന്നും ഷാനവാസ് എം‌പി ആവശ്യപ്പെട്ടു. വനിതാകമ്മീഷന്റെ ശുപാര്‍ശ തള്ളികളയണമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കുവാന്‍ അടിയന്തര നടപടി കൈകൊള്ളണം എന്നു അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രസിഡന്‍റ് റാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പരാതിയില്‍ sign ചെയ്തുകൊണ്ട് നമ്മുടെ എതിര്‍പ്പ് പ്രകടമാക്കാം. ഒപ്പം #ConfessionIsOurRight ‍ എന്ന ഹാഷ് ടാഗ് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക. {{ ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും സമര്‍പ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/violation-of-the-constitutional-rights-to-practice-religious-faith }}
Image: /content_image/India/India-2018-08-10-04:20:51.jpg
Keywords: കുമ്പസാര