Contents
Displaying 8101-8110 of 25180 results.
Content:
8414
Category: 24
Sub Category:
Heading: സ്വര്‍ഗ്ഗത്തിലെ ജിയന്നയെ കുറിച്ച് ഒരു വൈദികന്റെ ഓര്‍മ്മ കുറിപ്പ്
Content: ജിയന്ന ജനിച്ചിട്ട് ഇന്നു ഒരു വർഷം തികയുവാണ്, ഭൂമിയിൽ മാത്രമല്ല സ്വർഗത്തിലും! ഇതു അവളുടെ കഥയാണ്, ഒപ്പം ഞങ്ങളുടെയും – ഞങ്ങടെ ജിയന്നക്കുവേണ്ടി ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെ കഥ. കഴിഞ്ഞവർഷം തുടക്കത്തിലാണു പെങ്ങളു വിളിച്ച് അവൾക്ക് വിശേഷം ഉണ്ടെന്നു അറിയിച്ചത്. ഒന്നരവർഷത്തോളം കാത്തിരുന്നിട്ടായിരുന്നു ഞാൻ ആ വാർത്ത കേട്ടത്. എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു ഞങ്ങൾ! വീട്ടിലേക്ക് ഒരു പുതുതലമുറ കടന്നു വരാൻ പോകുന്നു. ഞങ്ങളെല്ലാവരും പുതിയ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ജനിക്കാൻ പോകുന്ന കുട്ടി ആണായിരിക്കുമോ പെണ്ണായിരിക്കുമോ? അവൾക്ക് ആരുടേ ഛായ ആയിരിക്കും? അപ്പന്റെയൊ അമ്മയുടെയോ? അങ്ങനെ നൂറുകൂട്ടം സംശയങ്ങളും സന്തോഷങ്ങളുമായി ഓരോ ദിവസവും ഞങ്ങൾ കഴിച്ചുകൂട്ടി. പതിവിലും കൂടുതലായി പ്രാർത്ഥിച്ചു തുടങ്ങി. ആദ്യമായി അമ്മാവൻ ആകാൻ പോകുന്നത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. കൊച്ചിനെ മാമ്മോദീസ മുക്കുവാൻ ഞാൻ വരുമെന്ന് പെങ്ങൾക്ക് ഞാൻ വാക്കു കൊടുത്തു. അങ്ങനെ ദിവസവങ്ങൾ കഴിഞ്ഞുപോയി. ക്രിത്യമായ ചെക്കപ്പുകൾ നടത്തിക്കൊണ്ടിരുന്നു. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു. സന്തോഷകരമായ അങ്ങനെ ദിവസങ്ങൾ കടന്നുപോകുമ്പോൾ ആണു അഞ്ചാം മാസത്തിലെ ചെക്കപ്പ് വരുന്നത്. മെയ് അവസാനം ആയിരുന്നു അത്. പക്ഷെ ആ ചെക്കപ്പ് ഞങ്ങടെ സ്വർഗ്ഗത്തിലേക്ക് സങ്കടത്തിന്റെ കൊടുങ്കാറ്റായിട്ടാണു പറന്നിറങ്ങിയത്. സ്കാനിംഗിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ! അമ്നിയോട്ടിക്ക് ഫ്ലൂയിഡ് തീരെ ഇല്ല. കുഞ്ഞിന്റെ കിഡ്നി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല. തലയ്ക്കും ഹൃദയത്തിനും എന്തൊക്കെയോ കുഴപ്പങ്ങൾ! അങ്ങനെ അങ്ങനെ... റീസ്കാനിലും ഇതേ പ്രശ്നങ്ങൾ കാണിച്ചതോടെ കാര്യം കൺഫേം ആയി. അപായമണി മുഴങ്ങി. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ ഇരുന്നുപോയി. ഡോക്ടർ എന്തെക്കൊയൊ മരുന്നുകൾ കൊടുത്തു. മൂന്നു ദിവസം കഴിഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞു. സ്ഥിതിഗതിയിൽ ഒരു പുരോഗമനവും ഇല്ല. അവസാനം ഡോക്ടർ വിധിയെഴുതി – “കുഞ്ഞിനെ അബോർട്ട് ചെയ്യണം.” കൂട്ടത്തിൽ കുറച്ചു ഉപദേശങ്ങളും – “ഈ കുഞ്ഞു ജീവനോടെ ജനിക്കില്ല. ഇനി അഥവാ ജനിച്ചാൽ തന്നെ ആരോഗ്യപരമായും ബൌദ്ധികമായും ഒക്കെ പ്രശ്നങ്ങൾ ഉള്ള കുഞ്ഞ് ആയിരിക്കും. ഈ കുഞ്ഞ് നിങ്ങൾക്ക് ഒരു പ്രശ്നമാവും. നിങ്ങൾക്ക് ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകും. അതുകൊണ്ട് ഈ കുഞ്ഞിനെ അബോർട്ട് ചെയ്യുന്നതാണു നല്ലത്.” തകർന്ന ഹൃദയത്തോടെയാണു അന്നു പെങ്ങൾ ഫോൺ ചെയ്തത്. എന്തു പറയണമെന്നറിയാതെ ഞാനും ഇരുന്നുപോയി. ഒരു തീരുമാനം എടുക്കണം. ഞാൻ എന്തു പറയുന്നു എന്ന് അറിയാൻ അവർ കാത്തിരിക്കുന്നു. ഈ അവസരത്തിൽ ഞാൻ എന്തു പറയാനാണ്? വൈദികജീവിതത്തിൽ പലപ്പോഴും പലരോടായി ഉപദേശിച്ചിട്ടുള്ള കാര്യങ്ങൾ എന്റെ മനസിലേക്ക് ഓടിയെത്തി. മൂന്നാമതൊരു കുഞ്ഞിനെ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് അതിനെ അബോർട്ട് ചെയ്യാനൊരുങ്ങിയപ്പോൾ എന്റെ വാക്കുകൾ കേട്ട് വേണ്ടെന്നു വച്ച ദമ്പതിമാരെ ഞാൻ ഓർത്തു. അവരുടെ മനോഹരിയായ മൂന്നാമത്തെ കുഞ്ഞിനെ ഒരിക്കൽ കുർബാനയ്ക്കു ശേഷം എന്നെ കാണിക്കാനായി കൊണ്ടുവന്നതും. പ്രസംഗിക്കാനും ഉപദേശിക്കാനും എളുപ്പമാണ്, എന്നാൽ ജീവിക്കാൻ ആണു ബുദ്ധിമുട്ട്...! അവസാനം ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. തത്ക്കാലം നമുക്ക് കൂടുതൽ സൌകര്യങ്ങൾ ഉള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറാം. അവിടെ ഒന്നുകൂടി പരിശോധിക്കാം, ചികിത്സ തേടാം. അങ്ങനെ പെങ്ങളുമായി മറ്റൊരു ആശുപത്രിയിലേക്ക്. അവിടെയും പരിശോധനാഫലം പഴയതുതന്നെ. ചികിത്സിച്ചുനോക്കാം എന്ന് ഡോക്ടർ. വേദന നിറഞ്ഞ നാളുകൾ ഓരോന്നായി കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഈ ദിവസങ്ങളിലൊക്കെയും ഞങ്ങൾ ശക്തമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള ആളുകൾ ഞങ്ങൾക്കൊപ്പം കൂടി. ചികിത്സയും പ്രാർത്ഥനയും നടക്കുന്നുണ്ടായിരുന്നെങ്കിലും കൊച്ചിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല. സത്യത്തിൽ അതു കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുവാണ്. മാത്രമല്ല, ആദ്യത്തെ ആശുപത്രിയിൽ ഉണ്ടായിരുന്നതിനേക്കാൾ ശക്തമായി ഇവർ അബോർഷനു നിർബന്ധിച്ചുകൊണ്ടും ഇരിക്കുന്നു. ചികിത്സ കൊണ്ട് വലിയ ഫലം ഒന്നും ഉണ്ടാകില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു. ഇനി ഒരു തീരുമാനം എടുക്കാതെ മുമ്പോട്ട് പോകാനാവില്ല. ഞങ്ങൾ കർത്താവിന്റെ മുമ്പിൽ മുട്ടുകുത്തി. ഒരേ ഒരു കാര്യമാണു ഞങ്ങളുടെ എല്ലാം മനസിൽ കൂടി കടന്നുപോയത്... “എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.” എന്ന യേശുവിന്റെ പ്രാർത്ഥന! ഇല്ല, ഞങ്ങളുടെ കുഞ്ഞിനെ കൊല്ലാൻ ഞങ്ങൾക്ക് ഒരിക്കലും ആവുമായിരുന്നില്ല. അതൊരു കൂട്ടായ തീരുമാനം ആയിരുന്നു. രണ്ടു കുടുംബങ്ങളുടെ തീരുമാനം. അതിലുപരി കുഞ്ഞിന്റെ മാതാപിതാക്കളുടെ തീരുമാനം. എന്തു വന്നാലും അബോർഷനു ഞങ്ങൾ തയാറല്ല എന്ന തീരുമാനം ഞങ്ങൾ ആശുപത്രി അധികൃതരെ അറിയിച്ചു. എങ്കിലും അബോർഷനു അവർ നിർബന്ധിച്ചുകൊണ്ടേയിരുന്നു. “എന്തായാലും ഈ കുഞ്ഞു അമ്മയുടെ ഉദരത്തിൽ മരിക്കും. എങ്കിൽ പിന്നെ അതിനെ നേരത്തെ കളഞ്ഞുകൂടേ?” ഇതായിരുന്നു അവരുടെ വാദം. “മരിക്കും എന്നു പറഞ്ഞു നമ്മൾ ആരെയും കൊല്ലാറില്ലല്ലൊ. മരിക്കുന്നെങ്കിൽ മരിച്ചോട്ടെ” എന്നു ഞങ്ങളും. ഈ തീരുമാനത്ത്റ്റിൽ എന്നെ ഏറെ അതിശയിപ്പിച്ചതു ബിറ്റ്സിയും പയസും തന്നെയായിരുന്നു. അന്തിമതീരുമാനം അവരുടേതാണു എന്നു ഞങ്ങൽ സൂചിപ്പിച്ചപ്പോൾ, “എന്തുവന്നാലും ഞങ്ങൾക്കീ കൊച്ചിനെ വേണം” എന്നവർ നിർബന്ധം പറഞ്ഞു. “ഇനി അഥവാ കുഞ്ഞ് ജനിക്കുന്നതിനു മുമ്പേ മരിച്ചാലും അതു ഗർഭത്തിലായിരിക്കുന്നിടത്തോളം കാലം ഞങ്ങൾ അതിനെ സ്നേഹിക്കും. അതല്ല, കുഞ്ഞു പത്തോ ഇരുപതോ മുപ്പതോ വയസു വരെ ജീവിച്ചാലും ഞങ്ങൾക്ക് ജീവനുള്ളിടത്തോളം കാലം ഞങ്ങൾ അവനെ/അവളെ സ്നേഹിക്കും” എന്നായിരുന്നു അവരുടെ മറുപടി. “നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും” എന്നു ഞങ്ങൾ അവർക്ക് വാക്കു കൊടുത്തു. അവസാനം അബോർഷൻ ചെയ്യാനുള്ള നിർബന്ധം സഹിക്കവയ്യാതെ ഞങ്ങൾ ആശുപത്രി മാറാൻ തീരുമാനിച്ചു. ഇതു മൂന്നാമത്തെ ആശുപത്രിയാണ്. ചെന്ന പാടെ ഡോക്ടറിനെ ഞങ്ങൾ നിലപാട് അറിയിച്ചു. “ഇത്രയും പ്രശ്നമുള്ള കൊച്ചാണ്. അബോർഷനു നിർബന്ധിക്കരുത്. അതിനു ഞങ്ങൾ തയാറല്ല.” ഡോക്ടർ സമ്മതിച്ചു. വിശ്രമം വേണം. അതല്ലാതെ ഇതിനു വേണ്ടി മാത്രമായി വേറെ പ്രത്യേകിച്ച് മരുന്നുകൾ ഒന്നും ഇനിയില്ല. ക്രിത്യമായ ഇടവേളകളിൽ ചെക്കപ്പിനു ചെല്ലണം. ഒരു കോളേജിൽ താത്ക്കാലികമായി ഉണ്ടായിരുന്ന അധ്യാപകതസ്തിക അതോടേ രാജിവച്ചു പെങ്ങൾ വീട്ടിലായി. ദൈവമല്ലാതെ മറ്റൊരു ആശ്രയവും ഇല്ലാത്ത അവസ്ഥ. തീക്ഷ്ണമായ പ്രാർത്ഥന. പല സുമനസുകളും ഞങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ കൂടി. ഇടയ്ക്ക് ധ്യാനം കൂടി. ഒരു അത്ഭുതം നടക്കും എന്നു പലരും പ്രത്യാശ നൽകിത്തുടങ്ങി. എന്നാൽ, ഹൃദയത്തിലെവിടെയോ എല്ലാം നല്ലതാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നപ്പോഴും ഞങ്ങൾ പ്രാർത്ഥിച്ചത് കുഞ്ഞിനെ അപകടമൊന്നും കൂടാതെ ഞങ്ങൾക്ക് നൽകണമേ എന്നായിരുന്നില്ല, മറിച്ച്, എന്തുവന്നാലും അതു നേരിടാൻ ഞങ്ങളെ ഒരുക്കണമേ എന്നായിരുന്നു. ഇനി കുഞ്ഞു മരിക്കണമെന്നാണു ദൈവഹിതമെങ്കിൽ അതു നടക്കട്ടെ... പക്ഷെ അതിനെ കൊല്ലാൻ ഞങ്ങളെ അനുവദിക്കരുതെ... നാട്ടുകാരുടെയും ബന്ധുക്കാരുടെയും ഒക്കെ പലവിധ അഭിപ്രായങ്ങൾക്കിടയിൽ ഞങ്ങൾ ഞങ്ങടെ കുഞ്ഞിനുവേണ്ടി പൊരുതുകയായിരുന്നു – ദൈവത്തോടൊപ്പം. അങ്ങനെ മാസം മൂന്നു കഴിഞ്ഞു. കഴിഞ്ഞ വർഷം (2017) ആഗസ്റ്റ് 13 ഞായറാഴ്ച. ഒൻപത് മണിക്കത്തെ കുർബ്ബാന കൂടാനായി പെങ്ങളും അമ്മയും കൂടി പോയി. കുർബ്ബാന കൂടി ദിവ്യകാരുണ്യം സ്വീകരിച്ച് വീട്ടിലെത്തി. അതിനുശേഷം കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ പെങ്ങൾക്ക് അസ്വസ്ഥത. എട്ടുമാസമേ ആയിട്ടുള്ളു. എങ്കിലും സംശയം തോന്നി അവളേയും കൂട്ടി ആശുപത്രിയിലേക്ക്. അവിടെയെത്തി ഒരു മണിക്കൂറിനുള്ളിൽ അവൾ പ്രസവിച്ചു. അമ്നിയോട്ടിക്ക് ഫ്ലൂയിഡ് ഇല്ലായെന്നു പറഞ്ഞ അവൾക്ക് വളരെ സ്വാഭാവികമായ ഒരു പ്രസവം! സുന്ദരിയായ ഒരു മാലാഖ. ജീവനോടെയാണു അവളെ ദൈവം ഈ ലോകത്തിലേക്ക് അയച്ചത്. പക്ഷെ ഇരുപതു മിനിറ്റിനു ശേഷം ഈ ലോകത്തിലേക്ക് അവളെ അയച്ച ദൈവം തന്നെ അവളെ സ്വർഗത്തിലേക്കും കൂട്ടിക്കൊണ്ടു പോയി. അവളുടെ അമ്മ ആശുപത്രിയിലായിരിക്കുമ്പോൾ തന്നെ അവളെ പള്ളിയിൽ കബറടക്കി. ആരും തകർന്നുപോകുന്ന നിമിഷങ്ങൾ. സങ്കടമുണ്ടായിരുന്നു – പെയ്താൽ തീരാത്ത സങ്കടം. എന്നാൽ ഞങ്ങൾ തകർന്നില്ല. മരിക്കുന്നതിനു തൊട്ടു മുമ്പ് അവൾ അമ്മയുടെ ഉദരത്തിൽ ഈശോയുടെ വിശുദ്ധകുർബാനയിൽ പങ്കുകൊണ്ടിരുന്നു. ഈശോയെ സ്വീകരിച്ചിരുന്നു. അവളുടെ അപ്പനും അമ്മയും ഗ്രാൻഡ്-പേരന്റ്സും അവൾക്കുവേണ്ടി ദിവസവും കർത്തൃസന്നിധിയിൽ കൈയുയർത്തുന്നുണ്ടായിരുന്നു. അവൾ ജനിക്കുമ്പോഴും മരിക്കുമ്പോഴും ഞാൻ കർത്താവിന്റെ അൾത്താരയിൽ ബലിയർപ്പിക്കുകയായിരുന്നു. അവൾക്കുവേണ്ടിയും അവളുടെ അമ്മയ്ക്കുവേണ്ടിയും ആയിരങ്ങൾ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അതായിരുന്നിരിക്കണം ഞങ്ങളുടെ ബലം. പിറ്റേദിവസം ഞാൻ ആശുപത്രിയിലേക്ക് ഫോൺ വിളിച്ചപ്പോൽ അവിടുത്തെ കൌൺസിലർ ആയ ഒരു സിസ്റ്റർ പെങ്ങളെ സന്ദർശിക്കാനായി അവളുടെ മുറിയിൽ ഉണ്ടായിരുന്നു. ആ സിസ്റ്റർ പറഞ്ഞത് ഞാൻ ഇന്നും ഓർത്തിരിക്കുന്നുണ്ട്. “മറ്റുള്ളവരെ പോലെയല്ല, ബിറ്റ്സി നല്ലവണ്ണം ഒരുങ്ങിയിട്ടുണ്ട്.” ഉള്ളിൽ വേദന ഉണ്ടായപ്പോഴും തകരാതെ ഞങ്ങളെ കാത്തുപാലിച്ചത് ദൈവമാണ്. മാതാവിന്റെ മാധ്യസ്ഥമാണ്.. അന്നു ഞങ്ങൾ കണ്ടത് ഒരു അത്ഭുതമാണ്. അത്ഭുതമെന്ന് പറഞ്ഞാൽ അതു നമ്മൾ ആഗ്രഹിക്കുന്നത് നടക്കുന്നതു മാത്രമല്ല, എന്തു നടക്കുന്നോ അതിനെ സന്തോഷത്തോടെ സ്വീകരിക്കാൻ സാധിക്കുന്നതാണ്. “എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.” എന്നു പ്രാർത്ഥിച്ചവനാണ് നമ്മുടെ മാതൃക. “അങ്ങയുടെ തിരുമനസ് സ്വർഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണമെ” എന്ന് ആണു നാം ദിനവും പ്രാർത്ഥിക്കുന്നത്. അതിനുവേണ്ടി നാം തയാറാകുന്നതാണു ശരിയായ അത്ഭുതം. ആ മൂന്നു മാസവും അതുകഴിഞ്ഞും ഞങ്ങൾ അനുഭവിച്ച ദൈവാനുഭവത്തെക്കുറിച്ച് എഴുതിയാൽ ഈ കുറിപ്പ് ഇനിയും നീണ്ടുപോകും. അതിനാൽ ഈ സംഭവവുമായി ബന്ധപ്പെട്ട ചില ചിന്തകൾ കൂടി പങ്കുവച്ചുകൊണ്ട് നിർത്താം. 1. ശരിയായ അർത്ഥത്തിൽ ഒരു ക്രിസ്ത്യാനി ആയിരിക്കുന്നത് അത്ര എളുപ്പമല്ല. 2. ഈ ലോകം ശക്തിയുള്ളവന്റെ മാത്രം അല്ല, ബലഹീനന്റേത് കൂടിയാണ്. ബുദ്ധിയുള്ളവന്റെ മാത്രം അല്ല, ബുദ്ധിയില്ലാത്തവന്റേതു കൂടിയാണ്. ഗർഭപാത്രത്തിന്റെ പുറത്തുള്ളവരുടെ മാത്രമല്ല, അകത്തുള്ളവരുടേതു കൂടിയാണ്. 3. ജീവൻ, അതു ഏതു അവസരത്തിലായാലും ജീവൻ ആണ്. അതിനു ഗ്രഡേഷൻ നിശ്ചയിച്ച് അതിനെ ഇല്ലാതാക്കാൻ ഉള്ള അവകാശം നേടുന്നത് മറ്റുള്ളവരുടെ ജീവിതത്തിൽ “ദൈവം” ആകാനുള്ള ശ്രമങ്ങളാണ്. “ദൈവത്തെപോലെ ആകാൻ ശ്രമിച്ച ആദിമാതാപിതാക്കളുടെ പാപത്തിന്റെ ബാക്കിപത്രം ആണ് അത്. 4. ശക്തിയില്ലാത്തവനെ കൊല്ലാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. പ്രാരാബ്ദമാകുന്നവരെ കൊല്ലാൻ ശ്രമിക്കുന്നത് നാസിസമാണ്. ഉപയോഗമില്ലാത്തവരെ നശിപ്പിക്കുന്നത് ഉപഭോഗമാണ്. 5. ഗർഭപാത്രത്തിലെ ജീവനു വിലയുണ്ടാകട്ടെ..! എല്ലാവരെയും സ്നേഹിക്കുവാൻ ഉള്ള മനസുണ്ടാകട്ടെ. അവസാനമായി, ഞങ്ങൾ ഞങ്ങടെ കൊച്ചുമാലാഖയ്ക്ക് ജിയന്ന എന്നാണു പേരിട്ടിരിക്കുന്നത്. ഗർഭപാത്രത്തിലെ ജീവന്റെ പോരാളി ആയിരുന്ന ജിയന്ന പുണ്യവതിയുടെ പേരല്ലാതെ മറ്റെന്താണു അവൾക്ക് നൽകാനാവുക! Happy Birthday Gianna! Pray for us!
Image: /content_image/SocialMedia/SocialMedia-2018-08-13-03:50:07.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

8415
Category: 18
Sub Category:
Heading: വയനാടന്‍ ജനതയുടെ കണ്ണീരൊപ്പി മാനന്തവാടി രൂപത
Content: മാനന്തവാടി: പ്രളയകെടുതിയിലായ വയനാട് ജനതയ്ക്ക് വേണ്ടിയുള്ള മാനന്തവാടി രൂപതയുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി രൂപത രണ്ട് ദിവസത്തിനിടെ ചിലവഴിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെയും ഒറ്റപ്പെട്ടു പോയവരെയും മറ്റിടങ്ങളില്‍ ബുദ്ധിമുട്ടിലായവരെയുമാണ് രൂപതയുടെ നേതൃത്വത്തിലുള്ള സംഘം സഹായിക്കുന്നത്. ഏകദേശം ആയിരം രൂപ വിലവരുന്ന അവശ്യസാധനങ്ങളടങ്ങുന്ന രണ്ടായിരത്തോളം കിറ്റുകള്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനു എത്തിച്ചിട്ടുണ്ട്. പത്തുലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചാണ് ദുരന്തനിവാരണത്തിനു രൂപത തുടക്കമിട്ടത്. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഏകോപിപ്പിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബയോവിന്‍, റേഡിയോ മാറ്റൊലി എന്നിവ സഹകരിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവരെ ഏതുവിധത്തിലും സഹായിക്കണമെന്നാണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ നിര്‍ദേശം.ഇടവകാടിസ്ഥാനത്തില്‍ വൈദികരും സമര്‍പ്പിതരും ഇടവകാംഗങ്ങളും നാനാജാതി മതസ്ഥരായ ദുരിതബാധിതരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തുന്നുണ്ട്. വെള്ളം ഇറങ്ങിയതിനുശേഷം നടത്തേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും രൂപതയുടെ ദുരന്തനിവാരണസമിതി നടത്തിവരികയാണ്. പ്രളയമേഖലകളില്‍ ആവശ്യമായ ചികിത്സാ സഹായമെത്തിക്കുന്നതിന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മുപ്പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘം ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2018-08-13-05:28:55.jpg
Keywords: മാനന്തവാടി

8416
Category: 1
Sub Category:
Heading: കോപ്റ്റിക് ബിഷപ്പിന്റെ കൊലപാതകം: മുൻ സന്യാസിയെ കുറ്റം ചുമത്തി
Content: കെയ്റോ: ഈജിപ്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ കോപ്റ്റിക് ബിഷപ്പ് കൊല്ലപ്പെട്ട സംഭവത്തില്‍ മുൻ സന്യാസിയെ കുറ്റം ചുമത്തി. ഐസക് അൽ മക്കാരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുൻ സന്യാസി വെയ്ൽ സാദിനെതിരെയാണ് അലക്സാൻഡ്രിയയിലെ പ്രോസിക്യൂട്ടർ കുറ്റം ചുമത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിൽ നിന്ന് 110 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള അബു മാക്കർ ആശ്രമത്തിൽ കഴിഞ്ഞ മാസം 29ന് ആണ് അൻബ മകർ ആശ്രമത്തിന്റെ അധ്യക്ഷനായ ബിഷപ്പ് എപ്പിഫാനിയൂസ് കൊല്ലപ്പെട്ടത്. സന്യാസവൃത്തിയിൽ വീഴ്ച വരുത്തിയതിന് വെയ്ൽ സാദിനെതിരെ സഭ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ബിഷപ്പിന്റെ കൊലപാതകത്തിൽ അദ്ദേഹത്തിന് പങ്കുള്ളതായി കരുതുന്നില്ലെന്നായിരുന്നു കോപ്റ്റിക് സഭ പ്രതികരിച്ചത്. കൊലപാതകത്തെ തുടർന്ന് പുരോഹിതർക്കും മറ്റു പ്രവർത്തകർക്കും സഭ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മുസ്ളിം രാഷ്ട്രമായ ഈജിപ്തിൽ പത്ത് ശതമാനത്തോളമാണ് ക്രൈസ്തവ ജനസംഖ്യ.
Image: /content_image/News/News-2018-08-13-06:51:32.jpg
Keywords: കോപ്റ്റി

8417
Category: 18
Sub Category:
Heading: വയനാട്ടിലേക്ക് ഭക്ഷ്യവസ്തുക്കളുടെ അയ്യായിരം കിറ്റുമായി തൃശൂര്‍ അതിരൂപത
Content: തൃശൂര്‍: മഴക്കെടുതിയെ തുടര്‍ന്നു ജീവിതം വഴിമുട്ടിയ വയനാടന്‍ ജനതയ്ക്കു തൃശൂര്‍ അതിരൂപതയുടെ സഹായം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മലയോര സമൂഹത്തിന് രണ്ടാം ഘട്ട സഹായമായി അയ്യായിരം കിറ്റുകളാണ് അതിരൂപതയില്‍ സജ്ജമാക്കുന്നത്. അയ്യായിരം കിറ്റുകളില്‍ അരി, പയര്‍, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. 1,200 പേര്‍ക്കു പുതപ്പ്, ബെഡ്ഷീറ്റ്, പായ, തലയിണ, വസ്ത്രങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇന്നും ബുധനാഴ്ചയുമായി കിറ്റുകള്‍ സഹിതം ദുരിത കേന്ദ്രങ്ങളില്‍ എത്താനാണ് തൃശൂര്‍ അതിരൂപതയുടെ പദ്ധതി. ഒപ്പം പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനവുമായ 15നു പള്ളികളില്‍ കുര്‍ബാനമധ്യേ സമാഹരിക്കുന്ന സ്തോത്രക്കാഴ്ചയും പണവും സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു വിനിയോഗിക്കുമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ സാന്ത്വനം, സന്യാസ സമൂഹങ്ങള്‍, വിവിധ ഭക്തസംഘടനകള്‍, സെമിനാരിക്കാര്‍, സെന്‍റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അടിയന്തര സഹായം എത്തിക്കുന്നത്.
Image: /content_image/India/India-2018-08-13-07:53:43.jpg
Keywords: സഹായ, പ്രളയ

8418
Category: 1
Sub Category:
Heading: റോസറി എക്രോസ് ഇന്ത്യ; 54 ദിവസം നീണ്ടുനിൽക്കുന്ന നൊവേന ബുധനാഴ്ച മുതല്‍
Content: ന്യൂഡൽഹി: ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്‌ടോബർ എഴിനു റോസറി എക്രോസ് ഇന്ത്യ നടക്കുവാനിരിക്കെ 54 ദിവസം നീണ്ടുനിൽക്കുന്ന നൊവേന ബുധനാഴ്ച പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ ദിനത്തില്‍ ആരംഭിക്കും. ഭാരതത്തിനും പൌരന്‍മാര്‍ക്കും ലോകം മുഴുവന്റെ പാപപ്പൊറുതിക്കും വൈദികർക്കും സമർപ്പിതര്‍ക്കു വേണ്ടിയും ജീവന്റെ സംസ്‌ക്കാരം വളരുന്നതിനും വിവാഹ- കുടുംബജീവിത വിശുദ്ധി ഉണ്ടാകുന്നതിനും വേണ്ടിയാണ് ജപമാലയത്നം നടത്തുന്നത്. ഇതിന്റെ വിജയത്തിനായാണ് നൊവേന സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല അടക്കം നിരവധി ബിഷപ്പുമാര്‍ രാജ്യ വ്യാപക ജപമാല പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്. ദേവാലയങ്ങൾ, ഗ്രോട്ടോകൾ, പ്രാദേശിക പ്രാർത്ഥനാ കൂട്ടായ്മകൾ, കരിശുപള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജപമാലയത്നം നടത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദേവാലയങ്ങള്‍ ജപമാലയത്നത്തില്‍ പങ്കെടുക്കുവാന്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ബിഷപ്പ് അലക്സ് വടക്കുംതല അടക്കം നിരവധി ബിഷപ്പുമാര്‍ രാജ്യവ്യാപക പ്രാര്‍ത്ഥനയ്ക്കു പിന്തുണയുമായി രംഗത്തുണ്ട്.
Image: /content_image/News/News-2018-08-13-10:00:47.jpg
Keywords: ജപമാല

8419
Category: 1
Sub Category:
Heading: യുവജനങ്ങള്‍ സഭയോട് വിശ്വസ്തരായിരിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുവജനങ്ങള്‍ ദൈവത്തിനെന്നപോലെ, സഭയ്ക്കും ലോകത്തിനും ഏറെ വിലപ്പെട്ടവരാണെന്നും യുവജനങ്ങള്‍ സഭയോട് വിശ്വസ്തരായിരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. 2019 ജനുവരിയില്‍ തെക്കേ അമേരിക്കയിലെ പനാമയില്‍ നടക്കുവാന്‍ പോകുന്ന ലോക യുവജന സംഗമത്തിന് ഒരുക്കമായി നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്. ദൈവത്തിനു ഒരു നിശ്ചിത പദ്ധതിയുണ്ട് എന്ന വസ്തുത ഒരു കാരണത്താലും നമ്മുടെ ജീവിത പ്രശ്നങ്ങളെ കുറയ്ക്കുകയോ അനിശ്ചിതത്വങ്ങള്‍ ഇല്ലാതാക്കുകയോ ചെയ്യുന്നില്ലായെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ദൈവകൃപ നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെ സ്പര്‍ശിക്കുകയും അവയിലൂടെ തന്‍റെ അത്ഭുതാവഹമായ പദ്ധതികള്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു. യുവജനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ ഉണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സഭയ്ക്കു യുവജനങ്ങളില്‍ ഏറെ വിശ്വാസമുണ്ടെന്ന് മനസ്സിലാക്കണം. അതിനാല്‍ മറുഭാഗത്ത് യുവജനങ്ങളും സഭയോട് വിശ്വസ്തരായിരിക്കണം. ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയതിനാലാണ് മറിയം ജീവിതത്തില്‍ ഭയപ്പെടാതിരുന്നത്. 'കൃപ' എന്നാല്‍ നിരുപാധികം നമുക്കായി ദൈവം നല്കുന്ന സ്നേഹമാണ്. അത് ഒരാള്‍ അര്‍ഹിക്കുന്നതാകണമെന്നില്ല. ദൈവകൃപയും അവിടുത്തെ അനുഗ്രഹ സാമീപ്യവും സാന്നിധ്യവും ജീവിതദൗത്യവും കഴിവുകളും നാം എഴുതിക്കൊടുത്ത് നേടിയെടുക്കുന്നതല്ല. ദൈവദൂതന്‍ മറിയത്തെ അറിയിച്ചത് അവള്‍ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ഭാവിയില്‍ കൃപ കണ്ടെത്തുമെന്നല്ല, ഇപ്പോള്‍ ദൈവകൃപ ഉള്ളവളായിരിക്കുന്നുവെന്നാണ്. ദൈവകൃപ അന്യൂനമാണെന്നും, അത് താല്ക്കാലികമോ, കടന്നുപോകുന്നതോ അല്ലെന്നുമാണ് ദൈവദൂതന്‍റെ ഈ അഭിവാദ്യശൈലി വ്യക്തമാക്കുന്നത്. അത് ഒരിക്കലും നിന്നുപോകില്ല, അറ്റുപോകില്ല. ജീവിതത്തിന്‍റെ വര്‍ത്തമാനത്തിലും ഭാവിയിലും, ഇരുട്ടിലും വ്യഥകളുടെ നടുവിലും ദൈവകൃപ നമ്മോടൊപ്പം ഉണ്ടായിരിക്കും. ജീവിതദൗത്യങ്ങളെ ആത്മവിശ്വാസത്തോടെ ആശ്ലേഷിക്കാനും അതില്‍ മുന്നേറാനും ദൈവകൃപയുടെ നിറഞ്ഞ സാന്നിധ്യമാണ് നമുക്ക് സഹായകമാകുന്നത്. അതുപോലെ നമ്മുടെ ജീവിത തിരഞ്ഞടുപ്പ് അനുദിനം നവീകരിക്കപ്പെടേണ്ടതാണ്. അത് ഏറെ സമര്‍പ്പണവും വിശ്വസ്തതയും ആവശ്യപ്പെടുന്നുണ്ട്. ദൈവം ആഗ്രഹിക്കുന്നതുപോലെ സഭയും ലോകവും യുവജനങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു.
Image: /content_image/News/News-2018-08-13-11:24:01.jpg
Keywords: യുവജന

8420
Category: 1
Sub Category:
Heading: ദയാവധ ബില്ലിനെ പിന്തുണക്കരുത്: ഓസ്ട്രേലിയന്‍ സെനറ്റര്‍മാരോട് കത്തോലിക്ക ആശുപത്രികളുടെ കൂട്ടായ്മ
Content: സിഡ്നി: ദയാവധവും, പരസഹായത്തോടെയുള്ള ആത്മഹത്യയും അനുവദിക്കുന്ന ബില്‍ ഓസ്ട്രേലിയന്‍ സെനറ്റില്‍ പാസാക്കുവാനുള്ള നീക്കത്തിനെതിരെ കത്തോലിക്ക ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും കൂട്ടായ്മയായ കാത്തലിക് ഹെല്‍ത്ത് ഓസ്ട്രേലിയ. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് സെനറ്റര്‍മാരോട് ‘കത്തോലിക്ക് ഹെല്‍ത്ത് ഓസ്ട്രേലിയ’ (CHA) യുടെ സിഇഒ ആയ സൂസന്നെ ഗ്രീന്‍വുഡ് അഭ്യര്‍ത്ഥിച്ചു. ‘ദി പ്രൈവറ്റ് ബില്‍’ എന്നറിയപ്പെടുന്ന ബില്‍ ലിബറല്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ആയ ഡേവിഡ് ലെയോണ്‍ജേമാണ് സെനറ്റില്‍ അവതരിപ്പിച്ചത്. ഓസ്ട്രേലിയന്‍ തലസ്ഥാന മേഖലയിലും, വടക്കന്‍ മേഖലയിലും ദയാവധവും അസിസ്റ്റെഡ് സൂയിസൈഡും നിരോധിക്കുന്ന 20 പഴക്കമുള്ള നിയമത്തെ മറികടക്കുവാനാണ് ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ അസിസ്റ്റെഡ് സൂയിസൈഡ് കഴിഞ്ഞവര്‍ഷം തന്നെ നിയമപരമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ സമൂഹത്തില്‍ മുന്‍കൂട്ടി കാണുവാന്‍ കഴിയാത്തവിധമുള്ള പല അപകടങ്ങള്‍ക്കും ബില്‍ കാരണമാകുമെന്ന് കഴിഞ്ഞ ആഴ്ച സെനറ്റര്‍മാര്‍ക്കയച്ച കത്തില്‍ സൂസന്ന വ്യക്തമാക്കി. രാജ്യത്തും, അന്താരാഷ്ട്ര തലത്തിലുള്ള മെഡിക്കല്‍ വിദഗ്ദന്‍മാര്‍ ക്രൂരതയെ പിന്തുണക്കുന്നില്ലെന്ന കാര്യവും എഴുത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹവും ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.
Image: /content_image/News/News-2018-08-13-12:57:30.jpg
Keywords: ദയാവധ

8421
Category: 24
Sub Category:
Heading: പരിശുദ്ധ കന്യകാമറിയം എന്റെ ജീവിതത്തിൽ
Content: മാതാവിനെപ്പറ്റിയുള്ള ഓർമകൾക്ക് എന്റെ ജനനത്തോളം പഴക്കമുണ്ട്. വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഇടവകപ്പള്ളിയിലെ ഉണ്ണീശോയെയും കരങ്ങളിൽ വഹിച്ചുകൊണ്ട് നില്ക്കുന്ന മാതാവിന്റെ രൂപം ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞുപോയതാണ്. അമ്മയും അപ്പനും മുട്ടിന്മേൽ നിന്ന് ജപമാല ചെല്ലുന്നത് കുഞ്ഞിലേ കണ്ടുവളർന്നതുകൊണ്ടാകാം ജപമണികളോട് വല്ലാത്തൊരു ആകർഷണം ഉണ്ടായിരുന്നത്. സംസാരിച്ചു തുടങ്ങുമ്പോൾ ഏത് കുഞ്ഞും ആദ്യം ഉച്ചരിക്കുന്ന വാക്ക് അമ്മ എന്നാണ്. കുരിശുവരെയുടെ സമയം എന്റെ കുഞ്ഞു കൈകളിൽ കൊന്ത വച്ചുതന്നുകൊണ്ട് അമ്മ നന്മ നിറഞ്ഞ മറിയമേ .... എന്ന പ്രാർത്ഥന എന്നെ പഠിപ്പിച്ചു. ഇന്നും ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം ഉരുവിടുന്നതും ആ പ്രാർത്ഥനതന്നെയാണ് എന്ന് പറയുന്നതിൽ എനിക്ക് യാതൊരു സങ്കോചവും ഇല്ല. ജപമാല ചൊല്ലുമായിരുന്നുവെങ്കിലും അതൊരു അനുഭവമായി ജീവിതത്തിൽ മാറിയത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അന്ന് ഞങ്ങളുടെ വീടിന്റെ മേൽക്കൂര മുഴുവൻ പൊളിച്ചുമാറ്റി അറ്റകുറ്റ പണികൾ ചെയ്യുമ്പോൾ അപ്രതീക്ഷിതമായി മഴ വന്നു. എന്റെ അപ്പൻ നിലത്തിൽ മുട്ടുകൾ കുത്തി ജപമാല കരങ്ങളിൽ എടുത്ത് മാതാവേ എന്ന് വലിയ വായിൽ നിലവിളിച്ചുകൊണ്ട് കരഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങി എന്റെ അപ്പന്റെ കണ്ണുനീർ പരിശുദ്ധ മാതാവ് ഈശോയുടെ സന്നിധിയിൽ എത്തിച്ചത് കാരണം ആ മഴ മാറിപ്പോയി. അന്ന് മഴ പെയ്തിരുന്നുവെങ്കിൽ ഞങ്ങൾ വഴിയാധാരമായേനെ. അന്നുമുതൽ മാതാവിന്റെ വലിയ ഭക്തനായി ഞാൻ മാറി. അതിനുശേഷം വിശ്വസത്തോടെ ജപമാല ചൊല്ലാൻ ഞാൻ ആരംഭിച്ചു. സെമിനാരിയിൽ ചേരാനുള്ള ആഗ്രഹം വീട്ടിൽ അറിയിക്കുമ്പോഴും പരിശുദ്ധ മാതാവ് എന്റെ വഴികളിൽ തുണയായ് കൂടെയുണ്ടാകും എന്ന ബോദ്ധ്യം എന്നെ ശക്തിപ്പെടുത്തി. പരീക്ഷകളും ബുദ്ധിമുട്ടുകളും എന്നെ അലട്ടിയ നാളുകളിൽ എന്റെ കരങ്ങളെ ശക്തിപ്പെടുത്തുന്ന ആയുധമായി ജപമാല മാറി. ഇന്നും എത്ര വലിയ പ്രതിസന്ധികൾ എന്റെ ജീവിതത്തിൽ ഉണ്ടായാലും ജപമാല കരങ്ങളിൽ എടുക്കുമ്പോൾ പരിശുദ്ധ മാതാവിന്റെ ശക്തമായ സാന്നിദ്ധ്യവും പരിപാലനയും ഞാൻ അനുഭവിക്കാറുണ്ട്. സെമിനാരി ജീവിതത്തിലെ ആദ്യ നാളുകളിൽ ഞാൻ അഭിമുഗീകരിച്ച ഏറ്റവും വലിയ പ്രയാസമാണ് പഠിക്കുവാനുള്ള ബുദ്ധിമുട്ട്. അതിന്റെപേരിൽ പലപ്പോഴും വൈദികരായ അദ്ധ്യാപകരിൽ നിന്നും ഒരുപാട് വഴക്കുകളും കേൾക്കേണ്ടതായി വന്നിട്ടുണ്ട്. ആരും കാണാതെ ആ സമയങ്ങളിൽ ദൈവാലയത്തിൽ പോയി മുട്ടിന്മേൽ നിന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുമായിരുന്നു. മേജർ സെമിനാരിയിലേക്ക് പോകാനുള്ള പ്രവേശന പരീക്ഷ ഞാൻ എങ്ങനെയൊക്കെയോ ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് ജയിച്ചു. ഞങ്ങൾ 8 പേരാണ് മേജർ സെമിനാരിയിലേക്ക് പോകേണ്ടവർ. ഞങ്ങളെ എല്ലാവരെയും കണ്ടപ്പോൾ അഭിവന്ദ്യ പിതാവ് എന്നോട് മാത്രമായി പറഞ്ഞു, "നിന്നെ കുറിച്ചുമാത്രമേ എനിക്ക് ആകുലതയുള്ളൂ ; നീ എല്ലാ വിഷയത്തിനും ജയിക്കുവോ ? എന്നെ നാണം കെടുത്തരുത്" ഇതെന്റെ ഉള്ളിൽ ഒരു ചാട്ടുളിപോലെ വന്ന് പതിച്ചു. മേജർ സെമിനാരിയിൽ ചെന്ന ഞാൻ കഠിനമായി അധോനിക്കാൻ തുടങ്ങി കൂടെ മാതാവിന്റെ ജപമാലയെന്ന ആയുധവും ചേർന്നപ്പോൾ പഠനത്തിൽ മികവ് പുലർത്താൻ എനിക്ക് കഴിഞ്ഞു. എല്ലാം നന്നായി മുൻപോട്ട് പോകുമ്പോൾ അപ്രതീക്ഷിതമായി വീട്ടിൽ നിന്നും ഒരു ഫോൺ വന്നു അപ്പന് അസുഖമാണ്. ഞാൻ ഉടനെ തന്നെ യാത്ര തിരിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്. മഞ്ഞപ്പിത്തം കൂടുതലായതിനാൽ താലൂക്ക് ആശുപത്രിയിൽ നിന്നും അവര് കൈയൊഴിഞ്ഞതാണ് അപ്പനെ. അവിടെ വെന്റിലേറ്ററിനോട് ചേർന്നുള്ള പതിനാറാം വാർഡിൽ നിലത്തായി എന്റെ അപ്പനെ ഞാൻ കണ്ടു. തിരക്കുകാരണം ബെഡ് കിട്ടിയില്ല എന്നാൽ അന്ന് രാത്രിതന്നെ അവിടെ ഉണ്ടായിരുന്ന ഒരാൾ മരിച്ചതിനാൽ എന്റെ അപ്പന് ബെഡ് കിട്ടി. ഡോക്ടർ വന്ന് നോക്കിയിട്ട് വളരെ നിസ്സംഗതയോടെ പറഞ്ഞു തൊണ്ണൂറ്റി എട്ട് ശതമാനം ഈ വ്യക്തി മരിക്കും ഞങ്ങളെകൊണ്ട് ആകുന്നത് ഞങ്ങൾ ചെയ്യാം രക്ഷപെടും എന്നതിന് യാതൊരു ഉറപ്പും ഇല്ല. ഇത് കേൾക്കുമ്പോൾ എന്റേയും അമ്മയുടെയും അപ്പന്റെയും പെങ്ങളുടെയും കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി. ഒരു നിമിഷം ഞാൻ ചിന്തിച്ചു ദൈവമേ എന്റെ പൗരോഹിത്യ സ്വപ്നം ഇവിടെ അവസാനിക്കുവാണോ !!! അവിടെ ആ വരാന്തയുടെ ഒരു കോണിൽ മുട്ടുകൾ കുത്തി കണ്ണുനീരോടെ ഞാൻ കൊന്ത ചൊല്ലി അതിലെ കടന്നുപോയവരൊക്കെ ഒരു വിചിത്ര ജീവിയെ കാണുന്ന കൗതുകത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു എന്നാൽ അതൊന്നും എന്റെ പ്രാർത്ഥനക്ക് തടസ്സമായില്ല. ദിവസങ്ങൾ കടന്നുപോയി ഞാൻ എന്റെ ജപമാല പ്രാർത്ഥന തുടർന്നുപോന്നു. സെമിനാരിയിലും വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ചു അച്ചന്മാരും ബ്രദർമാരും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ എന്റെ അപ്പൻ മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ നിന്നും ജീവിതത്തിലേക്ക് തിരികെവരാൻ തുടങ്ങി. മൂന്ന് മാസത്തെ പരിപൂർണ വിശ്രമത്തിനുശേഷം എന്റെ അപ്പൻ പൂർണ്ണ ആരോഗ്യവാനായി മാറി. ഞാൻ ഇന്നും ഉറച്ചു വിശ്വസിക്കുന്നു എന്റെ അപ്പന്റെ ജീവൻ തിരികെ തന്നത് എന്റെ പരിശുദ്ധ അമ്മയാണ്. അന്ന് ഒരു കാര്യം കൂടി എനിക്ക് ബോദ്ധ്യമായി എന്നെ എന്റെ ഈശോ തന്റെ നിത്യ പൗരോഹിത്യത്തിലേക്കു വിളിച്ചിട്ടുണ്ട് എന്ന്. ഒരുപക്ഷെ അന്ന് എന്റെ അപ്പൻ മരിച്ചിരുന്നുവെങ്കിൽ എന്റെ പൗരോഹിത്യ സ്വപ്നം അവിടവസാനിക്കുമായിരുന്നു. ഒറ്റ പുത്രനായ ഞാൻ കുടുംബഭാരം ഏറ്റെടുക്കാണ്ട് നിവർത്തിയില്ല. പിന്നീടുള്ള എന്റെ ജീവിതത്തിൽ ജപമാലയും മാതാവും എന്റെ സന്തത സഹചാരിയായി മാറി. സെമിനാരി ജീവിതകാലത്തെ ചില കയ്പ്പേറിയ അനുഭവങ്ങൾ പരിശീലനം ഉപേക്ഷിച്ചു തിരികെപോകാൻ ശക്തമായ പ്രേരണ തന്നപ്പോഴും എനിക്ക് കരുത്തു പകർന്ന് എന്നെ എന്റെ ദൈവവിളിയിൽ പിടിച്ചു നിർത്തിയത് പരിശുദ്ധ അമ്മയാണ്. തിരുപ്പട്ട സ്വീകരണം അടുത്ത് വന്നപ്പോൾ എന്തെന്നില്ലാത്ത ഭയവും, നിരാശയും, അകാരണമായ സംശയങ്ങളും, എടുത്ത തീരുമാനം തെറ്റായി പോയോ എന്ന ചിന്തയും എന്നെ നിരന്തരം അലട്ടിയപ്പോഴും ജപമാല തന്നെയാണ് എനിക്ക് നേരായ ബോദ്ധ്യങ്ങൾ തന്ന് എന്റെ വിളിയെ അരക്കിട്ടു ഉറപ്പിച്ചത്. പൗരോഹിത്യ സ്വീകരണത്തിന്റെ തലേദിവസം പനി പിടിച്ചു ഞാൻ കിടന്നുപോയി. അപ്പോഴും മാതാവ് തന്ന ഉൾക്കരുത്തു അവർണനീയമാണ്. കണ്ണുനീരോടെ പൗരോഹിത്യം സ്വീകരിക്കുമ്പോഴും പ്രഥമ ദിവ്യബലി അർപ്പിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ശക്തിപെടുത്തലും പരിലാളനയും എത്ര മാത്രം ഞാൻ അനുഭവിച്ചറിഞ്ഞു എന്ന് വാക്കുകളാൽ പറഞ്ഞറിയിക്കാനാവില്ല. തിരുപ്പട്ടം നല്കാനായി അഭിവന്ദ്യ പിതാവ് തലയിൽ കരങ്ങൾവച്ച് ആശീർവദിച്ചപ്പോൾ എന്റെ ഉടയ തമ്പുരാനോട് കണ്ണൂനീരോടെ ആവശ്യപ്പെട്ടതും മറ്റൊന്നുമായിരുന്നില്ല ജീവിതാവസാനംവരെ വൈദികജീവിതത്തിൽ വിശുദ്ധിയോടെ നിലനില്ക്കാനും, ഞാൻ അർപ്പിക്കുന്ന ഓരോ വിശുദ്ധ ബലിയും എന്റെ ജീവിതത്തിൽ അനുഭവമായി മാറുവാനും, പാപമോചകമായ കുമ്പസാരം എന്ന കുദാശയിലൂടെ ഞാൻ ബന്ധിക്കുന്ന ഓരോ പാപവും ദൈവസന്നിധിയിൽ എന്നും ബന്ധിക്കപ്പെട്ടവയായിരിക്കാനും, കണ്ടുമുട്ടുന്ന ഓരോ വ്യക്തികളിലും ഈശോയെ കാണാനും, ഞാൻ പരികർമ്മം ചെയ്യുന്ന ഓരോ കൂദാശയും വേണ്ടത്ര ഒരുക്കത്തോടും വിശുദ്ധിയോടും കൂടെ മാത്രം ചെയ്യാനും, എല്ലാവർക്കും എന്റെ ജീവിതം വഴി മാതൃകയാകാനും അമ്മയുടെ അരുമ സുതനോട് പ്രാർത്ഥിക്കണമേ എന്നാണ്. തിരുപ്പട്ടം സ്വീകരിച്ച നാൾ മുതൽ ഇന്നുവരെ ഒരിക്കൽപോലും ജപമാല ഞാൻ മുടക്കിയിട്ടില്ല; കാരണം അതെന്നെ നാശത്തിന്റെയും, പാപത്തിന്റെയും വഴികളിൽ കൊണ്ട് ചെന്നെത്തിക്കുമെന്ന ഉത്തമ ബോദ്ധ്യം. പൗരോഹിത്യജീവിതം ഉപേക്ഷിച്ചുപോയ ഒരുപാട് പേരോട് സംസാരിച്ചതിൽ നിന്നും എനിക്ക് ഒരു കാര്യം വ്യക്തമായി അവരുടെ ആരുടെയും ജീവിതത്തിൽ ജപമാല പ്രാർത്ഥന ചൊല്ലുന്ന ശീലമില്ലായിരുന്നുവെന്ന്. പരിശുദ്ധ മാതാവ് വഴിയായി എന്റെ ജീവിതത്തിൽ ഉണ്ടായ നിരവധിയായ അനുഭവങ്ങളിൽ ചിലത് ഞാൻ പങ്കുവച്ചത് ഞാൻ ഒരു വലിയ സംഭവം ആണെന്ന് പറയാനോ, എന്റെ മേന്മ കാണിക്കാനോ അല്ല. മറിച്ചു് തന്നെ നിരന്തരം വിളിച്ചു തന്റെ സഹായവും മാദ്ധ്യസ്ഥവും അപേക്ഷിക്കുന്നവരെ പരിശുദ്ധ മറിയം ഒരിക്കലും കൈവിടില്ല എന്നോർമിപ്പിക്കാൻ മാത്രമാണ്. എന്റെ അനുദിന ജീവിതത്തിൽ പരിശുദ്ധ മാതാവ് എന്റെ കരങ്ങളിൽ മുറുകെ പിടിച്ചിരിക്കുന്നതുകൊണ്ടാണ് വലിയ വീഴ്ചകൾ ഇല്ലാതെ ഞാൻ മുൻപോട്ട് പോകുന്നത്. ഒരു കാര്യം മാത്രം എന്റെ പൗരോഹിത്യജീവിതം സാക്ഷിയാക്കി ഞാൻ ഉറപ്പ് തരാം പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി കണ്ട് അനുദിനം ജപമാല പ്രാർത്ഥന ചൊല്ലുന്ന ഒരു വ്യക്തിയും നശിച്ചു പോകാനോ, പാപത്തിൽ വീഴാനോ, തിന്മയിൽ പതിക്കാനോ, നിരാശക്ക് അടിമപ്പെടാനോ, ആകുലപെടാനോ, വഴിതെറ്റി പോകാനോ പരിശുദ്ധ അമ്മ അനുവദിക്കില്ല. ജീവിത വിശുദ്ധിയിൽ നിലനില്ക്കാനും, പ്രതിസന്ധികളെ സധൈര്യം അഭിമുഖികരിക്കാനും അമ്മയുണ്ട് ചാരെ. പിശാചിന്റെ തല തകർത്തവളാണ് പരിശുദ്ധ അമ്മ. സഭ പാഷണ്ഡതകളിൽ നിന്നും നിരവധിയായ ശത്രുവിന്റെ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടത് പരിശുദ്ധ മാതാവിനോടുള്ള നിരന്തരമായ മാധ്യസ്ഥത്തിലൂടെയാണ്. ആ അമ്മയുടെ കൈകളിൽ നമ്മെ പൂർണമായും ഭരമേല്പിക്കാം. അവളുടെ നിലയങ്കിക്കുള്ളിൽ നമുക്ക് സുരക്ഷിതരാകാം. എത്രയും ദയയുള്ള മാതാവേ , നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓർക്കണമേ. കന്യകകളുടെ രാഞ്ജിയായ കന്യകെ, ദയയുള്ള മാതാവേ ഈ വിശ്വസത്താൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയിൽ നില്ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടരുളേണമേ, ആമ്മേൻ. ( തക്കല രൂപതാംഗമായ ഫാ. സാജന്‍ ജോസഫ് നിലവില്‍ സാല്‍ഫോര്‍ഡ് രൂപതയ്ക്കു വേണ്ടി ശുശ്രൂഷ ചെയ്തുവരികയാണ്)
Image: /content_image/News/News-2018-08-13-16:25:07.jpg
Keywords: മാതാവ, കന്യകാ

8422
Category: 18
Sub Category:
Heading: ഫാ. അംബ്രോസ് പിച്ചായിമുത്തു പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി ദേശീയ ഡയറക്ടര്‍
Content: ന്യൂഡല്‍ഹി: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ലത്തീന്‍ രൂപതകളിലെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ (പിഎംഎഫ്) ദേശീയ ഡയറക്ടറായി ഫാ. അംബ്രോസ് പിച്ചായിമുത്തു (51) നിയമിതനായി. തമിഴ്‌നാട് ചെങ്കല്‍പേട്ട് രൂപതാംഗമാണ്. പിഎംഎഫ് ഡയറക്ടറായിരുന്ന ഫാ. ഫോസ്റ്റിന്‍ ലോബോയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഫാ. അംബ്രോസിനെ നിയമിച്ചത്. കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ പ്രൊക്ലമേഷന്‍ കമ്മീഷന്റെ കീഴിലാണ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. അലഹാബാദ് ബിഷപ്പ് മാര്‍ റാഫി മഞ്ഞളിയാണ് കമ്മീഷന്റെ അധ്യക്ഷന്‍.
Image: /content_image/India/India-2018-08-14-04:29:23.jpg
Keywords: ലത്തീന്‍

8423
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തിലിന് ഇന്ന് 88ാം ജന്മദിനം
Content: കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന് ഇന്ന് 88ാം ജന്മദിനം. പതിവുപ്പോലെ ആഘോഷങ്ങളൊന്നും തന്നെയില്ല. പുലര്‍ച്ചെ 5.30ന് ആര്‍ച്ച് ബിഷപ്പ് ഹൗസിലെ ചാപ്പലില്‍ അദ്ദേഹം വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13ന് റോമിലായിരുന്നു മെത്രാഭിഷേകം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി നിയമിതനായി. 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്.
Image: /content_image/India/India-2018-08-14-05:14:35.jpg
Keywords: പവ്വത്തി