Contents

Displaying 8121-8130 of 25180 results.
Content: 8434
Category: 1
Sub Category:
Heading: പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതല്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുനരുത്ഥാനം പ്രാപിക്കുമെന്ന വെളിപാട് ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതലാണെന്നും ദൈവത്തെ പ്രാപിക്കുംവരെ മനുഷ്യന്‍റെ ആത്മാവ് അസ്വസ്ഥമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 15 ബുധനാഴ്ച സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ നല്‍കിയ ത്രികാലപ്രാര്‍ത്ഥന പരിപാടിയിലെ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഹോദരങ്ങള്‍ക്കു നന്മചെയ്തു ജീവിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം ദൈവത്തെ ശുശ്രൂഷിക്കുന്നവര്‍ പുനരുത്ഥാനത്തിലൂടെ ദൈവീക ഐക്യം പ്രാപിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഒരു സാധാരണ സ്ത്രീയായിരുന്നു നസ്രത്തിലെ മറിയം. എന്നാല്‍ അവളുടെ ഓരോ ചെറിയ പ്രവൃത്തികളും ക്രിസ്തുവില്‍ കേന്ദ്രീകരിച്ചുള്ളതും അവിടുത്തോട് ഐക്യപ്പെട്ടവയുമായിരുന്നു. അവള്‍ പ്രാര്‍ത്ഥിച്ചതും, അനുദിന കുടുംബകാര്യങ്ങള്‍ക്കായി വ്യഗ്രതപ്പെട്ടതും, സിനഗോഗില്‍ പോയതും എല്ലാം ക്രിസ്തുവിലേയ്ക്കുള്ളൊരു പ്രയാണമായിരുന്നു. ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നത് കാല്‍വരിയിലെ അവിടുത്തെ സ്വയാര്‍പ്പണത്തിലാണ്. അവിടെയും മറിയം സന്നിഹിതയായിരുന്നു. ക്രിസ്തുവിനോട് ഐക്യപ്പെട്ട് അവിടുത്തെ സ്വയാര്‍പ്പണത്തില്‍ മറിയവും പങ്കുചേര്‍ന്നു. ക്രിസ്തുവിന്‍റെ മൗതിക രഹസ്യങ്ങളിലെല്ലാം മറിയത്തിന്‍റെ പങ്കാളിത്തം ജീവിതത്തില്‍ ഉടനീളം നമുക്കു വ്യക്തമായി കാണാന്‍ കഴിയും. അനുദിന ജീവിത ചെയ്തികളിലൂടെ നസ്രത്തിലെ കന്യക ആര്‍ജ്ജിച്ചെടുത്ത ദൈവികൈക്യമാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ വത്തിക്കാന്‍ സെന്‍റ് പീറ്റേഴസ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരങ്ങളെ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-08-16-06:13:49.jpg
Keywords: പാപ്പ
Content: 8435
Category: 1
Sub Category:
Heading: പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതല്‍: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പുനരുത്ഥാനം പ്രാപിക്കുമെന്ന വെളിപാട് ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതലാണെന്നും ദൈവത്തെ പ്രാപിക്കുംവരെ മനുഷ്യന്‍റെ ആത്മാവ് അസ്വസ്ഥമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് 15 ബുധനാഴ്ച സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍ നല്‍കിയ ത്രികാലപ്രാര്‍ത്ഥന പരിപാടിയിലെ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സഹോദരങ്ങള്‍ക്കു നന്മചെയ്തു ജീവിച്ചുകൊണ്ട് സന്തോഷപൂര്‍വ്വം ദൈവത്തെ ശുശ്രൂഷിക്കുന്നവര്‍ പുനരുത്ഥാനത്തിലൂടെ ദൈവീക ഐക്യം പ്രാപിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഒരു സാധാരണ സ്ത്രീയായിരുന്നു നസ്രത്തിലെ മറിയം. എന്നാല്‍ അവളുടെ ഓരോ ചെറിയ പ്രവൃത്തികളും ക്രിസ്തുവില്‍ കേന്ദ്രീകരിച്ചുള്ളതും അവിടുത്തോട് ഐക്യപ്പെട്ടവയുമായിരുന്നു. അവള്‍ പ്രാര്‍ത്ഥിച്ചതും, അനുദിന കുടുംബകാര്യങ്ങള്‍ക്കായി വ്യഗ്രതപ്പെട്ടതും, സിനഗോഗില്‍ പോയതും എല്ലാം ക്രിസ്തുവിലേയ്ക്കുള്ളൊരു പ്രയാണമായിരുന്നു. ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തുന്നത് കാല്‍വരിയിലെ അവിടുത്തെ സ്വയാര്‍പ്പണത്തിലാണ്. അവിടെയും മറിയം സന്നിഹിതയായിരുന്നു. ക്രിസ്തുവിനോട് ഐക്യപ്പെട്ട് അവിടുത്തെ സ്വയാര്‍പ്പണത്തില്‍ മറിയവും പങ്കുചേര്‍ന്നു. ക്രിസ്തുവിന്‍റെ മൗതിക രഹസ്യങ്ങളിലെല്ലാം മറിയത്തിന്‍റെ പങ്കാളിത്തം ജീവിതത്തില്‍ ഉടനീളം നമുക്കു വ്യക്തമായി കാണാന്‍ കഴിയും. അനുദിന ജീവിത ചെയ്തികളിലൂടെ നസ്രത്തിലെ കന്യക ആര്‍ജ്ജിച്ചെടുത്ത ദൈവികൈക്യമാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ വത്തിക്കാന്‍ സെന്‍റ് പീറ്റേഴസ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരങ്ങളെ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-08-16-06:21:54.jpg
Keywords: പാപ്പ
Content: 8436
Category: 18
Sub Category:
Heading: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കർദ്ദിനാൾ മാർ ആലഞ്ചേരി
Content: കൊച്ചി: കുടുംബങ്ങളിലും ദേവാലയങ്ങളിലും സന്യാസ ഭവനകളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തുവാന്‍ ആഹ്വാനവുമായി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരി. സർക്കാരിനോടും സൈന്യത്തോടും മറ്റു രക്ഷാപ്രവർത്തകരോടും ഏവരും ഐക്യദാർഢ്യം പുലർത്തേണ്ട സമയമാണിത്. പെരുമഴയിൽ നിന്നും രക്ഷ നല്കാൻ വിശ്വാസികൾ ദൈവത്തോട് പ്രാർത്ഥിക്കണം .കുടുംബങ്ങളിലും ദേവാലയങ്ങളിലും സന്യാസഭവനകളിലും പ്രത്യേകം പ്രാര്‍ത്ഥന നടത്തണം. നദികളുടെ പാർശ്വങ്ങളിലൂടെ ജനങ്ങൾ രക്ഷാപ്രവർത്തകരോട് പൂർണമായി സഹകരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കഴിവുള്ളവരെല്ലാം ഉദാരമായി സംഭാവന ചെയ്യണം. സർക്കാർ ഫലപ്രദമായി നടത്തുന്ന രക്ഷാപ്രവർത്തനത്തെ പിന്തുണക്കേണ്ടത് നമ്മുടെ കടമയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/News/News-2018-08-16-07:39:27.jpg
Keywords: ആല
Content: 8437
Category: 1
Sub Category:
Heading: കേരളത്തിന് സഹായവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത
Content: മെല്‍ബണ്‍: കേരളത്തില്‍ അസാധാരണമായ പ്രളയവും കാലവര്‍ഷ കെടുതിയും മൂലം ദുരിതത്തിലായവര്‍ക്ക് സഹായ ഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഞായറാഴ്ച കുര്‍ബാന മധ്യേ സ്തോത്രക്കാഴ്ചയെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി അയച്ച് കൊടുക്കുമെന്ന്‍ മെല്‍ബണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു. സമാനതകളില്ലാത്ത ഭയാനകമായ അവസ്ഥയിലൂടെ കടന്നു പോകുന്ന സഹോദരന്മാരെ സാമ്പത്തികമായി സഹായിക്കണമെന്ന് രൂപതയിലെ എല്ലാ ഇടവകകള്‍ക്കും മിഷനുകള്‍ക്കും മാര്‍ ബോസ്‌കോ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2018-08-16-09:25:00.jpg
Keywords: ഓസ്, മെല്‍ബ
Content: 8438
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ ആരാധന നടത്തുക, ദേവാലയങ്ങൾ തുറന്നു നൽകുക: കർദ്ദിനാൾ ക്ലിമീസ് ബാവ
Content: തിരുവനന്തപുരം: ശക്തമായ പ്രളയ കെടുതിയിൽ അകപ്പെട്ടിരിക്കുന്ന ദുരിതബാധിതർക്ക് അഭയമൊരുക്കുവാൻ ദേവാലയങ്ങളും ക്രിസ്ത്യൻ സ്ഥാപനങ്ങളും തുറന്ന് നൽകുവാൻ സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവയുടെ ആഹ്വാനം. ഇന്ന് പുറത്തിറക്കിയ സർക്കുലറിലാണ് കർദ്ദിനാൾ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ദേവാലയങ്ങളിൽ ദിവ്യകാരുണ്യ ആരാധന നടത്തുവാനും കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കുവാനും സങ്കീർത്തനം 51 ഉരുവിടുവാനും കർദ്ദിനാൾ അഭ്യർത്ഥിച്ചു. നാളെയും മറ്റന്നാളും (ആഗസ്റ്റ് 17, 18) ഉപവാസ പ്രാർത്ഥന നടത്തുവാനും കർദ്ദിനാൾ ക്ലിമീസ് ബാവ ആഹ്വാനം നൽകി.
Image: /content_image/News/News-2018-08-16-11:45:02.jpg
Keywords: പ്രളയ
Content: 8439
Category: 7
Sub Category:
Heading: പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തനനിരതരാകുക: കര്‍ദ്ദിനാള്‍ ആലഞ്ചേരി സംസാരിക്കുന്നു
Content: -
Image:
Keywords: ആലഞ്ചേ
Content: 8440
Category: 1
Sub Category:
Heading: ഫാ. ഡൊമിനിക് വാളന്മനാലിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു
Content: ഉടുമ്പന്‍ചോല: അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലിന്റെ പേരിൽ സോഷ്യല്‍ മീഡിയായില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. നവമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവ വഴി ഫാ. ഡൊമിനിക്ക് നല്‍കിയ സന്ദേശം എന്ന ആമുഖത്തോടെയാണ് സ്ത്രീ ശബ്ദത്തിൽ വോയ്സ് മെസേജു പ്രചരിക്കുന്നത്. കേരളം മുഴുവൻ പ്രളയത്തിൽ മുങ്ങിയിരിക്കുന്ന ഘട്ടത്തിൽ ആളുകളെ കുടുതൽ ഭയവിഹലരാക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങൾ വിശ്വസിക്കരുതെന്നും ഇത് ധ്യാനകേന്ദ്രത്തിന്റെയോ ഡൊമിനിക് അച്ചന്റെയോ അറിവോടെയല്ലെന്നും അണക്കര മരിയൻ ധ്യാനകേന്ദ്രം വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐ‌ടി ആക്ട് വഴി പോലീസില്‍ പരാതി നല്‍കും. കേരളത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവർ പ്രളയ ദുരിതത്തിലാണ്‌. ദുരിതമനുഭവിക്കുന്നവർക്ക് കഴിയുന്ന സഹായം എത്തിക്കുന്നതിനും സ്വന്തം വീടുകളിൽ താമസ സൗകര്യവും ഭക്ഷണവും നൽകുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണം. പ്രളയകെടുതിയിലൂടെ കടന്നുപോകുന്ന കേരള ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ധ്യാനകേന്ദ്രം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2018-08-16-15:17:32.jpg
Keywords: വ്യാജ
Content: 8441
Category: 17
Sub Category:
Heading: ദുരിതാശ്വാസ യത്നത്തിൽ കോട്ടയം അതിരൂപതയോടൊപ്പം കൈകോർക്കാം
Content: അസാധാരണമായ പ്രളയത്തിലൂടെ കേരളം കടന്നുപോകുകയാണ്. ദുരിതങ്ങള്‍ക്കും നാശനഷ്ട്ടങ്ങള്‍ക്കും യാതൊരു കണക്കുമില്ല. അനേകരുടെ ജീവന്‍ നഷ്ട്ടപ്പെട്ടു. ആയിരകണക്കിന് വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമ്മുള്ള സകല കൃഷിയിടങ്ങളും നശിച്ചു. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. ഭക്ഷണവും വെള്ളവുമില്ലാതെ പുര മുകളില്‍ രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുന്ന അനേകര്‍- ദുരന്തത്തിന്റെ വ്യാപ്തി ചിന്തിക്കുന്നതിലും ഒരുപാട് അപ്പുറത്താണ്. അത് വാക്കുകള്‍ക്ക് അതീതമാണ്. കോട്ടയം അതിരൂപതയ്ക്കു കീഴിലെ വിവിധ പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്ന നാനാജാതി മതസ്ഥരായ ജനങ്ങൾക്ക് അടിയന്തിര സഹായമെത്തിക്കുന്നതിന് വൈദികരും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും സാമൂഹ്യ സേവന വിഭാഗങ്ങളും സമർപ്പിത സമൂഹങ്ങളും സദാ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ തുടർ പുനരധിവാസ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി ഒരുപാട് വലുതായതിനാല്‍ ദുരിതാശ്വാസത്തിനുള്ള സാമ്പത്തികമായ സമാഹരണം അനിവാര്യമായിരിക്കുകയാണ്. പൊതുവായി വിഭവസമാഹരണം നടത്തി അർഹതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ലഭ്യമാക്കുവാനാണ് അതിരൂപത നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇടവകകൾ, സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികള്‍ എന്നിങ്ങനെ സാധിക്കുന്ന എല്ലാവരും ഇക്കാര്യത്തിലേക്ക് സംഭാവന ചെയ്യണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അഭ്യര്‍ത്ഥിച്ചു. നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി ഹൃദയം തുറന്നു പങ്കുവെയ്ക്കേണ്ട സമയമാണിത്. ദൈവം നമ്മുക്ക് നല്കിയ സമ്പത്തിന്റെ ഒരു പങ്ക് സര്‍വ്വതും നഷ്ട്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് നല്‍കാം. അത് അനേകരുടെ ഹൃദയവേദന കുറക്കുമെന്ന് തീര്‍ച്ച. നല്‍കുവാന്‍ ഉദ്ദേശിക്കുന്ന തുക സൗത്ത് ഇന്ത്യൻ ബാങ്കിലെ A124A11SPO എന്ന virtual അക്കൗണ്ട് നമ്പറിനോടുകൂടി അതത് ഇടവകകൾക്കായി നൽകിയിരിക്കുന്ന കോഡ് നമ്പർ കൂടി ചേർത്ത് അരമനയുടെ സൗത്ത് ഇന്ത്യൻ ബാങ്കിലെ 0037053000025994 എന്ന അക്കൗണ്ടിലേക്ക് കൈമാറാവുന്നതാണ്.
Image: /content_image/Charity/Charity-2018-08-16-18:18:08.jpg
Keywords: സഹായ
Content: 8442
Category: 18
Sub Category:
Heading: മാനന്തവാടി രൂപതയില്‍ നാളെ പ്രാര്‍ത്ഥനാദിനം
Content: മാനന്തവാടി: അസാധാരണ പ്രളയത്തിലൂടെ കടന്നുപോകുന്ന കേരള ജനതയെ പ്രത്യേകം സ്മരിച്ച് മാനന്തവാടി രൂപതയില്‍ നാളെ ആഗസ്റ്റ് 17 വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ഇടവകകളിലും സന്യാസ ഭവനങ്ങളിലും കുടുംബങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാനാണ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ആഹ്വാനം നല്‍കിയിരിക്കുന്നത്. പ്രളയ ദുരിതം അവസാനിക്കുന്നതിനും ദുരിതബാധിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
Image: /content_image/India/India-2018-08-16-18:37:47.jpg
Keywords: പ്രളയ, ദുരിത
Content: 8443
Category: 1
Sub Category:
Heading: കപ്പൂച്ചിൻ ആശ്രമങ്ങള്‍ തുറന്നുകൊടുത്തു; മലബാര്‍ മേഖലയുടെ വിവരങ്ങള്‍
Content: കപ്പൂച്ചിൻ സന്യാസസമൂഹം അതിന്റെ എല്ലാ ആശ്രമങ്ങളും റിലീഫ് ക്യാമ്പുകളായി തുറന്നുകൊടുത്തു. റെസ്ക്യു മിഷനിലോ റിലീഫ് വർക്കിലോ ഏർപ്പെട്ടിരിക്കുന്നവർക്കു ആശ്രമങ്ങൾ അവയുടെ എല്ലാ സൗകര്യങ്ങളോടും കൂടെ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാമെന്ന്‍ സന്യാസ നേതൃത്വം അറിയിച്ചു. മലബാർ മേഖലയിൽ ഉള്ള ആശ്രമങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും ചുവടെ. #{red->n->n-> വയനാട്:}# -- Alverna Ashram Sulthan Bathery
P.B. No. 26 Sulthan Bathery P.O.
Wayanad, Kerala-673 592
Tel: 04936-220415, 224924 -- Padre Pio Ashram Panamaram
Panamaram P.O. Wayanad Dt.
Kerala-670 721 Tel: 04935 – 222414
Br Mariadas uruthimattam (Guardian) #{red->n->n-> കണ്ണൂർ: }# -- Pavanatma Provincialat
Melechovva, P.O. Kannur
Tel. 0497 - 2725500
Provincial: 0497 - 2725503, 8547575220, Tele / Fax: 0497 - 2725503 -- Amalagiri Ashram, Edatt
Edatt P.O., Payyannur,
Kannur, Kerala - 670 327
Tel: 0497 – 2805821
Br Vinod Mangattil (Guardian) -- Vimalagiri Ashram Pattaram
Pattaram, P.B. No.20, Iritty P. O.
Kannur, Kerala-670 703 Tel: 0490 – 2491941 --Vimalagiri Renewal Centre
Tel: 0490 – 2493491, 9745017 -- Sevasadan Pallikkunnu Pallikkunnu P. O.
Kannur - 670004, Br Scaria Kalloor (Guardian) #{red->n->n-> മലപ്പുറം: }# --Assisi Ashram Vadapuram, Vadapuram P.O.
Malappuram Dt. Kerala-676 542, Tel: 04931-225457 --Snehasadan Arimanal, Arimanal, Kalikavu P.O.
Malappuram Dt. Kerala-676 525 #{red->n->n->കോഴിക്കോട്: }# --Media House, Parayanchery, Kuthiravattam P O
Kozhikode 673016
Br Geogy Perumpettikunnel (Guardian) --Shanti Ashram Kundaithode, Kolathara P.O.
Kundaithod, Kozhikode - Kerala-673 655, tel: 0495-2485709 Br Jose achukunnel (Guardian -- Alphonsa Ashram Parayanchery
St Alphonsa Ashram --Padua Ashram Perambra Perambra P.O.
Kozhikode, Kerala-673 525
Tel: 0496-2610202 Br Justin Johns Nellikkunnel #{red->n->n-> കാസർഗോഡ്:}# Joseph Ashram Vellarikund Kooramkundu
Plachikara P.O. Kasaragod - 671533 Tel: 0467 – 2341462
Br. Thomas kolangayil , (Guardian ) Vellarikundu +919605344757 --------------------- Br. Vinod, Guardian in Payyannur 9447393114
Br. Paul Kainickal vicar in provincial House +919447259463
Br. Joby Vattamala vicar in Pallikkunnu, Kannur +918547430233
Br Sibi Mattam, Guardian in Bathery +919496219528
Br . Johns, Guardian in Pattaram Iritty +919946927909
Br. Geogy, Guardian in parayanchery +918903544576
Br. Mariadas, Guardian in Panamaram +919496210677
Br. Jose Thachukunnel, Guardian in Kundaithod +919400555599
Br. Bosco, Guardian in Arimalal 9447072047
Br. Shaju Anithottam, Guardian in Vadapuram +919447817505
Br. Justin, Guardian in Perambra +918289853956
Image: /content_image/News/News-2018-08-17-05:31:52.jpg
Keywords: ദുരിത